وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ

അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. (ഖുർആൻ:14/34)

وَٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ

അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. (ഖുർആൻ: 5/7)

അല്ലാഹു മനുഷ്യര്‍ക്ക് നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നാണ് കണ്ണുകളും കാഴ്ച ശക്തിയും. 

أَلَمْ نَجْعَل لَّهُۥ عَيْنَيْنِ

അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? (ഖുർആൻ: 90/8)

قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ

പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌? (ഖുർആൻ: 6/50)

അല്ലാഹുവിന്റെ മഹത്തായ ഈ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കൽ അടിമകളുടെ മേൽ അനിവാര്യമാണ്.

وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ

നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ: 16/78)

وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ‎

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു. (ഖുർആൻ: 23/78)

قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْـَٔايَٰتِ ثُمَّ هُمْ يَصْدِفُونَ

(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്‌? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു. (ഖുർആൻ: 6/46)

അല്ലാഹു മനുഷ്യരെ ഈ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത് അവരെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ്. അവര്‍ക്ക് നൽകിയ അനുഗ്രഹങ്ങളൊക്കെ പരീക്ഷണത്തിന്റെ ഭാഗമാണ്. ഈ അനുഗ്രഹങ്ങളെ കുറിച്ചൊക്കെ അവര്‍ പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്.

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌.  (ഖുർആൻ: 17/36)

അതുകൊണ്ടുതന്നെ അല്ലാഹു നൽകിയ ഈ അനുഗ്രഹത്തെ തോന്നിയതുപോലെ ഉപയോഗിക്കാൻ അടിമക്ക് പാടില്ലതന്നെ. കണ്ണുകളോടുള്ള ബാധ്യത അടിമ നിര്‍വ്വഹിക്കണം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണം കണ്ണിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്. ശറഇയായ അറിവുകൾ ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വായന കണ്ണിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്. അല്ലാഹുവിനെ ആലോചിച്ച് കരയൽ കണ്ണിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്.

عَنِ ابْنِ عَبَّاسٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ عَيْنَانِ لاَ تَمَسُّهُمَا النَّارُ عَيْنٌ بَكَتْ مِنْ خَشْيَةِ اللَّهِ وَعَيْنٌ بَاتَتْ تَحْرُسُ فِي سَبِيلِ اللَّهِ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കൂട്ട൪, അവരുടെ കണ്ണുകള്‍ നരകം സ്പർശിക്കുകയില്ല. അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണ്, അല്ലാഹുവിന്റെ മാ൪ഗ്ഗത്തില്‍ കാവല്‍ നിന്ന കണ്ണ്. (തിർമിദി :1639)

അതേപോലെ അല്ലാഹു നൽകിയ കണ്ണ് ഉപയോഗിച്ചു അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ കാണാന്‍ കഴിയണം. അതും കണ്ണിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്.

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ‎﴿١٧﴾‏ وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ‎﴿١٨﴾‏ وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ‎﴿١٩﴾‏ وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ‎﴿٢٠﴾‏

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌. (ഖുർആൻ:88/17-20)

وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيرًا مِّنَ ٱلْجِنِّ وَٱلْإِنسِ ۖ لَهُمْ قُلُوبٌ لَّا يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لَّا يُبْصِرُونَ بِهَا وَلَهُمْ ءَاذَانٌ لَّا يَسْمَعُونَ بِهَآ ۚ أُو۟لَٰٓئِكَ كَٱلْأَنْعَٰمِ بَلْ هُمْ أَضَلُّ ۚ أُو۟لَٰٓئِكَ هُمُ ٱلْغَٰفِلُونَ

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്ക് മനസ്സുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്‌. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍. (ഖുർആൻ:7/179)

അല്ലാഹു നിഷിദ്ധമാക്കിയ കാഴ്ചകളെ തൊട്ട് കണ്ണിനെ തടയൽ കണ്ണിനോടുള്ള ബാധ്യതകളിൽ പെട്ടതാണ്. പലതിനെ തൊട്ടും അടിമ ദൃഷ്ടികൾ താഴ്‌ത്തേണ്ടിവരും. അല്ലാഹു പറയുന്നത് കാണുക:

وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ

അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്‌. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും. (ഖുർആൻ:20/131)

قُل لِّلْمُؤْمِنِينَ يَغُضُّوا۟ مِنْ أَبْصَٰرِهِمْ وَيَحْفَظُوا۟ فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصْنَعُونَ

(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖുർആൻ:24/30)

وَقُل لِّلْمُؤْمِنَٰتِ يَغْضُضْنَ مِنْ أَبْصَٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا

സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക … (ഖുർആൻ:24/32)

കാഴ്ചയില്ലാതെ പരീക്ഷിക്കപ്പെടല്‍ സ്വര്‍ഗ പ്രവേശനത്തിന് കാരണമാണ്.

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ إِنَّ اللَّهَ قَالَ إِذَا ابْتَلَيْتُ عَبْدِي بِحَبِيبَتَيْهِ فَصَبَرَ عَوَّضْتُهُ مِنْهُمَا الْجَنَّةَ ‏”‏‏.‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു:എന്റെ അടിമയെ അവന്റെ രണ്ട് പ്രിയപ്പെട്ടവ കൊണ്ട് ഞാൻ പരീക്ഷിച്ചിട്ട് അവൻ ക്ഷമിച്ചാൽ, അതിനു പകരമായി ഞാൻ അവന് സ്വർഗ്ഗം നൽകും. അവന്റെ രണ്ടു കണ്ണുകളാണത്. (ബുഖാരി: 5653)

അബ്ദുൽ അസീസ് അബ്ദുല്ലാഹ് ഇബ്നു ബാസ് رَحِمَهُ اللَّهُ ക്ക് 16 വയസ്സ് ആയപ്പോൾ കണ്ണിന് രോഗം വന്ന് കാഴ്ച ഭാഗമായി നഷ്ടപ്പെടുകയും 20വയസ്സ് ആയപ്പോൾ പൂർണമായും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. അദ്ധേഹം  പിന്നീട് സഊദി അറേബ്യയുടെ ഔദ്യോഗിക മുഫ്തി പദവി അലങ്കരിച്ചു. അതിലുപരി ലോക മുസ്‌ലിംമീങ്ങളുടെ തന്നെ വൈഞ്ജാനിക അവലംബമായി. അല്ലാഹു കാഴ്ച നൽകിയ അനുഗ്രഹിച്ച നാം ആ അനുഗ്രഹം എത്രമാത്രം അല്ലാഹുവിന്റെ മാര്‍ഗത്തിൽ വിനിയോഗിക്കുന്നു? ഓരോരുത്തരും ചിന്തിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *