വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ സൂറത്താണ് സൂറത്തുല്‍ ബഖറ: വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ആയത്ത് ഈ സൂറത്തിലാണ് (ആയത്തുദ്ദൈൻ 282). വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ ആയത്തും ഈ സൂറത്തിലാണ് (ആയത്തുല്‍ കു൪സി 255). ഈ സൂറത്തിലെ അവസാന രണ്ട് ആയത്തുകളും ഏറെ ശ്രേഷ്ടതയുള്ള ആയത്തുകളാണ് (ആമന റസൂല്‍ 285,286)
സൂറത്തുല്‍ ബക്വറഃ (പശുവിന്‍റെ അദ്ധ്യായം) എന്ന് ഇതിന് പേര് വരുവാന്‍ കാരണം, ഇസ്‌റാഈല്യരില്‍ കഴിഞ്ഞു പോയ ഒരു പശുവിന്‍റെ സംഭവം ഇതില്‍ വിവരിക്കപ്പെട്ടിട്ടുള്ളതാണ്. (അമാനി തഫ്സീര്‍)
ഇതിന്‍റെ മിക്കഭാഗവും നബി തിരുമേനി ﷺ യുടെ മദീനാ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അവതരിച്ചതാകുന്നു. ചുരുക്കം ചില ആയത്തുകള്‍ അവസാനകാലങ്ങളില്‍ അവതരിച്ചവയുമാണ്. (അമാനി തഫ്സീര്‍)
ഈ സൂറത്ത് പഠിക്കുകയും പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും നമസ്കാരത്തിൽ പാരായണം ചെയ്യുകയും അത് ജീവിതത്തിൽ പകര്‍ത്തുകയും ചെയ്താൽ ചെയ്താൽ ഒട്ടനവധി നേട്ടങ്ങളുണ്ട്. അത് അറിയിക്കുന്ന ഏതാനും തെളിവുകൾ കാണുക:
عن عبدالله بن مسعود:عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ لِكلِّ شيءٍ سَنامًا، وسَنامُ القرآنِ سُورَةُ البَقَرَةِ،
അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും എല്ലാറ്റിനും ഒരു പൂഞ്ഞ (ഉയര്‍ന്ന ഭാഗം) ഉണ്ട്. ഖുര്‍ആനിന്റെ പൂഞ്ഞ സൂറത്തുല്‍ ബഖറയാണ്.. (സിൽസിലത്തു സ്വഹീഹ)
മൗലികതത്വങ്ങള്‍, വിശ്വാസ സിദ്ധാന്തങ്ങള്‍, കര്‍മപരമായ വിധിവിലക്കുകള്‍, നിയമ നിര്‍ദ്ദേശങ്ങള്‍, സാരോപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍, ചരിത്ര സംഭവങ്ങള്‍, സദാചാരമൂല്യങ്ങള്‍, സന്തോഷ വാര്‍ത്തകള്‍, താക്കീതുകള്‍ എന്നിങ്ങനെയുള്ള തുറകളില്‍, മറ്റുസൂറത്തുകളെ അപേക്ഷിച്ച് ഈ സൂറത്തില്‍ കൂടുതല്‍ കാണാവുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കാം ചില നബി വചനങ്ങളില്‍ ഈ സൂറത്തിനെപ്പറ്റി سنام القرآن وذروته (ക്വുര്‍ആന്റെ പൂഞ്ഞും അതിന്റെ കൊടുമുടിയും) എന്നു പറഞ്ഞിരിക്കുന്നതും. (അ,ത്വ.) ഒട്ടകം, കാള മുതലായവയുടെ പുറത്ത് ഏറ്റവും പൊന്തിക്കാണുന്ന മുഴയാണല്ലോ പൂഞ്ഞ്. അതുപോലെ, പര്‍വ്വതത്തിന്റെ ഭാഗങ്ങളില്‍ ഏറ്റവും ഉയരത്തായി കാഴ്ചയില്‍ പെടുന്നത് അതിന്റെ കൊടുമുടിയുമായിരിക്കും. അതുപോലെ, ക്വുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളില്‍ സൂറത്തുല്‍ ബക്വറഃ കൂടുതല്‍ മുഴച്ചു നില്‍ക്കുന്നുവെന്ന് സാരം. (അമാനി തഫ്സീര്‍)
عَنْ أُسَيْدِ بْنِ حُضَيْرٍ، قَالَ بَيْنَمَا هُوَ يَقْرَأُ مِنَ اللَّيْلِ سُورَةَ الْبَقَرَةِ وَفَرَسُهُ مَرْبُوطٌ عِنْدَهُ إِذْ جَالَتِ الْفَرَسُ فَسَكَتَ فَسَكَتَتْ فَقَرَأَ فَجَالَتِ الْفَرَسُ، فَسَكَتَ وَسَكَتَتِ الْفَرَسُ ثُمَّ قَرَأَ فَجَالَتِ الْفَرَسُ، فَانْصَرَفَ وَكَانَ ابْنُهُ يَحْيَى قَرِيبًا مِنْهَا فَأَشْفَقَ أَنْ تُصِيبَهُ فَلَمَّا اجْتَرَّهُ رَفَعَ رَأْسَهُ إِلَى السَّمَاءِ حَتَّى مَا يَرَاهَا فَلَمَّا أَصْبَحَ حَدَّثَ النَّبِيَّ صلى الله عليه وسلم فَقَالَ ” اقْرَأْ يَا ابْنَ حُضَيْرٍ اقْرَأْ يَا ابْنَ حُضَيْرٍ ”. قَالَ فَأَشْفَقْتُ يَا رَسُولَ اللَّهِ أَنْ تَطَأَ يَحْيَى وَكَانَ مِنْهَا قَرِيبًا فَرَفَعْتُ رَأْسِي فَانْصَرَفْتُ إِلَيْهِ فَرَفَعْتُ رَأْسِي إِلَى السَّمَاءِ فَإِذَا مِثْلُ الظُّلَّةِ فِيهَا أَمْثَالُ الْمَصَابِيحِ فَخَرَجَتْ حَتَّى لاَ أَرَاهَا. قَالَ ” وَتَدْرِي مَا ذَاكَ ”. قَالَ لاَ. قَالَ ” تِلْكَ الْمَلاَئِكَةُ دَنَتْ لِصَوْتِكَ وَلَوْ قَرَأْتَ لأَصْبَحَتْ يَنْظُرُ النَّاسُ إِلَيْهَا لاَ تَتَوَارَى مِنْهُمْ ”. قَالَ ابْنُ الْهَادِ وَحَدَّثَنِي هَذَا الْحَدِيثَ عَبْدُ اللَّهِ بْنُ خَبَّابٍ عَنْ أَبِي سَعِيدٍ الْخُدْرِيِّ عَنْ أُسَيْدِ بْنِ حُضَيْرٍ.
ഉസൈദ് ബ്നുഹുളൈര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: തന്റെ കുതിരയെ സമീപത്ത് കെട്ടിക്കൊണ്ട് രാത്രി അദ്ദേഹം അല്‍ബഖറ സൂറത്ത് ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്ത് നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്ത് തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന് വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്‌യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത് മാറ്റി. ആകാശത്തേക്ക് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന് ഈ വര്‍ത്തമാനം പറഞ്ഞു. നബി ﷺ കല്‍പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്‌യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാന്‍ എന്റ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്‍മാനുണ്ട്. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി ﷺ ചോദിച്ചു. അതെന്താണെന്ന് നിനക്കറിയുമോ? ഇല്ലെന്ന് ഞാന്‍ പ്രത്യുത്തരം നല്‍കി. നബി ﷺ അരുളി: അതു മലക്കുകളാണ്. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍ . നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി:5018)
تلك الملائكة نزلت لقراءة سورة البقرة ، أما إنك لو مضيت لرأيت العجائب .
സൂറത്തുൽബഖറയുടെ പാരായണം കേൾക്കാൻ ഇറങ്ങിയ മലക്കുകളാണത്. നീ പാരയണം തുടര്‍ന്നിരുന്നുവെങ്കിൽ പല അൽഭുതങ്ങളും കാണാമായിരുന്നു. (ഇബ്നുഹിബ്ബാൻ)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് ശൈത്വാന്‍ അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)
وإِنَّ الشيطانَ إذا سمعَ سورةَ البَقَرَةِ تُقْرَأُ خرجَ مِنَ البيتِ الذي يُقْرَأُ فيهِ سُورَةُ البَقَرَةِ
തീര്‍ച്ചയായും ഒരാള്‍ പാരായണം ചെയ്യുന്ന സുറത്തുല്‍ ബഖറ ശൈത്വാന്‍ കേള്‍ക്കുമ്പോള്‍, സുറത്തുല്‍ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്നു പുറത്തു പോകും. (സിൽസിലത്തു സ്വഹീഹ)
عَنْ أَبُو أُمَامَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ: اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ وَسُورَةَ آلِ عِمْرَانَ فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരും.സഹ്റാവൈനി അഥവാ സൂറത്തുല്‍ ബഖറയും ആലുഇംറാനും നിങ്ങള്‍ പാരായണം ചെയ്യുക. കാരണം അവ രണ്ടും അന്ത്യനാളില്‍ രണ്ട് കാ൪മുകിലുകള്‍ പോലെ, അല്ലെങ്കില്‍ രണ്ട് തണലുകള്‍ പോലെ, അതല്ലായെങ്കില്‍ അണിയായി (പറക്കുന്ന) രണ്ട് പക്ഷിക്കൂട്ടങ്ങള്‍ പോലെ വരും.അവ രണ്ടും അവയുടെ ആളുകള്‍ക്ക് വേണ്ടി പ്രധിരോധിക്കുകയും ത൪ക്കിക്കുകയും ചെയ്യും.
നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്.അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)
عن بريدة بن الحصيب الأسلمي: كُنتُ جالسًا عندَ النَّبيِّ ﷺ فسَمِعتُه يقولُ: تَعلَّموا سورةَ البَقَرةِ؛ فإنَّ أخْذَها بَرَكةٌ، وتَرْكَها حَسْرةٌ، ولا يَستَطيعُها البَطَلةُ.
ബുറൈദത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യുടെ അരികില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു; നിങ്ങള്‍ സൂറത്തുല്‍ ബഖറ പഠിക്കുക. തീര്‍ച്ചയായും അത് എടുക്കുന്നത് ബറകത്ത് ആണ്. അത് ഒഴിവാക്കുന്നത് ഖേദവും. ബത്വലത്തിന് (ക്ഷുദ്രപ്രവര്‍ത്തനം ചെയ്യുന്നവര്‍ക്ക്) അത് എടുക്കാന്‍ സാധിക്കുകയില്ല. (അഹ്മദ്)
عن عثمان بن العاص قال : استعملني رسول الله صلى الله عليه وسلم وأنا أصغر السته الذين وفدوا عليه من ثقيف، وذلك أني كنت قرأت سورة البقرة .
ഉസ്മാൻ ബ്നുൽ ആസ്വ് ബുറൈദത് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺഎന്നെ ആറ് അംഗങ്ങളുള്ള സംഘത്തിന്റെ നേതാവായി എന്നെ നിശ്ചയിച്ചു, ഞാൻ അവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു. അതിന് കാരണം എനിക്ക് സൂറത്തുൽ ബഖറ (മനപ്പാഠമായി) പാരായണം ചെയ്യാൻ കഴിയുമായിരുന്നു. (البيهقي في الدلائل)
عن أنس: أن رجلا كان يكتب للنبي صلى الله عليه وسلم، وقد كان قرأ البقرة وآل عمران، وكان الرجل إذا قرأ البقرة، وآل عمران جد فينا – يعني عظم –
സൂറത്തുൽ ബഖറയും സൂറത്തുൽ ആലുഇംറാനും പാരായണം ചെയ്യുന്നവരെ വഹ്‌യ് എഴുതുന്ന ആളുകളായി നബി ﷺ നിശ്ചയിക്കുമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ആര്‍ക്കെങ്കിലും സൂറത്തുൽ ബഖറയും സൂറത്തുൽ ആലുഇംറാനും അറിയാമെങ്കിൽ അവര്‍ ഞങ്ങളുടെ കൂട്ടത്തിൽ മഹത്വമുള്ളവരായി കണക്കാക്കപ്പെട്ടിരുന്നു. (അഹ്മദ്:12215)
www.kanzululoom.com