نَزَّلَ عَلَيْكَ ٱلْكِتَٰبَ بِٱلْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ وَأَنزَلَ ٱلتَّوْرَىٰةَ وَٱلْإِنجِيلَ
അവന് ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. (ഖുർആൻ:3/3)
തൗറാത്തും ഇന്‍ജീലും കൊണ്ട്- ഇവിടെയും മറ്റെല്ലാ സ്ഥലങ്ങളിലും തന്നെ – വിവക്ഷിക്കപ്പെടുന്നത്; ഇന്ന് നിലവിലുള്ള ബൈബിളും, അതിലെ പഴയ നിയമങ്ങളും പുതിയ നിയമങ്ങളാകുന്ന വിഭാഗങ്ങളുമല്ല. മൂസാ നബി عليه السلام ക്ക് അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ തൗറാത്തും, ഈസാ നബി عليه السلام ക്ക് അവതരിപ്പിക്കപ്പെട്ട യഥാര്‍ത്ഥ ഇന്‍ജീലുമാകുന്നു. ഇതു രണ്ടിന്‍റെയും ശരിയായ പകര്‍പ്പ് – ഏറ്റക്കുറവില്ലാത്ത സാക്ഷാല്‍ പകര്‍പ്പ് – ജൂതന്മാരുടെയോ ക്രിസ്ത്യാനികളുടെയോ മറ്റോ കൈവശം ഇല്ല തന്നെ. പക്ഷേ – പല കൂട്ടിച്ചേര്‍ക്കലുകളുടെയും മാറ്റത്തിരുത്തലുകളുടെയും ഇടയില്‍ കൂടി – പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ തൗറാത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളും, പുതിയ നിയമത്തിലെ പുസ്തകങ്ങളില്‍ സാക്ഷാല്‍ ഇന്‍ജീലിന്‍റെ ഏതെങ്കിലും ഭാഗങ്ങളും ഉണ്ടായിരിക്കുമെന്ന് മാത്രം. ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നിര്‍ണയിക്കുക സാധ്യമല്ല. അവയുടെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചാല്‍, മൂസാ عليه السلام ന്‍റെയും ഈസാ عليه السلام ന്‍റെയും ശേഷം മതഗ്രന്ഥങ്ങളെന്നോ, ചരിത്രഗ്രന്ഥങ്ങളെന്നോ, ഓര്‍മക്കുറിപ്പുകളെന്നോ, സന്ദേശങ്ങളെന്നോ ഉള്ള നിലക്ക് പലരാല്‍ എഴുതപ്പെട്ടവയാണെന്ന് കാണാവുന്നതാകുന്നു. ചുരുക്കം ചിലതില്‍ അവ എഴുതിയ കര്‍ത്താക്കളുടെ പേരുപോലും കാണാം. മൂസാ നബി عليه السلام യുടെ കാലശേഷമുള്ള ചില സംഭവങ്ങള്‍ പഴയ നിയമത്തിലും, ഈസാ നബി عليه السلام യുടെ കാലശേഷമുള്ള ചില സംഭവങ്ങള്‍ പുതിയ നിയമത്തിലും കാണാവുന്നതുമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചില തൽപരകക്ഷികള്‍ പറഞ്ഞുവരുന്നത് പോലെ, ക്വുര്‍ആന്‍ ശരിവെക്കുന്നത് നിലവിലുള്ള ബൈബ്‌ളിലെ പഴയ നിയമങ്ങളാകുന്ന തൗറാത്തിനെയോ പുതിയ നിയമങ്ങളാകുന്ന ഇന്‍ജീലിനെയോ അല്ല. അല്ലാഹു അവതരിപ്പിച്ച യഥാര്‍ത്ഥ തൗറാത്തിനെയും ഇന്‍ജീലിനെയും മാത്രമാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/3 ന്റെ വിശദീകരണം)
إِنَّآ أَنزَلْنَا ٱلتَّوْرَىٰةَ فِيهَا هُدًى وَنُورٌ
തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (ഖുർആൻ:5/44)
وَقَفَّيْنَا عَلَىٰٓ ءَاثَٰرِهِم بِعِيسَى ٱبْنِ مَرْيَمَ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ ۖ وَءَاتَيْنَٰهُ ٱلْإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ ٱلتَّوْرَىٰةِ وَهُدًى وَمَوْعِظَةً لِّلْمُتَّقِينَ
അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്. (ഖുർആൻ:5/46)
قال شيخ الإسلام ابن تيمية رحمه الله:أما الأناجيل التي بأيدي النصارى فهي أربعة أناجيل: إنجيل متى ويوحنا ولوقا ومرقس. وهم متفقون على أن لوقا ومرقس لم يريا المسيح، وإنما رآه متى ويوحنا، وأن هذه المقالات الأربعة التي يسمونها الإنجيل، وقد يسمون كل واحد منهم إنجيلا، إنما كتبها هؤلاء بعد أن رفع المسيح، فلم يذكروا فيها أنها كلام الله، ولا أن المسيح، بلغها عن الله، بل نقلوا فيها أشياء من كلام المسيح، وأشياء من أفعاله ومعجزاته. اهـ.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ رحمه الله പറയുന്നു: എന്നാല്‍ ക്രിസ്ത്യാനികളുടെ കൈകളിലുള്ള ഇഞ്ചീലുകള്‍ നാലെണ്ണമാകുന്നു; മത്തായി, യോഹന്നാന്‍, ലൂക്കോസ്, മാര്‍ക്കോസ് എന്നിവരുടെ സുവിശേഷങ്ങള്‍. ലൂക്കോസും മാര്‍ക്കോസും മസീഹ് ഈസാ عليه السلام യെ കണ്ടിട്ടില്ലെന്നതില്‍ അവര്‍ ഏകോപിച്ചിട്ടുണ്ട്. മത്തായി, യോഹന്നാന്‍ എന്നിവര്‍ അദ്ദേഹത്തെ കണ്ടവരുമാണ്. ഇഞ്ചീല്‍ എന്ന് അവര്‍ പേര് വിളിക്കുന്നത് (ഇവരുടെ) ഈ നാല് പുസ്തകങ്ങള്‍ക്കാണ്. ചിലപ്പോള്‍ അവരിലുള്ളവരിലെ ഓരോരുത്തരുടെതിനും ഇഞ്ചീല്‍ എന്ന് പേര് വിളിക്കാറുണ്ട്. നിശ്ചയമായും മസീഹ് ഉയര്‍ത്തപ്പെട്ടതിന് ശേഷമാണ് ഇവര്‍ ഇവ എഴുതിയത്. അവര്‍ (ആരും) അതില്‍ അല്ലാഹുവിന്റെയോ മസീഹിന്റെയോ സംസാരമുണ്ടെന്നോ പറഞ്ഞിട്ടുമില്ല. മസീഹിന്റെ സംസാരത്തില്‍ നിന്ന് ചിലത് അവയില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ പെട്ടതും മുഅ്ജിസത്തുകളില്‍ പെട്ടതും (ചിലതെല്ലാം അവയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ أَهْلُ الْكِتَابِ يَقْرَءُونَ التَّوْرَاةَ بِالْعِبْرَانِيَّةِ، وَيُفَسِّرُونَهَا بِالْعَرَبِيَّةِ لأَهْلِ الإِسْلاَمِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لاَ تُصَدِّقُوا أَهْلَ الْكِتَابِ وَلاَ تُكَذِّبُوهُمْ، وَقُولُوا {آمَنَّا بِاللَّهِ وَمَا أُنْزِلَ} الآيَةَ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഇസ്‌ലാമിന്‍റെ ആള്‍ക്കാര്‍ക്ക് (മുസ്‌ലിംകള്‍ക്ക്) വേദക്കാര്‍ അബ്റാനീ (ഹിബ്രു) ഭാഷയില്‍ തൗറാത്ത് വായിച്ച് അറബിയില്‍ വിവരിച്ചു കൊടുക്കാറുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ വേദക്കാരെ (അവരുടെ പ്രസ്താവനകളെ) സത്യമാക്കുകയോ കളവാക്കുകയോ ചെയ്യരുത്. നിങ്ങള്‍ ഈ വചനം പാരായണം ചെയ്യുക:
قُولُوٓا۟ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ إِلَىٰٓ إِبْرَٰهِـۧمَ وَإِسْمَٰعِيلَ وَإِسْحَٰقَ وَيَعْقُوبَ وَٱلْأَسْبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَمَآ أُوتِىَ ٱلنَّبِيُّونَ مِن رَّبِّهِمْ لَا نُفَرِّقُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُۥ مُسْلِمُونَ
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. (ഖുർആൻ:2/136) (ബുഖാരി:4485)
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: മുന്‍ വേദഗ്രന്ഥങ്ങളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചേടത്തോളം അവ ഈ മൂന്നിലൊരു പ്രകാരത്തിലായിരിക്കും.
(ഒന്ന്) അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രസ്താവനകളോട് യോജിക്കുന്നത്. ഈ വിഭാഗം ശരിവെക്കലും വിശ്വസിക്കലും നിര്‍ബന്ധമാകുന്നു.
(രണ്ട്) അവ രണ്ടിനോടും എതിരായത്. ഈ വിഭാഗം നിരാകരിക്കലും വിശ്വസിക്കാതിരിക്കലും നിര്‍ബന്ധമാണ്.
(മൂന്ന്) രണ്ടുമല്ലാത്തത്. ഈ വിഭാഗത്തെക്കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: ‘വേദക്കാര്‍ നിങ്ങളോട് വര്‍ത്തമാനം പറഞ്ഞാല്‍ നിങ്ങളവരെ സത്യമാക്കുകയും കളവാക്കുകയും ചെയ്യരുത്. എങ്കിലും ഇങ്ങിനെ പറഞ്ഞുകൊള്ളുക: ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; (ബുഖാരി). (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/4 ന്റെ വിശദീകരണം)
സാക്ഷാല്‍ തൗറാത്തിന്‍റെ ഉള്ളടക്കങ്ങളില്‍ പിന്നീട് പല മാറ്റത്തിരുത്തലുകള്‍ നടന്നിട്ടുണ്ടെങ്കിലും, അതൊന്നും ബാധിക്കാതെ സുരക്ഷിതമായിതന്നെ അവശേഷിക്കുന്ന ചില ഭാഗങ്ങളും ഇന്നത്തെ ബൈബ്‌ളില്‍ ഉണ്ടെന്നുള്ളത് നിഷേധിക്കാവതല്ല. ആ ഭാഗങ്ങള്‍ ഇന്നിന്നതാണെന്ന് തീര്‍ത്തു പറയുവാന്‍ സാധ്യമല്ല എന്നേയുള്ളൂ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 5/45 ന്റെ വിശദീകരണം)
അല്ലാഹു മൂസാ നബി عليه السلام ക്കും, ഈസാ നബി عليه السلام ക്കും അവതരിപ്പിച്ച ഗ്രന്ഥങ്ങളെ (തൗറാത്ത്-ഇന്‍ജീലു കളെ) യും ദാവൂദ് നബി عليه السلام ക്കു നല്‍കിയ സബൂറിനെയും സംബന്ധിച്ചാണ് അവ ബൈബ്‌ളില്‍ ഇല്ലെന്നു നാം മുകളില്‍ പ്രസ്താവിച്ചത്. എന്തൊക്കെ ഭേദഗതികളും മാറ്റത്തിരുത്തങ്ങളും നടന്നിട്ടും നടക്കുന്നുമുണ്ടെങ്കിലും ശരി, അല്ലാഹു അവതരിപ്പിച്ച ആ യഥാര്‍ത്ഥ ഗ്രന്ഥങ്ങളിലെ നിയമങ്ങളും ഉപദേശങ്ങളും – ഇക്കാലത്തും മുന്‍കാലത്തും- ബൈബ്ളിലെ പുസ്തകങ്ങളില്‍ പലതും അടങ്ങിയിരിക്കുമെന്നുള്ളത് ശരിയാണ്. ഇതിന് സന്ദര്‍ഭോചിതം ചില ഉദാഹരണങ്ങള്‍ നാം ചൂണ്ടിക്കാട്ടാറുമുണ്ട്. പക്ഷേ, അവ ഏതൊക്കെയാണ്, എവിടെയൊക്കെയാണ്, എത്രയൊക്കെയാണ് എന്നൊന്നും നിര്‍ണയിക്കുക സാധ്യമല്ല തന്നെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 5/48 ന്റെ വിശദീകരണം)
عَنْ أَبِي مُوسَى الْأَشْعَرِيِّ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم: ” إِنَّ بَنِي إِسْرَائِيلَ كَتَبُوا كِتَابًا فَاتَّبَعُوهُ ، وَتَرَكُوا التَّوْرَاةَ.
അബൂമൂസ അൽഅശ്അരി رضي الله عنه رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും ബനീ ഇസ്റാഈൽ ഒരു പൂസ്തകം എഴുതുകയും എന്നിട്ട് അത് പിന്തുടരാൻ തുടങ്ങി അങ്ങനെ അവർ തൗറാത്ത് ഉപേക്ഷിച്ചു. (ത്വബ്റാനി – സ്വഹീഹ് അൽബാനി)
www.kanzululoom.com
One Response
Wonderfull