സത്യവിശ്വാസികളെ,
നരകം സത്യമാണ്. സ്വ൪ഗവും സത്യമാണ്. നരകത്തില്‍ നിന്ന് രക്ഷപെട്ട് സ്വ൪ഗത്തില്‍ പ്രവേശിക്കുന്നവരാണ് യഥാ൪ത്ഥത്തില്‍ ജീവിത വിജയം നേടുന്നവ൪. അതുകൊണ്ടുതന്നെ ഒരു മനുഷ്യന്റെ ജീവിതലക്ഷ്യം എങ്ങനെയും സ്വ൪ഗത്തില്‍ കടക്കുകയെന്നുള്ളതാണ്.
ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ
അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. (ഖു൪ആന്‍:3/185)
ഈ തത്വവും അതിലേക്കുള്ള മാ൪ഗങ്ങളും പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവാചകന്‍മാ൪ അയക്കപ്പെട്ടതും വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പെട്ടതും.
അന്ത്യപ്രവാചകനായ നമ്മുടെ നബി മുഹമ്മദ് ﷺ യുടെ ഒരു വചനം കാണുക:تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ നബി ﷺ പറഞ്ഞു: രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചിരിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുവോളം നിങ്ങള്‍ പിഴച്ചു പോകുകയില്ല. അല്ലാഹുവിന്റെ കിത്താബും അവന്റെ നബി ﷺ യുടെ സുന്നത്തുമാണവ. (സ്വഹീഹുല്‍ ജാമിഅ്: 2937).
എന്നാല്‍ മുസ്ലിംകളില്‍ ഭൂരിഭാഗവും ഖു൪ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ബഹുദൂരം അകന്നു. അവ൪ വിവിധ കക്ഷികളായി. അങ്ങനെ നബി ﷺ മുന്‍കൂട്ടി പറഞ്ഞിട്ടുള്ളത് തന്നെ സംഭവിച്ചു.
وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً. قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: مَا أَنَا عَلَيْهِ وَأَصْحَابِي
നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് അവര്‍ (ആ രക്ഷപെടുന്നവ൪)? നബി ﷺ പറഞ്ഞു: ഞാനും എന്റെ സ്വഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി:2641)
എഴുപത്തി മൂന്ന് കക്ഷികളിൽ ‘വിജയിക്കുന്ന കക്ഷി’ ഒന്ന് മാത്രമാണ്. അവരുടെ സ്വഭാവ ഗുണങ്ങളും പ്രത്യേകതകളും നബി ﷺ തന്നെ പഠിപ്പിച്ചു: ‘ഞാനും എന്റെ സ്വഹാബത്തും സഞ്ചരിക്കുന്ന പാതയിലൂടെയാണ് അവരും സഞ്ചരിക്കുക.’ വിശ്വാസിക്ക് സത്യപാതയിൽ നിലനിൽക്കുവാൻ തിരുനബി ﷺ കാണിച്ച വഴിയടയാളമാണ് ഈ വരികൾ.
ﻓَﺈِﻥْ ءَاﻣَﻨُﻮا۟ ﺑِﻤِﺜْﻞِ ﻣَﺎٓ ءَاﻣَﻨﺘُﻢ ﺑِﻪِۦ ﻓَﻘَﺪِ ٱﻫْﺘَﺪَﻭا۟ ۖ നിങ്ങള്‍ (സ്വഹാബികള്‍) ഈ വിശ്വസിച്ചത് പോലെ അവരും (വേദക്കാ൪) വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. (ഖു൪ആന്‍:2/137)
നബി ﷺ യില്‍ നിന്ന് നേരിട്ട് ഖുര്‍ആനും ഹദീസും മനസ്സിലാക്കിയവരാണ് സ്വഹാബികള്‍. അവരില്‍ നിന്നും താബിഉകളും, താബിഉകളില്‍ നിന്ന് തബഉത്താബിഉകളും അപ്രകാരം ദീന്‍ പഠിച്ചു.
خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍.(ബുഖാരി:2652)
അതുകൊണ്ടുതന്നെ സലഫുകള്‍ (മുൻഗാമികൾ) എങ്ങനെയാണോ ഖുര്‍ആനും സുന്നത്തും മനസ്സിലാക്കിയിട്ടുള്ളത് അപ്രകാരമാണ് നാമും അത് മനസ്സിലാക്കേണ്ടത്.
സലഫുകൾ മനസിലാക്കിയതു പോലെ ദീൻ പഠിക്കുക എന്ന ഉദ്ദേശത്തോടെ WISDOM ISLAMIC ORGANIZATION അഞ്ചൽ യൂണിറ്റ് (കൊല്ലം ജില്ല) തയ്യാറാക്കിയിട്ടുള്ള website ആണിത്. ഈ നന്‍മയുടെ മാ൪ഗത്തില്‍ നിങ്ങളും പങ്കാളികളാകുക. അറിവ് നേടുകയും അത് മറ്റുള്ളവ൪ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക.
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.بَلِّغُوا عَنِّي وَلَوْ آيَةً നബി ﷺ പറഞ്ഞു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക. (ബുഖാരി:3461)
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ നബി ﷺ പറഞ്ഞു: നന്മ അറിയിച്ചുകൊടുക്കുന്നതാരോ അവന് അത് പ്രവര്‍ത്തിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്‌ലിം 1893)