ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നൽകിയ ആളുകൾക്ക് അല്ലാഹു പൊറുത്തു കൊടുത്ത നബി ﷺ യിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ “ غُفِرَ لاِمْرَأَةٍ مُومِسَةٍ مَرَّتْ بِكَلْبٍ عَلَى رَأْسِ رَكِيٍّ يَلْهَثُ، قَالَ كَادَ يَقْتُلُهُ الْعَطَشُ، فَنَزَعَتْ خُفَّهَا، فَأَوْثَقَتْهُ بِخِمَارِهَا، فَنَزَعَتْ لَهُ مِنَ الْمَاءِ، فَغُفِرَ لَهَا بِذَلِكَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വ്യഭിചാരിണിയുടെ പാപം പൊറുക്കപ്പെട്ടു. ഒരു കിണറിനടുത്ത് (ദാഹത്താൽ) നാവ് നീട്ടി കിതക്കുന്ന ഒരു നായയുടെ അടുത്തുകൂടി അവൾ നടന്നു പോവുകയായിരുന്നു. അതിന്റെ ജീവൻ കളയുമാറുള്ള കഠിനദാഹം അതിനുണ്ടായിരുന്നു. അപ്പോൾ അവൾ അവളുടെ കാലുറ അഴിച്ച് അവളുടെ ശിരോവസ്ത്രത്തിൽ കെട്ടി ആ നായക്ക് വെള്ളം കോരിക്കൊടുത്തു. അത് നിമിത്തം അവളുടെ പാപങ്ങൾ പൊറുക്കപ്പെട്ടു. (ബുഖാരി: 3321)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ”
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? നബി ﷺ പ്രതിവചിച്ചു: പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.’ (ബുഖാരി:2466)
ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നൽകിയ കഥ മുസ്ലിം സമൂഹത്തിൽ പ്രസിദ്ധമാണ്. ഈ കഥയിൽ നിന്ന് ധാരാളം പാഠങ്ങൾ നമുക്ക് ഉൾക്കൊള്ളാനുണ്ട് അവയിൽ പ്രധാനപ്പെട്ട ചിലത് ഓര്‍മ്മിപ്പിക്കുന്നു.
ഒന്നാമതായി, സഹജീവികളോടുള്ള കാരുണ്യം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനൊക്കെ അല്ലാഹു നല്ല പ്രതിഫലം നല്‍കുകയും ചെയ്യും. ‘പച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്’ എന്ന നബി ﷺ യുടെ പ്രയോഗം ശ്രദ്ധേയമാണ്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم: الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ
അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:‘കാരുണ്യവാന്‍മാരിലാണ് അല്ലാഹു കരുണ ചൊരിയുന്നത്.നിങ്ങള്‍ ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കും’.(സുനനു അബൂദാവൂദ് : 4290, ജാമിഉത്തി൪മിദി: 1847)
രണ്ടാമതായി, ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തവന് പ്രതിഫലവും പാപമോചനവുമുണ്ടെങ്കിൽ മനുഷ്യര്‍ക്ക് – അവര്‍ ഏത് മതക്കാരായാലും – വെള്ളവും ഭക്ഷണവും നൽകുകയും അവരുടെ ആവശ്യങ്ങൾ നിവര്‍ത്തിച്ചു കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് നല്ല പ്രതിഫലമുണ്ട്. ഇനി മുസ്ലിംകൾക്കാണ് ഇത് ചെയ്തു നൽകുന്നതെങ്കിൽ ഇസ്ലാമിന്റെ പേരിലുള്ള പ്രതിഫലവുമുണ്ട്.
قال الإمام ابن القيم رحمه الله : وإذا كان الله سبحانه قد غفر لمن سقى كلباً على شدة ظمأه ، فكيف بمن سقى العطاش ، وأشبع الجياع ، وكسى العراة من المسلمين .
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: പറഞ്ഞു: ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തവന് അല്ലാഹു ﷻ പൊറുത്ത് കൊടുത്തിട്ടുണ്ടെങ്കിൽ, മുസ്ലിംകളിലെ ദാഹിച്ചവർക്ക് വെള്ളം കൊടുക്കുന്നവർക്കും, വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നവർക്കും, വസ്ത്രമില്ലാത്തവരെ ഉടുപ്പിക്കുന്നവർക്കും അല്ലാഹു ﷻ പൊറുത്ത് കൊടുക്കാതിരിക്കുമോ?! (عدة الصابرين ٢٥٣/١)
മൂന്നാമതായി, ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തവന് പ്രതിഫലവും പാപമോചനവുമുണ്ടെങ്കിൽ ഇസ്ലാമിന്റെ അടിസ്ഥാനശിലയായ ഇസ്ലാമിന്റെ അടിവേരായ ഇസ്ലാമിന്റെ ജീവനായ തൗഹീദ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നൽകുന്നവര്‍ക്ക് അതിനുള്ള പരിശ്രമങ്ങളിൽ ഏര്‍പ്പെട്ടവര്‍ക്ക് വൻ പ്രതിഫലമുണ്ട്.
قَال الشَّيخ عبدُ الرزاق البَدر – حفظَه اللّٰه- كلكُم يَعرِف الحَديث الصحِيح الذي قَال فِيه صَلىٰ اللَّه عليه وسَلم: “دخَلت امرأةٌ بغِي الجَنة” بمَاذا؟ “سَقت كلبًا”، نعَم سقت كلبًا، سقتْه مَاء فغفر اللّٰه لهَا. لأنَّ بهذا المَاء سَقت هَذا الكَلب ورَوت ظمأهُ ودبَّت الحَياة فيهِ فغفَر اللّٰه لهَا بهذا الذي يَسره اللّٰه على يدَيها بسقَايتها لهذا الكَلب. إذَا كانت سَقت كلبًا ما فَكان سَبَبًا لغفرَان اللّٰه لها؛ فكيفَ بمن يَسقي النَّاس التَّوحِيد؟ فالتَّوحيد هو الحَياة، فاللّٰه قال فِي القرآن: ﴿ أَوَ مَن كَانَ مَيْتًا فَأَحْيَيْنَاهُ ﴾ وقَال: ﴿ يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا للهِ وَلِلرَّسُولِ إِذَا دَعَاكُم لِمَا يُحْيِيكُمْ ﴾ فأعظَم هديَة وأعظَم شَيء تقدمُه للإنسَان هُو: أن تقدم لهُ التَّوحيد. و لاسيمَا إذا كان مبتلىٰ بهذِه الشِّركيات وهذا الباطِل حمانَا اللّٰه وإياكُم.
ശൈഖ് അബ്ദുൽ റസാഖ് അൽ-ബദ്ർ -ഹഫിദഹുല്ലാഹ്- പറഞ്ഞു: ദുർനടപ്പുകാരിയായ സ്ത്രീ സ്വർഗ്ഗത്തിൽ പ്രവേശിച്ച സ്വീകാര്യയോഗ്യമായ പ്രവാചകവചനം ഏവർക്കും സുപരിചിതമാണല്ലോ. എന്ത് കാരണത്താലാണ് അവൾക്ക് സ്വർഗ്ഗപ്രവേശം സാധ്യമായത്? അതെ, ഒരു നായക്ക് വെള്ളം കൊടുത്തത്തിൻ്റെ പേരിൽ, അല്ലാഹു അവൾക്ക് പാപമോചനം നൽകി. അതായത്, അവൾ നായക്ക് വെള്ളം കൊടുക്കുകയും, അതിൻ്റെ ദാഹം ശമിക്കുകയും, ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തപ്പോൾ; നായക്ക് അവൾ വെള്ളം കുടിപ്പിച്ചത് കാരണത്താൽ അല്ലാഹു സന്തോഷിക്കുകയും അവൾക്ക് പൊറുത്തുകൊടുക്കുകയും ചെയ്തു. ഏതോ ഒരു നായക്ക് വെള്ളം നൽകിയത്; അല്ലാഹു അവൾക്ക് പാപമോചനം നൽകാൻ കാരണമായെങ്കിൽ, ജനങ്ങൾക്ക് തൗഹീദ് പകർന്നു നൽകുന്നവൻ്റെ കാര്യമെന്താണ്?! തൗഹീദ്; അതാണ് ജീവിതം. അല്ലാഹു ഖുർആനിൽ പറഞ്ഞത് പോലെ (നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും). വീണ്ടും പറയുന്നു: (നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക.) ഏറ്റവും മികച്ച സമ്മാനം, ഒരാൾക്ക് സമ്മാനിക്കാവുന്ന ഏറ്റവും മഹത്തരമായ കാര്യം ; അയാൾക്ക് തൗഹീദ് കൈമാറലാണ്. ഇത്തരം, ശിർക്കുകളാലും നിരർത്ഥകതകളാലും പരീക്ഷിക്കപ്പെട്ടവനാണെങ്കിൽ പ്രത്യേകിച്ചും. അല്ലാഹു നമ്മെ ഏവരേയും സംരക്ഷിക്കുമാറാകട്ടെ. (ശറ്ഹു കിതാബിത്തൗഹീദ് : ദർസ്;23)
kanzululoom.com