നമസ്കാരത്തിൽ ബിസ്മില്ലാഹ് ചൊല്ലല്‍

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ വിശുദ്ധ ഖുര്‍ആനിലെ എല്ലാ സൂറത്തുകളിലെയും ആയത്താണോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇത് സൂറത്തുല്‍ ഫാതിഹയിൽ മാത്രം ആയത്താണെന്നും മറ്റ് സൂറത്തുകളിൽ ആയത്തല്ലെന്നുമാണ് ഇമാം ശാഫിഈ رحمه الله യുടെ അഭിപ്രായം. എന്നാൽ ഇത് ഒരു സൂറത്തിലെയും ആയത്തല്ലെന്നും ഇത് സൂറത്തിന്റെ തുടക്കം അറിയിക്കുന്ന വേറിട്ടു നിൽക്കുന്ന വചനമാണെന്നാണ് ഇമാം അഹ്മദ് رحمه الله യുടെ അഭിപ്രായം.

നമസ്കാരങ്ങളില്‍ ‘ബിസ്മി…’ ചൊല്ലുന്നത് വാജിബാണെന്ന് പറഞ്ഞവരുണ്ട്. എന്നാൽ അത് സുന്നത്താണെന്നതാണ് പ്രബലാഭിപ്രായം.

ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ (സുബ്ഹ്, മഗ്രിബ്, ഇഷാഅ്) ‘ബിസ്മി…’ ഉറക്കെ ഓതണമെന്നാണ് ശാഫിഈ മദ്ഹബിന്റെ വിഷണം. അതിന് തെളിവായി ചില ഹദീസുകളുമുണ്ട്. എന്നാൽ ഇവിടെ ‘ബിസ്മി…’ പതുക്കെ ഓതണമെന്നാണ് പ്രബലാഭിപ്രായം.

عَنْ أَنَسٍ، قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَلَمْ أَسْمَعْ أَحَدًا مِنْهُمْ يَقْرَأُ ‏{‏ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ‏}‏ ‏.‏

അനസ്  رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ رضي الله عنهم എന്നിവരുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അവരില്‍ ആരും തന്നെ ബിസ്മി (ഉറക്കെ) ഓതുന്നത് ഞാന്‍ കേട്ടിട്ടില്ല. (മുസ്‌ലിം: 399)

عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم وَأَبَا بَكْرٍ وَعُمَرَ ـ رضى الله عنهما ـ كَانُوا يَفْتَتِحُونَ الصَّلاَةَ بِ ـ ‏{‏الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏

അനസ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  അബൂബക്കര്‍ رضى الله عنه വും ഉമര്‍ رضى الله عنه വും (നമസ്കാരത്തില്‍) ഖുര്‍ആന്‍ പാരായണം ‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്. (ബുഖാരി:743)

മുസ്‌ലിമിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇത്ര കൂടിയുണ്ട്:

عَنْ أَنَسِ بْنِ مَالِكٍ قَالَ صَلَّيْتُ خَلْفَ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ فَكَانُوا يَسْتَفْتِحُونَ بِـ ‏{‏ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ‏}‏ لاَ يَذْكُرُونَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ فِي أَوَّلِ قِرَاءَةٍ وَلاَ فِي آخِرِهَا ‏.‏

അനസ്  رَضِيَ اللَّهُ عَنْهُ പറയുന്നു:ഞാന്‍ നബി ﷺ യുടെയും, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ رضي الله عنهم എന്നിവരുടെയും കൂടെ നമസ്കരിച്ചിട്ടുണ്ട്. അവര്‍ (നമസ്കാരത്തില്‍ ഖുര്‍ആന്‍ പാരായണം) ‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ കൊണ്ടാണ് ആരംഭിച്ചിരുന്നത്. അവര്‍ ആരും തന്നെ ഖുര്‍ആന്‍ പാരായണത്തിന്റെ മുമ്പോ ശേഷമോ ബിസ്മി (ഉറക്കെ) ഓതിയിരുന്നില്ല. (മുസ്‌ലിം:399)

 

 

www.kanzululoom.com

 

2 Responses

  1. ബിസ്മി ചൊല്ലിയില്ല എന്നാണോ
    പതുക്കെ ചൊല്ലി എന്നാണോ

    1. ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നമസ്കാരങ്ങളില്‍ (സുബ്ഹ്, മഗ്രിബ്, ഇഷാഅ്) ‘ബിസ്മി…’ പതുക്കെ ഓതണമെന്നാണ് പ്രബലാഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *