ﻓَﺈِﺫَا ﻗَﻀَﻴْﺘُﻢُ ٱﻟﺼَّﻠَﻮٰﺓَ ﻓَﭑﺫْﻛُﺮُﻭا۟ ٱﻟﻠَّﻪَ ﻗِﻴَٰﻤًﺎ ﻭَﻗُﻌُﻮﺩًا ﻭَﻋَﻠَﻰٰ ﺟُﻨُﻮﺑِﻜُﻢْ ۚ
അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുക. ………. (ഖു൪ആന്‍ :4/102)
നമസ്കാരം നിര്‍വഹിച്ച് സലാം വീട്ടിയ ശേഷം 3 തവണ ഇപ്രകാരം ചൊല്ലുക
أَسْتَغْفِرُ اللهَ
അസ്തഗ്ഫിറുല്ലാഹ്
അല്ലാഹുവിനോട് ഞാന്‍ (പാപം) പൊറുക്കുവാന്‍ തേടുന്നു. (മുസ്ലിം :591)
قال ابن رجب رحمه الله : كان بعض السلف إذا صلى صلاة استغفر من تقصيره فيها,كما يستغفر المذنب من ذنبه
ഇബ്നു റജബ് – റഹിമഹുല്ലാഹ് – പറഞ്ഞു: സലഫുകളില്‍ ചിലര്‍ ഒരു നിസ്ക്കാരം നിര്‍വ്വഹിച്ചാല്‍,അതിലുള്ള തന്‍റെ കുറവിനെതൊട്ട് പൊറുക്കലിനെ തേടുമായിരുന്നു.പാപം ചെയ്തവന്‍ തന്‍റെ പാപത്തില്‍നിന്ന് പൊറുക്കലിനെ തേടുന്നപോലെ. لطائف المعارف -٢١٥
قال الإمام عبد الرحمن بن ناصر السعدي رحمه الله: ينبغي للعبد كلما فرغ من عبادةٍ أن يستغفر الله عن التقصير ويشكره على التوفيق
ഇമാം അബ്ദുർറഹ്‌മാൻ ബ്നു നാസ്വിർ അസ്സിഅ്ദി رَحِمَهُ اللَّهُ പറഞ്ഞു: ഒരടിമയെ സംബന്ധിച്ചിടത്തോളം അവൻ തന്റെ ഓരോ ഇബാദത്തിൽ നിന്നും, അതിൽ സംഭവിച്ചുപോയ കുറവുകളുടെ കാര്യത്തിൽ അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ടും, ആ ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് ലഭിച്ചതിന്റെ പേരിൽ അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ടുമായിരിക്കണം വിരമിക്കേണ്ടത്. (تفسير السعدي: ١٢٢)
അതിനെതുടര്‍ന്നു 1 തവണ ചൊല്ലുക
اَللهُمَّ أَنْتَ السَّلامُ, وَمِنْكَ السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ
അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി വല്‍ ഇക്റാം
അല്ലാഹുവേ, നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍. നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും (ലഭിക്കുന്നത്). അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു.(മുസ്ലിം :591, 592)
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്.
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല. നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല. (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ത്ഥ സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവും). (ബുഖാരി: 6615 – മുസ്ലിം :593)
ശേഷം 1 തവണ ചൊല്ലുക
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ . لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، لاَ إِلَهَ إِلاَّ اللهُ ، وَلاَ نَعْبُدُ إِلاَّ إِيَّاهُ ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ ، لاَ إِلَهَ إِلاَّ اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹു ന്നിഅ്മതു വലഹുല്‍ ഫള്ലു, വലഹു സനാഉല്‍ ഹസന്‍, ലാ ഇലാഹ ഇല്ലല്ലാഹു മുഹ്’ലിസീന ലഹുദ്ദീന വലവ് കരിഹല്‍ കാഫിറൂന്‍.
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല. യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല. അവനെയല്ലാതെ ഞങ്ങള്‍ ആരാധിക്കുന്നുമില്ല. അവനാണ് (ഞങ്ങള്‍ക്ക് ലഭിക്കുന്നതും ലഭിക്കാത്തതുമായ) എല്ലാ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റേയും നാഥന്‍. അത്യുത്തമമുള്ള എല്ലാ സ്തുതികളും അവനുണ്ട്. ആരാധനക്കര്‍ഹനായി യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല. ദീന്‍ (മതം, ആരാധന, കീഴ്വണക്കം.. ) അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നവരില്‍ പെട്ടവനാണ് ഞാന്‍. ഖുര്‍ആനും ഹദീസും നിഷേധിക്കുന്നവര്‍ക്ക് അത് വെറുപ്പാണെങ്കിലും ശരി. (മുസ്ലിം :594)
ശേഷം 1 തവണ ചൊല്ലുക
اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക വ ശുക്രിക വ ഹുസ്നി ഇബാദത്തിക
അല്ലാഹുവേ, നിന്നെ കുറിച്ചോര്‍ക്കാനും നിനക്ക് നന്ദി ചെയ്യാനും നിന്നെ ഉത്തമമായി ആരാധിക്കാനും എന്നെ നീ സഹായിക്കേണമേ.
عَنْ مُعَاذِ بْنِ جَبَلٍ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَخَذَ بِيَدِهِ ، وَقَالَ : يَا مُعَاذُ ، وَاللَّهِ إِنِّي لَأُحِبُّكَ ، وَاللَّهِ إِنِّي لَأُحِبُّكَ ، فَقَالَ : أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ تَقُولُ : اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
മുആദ് ബിന്‍ ജബലില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരുദിവസം നബി ﷺ എന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു: മുആദ്, അല്ലാഹുവാണെ സത്യം, നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. അല്ലാഹുവാണെ സത്യം, നിശ്ചയം, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. ശേഷം അവിടുന്ന് പറഞ്ഞു: അല്ലയോ മുആദ്, ഞാന്‍ നിന്നോട് ഉപദേശിക്കുന്നു: എല്ലാ നമസ്‌കാരാനന്തരവും നീ പ്രാര്‍ത്ഥിക്കണം : ‘അല്ലാഹുവേ, നിന്നെ കുറിച്ചോര്‍ക്കാനും നിനക്ക് നന്ദി ചെയ്യാനും നിന്നെ ഉത്തമമായി ആരാധിക്കാനും എന്നെ നീ സഹായിക്കേണമേ.’ (സുനനുഅബൂദാവൂദ്:1522 – അല്‍ബാനി സ്വഹീഹെന്ന് വിശംഷിപ്പിച്ചു)
ശേഷം 1 തവണ ചൊല്ലുക
سُبْحـانَكَ اللّهُـمَّ وَبِحَمدِك أَسْتَغْفِرُكَ وَأَتوبُ إِلَـيْك
സുബ്ഹാനക്കല്ലാഹുമ്മ വബിഹംദിക്ക അസ്തഗ്ഫിറുക്ക വഅതൂബു ഇലൈക
അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്നെ ഞാന്‍ പരിശുദ്ധപ്പെടുത്തുന്നു. എനിക്ക് പൊറുത്തുതരുവാന്‍ നിന്നോട് ഞാന്‍ തേടുകയും, നിന്റം (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا جَلَسَ مَجْلِسًا أَوْ صَلَّى تَكَلَّمَ بِكَلِمَاتٍ فَسَأَلَتْهُ عَائِشَةُ عَنِ الْكَلِمَاتِ فَقَالَ : إِنْ تَكَلَّمَ بِخَيْرٍ كَانَ طَابِعًا عَلَيْهِنَّ إِلَى يَوْمِ الْقِيَامَةِ وَإِنْ تَكَلَّمَ بِغَيْرِ ذَلِكَ كَانَ كَفَّارَةً لَهُ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
ആയിശ(റ) പറഞ്ഞു: നബി ﷺ ഒരു സദസില്‍ ഇരുന്നു കഴിഞ്ഞാലോ നമസ്കരിച്ചാലോ എന്തോ ഒരു വചനം ചൊല്ലുന്നതായോ കണ്ടു. ആയിശ(റ) ആ വചനം എന്തെന്ന് ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: നീ നന്‍മയാണ് പറഞ്ഞതെങ്കില്‍ അന്ത്യനാള്‍ വരെ നിനക്ക് അത് (ആ നന്‍മയുടെ പ്രതഫലം) ലഭിക്കുന്നതാണ്. അല്ലാത്തത് ആണെങ്കില്‍ ( അഥവാ നമസ്കാരത്തിലും സദസിലും മറ്റും പിഴവോ ലോകമാന്യമായ രിയാഓ നന്‍മക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാത്തതോ മറ്റോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ) അത് (ഈ ദിക്റ് കൊണ്ട്) പൊറുക്കപ്പെടുന്നതാണ്. (സുനനുന്നസാഇ :1344 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ആയത്തുല്‍ കുര്‍സി (ഖു൪ആന്‍ :2/255) 1 തവണ ചൊല്ലുക
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ
അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഹുദുഹു സിനതുന്‍ വലാ നൌം, ലഹു മാഫിസ്സമാവാത്തി വ മാഫില്‍ അര്‍ള്വ്, മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഹല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ ബിമാ ശാഅ, വസിഗ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ള്വ, വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അള്വീം.
അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?(ആരുമില്ല). അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കു൪സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
قال رسول الله صلى الله عليه وسلم :من قرأ آية الكرسي دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت
നബി ﷺ പറഞ്ഞു: ആരെങ്കിലും ഓരോ ഫര്‍ള് നമസ്കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നുവെങ്കില്‍, അവനും സ്വര്‍ഗത്തിനുമിടയില്‍ തടസ്സമായി അവന്‍ മരണപ്പെടുക എന്നതല്ലാതെ മറ്റൊന്നുമില്ല. (ത്വബറാനി : 7408 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വിശുദ്ധ ഖു൪ആനിലെ സൂറത്ത് 112,113,114 (ഇഖ്ലാസ്, ഫലഖ്, നാസ് ) ഒരു തവണ ചൊല്ലുക:
سْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤ ﴾
ഖുല്‍ ഹുവല്ലാഹു അഹദ്, അല്ലാഹു സ്വമദ്, ലം യലിദ്, വലം യൂലദ്, വലം യകുന്‍ ലഹു കുഫ്വന്‍ അഹദ്.
പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. (1) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (2) അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (3) അവന്ന് തുല്യനായി ആരും ഇല്ലതാനും. (4)
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
ഖുല്‍ അഊദു ബി റബ്ബില്‍ ഫലഖ്. മിന്‍ ശര്‍റി മാ ഖലക്. വമിന്‍ ശര്‍റി ഗാസിഖിന്‍ ഇദാ വഖബ്. വമിന്‍ ശര്‍റിന്നഫ്ഫാസാത്തി ഫില്‍ ഗുഖദ്. വമിന്‍ ശര്‍റി ഹാസിദിന്‍ ഇദാ ഹസദ്.
പറയുക: പുലരിയുടെ റബ്ബിനോട് ഞാന്‍ രക്ഷതേടുന്നു.(1) അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, (2) ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, (3) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, (4) അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്റെ തിന്മയില്‍ നിന്നും. (5)
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
ഖുല്‍ അഊദു ബി റബ്ബിന്നാസ്. മലികിന്നാസ്. ഇലാഹിന്നാസ്. മിന്‍ ശര്‍റില്‍ വസ്വാസില്‍ ഖന്നാസ്. അല്ലദീ യുവസ്വിസു ഫീ സ്വുദൂരിന്നാസ് മിനല്‍ ജിന്നത്തി വന്നാസ്.
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (1) മനുഷ്യരുടെ രാജാവിനോട്. (2) മനുഷ്യരുടെ ആരാധ്യനോട്. (3) ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. (4) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. (5) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍. (6)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَنْ أَقْرَأَ الْمُعَوِّذَاتِ دُبُرَ كُلِّ صَلاَةٍ
ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : ‘എല്ലാ (ഫര്‍ള് ) നമസ്കാരത്തിന് ശേഷവും (ഒരു തവണ) ഖുല്‍ ഹുവല്ലാഹു അഹദ്…, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ഖുല്‍ അഊദു ബിറബ്ബിന്നാസ്… എന്നീ സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി ﷺ കല്‍പ്പിക്കുകയുണ്ടായി’. (സുനനുന്നസാഇ :1336 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ശേഷം 33 തവണ ചൊല്ലുക
سُبْحَانَ اللهِ
സുബ്ഹാനല്ലാഹ്
അല്ലാഹു എത്ര പരിശുദ്ധന്‍
ശേഷം 33 തവണ ചൊല്ലുക
الْحَمْدُ للهِ
അല്‍ഹംദുലില്ലാഹ്
സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം
ശേഷം 33 തവണ ചൊല്ലുക
اللهُ أَكْبَرُ
അല്ലാഹുഅക്ബര്‍
അല്ലാഹു ഏറ്റവും വലിയവനാണ്
100 തികക്കുന്നതിനായി 1 തവണ ചൊല്ലുക
لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍.
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم : مَنْ سَبَّحَ اللَّهَ فِي دُبُرِ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ وَحَمِدَ اللَّهَ ثَلاَثًا وَثَلاَثِينَ وَكَبَّرَ اللَّهَ ثَلاَثًا وَثَلاَثِينَ فَتِلْكَ تِسْعَةٌ وَتِسْعُونَ وَقَالَ تَمَامَ الْمِائَةِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ غُفِرَتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ
നബി ﷺ പറഞ്ഞു: ആരെങ്കിലും നമസ്കാരശേഷം ‘സുബ്ഹാനല്ലാഹ്’ 33 തവണയും, ‘അല്‍ഹംദുലില്ലാഹ്’ 33 തവണയും, ‘അല്ലാഹു അക്ബര്‍’ 33 തവണയും, ചൊല്ലിയാല്‍ അതായത് അവ മൊത്തം തൊണ്ണൂറ്റി ഒന്‍പതും, ശേഷം നൂറ് തികച്ചുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്നും ചൊല്ലിയാല്‍ അവന്റെ പാപങ്ങള്‍ സമുദ്രത്തോളമുണ്ടെങ്കിലും അവയെല്ലാം പൊറുക്കപ്പെടും. (മുസ്ലിം :597)
നമസ്ക്കാര ശേഷമുള്ള ദിക്ക്റുകളുടെ രൂപങ്ങള്‍
നമസ്ക്കാരശേഷം നബി ﷺ പത്ത് പ്രാവിശ്യം സുബ്ഹാനല്ലാഹ്,പത്ത് പ്രാവശ്യം അല്‍ഹംദുലില്ലാഹ്,പത്ത് പ്രാശ്യം അല്ലാഹു അക്ബര്‍ ഇങ്ങനെ ചൊല്ലിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ടൊയെന്ന് ശൈഖ് ഉസൈമീന്‍ (റഹിമഹുല്ലാഹ് )യോട് ചോദിച്ചു: അദ്ദേഹം പറഞ്ഞു: അതെ.ഇത് സുന്നത്തില്‍ പെട്ടതാകുന്നു.നമസ്ക്കാരത്തിന് ശേഷമുള്ള തക്ബീര്‍,തഹ്‌മീദ് തസ്ബീഹ് അതിന് നാല് രൂപങ്ങളുണ്ട്.
ഒന്നാമത്തെ രൂപം:10 പ്രാവശ്യം സുബ്ഹാനല്ലാഹ്.10 പ്രാവശ്യം അല്‍ഹംന്തുലില്ലാഹ്.10പ്രാവശ്യം അല്ലാഹുഅക്ബര്‍.
രണ്ടാമത്തേത് : 25പ്രാവശ്യം സുബ്ഹാനല്ലാഹ്. 25 പ്രാവശ്യം അല്‍ഹംന്തുലില്ലാഹ്. 25 പ്രാവശ്യം അല്ലാഹുഅക്ബര്‍. 25 പ്രാവശ്യം ലാഇലാഹ ഇല്ലള്ളാഹ്. അപ്പോള്‍ അതെല്ലാം കൂടി 100 ആകും.അതായത് അവന്‍ പറയുന്നു: سبحان الله والحمد لله ولا إله إلا الله والله أكبر അപ്പോള്‍ അതെല്ലാം കൂടി 100 ആയിത്തീരുന്നു.
മൂന്നാമത്തേത് : 33 പ്രാവശ്യം സുബ്ഹാനല്ലാഹ്. 33പ്രാവശ്യം അല്‍ഹംന്തുലില്ലാഹ്. 33 പ്രാവശ്യം അല്ലാഹു അക്ബര്‍.
അപ്പോള്‍ ഇത് 99 ആകും.100 പൂര്‍ത്തിയാക്കാന്‍ അവന്‍ لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير. എന്ന് ഒരു പ്രാവശ്യം പറയണം.
നാലമത്തേത് : 33പ്രാവശ്യം സുബ്ഹാനല്ലാഹ്. 33 പ്രാവശ്യം അല്‍ഹംന്തുലില്ലാഹ്. 34 പ്രാശ്യം അല്ലാഹുഅക്ബര്‍. ഇത് മാറിമാറി ചെയ്യുന്നത് അനുയോജ്യമാകുന്നു. لقاء الباب المفتوح(180/18)
സുബ്ഹിക്കും മഗ്രിബിനും ശേഷം 10 തവണ ചൊല്ലുക
لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ ، وَلَهُ الْحَمْدُ يُحْيِ وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു യുഹ്യീ വ യുമീതു വ ഹുവ അലാ കുല്ലി ശയ്ഇന്‍ ഖദീര്‍.
യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും പരമാധിപത്യവും അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്
عن عبد الرحمن بن غنم رضي الله عنه عن النبي صلى الله عليه وسلم أنه قال من قال قبل أن ينصرف ويثني رجليه من صلاة المغرب والصبح لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شيء قدير عشر مرات كتب الله له بكل واحدة عشر حسنات ومحا عنه عشر سيئات ورفع له عشر درجات وكانت له حرزا من كل مكروه وحرزا من الشيطان الرجيم ولم يحل للذنب أن يدركه إلا الشرك وكان من أفضل الناس عملا إلا رجلا يفضله يقول أفضل مما قال
നബി ﷺ അരുളി : ആരെങ്കിലും സുബ്ഹിക്കും മഗ്രിബിനും ശേഷം 10 പ്രാവിശ്യം ഇപ്രകാരം ചൊല്ലിയാൽ അയാൾക്ക് അവ ഓരോന്നിനും പത്ത് നൻമകൾ വീതം രേഖപ്പെടുത്തുകയും അയാളുടെ പത്ത് തിന്മകൾ മക്കപ്പെടുകയും അയാളുടെ പത്ത് പദവികൾ ഉയർത്തപ്പെടുകയും എല്ലാ വെറുക്കപ്പെടുന്ന പാപങ്ങളിൽ നിന്നു് അയാൾക്ക് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കപ്പെടുന്നതും ശപിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം അയാൾക്ക് ലഭിക്കപ്പെടുന്നതുമാണ്. അയാളിൽ നിന്ന് ശിർക്കല്ലാത്ത മറ്റ് പാപങ്ങളെല്ലാം മാക്കപ്പെടുകയും ചെയ്യുന്നതാണ്. ശേഷം അതിനേക്കാൾ കൂടുതൽ ചൊല്ലിയാലല്ലാതെ അയാളേക്കാൾ ഉൽകൃഷ്ടമായിട്ട് ആരുമുണ്ടാകില്ല. (അത്തർഗീബ് വ തർഹീബ് : 477)
ഈ ദിക്റില്‍ يُحْيِ وَيُمِيتُ (യുഹ്യീ വ യുമീത്തു) എന്ന് വന്നിട്ടുള്ള കാര്യം പ്രത്യേകം ഓ൪ക്കേണ്ടതാണ്.
ശേഷം അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുക
عَنْ أَبِي أُمَامَةَ، قَالَ قِيلَ يَا رَسُولَ اللَّهِ أَىُّ الدُّعَاءِ أَسْمَعُ قَالَ : جَوْفُ اللَّيْلِ الآخِرُ وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ
അബൂഇമാമയില്‍(റ) നിന്ന് നിവേദനം: ഏത് പ്രാ൪ത്ഥനയാണ് കൂടുതല്‍ കേള്‍ക്കപ്പെടുകയെന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. നബി ﷺ പറഞ്ഞു: രാത്രിയുടെ അന്ത്യയാമത്തിലുള്ളതും നി൪ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാ൪ത്ഥനയും. (തി൪മിദി:3499 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
നമസ്കാരശേഷം ഇമാമും മഅ്മൂമീങ്ങളും കൂട്ടമായി തസ്ബീഹും ദിക്റുകളും ചൊല്ലുന്നതിന്റെ വിധിയെന്താണ്?
ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
هذا بدعة لا أصل له، بل كل واحد يسبح لنفسه، الإمام يسبح لنفسه، كل واحد منهم كذلك، يسبح لنفسه، ويذكر الله لنفسه، أما الجماعي فهذا بدعة.
ആ ഏർപ്പാട് ബിദ്അത്താണ്. അതിന് ഒരു അടിസ്ഥാനവുമില്ല. ഇമാമും മഅ്മൂമീങ്ങളും ഒറ്റക്കൊറ്റക്കാണ് തസ്ബീഹ് ചൊല്ലേണ്ടത്. അതുപോലെത്തന്നെ, ഓരോരുത്തരും ഒറ്റക്കൊറ്റക്കാണ് ദിക്റുകൾ ചൊല്ലേണ്ടതും. ആളുകൾ കൂട്ടമായി ദിക്റുകളും തസ്ബീഹും ചൊല്ലുക എന്നത് ബിദ്അത്താണ്. [فتاوى نور على الدرب (9/ 202)]
നമസ്കാര ശേഷം കൂട്ടുപ്രാ൪ത്ഥന അനുവദനീയമോ?
കൂട്ടുപ്രാ൪ത്ഥന ഇസ്ലാമില്‍ അനുവദനീയമാണ്. ചില സന്ദ൪ഭങ്ങളില്‍ അത് സുന്നത്താണ്. ജുമുഅ ഖുതുബയുടെയും മറ്റ് ഖുതുബയുടേയും അവസാനം നബി ﷺ പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. നബി ﷺ ദീന്‍ പറഞ്ഞുകൊടുക്കുമ്പോള്‍ അതിന്റെ അവസാനം നബി ﷺ പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ നബി ﷺ ഒറ്റൊക്ക് ഒറ്റക്കായി പ്രാ൪ത്ഥിച്ച് കാണിച്ച് തന്നിട്ടുള്ള സന്ദ൪ഭങ്ങളില്‍ കൂട്ടുപ്രാ൪ത്ഥന നടപ്പാക്കുന്ന ഒരു രീതി ബിദ്അത്താണ്.
ഫ൪ള് നമസ്കാരത്തിന് ശേഷം ഇമാം പ്രാ൪ത്ഥിക്കുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന സമ്പ്രദായം ബിദ്അത്താണ്. അതിന് നബി ﷺ യില്‍ നിന്ന് മാതൃകയില്ല. നബി ﷺ ഫ൪ള് നമസ്കാരത്തിന് ശേഷം പ്രാ൪ത്ഥിക്കുകയും സ്വഹാബികള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഒരു സംഭവം പോലും റിപ്പോ൪ട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് ഓരോരുത്തരും അവരുടേതായ ആവശ്യങ്ങള്‍ പറഞ്ഞുകൊണ്ട് ഒറ്റക്കായിട്ടാണ് പ്രാ൪ത്ഥിക്കേണ്ടത്.
عَنْ عَائِشَةَ، قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا سَلَّمَ لاَ يَقْعُدُ إِلاَّ مِقْدَارَ مَا يَقُولُ “ اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ ” .
ആയിശാ (റ) പറയുന്നു :നബി(സ) നമസ്കാരത്തിൽ നിന്ന് സലാം വീട്ടിയാൽ (വിരമിച്ചാൽ) അല്ലാഹുമ്മ അൻതസ്സലാം വമിൻകസ്സലാം തബാറക്ത യാദൽ ജലാലി വൽ ഇക്റാം എന്ന് പറയുന്ന സമയമല്ലാതെ ഇരിക്കുമായിരുന്നില്ല. (തിർമിദി:298)
ഇമാം ശാഫിഈ(റ) പറയുന്നു: ഇമാം സലാം വീട്ടിയാൽ, ഉമ്മു സലമ(റ) പറയുന്ന പോലെ, സ്ത്രീകൾ പെട്ടന്ന് പിരിഞ്ഞു പോകുന്നതിന് വേണ്ടി അല്പ സമയം മാത്രം ദിക്റുകൾ ചൊല്ലി ഇരിക്കുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.[കിതാബുൽ ഉമ്മ്- 1/153]
സ്വാലിഹ് അൽ ഫൗസാൻ (ഹഫിളഹുള്ളാ) പറയുന്നു: നമസ്കാരങ്ങൾക്ക് ശേഷം ഉറക്കെ സംഘമായി പ്രാത്ഥിക്കൽ ബിദ്അത്താണ്, നബി(സ)യിൽ നിന്നോ സ്വഹാബികളിൽ നിന്നോ ശ്രേഷ്ഠരായ ആദ്യ മൂന്ന് നൂറ്റാണ്ടുകാരിൽ നിന്നോ ഇമാമും മഅ്മൂമുകളും കൈകൾ ഉയർത്തി ഉറക്കെ പ്രാർത്ഥിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, അതിനാൽ തന്നെ പ്രസ്തുത സമ്പ്രദായം ബിദ്അത്താണ്. (മജ്മൂഅ് ഫതാവ സ്വാലിഹു ബ്ൻ ഫൗസാൻ)
നമസ്കാര ശേഷമുള്ള ദിക്റുകള്‍ ഒറ്റക്ക് നി൪വ്വഹിച്ചതുപോലെ നമസ്കാര ശേഷമുള്ള പ്രാ൪ത്ഥനയും ഒറ്റക്കാണ് നി൪വ്വഹിക്കേണ്ടത്. അല്ലാഹുവിനെ സ്തുതിച്ചു് നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലിയാണ് പ്രാ൪ത്ഥന ആരംഭിക്കേണ്ടത്. അപ്രകാരം തന്നെയാണ് അത് അവസാനിപ്പിക്കേണ്ടതും.
عَنْ فَضَالَةَ بْنَ عُبَيْدٍ، قَالَ سَمِعَ النَّبِيُّ صلى الله عليه وسلم رَجُلاً يَدْعُو فِي صَلاَتِهِ فَلَمْ يُصَلِّ عَلَى النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم ” عَجِلَ هَذَا ” . ثُمَّ دَعَاهُ فَقَالَ لَهُ أَوْ لِغَيْرِهِ ” إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لِيُصَلِّ عَلَى النَّبِيِّ صلى الله عليه وسلم ثُمَّ لِيَدْعُ بَعْدُ بِمَا شَاءَ ”
ഫളാലത്തില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി ﷺ യുടെ പേരിൽസ്വലാത്ത് ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി ﷺ കേട്ടു. അന്നേരം നബി ﷺ പറഞ്ഞു: ഇവൻ (പ്രാർത്ഥനക്ക് മുമ്പ് ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട് കാണിച്ചു. പിന്നീട് അവിടുന്ന് അയാളെ വിളിച്ചിട്ട് അവനോടും മറ്റുള്ളവരോടും പറഞ്ഞു:നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായി സ്തുതിക്കുകയും നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. അതിനുശേഷം അവൻ ഉദ്ദേശിക്കുന്നതെന്തും അവൻ പ്രാർത്ഥിക്കട്ടെ. (തിർമിദി:3477)
عن عبدالله بن بسر: الدعاءُ كلُّه محجوبٌ حتى يكونَ أولُه ثناءً على اللهِ عزَّ وجلَّ وصلاةً على النبيِّ صلّى اللهُ عليهِ وسلَّمَ ثم يدعو فيُستجابُ لدُعائِه
നബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നതുവരെ എല്ലാ ദുആയും (പ്രാര്‍ത്ഥനയും) മറഞ്ഞിരിക്കുന്നതാകുന്നു. (സില്‍സിലത്തു സ്വഹീഹ :2035 – സ്ഹീഹ് ജാമിഉ :4523)
പ്രമുഖ താബിഈ പണ്ഡിതനായ ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: ‘സ്വഹാബിമാരുടെ പ്രാര്‍ഥനകള്‍ അവര്‍ക്കും അല്ലാഹുവിനുമിടയിലുള്ള സ്വകാര്യ സംഭാഷണങ്ങളായിരുന്നു. അവരുടെ ശബ്ദം ഉയരുമായിരുന്നില്ല.’
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ وَاعْلَمُوا أَنَّ اللَّهَ لاَ يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاَهٍ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: : ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ളവരായികൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുക. അറിയുക, അല്ലാഹു അലസവും അശ്രദ്ധവുമായ ഹൃദയത്തില്‍ നിന്നുള്ള ദുആക്ക് ഉത്തരം നല്‍കുകയില്ല.(തി൪മിദി 3373 – സില്‍സിലതുസ്സ്വഹീഹ: 594)
അല്ലാഹുവിന്റെ മാപ്പിനേയും ദയയേയും ആശിച്ച് കൊണ്ടും അവന്റെ ശിക്ഷയേയും കോപത്തേയും ഭയന്നുകൊണ്ടാണ് പ്രാ൪ത്ഥിക്കേണ്ടത്.
ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻳُﺴَٰﺮِﻋُﻮﻥَ ﻓِﻰ ٱﻟْﺨَﻴْﺮَٰﺕِ ﻭَﻳَﺪْﻋُﻮﻧَﻨَﺎ ﺭَﻏَﺒًﺎ ﻭَﺭَﻫَﺒًﺎ ۖ ﻭَﻛَﺎﻧُﻮا۟ ﻟَﻨَﺎ ﺧَٰﺸِﻌِﻴﻦَ
….തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.(ഖു൪ആന്‍:21/90)
ٱﺩْﻋُﻮا۟ ﺭَﺑَّﻜُﻢْ ﺗَﻀَﺮُّﻋًﺎ ﻭَﺧُﻔْﻴَﺔً ۚ ﺇِﻧَّﻪُۥ ﻻَ ﻳُﺤِﺐُّ ٱﻟْﻤُﻌْﺘَﺪِﻳﻦَ
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.(ഖു൪ആന്‍ :7/55)
ഫർദ്വ് നമസ്കാരങ്ങൾക്ക് ശേഷം നബിﷺയുടെ മേൽ പത്ത് സ്വലാത്തുകൾ ചൊല്ലുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്) പറയുന്നു: നമസ്കാരശേഷം അങ്ങനെ സ്വലാത്ത് ചൊല്ലാൻ തെളിവൊന്നും വന്നിട്ടില്ല. നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നത് മതം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച കാര്യമാണ്. മാത്രമല്ല, അത് ശക്തവും പ്രബലവുമായ കർമ്മം കൂടിയാണ്. നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നത് ചില സമയങ്ങളിൽ നിർബന്ധമാവുകയും ചെയ്യും. എന്നാൽ പത്ത് സ്വലാത്ത് എന്ന നിലക്കോ, അല്ലെങ്കിൽ ഒരു നിശ്ചിത എണ്ണം കണക്കാക്കിയോ, നമസ്കാരശേഷം സ്വലാത്തുകൾ ചൊല്ലണമെങ്കിൽ അതിന് തെളിവ് വേണം. (https://youtu.be/GvD6n7P5RKg)
വലതുകൈ വിരലുകൾ കൊണ്ട് ദിക്റുകളുടെ എണ്ണം പിടിക്കുക
വലതുകൈ വിരലുകൾ കൊണ്ട് ദിക്റുകളുടെ എണ്ണം കണക്കാക്കലാണ് സുന്നത്ത്. നബിﷺ അവിടുത്തെ പവിത്രമായ വലതുകൈ കൊണ്ടാണ് ദിക്റിന്റെ എണ്ണം പിടിച്ചിരുന്നത്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم – يَعْقِدُ التَّسْبِيحَ قَالَ ابْنُ قُدَامَةَ – بِيَمِينِهِ .
അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ തസ്ബീഹ് ചെയ്ത് എണ്ണുന്നത് ഞാൻ കണ്ടു. ഇബ്‌നു ഖുദാമ رحمه الله പറയുന്നു:: “വലത് കൈകൾ കൊണ്ട്”. (അബൂദാവൂദ്: 1502)
قال الإمام الألباني رحمه الله: فمن سبح باليسرى فقد عصى ومن سبح باليدين معاً كما يفعله كثيرون فقد خلطوا عملاً صالحاً وآخر سيئاً عسى الله أن يتوب عليهم ومن خصه باليمنى فقد اهتدى وأصاب
ശൈഖ് അൽ അൽബാനി رحمه الله പറഞ്ഞു : ആരെങ്കിലും ഇടതു കൈ കൊണ്ട് തസ്ബീഹിന് എണ്ണം പിടിച്ചാൽ കുറ്റം ചെയ്തിരിക്കുന്നു. അതല്ല ധാരാളം ആളുകൾ ചെയ്തുപോരാറുള്ള പോലെ ഇരുകൈകൾ കൊണ്ടും തസ്ബീഹിന് എണ്ണം പിടിക്കുകയാണെങ്കിൽ അത്തരക്കാർ നല്ലതും ചീത്തയും സംയോജിപ്പിച്ചിരിക്കുന്നു. അല്ലാഹു അവർക്ക് മാപ്പ് നൽകിയേക്കാം.
എന്നാൽ ആരാണോ വലതു കൈകൊണ്ട് മാത്രം എണ്ണം പിടിക്കുന്നത് അവൻ സന്മാർഗത്തിലാവുകയും ശരിയായത് പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. (സ്വഹീഹുൽ അദബുൽമുഫ്രദ് :471)
kanzululoom.com
6 Responses
പ്രയോജന പ്രദമായ അറിവ്
https://kanzululoom.com/after-prayer/
സുബ്ഹിക്കും മഗ്’രിബിനും ശേഷം ഈ സൂറത്തുകള്‍ മൂന്ന് തവണ വീതമാണ് പാരായണം ചെയ്യേണ്ടത്.
നിങ്ങളുടെ ലേഖനത്തിൽ കണ്ടതാണ്
ഇത് സ്വാഹീഹായി ഉദ്ധരിക്കപ്പെട്ട കാര്യമാണോ…?
അൽ ഇജാബയിലും
അബ്ദുൽ ജബ്ബാർ മദീനിയുടെ ഒരു ക്ലാസിലും ഇത് ശരിയിയല്ല എന്ന് പറയുന്നത് കേട്ടിരുന്നു
എല്ലാ ഫര്‍ള് നമസ്കാരത്തിന് ശേഷവും സൂറ:ഇഖ്ലാസ്, സൂറ:ഫലഖ്, സൂറ:നാസ് എന്നിവ ഒരു തവണയാണ് പാരായണം ചെയ്യേണ്ടത്.
അപ്പോൾ 3 തവണ എന്ന് പറയുന്നുണ്ടല്ലോ ജാമി-അൽ തിർമിദി 3575ൽ
വിശുദ്ധ ഖു൪ആനിലെ സൂറത്ത് 112,113,114 (ഇഖ്ലാസ്, ഫലഖ്, നാസ് )എന്നിവ എല്ലാ ഫര്‍ള് നമസ്ക്കാര ശേഷം ഒരു തവണയും പ്രഭാത-പ്രദോഷ ദിക്റുകളുടെ ഭാഗമായി മൂന്ന് തവണയും പാരായണം ചെയ്യുക
Helpful. Made me a lot to think. Thanks.