ഐഹികജീവിതത്തിന്റെ അലങ്കാരമാണ്‌ മക്കൾ. മക്കളെ കാണുമ്പോൾ കണ്ണുകൾക്ക്‌ കുളിർമയും മനസ്സുകൾക്ക്‌ ആനന്ദവും ഹൃദയത്തിൽ സന്തോഷവും ജനിക്കുന്നു.

ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ

സമ്പത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. ….. (ഖു൪ആന്‍ :18/46)

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ

ഭാര്യമാര്‍, മക്കൾ, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. (ഖു൪ആന്‍:3/14)

അല്ലാഹുവിന്റെ ദാനമാണ്‌ മക്കൾ. ഇസ്‌റാഈൽ സന്താനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട്‌ അല്ലാഹു പറയുന്നു:

ثُمَّ رَدَدْنَا لَكُمُ ٱلْكَرَّةَ عَلَيْهِمْ وَأَمْدَدْنَٰكُم بِأَمْوَٰلٍ وَبَنِينَ وَجَعَلْنَٰكُمْ أَكْثَرَ نَفِيرًا

പിന്നെ നാം അവര്‍ക്കെതിരില്‍ നിങ്ങള്‍ക്ക് വിജയം തിരിച്ചുതന്നു. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ നാം പോഷിപ്പിക്കുകയും നിങ്ങളെ നാം കൂടുതല്‍ സംഘബലമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്തു. (ഖു൪ആന്‍:17/6)

സൂക്ഷ്മാലുക്കളുടെ മാർഗത്തിലായിരിക്കുവോളം മക്കൾ കൺകുളിർമയാണ്‌. റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി വിശുദ്ധ ഖുർആൻ വിവരിക്കുന്നതിൽ ഒന്ന്, അവര്‍  ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നവരാണെന്നാണ്:

ﻭَٱﻟَّﺬِﻳﻦَ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/ 74)

മക്കളോട്‌ കാണിക്കുന്ന കാരുണ്യം അല്ലാഹു ഹൃദയത്തിൽ ഉണ്ടാക്കുന്നതാണ്. അതില്ലാത്തവൻ ദൈവാനുഗ്രഹം തടയപ്പെട്ടവനാണ്.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ تُقَبِّلُونَ الصِّبْيَانَ فَمَا نُقَبِّلُهُمْ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ أَوَ أَمْلِكُ لَكَ أَنْ نَزَعَ اللَّهُ مِنْ قَلْبِكَ الرَّحْمَةَ ‏”‏‏.‏

ആയിശാ رضى الله عنها പറയുന്നു: നബി ﷺ യുടെ അടുക്കലേക്ക് ഒരു അഅ്‌റാബി വന്നു. അയാള്‍ ചോദിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ചുംബിക്കുമോ? ഞങ്ങള്‍ ചുംബിക്കാറില്ല.’ നബി ﷺ പറഞ്ഞു: ‘നിന്റെ ഹൃദയത്തില്‍ നിന്ന് കാരുണ്യത്തെ അല്ലാഹു എടുത്ത് മാറ്റിയിട്ടുണ്ടെങ്കില്‍ നിനക്കായി ഞാന്‍ അത് ഉടമപ്പെടുത്തുകയോ? (ബുഖാരി:5998)

عَنْ أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا‏.‏ فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ ‏”‏ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ‏”‏‏.‏ فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ‏.‏ فَفَاضَتْ عَيْنَاهُ‏.‏ فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‏‏.‏

ഉസാമത്തു ബ്നു സൈദ് رضى الله عنهما യിൽ നിന്ന് നിവേദനം: തന്‍റെ പുത്രന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് മകള്‍ (സൈനബ) നബി ﷺ യുടെ അടുക്കലേക്ക് ആളയച്ചു. നബി ﷺ യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി ﷺ വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട് അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ് رضى الله عنهم എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി ﷺ യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബി ﷺ യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ് رضى الله عنه ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ഇതെന്താണ് (അങ്ങ് കരയുകയോ!) നബി ﷺ പറഞ്ഞു: ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക. (ബുഖാരി:1284)

സന്താനങ്ങളുടെ ആൺ, പെൺ (ലിംഗ) തെരെഞ്ഞെടുപ്പ്‌ അല്ലാഹുവിന്റെതാണ്‌.

لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ‎﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ‎﴿٥٠﴾‏

അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)

عن عائشة رضي الله عنها قالت: قال رسول الله صلى الله عليه و سلم: إن أولادكم هبة الله لكم يهب لمن يشاء إناثا و يهب لمن يشاء الذكور، فهم و أموالهم لكم إذا احتجتم إليها

ആയിശാ رضى الله عنها യിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ മക്കൾ നിങ്ങൾക്കുള്ള അല്ലാഹുവിന്റെ സമ്മാനമാണ്. അവൻ അവനുദ്ദേശിക്കുന്നവർക്ക് ആണ്കുട്ടികളെയും അവനുദ്ദേശിച്ചവർക്ക് പെണ്കുട്ടികളെയും സമ്മാനമായി നൽകുന്നു. അതിനാൽ അവരും അവരുടെ സമ്പത്തും നിങ്ങളത് ആവശ്യമുള്ളവരായാൽ നിങ്ങളുടേതാണ്. (അസ്സ്വഹീഹ:2564)

ജാഹിലിയ്യാ കാലഘട്ടത്തില്‍ പെൺകുഞ്ഞ് ജനിക്കുന്നത് വെറുപ്പോടെയാണ് കണ്ടിരുന്നത്.

وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ‎﴿٥٨﴾‏ يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ‎﴿٥٩﴾

അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു.അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം. (ഖു൪ആന്‍:16/58-59)

എന്നാല്‍ പെൺകുട്ടികൾക്ക് ഇസ്ലാം ഉന്നതമായ സ്ഥാനവും പരിഗണനയുമാണ് നൽകിയിട്ടുള്ളത്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: “‏ مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ‏”‏ ‏.‏ وَضَمَّ أَصَابِعَهُ ‏.‏

അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരല്‍ ചേ൪ത്തുവെച്ചു. (മുസ്ലിം:2631)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ عَالَ جَارِيَتَيْنِ دَخَلْتُ أَنَا وَهُوَ الْجَنَّةَ كَهَاتَيْنِ ‏”‏ ‏.‏ وَأَشَارَ بِأَصْبُعَيْهِ ‏.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും ഈ രണ്ട് (വിരലുകള്‍ പോലെ) സ്വ൪ഗത്തില്‍ പ്രവേശിക്കും. പ്രവാചകന്‍ തന്റെ രണ്ട് വിരലുകള്‍ കൊണ്ട് സൂചിപ്പിച്ചു. (തി൪മിദി:1914 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നബി ﷺ പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍ മക്കളെ രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ അല്ലെങ്കില്‍ അവരില്‍ നിന്ന് മരിച്ചു പോകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും സ്വ൪ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും. പ്രവാചകന്‍ തന്റെ മധ്യ വിരല്‍ കൊണ്ടും അതിന് തൊട്ടുള്ള വിരല്‍ കൊണ്ടും സൂചിപ്പിച്ചു. (ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഉഖ്ബത്ത്‌ ബിൻ ആമിർ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: “ഒരാൾക്ക്‌ മൂന്ന്‌ പെൺമക്കളുണ്ടാവുകയും അവരുടെ കാര്യത്തിൽ ക്ഷമിക്കുകയും തന്റെ ധനത്തിൽ നിന്ന്‌ വെള്ളവും വസ്ത്രവും നൽകുകയും ചെയ്താൽ അവർ അവന്ന്‌ നരകത്തിൽ നിന്നുള്ള കവചമായി തീരും. (അഹ്മദ്‌)

ഐഹിക ജീവിതത്തില്‍ മക്കള്‍ ഒരു പരീക്ഷണമാണ്.

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. (ഖു൪ആന്‍ :64/15)

‘നിങ്ങളുടെ സ്വത്തുക്കളും മക്കളും ഒരു പരീക്ഷണം മാത്രമാണ്’ (أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ) എന്ന വാക്യവും വളരെ ശ്രദ്ധാർഹമായ ഒരു തത്വമാണ് ഉൾക്കൊള്ളുന്നത്. അതെ, ഐഹികവും പാരത്രികവുമായ നന്മകൾക്കു കാരണമായിത്തീരുന്നതു പോലെത്തന്നെ ഐഹികവും പാരത്രികവുമായ തിന്മകൾക്കും അതു രണ്ടും കാരണമായേക്കാം. അതുകൊണ്ട് സ്വത്തും മക്കളും ഉള്ളവരെല്ലാം ഭാഗ്യവാന്മാരെന്നോ അല്ലെന്നോ കണക്കാക്കുവാന്‍ വയ്യ. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെ ഉന്നംവെച്ചും, അതിനു പ്രാധാന്യം കൽപ്പിച്ചുകൊണ്ടും അവയെ ഉപയോഗപ്പെടുത്തുന്നവര്‍ പരീക്ഷണത്തില്‍ വിജയികളും ഭാഗ്യവാന്മാരുമാകുന്നു. അല്ലാത്തവര്‍ പരാജിതരും നിർഭാഗ്യവാന്മാരുംതന്നെ. (അമാനി തഫ്സീര്‍)

ഇനി മക്കളെ ധാ൪മ്മികമായ ശിക്ഷണങ്ങള്‍ നല്‍കാതെ ഇസ്ലാമികമായ അറിവുകള്‍ പക൪ന്ന് നല്‍കാതെ വള൪ത്തിയാല്‍ മക്കള്‍ ദുന്‍യാവിലും ആഖിറത്തിലും മാതാപിതാക്കള്‍ക്ക് ശത്രുക്കളായിരിക്കും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ

സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക….. (ഖു൪ആന്‍ :64/14)

മക്കൾക്കിടയിൽ നീതി കാണിക്കണം. അതിൽ വീഴ്ച വരുത്തരുത്.

عَنِ النُّعْمَانِ بْنِ بَشِيرٍ، أَنَّ أَبَاهُ، أَتَى بِهِ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالَ إِنِّي نَحَلْتُ ابْنِي هَذَا غُلاَمًا‏.‏ فَقَالَ ‌‏ أَكُلَّ وَلَدِكَ نَحَلْتَ مِثْلَهُ ‏”‌‏.‏ قَالَ لاَ‏.‏ قَالَ ‏”‏ فَارْجِعْهُ ‏”‌‏

നുഅ്മാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ എന്റെ പിതാവ് എന്നെയും കൊണ്ട് നബിﷺയുടെ അടുക്കൽ വന്ന് പറഞ്ഞു. എന്റെ അടിമയെ ഞാൻ ഇവന് സൗജന്യമായി കൊടുത്തിരിക്കുന്നു. നബി ﷺ ചോദിച്ചു. ഇപ്രകാരം നീ നിന്റെ എല്ലാസന്താനങ്ങൾക്കും നൽകിയിട്ടുണ്ടോ..? അദ്ദേഹം പറഞ്ഞു. ഇല്ല. നബി ﷺ പറഞ്ഞു. എന്നാൽ നീ ഇത് തിരിച്ചുവാങ്ങൂ. (ബുഖാരി: 2586)

عَنْ عَامِرٍ، قَالَ سَمِعْتُ النُّعْمَانَ بْنَ بَشِيرٍ ـ رضى الله عنهما ـ وَهُوَ عَلَى الْمِنْبَرِ يَقُولُ أَعْطَانِي أَبِي عَطِيَّةً، فَقَالَتْ عَمْرَةُ بِنْتُ رَوَاحَةَ لاَ أَرْضَى حَتَّى تُشْهِدَ رَسُولَ اللَّهِ صلى الله عليه وسلم‏.‏ فَأَتَى رَسُولَ اللَّهِ صلى الله عليه وسلم فَقَالَ إِنِّي أَعْطَيْتُ ابْنِي مِنْ عَمْرَةَ بِنْتِ رَوَاحَةَ عَطِيَّةً، فَأَمَرَتْنِي أَنْ أُشْهِدَكَ يَا رَسُولَ اللَّهِ‏.‏ قَالَ ‌‏ أَعْطَيْتَ سَائِرَ وَلَدِكَ مِثْلَ هَذَا ‏”‌‏.‏ قَالَ لاَ‏.‏ قَالَ ‏”‏ فَاتَّقُوا اللَّهَ، وَاعْدِلُوا بَيْنَ أَوْلاَدِكُمْ ‏”‌‏.‏ قَالَ فَرَجَعَ فَرَدَّ عَطِيَّتَهُ‏.‏”

നുഅ്മാനിബ്നുബശീർ رضى الله عنه പറയുന്നു: എന്റെ പിതാവ് എനിക്ക് ഒരു പാരിതോഷികം തന്നു. അപ്പോൾ (എന്റെ ഉമ്മ) അംറത്ത് ബിന്ത് റവാഹ പറഞ്ഞു: ഈ ദാനം നൽകിയതിന് അല്ലാഹുവിന്റെ  റസൂൽനെ (ﷺ) നിങ്ങൾ സാക്ഷിയാക്കുന്നതു വരെ ഞാൻ തൃപ്തിപ്പെടുകയില്ല. അങ്ങിനെ വാപ്പ നബിﷺ യുടെ അടുത്തെത്തിയിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് അംറത്ത് ബിന്ത് റവാഹ യിൽ ജനിച്ച മകന്ന് ഞാൻ ഒരു പാരിതോഷികം നൽകിയപ്പോൾ താങ്കളെ ഞാൻ സാക്ഷിയാക്കണമെന്ന് അവൾ പറയുന്നു. റസൂൽ ﷺ ചോദിച്ചു: നിങ്ങളുടെ മറ്റു മക്കൾക്ക് ഇപ്രകാരം കൊടുത്തിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. നബിﷺ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ. മക്കൾക്കിടയിൽ നീതികാണിക്കുവിൻ. അപ്പോൾ പിതാവ് തിരിച്ചുവന്ന് പാരിതോഷികം തിരികെ വാങ്ങി. (ബുഖാരി: 2587)

മക്കൾക്കെതിരെ പ്രാര്‍ത്ഥിക്കരുത്. കാരണം മക്കൾക്കെതിരെയുള്ള പ്രാര്‍ത്ഥന സ്വീകരിക്കപ്പെടും.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് പ്രാ൪ത്ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മ൪ദ്ദകനെതിരെ മ൪ദ്ദിതന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന, മകനെതിരെ പിതാവിന്റെ പ്രാ൪ത്ഥന. (തി൪മുദി :1905)

قال الزمخشري رحمه الله : كنت ألعب بعصفور وأنا طفل فقطعت رجله بخيط. فقالت أمي غيظا: قطع الله رجلك. فلما كبرت أصاب رجلي داء فقطعت

സമഖ്ഷരീ رحمه الله പറഞ്ഞു : ഞാൻ കുട്ടിക്കാലത്ത് ഒരു കുരുവിയെയും കൊണ്ട് കളിക്കുകയായിരുന്നു, അങ്ങനെ ഞാൻ അതിന്റെ ഒരു കാൽ ചരട് കൊണ്ട് മുറിച്ചു. അപ്പോൾ എന്റെ ഉമ്മ കോപിഷ്ഠയായി പറഞ്ഞു : ‘നിന്റെ കാലും അല്ലാഹു മുറിക്കട്ടെ.’ പിന്നീട് ഞാൻ വലുതായപ്പോൾ എന്റെ കാലിന് രോഗം ബാധിക്കുകയും, അത് മുറിച്ചുമാറ്റപ്പെടുകയും ചെയ്തു. [താരീഖുൽ ഇസ്ലാം ലിദ്ദഹബീ : 11/ 797]

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *