മത ചിഹ്നങ്ങളെ പരിഹസിക്കൽ കുഫ്റാണ്.

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

അല്ലാഹു പറയുന്നു:

وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِٱللَّهِ وَءَايَٰتِهِۦ وَرَسُولِهِۦ كُنتُمْ تَسْتَهْزِءُونَ ‎﴿٦٥﴾‏ لَا تَعْتَذِرُوا۟ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ ۚ إِن نَّعْفُ عَن طَآئِفَةٍ مِّنكُمْ نُعَذِّبْ طَآئِفَةَۢ بِأَنَّهُمْ كَانُوا۟ مُجْرِمِينَ ‎﴿٦٦﴾‏

നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്‌. (ഖു൪ആന്‍:9/65-66)

عن ابن عمر ومحمد بن كعب وزيد بن أسلم وقتادة -دخل حديث بعضهم في بعض- أنه “قال رجل في غزوة تبوك: ما رأينا مثل قرائنا هؤلاء أرغب بطونا، ولا أكذب ألسنا، ولا أجبن عند اللقاء؛ يعني رسول الله ﷺ وأصحابه القراء. فقال له عوف بن مالك: كذبت، ولكنك منافق، لأخبرن رسول الله ﷺ. فذهب عوف إلى رسول الله ﷺ ليخبره، فوجد القرآن قد سبقه. فجاء ذلك الرجل إلى رسول الله ﷺ وقد ارتحل وركب ناقته، فقال: يا رسول الله إنما كنا نخوض ونتحدث حديث الركب نقطع به عنا الطريق. قال ابن عمر: كأني أنظر إليه متعلقا بنسعة ناقة رسول الله ﷺ، وإن الحجارة تنكب رجليه، وهو يقول: إنما كنا نخوض ونلعب. فيقول له رسول الله ﷺ: {أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ [التوبة: 65]} ما يلتفت إليه وما يزيده عليه”.

അബ്ദുല്ലാഹ് ഇബ്‌നു ഉമർ, മുഹമ്മദ് ഇബ്‌നു കഅ്ബ്, സെയ്‌ദ് ഇബ്നു അസ്‌ലം, ക്വതാദ  ഇവരിൽനിന്നും നിവേദനം: തബൂക്ക് യുദ്ധവേളയിൽ ഒരാൾ പറഞ്ഞു: നമ്മുടെ ഓത്തുകാരെപ്പോലെ ഭക്ഷണപ്രിയരും കളവുപറയുന്നവരും ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഭീരുക്കളുമായി ആരെയും നാം കണ്ടിട്ടില്ല. അയാൾ ഉദ്ദേശിക്കുന്നത് അല്ലാഹുവിൻ്റെ റസൂൽ ﷺ യെയും ഓത്തുകാരായ അദ്ദേഹത്തിൻ്റെ സ്വഹാബത്തിനേയുമായിരുന്നു. അപ്പോൾ അയാളോട് ഔഫ് ഇബ്‌നു മാലിക് പറഞ്ഞു: നീ പറഞ്ഞത് കള്ളമാണ്. നീ മുനാഫിക്വ് ആണ്. ഞാൻ നബി ﷺ  യോട് പറയുക തന്നെ ചെയ്യും. അങ്ങനെ ഔഫ് അല്ലാഹുവിൻ്റെ റസൂൽ ﷺയുടെ അടുക്കലേക്ക് വിവരം പറയുവാൻ ചെന്നു. അപ്പോൾ ഖുർആൻ തന്നെ മുൻകടന്നതായി അദ്ദേഹം കണ്ടു. അപ്പോൾ ആ മനുഷ്യൻ റസൂൽ ﷺ യുടെ അടുക്കലേക്ക് ചെന്നു. അയാൾ യാത്രക്കൊരുങ്ങുകയും തൻ്റെ ഒട്ടകപ്പുറത്ത് കയറുകയും ചെയ്‌തിരുന്നു. അയാൾ പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതരേ, ഞങ്ങൾ യാത്രാ സംഘത്തിൻ്റെ വർത്തമാനം പറയുകയും അതിൽ മുഴുകുകയും ചെയ്തു‌. യാത്രാക്ലേശം മാറ്റുവാനാണ് അത് പറഞ്ഞത്. ഇബ്നു ഉമർ പറഞ്ഞു: അല്ലാഹുവിൻ്റെ തിരുദൂതരുടെ ഒട്ടകത്തിൻ്റെ കഴുത്തിലെ പട്ടയിൽ അയാൾ തൂങ്ങികിടക്കുന്നത് ഞാൻ നോക്കി കാണുന്നത് പോലുണ്ട്. കല്ലുകളാകട്ടെ അയാളുടെ കാലുകളെ മുട്ടിമുറിവേൽപ്പിച്ചുകൊണ്ടിരുന്നു. അയാൾ പറഞ്ഞുകൊണ്ടിരുന്നു: ഞങ്ങൾ സംസാരത്തിൽ മുഴുകുകയും കളിതമാശയിലുമായിരുന്നു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ അയാളോട് പറയുന്നു: {അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌? (ഖു൪ആന്‍:9/65} നബി ﷺ അയാളിലേക്ക് തിരിഞ്ഞ് നോക്കിയില്ല. ഒന്നും ഏറെ പറയുകയും ചെയ്‌തില്ല. (തഫ്‌സീർ ഇബ്‌നു ജരീർ, തഫ്‌സീർ ഇബ്‌നു അബീഹാതിം) (കിത്താബുത്തൗഹീദ്-ഈ ഹദീസിന്റെ സനദ്‌ ഹസൻ ആകുന്നു)

സത്യവിശ്വാസികളെ പരിഹസിക്കൽ സത്യനിഷേധികളുടെ സ്വഭാവമാണ്. അല്ലാഹു പറയുന്നു:

إِنَّ ٱلَّذِينَ أَجْرَمُوا۟ كَانُوا۟ مِنَ ٱلَّذِينَ ءَامَنُوا۟ يَضْحَكُونَ ‎﴿٢٩﴾‏ وَإِذَا مَرُّوا۟ بِهِمْ يَتَغَامَزُونَ ‎﴿٣٠﴾‏ وَإِذَا ٱنقَلَبُوٓا۟ إِلَىٰٓ أَهْلِهِمُ ٱنقَلَبُوا۟ فَكِهِينَ ‎﴿٣١﴾‏ وَإِذَا رَأَوْهُمْ قَالُوٓا۟ إِنَّ هَٰٓؤُلَآءِ لَضَآلُّونَ ‎﴿٣٢﴾

തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു. അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു. (ഖുര്‍ആൻ:83/29-32)

വിശുദ്ധ ഖുര്‍ആനിനെയോ ഹദീസുകളെയോ പ്രവാചകനെയോ ഇസ്ലാമിന്റെ ചിഹ്നങ്ങളെയോ നിയമങ്ങളെയോ ഒക്കെ ബോധപൂർവ്വം പരിഹസിക്കൽ കുഫ്റാണ്.

മുസ്ലിംകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിച്ച് ജീവിക്കുന്നവരെ, അവരുടെ കോലത്തെയും വേഷത്തെയും പ്രവൃത്തികളേയുമൊക്കെ നോക്കി പരിഹസിച്ച് സംസാരിക്കുന്ന മുസ്ലിംകളെ കാണാം.അതിന്റെ ഗൗരവം അവര്‍ തിരിച്ചറിയുന്നില്ലെന്നുള്ളതാണ് വസ്തുത.

മുഖം മറക്കുന്ന സ്ത്രീകളെ പരിഹസിക്കുന്നതിനെ കുറിച്ച് ചോജിച്ചപ്പോൾ സൗദ്യ അറേബ്യയിലെ ഉന്നത പണ്ഢിതസഭയായ ലജ്നത്തുദ്ദാഇമ നൽകുന്ന മറുപടി ഇപ്രകാരമാണ്: ആരെങ്കിലും ഒരു മുസ്‌ലിമായ സ്ത്രീയെയോ പുരുഷനെയോ അവർ ഇസ്‌ലാമിക ശരീഅത്ത്‌ മുറുകെ പിടിക്കുന്നതിന്റെ പേരിൽ പരിഹസിക്കുകയാണെങ്കിൽ അവൻ കാഫിറാണ്‌. അത്‌ മുസ്‌ലിം സ്ത്രീകൾ ഹിജാബ്‌ ധരിക്കുന്ന വിഷയമാണെങ്കിലും മറ്റിതര ദീനി വിഷയങ്ങളിലാണെങ്കിലും ഒരുപോലെ തന്നെ. ……” 

സൂറ:തൗബയിലെ 65,66 ആയത്തും മേൽ ഹദീസുമാണ് ഈ ഫത്വയിൽ ലജ്നത്തുദ്ദാഇമ തെളിവാക്കിയിരിക്കുന്നത്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ رِضْوَانِ اللَّهِ لاَ يُلْقِي لَهَا بَالاً، يَرْفَعُ اللَّهُ بِهَا دَرَجَاتٍ، وَإِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مِنْ سَخَطِ اللَّهِ لاَ يُلْقِي لَهَا بَالاً يَهْوِي بِهَا فِي جَهَنَّمَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരടിമ ഗൗരവത്തിലല്ലാതെ പറഞ്ഞ അല്ലാഹുവിന് തൃപ്തിയുള്ള ഒരു വാക്കു മൂലം അവന്റെ പദവികൾ അവൻ ഉയർത്തും. അപ്രകാരം അല്ലാഹുവിന് കോപമുള്ള ഒരു വാക്കു പറഞ്ഞവനെ അതുമൂലം അവൻ നരകത്തിൽ പതിപ്പിക്കുകയും ചെയ്യും. (ബുഖാരി : 6478)

عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ഒരു അടിമ സംശയാസ്പദമായ ചില വാക്കുകൾ സംസാരിക്കും. അത് മുഖേന അയാൾ കിഴക്ക് പടിഞ്ഞാറിന്റെ ഇടയിലുള്ള അകലത്തേക്കാൾ അഗാധതയിൽ നരകത്തിലേക്ക് വഴുതിപ്പോകുന്നു.(ബുഖാരി: 6477 – മുസ്‌ലിം: 2988)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

One Response

  1. ما شاء الله…..വായന ശീലം വളരെ കുറവുള്ള ഒരാൾ ആയിരിന്നു ഞാൻ.. പക്ഷെ ഇത് വായിക്കുമ്പോൾ ഇനിയും വായിക്കാനും പഠിക്കാനും വളരെ താല്പര്യം തോനുന്നു..

Leave a Reply

Your email address will not be published.