إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ
തീര്‍ച്ചയായും പുണ്യവാന്മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. (ഖുർആൻ:82/13)
الْمُرَادُ بِالْأَبْرَارِ، الْقَائِمُونَ بِحُقُوقِ اللَّهِ وَحُقُوقِ عِبَادِهِ، الْمُلَازِمُونَ لِلْبِرِّ، فِي أَعْمَالِ الْقُلُوبِ وَأَعْمَالِ الْجَوَارِحِ، فَهَؤُلَاءِ جَزَاؤُهُمُ النَّعِيمُ فِي الْقَلْبِ وَالرُّوحِ وَالْبَدَنِ، فِي دَارِ الدُّنْيَا وَفِي دَارِ الْبَرْزَخِ وَفي دَارِ الْقَرَارِ.
പുണ്യവാന്മാരെക്കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനോടും അവന്റെ അടിമകളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നവരും ഹൃദയത്തിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനത്തില്‍ പുണ്യകരമായതില്‍ ഉറച്ചു നില്‍ക്കുന്നവരുമാണ്. ഇവര്‍ക്കാകട്ടെ ഈ ലോകത്തും ക്വബ്‌റിലും പരലോകത്തും ശരീരത്തിനും ആത്മാവിനും ഹൃദയത്തിനും സുഖ ജീവിതമാണ് പ്രതിഫലമായിട്ടുള്ളത്. (തഫ്സീറുസ്സഅ്ദി)
إِنَّ ٱلْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا ﴿٥﴾عَيْنًا يَشْرَبُ بِهَا عِبَادُ ٱللَّهِ يُفَجِّرُونَهَا تَفْجِيرًا ﴿٦﴾
തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും. അല്ലാഹുവിന്‍റെ ദാസന്‍മാര്‍ കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്. അവരത് പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും. (ഖുർആൻ:75/5-6)
وَأَمَّا {الأَبْرَارَ} وَهُمُ الَّذِينَ بَرَّتْ قُلُوبُهُمْ بِمَا فِيهَا مِنْ مَحَبَّةِ اللَّهِ وَمَعْرِفَتِهِ، وَالْأَخْلَاقِ الْجَمِيلَةِ، فَبَرَّتْ أَعْمَالُهُمْ ، وَاسْتَعْمَلُوهَا بِأَعْمَالِ الْبِرِّ فَأَخْبَرَ أَنَّهُمْ يَشْرَبُونَ مِنْ كَأْسٍ أَيْ: شَرَابٍ لَذِيذٍ مِنْ خَمْرٍ قَدْ مُزِجَ بِكَافُورٍ أَيْ: خُلِطَ بِهِ لِيُبَرِّدَهُ وَيَكْسَرَ حِدَّتَهُ، وَهَذَا الْكَافُورُ فِي غَايَةِ اللَّذَّةِ قَدْ سَلِمَ مِنْ كُلِّ مُكَدِّرٍ وَمُنَغِّصٍ، مَوْجُودٍ فِي كَافُورِ الدُّنْيَا، فَإِنَّ الْآفَةَ الْمَوْجُودَةَ فِي الْأَسْمَاءِ الَّتِي ذَكَرَهَا اللَّهُ فِي الْجَنَّةِ وَهِيَ فِي الدُّنْيَا تُعْدَمُ فِي الْآخِرَةِ .
എന്നാല്‍ {പുണ്യവാന്മാര്‍} അല്ലാഹുവിനെ കുറിച്ചുള്ള അറിവിനാലും സ്‌നേഹത്താലും അവരുടെ നല്ല സ്വഭാവ ഗുണങ്ങളാലും അവര്‍ നന്മ ചെയ്തു. അങ്ങനെ അവരുടെ കര്‍മങ്ങള്‍ നന്നായി. പുണ്യങ്ങളുടെ അവസരങ്ങളെ അവര്‍ പ്രയോജനപ്പെടുത്തി.
അതിനാലവര്‍ {ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്} കര്‍പ്പൂരം കലര്‍ത്തിയ മദ്യത്തില്‍ നിന്നുള്ള രുചികരമായ പാനീയം. കര്‍പ്പൂരം കലര്‍ത്തുന്നത് അതിന്റെ തീവ്രത കുറക്കാനും തണുപ്പിക്കാനുമാണ്. ഈ കര്‍പ്പൂരം അങ്ങേയറ്റം രുചികരമാണ്. ഇഹലോകത്തെ കര്‍പ്പൂരത്തിനുള്ള ന്യൂനതയില്‍ നിന്നും കലക്കത്തില്‍ നിന്നുമെല്ലാം അത് സുരക്ഷിതമായിരിക്കും. സ്വര്‍ഗത്തിലുണ്ടെന്ന് അല്ലാഹു പറഞ്ഞ ദുനിയാവിലെ വസ്തുക്കളില്‍ നിന്നെല്ലാം അതിന്റെ അപകടങ്ങള്‍ ഇല്ലാതാവും. (തഫ്സീറുസ്സഅ്ദി)
كـَلَّآ إِنَّ كِتَٰبَ ٱلْأَبْرَارِ لَفِى عِلِّيِّينَ ﴿١٨﴾ وَمَآ أَدْرَىٰكَ مَا عِلِّيُّونَ ﴿١٩﴾ كِتَٰبٌ مَّرْقُومٌ ﴿٢٠﴾ يَشْهَدُهُ ٱلْمُقَرَّبُونَ ﴿٢١﴾ إِنَّ ٱلْأَبْرَارَ لَفِى نَعِيمٍ ﴿٢٢﴾ عَلَى ٱلْأَرَآئِكِ يَنظُرُونَ ﴿٢٣﴾ تَعْرِفُ فِى وُجُوهِهِمْ نَضْرَةَ ٱلنَّعِيمِ ﴿٢٤﴾ يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ﴿٢٥﴾ خِتَٰمُهُۥ مِسْكٌ ۚ وَفِى ذَٰلِكَ فَلْيَتَنَافَسِ ٱلْمُتَنَٰفِسُونَ ﴿٢٦﴾ وَمِزَاجُهُۥ مِن تَسْنِيمٍ ﴿٢٧﴾ عَيْنًا يَشْرَبُ بِهَا ٱلْمُقَرَّبُونَ ﴿٢٨﴾
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും. ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? എഴുതപ്പെട്ട ഒരു രേഖയത്രെ അത്. സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌തീര്‍ച്ചയായും പുണ്യവാന്മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും. അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ. അതിലെ ചേരുവ തസ്നീം ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം. (ഖുർആൻ:83/22-28)
അധര്‍മകാരികളുടെ രേഖ ഏറ്റവും താഴ്ന്നതും ഇടുങ്ങിയതുമായ സ്ഥലത്താണെന്ന് പറഞ്ഞപ്പോള്‍ പുണ്യവാന്മാരുടെ രേഖ ഏറ്റവും ഉന്നതവും വിശാലവുമായ സ്ഥാനത്താണെന്നു പറഞ്ഞു. അവരുടെ രേഖ എഴുതപ്പെട്ടതാണ്. {സാമീപ്യം സിദ്ധിച്ചവര്‍ അതിന്റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്.} അതായത് ആദരണീയരായ മലക്കുകള്‍ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും ആത്മാവുകള്‍. ഉന്നത ലോകത്ത് അവരെ പരാമര്‍ശിക്കുന്നതിലൂടെ പ്രശസ്തരാകും. ഇല്ലിയ്യൂന്‍ എന്നത് സ്വര്‍ഗത്തില്‍ ഉന്നതമായതാണ്. അവരുടെ രേഖയെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ സുഖാനുഗ്രഹത്തിലാണെന്നു പറഞ്ഞു. അതില്‍ ഹൃദയവും ആത്മാവും ശരീരവും അനുഭവിക്കുന്ന സര്‍വ സുഖങ്ങളും ഉള്‍പ്പെടുന്നു.
{സോഫകളിലായി} മനോഹരമായ വിരിപ്പുകളില്‍ അലംകൃതമായ കട്ടിലുകളില്‍ {അവര്‍ നോക്കിക്കൊണ്ടിരിക്കും} അവര്‍ക്ക് അല്ലാഹു തയ്യാറാക്കിയ സന്തോഷങ്ങളിലേക്ക്; ഔദാര്യവാനായ അവരുടെ രക്ഷിതാവിന്റെ മുഖത്തേക്കും.
{നിനക്കറിയാം} അവരിലേക്ക് നോക്കുന്നവന്. {അവരുടെ മുഖങ്ങളില്‍ സുഖാനുഗ്രഹത്തിന്റെ തിളക്കം} അതിന്റെ ശോഭയും പ്രസന്നതയും ഭംഗിയും എന്നര്‍ഥം.
{ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും}. അത് പാനീയങ്ങളില്‍ ഏറ്റവും ശുദ്ധവും രുചിയേറിയതുമായിരിക്കും. {മുദ്രവെക്കപ്പെട്ടത്} ആണ് ആ പാനീയം. {അതിന്റെ മുദ്ര കസ്തൂരിയായിരിക്കും} മുദ്രവെക്കപ്പെട്ടത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതിന്റെ ആസ്വാദനത്തെ മറക്കുന്നതോ രുചിയെ കേടുവരുത്തുന്നതോ ആയ ഒന്നും അതില്‍ പ്രവേശിക്കുകയില്ല എന്നാണ്. അതിനാണ് കസ്തൂരി കൊണ്ടുള്ള മുദ്ര. മറ്റൊരാശയം: ആ മദ്യം കുടിച്ചുതീരുമ്പോള്‍ പാത്രത്തിനടിയില്‍ അവസാനമെത്തുന്നത് കസ്തൂരിയായിരിക്കും. ഇവിടെ ഈ അവശിഷ്ടം ഒഴിച്ചുകളയലാണ് അവിടെ അത് ഏറ്റവും ശ്രേഷ്ഠമായതാണ്. {അതിനു വേണ്ടി} അല്ലാഹുവിനല്ലാതെ മേന്മയും അളവും ഒരാള്‍ക്കുമറിയാത്ത നിത്യ സുഖജീവിതത്തിനു വേണ്ടി. {മത്സരിക്കുന്നവര്‍ അതിനു വേണ്ടി മത്സരിക്കട്ടെ} അതിലേക്കെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ധൃതി കാണിക്കാന്‍ അവര്‍ മത്സരിക്കട്ടെ, അത് നേടുന്നതിന് ഏറ്റവും വിലപ്പെട്ടതിനെ ത്യാഗം ചെയ്യുന്നതിൽ മുൻഗണന നൽകണം, കാരണം ഉന്നതരായ ആളുകൾ നേടിയെടുക്കാൻ മത്സരിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും അർഹതയുള്ളതിതിനാണ്.
{ഈ പാനീയം, അതിലെ ചേരുവ തസ്നീം ആയിരിക്കും. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവു ജലം} അവര്‍ക്കു മാത്രം സ്വര്‍ഗ പാനീയങ്ങളില്‍ ഏറ്റവും ഉന്നതമായത്. അതിനാല്‍ തന്നെ അത് സാമീപ്യം സിദ്ധിച്ചവര്‍ക്ക് മാത്രം പ്രത്യേകമാണ്; സൃഷ്ടികളില്‍ ഉന്നത സ്ഥാനീയര്‍ക്ക്. നന്മയുടെ പക്ഷക്കാര്‍ക്കു വേണ്ടി കലര്‍ത്തിയുണ്ടാക്കിയത്. രുചികരമായ പാനീയങ്ങളും ശുദ്ധമായ മദ്യവും ചേര്‍ത്തത്. (തഫ്സീറുസ്സഅ്ദി)
لَٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ
എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം. (ഖുർആൻ:3/198)
وَهُمُ الَّذِينَ بَرَّتْ قُلُوبُهُمْ، فَبَرَّتْ أَقْوَالُهُمْ وَأَفْعَالُهُمْ، فَأَثَابَهُمُ الْبَرُّ الرَّحِيمُ مِنْ بِرِّهِ أَجْرًا عَظِيمًا، وَعَطَاءً جَسِيمًا، وَفَوْزًا دَائِمًا.
അവരുടെ ഹൃദയങ്ങൾ പുണ്യം നിറഞ്ഞതാണ്, അതിനാൽ അവരുടെ വാക്കുകളും പ്രവൃത്തികളും പുണ്യം നിറഞ്ഞതാണ്. അതിനാൽ ഉദാരനും കരുണാനിധിയുമായ അവൻ (അല്ലാഹു) അവന്റെ പുണ്യത്തിൽ നിന്നും മഹത്തായ പ്രതിഫലവും വമ്പിച്ച സമ്മാനവും, നിലനിൽക്കുന്ന വിജയവും നൽകി. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com
One Response
اللهم ٱجعلنا منهم
آمين