സ്വ൪ഗത്തില്‍ പ്രവേശിക്കുന്ന സത്യവിശ്വാസികള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിന്റെ തിരുമുഖ ദ൪ശനമാണ്.
عَنْ صُهَيْبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ – قَالَ – يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ – قَالَ – فَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ
സുഹൈബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍, അല്ലാഹു അവരോടു ചോദിക്കും: ഞാന്‍ നിങ്ങള്‍ക്ക് വല്ലതും അധികരിപ്പിച്ച് നല്‍കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അവര്‍ മറുപടി പറയും: നീ ഞങ്ങളുടെ മുഖം വെളുപ്പിച്ച് (ഞങ്ങള്‍ക്ക് സന്തോഷം നല്‍കി) നല്‍കിയല്ലോ. ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഞങ്ങളെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തുതന്നല്ലോ. (ഇനി എന്താണ് ഞങ്ങള്‍ക്കുവേണ്ടത്) നബി ﷺ പറഞ്ഞു: അതോടെ അല്ലാഹു മറയെ നീക്കും. അതില്‍പിന്നെ തങ്ങളുടെ റബ്ബിനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്ടപ്പെട്ടതായി മറ്റൊന്നും തന്നെ അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടാവില്ല. (മുസ്ലിം: 181)
സ്വ൪ഗത്തില്‍ രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നുളളത് സ്വ൪ഗീയാനുഗ്രഹങ്ങളില്‍ പെട്ടതാണെന്നത് അഹ്ലുസ്സുന്നയുടെ അടിസ്ഥാന ആദ൪ശമാണ്. ഈ വിശ്വാസത്തെ പഠിപ്പിക്കുന്ന ചില പ്രമാണ വചനങ്ങളും പ്രമാണികരുടെ വിവരണങ്ങളും താഴെ ചേ൪ക്കുന്നു.
لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ
സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്. (ഖു൪ആന്‍:10/26)
സുഹൈബ് അ൪റൂമിയില്‍(റ) നിന്ന് ഇമാം മുസ്ലിം(റഹി) നിവേദനം ചെയ്ത ഉപരി സൂചിത ഹദീസിന്റെ ഒരു രിവായത്തില്‍ “അതോടെ അല്ലാഹു മറയെ നീക്കും. അതില്‍പിന്നെ തങ്ങളുടെ റബ്ബിനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്ടപ്പെട്ടതായി മറ്റൊന്നും തന്നെ അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടാവില്ല” എന്ന് പറഞ്ഞ ശേഷം നബി ﷺ ഈ ആയത്ത് ഓതി എന്നുണ്ട്.
لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ
അവര്‍ക്ക് അവിടെ (സ്വ൪ഗത്തില്‍) ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്.(ഖു൪ആന്‍:50/35)
ഈ ആയത്തിന്റെ തഫ്സീറായി അനസ് ഇബ്നു മാലികും(റ) അലിയ്യ് ഇബ്നു അബീത്വാലിബും പറഞ്ഞു: പ്രതാപിയും ഉന്നതനുമായിട്ടുള്ള അല്ലാഹുവിന്റെ തിരുമുഖത്തേക്കുള്ള നോട്ടമാകുന്നു കൂടുതലായിട്ടുള്ളത്.
قال الإمام ابن رجب الحنبلي رحمه الله : وأما أعياد المؤمنين في الجنة فهي أيام زيارتهم لربهم عز وجل. فيزورونه ويكرمهم غاية الكرامة، ويتجلى لهم.وينظرون إليه . فما أعطاهم شيئاً هو أحب إليهم من ذلك. وهو الزيادة التي قال الله تعالى فيها:لِلَّذِينَ أَحْسَنُوا الْحُسْنَى وَزِيَادَةٌ
ഇമാം ഇബ്നു റജബ് അൽ ഹമ്പലീ رحمه الله പറഞ്ഞു: സ്വർഗത്തിൽ സത്യവിശ്വാസികളുടെ ആഘോഷങ്ങൾ അവരുടെ റബ്ബിനെ അവർ സന്ദർശിക്കുന്ന ദിവസങ്ങളാണ്. അവനെ സന്ദർശിക്കും, അവൻ അവരെ നല്ല രീതിയിൽ ആദരിക്കും, അവരുടെ മേൽ അവൻ വെളിവാകും. അവർ അവനിലേക്ക് നോക്കും ! അത്രമേൽ[അല്ലാഹുവിലേക്കുള്ള നോട്ടത്തിനേക്കാൾ] ഇഷ്ടമാകുന്ന മറ്റൊന്നും അവർക്ക് ലഭിക്കുകയില്ല. ഇത്[സ്വർഗത്തിൽ] കൂടുതലായി നേടുന്നതാണ്. അല്ലാഹു പറഞ്ഞത് പോലെ: സുകൃതം [ഇഹ്സാൻ] ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും[സ്വർഗവും] കൂടുതല്‍ നേട്ടവുമുണ്ട്.(ഖു൪ആന്‍:10/26) (لطائف المعارف : ٢٧٨/١)
{لَهُمْ مَا يَشَاءُونَ فِيهَا} أَيْ: كُلُّ مَا تَعَلَّقَتْ بِهِ مَشِيئَتُهُمْ، فَهُوَ حَاصِلٌ فِيهَا وَلَهُمْ فَوْقَ ذَلِكَ {مَزِيدٌ} أَيْ: ثَوَابٌ يَمُدُّهُمْ بِهِ الرَّحْمَنُ الرَّحِيمُ، مِمَّا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ، وَأَعْظَمُ ذَلِكَ، وَأَجَلُّهُ، وَأَفْضَلُهُ، النَّظَرُ إِلَى وَجْهِهِ الْكَرِيمِ، وَالتَّمَتُّعُ بِسَمَاعِ كَلَامِهِ، وَالتَّنَعُّمُ بِقُرْبِهِ، فَنَسْأَلُهُ مِنْ فَضْلِهِ.
{അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും} എല്ലാം അവരുടെ ഉദ്ദേശ്യവുമായി ബന്ധപ്പെട്ടാണുള്ളത്. അതവിടെ ലഭിക്കും. {നമ്മുടെ പക്കലുണ്ട്} അതിനും അപ്പുറം. {കൂടുതലായി} അതായത്: പരമകാരുണികനും കരുണാനിധിയുമായവന്‍ അവര്‍ക്ക് നല്‍കുന്നതായ പ്രതിഫലം; ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരാളുടെ ഹൃദയത്തിലും ചിന്തിക്കാത്ത. അതിനെക്കാള്‍ മഹത്ത്വവും പ്രധാന്യവുമുള്ളത് അത്യുദാരനായവന്റെ മുഖത്തേക്കുള്ള നോട്ടമായിരിക്കും. അവന്റെ വാക്ക് കേള്‍ക്കുന്നതിലെ ആനന്ദവും അവന്റെ സാമീപ്യത്തിന്റെ സുഖവും. അവന്‍ അവന്റെ ഔദാര്യം നമുക്കും നല്‍കട്ടെ. (തഫ്സീറുസ്സഅ്ദി)
അന്ന് സന്തോഷാധിക്യത്താല്‍ സജ്ജനങ്ങളുടെ മുഖങ്ങള്‍ പ്രശോഭിച്ചു പ്രസന്നങ്ങളായിത്തീരുകയും, അല്ലാഹുവിനെ ദര്‍ശിക്കുകയെന്ന മഹാഭാഗ്യം അവര്‍ക്ക് സിദ്ധിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾
ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും, അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും. (ഖു൪ആന്‍:75/22-23)
ഈ ആയത്തിന്റെ തഫ്സീറായി ഇബ്നു അബ്ബാസ്(റ) പറഞ്ഞു: പ്രതാപിയും ഉന്നതനുമായിട്ടുള്ള തങ്ങളുടെ രക്ഷിതാവിലേക്ക് നോക്കും.
മേല്‍ ആയത്തിന്റെ വിഷയത്തില്‍ അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നോക്കും എന്ന് ഒരു വിഭാഗം പറയുന്നത് ഇമാം മാലികിനോട്(റഹി) പറയപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അവ൪ പറഞ്ഞത് കള്ളമാണ്. താഴെ വരുന്ന അല്ലാഹുവിന്റെ വചനത്തോട് അവരുടെ നിലപാട് എന്താണ് ? അല്ലാഹു പറയുന്നു:
كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. (ഖു൪ആന്‍:83/15)
وَدَلَّ مَفْهُومُ الْآيَةِ، عَلَى أَنَّ الْمُؤْمِنِينَ يَرَوْنَ رَبَّهُمْ يَوْمَ الْقِيَامَةِ وَفِي الْجَنَّةِ، وَيَتَلَذَّذُونَ بِالنَّظَرِ إِلَيْهِ أَعْظَمَ مِنْ سَائِرِ اللَّذَّاتِ، وَيَبْتَهِجُونَ بِخِطَابِهِ، وَيَفْرَحُونَ بِقُرْبِهِ، كَمَا ذَكَرَ اللَّهُ ذَلِكَ فِي عِدَّةِ آيَاتٍ مِنَ الْقُرْآنِ، وَتَوَاتَرَ فِيهِ النَّقْلُ عَنْ رَسُولِ اللَّهِ.
ഈ വചനത്തില്‍ നിന്ന് വ്യക്തമാവുന്ന മറ്റൊരു കാര്യം, ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ സ്വര്‍ഗത്തില്‍ വെച്ച് വിശ്വാസികള്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുമെന്നതാണ്. ആ കാഴ്ച മൂലം മറ്റെല്ലാ ആസ്വാദനത്തെക്കാളും ആനന്ദകരമാണ്. അവനോടുള്ള അഭിമുഖത്താല്‍ അവര്‍ ആഹ്ലാദിക്കുകയും അവന്റെ സാമീപ്യത്താല്‍ അവര്‍ സന്തോഷിക്കുകയും ചെയ്യും. ഈ കാര്യം ധാരാളം ക്വുര്‍ആന്‍ വചനങ്ങളിലും നബിവചനങ്ങളിലും വന്നിട്ടുണ്ട്. (തഫ്സീറുസ്സഅ്ദി – സൂറ:മുത്വഫിഫീൻ)
ഇമാം മാലിക് (റഹി) തുട൪ത്തി പറഞ്ഞു : ആളുകള്‍ തങ്ങളുടെ നേത്രങ്ങള്‍ കൊണ്ട് അന്ത്യനാളില്‍ അല്ലാഹുവിലക്ക് നോക്കും. വിശ്വാസികള്‍ അന്ത്യനാളില്‍ തങ്ങളുടെ രക്ഷിതാവിനെ കാണുമായിരുന്നില്ലെങ്കില്‍ അവിശ്വാസികള്‍ മറക്കപ്പെടുന്നതിനെ കുറിച്ച് അല്ലാഹു വിവരിക്കുമായിരുന്നില്ല.
ഇമാം ബൈഹക്വി(റഹി) ഉദ്ധരിക്കുന്നു: ‘തീർച്ചയായും അവർ അന്നേ ദിവസം അവരുടെ രക്ഷിതാവിൽനിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.’ ഈ ആയത്തിനെക്കുറിച്ച് ഇമാം ശാഫിഈ(റഹി) പറയുന്നു: ‘ഈ ആയത്ത് പരലോകത്തുവെച്ച് റബ്ബിന്റെ വലിയ്യുകൾ അവനെ കാണും എന്നതിന് തെളിവാണ്’ (മനാക്വിബുശ്ശാഫിഈ)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: സ്വര്‍ഗീയ അനുഗ്രഹങ്ങളില്‍ ഏറ്റവും വമ്പിച്ച അനുഗ്രഹമാണ് അല്ലാഹുവിന്‍റെ തിരുസന്നിധി ദര്‍ശിക്കുവാനുള്ള ഭാഗ്യം. ‘മുഅ്തസിലഃ’ വിഭാഗക്കാരെപ്പോലെയുള്ള ചില യുക്തിവാദക്കാര്‍ക്ക് അവരുടെ തത്വശാസ്ത്രമനുസരിച്ച് ഈ ദര്‍ശനത്തെ അംഗീകരിക്കുവാന്‍ സാധിക്കയില്ല. അതുകൊണ്ടു അവര്‍ അതു സംബന്ധിച്ച രേഖകളെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്തുകാണാം. പക്ഷേ, ചില ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ബലപ്പെട്ട പല ഹദീസുകളില്‍ നിന്നും വ്യക്തമായി അറിയപ്പെട്ടതും, സഹാബികള്‍, താബിഉകള്‍, സമുദായത്തിലെ പണ്ഡിതന്മാര്‍ എന്നു വേണ്ട, പൊതുവില്‍ മുസ്‌ലിം സമുദായം മുഴുവനും അംഗീകരിച്ചതുമായ ഒരു യാഥാർത്ഥ്യമാണത്.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 75/22-23 ന്റെ വിശദീകരണം)
عَنْ أَبِي هُرَيْرَةَ، قَالَ قَالُوا يَا رَسُولَ اللَّهِ هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ قَالَ ” هَلْ تُضَارُّونَ فِي رُؤْيَةِ الشَّمْسِ فِي الظَّهِيرَةِ لَيْسَتْ فِي سَحَابَةٍ ” . قَالُوا لاَ . قَالَ ” فَهَلْ تُضَارُّونَ فِي رُؤْيَةِ الْقَمَرِ لَيْلَةَ الْبَدْرِ لَيْسَ فِي سَحَابَةٍ ” . قَالُوا لاَ . قَالَ ” فَوَالَّذِي نَفْسِي بِيَدِهِ لاَ تُضَارُّونَ فِي رُؤْيَةِ رَبِّكُمْ إِلاَّ كَمَا تُضَارُّونَ فِي رُؤْيَةِ أَحَدِهِمَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അന്ത്യനാളില്‍ ഞങ്ങളുടെ റബ്ബിനെ കാണുമോ?’ നബി ﷺ പറഞ്ഞു: ‘കാര്‍മേഘം ഇല്ലാത്ത ഉച്ച സമയത്ത് സൂര്യനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ? കാര്‍മേഘം ഇല്ലാത്ത പൗര്‍ണമിരാവില്‍ ചന്ദ്രനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ?’ അവര്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! അവ രണ്ടും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ല എന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാവുകയില്ല.’ (മുസ്‌ലിം:2968)
സത്യവിശ്വാസികള്‍ സ്വര്‍ത്തിൽ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പാരമ്യതയിലായിരിക്കും.
عَلَى ٱلْأَرَآئِكِ يَنظُرُونَ
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. (ഖു൪ആന്‍ :83/35)
അതായത്: അല്ലാഹു അവര്‍ക്കൊരുക്കിയ സുഖാനുഗ്രഹങ്ങളിലേക്കും ഉദാരനായ തങ്ങളുടെ രക്ഷിതാവിന്റെ മുഖത്തേക്കും. (തഫ്സീറുസ്സഅ്ദി)
സ്വ൪ഗത്തിലെ സുഖാനുഭൂതികളെ കുറിച്ചും അല്ലാഹുവും അവന്റെ റസൂല്‍ ﷺ യും പറഞ്ഞിട്ടുള്ളത് കാണുക:
ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ
എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി (സ്വ൪ഗ്ഗത്തില്‍) രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍ :32/17)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ”: قَالَ اللَّهُ أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنَ رَأَتْ، وَلاَ أُذُنَ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ { فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ }
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുകയാണ് : എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിന് തെളിവായി) നിങ്ങള്‍ فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബുഖാരി :3244)
വിശിഷ്ടമായ ഭക്ഷണം, പാനീയം, സ്നേഹം നിറഞ്ഞ ഇണകൾ, കൊട്ടാരങ്ങൾ, നശിക്കാത്ത യൗവ്വനം, മരണമില്ലാത്ത ജീവിതം, വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന സന്തോഷം എന്നിവയെല്ലാം സ്വർഗ്ഗത്തിലെ അനുഭവങ്ങളാണ്. എന്നാൽ ഇതിനേക്കാളെല്ലാം വലുതാണ് അല്ലാഹു അവനെ സ്വർഗവാസികൾക്ക് കാണിച്ചു കൊടുക്കുകയെന്നത്. അല്ലാഹുവിന്റെ തിരുമുഖം കാണുന്നതോടെ സ്വർഗവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അവനെ നോക്കി കാണലാകുന്നു. അതെ, അല്ലാഹുവിൻറെ മുഖത്തേക്ക് നോക്കുകയെന്നതാണ് സ്വർഗ്ഗത്തിലെ ഏറ്റവും വലിയ അനുഭൂതി.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَمَا أَعْطَاهُمُ اللَّهُ شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَيْهِ
നബി ﷺ പറഞ്ഞു: അവർക്ക് (സ്വർഗ്ഗക്കാർക്ക്) അല്ലാഹുവിനെ നോക്കിക്കാണുന്നതിനേക്കാൾ ഏറ്റവും പ്രിയങ്കരമായ മറ്റൊന്നും തന്നെ അല്ലാഹു നൽകിയിട്ടില്ല. (അഹ്‌മദ്:18936)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റഹി) ﷺ പറഞ്ഞു: ഈലോകത്തെ ഏറ്റവും വിശിഷ്ടമായ കാര്യം; അല്ലാഹുവിനെക്കുറിച്ചുള്ള അറിവാകുന്നു. പരലോകത്താവട്ടെ; അല്ലാഹുവിനെ നേരിട്ട് കാണലുമാകുന്നു.” (മജ്മൂഅ് ഫതാവാ, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ:14/163).
സത്യവിശ്വാസികളെ, സ്വ൪ഗത്തില്‍ വെച്ച് അല്ലാഹുവിനെ നേരിട്ട് കാണുന്നതിനുള്ള സൌഭാഗ്യം സത്യവിശ്വാസികള്‍ക്ക് മാത്രമാണുള്ളത്. അതുകൊണ്ട് റബ്ബിനെ കാണാൻ ആഗ്രഹിക്കുക, അതിന് വേണ്ടി പ്രാ൪ത്ഥിക്കുക. നബി ﷺ യുടെ പ്രാർത്ഥനയിൽ കാണാം:
أَسْأَلُكَ لَذَّةَ النَظَرِ إلَى وَجْهِكَ وَالشَوْقَ إلَى لِقَائِكَ، في غَيْرِ ضَرَّاءَ مُضِرَّةٍ وَلا فِتْنَةٍ مُضِلَّةٍ
അല്ലാഹുവേ ഞാൻ നിന്റെ മുഖം നോക്കിയുള്ള ആസ്വാദനം നിന്നോട് ചോദിക്കുന്നു. നിന്നെ കാണാനുള്ള ആഗ്രഹവും ചോദിക്കുന്നു. ബുദ്ധിമുട്ടിക്കുന്ന ഒരു പ്രയാസം കാരണത്താൽ അല്ല. പിഴപ്പിച്ചു കളയുന്ന ഒരു പരീക്ഷണം കാരണത്താലുമല്ല.
عَنْ عُبَادَةَ، بْنِ الصَّامِتِ أَنَّ نَبِيَّ اللَّهِ صلى الله عليه وسلم قَالَ : مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ
ഉബാദത്തില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. (മുസ്ലിം: 2683)
സ്വ൪ഗത്തില്‍ നമ്മുടെ റബ്ബിനെ കാണാൻ ആഗ്രഹിക്കുകയും, അതിന് വേണ്ടി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നതോടൊപ്പം അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുക. അഥവാ സ്വ൪ഗത്തില്‍ കടക്കുകയാണ് ജീവിതലക്ഷ്യം എന്നത് ഉള്‍ക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തുക. സ്വ൪ഗത്തില്‍ നമ്മുടെ റബ്ബിനെ പറഞ്ഞതിനോട് ചേ൪ത്ത് പറഞ്ഞ ക൪മ്മങ്ങളാണ് നമസ്കാരം, പ്രത്യേകിച്ച് സുബ്ഹും അസ്റും. അതേപോലെ നോമ്പും. അവയെല്ലാം പ്രത്യേകം ശ്രദ്ധിക്കുക.
عَنْ جَرِيرٍ، رضى الله عنه قَالَ كُنَّا جُلُوسًا عِنْدَ النَّبِيِّ صلى الله عليه وسلم إِذْ نَظَرَ إِلَى الْقَمَرِ لَيْلَةَ الْبَدْرِ قَالَ : إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لاَ تُضَامُّونَ فِي رُؤْيَتِهِ، فَإِنِ اسْتَطَعْتُمْ أَنْ لاَ تُغْلَبُوا عَلَى صَلاَةٍ قَبْلَ طُلُوعِ الشَّمْسِ وَصَلاَةٍ قَبْلَ غُرُوبِ الشَّمْسِ، فَافْعَلُوا
ജരീറില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: ഒരു പൌ൪ണ്ണമി രാവില്‍ ഞങ്ങള്‍ നബി ﷺ യുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അവിടുന്ന് ചന്ദ്രനെ നോക്കികൊണ്ട് പറഞ്ഞു: തീ൪ച്ചയായും ഈ ചന്ദ്രനെ നിങ്ങള്‍ നോക്കികാണുന്നതുപോലെ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ നോക്കികാണുന്നതാണ്. അവനെ നോക്കികാണുന്നതില്‍ നിങ്ങള്‍ക്ക് യാതൊരു വിഷമം ഉണ്ടാകുകയില്ല. നിങ്ങള്‍ അത് ഉദ്ദേശിക്കുന്നുവെങ്കില്‍ സൂര്യോദയത്തിന് മുമ്പുള്ള നമസ്കാരവും (സുബ്ഹ്) സൂര്യാസ്തമയത്തിന് മുമ്പുള്ള നമസ്കാരവും (അസ്൪) പാഴാക്കരുത്. (അവ രണ്ടും) നിങ്ങള്‍ കൃത്യമായി നി൪വ്വഹിക്കുക. (ബുഖാരി:7434)
عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلاَّ الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആദമിന്റെ മകന്റെ എല്ലാ പ്രവ൪ത്തനങ്ങളും അവനുള്ളതാണ്, നോമ്പ് ഒഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്.(മുസ്ലിം:1151)
നോമ്പിന് ഞാനാണ് പ്രതിഫലം നല്‍കുന്നതെന്ന് അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നു. എന്താണ് പ്രതിഫലമെന്ന് ച൪ച്ച ചെയ്യുന്നിടത്ത് ചില മുഹദ്ദിസുകള്‍ പറഞ്ഞു : അത് അല്ലാഹുവിലേക്കുള്ള നോട്ടമാണ്. താഴെ പറയുന്ന ഹദീസും അതിനായി അവ൪ തെളിവ് പിടിക്കുന്നു.
لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ……. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. ഒന്ന്, നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷം. രണ്ട്, നോമ്പ് കാരണം അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോഴുള്ള സന്തോഷം. (ബുഖാരി:1904)
قَالَ الإمام ابن القيم رحمه الله: صِدْقُ التأهُّب للقاء الله هو مفتاح جميع الأعمال الصالحة
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനുള്ള കൃത്യമായ തയ്യാറെടുപ്പ് അത് എല്ലാ സൽകർമ്മങ്ങളുടെയും താക്കോലാണ്. (طريق الهجرتين لابن القيِّم ١ / ٣٨١)
സ്വര്‍ഗീയ അനുഗ്രഹങ്ങളില്‍ ഏറ്റവും വമ്പിച്ച അനുഗ്രഹമാണ് അല്ലാഹുവിനെ ദര്‍ശിക്കുവാനുള്ള ഭാഗ്യം എന്നതുപോലെതന്നെയാണ് പരലോക ശിക്ഷകളിൽ ഏറ്റവും വലുതാണ് അല്ലാഹുവില്‍ നിന്നു മറയിടപ്പെടുന്ന ശിക്ഷ.
كـَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾ ثُمَّ إِنَّهُمْ لَصَالُوا۟ ٱلْجَحِيمِ ﴿١٦﴾ ثُمَّ يُقَالُ هَٰذَا ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ ﴿١٧﴾
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു. പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു. പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം. (ഖു൪ആന്‍:83/16-17)
മൂന്ന് തരം ശിക്ഷകള്‍ അവര്‍ക്കുണ്ടെന്നാണ് ഇവിടെ പറഞ്ഞത്. നരകശിക്ഷ, ആക്ഷേപത്തിന്റെയും അപമാനത്തിന്റെയും ശിക്ഷ, അല്ലാഹുവില്‍ നിന്നു മറയിടപ്പെടുന്ന ശിക്ഷ. ഇതില്‍ അല്ലാഹുവിന്റെ കോപവും വെറുപ്പുമുണ്ട്. അതിനാല്‍ അത് നരകശിക്ഷയെക്കാളും കഠിനമാണ്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com