“അബൂഹുറൈറ” എന്ന പേര് കേൾക്കാത്ത മുസ്ലികൾ ലോകത്തുണ്ടാകുകയില്ല. ലോക മുസ്ലിംകൾക്ക് ഏറെ പ്രിയപ്പെട്ട നാമമാണത്.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ എന്നറിയപ്പെടുന്ന മഹാനായ സ്വഹാബിയുടെ യഥാർത്ഥനാമം അബ്ദുറഹ്‌മാൻ ബ്നു സ്വഖ്ർ അദ്ദൗസി എന്നാണ്. ഇസ്ലാം സ്വീകരണത്തിന് മുമ്പ് അദ്ദേഹത്തിന്റെ പേര് അബ്ദു ശ്ശംസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ കൂടെ എപ്പോഴും ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ അബൂഹിർറ് (പൂച്ചക്കുഞ്ഞിന്റെ പിതാവ്) എന്ന് നബി ﷺ വിളിച്ചു. അങ്ങനെ “അബൂഹുറൈറ” ആയി അദ്ദേഹം അറിയപ്പെട്ടു.
നബി ﷺ യെ എപ്പോഴും നിഴൽ പോലെ പിൻതുടർന്നവരിൽപ്പെട്ട ഒരു സ്വഹാബിയാണ് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ. നബി ﷺ യോടൊപ്പം ഏകദേശം നാല് വർഷവും മൂന്ന് മാസവും കഴിച്ചുകൂട്ടാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇസ്‌ലാമിൽ ഏറ്റവും കൂടുതൽ ഹദീഥുകൾ റിപ്പോർട്ട് ചെയ്ത സ്വഹാബിയായിട്ടാണ് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ കണക്കാക്കുന്നത്. നബി ﷺ യിൽ നിന്ന് അദ്ദേഹം 5374 ഹദീഥുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തൊട്ട് പിറകിലുള്ള റിപ്പോർട്ടർ (അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ) 2600ൽ പരം ഹദീഥുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നബി ﷺ യിൽ നിന്ന് മനസ്സിലാക്കിയ ഇത്രയും ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് വിശുദ്ധ ഖുർആനിലെ ഒരു ആയത്തായിരുന്നു.
إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ ﴿١٥٩﴾ إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ﴿١٦٠﴾
നാം അവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കി കൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്. എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:2/159-160)
عَنْ أَبِي هُرَيْرَةَ، قَالَ إِنَّ النَّاسَ يَقُولُونَ أَكْثَرَ أَبُو هُرَيْرَةَ، وَلَوْلاَ آيَتَانِ فِي كِتَابِ اللَّهِ مَا حَدَّثْتُ حَدِيثًا، ثُمَّ يَتْلُو {إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ} إِلَى قَوْلِهِ {الرَّحِيمُ} إِنَّ إِخْوَانَنَا مِنَ الْمُهَاجِرِينَ كَانَ يَشْغَلُهُمُ الصَّفْقُ بِالأَسْوَاقِ، وِإِنَّ إِخْوَانَنَا مِنَ الأَنْصَارِ كَانَ يَشْغَلُهُمُ الْعَمَلُ فِي أَمْوَالِهِمْ، وَإِنَّ أَبَا هُرَيْرَةَ كَانَ يَلْزَمُ رَسُولَ اللَّهِ صلى الله عليه وسلم بِشِبَعِ بَطْنِهِ وَيَحْضُرُ مَا لاَ يَحْضُرُونَ، وَيَحْفَظُ مَا لاَ يَحْفَظُونَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അബൂഹുറൈറ നബി ﷺ യുടെ ഹദീസുകള്‍ വളരെയധികം ഉദ്ധരിക്കുന്നുവെന്ന് ജനങ്ങളതാ പറയുന്നു. അല്ലാഹുവിന്‍റെ കിതാബില്‍ രണ്ടു വാക്യങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരൊറ്റ ഹദീസും നിവേദനം ചെയ്യുമായിരുന്നില്ല. അതു പറഞ്ഞിട്ട്, {إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ} എന്നു മുതല്‍ {الرَّحِيمُ} എന്നതുവരെ (2/159-160) അദ്ദേഹം പാരായണം ചെയ്തു. ശേഷം പറഞ്ഞു: നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ തന്‍റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ നബി ﷺ യോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി:118)
ഹിജ്റ ഏഴാം വർഷം അബൂഹുറൈറ رَضِيَ اللَّهُ عَنْهُ മദീനയിലേക്ക് വന്ന സന്ദർഭത്തിൽ നബി ﷺ ഖൈബർ യുദ്ധ വേളയിലായിരുന്നു. അദ്ദേഹം ഖൈബറിലെത്തി നബി ﷺ യെ കാണുകയും മുസ്ലിമാകുകയും നബിയോടൊപ്പം മദീനയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നെ മരണം വരെ നബി ﷺ യുടെ നിഴൽപോലെ അദ്ദേഹത്തെ പിന്തുടർന്നു.
മുസ്ലിമായതിന് ശേഷം അബൂഹുറൈറ رَضِيَ اللَّهُ عَنْهُ മദീനയിൽ നബി ﷺ യുടെ കൂടെതന്നെ താമസിച്ചു. വീടും ഉമ്മയായ മൈമൂന ബിൻത് സുബൈഹുമല്ലാതെ മറ്റാരും ഇല്ലായിരുന്ന അദ്ദേഹം മദീന പള്ളിയിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച ഇസ്ലാമിന്റെ വെളിച്ചം തന്റെ ഉമ്മക്ക് കൂടി ലഭിക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ മാതാവിനെ ആകുന്നത്ര അദ്ദേഹം ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. എന്നാൽ ഉമ്മ അവിശ്വാസത്തിൽതന്നെ കഴിച്ചുകൂട്ടി. അങ്ങനെ നബി ﷺ യുടെ പ്രാർത്ഥയുടെ ഫലമായി അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന്റെ ഉമ്മാക്ക് ഹിദായത്ത് ലഭിച്ചു.
عَنْ أَبِي هُرَيْرَةَ، قَالَ كُنْتُ أَدْعُو أُمِّي إِلَى الإِسْلاَمِ وَهِيَ مُشْرِكَةٌ فَدَعَوْتُهَا يَوْمًا فَأَسْمَعَتْنِي فِي رَسُولِ اللَّهِ صلى الله عليه وسلم مَا أَكْرَهُ فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم وَأَنَا أَبْكِي قُلْتُ يَا رَسُولَ اللَّهِ إِنِّي كُنْتُ أَدْعُو أُمِّي إِلَى الإِسْلاَمِ فَتَأْبَى عَلَىَّ فَدَعَوْتُهَا الْيَوْمَ فَأَسْمَعَتْنِي فِيكَ مَا أَكْرَهُ فَادْعُ اللَّهَ أَنْ يَهْدِيَ أُمَّ أَبِي هُرَيْرَةَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” اللَّهُمَّ اهْدِ أُمَّ أَبِي هُرَيْرَةَ ” . فَخَرَجْتُ مُسْتَبْشِرًا بِدَعْوَةِ نَبِيِّ اللَّهِ صلى الله عليه وسلم فَلَمَّا جِئْتُ فَ صِرْتُ إِلَى الْبَابِ فَإِذَا هُوَ مُجَافٌ فَسَمِعَتْ أُمِّي خَشْفَ قَدَمَىَّ فَقَالَتْ مَكَانَكَ يَا أَبَا هُرَيْرَةَ . وَسَمِعْتُ خَضْخَضَةَ الْمَاءِ قَالَ – فَاغْتَسَلَتْ وَلَبِسَتْ دِرْعَهَا وَعَجِلَتْ عَنْ خِمَارِهَا فَفَتَحَتِ الْبَابَ ثُمَّ قَالَتْ يَا أَبَا هُرَيْرَةَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ – قَالَ – فَرَجَعْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ وَأَنَا أَبْكِي مِنَ الْفَرَحِ – قَالَ – قُلْتُ يَا رَسُولَ اللَّهِ أَبْشِرْ قَدِ اسْتَجَابَ اللَّهُ دَعْوَتَكَ وَهَدَى أُمَّ أَبِي هُرَيْرَةَ . فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ خَيْرًا – قَالَ – قُلْتُ يَا رَسُولَ اللَّهِ ادْعُ اللَّهَ أَنْ يُحَبِّبَنِي أَنَا وَأُمِّي إِلَى عِبَادِهِ الْمُؤْمِنِينَ وَيُحَبِّبَهُمْ إِلَيْنَا – قَالَ – فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” اللَّهُمَّ حَبِّبْ عُبَيْدَكَ هَذَا – يَعْنِي أَبَا هُرَيْرَةَ وَأُمَّهُ – إِلَى عِبَادِكَ الْمُؤْمِنِينَ وَحَبِّبْ إِلَيْهِمُ الْمُؤْمِنِينَ ” . فَمَا خُلِقَ مُؤْمِنٌ يَسْمَعُ بِي وَلاَ يَرَانِي إِلاَّ أَحَبَّنِي .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ എന്റെ ഉമ്മയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു, അവർ മുശ്രിക്കായിരുന്നു. അങ്ങനെ ഒരു ദിവസം ഉമ്മയോട് പ്രബോധനം ചെയ്തപ്പോൾ അവർ നബി ﷺ യെ കുറിച്ച് വെറുപ്പുളവാക്കുന്ന ചിലത് പറഞ്ഞു. അതുകേട്ട് (സഹിക്കവയ്യാതെ) ഞാൻ കരഞ്ഞുകൊണ്ട് നബി ﷺ യുടെ അടുക്കലെത്തി. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞാൻ എന്റെ ഉമ്മയെ പലപ്പോഴും ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. അവർ സ്വീകരിക്കുന്നില്ല. ഇന്നു ഞാൻ അവരെ ക്ഷണിച്ചപ്പോൾ അവർ അങ്ങയെക്കുറിച്ച് ചീത്തപറയുകയാണുണ്ടായത്. അതുകൊണ്ട് താങ്കൾ എന്റെ ഉമ്മയുടെ സൻമാർഗ്ഗത്തിന്നു വേണ്ടി പ്രാർത്ഥിച്ചാലും! നബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, അബൂഹുറൈറയുടെ ഉമ്മയെ നീ സൻമാർഗ്ഗത്തിൽ ചേർക്കേണമേ. നബി ﷺ യുടെ പ്രാർത്ഥനയിൽ സന്തോഷവാനായി ഞാൻ അവിടെ നിന്ന് പുറപ്പെട്ടു. അനന്തരം ഞാൻ വീട്ടിൽ ചെന്നു. വാതിലിൽ മുട്ടി. ഉമ്മ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു: “നിൽക്കു, ഇങ്ങോട്ട് കടക്കരുത്. അപ്പോൾ വീട്ടിൽ നിന്ന് വെള്ളം ഉപയോഗിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അനന്തരം അവർ വസ്ത്രമണിഞ്ഞു പുറത്തുവന്നു എന്നോട് പറഞ്ഞു: “അല്ലാഹു അല്ലാതെ.ആരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ അടിമയും പ്രവാചകനുമാണെന്നും.” അദ്ദേഹം പറയുന്നു: ഞാൻ നബിയുടെ അടുക്കലേക്ക് മടങ്ങി. അങ്ങനെ നബി ﷺ യുടെ സന്നിധിയിലെത്തി, സന്തോഷത്താൽ ഞാൻ കരയുന്നുണ്ടായിരുന്നു. നബി ﷺ യോട് പറഞ്ഞു:അല്ലാഹുവിന്റെ റസൂലേ, സന്തോഷിക്കുക. അങ്ങയുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകിയിരിക്കുന്നു. എന്റെ ഉമ്മാക്ക് ഹിദായത്ത് ലഭിച്ചിരിക്കുന്നു. നബി അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു. ഞാൻ നബി ﷺ യോട് പറഞ്ഞു: ഞങ്ങൾ രണ്ടുപേരും സത്യവിശ്വാസികളുടെ ഇഷ്ടഭാജനങ്ങളാകുവാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും.” നബി ﷺ പ്രാർത്ഥിച്ചു: “അല്ലാഹുവേ, നിന്റെ ഈ അടിമയെയും അദ്ദേഹത്തിന്റെ ഉമ്മയേയും മുഅ്മിനീങ്ങൾക്ക് ഇഷ്ടപ്പെട്ടവരാക്കേണമേ, മുഅ്മിനീങ്ങളെ അവർക്കും (അബൂഹുറൈറക്കും ഉമ്മക്കും) ഇഷ്ടപ്പെടുന്നവരാക്കേണമേ!”അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്നെ കുറിച്ച് കേട്ട എന്നാൽ എന്നെ കണ്ടിട്ടില്ലാത്ത ഏതൊരു സത്യവിശ്വാസിയെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ടോ അവരൊക്കെ എന്നെ സ്നേഹിക്കാതിരിക്കുകയില്ല. (മുസ്‌ലിം: 2491)
അങ്ങനെ, അല്ലാഹു അവരെ മുഅ്മിനീങ്ങൾക്ക് ഇഷ്ടപ്പെട്ടവരാക്കി. എല്ലാം മുഅ്മിനീങ്ങളും അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ സ്നേഹിക്കുന്നു. അദ്ദേഹത്തെ സ്നേഹിക്കാത്തവർ ഈമാനിൽ കുറവുള്ളവരാണ്.
നബി ﷺ യും സ്വഹാബത്തും മദീനയിലേക്ക് ഹിജ്റ പോയപ്പോൾ മദീനയില്‍ എത്തിയ മക്കക്കാരില്‍ പലര്‍ക്കും ഏറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു. കാരണം കൃഷിക്ക് അനുയോജ്യമായ പ്രദേശമായിരുന്നു മദീന. മക്കയില്‍നിന്നും മദീനയിലെത്തിയ വിശ്വാസികള്‍ക്ക് കാര്‍ഷികവൃത്തിയില്‍ വലിയ പരിചയമില്ലായിരുന്നു. അവര്‍ക്ക് അറിയാവുന്ന തൊഴില്‍ കച്ചവടമാണ്. മദീന പള്ളിയുടെ ഒരു ഭാഗത്ത് പിന്നിലായി ചുറ്റും മറയില്ലാത്ത, ഈത്തപ്പനയോലകൊണ്ടുള്ള മേല്‍ക്കൂര മാത്രമുള്ള ഒരു താമസസ്ഥലം ഒരുക്കുകയും, താമസിക്കാന്‍ ഇടമില്ലാത്തവരെ അവിടെ താമസിപ്പിക്കുകയും ചെയ്തു. ഇവരാണ് ‘അഹ്‌ലുസ്സ്വുഫ്ഫ’ എന്ന പേരില്‍ അറിയപ്പെടുന്നത്. പരിമിതമായ സ്ഥലത്ത് അവര്‍ക്ക് തിങ്ങിപ്പാര്‍ക്കേണ്ടിവന്നു. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വും അതിൽ പെട്ട ഒരു സ്വഹാബിയാണ്. ഭക്ഷണമില്ലാത്തതിനാല്‍ വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ചായിരുന്നു അവര്‍ ജീവിച്ചിരുന്നത്.
മുഹമ്മദ് ബ്നു സീരീൻ رحمه الله അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ദരിക്കുന്നു: നബിയുടെ മിമ്പറിനും എന്റെ വീടിനും ഇടയിൽ എന്നെ ബോധരഹിതനായി എന്നെ പലപ്പോഴും കാണുമായിരുന്നു. അപ്പോഴൊക്കെ ആളുകൾ പറയാറുണ്ട് അബൂഹുറൈറക്ക് ഭ്രാന്താണെന്ന്. എന്നാൽ എനിക്ക് ഭ്രാന്തില്ലായിരുന്നു. വിശപ്പ് സഹിക്കാനാകാതെ ബോധരഹിതനാകുകയായിരുന്നു.
أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ آللَّهِ الَّذِي لاَ إِلَهَ إِلاَّ هُوَ إِنْ كُنْتُ لأَعْتَمِدُ بِكَبِدِي عَلَى الأَرْضِ مِنَ الْجُوعِ، وَإِنْ كُنْتُ لأَشُدُّ الْحَجَرَ عَلَى بَطْنِي مِنَ الْجُوعِ، وَلَقَدْ قَعَدْتُ يَوْمًا عَلَى طَرِيقِهِمُ الَّذِي يَخْرُجُونَ مِنْهُ، فَمَرَّ أَبُو بَكْرٍ، فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ وَلَمْ يَفْعَلْ، ثُمَّ مَرَّ بِي عُمَرُ فَسَأَلْتُهُ عَنْ آيَةٍ مِنْ كِتَابِ اللَّهِ، مَا سَأَلْتُهُ إِلاَّ لِيُشْبِعَنِي، فَمَرَّ فَلَمْ يَفْعَلْ، ثُمَّ مَرَّ بِي أَبُو الْقَاسِمِ صلى الله عليه وسلم فَتَبَسَّمَ حِينَ رَآنِي وَعَرَفَ، مَا فِي نَفْسِي وَمَا فِي وَجْهِي ثُمَّ قَالَ ” أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” الْحَقْ ”. وَمَضَى فَتَبِعْتُهُ، فَدَخَلَ فَاسْتَأْذَنَ، فَأَذِنَ لِي، فَدَخَلَ فَوَجَدَ لَبَنًا فِي قَدَحٍ فَقَالَ ” مِنْ أَيْنَ هَذَا اللَّبَنُ ”. قَالُوا أَهْدَاهُ لَكَ فُلاَنٌ أَوْ فُلاَنَةُ. قَالَ ” أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” الْحَقْ إِلَى أَهْلِ الصُّفَّةِ فَادْعُهُمْ لِي ”. قَالَ وَأَهْلُ الصُّفَّةِ أَضْيَافُ الإِسْلاَمِ، لاَ يَأْوُونَ إِلَى أَهْلٍ وَلاَ مَالٍ، وَلاَ عَلَى أَحَدٍ، إِذَا أَتَتْهُ صَدَقَةٌ بَعَثَ بِهَا إِلَيْهِمْ، وَلَمْ يَتَنَاوَلْ مِنْهَا شَيْئًا، وَإِذَا أَتَتْهُ هَدِيَّةٌ أَرْسَلَ إِلَيْهِمْ، وَأَصَابَ مِنْهَا وَأَشْرَكَهُمْ فِيهَا، فَسَاءَنِي ذَلِكَ فَقُلْتُ وَمَا هَذَا اللَّبَنُ فِي أَهْلِ الصُّفَّةِ كُنْتُ أَحَقُّ أَنَا أَنْ أُصِيبَ مِنْ هَذَا اللَّبَنِ شَرْبَةً أَتَقَوَّى بِهَا، فَإِذَا جَاءَ أَمَرَنِي فَكُنْتُ أَنَا أُعْطِيهِمْ، وَمَا عَسَى أَنْ يَبْلُغَنِي مِنْ هَذَا اللَّبَنِ، وَلَمْ يَكُنْ مِنْ طَاعَةِ اللَّهِ وَطَاعَةِ رَسُولِهِ صلى الله عليه وسلم بُدٌّ، فَأَتَيْتُهُمْ فَدَعَوْتُهُمْ فَأَقْبَلُوا، فَاسْتَأْذَنُوا فَأَذِنَ لَهُمْ، وَأَخَذُوا مَجَالِسَهُمْ مِنَ الْبَيْتِ قَالَ ” يَا أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” خُذْ فَأَعْطِهِمْ ”. قَالَ فَأَخَذْتُ الْقَدَحَ فَجَعَلْتُ أُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، فَأُعْطِيهِ الرَّجُلَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ فَيَشْرَبُ حَتَّى يَرْوَى، ثُمَّ يَرُدُّ عَلَىَّ الْقَدَحَ، حَتَّى انْتَهَيْتُ إِلَى النَّبِيِّ صلى الله عليه وسلم وَقَدْ رَوِيَ الْقَوْمُ كُلُّهُمْ، فَأَخَذَ الْقَدَحَ فَوَضَعَهُ عَلَى يَدِهِ فَنَظَرَ إِلَىَّ فَتَبَسَّمَ فَقَالَ ” أَبَا هِرٍّ ”. قُلْتُ لَبَّيْكَ يَا رَسُولَ اللَّهِ. قَالَ ” بَقِيتُ أَنَا وَأَنْتَ ”. قُلْتُ صَدَقْتَ يَا رَسُولَ اللَّهِ. قَالَ ” اقْعُدْ فَاشْرَبْ ”. فَقَعَدْتُ فَشَرِبْتُ. فَقَالَ ” اشْرَبْ ”. فَشَرِبْتُ، فَمَا زَالَ يَقُولُ ” اشْرَبْ ”. حَتَّى قُلْتُ لاَ وَالَّذِي بَعَثَكَ بِالْحَقِّ، مَا أَجِدُ لَهُ مَسْلَكًا. قَالَ ” فَأَرِنِي ”. فَأَعْطَيْتُهُ الْقَدَحَ فَحَمِدَ اللَّهَ وَسَمَّى، وَشَرِبَ الْفَضْلَةَ.
മുജാഹിദില്‍ നിന്ന് നിവേദനം: അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയാറുണ്ടായിരുന്നു: ‘അല്ലാഹുവാണ സത്യം! അവനല്ലാതെ ആരാധ്യനില്ല. വിശപ്പിനാല്‍ ഞാന്‍ നിലത്ത് കമിഴ്ന്ന് കിടക്കുമായിരുന്നു. വിശപ്പിനാല്‍ ഞാന്‍ എന്റെ വയറില്‍ കല്ല് വെച്ചുപിടിപ്പിക്കുമായിരുന്നു. (അങ്ങനെ) ഒരു ദിവസം ഞാന്‍ (ജനങ്ങള്‍) പുറപ്പെടുന്ന വഴിയില്‍ ഇരിക്കുകയാണ്. അപ്പോള്‍ അബൂബക്ര്‍ (അതിലൂടെ) നടന്നുവന്നു. ഞാന്‍ അദ്ദേഹത്തോട് അല്ലാഹുവിന്റെ കിതാബിലെ ഒരു ആയത്തിനെ പറ്റി ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് (അങ്ങനെ) ചോദിച്ചത് എനിക്ക് വിശപ്പ് മാറ്റാനായിരുന്നു. അങ്ങനെ അദ്ദേഹം നടന്നു, ഒന്നും (എനിക്ക്) ചെയ്തില്ല. പിന്നീട് ഉമര്‍ എന്റെ (അരികിലൂടെ) നടന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് അല്ലാഹുവിന്റെ കിതാബിലെ ഒരു ആയത്തിനെ പറ്റി ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് (അങ്ങനെ) ചോദിച്ചത് എനിക്ക് വിശപ്പ് മാറ്റാനായിരുന്നു. അങ്ങനെ അദ്ദേഹം നടന്നു, ഒന്നും (എനിക്ക്) ചെയ്തില്ല. പിന്നീട് എന്റെ അരികിലൂടെ നബി ﷺ നടന്നു. എന്നെ കണ്ടതും നബി ﷺ പുഞ്ചിരിച്ചു. എന്റെ മനസ്സിലുള്ളതും എന്റെ മുഖത്തുള്ളതും നബി ﷺ മനസ്സിലാക്കിയിരുന്നു. പിന്നീട് നബി ﷺ പറഞ്ഞു: ‘ഓ, അബൂഹുറയ്‌റാ! ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ക്ക് (ഞാന്‍) ഉത്തരം തന്നിരിക്കുന്നു.’ നബി ﷺ പറഞ്ഞു: ‘കൂടെ വരൂ.’ തുടര്‍ന്ന് നബി ﷺ നടന്നു. ഞാന്‍ അവിടുത്തെ പിന്തുടരുകയും ചെയ്തു. അങ്ങനെ അവിടുന്ന് (വീട്ടില്‍) പ്രവേശിച്ചു. അനുവാദം ചോദിച്ചു. എനിക്ക് അനുവാദം തരികയും ചെയ്തു. അങ്ങനെ (വീട്ടില്‍) പ്രവേശിച്ചു. അപ്പോള്‍ ഒരു പാത്രത്തില്‍ പാല്‍ ഉണ്ടായിരുന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ഈ പാല്‍ എവിടെ നിന്നാണ്?’ അവര്‍ പറഞ്ഞു: ‘അത് ഇന്നയാള്‍ അങ്ങേക്ക് നല്‍കിയ ഹദ്‌യയാകുന്നു.’ നബി ﷺ പറഞ്ഞു: ‘ഓ, അബൂഹുറയ്‌റാ!’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിങ്ങള്‍ക്ക് (ഞാന്‍) ഉത്തരം തന്നിരിക്കുന്നു.’ നബി ﷺ പറഞ്ഞു: ‘അഹ്‌ലുസ്സ്വഫ്ഫയില്‍ ചെന്ന് അവരെ എന്റെ അടുത്തേക്ക് ക്ഷണിക്കുക.’ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘അഹ്‌ലുസ്സ്വുഫ്ഫ ഇസ്‌ലാമിന്റെ അതിഥികളാണ്. അവര്‍ കുടുംബത്തിലേക്കോ ധനത്തിലേക്കോ മറ്റുള്ളവരിലേക്കോ അഭയമില്ലാത്തവരാണ്. നബി ﷺ ക്ക് വല്ല സ്വദക്വയും വന്നാല്‍ അതില്‍നിന്ന് ഒന്നും അവിടുന്ന് എടുക്കാതെ അവരിലേക്ക് അത് അയക്കും. നബി ﷺ ക്ക് വല്ല ഹദ്‌യയും വന്നാല്‍ അതില്‍നിന്ന് എന്തെങ്കിലും അവിടുന്ന് എടുക്കുകയും അവരെയും അതില്‍ പങ്കുചേര്‍ക്കുകയും ചെയ്യും. അത് എനിക്ക് പ്രയാസമായി. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ഈ പാലും അഹ്‌ലുസ്സ്വുഫ്ഫയില്‍? (വീതിക്കുകയോ). ഈ പാലില്‍നിന്ന് കുടിച്ച് ശക്തിയാര്‍ജിക്കാന്‍ ഏറ്റവും അര്‍ഹന്‍ ഞാനാണല്ലോ.’ അങ്ങനെ (അവര്‍) വന്നാല്‍ (അവിടുന്ന്) എന്നോട് കല്‍പിക്കും, അപ്പോള്‍ ഞാന്‍ അത് അവര്‍ക്ക് നല്‍കുകയും വേണം. (അങ്ങനെ) ഈ പാലില്‍നിന്ന് എന്തെങ്കിലും കിട്ടിയേക്കാം. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കല്‍ അനിവാര്യമാണല്ലോ. അതിനാല്‍ ഞാന്‍ അവരുടെ അടുത്ത് ചെല്ലുകയും അവരെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അവര്‍ വന്നു. അവര്‍ (നബി ﷺ യോട്) അനുവാദം ചോദിക്കുകയും നബി ﷺ അവര്‍ക്ക് അനുവാദം നല്‍കുകയും ചെയ്തു. വീട്ടില്‍ ഓരോരുത്തരും അവരുടെ ഇരിപ്പിടം സ്വീകരിച്ചു.’ നബി ﷺ പറഞ്ഞു: ‘അബൂഹുറയ്‌റാ!’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.’ നബി ﷺ പറഞ്ഞു: ‘(ഇത്) എടുക്ക്, എന്നിട്ട് അവര്‍ക്ക് നല്‍കൂ.’ അബൂഹുറയ്‌റ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘അങ്ങനെ ഞാന്‍ ആ കോപ്പ എടുത്തു. എന്നിട്ട് അത് ഒരാള്‍ക്ക് നല്‍കി. ദാഹം മാറുവോളം അദ്ദേഹം അത് കുടിച്ചു. പിന്നീട് ആ കോപ്പ എനിക്ക് തിരിച്ചു നല്‍കി. അങ്ങനെ അത് മറ്റൊരാള്‍ക്കും നല്‍കി. അദ്ദേഹവും ദാഹം മാറുവോളം അത് കുടിച്ചു. പിന്നീട് ആ കോപ്പ എനിക്ക് തിരിച്ചു നല്‍കി. (അങ്ങനെ അത് മറ്റൊരാള്‍ക്കും നല്‍കി). അദ്ദേഹവും ദാഹം മാറുവോളം അത് കുടിച്ചു. പിന്നീട് ആ കോപ്പ എനിക്ക് തിരിച്ചു നല്‍കി. അങ്ങനെ നബി ﷺ യില്‍ അവസാനിക്കുന്നത് വരെ (അത് മാറി മാറി കുടിച്ചു). അവര്‍ എല്ലാവരും അത് കുടിച്ചു. അങ്ങനെ ആ കോപ്പ നബി ﷺ യുടെ കൈയില്‍ വെച്ചു. എന്നിട്ട് അവിടുന്ന് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ‘അബൂഹുറയ്‌റാ!’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ.’ നബി ﷺ പറഞ്ഞു: ‘ഞാനും നീയും ബാക്കിയായി.’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങ് പറഞ്ഞത് സത്യമാണ്.’ നബി ﷺ പറഞ്ഞു: ‘താങ്കള്‍ ഇരിക്കൂ, എന്നിട്ട് കുടിക്കൂ.’ അങ്ങനെ ഞാന്‍ ഇരിക്കുകയും എന്നിട്ട് കുടിക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘കുടിക്കൂ.’ അങ്ങനെ ഞാന്‍ കുടിച്ചു. ‘താങ്കള്‍ കുടിക്കൂ’ എന്ന് നബി ﷺ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ഞാന്‍ പറഞ്ഞു: ‘സത്യവുമായി അങ്ങയെ അയച്ചവന്‍ തന്നെയാണ സത്യം, ഇനി പ്രവേശിക്കാന്‍ ഒരു സ്ഥലവും ഞാന്‍ കാണുന്നില്ല.’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അത് ഒന്ന് എനിക്ക് കാണിക്കൂ.’ അപ്പോള്‍ ഞാന്‍ അത് നബി ﷺ ക്ക് നല്‍കി. അപ്പോള്‍ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും ബിസ്മി ചൊല്ലുകയും ബാക്കിയുള്ളത് കുടിക്കുകയും ചെയ്തു” (ബുഖാരി:6452)
നബി ﷺ യെ എപ്പോഴും നിഴൽ പോലെ പിൻതുടർന്ന അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നബി ﷺ യിൽ നിന്ന് ധാരാളം അറിവ് സമ്പാദിച്ചു.
إِنَّ إِخْوَانَنَا مِنَ الْمُهَاجِرِينَ كَانَ يَشْغَلُهُمُ الصَّفْقُ بِالأَسْوَاقِ، وِإِنَّ إِخْوَانَنَا مِنَ الأَنْصَارِ كَانَ يَشْغَلُهُمُ الْعَمَلُ فِي أَمْوَالِهِمْ، وَإِنَّ أَبَا هُرَيْرَةَ كَانَ يَلْزَمُ رَسُولَ اللَّهِ صلى الله عليه وسلم بِشِبَعِ بَطْنِهِ وَيَحْضُرُ مَا لاَ يَحْضُرُونَ، وَيَحْفَظُ مَا لاَ يَحْفَظُونَ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ……. നിശ്ചയം മുഹാജിറുകളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അങ്ങാടിയില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. അന്‍സാരികളായ ഞങ്ങളുടെ സഹോദരന്‍മാര്‍ അവരുടെ സമ്പത്തില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. എന്നാല്‍ അബൂഹുറൈറ തന്‍റെ വിശപ്പ് മാത്രം മാറ്റി വിട്ടുപിരിയാതെ നബി ﷺ യോടൊപ്പം ഇരിക്കുകയും അന്‍സാരികളും മുഹാജിറുകളും ഹാജരാവാത്ത രംഗങ്ങളില്‍ ഹാജരാവുകയും അവര്‍ ഹൃദിസ്ഥമാക്കാത്തത് ഹൃദിസ്ഥമാക്കുകയുമാണ് ചെയ്തിരുന്നത്. (ബുഖാരി:118)
عَنْ أَبِي هُرَيْرَةَ، قَالَ قُلْتُ يَا رَسُولَ اللَّهِ، إِنِّي أَسْمَعُ مِنْكَ حَدِيثًا كَثِيرًا أَنْسَاهُ. قَالَ ” ابْسُطْ رِدَاءَكَ ” فَبَسَطْتُهُ. قَالَ فَغَرَفَ بِيَدَيْهِ ثُمَّ قَالَ ” ضُمُّهُ ” فَضَمَمْتُهُ فَمَا نَسِيتُ شَيْئًا بَعْدَهُ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്‍റെ ദൂതരെ! ഞാന്‍ അങ്ങയില്‍ നിന്ന് ധാരാളം ഹദീസുകള്‍ കേള്‍ക്കുന്നു. എന്നാല്‍ ഞാനതു ശേഷം മറന്നുപോകുന്നു. നബി ﷺ പറഞ്ഞു: നീ നിന്‍റെ രണ്ടാം മുണ്ട് വിരിക്കുക. അപ്പോള്‍ ഞാനത് വിരിച്ചു. ഉടനെ നബി ﷺ തന്‍റെ കൈ കൊണ്ട് അതില്‍ വാരി ഇട്ടു. എന്നിട്ട് അവിടുന്ന് അരുളി: നീ അത് ചേര്‍ത്ത് പിടിക്കുക. അപ്പോള്‍ ഞാനതു ചേര്‍ത്തുപിടിച്ചു. പിന്നീട് ഞാനൊന്നും മറന്നിട്ടില്ല. (ബുഖാരി:119)
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ قِيلَ يَا رَسُولَ اللَّهِ، مَنْ أَسْعَدُ النَّاسِ بِشَفَاعَتِكَ يَوْمَ الْقِيَامَةِ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَقَدْ ظَنَنْتُ يَا أَبَا هُرَيْرَةَ أَنْ لاَ يَسْأَلَنِي عَنْ هَذَا الْحَدِيثِ أَحَدٌ أَوَّلُ مِنْكَ، لِمَا رَأَيْتُ مِنْ حِرْصِكَ عَلَى الْحَدِيثِ، أَسْعَدُ النَّاسِ بِشَفَاعَتِي يَوْمَ الْقِيَامَةِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം: അദ്ദേഹം പറയുന്നു. അല്ലാഹുവിന്‍റെ ദൂതരെ! പുനരുത്ഥാന ദിവസം അങ്ങയുടെ ശുപാര്‍ശ മുഖേന വിജയം കരസ്ഥമാക്കാന്‍ കൂടുതല്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കായിരിക്കുമെന്ന് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: ഹേ! അബൂഹുറൈറ! ഈ വാര്‍ത്തയെക്കുറിച്ച് നിനക്ക് മുമ്പ് ആരും എന്നോട് ചോദിക്കുകയില്ലെന്ന് ഞാന്‍ ഊഹിച്ചിരുന്നു. ഹദീസ് പഠിക്കുവാനുളള നിന്‍റെ അത്യാഗ്രഹം കണ്ടപ്പോള്‍. പുനരുത്ഥാനദിവസം എന്‍റെ ശുപാര്‍ശ മുഖേന ഏറ്റവും സൌഭാഗ്യം സിദ്ധിക്കുന്നവന്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്ന് നിഷ്ക്കളങ്കമായി പറഞ്ഞവനാണ്. (ബുഖാരി:99)
അങ്ങനെ മദീന പള്ളിയില്‍ ആരാധനകളില്‍ മുഴുകിയും വിജ്ഞാനം സമ്പാദിച്ചും അദ്ദേഹം കഴിച്ചു കൂട്ടി. നബി ﷺ യുടെ കൂടെ കൂടുതല്‍ സമയം സഹവസിക്കാന്‍ അവസരം കിട്ടിയതിനാല്‍ അദ്ദേഹത്തിന് ധാരാളം അറിവുകള്‍ ലോകത്തിന് സംഭാവന നല്‍കാന്‍ സാധിക്കുകയുണ്ടായി. പുറത്ത് ജോലിക്കും മറ്റും പോയിട്ടുള്ള മറ്റു സ്വഹാബിമാര്‍ പള്ളിയില്‍ വരുന്ന വേളയിലും മറ്റുമായി നബി ﷺ യില്‍നിന്ന് ലഭിച്ച അറിവുകള്‍ അവരുമായി അദ്ദേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.
നബി ﷺ പല ഉത്തരവാദിത്തങ്ങളും അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ ഏൽപ്പിക്കുകയുണ്ടായി. സക്കാത്തിന്റെ മുതൽ സംരക്ഷണം, ബഹ്റൈനിലേക്ക് ഗവർണ്ണറായി അലിയ്യുബ്നു ഹദ്റമിയുടെ കൂടെ ഔദ്യോഗികമായി നിയമിച്ചത് എന്നിവ അവയിൽ ചിലത് മാത്രമാണ്.
ആളുകളൊക്കെ ദീനിൽ നല്ലതുപോലെ അറിവ് നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ ഒരിക്കൽ അങ്ങാടിയിലൂടെ നടന്നു പോകവേ ഇപ്രകാരം വിളിച്ചു പറഞ്ഞു: പള്ളിയിൽ പ്രവാചകന്റെ അനന്തരസ്വത്തുക്കൾ വീതം വെക്കുന്നു. നിങ്ങൾ പോയി നിങ്ങളുടെ വിഹിതം വാങ്ങിക്കുന്നില്ലേ? അങ്ങാടിയിലുള്ളവരെല്ലാം വേഗത്തിൽ പള്ളിയിലേക്ക് ഓടിപ്പോയി. അവർ വരുന്നത് വരെ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ അവിടെതന്നെ കാത്തുനിന്നു. അവരെല്ലാം തിരിച്ചു വന്നപ്പോൾ പറഞ്ഞു: അവിടെ ഒന്നും വീതം വെക്കുന്നതായി ഞങ്ങൾ കാണുന്നില്ല. പള്ളിയില്‍ കുറേ പേർ നമസ്കരിക്കുന്നുണ്ട്. വേറെ കുറേ പേർ ഖുർആൻ പാരായണം ചെയ്യുന്നുണ്ട്. വേറെ കുറേയാളുകൾ ഹലാലും ഹറാമും ചർച്ച ചെയ്യുന്നുണ്ട്. അബൂഹുറൈറ رَضِيَ اللَّهُ عَنْهُ അവരോട് പറഞ്ഞു: നിങ്ങൾക്ക് നാശം. അതു തന്നെയാണ് പ്രവാചകന്റെ അനന്തരസ്വത്ത്.
പ്രവാചകന്റെ പല സുന്നത്തുകളെയും അവഗണിക്കുന്ന വിഭാഗങ്ങൾ ആദ്യമായി അധിക്ഷേപിക്കുന്നത് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെയാണ്. കാരണം അദ്ദേഹത്തെ അവഗണിച്ചാൽ നബിയുടെ പല ഹദീസുകളെയും തള്ളാം.
അവസാന കാലത്ത് രോഗം ബാധിച്ച് അബൂഹുറൈറ رَضِيَ اللَّهُ عَنْهُ കരഞ്ഞപ്പോൾ അദ്ദേഹം ചോദിക്കപ്പെട്ടു: എന്തിനാണ് താങ്കൾ കരയുന്നത്? അദ്ദേഹം പറഞ്ഞു:ഐഹിക സുഖസൗകര്യങ്ങളെ ഓർത്തല്ല ഞാൻ കരയുന്നത്. സുദീർഘമായ യാത്രയേയും കുറഞ്ഞ വിഭവങ്ങളെയും ഓർത്തുകൊണ്ടാണ് ഞാൻ കരഞ്ഞത്. ഞാൻ സ്വർഗത്തിന്റെയും നരകത്തിന്റെയും കുന്നുകൾക്കും കുഴികൾക്കുും ഇടയിലാണ്. ഏതിലാണ് ഞാൻ പതിക്കുകയെന്ന് എനിക്കറിയില്ല.
അങ്ങനെ മദീനയിൽ വെച്ച് ഹിജ്റ 57 ൽ മുആവിയ رَضِيَ اللَّهُ عَنْهُ വിന്റെ ഭരണകാലഘട്ടത്തിലെ അവസാനത്തിൽ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ മരണമടഞ്ഞു. അദ്ദേഹത്തിന്ന് അന്ന് എഴുപത്തിയെട്ട് വയസ്സുണ്ടായിരുന്നു. ബഖീഇലാണ് മറവുചെയ്യപ്പെട്ടത്.
kanzululoom.com