അനുചരന്മാർക്ക് വേണ്ടി നബി ﷺ പ്രാർത്ഥിച്ചത്

ഉമർ رَضِيَ اللَّهُ عَنْهُ

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ اللَّهُمَّ أَعِزَّ الإِسْلاَمَ بِأَحَبِّ هَذَيْنِ الرَّجُلَيْنِ إِلَيْكَ بِأَبِي جَهْلٍ أَوْ بِعُمَرَ بْنِ الْخَطَّابِ

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُما വിൽ നിന്ന് നിവേദനം: നബി ﷺ പ്രാർത്ഥിച്ചു: അല്ലാഹുവേ, അബൂജഹ്ൽ, ഉമർ ബ്നു ഖത്വാബ് ഈ രണ്ട് പേരിൽ നിനക്കിഷ്ടപ്പെട്ട ഒരാളെ കൊണ്ട് നീ ഇസ്ലാമിന് പ്രതാപം നൽകേണമേ. (തിർമിദി:49/4045)

നബി ﷺ യുടെ പ്രാർത്ഥനയുടെ ഫലമാണ് ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ ഇസ്ലാം ആശ്ലേഷണം.

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ

عَنْ أُمِّ سُلَيْمٍ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَنَسٌ خَادِمُكَ ادْعُ اللَّهَ لَهُ قَالَ: اللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَبَارِكْ لَهُ فِيمَا أَعْطَيْتَهُ ‏

ഉമ്മുസുലൈം رَضِيَ اللَّهُ عَنْهُا നബിയോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അനസ് താങ്കളുടെ സേവകനാണല്ലോ? അദ്ദേഹത്തിന് വേണ്ടി താങ്കൾ പ്രാർത്ഥിച്ചാലും. നബി ﷺ പ്രാർത്ഥിച്ചു: അല്ലാഹുവേ, നീ അദ്ദേഹത്തിന് ധനവും സന്താനവും വർധിപ്പിച്ച് കൊടുക്കേണമേ, നീ അദ്ദേഹത്തിന് നൽകുന്നതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. (ബുഖാരി: 6378,6379)

നബി ﷺ തനിക്ക് വേണ്ടി പ്രാ൪ത്ഥിച്ച ശേഷമുള്ള എന്റെ ജീവിതത്തില്‍ അന്‍സാരികളായ സ്വഹാബികളുടെ കൂട്ടത്തില്‍ ധരാളം ധനവും സന്താനങ്ങളുമുള്ളയാള്‍ താനായിമാറിയെന്ന് അനസ്  رَضِيَ اللَّهُ عَنْهُ പിന്നീട് പറയുന്നതായി കാണാം.

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما

عَنِ ابْنِ عَبَّاسٍ، قَالَ ضَمَّنِي رَسُولُ اللَّهِ صلى الله عليه وسلم وَقَالَ ‏ “‏ اللَّهُمَّ عَلِّمْهُ الْكِتَابَ ‏”‏‏.‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പറയുന്നു:എന്നെ നബി ﷺ  ചേർത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു: അല്ലാഹുവേ, ഇവന് നീ ഖുർആൻ പഠിപ്പിക്കേണമേ.(ബുഖാരി: 75)

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ الْخَلاَءَ، فَوَضَعْتُ لَهُ وَضُوءًا قَالَ ‏”‏ مَنْ وَضَعَ هَذَا ‏”‏‏.‏ فَأُخْبِرَ فَقَالَ ‏”‏ اللَّهُمَّ فَقِّهْهُ فِي الدِّينِ ‏“‏‏.‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُما യിൽ നിന്ന് നിവേദനം: നബി ﷺ വിസർജ്ജന സ്ഥലത്ത് പ്രവേശിച്ചു. ഇബ്‌നു അബ്ബാസ്  رَضِيَ اللَّهُ عَنْهُما പറയുന്നു: ഞാൻ അവിടുത്തേക്ക് വുളൂഅ് ചെയ്യാനുള്ള വെള്ളം തയ്യാറാക്കിവെച്ചു. അവിടുന്ന് ചോദിച്ചു. ഇത് ആരാണ് എടുത്തുവെച്ചത്. അത് (ഇബ്‌നു അബ്ബാസാണെന്ന്) പറയപ്പെട്ടു. അപ്പോൾ നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചു: അല്ലാഹുവേ, നീ അദ്ദേഹത്തിന് മതവിജ്ഞാനം നൽകേണമേ. (ബുഖാരി: 143)

عَنِ ابْنِ عَبَّاسٍ، قَالَ ضَمَّنِي النَّبِيُّ صلى الله عليه وسلم إِلَى صَدْرِهِ وَقَالَ ‏ :‏ اللَّهُمَّ عَلِّمْهُ الْحِكْمَةَ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما പറയുന്നു: നബി ﷺ  എന്നെ അവിടുത്തെ മാറോട് ചേർത്തിപ്പിടിച്ച് പ്രാർത്ഥിച്ചു: അല്ലാഹുവേ, ഇവന് തത്വജ്ഞാനം പഠിപ്പിക്കേണമേ. (ബുഖാരി: 3756)

അബൂഹുറൈറ   رَضِيَ اللَّهُ عَنْهُ

عَنْ أَبِي هُرَيْرَةَ، قَالَ كُنْتُ أَدْعُو أُمِّي إِلَى الإِسْلاَمِ وَهِيَ مُشْرِكَةٌ فَدَعَوْتُهَا يَوْمًا فَأَسْمَعَتْنِي فِي رَسُولِ اللَّهِ صلى الله عليه وسلم مَا أَكْرَهُ فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَأَنَا أَبْكِي قُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَدْعُو أُمِّي إِلَى الإِسْلاَمِ فَتَأْبَى عَلَىَّ فَدَعَوْتُهَا الْيَوْمَ فَأَسْمَعَتْنِي فِيكَ مَا أَكْرَهُ فَادْعُ اللَّهَ أَنْ يَهْدِيَ أُمَّ أَبِي هُرَيْرَةَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ ‏”‏ ‏.‏ فَخَرَجْتُ مُسْتَبْشِرًا بِدَعْوَةِ نَبِيِّ اللَّهِ صلى الله عليه وسلم فَلَمَّا جِئْتُ فَ صِرْتُ إِلَى الْبَابِ فَإِذَا هُوَ مُجَافٌ فَسَمِعَتْ أُمِّي خَشْفَ قَدَمَىَّ فَقَالَتْ مَكَانَكَ يَا أَبَا هُرَيْرَةَ ‏.‏ وَسَمِعْتُ خَضْخَضَةَ الْمَاءِ قَالَ – فَاغْتَسَلَتْ وَلَبِسَتْ دِرْعَهَا وَعَجِلَتْ عَنْ خِمَارِهَا فَفَتَحَتِ الْبَابَ ثُمَّ قَالَتْ يَا أَبَا هُرَيْرَةَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ – قَالَ – فَرَجَعْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ وَأَنَا أَبْكِي مِنَ الْفَرَحِ – قَالَ – قُلْتُ يَا رَسُولَ اللَّهِ أَبْشِرْ قَدِ اسْتَجَابَ اللَّهُ دَعْوَتَكَ وَهَدَى أُمَّ أَبِي هُرَيْرَةَ ‏.‏ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ خَيْرًا – قَالَ – قُلْتُ يَا رَسُولَ اللَّهِ ادْعُ اللَّهَ أَنْ يُحَبِّبَنِي أَنَا وَأُمِّي إِلَى عِبَادِهِ الْمُؤْمِنِينَ وَيُحَبِّبَهُمْ إِلَيْنَا – قَالَ – فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ اللَّهُمَّ حَبِّبْ عُبَيْدَكَ هَذَا – يَعْنِي أَبَا هُرَيْرَةَ وَأُمَّهُ – إِلَى عِبَادِكَ الْمُؤْمِنِينَ وَحَبِّبْ إِلَيْهِمُ الْمُؤْمِنِينَ ‏”‏ ‏.‏ فَمَا خُلِقَ مُؤْمِنٌ يَسْمَعُ بِي وَلاَ يَرَانِي إِلاَّ أَحَبَّنِي ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ എന്റെ ഉമ്മയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു, അവർ മുശ്രിക്കായിരുന്നു. അങ്ങനെ ഒരു ദിവസം ഉമ്മയോട് പ്രബോധനം ചെയ്തപ്പോൾ അവർ നബി ﷺ യെ കുറിച്ച് വെറുപ്പുളവാക്കുന്ന ചിലത് പറഞ്ഞു. അതുകേട്ട് (സഹിക്കവയ്യാതെ) ഞാൻ കരഞ്ഞുകൊണ്ട് നബി ﷺ യുടെ അടുക്കലെത്തി. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ എന്റെ ഉമ്മയെ പലപ്പോഴും ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. അവർ സ്വീകരിക്കുന്നില്ല. ഇന്നു ഞാൻ അവരെ ക്ഷണിച്ചപ്പോൾ അവർ അങ്ങയെക്കുറിച്ച് ചീത്തപറയുകയാണുണ്ടായത്. അതുകൊണ്ട് താങ്കൾ എന്റെ ഉമ്മയുടെ സൻമാർഗ്ഗത്തിന്നു വേണ്ടി പ്രാർത്ഥിച്ചാലും! നബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അബൂഹുറൈറയുടെ ഉമ്മയെ നീ സൻമാർഗ്ഗത്തിൽ ചേർക്കേണമേ. നബി ﷺ യുടെ പ്രാർത്ഥനയിൽ സന്തോഷവാനായി ഞാൻ അവിടെ നിന്ന് പുറപ്പെട്ടു. അനന്തരം ഞാൻ വീട്ടിൽ ചെന്നു. വാതിലിൽ മുട്ടി. ഉമ്മ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു: “നിൽക്കു, ഇങ്ങോട്ട് കടക്കരുത്. അപ്പോൾ വീട്ടിൽ നിന്ന് വെള്ളം ഉപയോഗിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അനന്തരം അവർ വസ്ത്രമണിഞ്ഞു പുറത്തുവന്നു എന്നോട് പറഞ്ഞു: “അല്ലാഹു അല്ലാതെ.ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണെന്നും.” അദ്ദേഹം പറയുന്നു: ഞാൻ നബിയുടെ അടുക്കലേക്ക് മടങ്ങി. അങ്ങനെ നബി ﷺ യുടെ സന്നിധിയിലെത്തി, സന്തോഷത്താൽ ഞാൻ കരയുന്നുണ്ടായിരുന്നു. നബി ﷺ യോട് പറഞ്ഞു:അല്ലാഹുവിന്റെ റസൂലേ, സന്തോഷിക്കുക. അങ്ങയുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകിയിരിക്കുന്നു. എന്റെ ഉമ്മാക്ക് ഹിദായത്ത് ലഭിച്ചിരിക്കുന്നു. നബി അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. ഞാൻ നബി ﷺ യോട് പറഞ്ഞു: ഞങ്ങൾ രണ്ടുപേരും സത്യവിശ്വാസികളുടെ ഇഷ്ടഭാജനങ്ങളാകുവാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.” നബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ ഈ അടിമയെയും അദ്ദേഹത്തിന്റെ ഉമ്മയേയും മുഅ്മിനീങ്ങൾക്ക് ഇഷ്ടപ്പെട്ടവരാക്കേണമേ, മുഅ്മിനീങ്ങളെ അവർക്കും (അബൂഹുറൈറക്കും ഉമ്മക്കും) ഇഷ്ടപ്പെടുന്നവരാക്കേണമേ!” അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്നെ കുറിച്ച് കേട്ട എന്നാൽ എന്നെ കണ്ടിട്ടില്ലാത്ത ഏതൊരു സത്യവിശ്വാസിയെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ടോ അവരൊക്കെ എന്നെ സ്നേഹിക്കാതിരിക്കുകയില്ല. (മുസ്‌ലിം: 2491)

മുആവിയ رضي الله عنه

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي عَمِيرَةَ، وَكَانَ، مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ لِمُعَاوِيَةَ ‏ :‏ اللَّهُمَّ اجْعَلْهُ هَادِيًا مَهْدِيًّا وَاهْدِ بِهِ

അബ്ദു റഹ്മാൻ ബ്നു അബു അമീറ رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം അല്ലാഹുവിന്റെ റസൂൽ ﷺ  യുടെ സഹാബികളിൽ ഒരാളായിരുന്നു: നബി ﷺ മുആവിയക്ക് വേണ്ടി പ്രാർത്ഥിച്ചു: അല്ലാഹുവേ, നീ ഇദ്ദേഹത്തെ, സന്മാര്‍ഗം ലഭിച്ചവനും സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനുമാക്കേണമേ (തിര്‍മിദി:3842)

ഉർവത്തുൽ ബാരികി  رضي الله عنه

عَنْ عُرْوَةَ، أَنَّ النَّبِيَّ صلى الله عليه وسلم أَعْطَاهُ دِينَارًا يَشْتَرِي بِهِ شَاةً، فَاشْتَرَى لَهُ بِهِ شَاتَيْنِ، فَبَاعَ إِحْدَاهُمَا بِدِينَارٍ وَجَاءَهُ بِدِينَارٍ وَشَاةٍ، فَدَعَا لَهُ بِالْبَرَكَةِ فِي بَيْعِهِ، وَكَانَ لَوِ اشْتَرَى التُّرَابَ لَرَبِحَ فِيهِ‏.

ഉർവത്തുൽ ബാരികി  رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ  അദ്ദേഹത്തിന്റെ കൈവശം ഒരാടിനെ വാങ്ങികൊടുക്കാനായി ഒരു ദിനാർ നൽകി. അദ്ദേഹം അതുകൊണ്ട് രണ്ടു ആടുകളെ വാങ്ങി. എന്നിട്ട് അതിൽ ഒന്നിനെ ഒരു ദിനാറിനു വിറ്റു.അങ്ങിനെ നബി ﷺ  യുടെ അടുക്കലേക്ക് ഒരാടിനെയും ഒരു ദീനാറുമായി വന്നു. അപ്പോൾ അദ്ദേഹത്തിൻറെ കച്ചവടത്തിൽ അനുഗ്രഹത്തിനായി നബി ﷺ  പ്രാർത്ഥിച്ചു. പിന്നീട് അദ്ദേഹത്തിന് മണ്ണ് വിറ്റാലും ലാഭം കിട്ടുമായിരുന്നു. (ബുഖാരി: 3642)

عَنْ عَطَاءُ بْنُ أَبِي رَبَاحٍ، قَالَ قَالَ لِي ابْنُ عَبَّاسٍ أَلاَ أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ قُلْتُ بَلَى‏.‏ قَالَ هَذِهِ الْمَرْأَةُ السَّوْدَاءُ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ إِنِّي أُصْرَعُ، وَإِنِّي أَتَكَشَّفُ فَادْعُ اللَّهَ لِي‏.‏ قَالَ ‏ “‏ إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ وَإِنْ شِئْتِ دَعَوْتُ اللَّهَ أَنْ يُعَافِيَكِ ‏”‏‏.‏ فَقَالَتْ أَصْبِرُ‏.‏ فَقَالَتْ إِنِّي أَتَكَشَّفُ فَادْعُ اللَّهَ أَنْ لاَ أَتَكَشَّفَ، فَدَعَا لَهَا‏.‏

അത്യാഹ് ഇബ്നു അബീ റബാഹ് رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: എന്നോട് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُما ഇങ്ങനെ ചോദിച്ചു : ഞാൻ സ്വർഗവാസിയായ ഒരു സ്ത്രീയെ നിനക്ക് കാണിച്ചുതരട്ടയോ? അതെ, എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: അതാ, ആ കറുത്ത സ്ത്രീ. അവൾ പ്രവാചക സന്നിധിയിൽ വന്നിട്ട് പറഞ്ഞു: എനിക്ക് അപസ്മാരമിളകി ബോധക്ഷയമുണ്ടാവാറുണ്ട്. എൻ്റെ നഗ്നത വെളിപ്പെടാറുമുണ്ട്. താങ്കൾ അല്ലാഹുവിനോട് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും. നബി ﷺ പറഞ്ഞു: നീ ഉദ്ദേശിക്കുന്ന പക്ഷം, നിനക്ക് ക്ഷമിക്കുകയാണെങ്കിൽ സ്വർഗം നേടാം. ഇനി വേണമെങ്കിൽ നിൻ്റെ രോഗശമനത്തിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം. അവൾ പറഞ്ഞു: ഞാൻ ക്ഷമിച്ചുകൊള്ളാം. പക്ഷെ, എൻ്റെ നഗ്നത വെളിപ്പെടുന്നുണ്ടല്ലോ. അബോധാവസ്ഥയിൽ നഗ്നത വെളിപ്പെടാതിരിക്കാനായി താങ്കൾ പ്രാർത്ഥിച്ചാലും. നബി ﷺ അവൾക്കായി പ്രാർത്ഥിച്ചു. (ബുഖാരി: 5652)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *