അസ്മാഉല്‍ ഹുസ്ന

അല്ലാഹുവിന് ഏറ്റവും നല്ല ഭംഗിയുള്ള നാമങ്ങളുണ്ടെന്ന് വിശുദ്ധ ഖു൪ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (ഖു൪ആന്‍:7/180)

قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ

(നബിയ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…… (ഖു൪ആന്‍:17/110)

ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ

അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്റേതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. (ഖു൪ആന്‍:20/8)

هُوَ ٱللَّهُ ٱلْخَٰلِقُ ٱلْبَارِئُ ٱلْمُصَوِّرُ ۖ لَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ

സൃഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹുവത്രെ അവന്‍. അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്‌. (ഖു൪ആന്‍:59/24)

{لَهُ الأَسْمَاءُ الْحُسْنَى} أَيْ: لَهُ الْأَسْمَاءُ الْكَثِيرَةُ جِدًّا، الَّتِي لَا يُحْصِيهَا وَلَا يَعْلَمُهَا أَحَدٌ إِلَّا اللَّهُ هُوَ، وَمَعَ ذَلِكَ، فَكُلُّهَا حُسْنَى أَيْ: صِفَاتُ كَمَالٍ، بَلْ تَدُلُّ عَلَى أَكْمَلِ الصِّفَاتِ وَأَعْظَمِهَا، لَا نَقْصَ فِي شَيْءٍ مِنْهَا بِوَجْهٍ مِنَ الْوُجُوهِ، وَمِنْ حُسْنِهَا أَنَّ اللَّهَ يُحِبُّهَا، وَيُحِبُّ مَنْ يُحِبُّهَا، وَيُحِبُّ مِنْ عِبَادِهِ أَنْ يَدْعُوَهُ وَيَسْأَلُوهُ بِهَا. وَمِنْ كَمَالِهِ، وَأَنَّ لَهُ الْأَسْمَاءَ الْحُسْنَى، وَالصِّفَاتِ الْعُلْيَا،

{അവന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്} തിട്ടപ്പെടുത്താനാവാത്തത്ര നാമങ്ങളുണ്ടവന്. അവനല്ലാതെ അവ അറിയുകയില്ല. അതോടൊപ്പം അവയെല്ലാം ഏറ്റവും ഉത്തമായതുമാണ്. അതായത് സമ്പൂര്‍ണ വിശേഷണങ്ങള്‍ വിശേഷണങ്ങളുടെ മഹത്ത്വത്തെയും പൂര്‍ണതയെയും അറിയിക്കുന്നു. അതിലൊന്നിലും ന്യൂനതയില്ല, ഒരു നിലയ്ക്കും. അല്ലാഹു ആ നാമങ്ങളിഷ്ടപ്പെടുന്നു എന്നതാണ് അതിന്റെ നന്മ. അവ ഇഷ്ടപ്പെടുന്നവരെ അവന്‍ ഇഷ്ടപ്പെടും. അത് ഇഷ്ടപ്പെടുകയും അതിനെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യുന്ന അടിമകളെ അവന്‍ ഇഷ്ടപ്പെടുന്നു. അവന് ഉത്തമ നാമങ്ങളുണ്ടെന്നത് അവന്റെ പൂര്‍ണതയെ കുറിക്കുന്നതാണ്; അവന്റെ ഉന്നതവിശേഷണങ്ങളും. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റെ നാമങ്ങളുടെ എണ്ണം

അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. അവ നിര്‍ണ്ണിത എണ്ണത്തില്‍ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയില്‍ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ നബി ﷺ ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നതായി കാണാം.

أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ أَنْزَلْتَهُ فِي كِتَابِكَ , أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ , أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ

നിനക്കുള്ളതായ നീ സ്വന്തത്തിന് നല്‍കിയതായ നിന്റെ അടിമകളില്‍ ആ൪ക്കെങ്കിലും അറിയിച്ചു നല്‍കിയതോ നിന്റെ കിത്താബില്‍ വേദഗ്രന്ഥത്തില്‍ അവതരിപ്പിച്ചതോ നിന്റെ അദൃശ്യജ്ഞാനത്തില്‍ നീ തെരഞ്ഞെടുത്തതോ ആയ എല്ലാ നാമങ്ങള്‍ കൊണ്ടും ഞാന്‍ ചോദിക്കുന്നു ……. (അഹ്മദ് :3712 – സ്വഹീഹ് അല്‍ബാനി )

അല്ലാഹുവിന്റെ എല്ലാ നാമങ്ങളും മുന്‍നി൪ത്തിയാണ് നബി ﷺ പ്രാ൪ത്ഥിക്കുന്നത്. “നിന്റെ അദൃശ്യജ്ഞാനത്തില്‍ നീ തെരഞ്ഞെടുത്തതോ ആയ എല്ലാ നാമങ്ങള്‍ കൊണ്ടും” എന്നതില്‍ നിന്നും അദൃശ്യജ്ഞാനത്തില്‍ നിന്നും വെളിവാക്കിയിട്ടില്ലാത്ത ചില നാമങ്ങള്‍ കൂടിയുണ്ടെന്ന് വ്യക്തമാണ്. അല്ലാഹുവിന് അവന് മാത്രം അറിയാവുന്ന എണ്ണം നാമങ്ങളുണ്ടെന്ന് ചുരുക്കം.

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്‍റെ നാമങ്ങളെ നബിﷺ മൂന്നു വിഭാഗങ്ങളാക്കി: ഒരു വിഭാഗം കൊണ്ട് അല്ലാഹു തനിക്കു പേരുവെക്കുകയും താനുദ്ദേശിക്കുന്ന മലക്കുകള്‍ക്കും അല്ലെങ്കില്‍ അവരല്ലാത്തവര്‍ക്കും അതു വെളിപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം തന്‍റെ കിതാബില്‍ അവന്‍ അവതരിപ്പിക്കുകയും തന്‍റെ ദാസന്മാരെ അറിയിക്കുകയും ചെയ്തു. മൂന്നാമത്തെ വിഭാഗം തന്‍റെ അദൃശ്യജ്ഞാനത്തില്‍ അവന്‍ തനിക്ക് പ്രത്യേകമാക്കിയതാണ്. അവ അവന്‍റെ പടപ്പുകളില്‍ ഒരാള്‍ക്കും അവന്‍ അറിയിച്ചു കൊടുത്തിട്ടില്ല. (അല്‍ബദാഇഉല്‍ഫവാഇദ്)

അല്ലാഹുവിന്റെ 99 നാമങ്ങള്‍ ഇഹ്സ്വാഅ് ചെയ്യുന്നതിന്റെ ശ്രേഷ്ടത

അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ടെന്നും അവ നിര്‍ണ്ണിത എണ്ണത്തില്‍ ക്ലിപ്തപ്പെടുത്തപ്പെടുകയോ നിശ്ചിത പരിധിയില്‍ ഒതുക്കപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞുവല്ലോ. എന്നാല്‍ അതില്‍ നിന്ന് 99 നാമങ്ങള്‍ ഇഹ്സ്വാഅ് ചെയ്യുന്നതിന് പ്രത്യേകം ശ്രേഷ്ടതയുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്‌, നൂറിൽ നിന്ന് ഒന്ന് കുറവ്‌ , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി:2736)

ഈ ഹദീസ് അല്ലാഹുവിന് 99 നാമങ്ങള്‍ ഉണ്ട് എന്നല്ലാതെ 99 നാമങ്ങള്‍ മാത്രമേ ഉള്ളൂ എന്നു പ്രസ്താവിച്ചിട്ടില്ല. കാരണം അങ്ങിനെയായിരുന്നുവെങ്കില്‍ ‘അല്ലാഹുവിന്‍റെ നാമങ്ങള്‍ തൊണ്ണൂറ്റൊമ്പതാകുന്നു’ എന്നാണ് ഹദീഥില്‍ വരേണ്ടിയിരുന്നത്. എന്നാല്‍ ഹദീസ് അറിയിക്കുന്നത് ‘ഇഹ്സ്വാഅ് ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന തൊണ്ണൂറ്റൊമ്പത് നാമങ്ങള്‍ അല്ലാഹുവിനുണ്ട്’ എന്നാണ്. ‘വല്ലവനും അവയെ ഇഹ്സ്വാഅ് ചെയ്താല്‍’ എന്ന മൊഴി സ്വതന്ത്രമായ ഒരു വചനമല്ല. പ്രത്യുത മുന്‍ വചനത്തിനുള്ള വിശേഷണമാണ്. (ശെയ്ഖ് അബ്ദുര്‍റസാക്വ് അല്‍ബദ്റിന്‍റെ ഫിക്വ്ഹ് അല്‍അസ്മാഇല്‍ഹുസ്നാ പേ: 71, 72 )

ഇമാം നവവി(റഹി) പറഞ്ഞു: ‘ഈ ഹദീഥില്‍ അല്ലാഹുവിന്‍റെ നാമങ്ങള്‍ക്ക് ഹസ്വ്ര്‍ ഇല്ല (99 നാമങ്ങള്‍ മാത്രമേയുള്ളൂ എന്നില്ല) എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. ഈ 99 നാമങ്ങളല്ലാത്ത മറ്റുനാമങ്ങള്‍ അല്ലാഹുവിനില്ല എന്നതല്ല ഈ ഹദീസിന്‍റെ അര്‍ത്ഥം. 99 എണ്ണം വല്ലവനും ഇഹ്സ്വാഅ് ചെയ്താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്നതു മാത്രമാണ് ഹദീസിന്‍റെ ഉദ്ദേശ്യം. അപ്പോള്‍ 99 എണ്ണത്തെ ഇഹ്സ്വാഅ് ചെയ്യുവാനുള്ള പ്രസ്താവനയാണ് ഉദ്ദേശ്യം, നാമങ്ങളെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തലല്ല.’ (ശറഹു മുസ്ലിം)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ചില രിവായത്തുകളില്‍ ഈ തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഇന്നിന്നവയാണെന്നു വിവരിക്കപ്പെട്ടു കാണാമെങ്കിലും – ഇബ്‌നുകഥീര്‍ (റഹി) മുതലായവര്‍ വ്യക്തമാക്കിയതുപോലെ – ഖുര്‍ആനില്‍ നിന്നു ചിലര്‍ മനസ്സിലാക്കി എടുത്തത് മാത്രമാണവ. മേല്‍കണ്ട നബിവചനത്തില്‍ തൊണ്ണൂറ്റൊമ്പതു നാമങ്ങള്‍ ഉണ്ടെന്നല്ലാതെ, തൊണ്ണൂറ്റി ഒമ്പതെണ്ണം മാത്രമെയുള്ളൂവെന്നു പ്രസ്‌താവിച്ചിട്ടില്ലാത്തതുകൊണ്ടു അതിലധികം പേരുകള്‍ ഉണ്ടാകാമെന്നതിന് അത് എതിരല്ലെന്നും പല മഹാന്മാരും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ നാമങ്ങളുടെ ആധിക്യം അവന്റെ ഉല്‍കൃഷ്‌ട ഗുണങ്ങളുടെ ആധിക്യത്തെയാണ് കുറിക്കുന്നത്‌. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അല്ലാഹുവിന്റെ നാമങ്ങൾ ഇഹ്സ്വാഅ് ചെയ്യുക (ക്ലിപ്തപ്പെടുത്തുക) എന്ന് പറഞ്ഞാൽ എന്താണ്?

. قال الإمام ابن القيم في معنى الإحصاء أنه ثلاث مراتب: 1- إحصاء ألفاظها وعدها. 2- فهم معانيها ومدلولها. 3- دعاء الله سبحانه وتعالى بها والتعبد بمقتضاها

ഇമാം ഇബ്‌നുല്‍ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളെ ഇഹ്‌സ്വാഅ് ചെയ്യല്‍ ചില മര്‍തബകളിലായിട്ടാണ്. അവ ഇപ്രകാരമാണ്:

ഒന്ന്: അവ എണ്ണിത്തിട്ടപ്പെടുത്തുകയും (പഠിച്ച്) മനഃപാഠമാക്കുകയും ചെയ്യുക.
രണ്ട്: അവയുടെ അര്‍ത്ഥവും (ആശയവും) തേട്ടവും അറിയുക.
മൂന്ന്: അവകൊണ്ട് ദുആഅ് ചെയ്യുക.

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങള്‍ ഉണ്ടെന്നും, അവ സൂക്ഷ്‌മമായി പഠിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്നും നബി ﷺ അരുളിച്ചെയ്‌തതായി അബൂഹുറൈററയില്‍(റ) നിന്ന് ബുഖാരിയും, മുസ്‌ലിമും (رحمهما الله) രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ഗ്രഹിക്കുകയും, അവയെക്കുറിച്ചു ബോധവാനായിരിക്കുകയും ചെയ്യുക എന്നത്രെ, അവയെ സൂക്ഷിച്ചു പഠിക്കുക എന്നതിന്റെ താല്‍പര്യം. അല്ലാതെ – ചിലര്‍ ധരിച്ചുവശായതുപോലെ – ആ പേരുകള്‍ മനഃപ്പാഠമാക്കിവെച്ചു ഉരുവിടുക എന്നല്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ട് പ്രാ൪ത്ഥിക്കുക എന്ന് പറഞ്ഞാൽ അത് രണ്ട് വിധത്തിലാണ് :

(ഒന്ന്) അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുക. (دعاء مسألة)
ഉദാഹരണം: غفور ആയ റബ്ബേ പാപം പൊറുക്കണേ, رازق ആയ റബ്ബേ ഉപജീവനം നൽകണേ എന്നിങ്ങനെ

(രണ്ട്) അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളുടെ താൽപര്യം അവന്റെ പ്രവ൪ത്തനങ്ങളിലും ആരാധനകളിലും പ്രതിഫലിക്കുക. ( دعاء العبادة)

ഉദാഹരണം: അല്ലാഹു بصير ആണ് എന്ന് പഠിക്കുമ്പോൾ അവൻ എല്ലാം കാണുന്നു എന്ന ബോധത്താൽ അവന്റെ പ്രവ൪ത്തനങ്ങളും ആരാധനകളും സമ്പന്നമാകണം.

അല്ലാഹുവിന്റെ നാമങ്ങൾ മുൻനിറുത്തി പ്രാർത്ഥിക്കുമ്പോള്‍ പ്രസ്തുത നാമത്തിന്റെ അ൪ത്ഥവും ആശയവും നന്നായി ഗ്രഹിച്ചിരിക്കണം. غفور ആയ റബ്ബേ പാപം പൊറുക്കണേ എന്ന് പറയുമ്പോള്‍ പാപം പൊറുത്തു കൊടുക്കുക എന്നുള്ളത് അല്ലാഹുവിന്റെ സ്വിഫത്താണെന്നും غفور എന്നത് അല്ലാഹുവിന്റെ അത്യുത്തമായ നാമമാണെന്നും പാപം പൊറുക്കുന്നവന്‍ എന്നാണ് അതിന്റെ അ൪ത്ഥമെന്നും ചുരുങ്ങിയത് നാ അറിഞ്ഞിരിക്കണം. غفور ആയ അല്ലാഹുവേ, رازق ആയ അല്ലാഹുവേ خالق ആയ അല്ലാഹുവേ എന്നിങ്ങനെ അല്ലാഹുവിന്റെ നാമം കൊണ്ടുതന്നെ പ്രാ൪ത്ഥിക്കുക. പ്രസ്തുത നാമത്തിന്റെ അ൪ത്ഥം കൊണ്ട് പ്രാ൪ത്ഥിക്കുന്നതിനേക്കാള്‍ (ഉദാ:- സൃഷ്ടാവായ ആയ അല്ലാഹുവേ) പ്രസ്തുത നാമം കൊണ്ട് പ്രാ൪ത്ഥിക്കുന്നത് തന്നെയാണ് ശ്രേഷ്ടകരം. (ഉദാ:- خالق ആയ അല്ലാഹുവേ)

അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും തമ്മിലുള്ള ബന്ധം

അല്ലാഹുവിന്റെ ഓരോ നാമങ്ങളും അവന്റെ വിശേഷണങ്ങളില്‍ നിന്നും വന്നിട്ടുള്ളതാണ്. അല്ലാഹുവിന് سميع (സമീഅ് ) എന്ന നാമം വന്നിട്ടുള്ളത് അവന്‍‌ എല്ലാം കേള്‍ക്കുന്നവനാണെന്ന വിശേഷണത്തില്‍ നിന്നാണ്. ചുരുക്കത്തില്‍ അല്ലാഹുവിന്റെ ഏതൊരു നാമത്തിലും അവന്റെ ഒരു ഉത്തമമായ വിശേഷണം ഉണ്ടാകുക തന്നെ ചെയ്തിരിക്കും. എന്തെങ്കിലും ഒരു വിശേഷണം ഉള്‍ക്കൊള്ളാത്ത നിര്‍ജ്ജീവമായ നാമങ്ങള്‍ അവനുണ്ടാവുകയില്ല.

എന്നാല്‍ എല്ലാ വിശേഷണങ്ങളെയും മുന്‍നി൪ത്തി അല്ലാഹുവോ അവന്റെ റസൂലോ അറിയിച്ച് തന്നിട്ടില്ലാത്ത പേരുകൾ ചൊല്ലി അവനെ വിളിക്കുന്നത് പാടില്ലാത്തതാണ്. ഉദാഹരണത്തിന് അല്ലാഹുവിന്റെ ഒരു വിശേഷണമായ ഒന്നാനാകാശത്തിലേക്കുള്ള അല്ലാഹുവിന്റെ ഇറക്കം (نزول) സ്ഥിരപ്പെട്ടതാണെന്ന് കരുതി ഇറങ്ങുന്നവൻ (نازل) എന്ന പേര് അവനെ വിളിക്കാൻ പാടില്ല.

അല്ലാഹുവിന്റെ നാമങ്ങളില്‍ ‘ഇല്‍ഹാദ്’ (കൃത്രിമം) ചെയ്യല്‍

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും. (ഖു൪ആന്‍:7/180)

ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഇല്‍ഹാദ്’ കൊണ്ടുള്ള ഉദ്ദേശം ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടില്ലാത്ത പേരുകള്‍ അവന് കല്‍പ്പിച്ചു നല്‍കലാണെന്ന് അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്സീറുല്‍ ബഗവി: 3/357, ഫത്ഹുല്‍ ബാരി: 11/221, മുഹല്ല: 1/29)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: അവന്റെ പരമോന്നതിക്കും പരിശുദ്ധതക്കും അനുയോജ്യമല്ലാത്ത പേരുകളില്‍ അവനെ സംബോധന ചെയ്യുക, അങ്ങിനെയുള്ള വാക്കുകളാല്‍ അവനെ വിശേഷിപ്പിക്കുക, അവനു മാത്രം യോജിക്കുന്നതോ അവന്റെ നാമവിശേഷണമായി അറിയപ്പെട്ടതോ ആയ വാക്കുകളില്‍ മറ്റുള്ളവരെ വിശേഷിപ്പിക്കുക മുതലായതെല്ലാം അവന്റെ നാമങ്ങളില്‍ വക്രതയും ക്രമക്കേടും കാണിക്കല്‍ (إلْحَاد) തന്നെ. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/180 ന്റെ വിശദീകരണം)

അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ എന്ന വചനത്തിന്റെ തഫ്സീറെന്നോണം ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ‘അവ൪ പങ്ക് ചേ൪ക്കുന്നു’.

അദ്ദേഹത്തില്‍ നിന്നും വീണ്ടും രിവായത്ത് ചെയ്യപ്പെടുന്നു: ‘ലാത്ത എന്നത് അല്‍ ഇലാഹ് എന്നതില്‍ നിന്നും ഉസ്സ എന്നത് അല്‍അസീസ് എന്നതില്‍ നിന്നും അവ൪ പേര് വെച്ചതാണ്.’ ഇമാം അഅ്മശ് (റ) വില്‍ നിന്നും നിവേദനം: ‘അവ൪ അതില്‍ (അല്ലാഹുവിന്റെ നാമങ്ങളില്‍) ഇല്ലാത്തത് പ്രവേശിപ്പിക്കുന്നു’. (കിത്താബുത്തൌഹീദ്)

അസ്മാഉല്ലാഹ് തൌക്വീഫിയ്യ: ആണ്

അല്ലാഹുവിന്റെ നാമങ്ങളായി ഖു൪ആനിലും സുന്നത്തിലും വന്ന പദങ്ങളിലും ആശയങ്ങളിലും പരിമിതപ്പെടുകയാണ് വേണ്ടത്. അസ്മാഉല്ലാഹ് തൌക്വീഫിയ്യ: ആണെന്ന് പണ്ഢിതന്‍മാ൪ പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണ്.

അല്ലാഹു തനിക്ക് വെച്ച പേര് കൊണ്ടും അല്ലാഹുവിന് നബി ﷺ സ്ഥിരീകരിച്ച പേര് കൊണ്ടും മാത്രമേ അല്ലാഹുവിന് പേര് വെക്കാവൂ. ബുദ്ധിക്ക് അതില്‍ യാതൊരു സ്ഥാനവുമില്ല. കാരണം അല്ലാഹു അ൪ഹിക്കുന്നത് എത്തിപ്പിടിക്കുവാന്‍ മനുഷ്യബുദ്ധി പര്യാപ്തമല്ല. അഥവാ അല്ലാഹുവിനെ സംബന്ധിച്ച് അല്ലാഹുവോ അവന്റെ റസൂലോ പറഞ്ഞു തന്നിട്ടില്ലാത്ത കാര്യങ്ങള്‍ മനസ്സിലാക്കുവാനോ കണ്ടെത്തുവാനോ ഉളള ബുദ്ധി അല്ലാഹു മനുഷ്യന് നല്‍കിയിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ഇസ്ലാമിക പ്രമാണങ്ങള്‍ എന്താണോ വ്യക്തമാക്കി തരുന്നത് അവിടെ നാം നമ്മുടെ ബുദ്ധിയെ സമ൪പ്പിക്കലാണ് ഒരു യാഥാ൪ത്ഥ വിശ്വാസിയുടെ ബാധ്യത. മാത്രമല്ല, നാമങ്ങളില്‍ അല്ലാഹുവിന്റെ നാമങ്ങളേക്കാള്‍ ഉത്തമമായതോ തതുല്യമായതോ അവയുടെ സ്ഥാനത്ത് വെക്കാവുന്നതോ അവ പ്രദാനം ചെയ്യുന്ന വിശേഷണങ്ങള്‍ പ്രദാനം ചെയ്യുന്നതോ ഇല്ലതന്നെ.

അല്ലാഹു തനിക്ക് സ്വീകരിക്കാത്ത പേര് കൊണ്ട് അവന് പേര് വെക്കലും അല്ലാഹു അവന് വെച്ച പേര് നിഷേധിക്കലും അവനോട് ചെയ്യുന്ന അന്യായമാണ്.

وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا

നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌. (ഖു൪ആന്‍:17/36)

ഇമാം ഇബ്നു ഹസം(റഹി) പറഞ്ഞു: അല്ലാഹു തനിക്ക് വെച്ച പേര് കൊണ്ടും തന്നെകുറിച്ച് പ്രസ്താവിച്ചതുകൊണ്ടുമല്ലാതെ അവന് പേര് നല്‍കപ്പെടലും പ്രസ്താവിക്കപ്പെടലും അനുവദനീയമല്ല. അത് അവന്റെ ഗ്രന്ഥത്തിലും അവന്റെ ദൂതന്റെ സുന്നത്തിലും മുഴുവന്‍ മുസ്ലിംകളുടെയും ഇജ്മാഅ് ആയി സ്വഹീഹായി ദൃഢപ്പെട്ടതിലുമാണ്. ഇവയില്‍ വന്നതിനപ്പുറം വ൪ദ്ധിപ്പിക്കപ്പെടാവതെയല്ല. അ൪ത്ഥം ശരിയാണെങ്കില്‍ പോലും അത് അറിയിക്കുന്ന പദം അല്ലാഹുവിനെ കുറിച്ച് പറയെപ്പെടാവതല്ല. അല്ലാഹുവാണ് ആകാശം നി൪മ്മിച്ചതെന്ന് നാം ദൃഢമായി അറിഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:

وَٱلسَّمَآءَ بَنَيْنَٰهَا بِأَيْي۟دٍ وَإِنَّا لَمُوسِعُونَ

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. (ഖു൪ആന്‍:51/47)

അല്ലാഹുവിന് بناء (ബന്നാഅ് – നി൪മ്മാതാവ്) എന്ന പേര് നല്‍കല്‍ അനുവദനീയമല്ല. അല്ലാഹുവാണ് സസ്യലതാദികള്‍ക്കും ജീവജാലങ്ങള്‍ക്കും വ൪ണ്ണങ്ങള്‍ പടച്ചതെന്ന് നാം ഉറപ്പായും അറിഞ്ഞിരിക്കുന്നു. അല്ലാഹു പറഞ്ഞു:

صِبْغَةَ ٱللَّهِ ۖ

അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്‌). (ഖു൪ആന്‍:2/138)

എന്നാല്‍ صباء (സബ്ബാഅ്) എന്ന് അല്ലാഹുവിന് പേര് വെക്കല്‍ അനുവദനീയമല്ല. അല്ലാഹു സ്വന്തത്തിന് സ്വീകരിച്ചിട്ടില്ലാത്ത എല്ലാ പേരുകളും ഇപ്രകാരമാണ്. (അല്‍ഫസ്വ്’ലു ഫില്‍മിലല്‍ :1/107)

അതേപോലെ ആളുകള്‍ള്‍ക്കിടയില്‍ ധാരാളം വാക്കുകള്‍ അല്ലാഹുവിന്റെ നാമങ്ങളില്‍ പെട്ടതാണ് എന്ന പേരില്‍ പ്രചരിച്ചിട്ടുണ്ട്. അവയില്‍ പലതും ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ലാത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. അത്തരം നാമങ്ങള്‍ കൊണ്ട് അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കുവാന്‍ പാടുള്ളതല്ല. ഉദാഹരണം:റഷീദ്, സത്താര്‍, നാസ്വിര്‍.

قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلْإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُوا۟ بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ سُلْطَٰنًا وَأَن تَقُولُوا۟ عَلَى ٱللَّهِ مَا لَا تَعْلَمُونَ

പറയുക: എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌. (ഖു൪ആന്‍:7/33)

അല്ലാഹുവിന്റെ മഹത്വത്തിനും പരിശുദ്ധതക്കും യോജിക്കുന്ന നാമങ്ങള്‍ ഏതെല്ലാമാണെന്നു ശരിക്ക്‌ അറിയേണമെങ്കില്‍ അവനില്‍ നിന്നോ, അവന്റെ റസൂലില്‍ നിന്നോ തന്നെ അത് അറിയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഖുര്‍ആനിലോ ഹദീസിലോ വന്നതല്ലാത്ത നാമങ്ങളെ അല്ലാഹുവിന്റെ നാമങ്ങളായി ഉപയോഗിച്ചുകൂടാ എന്നു മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും വന്നിട്ടില്ലാത്തവ കൊണ്ട് അല്ലാഹുവിനെ നാമകരണം ചെയ്യുന്നതും ഉള്ളത് നിഷേധിക്കുന്നതും വലിയ പാപം തന്നെയാണെന്ന് ചുരുക്കം.

അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം

തൌഹീദിന്റെ മൂന്ന് ഇനങ്ങളില്‍ ഒന്നാണ് അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളിലുള്ള വിശ്വാസം. വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും പ്രസ്താവിച്ചിട്ടുള്ളതും മഹത്വത്തെയും സമ്പൂ൪ണ്ണതയെയും കുറിക്കുന്നതുമായ നാമങ്ങളും വിശേഷണങ്ങളും അല്ലാഹുവിനുണ്ട് എന്ന് വിശ്വസിക്കുന്നതിനാണ് തൌഹീദുല്‍ അസ്മാഉ വ സ്വിഫാത്ത് എന്ന് പറയുന്നത്. അവന്റെ വിശേഷണങ്ങളെ വ്യാഖ്യാനിനിച്ചൊപ്പിക്കാനോ (തഅ്വീല്‍) അ൪ത്ഥത്തില്‍ നിന്ന് തെറ്റിക്കാനോ (തഹ്‌രീഫ്) യഥാ൪ത്ഥ അ൪ത്ഥം നല്‍കാതിരിക്കാനോ അവയെ നിഷേധിക്കാനോ (തഅ്ത്വീല്‍) അവയെ മറ്റ് ഏതെങ്കിലുമായി ഉപമിക്കാനോ (തംസീല്‍) അവയെ മറ്റ് ഏതെങ്കിലുമായി സാദൃശ്യപ്പെടുത്താനോ (തശ്ബീഹ്) നിശ്ചിതമായ രൂപം നല്‍കുവാനോ (തക്’യിഫ്) ഒന്നും തന്നെ പാടില്ലാത്തതാണ്.

എങ്ങനെ വിശ്വസിക്കണം

1.വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും വ്യക്തമാക്കിയിട്ടുള്ള മുഴുവന്‍ നാമങ്ങളിലും വിശ്വസിക്കുക

2.അല്ലാഹുവിന്റെ നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങളിലും വിശ്വസിക്കുക.

3.അല്ലാഹുവിന്റെ നാമങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ഫലങ്ങളിലും വിശ്വസിക്കുക. അതായത് അടിമകള്‍ക്ക് കാരുണ്യം നല്‍കുന്ന എല്ലാറ്റിനെയും വലയം ചെയ്യുന്ന കാരുണ്യമുള്ളവനാണ് റഹീം(കരുണാനിധി) ആയ അല്ലാഹുവെന്ന് വിശ്വസിക്കുക. അതുപോലെ എല്ലാറ്റിനും കഴിവുള്ള ഖുദ്റത്തിന്റെ (കഴിവിന്റെ) ഉടമയായ ഖദീറാണ് (കഴിവുള്ളവന്‍) അല്ലാഹുവെന്ന് വിശ്വസിക്കുക. അടിമകള്‍ക്ക് പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്ന ഗ്വഫൂറാണ് (പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നവനാണ്) അല്ലാഹുവെന്ന് വിശ്വസിക്കുക.

ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലാഹ്(റഹി) പറഞ്ഞു:അല്ലാഹുവോ അവന്റെ റസൂലോ അല്ലാഹുവിനെ എന്ത്‌ പേരു വിളിച്ചുവോ എന്ത്‌ വിശേഷിപ്പിച്ചോ അവയെ വ്യാഖ്യാനമോ, നിരാകരണമോ, രൂപസങ്കൽപ്പമോ, സാദൃശ്യപ്പെടുത്തലോ കൂടാതെ വിശ്വസിക്കുക എന്നത്‌ ഒരു മുസ്‌ലിമിന് നിർബന്ധമാകുന്നു.

അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ കാര്യത്തിൽ ‘തഹ്‌രീഫ്‌’ (പ്രമാണങ്ങൾക്ക്‌ മാറ്റം വരുത്തുക), ‘തഅ്തീൽ’ (പൂർണ്ണമായോ ഭാഗികമായോ നിഷേധിക്കുക), ‘തക്‌യീഫ്‌’ (നിശ്ചിത രൂപം നൽകുകയോ ചിത്രീകരിക്കുകയോ ചെയ്യുക), അത്‌ പോലെ ‘തംഥീൽ’ (മറ്റൊന്നുമായി ഉപമിക്കുക) എന്നീ ഗുരുതരമായ കാര്യങ്ങളിൽ നിന്ന് നമ്മുടെ വിശ്വാസത്തെ അകറ്റി നിർത്തേണ്ടതുണ്ട്‌.

അതുപോലെ തന്നെ ഒരു മുസ്‌ലിം അല്ലാഹുവിന്റെ നാമവിശേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘എന്തിന്?’, ‘എങ്ങനെ?’ എന്നീ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും അകന്നു നിൽക്കണം.

അതുപോലെ തന്നെ അല്ലാഹു വിന്റെ (സ്വിഫതിന്റെ രൂപം) ‘എങ്ങനെയായിരിക്കും’ എന്ന ആലോചനയിൽ നിന്നും ഒരു മുസ്‌ലിം നിർബന്ധമായും സ്വയം തടയണം. ഈ ഒരു മാർഗ്ഗം ഒരാൾ സ്വീകരിക്കുകയാണെങ്കിൽ അവന്ന് അത്‌ സമാധാനവും ആശ്വാസവും നൽകും.

സലഫുകൾ ഇപ്രകാരമായിരുന്നു: ഇമാം മാലികിന്റെ അടുത്ത്‌ ഒരാൾ വന്ന് ചോദിച്ചു: “അല്ലയോ അബൂ അബ്ദില്ലാഹ്, അല്ലാഹു അർശ്ശിന്മേൽ ‘ഇസ്തിവാ’ (ഉപരിയിലാവുക) ചെയ്തിരിക്കുന്നു, എങ്ങനെയാണത്.? ” ഇമാം മാലിക്‌ (റഹി) പറഞ്ഞു: ” ‘ഇസ്തിവാ’- എന്നാൽ എന്താണെന്ന് നമുക്കറിയാവുന്നതാണ്, അതിന്റെ രൂപം എങ്ങനെ എന്നത് നമുക്കജ്ഞാതമാണ്, അതിലുള്ള വിശ്വാസം നിർബന്ധമാണ്. ‘അത് എങ്ങനെ’ എന്നുള്ള ചോദ്യം ബിദ്‌അത്താണ്, നീ ഒരു മുബ്‌തദിഅ് (ബിദ്അത്തുകാരൻ) അല്ലാതെ മറ്റൊന്നുമല്ല.”

പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് രാത്രി എന്നതിനാൽ അല്ലാഹു രാത്രിയുടെ അവസാനത്തിൽ ആകാശത്തേക്ക്‌ ഇറങ്ങുകയാണെങ്കിൽ രാത്രി മുഴുവൻ അല്ലാഹു ആകാശത്ത്‌ തന്നെ ആയിരിക്കില്ലേ എന്ന് ചോദിക്കുന്നവനോട്‌ നമുക്കുള്ള മറുപടി ഇപ്രകാരമണ്: ഇങ്ങനെ ഒരു ചോദ്യം സ്വഹാബത്ത്‌ ചോദിച്ചിട്ടില്ല, ഒരു മുഅ്മിനിന്റെ മനസ്സിൽ തോന്നിയേക്കാവുന്ന ഒരു ചോദ്യമായിരുന്നു ഇതെങ്കിൽ അല്ലാഹുവോ അവന്റെ റസൂലോ ഇത്‌ നമുക്ക്‌ വിവരിച്ചു നൽകുമായിരുന്നു. അതിനാൽ എപ്പോഴാണോ ഇവിടെ രാത്രിയുടെ അന്ത്യയാമം അപ്പോൾ ഇവിടെ അല്ലാഹുവിന്റെ ‘നുസൂൽ’ (ഇറക്കം) സംഭവിക്കും, എപ്പോഴാണോ രാത്രി അവസാനിക്കുന്നത്‌ അപ്പോൾ ‘നുസൂൽ’ അവസാനിക്കും.അലാഹുവിന്റെ ‘നുസൂൽ’ എങ്ങനെയാണെന്ന് നമുക്കറിയില്ല, പക്ഷേ അല്ലാഹുവിന്ന് തുല്യമായി യാതൊന്നുമില്ല എന്ന് നമുക്കറിയാം. “ഞങ്ങൾ കേട്ടിരിക്കുന്നു, വിശ്വസിച്ചിരിക്കുന്നു, പിൻപറ്റിയിരിക്കുന്നു” എന്ന് പറയലാണ് നമ്മുടെ കർതവ്യം. (ഫതാവാ അർകാനുൽ ഇസ്ലാം, പേജ് 93-95.)

അസ്മാഉല്‍ ഹുസ്ന : പഠിക്കേണ്ടതിന്റെ പ്രാധാന്യം

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തൌഹീദ് പ്രാവ൪ത്തികമാക്കുന്നതിന് വേണ്ടിയാണ്.

وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ

ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍:51/56)

തൌഹീദ് പ്രാവ൪ത്തികമാക്കണമെങ്കില്‍ തൌഹീദ് എന്താണെന്ന് അറിയേണ്ടതുണ്ട്. പ്രവാചകന്‍മാരുടെ പ്രബോധനത്തില്‍ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതിനും തൌഹീദ് അറിയണമെന്നുള്ളതിനുമുള്ള കല്‍പ്പനകളാണുള്ളത്. വിശുദ്ധ ഖു൪ആന്‍ പല സ്ഥലങ്ങളിലും തൌഹീദ് അറിയണമെന്ന് പറഞ്ഞിട്ടുള്ളതായി കാണാം. ചില വചനങ്ങള്‍ കാണുക:

ٱللَّهُ ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلْأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلْأَمْرُ بَيْنَهُنَّ لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا

അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (ഖു൪ആന്‍:65/12)

ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്‌.(ഖു൪ആന്‍:5/97)

فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ

ആകയാല്‍ നീ അറിയുക: അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. (ഖു൪ആന്‍:47/19)

ۦ وَلِيَعْلَمُوٓا۟ أَنَّمَا هُوَ إِلَٰهٌ وَٰحِدٌ وَ

അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ അറിയുന്നതിന് വേണ്ടി. (ഖു൪ആന്‍:14/52)

فَٱعْلَمُوٓا۟ أَنَّ ٱللَّهَ عَزِيزٌ حَكِيمٌ

നിങ്ങള്‍ അറിയുക:അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (ഖു൪ആന്‍:2/209)

ۖ فَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ رَّحِيمٌ

നിങ്ങള്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍:5/34)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَفُورٌ حَلِيمٌ

നിങ്ങള്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണ്. (ഖു൪ആന്‍:2/235)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ

നിങ്ങള്‍ അറിയുക: അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്. (ഖു൪ആന്‍:2/231)

ٱعْلَمُوٓا۟ أَنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ

നിങ്ങള്‍ അറിയുക: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്. (ഖു൪ആന്‍:2/233)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ

നിങ്ങള്‍ അറിയുക: അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (ഖു൪ആന്‍:2/235)

وَٱعْلَمُوٓا۟ أَنَّ ٱللَّهَ غَنِىٌّ حَمِيدٌ

നിങ്ങള്‍ അറിയുക: അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.(ഖു൪ആന്‍:2/267)

ٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ وَأَنَّ ٱللَّهَ غَفُورٌ رَّحِيمٌ

അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ അറിയുക. (ഖു൪ആന്‍:5/98)

തൌഹീദ് എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം അല്ലാഹുവിനെ കുറിച്ച് അറിയേണ്ടതുണ്ട്. അല്ലാഹുവിനെ കുറിച്ച് അറിയേണ്ടതോ അവന്റെ നാമ – ഗുണ – വിശേഷണങ്ങളിലൂടെയാണ്.

തൌഹീദിന്റെ മൂന്ന് ഇനങ്ങളില്‍ മൂന്നാമത്തേത് തൗഹീദുല്‍ അസ്മാഇ വസ്സ്വിഫാത് ആണ്. ഖുര്‍ആനിലും സ്ഥിരപ്പെട്ട ഹദീസുകളിലും വന്നിട്ടുള്ള അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള വിശ്വാസവും അവ അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുക്കാതിരിക്കലുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇതും അസ്മാഉല്‍ ഹുസ്ന പഠിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങള്‍ അഥവാ അസ്മാഉ വസ്സ്വിഫാതുകള്‍ പഠിക്കുന്നതിലൂടെയാണ് നമുക്ക് അല്ലാഹുവിനെ അടുത്തറിയാനാവുക.

പ്രവാചകന്‍മാരുടെ പ്രബോധനത്തില്‍ തൌഹീദ് പ്രാവ൪ത്തികമാക്കുന്നതിനും തൌഹീദ് അറിയണമെന്നുള്ള തിനുമുള്ള കല്‍പ്പനകളാണുള്ളതു കൊണ്ടുതന്നെ പ്രവാചകന്‍മാരുടെ പ്രബോധനത്തിന് ഉത്തരം നല്‍കലാണ് അസ്മാഉല്‍ ഹുസ്നയുടെ പഠനം.

വിശുദ്ധ ഖു൪ആനില്‍ ഒട്ടനവധി സ്ഥലത്ത് അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ച് പരാമ൪ശിച്ചിട്ടുണ്ട്. വിശുദ്ധ ഖു൪ആനിലെ ഏറ്റവും മഹത്തായ സൂറത്തായ സൂറ:ഫാത്തിഹ, വിശുദ്ധ ഖു൪ആനിന്റെ മൂന്നിലൊന്ന് എന്ന് വിശ്ഷിക്കപ്പെട്ട സൂറത്തായ സൂറ: ഇഖ്ലാസ്, വിശുദ്ധ ഖു൪ആനിലെ ഏറ്റവും മഹത്തായ ആയത്തായ ആയത്തുല്‍ ഖു൪സിയ്യ് എന്നിവയിലെല്ലാം അല്ലാഹുവിനെ കുറിച്ചാണ് പരാമ൪ശം.

ഏതൊരു മനുഷ്യന്റെയും മേല്‍ നി൪ബന്ധമായിട്ടുള്ള കാര്യമാണ് അവന്റെ റബ്ബിനെ അറിയുക എന്നുള്ളത്. ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുല്‍ വഹാബ് (റഹി) പറഞ്ഞു:

فإذا قيل لك ما الأصول الثلاثة التي يجب على الإنسان معرفتها؟فقل معرفة العبد ربه ودينه ونبيه

ഒരു മനുഷ്യൻ നിർബന്ധമായും പഠിച്ചിരിക്കേണ്ട മൂന്ന് അടിത്തറകൾ ഏതൊക്കെയാണെന്ന് നിന്നോട് ചോദിക്കപ്പെട്ടാൽ നീ പറയണം , ഒരു അടിമ തന്റെ റബ്ബിനേയും അവന്റെ മതത്തേയും അവന്റെ പ്രവാചകനേയും പഠിക്കലാകുന്നു അത്.

قالَ الإمامُ ابْنُ القَيِّم رحمه الله تعالى: لَوْ عَرَفَ العَبْدُ كُلَّ شَيْءٍ وَلَمْ يَعْرِفْ رَبَّه فكأنه لم يعرف شيئا

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഒരുവൻ എല്ലാം അറിഞ്ഞു, തന്റെ റബ്ബിനെ മാത്രം അറിഞ്ഞില്ല എന്നു വിചാരിക്കുക. വാസ്തവത്തിൽ അവൻ ഒന്നും അറിയാത്തവനെപ്പോലെത്തന്നെ. (ഇഗാസത്തുല്ലഹ്ഫാൻ: 1/112)

ഒരു മനുഷ്യന്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട വിജ്ഞാനീയങ്ങളില്‍ പ്രഥമമായത് തന്നെ സൃഷ്ടിച്ച അല്ലാഹുവിനെ കുറിച്ചാണെന്നതില്‍ സംശയമില്ല. എന്നാല്‍ അല്ലാഹുവിനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്‍ ? ഒരു അല്ലാഹു ഉണ്ടെന്നും അവനെ മാത്രമാണ് ആരാധിക്കണമെന്നും മനസ്സിലാക്കിയാല്‍ മതിയോ?

അസ്മാഉല്‍ ഹുസ്നയുടെ പഠനം എന്താണ് ലക്ഷ്യമിടുന്നതെന്ന് ഇമാം ഇബ്നുല്‍ ഖയ്യിം വിശദീകരിച്ചതിന്റെ പ്രസക്ത ഭാഗം കാണുക:

معرفة توجب الحياء منه والمحبة له وتعلق القلب به والشوق إلى لقائه وخشيته

നാം ഉദ്ദേശിക്കുന്ന അറിവ് എന്നാല്‍, ആ അറിവിൽ നിന്ന് നിനക്ക് നിന്റെ റബ്ബിനോട് ലജ്ജ തോന്നണം, അവനോട് അതിയായ ഇഷ്ടം തോന്നണം, അവനുമായി നിന്റെ ഹൃദയം ബന്ധിക്കപ്പെടണം, അവനെ കാണാൻ നീ അങ്ങേയറ്റം ആഗ്രഹിക്കണം. അവനെ ഭയപ്പെടാൻ കഴിയണം.

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ എല്ലാ സന്ദ൪ഭങ്ങളിലും സ്ഥിരമായി നില്‍ക്കേണ്ടതാണ്. രാവിലെ ഉണ൪ന്നത് മുതല്‍ രാത്രി ഉറങ്ങുന്നതുവരെയും നി൪വ്വഹിക്കാനുള്ള ദിക്റുകളെല്ലാം അവനെ കുറിച്ചുള്ള ഓ൪മ്മ നിലനി൪ത്താനുള്ളതാണ്. നാം നി൪വ്വഹിക്കുന്ന എല്ലാ ഇബാദത്തുകളും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചുള്ളതാണ്. എല്ലായ്പ്പോഴും അല്ലാഹു നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു, നമ്മുടെ മനസ് മന്ത്രിക്കുന്നതുപോലും അല്ലാഹു അറിയുന്നു എന്നുള്ളതെല്ലാം അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ ജ്വലിച്ചു നില്‍ക്കുന്നതിന് കാരണമാണ്. അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളെ കുറിച്ചുള്ള അറിവും ഇതിന് ഏറെ സഹായകമാണ്.

قال ابن تيمية: والقرآن فيه من ذكر أسماء الله، وصفاته، وأفعاله، أكثر مما فيه من ذكر الأكل، والشرب، والنكاح في الجنة والآيات المتضمنة لذكر أسماء الله وصفاته

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: വിശുദ്ധ ഖു൪ആനില്‍ അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും പ്രവൃത്തികളെയും കുറിച്ചുള്ള പരാമ൪ശം സ്വ൪ഗത്തില്‍ തിന്നുകയും കുടിക്കുകയും ഇണകളോടൊത്ത് ജീവിക്കുകയും ചെയ്യുന്നതിനെ കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും ഉള്‍ക്കൊണ്ട ആയത്തുകള്‍ അന്ത്യനാളിനെ കുറിച്ച് പരാമ൪ശിച്ച ആയത്തുകളേക്കാള്‍ കൂടുതലാണ്.

അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടകള്‍

അല്ലാഹുവിന്റെ നാമങ്ങള്‍ എതൊക്കെയാണെന്ന് മനസ്സിലാക്കി അതിന്റെ അ൪ത്ഥവും ആശയവും പഠിക്കുകയും അതുമുഖേനെ പ്രാ൪ത്ഥിക്കുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്.

1.സ്വ൪ഗത്തില്‍ പ്രവേശിക്കാം

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ‏ إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمَا مِائَةً إِلاَّ وَاحِدًا مَنْ أَحْصَاهَا دَخَلَ الْجَنَّةَ

അബൂഹുറൈററയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്‌, നൂറിൽ നിന്ന് ഒന്ന് കുറവ്‌ , ആരെങ്കിലും അവയെ ഇഹ്സ്വാഅ് ചെയ്താല്‍ (ക്ലിപ്തപ്പെടുത്തിയാല്‍) അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി:2736)

2.പ്രാ൪ത്ഥനക്ക് ഉത്തരം ലഭിക്കും

അല്ലാഹുവിന് ഉത്തമമായ നാമങ്ങൾ ഉണ്ടെന്നും അതുമുഖേനെ അവനെ വിളിച്ച് പ്രാർത്ഥിക്കണമെന്നുമുള്ളത് ഖുർആനിന്റെ കൽപനയാണ്.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക ….. (ഖു൪ആന്‍:7/180)

3.ഏറ്റവും മഹത്തരമായ അറിവ്

ഏറ്റവും മഹത്വമുള്ളത് അല്ലാഹുവിനാകുന്നു. അതുകൊണ്ടുതന്നെ ഏറ്റവും മഹത്തരമായ അറിവ് അല്ലാഹുവിനെ കുറിച്ചുള്ളതാണ്.

وقال ابن العربيِّ في فضْل العلم بالأسماء: “شرَف العلم بشَرَف المعلوم، والباري أشرَفُ المعلومات، فالعلمُ بأسمائه أشرَفُ العلوم

ഇബ്നുൽ അറബി (റഹി) അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചുള്ള അറിവിന്റെ ശ്രേഷ്ടതായി പറഞ്ഞു: അറിവിന്റെ മഹത്വം അറിയപ്പെടുന്നതിന്റെ മഹത്വം അനുസരിച്ചാണ്. അറിയപ്പെട്ടതിൽ ഏറ്റവും ശ്രേഷ്ടമായവൻ അല്ലാഹുവാണ്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചുള്ള അറിവ് അറിവുകളിൽ ഏറ്റവും ശ്രേഷ്ടമായ അറിവാണ്. (അഹ്കാമുല്‍ ഖു൪ആന്‍:2/804)

4.അല്ലാഹുവിനെ അറിയാന്‍ കഴിയും.

ഈ ലോകത്തേക്ക് കടന്നു വന്നിട്ടുള്ള എല്ലാ പ്രവാചകരും ഒന്നാമതായി ആളുകളോട് പ്രബോധനം ചെയ്തിട്ടുള്ളത് അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നും അവനെ മാത്രം ആരാധിക്കണമെന്നുമാണ്.

ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ

ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.(ഖു൪ആന്‍:21/25)

فَٱعْلَمْ أَنَّهُۥ لَآ إِلَٰهَ إِلَّا ٱللَّهُ

ആകയാല്‍ നീ അറിയുക: അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല. (ഖു൪ആന്‍:47/19)

قال ابن القيم رحمه الله :إن دعوة الرسل تدور على ثلاثة أمور.١-تعريف الرب المدعو إليه بأسمائه وصفاته وأفعاله.٢-معرفة الطريقة الموصلة إليه وهي ذكره وشكره وعبادته التي تجمع كمال حبه وكمال الذل له .٣-تعريفهم ما لهم بعد الوصول إليه في دار كرامته من النعيم الذي أفضله وأجله رضاه عنهم، وتجليه لهم ورؤيتهم وجهه الأعلى، وسلامه عليهم، وتكليمه إياهم

ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: റസൂലുകളുടെ ദഅ്വത്ത് മൂന്ന് കാര്യങ്ങളിലാണ് നിലകൊള്ളുന്നത്. (ഒന്ന്) ഏതൊരു റബ്ബിലേക്കാണോ ക്ഷണിക്കുന്നത് ആ റബ്ബിനെ കുറിച്ച് അവന്റെ നാമങ്ങള്‍ കൊണ്ടും അവന്റെ വിശേഷണങ്ങള്‍ കൊണ്ടും അവന്റെ പ്രവൃത്തികള്‍ കൊണ്ടും അറിയല്‍. (രണ്ട്) അല്ലാഹുവിലേക്ക് എത്താനുള്ള മാ൪ഗങ്ങള്‍ ( അല്ലാഹുവിനുള്ള ദിക്റ് – ശുക്റ് – ഇബാദത്ത്) അറിയല്‍. (മൂന്ന്) അല്ലാഹുവിനെ അറിഞ്ഞ് അവനിലേക്ക് എത്താനുള്ള മാ൪ഗങ്ങള്‍ അറിഞ്ഞ് ജീവിച്ച് അല്ലാഹുവിലേക്ക് എത്തിയവ൪ക്ക് അല്ലാഹു ഒരുക്കി വെച്ചിട്ടുള്ളത് അറിയല്‍.

അതുകൊണ്ടുതന്നെ ആദ്യമായി അല്ലാഹുവിനെ നാം അറിയുകയാണ് വേണ്ടത്. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളെ കുറിച്ചുള്ള അറിവ് അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായകരമാണ്.

5.അല്ലാഹുവിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ പിഴവ് സംഭവിക്കുകയില്ല

مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا

നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.(ഖു൪ആന്‍:71/13)

وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِ

അവ൪ (സത്യനിഷേധികള്‍) അല്ലാഹുവെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയില്ല. (ഖു൪ആന്‍:6/91)

സത്യനിഷേധികള്‍ അല്ലാഹുവിനെ കണക്കാക്കേണ്ട രൂപത്തിൽ കണക്കാക്കിയില്ല. അല്ലാഹുവിന്റെ നാമങ്ങള്‍ അതിന്റെ ആശയ സഹിതം പഠിക്കുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്താല്‍ സത്യനിഷേധികള്‍ക്ക് സംഭവിച്ചത് നമുക്ക് സംഭവിക്കുകയില്ല.

6.അല്ലാഹുവിനെ സ്നേഹിക്കാന്‍ സാധിക്കും

قال ابن القيم رحمه الله : من عرف الله بأسماءه وصفاته وأفعاله أحبه لا محالة

ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെ അവന്‍റെ നാമങ്ങളിലൂടെയും വിശേഷണങ്ങളിലൂടെയും അറിഞ്ഞാല്‍ അവന്‍ അല്ലാഹുവിനെ സ്നേഹിച്ചിരിക്കും, അതില്‍ സംശയമില്ല.

7.അല്ലാഹുവിന്റെ സ്നേഹം ലഭിക്കും

أن الله سبحانه يحب أسماءه وصفاته، ويحب ظهور آثارها في خلقه، وهذا من لوازم كماله، فهو وتر يحب الوتر، جميل يحب الجمال، عليم يحب العلماء، جواد يحب الأجواد، قويٌّ والمؤمن القويُّ أحب إليه من المؤمن الضعيف، حَيٌّ يحب أهل الحياء، توَّابٌ يحب التوابين، شكور يحب الشاكرين، صادق يحبُّ الصادقين، محسن يحب المحسنين، رحيم يحب الرحماء، وإنما يرحم من عباده الرحماء، ستِّيرٌ يحبُّ من يَستر على عباده، عفوٌّ يحبُّ من يعفو عنهم، بَرٌّ يحب البِرَّ وأهله، عدلٌ يحب العدل، ويجازي عباده بحسب وجود هذه الصفات وُجوداً وعدماً، وهذا باب واسع يدل على شرف هذا العلم وفضله

ശൈഖ് നാസിര്‍ അസ്സഅദി(റഹി) പറഞ്ഞു: തീ൪ച്ചയായും അല്ലാഹു അവന്റെ നാമങ്ങളെയം വിശേഷണങ്ങളെയും ഇഷ്ടപ്പെടുന്നു. അത് (അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും) സൃഷ്ടികളില്‍ സ്വാധീനമുണ്ടാകുന്നതും അവന്‍ ഇഷ്ടപ്പെടുന്നു. അത് അവന്റെ സമ്പൂ൪ണ്ണയില്‍ അനിവാര്യമായതാകുന്നു. അവന്‍ ഒറ്റയാണ്, അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. അവന്‍ ഭംഗിയുള്ളവനാണ്, അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്, അവന്‍ അറിവുള്ളവരെ ഇഷ്ടപ്പെടുന്നു. അവന്‍ ഉദാരനാണ്, അവന്‍ ഉദാരരെ ഇഷ്ടപ്പെടുന്നു. അവന്‍ ശക്തനാണ്, അവന്‍ ദു൪ബലനായ വിശ്വാസിയോക്കാള്‍ ശക്തനായ വിശ്വാസിയെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ലജ്ജയുള്ളവനാണ്, അവന്‍ ലജ്ജയെ ഇഷ്ടപ്പെടുന്നു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്, അവന്‍ പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ നന്ദിള്ളവനാണ്, അവന്‍ നന്ദി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ സത്യം പറയുന്നവനാണ്, അവന്‍ സത്യസന്ധരെ ഇഷ്ടപ്പെടുന്നു. അവന്‍ നന്‍മ ചെയ്യുന്നവനാണ്, അവന്‍ നന്‍മ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ കാരുണ്യവാനാണ്, അവന്‍ കരുണ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു, അവന്റെ അടിമകളില്‍ കരുണയുള്ളവ൪ മാത്രമാണ് കാരുണ്യം കാണിക്കുന്നത്. അവന്‍ മറച്ച് വെക്കുന്നവനാണ്, അടിമകളുടെ ന്യൂനത മറച്ച് വെക്കുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ മാപ്പ് നല്‍കുന്നവനാണ് അവന്‍ ആളുകള്‍ക്ക് മാപ്പ് നല്‍കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ ഔദാര്യവാനാണ് അവന്‍ ആളുകളോട് ഔദാര്യം കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു. അവന്‍ നീതിമാനാണ് അവന്‍ നീതി കാണിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ഈ വിശേഷണങ്ങളുടെ സാന്നിദ്ധ്യമനുസരിച്ചും സാന്നിദ്ധ്യമില്ലായ്മ അനുസരിച്ചും അവന്റെ അടിമകള്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു. ഇത് അറിവിന്റെയും അതിന്റെ ശ്രേഷ്ടതയുടെയും വിശാലമായ ഭാഗമാകുന്നു.

8.അല്ലാഹുവിനെ ഭയപ്പെടാൻ സാധിക്കും

അല്ലാഹുവിനെ പറ്റി അറിഞ്ഞാൽ മാത്രമേ അവനെ ഭയപ്പെടാൻ സാധിക്കുകയുള്ളൂ.

إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ

അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. (ഖു൪ആന്‍:35/28)

ഈ ആയത്തിനെ വിശദീകരിച്ച് ഇബ്നുഅബ്ബാസ്(റ) പറഞ്ഞു:

عن ابن عباس في قوله تعالى : ( إنما يخشى الله من عباده العلماء ) قال : الذين يعلمون أن الله على كل شيء قدير

അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളനാകുന്നു എന്നറിഞ്ഞവനാണ് അല്ലാഹുവിനെ ഭയപ്പെടുന്നത്. (ഇബ്നുകസീ൪)

അല്ലാഹുവിനെ അറിഞ്ഞവന്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളൂവെന്നതുപോലെ അല്ലാഹുവിനെ അറിയാത്തവന്‍ അവനെ ഭയപ്പെടുകയുമില്ല.

قال رسول الله – عليه الصلاة والسلام : إِنَّ اللهَ أَذِنَ لي أَنْ أُحَدَّثَ عَن دِيكٍ قد مَرَقَتْ رِِجلاهُ الأرضَ ، و عُنُقُهُ مُنْثَنٍ تحتَ العرشِ ، و هُو يقولُ : سُبحانَكَ ما أعظمَكَ رَبَّنا ! فَيرُدُّ عليهِ : مَا يَعْلَمُ ذلكَ مَن حَلَفَ بِي كاذباً

നബി ﷺ പറഞ്ഞു: തീ൪ച്ചയായും ദീകിനെ (ഒരു മലക്ക്) കുറിച്ച് വെളിപ്പെടുത്താന്‍ അല്ലാഹു എനിക്ക് അനുമതി നല്‍കി. അതിന്റെ കാലുകള്‍ ഭൂമിയില്‍ സ്പ൪ശിച്ചിരിക്കുന്നു. അതിന്റെ തലയാകട്ടെ (അല്ലാഹുവിന്റെ) അ൪ശിന്റെ താഴ്ഭാഗത്തു് തട്ടിനില്‍ക്കുന്നു. ആ മലക്ക് പറയും: ഞങ്ങളുടെ റബ്ബേ, നീ എത്ര പരിശുദ്ധനാണ്, നീ എത്ര മഹത്വമുള്ളവനാണ്. മലക്കിന് (അല്ലാഹുവില്‍ നിന്ന്) മറുപടി പറയപ്പെടും: എന്റെ മേല്‍ കള്ളസത്യം ചെയ്തവന് അത് മനസ്സിലായിട്ടില്ല. (സില്‍സിലത്തു സ്വഹീഹ:150)

അല്ലാഹുവിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ് അവനെ ഭയപ്പെടാതെ ആളുകള്‍ കള്ളസത്യം ചെയ്യുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അല്ലാഹുവിന്റെ നാമങ്ങള്‍ അതിന്റെ ആശയ സഹിതം പഠിക്കുകയും അതനുസരിച്ച് പ്രവ൪ത്തിക്കുകയും ചെയ്താല്‍ അല്ലാഹുവിനെ അറിയാനും അങ്ങനെ അവനെ ഭയപ്പെടാനും സാധിക്കും.

9.തഖ്‌വയുള്ളവരാകാന്‍ കഴിയും

إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا

നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഏറ്റവും തഖ്‌വയുള്ളവനും നിങ്ങളില്‍ ഏറ്റവും അല്ലാഹുവിനെ കുറിച്ച് അറിവുള്ളവനും ഞാനാണ്. (ബുഖാരി:20)

നബി ﷺ തഖ്‌വയെയും അറിവിനെയും ചേ൪ത്താണ് പറഞ്ഞിട്ടുള്ളത്. അതെ, അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ പഠിക്കുമ്പോഴാണ് അവനെ സൂക്ഷിച്ച് ജീവിക്കുന്നവാരാകാന്‍ (തഖ്‌വയുള്ളവരാകാന്‍) കഴിയുകയുള്ളൂ.

10. വിശ്വാസം വ൪ദ്ധിക്കും

അല്ലാഹുവിന്റെ നാമ ഗുണ വിശേഷണങ്ങള്‍ പഠിക്കുന്നതുവഴി അവന്റെ ഔന്നത്യവും മഹത്വവും മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ അല്ലാഹുവിലുള്ള വിശ്വാസം വ൪ദ്ധിക്കുന്നതാണ്.

قال الشيخ عبد الرحمن بن سعدي رحمه الله : إن الإيمان بأسماء الله الحسنى ومعرفتها يتضمن أنواع التوحيد الثلاثة : توحيد الربوبية ، وتوحيد الإلهية ، وتوحيد الأسماء والصفات ، وهذه الأنواع هي روح الإيمان ورَوحه ” الروح : هو الفرح ، والاستراحة من غم القلب ” ، وأصله وغايته ، فكلما زاد العبد معرفة بأسماء الله وصفاته ازداد إيمانه وقوي يقينه

ശൈഖ് അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി(റഹി) പറഞ്ഞു: അല്ലാഹുവിന്റെ അത്യുത്തമായ നാമങ്ങളിലുള്ള വിശ്വാസം, അവയെ കുറിച്ചുള്ള അറിവ്, അത് തൌഹീദിന്റെ മൂന്ന് ഇനങ്ങളെയും (തൌഹീദു റുബൂബിയ്യ, തൌഹീദുല്‍ ഉലൂഹിയ്യ, തൌഹീദു അസ്മാഉ വ സ്വിഫാത്ത്) ഉള്‍ക്കൊള്ളുന്നു. ഈമാനിന്റെ ആത്മാവും ചൈതന്യവും ഈ മൂന്ന് കാര്യങ്ങളാകുന്നു. ഈമാനിന്റെ അടിസ്ഥാനവും ലക്ഷ്യവും ഈ മൂന്ന് കാര്യങ്ങളാകുന്നു. ഒരു ദാസന് അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചുമുള്ള അറിവ് കൂടുന്നതിനനുസരിച്ച് ഈമാന്‍ വ൪ദ്ധിക്കുകയും ദൃഢവിശ്വാസം ശക്തിപ്പെടുകയും ചെയ്യും.

11. പരിപൂ൪ണ്ണമായ രീതിയില്‍ ഇബാദത്ത് ചെയ്യാന്‍ കഴിയും

كل اسم فله تعبد مختص به ، علما ومعرفة وحالا ، وأكمل الناس عبودية المتعبد بجميع الأسماء والصفات التي يطلع عليها البشر ، فلا تحجبه عبودية اسم عن عبودية اسم آخر

ഇമാം ഇബനുല്‍ ഖയ്യിം(റ) പറഞ്ഞു: അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അവക്ക് ഓരോത്തിനും പ്രത്യേകമായി ചില ഇബാദത്തുക്കളുണ്ട്. അല്ലാഹുവിന്റെ എല്ലാ നാമങ്ങളും വിശേഷണങ്ങളും കൊണ്ട് അല്ലാഹുവിന് ഇബാദത്ത് നി൪വ്വഹിക്കുന്നവനാണ് ജനങ്ങളുടെ കൂട്ടത്തില്‍ പരിപൂ൪ണ്ണമായി ഇബാദത്ത് നി൪വ്വഹിക്കുന്നവന്‍. മനുഷ്യന് പഠിച്ചെടുക്കാന്‍ സാധിക്കുന്ന പേരുകള്‍ പഠിച്ച് അതുമുഖേനെ ഇബാദത്ത് ചെയ്യുന്നവനാണവന്‍. ഏതെങ്കിലും ഒരു പേര് മാത്രം പഠിച്ച് അതുകൊണ്ട് ഇബാദത്ത് ചെയ്ത് മറ്റ് പേരുകളെ അവഗണിച്ചുള്ള ഇബാദത്ത് പരിപൂ൪ണ്ണമായ ഇബാദത്തല്ല.

فمنزلته في الدين عالية، وأهميته عظيمة، ولا يمكن أحداً أن يعبد الله على الوجه الأكمل، حتى يكون على علم بأسماء الله تعالى، وصفاته، ليعبده على بصيرة، قال الله تعالى: {ولله الأسماء الحسنى فادعوه بها

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹുല്‍ ഉസൈമീന്‍(റഹി) പറഞ്ഞു: (അല്ലാഹുവിന്റെ നാമഗുണവിശേഷങ്ങളെ) പഠിക്കുകയെന്നത് ദീനില്‍ ഗൌരവമുള്ളതാണ്. അല്ലാഹുവിന്റെ നാമഗുണവിശേഷങ്ങളെ കുറിച്ചുള്ള അറിവ് ഉണ്ടാകുന്നതുവരെ പരിപൂ൪ണ്ണമായ രീതിയില്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. ഉള്‍ക്കാഴ്ചയോടുകൂടി അല്ലാഹുവിന് ഇബാദത്ത് ചെയ്യണമെങ്കില്‍ അത് ആവശ്യമാണ്.

12. തെറ്റുകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കും

إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا

പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:4/17)

അറിവില്ലാതെയോ ബോധപൂ൪വ്വമോ തെറ്റ് ചെയ്യുന്നവരെ കുറിച്ചാണ് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുന്നവരെന്ന് പറഞ്ഞിട്ടുള്ളതെന്ന് സ്വഹാബികള്‍ ഈ ആയത്തിന് വിശദീകരണം നല്‍കിയിട്ടുള്ളതായി കാണാം. അതായത് അല്ലാഹുവിനെ കുറിച്ച് ശരിക്ക് മനസ്സിക്കാത്തതുകൊണ്ടാണ് എല്ലാവരും തെറ്റ് ചെയ്യുന്നത്. അസ്മാഉല്‍ ഹുസ്ന പഠിക്കുന്നതോടെ അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാനും അവനെ ഭയന്ന് തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കുവാനും സാധിക്കും.

13. ബറകത്ത് ലഭിക്കും

تَبَٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَٰلِ وَٱلْإِكْرَامِ

മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു. (ഖു൪ആന്‍:55/78)

عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَفْتَحَ الصَّلاَةَ قَالَ : ‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: നബി ﷺ നമസ്കാരം ആരംഭിച്ചാല്‍ (പ്രാരംഭ പ്രാ൪ത്ഥനയില്‍) ഇപ്രകാരം പറയുമായിരുന്നു: അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍! നിനക്കാകുന്നു എല്ലാ സ്തുതിയും നന്ദിയും. നിന്റെ നാമം എല്ലാ അനുഗ്രഹങ്ങളുമുള്‍ക്കൊള്ളുന്നതും, നിന്റെ സ്ഥാനം പരമോന്നതവുമാകുന്നു. ആരാധനക്കര്‍ഹനായ യഥാര്‍ത്ഥ ദൈവം നീയല്ലാതെ മറ്റാരുമില്ല. (അബൂദാവുദ്:776)

എല്ലാ നാമങ്ങളും അത്യുത്തമമാകുന്നു.

അല്ലാഹുവിന്റെ എല്ലാ നാമങ്ങളും അത്യുത്തമമാകുന്നു. കാരണം അവ ഏറ്റവും നല്ല അ൪ത്ഥങ്ങളും ഉത്തമമായ ആശയങ്ങളും പരിപൂ൪ണ്ണ വിശേഷണങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. അവയില്‍ യാതൊരു നിലക്കുമുള്ള കുറവുകളും പോരായ്മകളും ഇല്ലതന്നെ. അവ അങ്ങേയറ്റത്തെ പരിപൂർണത കൊണ്ടും മനോഹരിത കൊണ്ടും സൃഷ്ടികളിൽ നിന്ന് അങ്ങേ അറ്റം വേറിട്ടു നിൽക്കുന്നു.

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: അല്ലാഹുവിന്റെ ഓരോ നാമങ്ങളും വളരെ മഹത്തരമായ അര്‍ത്ഥവും വിശേഷണവും ഉള്‍ക്കൊള്ളുന്നവയാണ്. അതിനാലാണ് അവന്റെ നാമങ്ങള്‍ അത്യുത്തമമായ നാമങ്ങള്‍ ആണെന്ന് പറയുന്നത്. (മദാരിജുസ്സാലികീന്‍: 1/125)

ഉദാഹരണത്തിന്, സമ്പൂ൪ണ്ണ ജ്ഞാനം ഉള്ളവനാണ് എന്നറിയിക്കുന്ന അല്ലാഹുവിന്റെ നാമമാണ് അല്‍ അലീം. അഥവാ അജ്ഞത മുന്‍കടക്കാത്ത, മറവിയാല്‍ മായുകയോ മങ്ങുകയോ ചെയ്യാത്തതായ ജ്ഞാനം. ഇന്നലെ ഇന്ന് നാളെ, അടുത്തത്, അകന്നത്, ചെറുത്, വലുത്, മറഞ്ഞത്, തെളിഞ്ഞത്, ഗോചരം, അഗോചരം തുടങ്ങിയുള്ള വ്യത്യാസങ്ങളൊന്നുമില്ലാത്ത എല്ലാത്തിനേയും ഉള്‍ക്കൊണ്ട സമ്പൂ൪ണ്ണമായ അറിവ്.

قال ابن تيمية: أسماء الله الحسنى المعروفة هي التي يدعى الله بها وهي التي جاءت في الكتاب والسنة وهي التي تقتضي المدح والثناء بنفسها

ഇമാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു:അല്ലാഹുവിന്റെ അറിയപ്പെട്ട പേരുകൾ അത്യുത്തമമാകുന്നു. ഏതൊരു നാമം കൊണ്ടാണോ അല്ലാഹു വിളിച്ച് പ്രാർത്ഥിക്കപ്പെടുന്നത് അത് അവന്റെ ഗ്രന്ഥത്തിലും സുന്നത്തിലും വന്നിട്ടുള്ളതാകുന്നു. സ്വയംതന്നെ പ്രശംസയും പുകഴ്ത്തലും ആയിത്തീരുന്നവയാകുന്നു ആ നാമങ്ങള്‍.

هي أحسن الأسماء وأكملها فليس في الأسماء أحسن منها ولا يقوم غيرها مقامها ولا يؤدي معناها وتفسير الاسم منها بغيره ليس تفسيراً بمرادف محض

ഇമാം ഇബ്നുല്‍ ഖയ്യിം റഹി) പറഞ്ഞു: അല്ലാഹുവിന്റെ എല്ലാ നാമങ്ങള്‍ നാമങ്ങളില്‍ ഏറ്റവും നല്ലതും പൂ൪ണ്ണത ഉള്‍ക്കൊള്ളുന്നതുമാണ്. അവയേക്കാള്‍ നല്ല മറ്റ് നാമങ്ങള്‍ ആ൪ക്കുമില്ല. അവന്റെ പേരുകളുടെ സ്ഥാനത്ത് മറ്റ് പേരുകള്‍ നില്‍ക്കുകയില്ല. അവന്റെ പേരുകള്‍ക്ക് പകരമായി സമാനമായ മറ്റൊരു പേര് കൊണ്ടുവന്നാലും അത് പര്യാപ്തമല്ല. അല്ലാഹുവിന്റെ നാമങ്ങളുടെ വിശദീകരണം പോലും പ്രസ്തുത നാമത്തിന് പകരമാകുകയില്ല.

اسْمُ اللَّهِ الأَعْظَمُ – അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമം

അല്ലാഹുവിന്റെ നാമങ്ങളെല്ലാം ഉന്നതവും മഹത്തരവുമാണ്. എന്നിരുന്നാലും അല്ലാഹുവിന് ഒരു ഇസ്മുല്‍ അഅ്ളം (ഏറ്റവും മഹത്തായ നാമം) ഉണ്ട്.

وكما أن أسماءه وصفاته متنوعة فهي أيضا متفاضلة كما دل على ذلك الكتاب والسنة والإجماع مع العقل

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും വ്യത്യസ്തങ്ങളാണ്. അവയിൽ ചിലത് ചിലതിനേക്കാൾ ശ്രേഷ്ടമാണ്. ഇത് ഖുർആനും സുന്നത്തും ബുദ്ധിയും അറിയിച്ചിട്ടുണ്ട്.

ഒരാള്‍ ഇസ്മുല്‍ അഅ്ളം കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യുന്നത് കണ്ടപ്പോള്‍ നബി ﷺ പറഞ്ഞു:

لَقَدْ سَأَلَ اللَّهَ بِاسْمِهِ الأَعْظَمِ الَّذِي إِذَا سُئِلَ بِهِ أَعْطَى وَإِذَا دُعِيَ بِهِ أَجَابَ

തീ൪ച്ചയായും അയാള്‍ അല്ലാഹുവിന്റെ ഇസ്മുല്‍ അഅ്ളം കൊണ്ടാണ് ചോദിച്ചിട്ടുള്ളത്. അത് മുഖേനെ ചോദിക്കപ്പെട്ടാല്‍ നല്‍കുന്നതാണ്, അത് മുഖേനെ പ്രാ൪ത്ഥിച്ചാല്‍ ഉത്തരം നല്‍കുകയും ചെയ്യുന്നതാണ്. (ഇബ്നുമാജ: 3858)

അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമം (اسْمُ اللَّهِ الأَعْظَمُ ) ഏതാണ്? ഈ വിഷയത്തില്‍ പണ്ഢിതന്‍മാ൪ അഭിപ്രായ വ്യത്യാസത്തിലാണ്. ഇസ്മുല്‍ അഅ്ളവുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടുള്ള ചില ഹദീസുകള്‍ കാണുക

عن أبي أمامةَ -رضيَ الله عنه- عن النَّبي -صلَّى اللهُ عليه وسلَّم- قال:اسم الله الأعظمُ في سُوَرٍ من القُرآنِ ثلاثٍ: في (البقرة)، و (آل عمران)، و (طه) .قال القاسِم أبو عبد الرَّحمن [أحد رُواتِه]: فالتَمستُ في (البقرة)؛ فإذا هو في آية الكُرسيِّ: {اللهُ لا إلهَ إلا هوَ الحيُّ القيُّوم}، وفي (آل عِمران): {اللهُ لا إله إلا هو الحيُّ القيُّوم}، وفي (طه): {وعَنَتِ الوُجوهُ لِلحَيِّ القَيُّومِ}

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മഹത്തായ നാമം ഖു൪ആനിലെ സൂറ: അല്‍ബഖറ, ആലുഇംറാന്‍, സൂറ: ത്വാഹാ എന്നീ മൂന്ന് സൂറത്തുകളിലുണ്ട്. റാവി പറയുന്നു: സൂറ: അല്‍ബഖറയില്‍ (2/255) അല്ലാഹു, അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍ സൂറ: ആലുഇംറാനില്‍(3/2) അല്ലാഹു, അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍, എല്ലാം നിയന്ത്രിക്കുന്നവന്‍ സൂറ: ത്വാഹായില്‍(20/111) എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു എന്നീ ആയത്തുകളിലാണ് ഞാന്‍ അത് കണ്ടെത്തിയത്. (സില്‍സിലത്തു സ്വഹീഹ)

عَنْ أَسْمَاءَ بِنْتِ يَزِيدَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ اسْمُ اللَّهِ الأَعْظَمُ فِي هَاتَيْنِ الآيَتَيْنِِ ‏:‏ ‏(‏ وإلَهُكُمْ إِلَهٌ وَاحِدٌ لاَ إِلَهَ إِلاَّ هُوَ الرَّحْمَنُ الرَّحِيمُ ‏)‏ وَفَاتِحَةِ آلِ عِمْرَانَ ‏(‏الم- اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَىُّ الْقَيُّومُ ‏)‏

അസ്മാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മഹത്തായ നാമം ഈ രണ്ട് ആയത്തുകളിലാണുള്ളത്. (ഒന്ന് :2/163) നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ (രണ്ട് :3/1-2) അലിഫ് ലാം മീം. അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. (തി൪മിദി:3478)

عَنْ أَنَسٍ، أَنَّهُ كَانَ مَعَ رَسُولِ اللَّهِ صلى الله عليه وسلم جَالِسًا وَرَجُلٌ يُصَلِّي ثُمَّ دَعَا اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لاَ إِلَهَ إِلاَّ أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لَقَدْ دَعَا اللَّهَ بِاسْمِهِ الْعَظِيمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى

അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍‌ നബിയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്ന് നമസ്കരിക്കുകയും ശേഷം ഇപ്രകാരം പ്രാ൪ത്ഥിക്കുകയും ചെയ്തു.

اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لاَ إِلَهَ إِلاَّ أَنْتَ الْمَنَّانُ بَدِيعُ السَّمَوَاتِ وَالأَرْضِ يَا ذَا الْجَلاَلِ وَالإِكْرَامِ يَا حَىُّ يَا قَيُّومُ

അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു, സ൪വ്വ സ്തുതിയും നിനക്കാണ്. നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല. ഗുണം ചെയ്യുന്നവന്‍ നായാണ്. ആകാശ ഭൂമികളെ മുന്‍മാത‍ൃകയില്ലാതെ സൃഷ്ടിച്ചത് നീയാണ്. ഉന്നതിയും മഹത്വവും ഉടയവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ

അപ്പോള്‍ നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ അതിമഹത്തായ നാമം കൊണ്ടാണ് അവന്‍ ചോദിച്ചിട്ടുള്ളത്. ആരെങ്കിലും അത് മുഖേനെ അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചാല്‍ അല്ലാഹു അവന് ഉത്തരം നല്‍കുന്നതാണ്, അത് മുഖേനെ അല്ലാഹുവിനോട് ചോദിച്ചാല്‍ അല്ലാഹു അവന് അത് നല്‍കുന്നതാണ്. (അബീദാവൂദ് :1495 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ بُرَيْدَةَ الأَسْلَمِيِّ، قَالَ سَمِعَ النَّبِيُّ صلى الله عليه وسلم رَجُلاً يَدْعُو وَهُوَ يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ‏.‏ قَالَ فَقَالَ ‏ “‏ وَالَّذِي نَفْسِي بِيَدِهِ لَقَدْ سَأَلَ اللَّهَ بِاسْمِهِ الأَعْظَمِ الَّذِي إِذَا دُعِيَ بِهِ أَجَابَ وَإِذَا سُئِلَ بِهِ أَعْطَى ‏”‏ ‏.

ബുറൈദയില്‍(റ) നിന്ന് നിവേദനം: ഒരാള്‍ ഇപ്രകാരം ചൊല്ലുന്നതായി നബി(സ്വ) കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു, ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു നീ അല്ലാഹുവാണ്, നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല, അല്ലാഹു ഏകനും ഏവ൪ക്കും ആശ്രയമായിട്ടുള്ളവനുമാണ്. അവന്‍ (ആ൪ക്കും) ജന്‍മം നല്‍കിയിട്ടില്ല, (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും.

അപ്പോള്‍ നബി(സ്വ) പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണെ സത്യം, അല്ലാഹുവിന്റെ നാമം കൊണ്ടാണ് അവന്‍ ചോദിച്ചിട്ടുള്ളത്. ആരെങ്കിലും ഇത് മുഖേനെ അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചാല്‍ ഉത്തരം നല്‍കുന്നതാണ്, ഇത് മുഖേനെ ചോദിച്ചാല്‍ നല്‍കപ്പെടുന്നതാണ്. (തി൪മിദി:3478)

മേല്‍ ഹദീസുകളുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമം ഏതാണെന്നതില്‍ പണ്ഢിതന്‍മാ൪ അഭിപ്രായ വ്യത്യാസത്തിലാണ്. അല്‍ ഹയ്യ്, അല്‍ ഖയ്യൂം അ൪ റഹ്മാന്‍, അ൪ റഹീം, അല്‍ അഹദ്, അസ്സ്വമദ് എന്നീ പേരുകളെല്ലാം അല്ലാഹുവിന്റെ ഇസ്മുല്‍ അഅ്ളമായ പല പണ്ഢിതന്‍മാരും എണ്ണിയിട്ടുണ്ട്. ഭൂരിപക്ഷം പണ്ഢിതന്‍മാരും പറഞ്ഞത് അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമം അല്ലാഹു എന്ന നാമമാണെന്നാണ്. കാരണം മേല്‍ ഹദീസുകളിലെല്ലാം അല്ലാഹു എന്ന നാമം ഉണ്ട്.

ചില പണ്ഢിതന്‍മാ൪ പറഞ്ഞു: അല്ലാഹുവിന്റെ എല്ലാ നാമങ്ങളും ഇസ്മുല്‍ അഅ്ളം ആണ്. എന്നാല്‍ ആ വാദം ശരിയല്ലെന്ന് മേല്‍ ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ഇസ്മുല്‍ അഅ്ളം കൊണ്ട് പ്രാ൪ത്ഥിച്ചാല്‍ പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കപ്പെടുമെന്ന് പ്രസ്തുത ഹദീസുകളില്‍ പറഞ്ഞിട്ടുണ്ട്.

മറ്റ് ചില പണ്ഢിതന്‍മാ൪ പറഞ്ഞു: അല്ലാഹുവിന്റെ നാമങ്ങളില്‍ ഇസ്മുല്‍ അഅ്ളം ഉണ്ട്. അത് ഇന്നതാണെന്ന് ഖണ്ഢിതമായി പറയുവാന്‍ സാധ്യമല്ല. ലൈലത്തുല്‍ ഖദ്൪, പ്രാ൪ത്ഥനക്ക് ഉത്തരം നല്‍കപ്പെടുന്ന വെള്ളിയാഴ്ചയിലെ നിശ്ചിത സമയം എന്നിവ പോലെ ഇസ്മുല്‍ അഅ്ളവും വെളിപ്പെടുത്തിയിട്ടില്ല. ലൈലത്തുല്‍ ഖദ്റിനെ റമളാനിലെ അവസാന പത്തിലെ എല്ലാദിവസവും പ്രതീക്ഷിക്കേണ്ടതുപോലെ വെള്ളിയാഴ്ചയിലെ നിശ്ചിത സമയത്തെ എല്ലാസമയത്തും പ്രതീക്ഷിക്കേണ്ടതുപോലെ അല്ലാഹുവിന്റെ എല്ലാ നാമങ്ങളും പഠിച്ച് അത് മുഖെനെ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുകയാണ് വേണ്ടതെന്നാണ് അവ൪ പറയുന്നത്.

വിശുദ്ധ ഖു൪ആനിലും ഹദീസിലുമുള്ള നാമങ്ങള്‍ ഏതെല്ലാം.

പ്രസ്തുത നാമങ്ങള്‍ ഏതെല്ലാമെന്ന കാര്യത്തില്‍ പണ്ഢിതന്‍മാ൪ അഭിപ്രായ വ്യത്യാസത്തിലാണ്. ഭൂരിഭാഗം നാമങ്ങളിലും അഭിപ്രായ വ്യത്യാസമില്ല. ചുരുക്കം ചില നാമങ്ങളില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. ചില ഹദീസുകളുടെ സ്വീകാര്യതയിലെ അഭിപ്രായ വ്യത്യാസമാണ് ഇതിന് കാരണം. വിശുദ്ധ ഖു൪ആനിലും ഹദീസിലുമായി നൂറിലധികം നാമങ്ങള്‍ വന്നിട്ടുണ്ട്. അവയെല്ലാം പഠിക്കുന്നതിന് വേണ്ടി നാം പരിശ്രമിക്കുക. 99 നാമങ്ങള്‍ ഇഹ്സ്വാഅ് ചെയ്താല്‍ അത് സ്വ൪ഗപ്രവേശനത്തിന് കാരണമാണെന്നത് നാം മനസ്സിലാക്കി. മദീനയിലെ പ്രശസ്ത പണ്ഢിനായ അബ്ദുല്‍ മുഹ്സിന്‍ അബ്ബാദ് അല്‍ ബദര്‍(ഹഫി) യുടെ ഗ്രന്ഥ സമാഹാരമായ مجموعة كتب ورسائل الشيخ عبد المحسن البدر , സഊദ്യ അറേബ്യയിലെ പ്രശസ്ത പണ്ഢിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റഹി) യുടെ ഗ്രന്ഥമായالقواعد المثلى , പ്രശസ്ത പണ്ഢിതനായ ഡോ.സഈദ് ബ്നു വഹഫ് അല്‍ ഖഹ്ത്വാനി(റഹി) യുടെ ഗ്രന്ഥമായ شرح الاسماء والصفات, സഊദ്യ അറേബ്യയിലെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാ൪ത്ഥിനി ഡോക്ടറേറ്റിന് സമര്‍പ്പിച്ച തിസീസായ ولله الاسماء الحسنى فادعوه بها എന്ന ഗ്രന്ധവും ഈ വിഷയത്തിലെ പഠനത്തിന് സഹായകരമാണ്.

അസ്മാഉല്‍ ഹുസ്ന

ഇവിടെ അസ്മാഉല്‍ ഹുസ്ന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖു൪ആനിലും സുന്നത്തിലും വന്നിട്ടുള്ളതും മേല്‍ പറഞ്ഞിട്ടുള്ളതുപോലെ അഹ്ലുസ്സുന്നയുടെ പണ്ഢിതന്‍മാ൪ അവരുടെ ഗ്രന്ഥങ്ങളില്‍ കൊടുത്തിട്ടുള്ളതുമായ നാമങ്ങളെയാണ്.

1. അല്ലാഹു – ٱللَّهُ

ഖു൪ആനിലും സുന്നത്തിലും വന്നിട്ടുള്ള അല്ലാഹുവിന്റെ മുഴുവന്‍ നാമങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഉന്നതമായ നാമം അവനുണ്ട്. അത് ഏതാണെന്ന കാര്യത്തില്‍ പണ്ഢിതന്‍മാ൪ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ ഏറ്റവും മഹത്തായ നാമമായി (اِاسْمُ اللَّهِ الأَعْظَمُ ) പരിചയപ്പെടുത്തിയിട്ടുള്ളത് അല്ലാഹു എന്ന നാമമാണ് എന്നതില്‍ ഭൂരിപക്ഷം പണ്ഢിതന്‍മാരും പ്രമാണബദ്ധമായി ഏകോപിച്ചിരിക്കുന്നു. اِسۡمُ الۡجَلالَة (അങ്ങേയറ്റത്തെ മഹത്വമുള്ള നാമം) എന്നറിയപ്പെടുന്നതും ഈ നാമമാണ്.

അല്ലാഹു എന്ന നാമത്തിന്റെ ഉല്‍ഭവത്തെ പറ്റി പണ്ഢിതന്‍മാ൪ക്ക് വ്യത്യസ്താഭിപ്രായമുണ്ട്. ചില പണ്ഢിതന്‍മാര്‍ പറഞ്ഞു:

اله – അലഹ എന്ന വാക്കില്‍ നിന്നാണ് അല്ലാഹു എന്ന പദം വന്നിട്ടുള്ളത്. اله – അലഹ എന്നാല്‍ عبد – അബദ – ആരാധിച്ചു എന്നാണ൪ത്ഥം.

ഇതിനോട് ചേ൪ന്ന് നില്‍ക്കുന്ന അഭിപ്രയായമാണ് ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) ഉള്‍പ്പടെയുള്ള ചില പണ്ഢിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്:

അതായത് അല്ലാഹു എന്ന പദത്തിന്റെ അടിസ്ഥാനം اَلۡاِلٰه ( അല്‍ ഇലാഹ് ) എന്നാണ് . അല്‍ ഇലാഹ് എന്നാല്‍ യഥാ൪ത്ഥ ആരാധ്യൻ, ആരാധനക്ക് അ൪ഹനായിട്ടുള്ളവന്‍ എന്നൊക്കെയാണ് അ൪ത്ഥം.

അല്ലാഹു എന്ന നാമത്തിന്റെ ഉല്‍ഭവത്തെ പറ്റി മറ്റ് ചില പണ്ഢിതന്‍മാര്‍ പറഞ്ഞു:

اله – അലിഹ എന്ന വാക്കില്‍ നിന്നാണ് അല്ലാഹു എന്ന പദം വന്നിട്ടുള്ളത്. اله – അലിഹ എന്നാല്‍ അല്‍ഭുത പരതന്ത്രനായി എന്നാണ്൪ത്ഥം.

അല്ലാഹു എന്ന നാമം ഏതൊരു സൃഷ്ടിയെയും അല്‍ഭുതത്തിലാക്കി കളയും. അല്ലാഹുവിന്റെ മഹത്വം, അവന്റെ കഴിവ്, അവന്റെ കാരുണ്യം, അവന്റെ യുക്തി എന്നിവയെല്ലാം ഏതൊരു സൃഷ്ടിയെയും അല്‍ഭുതത്തിലാക്കുന്നതാണ്.

ഇതില്‍ ഒന്നാമത്തെ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്. الله أعلم

الله (അല്ലാഹു) എന്ന വാക്കിന്റെ മൂല ധാതു ഏതാണെന്നുള്ളതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാം. ഏതായിരുന്നാലും ശരി, അഖില ലോകങ്ങളുടെയും സൃഷ്ടാവും, നിയന്താവും പരിപാലകാനും, രക്ഷിതാവും, യജമാനനും ഉടമസ്ഥനുമായ ആ ഏക മഹാശ്ശക്തിയെ മാത്രം കുറിക്കുന്ന ഒരു സംജ്ഞാനാമ (علم) മത്രെ അത്. അവന്റെ തിരുനാമങ്ങളായി ഖുര്‍ആനിലോ, മറ്റു വേദഗ്രന്ഥങ്ങളിലോ, പ്രവാചക വാക്യങ്ങളിലോ വന്നിട്ടുള്ള എല്ലാ നാമങ്ങളും അവന്റെ ഓരോ തരത്തിലുള്ള മഹല്‍ ഗുണങ്ങളെ എടുത്തു കാട്ടുന്ന വിശേഷണങ്ങളായിരിക്കും. ‘അല്ലാഹു’ എന്നുള്ള പേര്‍ അവന്നല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കപ്പെട്ടിട്ടില്ല. ഉപയോഗിക്കപ്പെടാവതുമല്ല. ആരാധിക്കപ്പെടുന്ന വസ്തു – അഥവാ ദൈവം എന്ന അര്‍ത്ഥത്തില്‍ സദാ ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് إله (ഇലാഹ്). ഈ രണ്ട് വാക്കുകളും തമ്മില്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും സാമാന്യം യോജിപ്പുണ്ടെന്നതിനെ മുന്‍നിറുത്തി إله എന്ന പദത്തില്‍ ال (അല്‍) എന്ന അവ്യയം ചേര്‍ത്തു പ്രത്യേകിപ്പിച്ചതാണ് الله എന്ന പദമെന്ന്‍ പലരും പ്രസ്താവിക്കുന്നു. ഇതനുസരിച്ച് ആ സംജ്ഞാ നാമത്തിന്റെ അര്‍ത്ഥം, ‘സാക്ഷാല്‍ ദൈവം’ – അഥവാ ആരാധിക്കപ്പെടുവാന്‍ യഥാര്‍ത്ഥ അര്‍ഹതയുള്ളവന്‍ – എന്നായിരിക്കുന്നതാണ്. الله اعلم. (അമാനി തഫ്സീ൪ – സൂറ ഫാത്തിഹയുടെ വിശദീകരണത്തിൽ നിന്ന്)

قال ابن عباس رضي الله عنهما في معنى “الله”:ذو اﻷلوهية والعبودية على خلقه أجمعين

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: മുഴുവൻ പടപ്പുകളുടെ മേലും ആരാധ്യത ഉള്ളത് ആർക്കാണോ അവനാണ് അല്ലാഹു

ആരാധിക്കപ്പെടേണ്ടവനുണ്ടായിരിക്കേണ്ട മുഴുവന്‍ വിശേഷണങ്ങളുടെയും ഉടമസ്ഥന്‍ അല്ലാഹുവാണ്. എല്ലാവരാലും ആരാധിക്കപ്പെടുന്നതും അവനെ മാത്രമാണ്. ലോകത്തുള്ള മുഴുവന്‍ സൃഷ്ടികളും അല്ലാഹുവിനെ ആരാധിക്കുന്നുണ്ട്. എല്ലാവരും അവന്‍റെ ഭരണ വ്യവസ്ഥകള്‍ക്കും അവന്‍ നിയമിച്ച പ്രകൃതി വ്യവസ്ഥകള്‍ക്കും തികച്ചും വിധേയമായിക്കൊണ്ടല്ലാതെ, അതില്‍നിന്ന് സ്വല്‍പെമങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു മിടിയിടപോലും നിലകൊള്ളുവാന്‍ ആര്‍ക്കും സാധ്യമല്ല . സത്യവിശ്വാസി, അവിശ്വാസി, പ്രകൃതിവാദി, ബഹുദൈവവാദി, ദൈവനിഷേധീ എന്നിങ്ങനെയുള്ള തരവ്യത്യാസങ്ങളോ, മനുഷ്യന്‍, ജിന്നുകള്‍, മലക്കുകള്‍, ജീവജന്തുക്കള്‍, നിര്‍ജ്ജീവ വസ്തുക്കള്‍ എന്നിങ്ങനെയുള്ള വര്‍ഗ വ്യത്യാസമോ കൂടാതെ സകല വസ്തുക്കളും ഈ അര്‍ത്ഥത്തില്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട വരാകുന്നു.

وَلَهُۥٓ أَسْلَمَ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا وَإِلَيْهِ يُرْجَعُونَ

(വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും. (ഖു൪ആന്‍:3/83)

وَهُوَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَفِى ٱلْأَرْضِ ۖ

അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാല്‍ ദൈവം. (ഖു൪ആന്‍:6/3)

ഇമാം സഅദി (റ) പറയുന്നു:

﴿اللَّهِ﴾ هو المألوه المعبود، المستحق لإفراده بالعبادة

അല്ലാഹു : ആരാധന കൊണ്ട് ഏകനാക്കാൻ ഏറ്റവും അവകാശപ്പെട യഥാർത്ഥ ആരാധ്യൻ.

إِنَّمَا ٱللَّهُ إِلَٰهٌ وَٰحِدٌ ۖ

അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. (ഖു൪ആന്‍:4/171)

ﺇِﻧَّﻨِﻰٓ ﺃَﻧَﺎ ٱﻟﻠَّﻪُ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪْﻧِﻰ ﻭَﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺬِﻛْﺮِﻯٓ

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. (ഖു൪ആന്‍:20/14)

യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ, എല്ലാവരും ആരിലേക്കാണോ അഭയംതേടി ഓടിച്ചെല്ലുന്നവൻ, എല്ലാവരുടെയും ഉന്നതമായ സ്നേഹം നൽകപ്പെടേണ്ടവൻ, രഹസ്യം കണ്ടെത്താൻ കഴിയാതെ ഏതൊരുവന്റെ കാര്യത്തിൽ ഹൃദയങ്ങൾ വിസ്മയിച്ച് പോകുമോ, അമ്പരപ്പ് ഉണ്ടാക്കുമോ അങ്ങിനെയുള്ളവൻ എന്നിവ ഈ നാമത്തിന്റെ ആശയങ്ങളില്‍ പെട്ടതാണ്.

അല്ലാഹു എന്ന നാമത്തിന്റെ സവിശേഷതകൾ.

1. അല്ലാഹുവിനല്ലാതെ മറ്റാ൪ക്കും ഉപയോഗിക്കാത്ത നാമം

هَلْ تَعْلَمُ لَهُۥ سَمِيًّا

അവന് (അല്ലാഹുവിന്) പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖു൪ആന്‍:19/65)

അല്ലാഹു എന്ന നാമം അല്ലാഹുവിനല്ലാതെ മറ്റാ൪ക്കും ഒരാളും ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. അ൪ റഹ്മാന്‍ എന്നത് അല്ലാഹുവിന്റെ ഒരു നാമമാണ്. അബ്ദുല്‍ റഹ്മാന്‍ എന്ന് പേരുള്ള വ്യക്തിയെ ചില൪ റഹ്മാന്‍ എന്ന് പറഞ്ഞ് വിളിക്കുന്നതായി കാണാം(അങ്ങനെ വിളിക്കാന്‍ പാടില്ലെങ്കിലും). എന്നാല്‍ അബ്ദുള്ള എന്ന വ്യക്തിയെ ആരും അതിലെ അല്ലാഹ് എന്ന നാമം പറഞ്ഞ് വിളിക്കുകയില്ല.

2. എല്ലാ നാമങ്ങളുടെ അടിസ്ഥാനം അല്ലാഹു എന്ന നാമമാണ്.

അല്ലാഹുവിന്റെ നാമങ്ങളുടെ അടിസ്ഥാനം അല്ലാഹു എന്ന നാമമാണ്. മറ്റ് നാമങ്ങളെല്ലാം ഈ നാമത്തിലേക്ക് ചേ൪ത്ത് പറയുകയാണ് ചെയ്തിട്ടുള്ളത്. ഖു൪ആന്‍ പറയുന്നത് കാണുക:

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. (ഖു൪ആന്‍:7/180)

ഇതില്‍ നിന്നും മനസ്സിലാകുന്നത് എല്ലാ നാമങ്ങളും അല്ലാഹുവിലേക്കാണ് ചേ൪ത്തി പറയുന്നത് എന്നാണ്. അല്‍ അസീസ് എന്ന നാമം അല്ലാഹുവിനുണ്ട് എന്ന് പറയാറുള്ളത് പോലെ. അല്‍ അസീസിന് അല്ലാഹു എന്ന നാമം ഉണ്ടെന്ന് പറയാറില്ല. ഖു൪ആനില്‍ നിന്ന് ഒരു ഉദാഹരണം കാണുക:

إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:2/173)

ഹദീസുകളിലൊക്കെ رسول എന്ന പദം ചേർത്തി പറഞ്ഞിട്ടുള്ളത് അല്ലാഹു എന്ന നാമത്തിലേക്കാണ്. അതായത് رسول الله എന്ന്.

3. മുഴുവന്‍ നാമങ്ങളും വിശേഷണങ്ങളും ഉള്‍ക്കൊള്ളുന്ന നാമം

അല്ലാഹു എന്ന നാമത്തില്‍ മറ്റ് മുഴുവന്‍ നാമങ്ങളും വിശേഷണങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഇതുപോലെ മറ്റൊരു നാമവുമില്ല.

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു:

وأن إسم الله تعالى هو الجامع لجميع معانى الأسماء الحسنى والصفات العُلا

അല്ലാഹുവിന്റെ ഇതര നാമങ്ങളെയും വിശേഷണങ്ങളുടെയും ഉൾക്കൊള്ളുന്ന അല്ലാഹുവിന്റെ നാമമാണ് അല്ലാഹു.

അതുകൊണ്ടാണ് ചില പണ്ഢിതന്‍മാ൪, അല്ലാഹു എന്ന നാമം കൊണ്ട് പ്രാ൪ത്ഥിച്ചാല്‍ അവന്റെ മുഴുവന്‍ നാമങ്ങളും കൊണ്ട് പ്രാ൪ത്ഥിച്ചവനെ പോലെയാണെന്ന് പറഞ്ഞിട്ടുള്ളത്.

4. ഏത് കാര്യത്തിനും വിളിച്ച് പ്രാ൪ത്ഥിക്കാവുന്ന നാമം

അല്ലാഹു എന്ന നാമം ഉപയോഗിച്ച് ഏത് കാര്യത്തിനും പ്രാ൪ത്ഥിക്കാം. അല്ലാഹുവിനോട് രിസ്ഖ് (ഉപജീവനം) ചോദിക്കുമ്പോള്‍ رازق എന്ന നാമവും അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുമ്പോള്‍ غفور എന്ന നാമവുമാണല്ലോ ഉപയോഗിക്കുന്നത്. എന്നാല്‍ ഏത് ആവശ്യത്തിനും അല്ലാഹു എന്ന നാമം ഉപയോഗിക്കാം. അല്ലാഹുവേ എന്ന് വിളിച്ച് ഏത് കാര്യവും ചോദിക്കാവുന്നതാണ്.

5.ഖു൪ആനിലെ പ്രഥമ നാമം

ഖു൪ആനിലെ ആദ്യത്തെ ആയത്തിലെ അല്ലാഹുവിന്റെ പ്രഥമ നാമമാണ് അല്ലാഹു എന്നുള്ളത്.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ – ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. (ഖു൪ആന്‍:1/1-2)
6.ഖു൪ആനിലെ അവസാന നാമം

قُلْ أَعُوذُ بِرَبِّ ٱلنَّاسِ – مَلِكِ ٱلنَّاسِ – إِلَٰهِ ٱلنَّاسِ

പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്‌. മനുഷ്യരുടെ ആരാധ്യനോട്. (ഖു൪ആന്‍:114/1-6)

7.ശഹാദത്ത് കലിമയിലെ നാമം

ഒരാള്‍ സത്യവിശ്വാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചൊല്ലേണ്ട സാക്ഷ്യവചനമായ ശഹാദത്ത് കലിമയില്‍ അല്ലാഹു എന്ന നാമം മാത്രമേയുള്ളൂ.

أشهد أن لا إله إلا الله و أشهد أن محمد رسول الله

യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി (സ്വ) അവന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു

8. അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന നാമം

ഭൂമിയില്‍ അവസാനനാള്‍ വരെ അവശേഷിക്കുന്ന അവന്റെ നാമം അല്ലാഹു എന്ന നാമമാണ്.

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَقُومُ السَّاعَةُ عَلَى أَحَدٍ يَقُولُ اللَّهُ اللَّهُ

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹ് അല്ലാഹ് എന്ന് പറയുന്ന ഒരാളിലും അവസാനനാള്‍ സംഭവിക്കുകയില്ല. (മുസ്ലിം: 148)

9.ബാങ്കിലെയും ഇഖാമത്തിലെയും നാമം.

ബാങ്കിലും ഇഖാമത്തിലുമുള്ള പദങ്ങളില്‍ അല്ലാഹു എന്ന നാമം മാത്രമേയുള്ളൂ.

10. സത്യനിഷേധികള്‍ വരെ വിളിച്ചിരുന്ന നാമം

ﻭَﻟَﺌِﻦ ﺳَﺄَﻟْﺘَﻬُﻢ ﻣَّﻦْ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ﻭَﺳَﺨَّﺮَ ٱﻟﺸَّﻤْﺲَ ﻭَٱﻟْﻘَﻤَﺮَ ﻟَﻴَﻘُﻮﻟُﻦَّ ٱﻟﻠَّﻪُ ۖ ﻓَﺄَﻧَّﻰٰ ﻳُﺆْﻓَﻜُﻮﻥَ

ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌ ? (ഖു൪ആന്‍:29/61)

11.സുരക്ഷിതത്വം നല്‍കുന്ന നാമം

عَنْ عُثْمَانَ بْنَ عَفَّانَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كَلِّ لَيْلَةٍ بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ – فَيَضُرَّهُ شَىْءٌ ‏‏ ‏.

ഉസ്മാനുബ്നു അഫാനില്‍(റ) നിന്ന് നിവേദനം:നബി (സ്വ) അരുളി : ഒരാള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇപ്രകാരം മൂന്ന് തവണ ചൊല്ലിയാല്‍ അവനെ യാതാന്നും ഉപദ്രവിക്കുകയില്ല. (ഇബ്നുമാജ :3869)

بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم

അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പ്രഭാതത്തില്‍ / പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു) അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.

12. ബറകത്തുള്ള നാമം

പല കാര്യങ്ങളും തുടങ്ങുമ്പോൾ بسم الله ചൊല്ലാൻ പഠിപ്പിക്കപ്പെട്ടത് ആ നാമത്തിന്റെ ബറകത്തിനെ സൂചിപ്പിക്കുന്നു. ഉദാ: ഭക്ഷണം കഴിക്കുമ്പോള്‍, വുളൂഅ് ചെയ്യുമ്പോള്‍, വസ്ത്രം ധരിക്കുമ്പോള്‍, ഏതൊരു നല്ല കാര്യവും തുടങ്ങുമ്പോള്‍.

13. ഖുർആനിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട നാമം

വിശുദ്ധ ഖു൪ആനില്‍ അല്ലാഹു എന്ന നാമം بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ല്‍ കൂടാതെ രണ്ടായിരത്തിലധികം തവണ ആവ൪ത്തിച്ച് വന്നിട്ടുണ്ട്. മുപ്പതിലധികം ആയത്തുകള്‍ ആരംഭിക്കുന്നത് അല്ലാഹു എന്ന നാമം കൊണ്ടാണ്. ആയത്തുല്‍ ഖു൪സിയ്യ് പോലെ. ഹദീസുകളിലും ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ടതും അല്ലാഹു എന്ന നാമമാണ്.

14. ദിക്റുകളിലെ നാമം

ഭൂരിഭാഗം ദിക്റുകളിലും അല്ലാഹു എന്ന നാമമാണ് ഉപയോഗിച്ചിട്ടുള്ളത്.

അല്ലാഹു എന്ന നാമത്തെ കുറിച്ച് ഇമാം ഇബ്നുല്‍ ഖയ്യിം (റഹി) പറഞ്ഞിട്ടുള്ളത് കാണുക:

فما ذُكِر هذا الاسم في قليل إلا كثره ، ولا عند خوف إلا أزاله ، ولا عند كرب إلا كشفه ، ولا عندَ هَمٍّ وغَمٍّ إلا فَرَّجَه ، ولا عند ضِيقٍ إلا وَسَّعه ، ولا تعلَّقَ به ضعيف إلا أفاده القوة ، ولا ذليل إلا أناله العِزَّ ، ولا فقير إلا أصاره غنيا ، ولا مُسْتَوْحِشٍ إلا آنسه ، ولا مغلوب إلا أيده ونصره ، ولا مضطر إلا كشف ضرَّه ، ولا شريد إلا آواه. فهو الاسم الذي تُكشَف به الكُربات ، وتُسْتَنْزَل به البَرَكَات والدعوات ، وتُقَالُ به العثرات ، وتُسْتَدْفَع به السيئات ، وتُسْتَجْلَب به الحسنات .وهو الاسم الذي به قامت السموات والأرض ، وبه أُنزلت الكتب ، وبه أُرسلت الرسل ، وبه شُرِّعت الشرائع ، وبه قامت الحدود ، وبه شُرِعَ الجهاد ، وبه انقسمت الخليقة إلى السعداء والأشقياء

എത്ര ചെറിയ വിഷയത്തിലും അല്ലാഹു എന്ന നാമം പറയപ്പെട്ടിട്ടില്ല, അത് കൂടുതലാക്കിയിട്ടല്ലാതെ. ഭീതിയുടെ അവസരത്തിൽ (ഈ നാമം) പറയപ്പെട്ടിട്ടില്ല, അത് നീക്കിയിട്ടല്ലാതെ. ഞെരുക്കത്തിന്റെ അവസരത്തിൽ (ഈ നാമം) പറയപ്പെട്ടിട്ടില്ല, അത് അത് മാറ്റിയിട്ടല്ലാതെ. മനോദു:ഖത്തിന്റെ അവസരത്തിൽ (ഈ നാമം) പറയപ്പെട്ടിട്ടില്ല, അത് വഴിമാറിയിട്ടല്ലാതെ. ഞെരുക്കത്തിന്റെ അവസരത്തിൽ (ഈ നാമം) പറയപ്പെട്ടിട്ടില്ല, ആശ്വാസം നൽകിയിട്ടല്ലാതെ. ഒരു ദുർബലൻ ഈ നാമം മുറുകെ പിടിക്കുന്നില്ല, ആ നാമം അവന് ശക്തി പക൪ന്നിട്ടല്ലാതെ. ഒരു അപമാനിതൻ ഈ നാമം മുറുകെ പിടിക്കുന്നില്ല, അവന് ആ നാമം പ്രതാപം നേടികൊടുത്തിട്ടല്ലാതെ. ഒരു ദരിദ്രൻ ഈ നാമം മുറുകെ പിടിക്കുന്നില്ല,, ആ നാമം അവനെ സമ്പന്നനാക്കിയിട്ടല്ലാതെ. ഏകാന്തതയിൽ കുടുങ്ങിയവൻ ഈ നാമം മുറുകെ പിടിക്കുന്നില്ല,, ആ നാമം അവന് ഇണക്കം ഉണ്ടാക്കി നല്‍കിയിട്ടല്ലാതെ. ഒരു പരാജിതൻ ഈ നാമം മുറുകെ പിടിക്കുന്നില്ല,, അവൻ ശക്തിപ്പെടുകയും സഹായം ലഭിക്കുകയും ചെയ്തിട്ടല്ലാതെ. ഒരു നി൪ബന്ധിതന്‍ ഈ നാമം മുറുകെ പിടിക്കുന്നില്ല, അവന്റെ ദുരിതം മാറിയിട്ടല്ലാതെ. വഴി തെറ്റിയവൻ ഈ നാമം മുറുകെ പിടിക്കുന്നില്ല, അവന് അഭയം നൽകപ്പെട്ടിട്ടല്ലാതെ. അല്ലാഹു എന്ന നാമം കൊണ്ടാണ് ഞെരുക്കം അകറ്റപ്പെടുന്നതും അനുഗ്രഹങ്ങൾ അവതരിക്കപ്പെടുന്നതും തിൻമകൾ പോകുന്നതും വിഴ്ചകൾ നീക്കുന്നതും നൻമകൾ കൊണ്ടുവരുന്നതും ആകാശങ്ങളും ഭുമിയും നിലവില്‍ വന്നതും വേദങ്ങള്‍ അവതരിക്കപ്പെട്ടതും അല്ലാഹുവിന്റെ ദൂതന്‍മാ൪ നിയോഗിക്കപ്പെട്ടതും. മതനിയമങ്ങള്‍ ആവിഷ്ക്കരിക്കപ്പെട്ടതും ശിക്ഷാ വിധികള്‍ നിലവില്‍ വന്നതും ജിഹാദ് നിയമമാക്കപ്പെട്ടതും പടപ്പുകള്‍ സൌഭാഗ്യവാന്‍മാ൪ ദൌ൪ഭാഗ്യവാന്‍മാ൪ എന്നിങ്ങനെ വിഭജിക്കപ്പെട്ടതും അല്ലാഹു എന്ന നാമം കൊണ്ടാണ്.

അല്ലാഹുവിന്റെ മറ്റ് നാമങ്ങളെ കുറിച്ചുള്ള വിവരം അല്ലാഹു തൌഫീഖ് നല്‍കുകയാണെങ്കില്‍ പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *