പണ്ഢിതൻമാരുടെ മരണം : ചില പാഠങ്ങൾ

ഒരു സമൂഹത്തിൽ പണ്ഡിതന്റെ ഉദാഹരണം ഇപ്രകാരമാണ്: ഇരുട്ടിൽ അകപ്പെട്ട ഒരു സമൂഹം. അവർക്കിടയിൽ ഒരാളുണ്ട്. അയാളുടെ കയ്യിൽ വിളക്കുമുണ്ട്. ആ വ്യക്തി തന്റെ കയ്യിലുള്ള വിളക്ക് കൊണ്ട് ആ ജനങ്ങൾക്ക്‌ വഴി കാണിച്ചു കൊടുക്കും. അപ്പോൾ ആ ഇരുട്ടിൽ നിന്ന് മുളളുകളും പ്രയാസങ്ങളും ശ്രദ്ധിച്ചും സൂക്ഷിച്ചും അവർ നടക്കുകയും, അങ്ങനെ യഥാർത്ഥ നേരായ വഴി പിന്തുടരുകയും ചെയ്യും.

അപ്പോള്‍ ഒരു സമൂഹത്തിൽ പണ്ഡിതന്റെ വിയോഗം സമൂഹം വീണ്ടും ഇരുട്ടിലകപ്പെടാൻ കാരണമായേക്കും.

أَوَلَمْ يَرَوْا۟ أَنَّا نَأْتِى ٱلْأَرْضَ نَنقُصُهَا مِنْ أَطْرَافِهَا ۚ وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِۦ ۚ وَهُوَ سَرِيعُ ٱلْحِسَابِ

നാം (അവരുടെ) ഭൂമിയില്‍ ചെന്ന് അതിന്‍റെ നാനാവശങ്ങളില്‍ നിന്ന് അതിനെ ചുരുക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കണ്ടില്ലേ ? അല്ലാഹു വിധിക്കുന്നു. അവന്‍റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല. അവന്‍ അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ. (ഖുര്‍ആൻ:13/41)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം കാണാം:

عن ابن عباس رضي الله عنهما قال: ذهابُ علمائها وفقهائِها وخيار أهلِها .

ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഭൂമിയിലെ പണ്ഢിതൻമാരുടെ, ഫുഖഹാക്കളുടെ, അതിലെ നിവാസികളിൽ ശ്രേഷ്ടരായവരുടെ വേർപാട്. (ത്വബ്രി)

عن مجاهد رحمه الله قال: موتُ العلماء .

ഇമാം മുജാഹിദ് رحمه الله പറഞ്ഞു: പണ്ഡിതന്മാരുടെ മരണം. (ത്വബ്രി)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ، وَيُشْرَبَ الْخَمْرُ، وَيَظْهَرَ الزِّنَا

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യ നാളിന്റെ ലക്ഷണങ്ങൾ ഇവയാണ്, വിജ്ഞാനം ഉയർത്തപ്പെടുക, അജ്ഞത സ്ഥിരപ്പെടുക, മദ്യപാനം വ്യാപകമാവുക, പരസ്യമായി വ്യഭിചാരം നടക്കുക. (ബുഖാരി: 80)

അടിമകളിൽ നിന്ന് ഒറ്റയടിക്ക് വലിച്ചെടുത്തുകൊണ്ടല്ല അല്ലാഹു അറിവിനെ പിടിച്ചെടുക്കുക. പണ്ഢിതൻമാരുടെ മരണത്തിലൂടെയാണ്  അറിവിനെ ഇല്ലാതാക്കുക.

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ، قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ اللَّهَ لاَ يَقْبِضُ الْعِلْمَ انْتِزَاعًا يَنْتَزِعُهُ مِنَ النَّاسِ وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ حَتَّى إِذَا لَمْ يَتْرُكْ عَالِمًا اتَّخَذَ النَّاسُ رُءُوسًا جُهَّالاً فَسُئِلُوا فَأَفْتَوْا بِغَيْرِ عِلْمٍ فَضَلُّوا وَأَضَلُّوا ‏

അംറ് ഇബ്നുൽ ആസ്വ് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടു:നിശ്ചയമായും അല്ലാഹു അറിവിനെ പിടികൂടുക അടിയന്മാരിൽ നിന്ന് ഒറ്റയടിക്ക് ഊരിയെടുത്തുകൊണ്ടല്ല. മറിച്ച്, പണ്ഡിതന്മാരെ അവന്റെയടുക്കലേക്ക് എടുത്തുകൊണ്ടാണ് അറിവിനെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതനെയും അവശേഷിപ്പിക്കാതാകുമ്പോൾ ജനങ്ങൾ ചില വിവരംകെട്ട നേതാക്കന്മാരെ സ്വീകരിക്കും. എന്നിട്ട് അവർ ചോദിക്കപ്പെടും, അറിവില്ലാതെ മതവിധിയും നൽകും, അങ്ങനെ അവർ പിഴക്കുകയും പിഴപ്പിക്കുകയും ചെയ്യും. (മുസ്ലിം2673)

സ്വഹാബികളിലെ പണ്ഡിതനായ സൈദുബ്നു ഥാബിത്  رضي الله عنه  മരണപ്പെട്ടപ്പോൾ ഇബ്നു അബ്ബാസ്  رضي الله عنه  പറഞ്ഞു: അറിവ് എങ്ങനെയാണ് പൊയ്പോകുന്നത് എന്ന് ആർക്കെങ്കിലും അറിയണമെങ്കിൽ ഇതാ ഇങ്ങനെയാണത് പോവുക.

قَالَ الْحَسَنُ: قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ: مَوْتُ الْعَالِمِ ثُلْمَةٌ فِي الْإِسْلَامِ لَا يَسُدُّهَا شَيْءٌ مَا اخْتَلَفَ اللَّيْلُ وَالنَّهَارُ

ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: അബ്ദില്ലാഹിബ്നു ഇബ്നുമസ്ഊദ് رضي الله عنه പറഞ്ഞു : ഒരു പണ്ഡിതന്റെ മരണം ഇസ്‌ലാമിലെ വിടവാണ്. രാപ്പകലുകൾ എത്ര മാറിമാറിവന്നാലും ഒന്നിനും ആ വിടവ് നികത്താൻ കഴിയില്ല. (തഫ്സീറുല്‍ ബഗ്‌വി)

قَالَ ابْنُ مَسْعُودٍ رَضِيَ اللَّهُ عَنْهُ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ

ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: നിങ്ങൾ അറിവുനേടുക; അല്ലാഹു അത് പിടിച്ചെടുക്കുന്നതിനു മുൻപായി. അതിന്റെയാളുകളുടെ വിയോഗം മുഖേനയാണ് അത് പിടിച്ചെടുക്കപ്പെടുക. (തഫ്സീറുല്‍ ബഗ്‌വി)

قال علي رضي الله عنه: إِنَّمَا مَثَلُ الْفُقَهَاءِ كَمَثَلِ الْأَكُفِّ إِذَا قُطِعَتْ كَفٌّ لَمْ تَعُدْ

അലി رضي الله عنه പറഞ്ഞു: ഫുഖഹാക്കളുടെ ഉപമ കൈപ്പത്തിയുടേതു പോലെയാണ്. കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ടാൽ വീണ്ടും വളർന്നുവരില്ല. (തഫ്സീറുല്‍ ബഗ്‌വി)

 

 

kanzululoom.com