പ്രവാചകൻ പറഞ്ഞ കഥ
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِنَّ ثَلاَثَةً فِي بَنِي إِسْرَائِيلَ أَبْرَصَ وَأَقْرَعَ وَأَعْمَى بَدَا لِلَّهِ أَنْ يَبْتَلِيَهُمْ، فَبَعَثَ إِلَيْهِمْ مَلَكًا، فَأَتَى الأَبْرَصَ. فَقَالَ أَىُّ شَىْءٍ أَحَبُّ إِلَيْكَ قَالَ لَوْنٌ حَسَنٌ وَجِلْدٌ حَسَنٌ، قَدْ قَذِرَنِي النَّاسُ. قَالَ فَمَسَحَهُ، فَذَهَبَ عَنْهُ، فَأُعْطِيَ لَوْنًا حَسَنًا وَجِلْدًا حَسَنًا. فَقَالَ أَىُّ الْمَالِ أَحَبُّ إِلَيْكَ قَالَ الإِبِلُ ـ أَوْ قَالَ الْبَقَرُ هُوَ شَكَّ فِي ذَلِكَ، إِنَّ الأَبْرَصَ وَالأَقْرَعَ، قَالَ أَحَدُهُمَا الإِبِلُ، وَقَالَ الآخَرُ الْبَقَرُ ـ فَأُعْطِيَ نَاقَةً عُشَرَاءَ. فَقَالَ يُبَارَكُ لَكَ فِيهَا. وَأَتَى الأَقْرَعَ فَقَالَ أَىُّ شَىْءٍ أَحَبُّ إِلَيْكَ قَالَ شَعَرٌ حَسَنٌ، وَيَذْهَبُ عَنِّي هَذَا، قَدْ قَذِرَنِي النَّاسُ. قَالَ فَمَسَحَهُ فَذَهَبَ، وَأُعْطِيَ شَعَرًا حَسَنًا. قَالَ فَأَىُّ الْمَالِ أَحَبُّ إِلَيْكَ قَالَ الْبَقَرُ. قَالَ فَأَعْطَاهُ بَقَرَةً حَامِلاً، وَقَالَ يُبَارَكُ لَكَ فِيهَا. وَأَتَى الأَعْمَى فَقَالَ أَىُّ شَىْءٍ أَحَبُّ إِلَيْكَ قَالَ يَرُدُّ اللَّهُ إِلَىَّ بَصَرِي، فَأُبْصِرُ بِهِ النَّاسَ. قَالَ فَمَسَحَهُ، فَرَدَّ اللَّهُ إِلَيْهِ بَصَرَهُ. قَالَ فَأَىُّ الْمَالِ أَحَبُّ إِلَيْكَ قَالَ الْغَنَمُ. فَأَعْطَاهُ شَاةً وَالِدًا، فَأُنْتِجَ هَذَانِ، وَوَلَّدَ هَذَا، فَكَانَ لِهَذَا وَادٍ مِنْ إِبِلٍ، وَلِهَذَا وَادٍ مِنْ بَقَرٍ، وَلِهَذَا وَادٍ مِنَ الْغَنَمِ. ثُمَّ إِنَّهُ أَتَى الأَبْرَصَ فِي صُورَتِهِ وَهَيْئَتِهِ فَقَالَ رَجُلٌ مِسْكِينٌ، تَقَطَّعَتْ بِيَ الْحِبَالُ فِي سَفَرِي، فَلاَ بَلاَغَ الْيَوْمَ إِلاَّ بِاللَّهِ ثُمَّ بِكَ، أَسْأَلُكَ بِالَّذِي أَعْطَاكَ اللَّوْنَ الْحَسَنَ وَالْجِلْدَ الْحَسَنَ وَالْمَالَ بَعِيرًا أَتَبَلَّغُ عَلَيْهِ فِي سَفَرِي. فَقَالَ لَهُ إِنَّ الْحُقُوقَ كَثِيرَةٌ. فَقَالَ لَهُ كَأَنِّي أَعْرِفُكَ، أَلَمْ تَكُنْ أَبْرَصَ يَقْذَرُكَ النَّاسُ فَقِيرًا فَأَعْطَاكَ اللَّهُ فَقَالَ لَقَدْ وَرِثْتُ لِكَابِرٍ عَنْ كَابِرٍ. فَقَالَ إِنْ كُنْتَ كَاذِبًا فَصَيَّرَكَ اللَّهُ إِلَى مَا كُنْتَ، وَأَتَى الأَقْرَعَ فِي صُورَتِهِ وَهَيْئَتِهِ، فَقَالَ لَهُ مِثْلَ مَا قَالَ لِهَذَا، فَرَدَّ عَلَيْهِ مِثْلَ مَا رَدَّ عَلَيْهِ هَذَا فَقَالَ إِنْ كُنْتَ كَاذِبًا فَصَيَّرَكَ اللَّهُ إِلَى مَا كُنْتَ. وَأَتَى الأَعْمَى فِي صُورَتِهِ فَقَالَ رَجُلٌ مِسْكِينٌ وَابْنُ سَبِيلٍ وَتَقَطَّعَتْ بِيَ الْحِبَالُ فِي سَفَرِي، فَلاَ بَلاَغَ الْيَوْمَ إِلاَّ بِاللَّهِ، ثُمَّ بِكَ أَسْأَلُكَ بِالَّذِي رَدَّ عَلَيْكَ بَصَرَكَ شَاةً أَتَبَلَّغُ بِهَا فِي سَفَرِي. فَقَالَ قَدْ كُنْتُ أَعْمَى فَرَدَّ اللَّهُ بَصَرِي، وَفَقِيرًا فَقَدْ أَغْنَانِي، فَخُذْ مَا شِئْتَ، فَوَاللَّهِ لاَ أَجْهَدُكَ الْيَوْمَ بِشَىْءٍ أَخَذْتَهُ لِلَّهِ. فَقَالَ أَمْسِكْ مَالَكَ، فَإِنَّمَا ابْتُلِيتُمْ، فَقَدْ رَضِيَ اللَّهُ عَنْكَ وَسَخِطَ عَلَى صَاحِبَيْكَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബനൂഈഇസ്റാഈലില്‍ പെട്ട വെള്ള പാണ്ഢുകാരന്‍, കഷണ്ടിക്കാരന്‍, അന്ധന്‍ എന്നീ മൂന്ന് പേരെ അല്ലാഹു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അവരുടെ അടുക്കലേക്ക് ഒരു മലക്കിനെ അയച്ചു. മലക്ക് പാണ്ഢു രോഗിയെ സമീപിച്ചുകൊണ്ട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: നല്ല വ൪ണ്ണം, ഭംഗിയാ൪ന്ന ച൪മ്മം, ജനങ്ങള്‍ എന്നെ വെറുക്കാന്‍ കാരണമായ ഈ പാണ്ഢുരോഗം മാറികിട്ടണം. മലക്ക് അദ്ദേഹത്തെ സ്പ൪ശിച്ചു. അതോടെ അദ്ദേഹത്തിന്റെപാണ്ഢുരോഗം വിട്ടുമാറി. ഭംഗിയാ൪ന്ന വ൪ണ്ണം കൈവന്നു. പിന്നീട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ധനം ഏതാണ്? ഒട്ടകമെന്നോ പശുവെന്നോ അദ്ദേഹം മറുപടി നല്‍കി. അദ്ദേഹത്തിന് പ്രസവിക്കാനായ ഒരു ഒട്ടകത്തെ നല്‍കി. അല്ലാഹു നിനക്കതില്‍ അഭിവൃദ്ധി നല്‍കട്ടെയെന്ന് പ്രാ൪ത്ഥിക്കുകയും ചെയ്തു.
പിന്നീട് മലക്ക് കഷണ്ടിക്കാരനെ സമീപിച്ചു കൊണ്ട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? അദ്ദേഹെ പറഞ്ഞു: അഴകാ൪ന്ന മുടി. ജനങ്ങള്‍ എന്നെ വെറുക്കാന്‍ കാരണമായ ഈ കഷണ്ടി മാറികിട്ടണം. തുട൪ന്ന് മലക്ക് അദ്ദേഹത്തെ തലോടിയപ്പോള്‍ കഷണ്ടി നീങ്ങുകയും സുന്ദരമായ മുടി ലഭിക്കുകയും ചെയ്തു. പിന്നീട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ധനം ഏതാണ്? പശുവാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു പശു നല്‍കുകയും അല്ലാഹു നിനക്കതില്‍ അഭിവൃദ്ധി നല്‍കട്ടെയെന്ന് പ്രാ൪ത്ഥിക്കുകയും ചെയ്തു.
പിന്നീട് മലക്ക് അന്ധനെ സമീപിച്ചു കൊണ്ട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: അല്ലാഹു എനിക്ക് കാഴ്ച തിരിച്ചു നല്‍കണം, അങ്ങനെ എനിക്ക് ആളുകലെ കാണണം. തുട൪ന്ന് മലക്ക് അദ്ദേഹത്തെ തലോടിയപ്പോള്‍ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. പിന്നീട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ധനം ഏതാണ്? ആടാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു ഗ൪ഭിണിയായ ഒരാടിനെ നല്‍കുകയും ചെയ്തു.
പിന്നീട് മലക്ക് പാണ്ഢുരോഗിയുടെ രൂപഭാവങ്ങളില്‍ വെള്ളപാണ്ഢുകാരനെ സമീപിച്ചു. മലക്ക് പറഞ്ഞു: ആഗതന്‍ പരമ ദരിദ്രനാണ്. യാത്രയുടെ സന്നാഹങ്ങളെല്ലാം തീ൪ന്നിരിക്കുന്നു. ഇന്നീ ദിവസം എനിക്ക് അല്ലാഹുവും പിന്നെ നിങ്ങളുമല്ലാതെ ഒരു ഗദ്യന്തരവുമില്ല. നിങ്ങള്‍ക്ക് അഴകാ൪ന്ന വ൪ണ്ണവും സുന്ദരമായ ച൪മ്മവും ധനവും നല്‍കിയ അല്ലാഹുവിനെ മുന്‍നി൪ത്തി ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്.യാത്ര ചെയ്ത് ഉദ്ദിഷ്ട സ്ഥാനത്തേക്ക് എത്തുവാന്‍ ഒരു ഒട്ടകം നല്‍കുമോ? അദ്ദേഹം പറഞ്ഞു: ഒരുപാട് ബാധ്യതകളുണ്ട്. മലക്ക് പറഞ്ഞു: എനിക്ക് നിങ്ങളെ മുന്‍പരിചയമുള്ളതുപോലെ തോന്നുന്നു. നിങ്ങള്‍ വെള്ളപാണ്ഢുകാരന്‍ ആയിരുന്നില്ലേ? ജനങ്ങള്‍ വെറുത്തിരുന്ന ദരിദ്രമായിരുന്നില്ലേ? പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് ഇതെല്ലാം നല്‍കിയില്ലേ? അദ്ദേഹം പറഞ്ഞു: ഈ സമ്പത്തെല്ലാം ഞാന്‍ പരമ്പരാഗതമായി സമ്പാദിച്ചതാണ്. മലക്ക് പറഞ്ഞു: നീ പറഞ്ഞത് കള്ളമാണെങ്കില്‍ അല്ലാഹു നിന്നെ പൂ൪വ്വ സ്ഥിതിയിലാക്കട്ടെ.
മലക്ക് കഷണ്ടിക്കാരന്റെ പഴയ വേഷത്തിലും രൂപത്തിലും കഷണ്ടിക്കാരനെ സമീപിച്ചു. ആദ്യത്തെയാളോട് പറഞ്ഞതുപോലെ ഇയാളോടും പറഞ്ഞു. ആദ്യത്തെയാളെപോലെ ഇയാളും മറുപടി പറഞ്ഞു. മലക്ക് പറഞ്ഞു: നീ പറഞ്ഞത് കള്ളമാണെങ്കില്‍ അല്ലാഹു നിന്നെ പൂ൪വ്വ സ്ഥിതിയിലാക്കട്ടെ.
പിന്നട് അന്ധന്റെ പഴയ വേഷത്തില്‍ അന്ധനെ സമീപിച്ചു പറഞ്ഞു: ആഗതന്‍ പരമ ദരിദ്രനാണ്. യാത്രയില്‍ എല്ലാ മാ൪ഗങ്ങളും അടഞ്ഞ സാധുവാണ്. ഇന്നെനിക്ക് അല്ലാഹുവും പിന്നെ നിങ്ങളുമല്ലാതെ ഒരു ഗദ്യന്തരവുമില്ല. നിങ്ങള്‍ക്ക് കാഴ്ച ശക്തി തിരിച്ചു നല്‍കിയ അല്ലാഹുവിനെ മുന്‍നി൪ത്തി ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്. എന്റെ യാത്രക്ക് പാഥേയമായി ഒരു ആടിനെ നല്‍കുമോ? അദ്ദേഹം പറഞ്ഞു: ഞാന്‍ മുമ്പ് അന്ധനായിരുന്നു. പിന്നീട് അല്ലാഹു എനിക്ക് കാഴ്ച തിരിച്ചു തന്നു. ആയതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. അല്ലാത്തവ വിട്ടേക്കുക. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ എന്തെടുക്കുകയാണെങ്കിലും ഇന്നെനിക്ക് പരാതിയൊന്നുമില്ല. മലക്ക് പറഞ്ഞു: നിങ്ങളുടെ ധനം അവിടെ വെച്ചുകൊള്ളുക. ഇത് നിങ്ങള്‍ക്ക് കേവലം ഒരു പരീക്ഷണമായിരുന്നു.അല്ലാഹു നിങ്ങളെ കുറിച്ച് സംതൃപ്തനാണ്. നിങ്ങളുടെ രണ്ട് കൂട്ടുകാരില്‍ രോഷാകുലനുമാണ്. (ബുഖാരി:3464)
പ്രവാചകൻ പറഞ്ഞ ഹദീസ്
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ جَارِيَةً، مِنَ الأَنْصَارِ تَزَوَّجَتْ، وَأَنَّهَا مَرِضَتْ فَتَمَعَّطَ شَعَرُهَا، فَأَرَادُوا أَنْ يَصِلُوهَا فَسَأَلُوا النَّبِيَّ صلى الله عليه وسلم فَقَالَ “ لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ ”.
ആയിശാ رضي الله عنها യില്‍ നിന്ന് നിവേദനം: ഒരു അന്‍സാരി സ്ത്രീ തന്റെ പുത്രിയെ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാല്‍ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അവർ അത് ചേർക്കാൻ ഉദ്ദേശിച്ചു. അപ്പോള്‍ അവള്‍ നബി ﷺ യോട് (അതിനെ കുറിച്ച്) ചോദിച്ചു. നബി ﷺ പറഞ്ഞു: മുടി കൂട്ടിച്ചേർക്കുന്നവളെയും, അത് ആവശ്യപ്പെടുന്നവളെയും, അല്ലാഹു ശപിച്ചിരിക്കുന്നു. (ബുഖാരി:5934)
കഷണ്ടിയുള്ള ഒരാൾക്ക് തലയിൽ മുടി പിടിപ്പിക്കൽ അനുവദനീയമാണോ?
ശൈഖ് അസീസ് ഫർഹാൻ അൽ അനസി حَفِظَهُ اللَّهُ പറയുന്നു: ഇതൊരു ആധുനിക വിഷയമാണ്. ഇന്നത്തെ കാലത്ത് തലയിൽ മുടി പിടിപ്പിക്കുന്ന രീതി നിലവിലുണ്ട്. മുടി പിടിപ്പിക്കൽ രണ്ടു രീതിയിലാണ്: ഒന്ന്, തലയിൽ മുടി ഒട്ടിച്ചു പിടിപ്പിക്കുന്ന രീതിയാണ്. രണ്ടാമത്തേത്; മുടി നട്ടു പിടിപ്പിക്കലാണ്. അത് നട്ടുപിടിപ്പിച്ചതിനു ശേഷം വളരുകയും ചെയ്യുന്നു.
ഇവിടെ പറഞ്ഞ രണ്ടാമത്തെ രീതിയിൽ ഓരോ മുടിയും അതിന്റെ സ്ഥാനത്ത് നട്ടുപിടിപ്പിക്കുകയാണ് ചെയ്യുക; അത് അനുവദനീയമാണ്. കാരണം ഒരാളുടെ ഏതെങ്കിലുമൊരു അവയവത്തിന് വല്ല ന്യൂനതയും ബാധിച്ചാൽ അതിനെ പൂർവ്വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരൽ അനുവദനീയമാണ്. അഥവാ, ആ ന്യൂനത നീക്കിക്കളയൽ അനുവദനീയമാണ്. ഇത് ഒരു കർമ്മശാസ്ത്രപരമായ നിയമമാണ്. നബി ﷺ പറഞ്ഞ ബനൂ ഇസ്രായേലുകാരിൽ പെട്ട മൂന്നാളുകളുടെ കഥയാണ് അതിന് തെളിവ്. അതിലൊരാൾ കഷണ്ടിക്കാരനും രണ്ടാമത്തെയാൾ വെള്ളപ്പാണ്ടുള്ളവനും മൂന്നാമത്തെയാൾ അന്ധനുമായിരുന്നു. കഷണ്ടിക്കാരനോട് “ഞാനെന്താണ് ചെയ്ത് തരേണ്ടത്” എന്ന് മലക്ക് ചോദിച്ചപ്പോൾ അയാൾ നൽകിയ മറുപടി, ”ജനങ്ങൾ പരിഹസിക്കുന്ന എന്റെ ഈ കഷണ്ടി ഒന്ന് മാറ്റിത്തരണം” എന്നായിരുന്നു. (ബുഖാരി: 3464).
ഈ സംഭവം അറിയിക്കുന്നത് ഒരാളുടെ ഏതെങ്കിലുമൊരു അവയവത്തിന് വല്ല ന്യൂനതയും ബാധിച്ചാൽ, മുമ്പ് അത് എങ്ങനെയായിരുന്നുവോ ആ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കൽ അനുവദനീയമാണ് എന്നാണ്. തലയിൽ മുടി വളരുക എന്നതാണ് അടിസ്ഥാനം. അപ്പോൾ ഒരാൾക്ക് കഷണ്ടി ഉണ്ടായാൽ, മുടി നട്ടുപിടിപ്പിക്കൽ അനുവദനീയമാണ്. നട്ടുപിടിപ്പിക്കപ്പെട്ട മുടിക്ക് സാധാരണ മുടിയുടെ വിധികൾ തന്നെയാണ് ഉണ്ടാവുക. എന്നാൽ തലയിൽ മുടി ഒട്ടിച്ചു പിടിപ്പിക്കുന്ന രീതി അനുവദനീയമല്ല. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, തലയിൽ മുടി ഒട്ടിച്ചുപിടിപ്പിച്ച ഒരാൾ ജനാബത്തുകാരനായാൽ അയാൾക്ക് കുളിക്കണം. കുളി ശരിയാവാനുള്ള നിബന്ധനകളിൽ പെട്ടതാണ്, തൊലിയിൽ വെള്ളം ചേരുന്നത് തടയുന്ന കാര്യങ്ങൾ നീക്കം ചെയ്യുക എന്നത്. അപ്പോൾ ഒന്നാമതായി, നബി ﷺ വിലക്കിയ, (ബുഖാരി: 5934) മുടി കൂട്ടിക്കെട്ടുന്ന ഇനത്തിലാണ് ഈ രീതിയിൽ തലയിൽ മുടി വെക്കുന്നത് ഉൾക്കൊള്ളുക. രണ്ടാമതായി, ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാലേ ആ മുടി ഊരിവെക്കാൻ കഴിയുകയുള്ളൂ. ഈ കാലയളവിനുള്ളിൽ അയാൾക്ക് കുളിക്കേണ്ടിവരികയും ചെയ്തേക്കാം. അപ്പോൾ, ഈ ഒരു അപകടം കൂടി അതിൽ ഉണ്ട്. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്തണം. (https://youtu.be/9_OftNeXpFo)
കഷണ്ടി ബാധിച്ചവര്‍ക്ക് മുടി നട്ടുപിടിപ്പിക്കുന്ന ചികിത്സ അതനുവദനീയമാണോയെന്ന ചോദ്യത്തിന് ശൈഖ് ഇബ്നു ഉസൈമീന്‍ رحمه الله പറഞ്ഞു:
نعم يجوز ؛ لأن هذا من باب ردّ ما خلق الله عز وجل ، ومن باب إزالة العيب ، وليس هو من باب التجميل أو الزيادة على ما خلق الله عز وجل ، فلا يكون من باب تغيير خلق الله ، بل هو من رد ما نقص وإزالة العيب ، ولا يخفى ما في قصة الثلاثة النفر الذي كان أحدهم أقرع وأخبر أنه يحب أن يرد الله عز وجل عليه شعره فمسحه الملك فردَّ الله عليه شعره فأعطي شعراً حسناً .
“അതെ. അതനുവദനീയമാണ്. കാരണം അത് അല്ലാഹു സൃഷ്ടിച്ച രൂപത്തിലേക്ക് തന്നെ മടക്കുക, ന്യൂനത നീക്കുക തുടങ്ങിയ അര്‍ത്ഥത്തില്‍ പെടുന്നതാണ്. അത് സൗന്ദര്യവര്‍ദ്ധക പ്രക്രിയയോ, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് മേലുള്ള കടന്നുകയറ്റമോ അല്ല. അതുകൊണ്ടുതന്നെ അല്ലാഹുവിന്‍റെ സൃഷ്ടിപ്പിനെ മാറ്റിമറിക്കുക എന്ന നിഷിദ്ധമായ ഗണത്തില്‍ അത് പെടില്ല. മറിച്ച് അത് സംഭവിച്ച കുറവ് നികത്തലും ന്യൂനത നീക്കലുമാണ്. മൂന്ന് പേരുടെ കഥ പറയുന്നതായി വന്ന ഹദീസില്‍ ഒരാള്‍ കഷണ്ടി ബാധിച്ച ആളായിരുന്നുവെന്നും , അല്ലാഹു അയാള്‍ക്ക് തന്‍റെ മുടി തിരികെ നല്‍കാന്‍ അയാള്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്ത സന്ദര്‍ഭത്തില്‍ മലക്ക് അയാളുടെ തലയില്‍ തടവുകയും, അപ്പോള്‍ അല്ലാഹു അയാള്‍ക്ക് വളരെ നല്ല രൂപത്തിലുള്ള മുടി തിരികെ നല്‍കുകയും ചെയ്ത സംഭവം ഏവര്‍ക്കുമറിയാമല്ലോ’. (ഫതാവ ഉലമാഉ ബലദില്‍ ഹറാം: 1185)
വിഗ്ഗ് ധരിച്ച് തല തടവിയാൽ വുളൂഅ് ശരിയാവുമോ?
ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: ഒന്നാമതായി, വിഗ്ഗ് ധരിക്കൽ അനുവദനീയമല്ല. പ്രത്യേകിച്ച് പുരുഷന്മാർക്ക് കഷണ്ടി എന്നത് ഒരു ന്യൂനതയൊന്നുമല്ല. കഷണ്ടി ഭംഗിയല്ലേ? (ശൈഖ് ചിരിക്കുന്നു). ഇനിയൊരാൾക്ക് വേണമെങ്കിൽ മുടി നട്ടുപിടിപ്പിക്കാവുന്നതാണ്. എന്നാൽ, വിഗ്ഗ് ധരിക്കൽ അനുവദനീയമല്ല. ഒരാൾ വിഗ്ഗ് ധരിച്ചിട്ടുണ്ടെങ്കിൽ വുദൂഇന്റെ സമയത്ത് നിർബന്ധമായും അയാൾ അത് ഊരിമാറ്റണം. (https://youtu.be/-5bLRV4BbtM)
kanzululoom.com