വൈവാഹിക ജീവിതത്തെ ആത്മീയ ജീവിതത്തിന് തടസ്സമായി കാണുന്നവരുണ്ട്. ബ്രഹ്മചര്യമാണ് ദൈവത്തിലേക്കടുക്കാന്‍ ഏറ്റവും ഉത്തമമെന്നും അവര്‍ കരുതുന്നു. ഇസ്ലാമാകട്ടെ, ആത്മീയ ജീവിതത്തിന് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. അല്ലാഹുവിനോട് കൂടുതൽ അടുക്കുവാനും സത്യവിശ്വാസികൾ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വൈവാഹിക ജീവിതത്തെ ആത്മീയ ജീവിതത്തിന് തടസ്സമായിട്ടോ ബ്രഹ്മചര്യമാണ് അല്ലാഹുവിന്റ സാമീപ്യത്തിന്റെ പരിഗണനയെന്നോ ഇസ്ലാം പഠിപ്പിച്ചിട്ടില്ല. മാത്രമല്ല, ഇസ്ലാം ബ്രഹ്മചര്യം വിരോധിക്കുകയും വിവാഹം നിർബന്ധമാക്കുകയും ചെയ്തു.
عَنْ سَمُرَةَ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ التَّبَتُّلِ
സമുറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ബ്രഹ്മചര്യം വിരോധിച്ചു. (തിർമിദി:1082)
അതേപോലെ വൈവാഹിക ജീവിതത്തെ ആത്മീയ ജീവിതത്തിന് തടസ്സമായി ഇസ്ലാം കാണുന്നില്ലെന്ന് മാത്രമല്ല, ആത്മീയ ജീവിതത്തിന്റെ പൂർത്തീകരണത്തിന് വൈവാഹിക ജീവിതം അനിവാര്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
قال رسول الله صلى الله عليه وسلم: إذا تزوج العبد فقد استكمل نصف الدين فليتق الله في النصف الباقي
നബി ﷺ പറഞ്ഞു:വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പകുതി പൂർത്തിയായി. ബാക്കി പകുതിയിൽ അയാൾ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ. (ബൈഹഖി)
സ്ത്രീയും പുരുഷനും പരസ്പരം ആകര്‍ഷിക്കാനുമുള്ള വശ്യത അല്ലാഹു മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ
സ്ത്രീകൾ, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. (ഖു൪ആന്‍:3/14)
ലൈംഗികത ഒരു ദൈവിക അനുഗ്രഹമാണ്. പ്രകൃതിപരമായ ഈ വികാരത്തിന് നേരെ ഇസ്ലാം കണ്ണടച്ചിട്ടില്ല. അത് ആസ്വദിക്കുവാനാണ് പറയുന്നത്. ലൈംഗികത ആസ്വദിക്കാൻ മതം അനുവദിച്ചെന്ന് പറയുമ്പോൾ അത് ഇതര ജീവികളെപ്പോലെ തോന്നിയ രീതിയിലല്ല. വിഹിതമായ മാർഗത്തിലൂടെ മാത്രമേ അതിലേക്ക് കടക്കാൻ പാടുകയുള്ളൂ. വിവാഹത്തിലൂടെ മാത്രമേ സ്ത്രീക്കും പുരുഷനും അത് അനുവദനീയമാകുകയുള്ളൂ. അതിന്റെ പ്രധാനമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മാനസികാരോഗ്യവും കുടുംബ ഭദ്രതയും സാമൂഹിക ജീവിതത്തിലെ സമാധാനവും ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ നിന്നുതന്നെ വൈവാഹിക ജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്.
അല്ലാഹു മനുഷ്യരെയും മറ്റെല്ലാ ജീവികളെയും ഇണകളായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന്നും ഒട്ടനവധി നന്മകള്‍ക്കും നിമിത്തമായ ആ പാരസ്പര്യത്തെ സൃഷ്ടികര്‍ത്താവിന്‍റെ അനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും എടുത്ത് കാണിച്ചിട്ടുള്ളത്. ഇതെല്ലാം വൈവാഹിക ജീവിതത്തിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്നു.
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം. (ഖുർആൻ:92/3)
وَكَمَالِ حِكْمَتِهِ فِي ذَلِكَ أَنْ خَلَقَ مِنْ كُلِّ صِنْفٍ مِنَ الْحَيَوَانَاتِ الَّتِي يُرِيدُ بَقَاءَهَا ذَكَرًا وَأُنْثَى، لِيَبْقَى النَّوْعُ وَلَا يَضْمَحِلَّ، وَقَادَ كُلًّا مِنْهُمَا إِلَى الْآخَرِ بِسِلْسِلَةِ الشَّهْوَةِ، وَجَعَلَ كُلًّا مِنْهُمَا مُنَاسِبًا لِلْآخَرِ، فَتَبَارَكَ اللَّهُ أَحْسَنَ الْخَالِقِينَ.
ആണും പെണ്ണുമായി സൃഷ്ടിച്ചതിലും യുക്തിയുണ്ട്. ഓരോ ജീവി വര്‍ഗത്തിന്റെയും നിലനില്‍പിനും ശേഷിപ്പിനും വേണ്ടിയാണത്. അല്ലെങ്കില്‍ ആ വര്‍ഗം പാടെ ഇല്ലാതാകുമായിരുന്നു. ആണിനും പെണ്ണിനുമിടയില്‍ പരസ്പരം വൈകാരികമായ ഒരു ബന്ധം കൂടി അവനുണ്ടാക്കി. അവ രണ്ടും പരസ്പര പൂരകങ്ങളാക്കി. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)
وَخَلَقْنَٰكُمْ أَزْوَٰجًا
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:78/8)
وَٱللَّهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَجَعَلَ لَكُم مِّنْ أَزْوَٰجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ ٱلطَّيِّبَٰتِ ۚ أَفَبِٱلْبَٰطِلِ يُؤْمِنُونَ وَبِنِعْمَتِ ٱللَّهِ هُمْ يَكْفُرُونَ
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്? (ഖുർആൻ:16/72)
وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ
നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖുർആൻ:30/21)
قال ابن القيم رحمه الله : فَجَعَلَ المَرْأةَ سَكَنًا لِلرَّجُلِ، يَسْكُنُ قَلْبُهُ إلَيْها، وجَعَلَ بَيْنَهُما خالِصَ الحُبِّ، وهو المَوَدَّةُ المُقْتَرِنَةُ بِالرَّحْمَةِ..
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹു സ്ത്രീയെ പുരുഷന് സമാധാനമടയാനുള്ളതാക്കി, അവന്റെ ഹൃദയം അവളിൽ സമാധാനമടയുന്നു. അവർ രണ്ടു പേരുടെയും ഇടയിൽ അല്ലാഹു പരിശുദ്ധമായ സ്നേഹം ഉണ്ടാക്കി. അതായത്, കാരുണ്യം നിറഞ്ഞ പരസ്പര സ്നേഹം.
جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا وَمِنَ ٱلْأَنْعَٰمِ أَزْوَٰجًا ۖ يَذْرَؤُكُمْ فِيهِ ۚ
നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.)കാലികളിലും തന്നെ, ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. (ഖുർആൻ:42/11)
{നിങ്ങൾക്കുവേണ്ടി നിങ്ങളുടെ വർഗത്തിൽനിന്നുതന്നെ അവൻ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു} നിങ്ങൾ അവളിൽ സമാധാനം കണ്ടെത്താനും നിങ്ങളിൽനിന്നും സന്താനങ്ങൾ ഉണ്ടാകാനും വിവിധങ്ങളായ പ്രയോജനങ്ങൾ നിങ്ങൾക്ക് ലഭിക്കാനും വേണ്ടി. (തഫ്സീറുസ്സഅ്ദി)
വൈവാഹിക ജീവിതത്തെയും അതില്‍നിന്നുണ്ടാവുന്ന കുടുംബ ബന്ധത്തെയുമെല്ലാം പവിത്രമായി കാണുന്ന ഇസ്ലാം ആ വിശുദ്ധ ബന്ധങ്ങളിലെ കടമകളും കടപ്പാടുകളും നിര്‍വഹിച്ച് അവ മാന്യമായി പാലിക്കണമെന്നും പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمُ ٱلَّذِى خَلَقَكُم مِّن نَّفْسٍ وَٰحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَآءً ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِۦ وَٱلْأَرْحَامَ ۚ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍നിന്ന് സൃഷ്ടിക്കുകയും, അതില്‍നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുർആൻ:4/1)
وَهُوَ ٱلَّذِى خَلَقَ مِنَ ٱلْمَآءِ بَشَرًا فَجَعَلَهُۥ نَسَبًا وَصِهْرًا ۗ وَكَانَ رَبُّكَ قَدِيرًا
അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു. (ഖുർആൻ:25/54)
മനുഷ്യർക്ക് നൻമ-തിൻമകൾ പഠിപ്പിക്കാനും മനുഷ്യരെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും വന്നിട്ടുള്ള പ്രവാചകൻമാർ വിവാഹം കഴിച്ചവരും കുടുംബജീവിതം നയിച്ചവരുമായിരുന്നു.
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَٰجًا وَذُرِّيَّةً
നിനക്ക് മുമ്പും നാം ദൂതന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്. (ഖുർആൻ:13/38)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : النِّكَاحُ مِنْ سُنَّتِي فَمَنْ لَمْ يَعْمَلْ بِسُنَّتِي فَلَيْسَ مِنِّي
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വിവാഹം എന്റെ സുന്നത്തില്‍ പെട്ടതാണ്. എന്റെ സുന്നത്തനുസരിച്ച് ആര് പ്രവ൪ത്തിക്കുന്നില്ലെയോ അവന്‍ എന്നില്‍ പെട്ടവനല്ല. (ഇബ്നുമാജ:9/1919)
وَأَنكِحُوا۟ ٱلْأَيَٰمَىٰ مِنكُمْ وَٱلصَّٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ
നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. (ഖുർആൻ:24/32)
വിഹിതമല്ലാത്ത മാർഗത്തിലൂടെയുള്ള ലൈംഗികാസ്വാദനം ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. അഥവാ ഇസ്ലാമിൽ വ്യഭിചാരം വൻപാപപും കുറ്റകരവുമാണ്. സ്ത്രീയുടെയും പുരുഷന്റെയും സൃഷ്ടിപ്പ് പരസ്പരം ആകര്‍ഷിക്കുന്ന തരത്തിലായതിനാലും ലൈംഗികത പ്രകൃതിപരമായ വികാരമായതിനാലും മനുഷ്യൻ വ്യഭിചാരത്തിലകപ്പെടാനുള്ള സാധ്യതയുള്ളതിനാൽ അതിലകപ്പെടാതിരിക്കുന്നതിനുള്ള ഒരു സുരക്ഷാമാർഗവുമാണ് വൈവാഹിക ജീവിതം.
عَنْ عَبْدِ اللَّهِ، قَالَ قَالَ لَنَا رَسُولُ اللَّهِ صلى الله عليه وسلم : يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاءٌ
അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലയോ യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവ൪ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്.(മുസ്ലിം: 1400)
വൈവാഹിക ജീവിതം കണ്ണിനും ലൈംഗികാവയവത്തിനും സുരക്ഷയാണ്. വൈവാഹിക ജീവിതം നിഷിദ്ധമാക്കുന്നവർ പ്രകൃതിവിരുദ്ധമായ ഒരു ആശയത്തെയാണ് പിന്‍പറ്റുന്നത്. അത് പ്രായോഗികമോ മോക്ഷദായകമോ അല്ലെന്നതാണ് വാസ്തവം. ബ്രഹ്മചര്യത്തെ നന്മയുമായിക്കണ്ട് അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ‘ഉപദേശി’യുടെ സ്വന്തം മാതാപിതാക്കള്‍ ആ ‘നന്മ’ സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ ഒരു ‘ഉപദേശി’ തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന കേവലസത്യം അയാള്‍ പോലും മറന്നുപോവുകയാണ്. മനുഷ്യരൊക്കെ ആ ‘നന്മ’ സ്വീകരിച്ചാല്‍ എന്തായിരിക്കും അവസ്ഥ?
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:5/87)
സ്ത്രീയുടെയും പുരുഷന്റെയും സൃഷ്ടിപ്പ് പരസ്പരം ആകര്‍ഷിക്കുന്ന തരത്തിലായതിനാലും ലൈംഗികത പ്രകൃതിപരമായ വികാരമായതിനാലും ബ്രഹ്മചര്യം അനുഷ്ഠിക്കുക ഏറെ പ്രയാസകരമാണ്. പ്രകൃതിവിരുദ്ധവും ദൈവികമാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധവുമായ ഇത്തരം പുത്തനാശയങ്ങള്‍ അതിന്‍റെ വക്താക്കള്‍ക്കുപോലും പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുകയില്ലെന്ന പരമാര്‍ഥത്തിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ വിരല്‍ ചൂണ്ടുന്നത് ശ്രദ്ധേയമാണ്:
ثُمَّ قَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِرُسُلِنَا وَقَفَّيْنَا بِعِيسَى ٱبْنِ مَرْيَمَ وَءَاتَيْنَٰهُ ٱلْإِنجِيلَ وَجَعَلْنَا فِى قُلُوبِ ٱلَّذِينَ ٱتَّبَعُوهُ رَأْفَةً وَرَحْمَةً وَرَهْبَانِيَّةً ٱبْتَدَعُوهَا مَا كَتَبْنَٰهَا عَلَيْهِمْ إِلَّا ٱبْتِغَآءَ رِضْوَٰنِ ٱللَّهِ فَمَا رَعَوْهَا حَقَّ رِعَايَتِهَا ۖ فَـَٔاتَيْنَا ٱلَّذِينَ ءَامَنُوا۟ مِنْهُمْ أَجْرَهُمْ ۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ
പിന്നീട് അവരുടെ പിന്നിലായി നാം നമ്മുടെ ദൂതന്‍മാരെ തുടര്‍ന്നയച്ചു. മര്‍യമിന്‍റെ മകന്‍ ഈസായെയും നാം തുടര്‍ന്നയച്ചു. അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കൃപയും കരുണയും ഉണ്ടാക്കി. സന്യാസ ജീവിതത്തെ അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്‍റെ പ്രീതി തേടേണ്ടതിന് (വേണ്ടി അവരതു ചെയ്തു) എന്നല്ലാതെ, നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍നിന്ന് വിശ്വസിച്ചവര്‍ക്ക് അവരുടെ പ്രതിഫലം നാം നല്‍കി. അവരില്‍ അധികപേരും ദുര്‍മാര്‍ഗികളാകുന്നു. (ഖുർആൻ:57/27)
ഈസാ നബി عليه السلام യുടെ അനുയായികൾ, ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും അല്ലാഹു നിയമമാക്കാത്ത ബ്രഹ്മചര്യമന്ന സമ്പ്രദായം മതത്തിൽ കെട്ടിയുണ്ടാക്കി. അവർ സ്വയം ഏറ്റെടുത്ത ആ കൃത്യം പാലിക്കേണ്ട പ്രകാരം അവർ പാലിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. “എന്നിട്ട് അവരത് പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല“ എന്ന പ്രയോഗം അതാണ് സൂചിപ്പിക്കുന്നു.
കേവലം സുഖാസ്വാദനത്തിലേക്കുള്ള വഴി എന്നതിലപ്പുറം നിരവധി ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം വിവാഹം നിയമമാക്കിയിട്ടുള്ളത്. പവിത്രമായ ബന്ധമായി ഇസ്ലാം വിവാഹത്തെ കാണുന്നു.
ശരീരത്തിന്റെ ആവശ്യങ്ങളേയും അവകാശങ്ങളെയും പൂര്‍ത്തീകരിക്കുന്നത് ആത്മീയ പുരോഗതിക്ക് ഭംഗമാണെന്നുള്ള ധാരണയിലാണ് അവരത് നിശ്ചയിച്ചിരുന്നത്. ഇത്തരം മതവിരുദ്ധനിലപാടുകൾ പുണ്യകരമല്ല, പാപമാണെന്ന് മുഹമ്മദ് നബി ﷺ യും നമ്മെ അറിയിച്ചിട്ടുണ്ട്.
عَنْ أَنَسِ بْنِ مَالِكٍ قَالَ : جَاءَ ثَلاَثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صلى الله عليه وسلم يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صلى الله عليه وسلم فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنَ النَّبِيِّ صلى الله عليه وسلم قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ. قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا. وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلاَ أُفْطِرُ. وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلاَ أَتَزَوَّجُ أَبَدًا. فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ : أَنْتُمُ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ، لَكِنِّي أَصُومُ وَأُفْطِرُ، وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മൂന്നുപേര്‍ നബിﷺയുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബിﷺയുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിﷺയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബിﷺക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി ﷺ അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍ . ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല. (ബുഖാരി: 5063)
يُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ:5/87)
മനസ്സിനും ശരീരത്തിനും സുഖവും ശാന്തിയും സമാധാനവും പ്രദാനം ചെയ്യുക, കാരുണ്യവും സ്നേഹവും പങ്കുവെക്കുക, അടുത്ത തലമുറക്ക് ജന്മം നല്‍കുക. മാതൃകാ സമൂഹത്തെ വാര്‍ത്തെടുക്കുക, മരണാനന്തരം സ്വര്‍ഗത്തിലും ഒന്നിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ മാതൃകകളായി ജീവിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ വിവാഹത്തിലൂടെ ഇസ്ലാം കാണുന്നു.
kanzululoom.com