ജമാഅത്ത് നമസ്കാരത്തിൽ ‘ആമീൻ’ പറയൽ

നമസ്കാരത്തിൽ ‘ഫാതിഹ’ ഓതിക്കഴിഞ്ഞാൽ നബി ﷺ ‘ആമീൻ’ (آمين) എന്ന് ഉറക്കെ, ശബ്ദം നീട്ടിക്കൊണ്ട് പറയുമായിരുന്നു.  (ബുഖാരി,അബൂദാവൂദ്)

തന്നെ പിന്തുടരുന്നവരോട് ഇമാം ‘ആമീൻ’ (آمين) എന്ന് പറഞ്ഞ തൊട്ടുടനെ, ‘ആമീൻ’ (آمين) എന്ന് പറയാൻ അവിടുന്ന് കൽപിക്കുമായിരുന്നു. അവിടുന്ന് പറയുമായിരുന്നു:

إذا قال الإمام: {غَيْرِ المُغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ} ؛ فقولوا  :آمين؛ [فإن الملائكة تقول: آمين. وإن الإمام يقول: آمين] ،

{കോപത്തിന് ഇരയായവരുടേതും വഴിപിഴച്ചവരുടേതുമല്ലാത്ത മാർഗത്തിൽ} എന്ന് ഇമാം പറഞ്ഞാൽ നിങ്ങൾ ‘ആമീൻ’ (آمين) എന്ന് പറയണം. [കാരണം മലക്കുകൾ ആമീൻ പറയും, ഇമാമും ആമീൻ പറയും]

[മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണ് :

إذا أمَّن الإمام؛ فأمِّنوا ؛

ഇമാം ‘ആമീൻ’ പറയുമ്പോൾ നിങ്ങളും ‘ആമീൻ’ പറയുക]

فمن وافق تأمينه تأمين الملائكة،

ആരുടെയെങ്കിലും ആമീൻ മലക്കുകളുടെ ആമീനുമായി യോജിച്ചുവന്നാൽ.

[മറ്റൊരു റിപ്പോർട്ടിൽ:

إذا قال أحدكم في الصلاة: آمين. والملائكةُ في السماء: آمين. فوافق أحدهما الآخر ؛

നിങ്ങളിലൊരാൾ നമസ്കാരത്തിൽ ‘ആമീൻ’ പറഞ്ഞാൽ ആകാശത്തിലുള്ള മലക്കുകളും ‘ആമീൻ’ പറയും. അങ്ങനെ രണ്ടുപേരിൽ ഒരാളുടേത് മറ്റെയാളുടേതുമായി യോജിക്കും]

غُفِرَ له ما تقدَّم من ذنبه

അവന്റെ കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (*)

മറ്റൊരു ഹദീഥിൽ ഇപ്രകാരമുണ്ട്:

فقولوا: آمين؛ يُجِبْكُم الله

അപ്പോൾ നിങ്ങൾ ‘ആമീൻ’ പറയുക; അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകും.

അവിടുന്ന് പറയുമായിരുന്നു:

ما حَسَدَتْكُم اليهود على شيء ما حسدتكم على السلام والتأمين

നിങ്ങൾ സലാം പറയുന്നതിലും [ഇമാമിന്റെ പിന്നിൽ] ആമീൻ പറയുന്നതിലും അസൂയ വെക്കുന്നതുപോലെ മറ്റൊരു വിഷയത്തിലും ജൂതന്മാർ നിങ്ങളോട് അസൂയ വെക്കുന്നില്ല.

(*) ഈ ഹദീഥ് കൊണ്ട് ഇമാം ‘ആമീൻ’ പറയേണ്ടതില്ല എന്നതിന് ചിലർ തെളിവ് പിടിക്കുന്നതിനേയും ഈ വചനങ്ങൾ നിഷ്ഫലമാക്കുന്നു. ഇമാം മാലിക്കിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ. അതുകൊണ്ടാണ് ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ ഇപ്രകാരം പറഞ്ഞത്: “ഇമാം ആമീൻ പറയുന്നുണ്ട് എന്ന് ഈ ഹദീഥ് വ്യക്തമാക്കുന്നു”. ഞാൻ (അൽബാനി) പറയുന്നു: “രണ്ടാമത്തെ വചനം ഇതിനു സാക്ഷിയാണ് : {ഇമാം ആമീൻ പറഞ്ഞാൽ …} എന്നത്.”

പ്രത്യേക ശ്രദ്ധക്ക്

ഇമാമിന് പിന്നിലുള്ളവർ ആമീൻ പറയുമ്പോൾ, ഉറക്കെ, ഇമാം ആമീൻ പറയുന്നതിനൊപ്പം ചേർന്നു തന്നെ പറയേണ്ടതാണ്. നമസ്ക്കരിക്കുന്നവരിൽ ബഹുഭൂരിഭാഗവും ചെയ്യുന്നത് പോലെ അദ്ദേഹം ആമീൻ പറയുന്നതിനു മുമ്പോ, പറഞ്ഞു കഴിഞ്ഞതിന് ശേഷമോ ആകരുത്. ഇതാണ് മുൻഗണനയുള്ളതായി അവസാനം എനിക്ക് തോന്നിയത്. ഞാൻ ഇക്കാര്യം എന്റെ ചില ഗ്രന്‌ഥങ്ങളിൽ പരിശോധിച്ച് സ്ഥിരീകരിച്ചതുപോലെ. അതിൽപെട്ടതാണ് സിൽസിലത്തുൽ അഹാദീഥുസ്സ്വഹീഹ (ന: 952), സ്വഹീഹുത്തർഗീബ് വത്തർഹീബ് (1/205)

 

ശൈഖ് അൽബാനി رَحِمـهُ الله യുടെ صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരം) എന്ന ഗ്രന്ഥത്തിൽ നിന്നും

വിവര്‍ത്തനം : മുഹമ്മദ് സിയാദ്

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *