നന്മ-തിന്‍മകളുടെ വിഷയത്തില്‍ ഒരു സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്. എല്ലാ നന്‍മയും ഒരാള്‍ക്ക് ചെയ്യാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ നന്‍മകളില്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുകയാണ് വേണ്ടത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337)
നന്‍മകളില്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്‍മകളില്‍ നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രം നന്‍മ-തിന്‍മകളുടെ വിഷയത്തിലെ സത്യവിശ്വാസിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അതായത് മറ്റുള്ളവരോട് നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും അവന്റെ മേൽ ബാധ്യതയാണ്.
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു. (ഖു൪ആന്‍:3/110)
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)
സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും മാത്രം പോരാ. അതുകൊണ്ട് വസ്വിയ്യത്ത് ചെയ്യണം. നൻമ കൽപ്പിക്കലും തിൻമ തടയലും മുസ്ലിംകളുടെ പൊതുകടമയാണ്.
وَٱلْعَصْرِ ﴿١﴾ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ﴿٢﴾ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ﴿٣﴾
കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖു൪ആന്‍:103/1-3)
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: സത്യവിശ്വാസികള്‍ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ – മറ്റുള്ളവരെ നന്നാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കുകകൂടി ചെയ്യുന്നത് അവരുടെ കടമയാണ് – എന്നും, അതിനായി അവര്‍ തമ്മതമ്മിലും മറ്റുള്ളവരെയും നല്ലകാര്യങ്ങള്‍ക്കായി ഉപദേശിക്കുകയും, ചീത്ത കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യേതുണ്ടെന്നും അല്ലാഹു കല്‍പിക്കുന്നു. മുസ്‌ലിമായ ഓരോ വ്യക്തിക്കും തന്‍റെ കഴിവനുസരിച്ചും സന്ദര്‍ഭം അനുസരിച്ചും ബാധകമാകുന്നതാണ് ഈ കല്‍പന. അതോടുകൂടി, മതപരമായ മറ്റ് തുറകളിലെന്നപോലെ, ഈ തുറയിലും ഇറങ്ങി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം ഈ സമുദായത്തില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കേണ്ടതുണ്ടെന്നും അല്ലാഹു കല്‍പിക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 3/104 ന്റെ വിശദീകരണം)
സദാചാരത്തെക്കുറിച്ചു ഉപദേശിക്കലും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കലും സത്യവിശ്വാസികളുടെ കടമയാണെന്നും, എല്ലാ നിലവാരത്തിലുള്ള ആളുകളും അവരവരുടെ കഴിവുപോലെ അതിനു ബാധ്യസ്ഥരാണെന്നും അനേകം ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാകുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/199ന്റെ വിശദീകരണം)
നൻമ കൽപ്പിക്കുക, തിൻമ തടയുക എന്നത് പ്രവാചകൻമാർ നിർവ്വഹിച്ച മഹത്തരമായ കർത്തവ്യമായിരുന്നു.
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
മുഹമ്മദ് നബി ﷺ യുടെ വിശേഷണമായി അല്ലാഹു പറഞ്ഞു:
ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلْأُمِّىَّ ٱلَّذِى يَجِدُونَهُۥ مَكْتُوبًا عِندَهُمْ فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَىٰهُمْ عَنِ ٱلْمُنكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلْأَغْلَٰلَ ٱلَّتِى كَانَتْ عَلَيْهِمْ ۚ فَٱلَّذِينَ ءَامَنُوا۟ بِهِۦ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُوا۟ ٱلنُّورَ ٱلَّذِىٓ أُنزِلَ مَعَهُۥٓ ۙ أُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ
(അതായത്) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍:7/157)
വേദക്കാരിലെ നല്ല ആളുകളെ കുറിച്ച് പരാമർശിച്ചപ്പോൾ അവരുടെ ഗുണങ്ങളായി വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുള്ളത് കാണുക:
يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُسَٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَٰٓئِكَ مِنَ ٱلصَّٰلِحِينَ
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സദാചാരം കല്‍പിക്കുകയും. ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നല്ല കാര്യങ്ങളില്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു. (ഖു൪ആന്‍:3/114)
നന്മ കൽപ്പിക്കലും തിന്മ വിലക്കലും ഈമാനിന്റെ അടയാളമാകുന്നു.
وَٱلْمُؤْمِنُونَ وَٱلْمُؤْمِنَٰتُ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ يَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ وَيُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَيُطِيعُونَ ٱللَّهَ وَرَسُولَهُۥٓ ۚ أُو۟لَٰٓئِكَ سَيَرْحَمُهُمُ ٱللَّهُ ۗ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്. (ഖു൪ആന്‍:9/71)
ٱلتَّٰٓئِبُونَ ٱلْعَٰبِدُونَ ٱلْحَٰمِدُونَ ٱلسَّٰٓئِحُونَ ٱلرَّٰكِعُونَ ٱلسَّٰجِدُونَ ٱلْـَٔامِرُونَ بِٱلْمَعْرُوفِ وَٱلنَّاهُونَ عَنِ ٱلْمُنكَرِ وَٱلْحَٰفِظُونَ لِحُدُودِ ٱللَّهِ ۗ وَبَشِّرِ ٱلْمُؤْمِنِينَ
പശ്ചാത്തപിക്കുന്നവര്‍, ആരാധനയില്‍ ഏര്‍പെടുന്നവര്‍, സ്തുതികീര്‍ത്തനം ചെയ്യുന്നവര്‍, (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍) സഞ്ചരിക്കുന്നവര്‍, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവര്‍, സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ അതിര്‍വരമ്പുകളെ കാത്തുസൂക്ഷിക്കുന്നവര്‍. (ഇങ്ങനെയുള്ള) മുഅ്മിനീങ്ങൾക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/112)
ഇസ്ലാം ദീനിന്റെ സംരക്ഷണത്തിന് അല്ലാഹു വെച്ചിരുക്കുന്ന ഒരു മാർഗമാണ് നന്മ കൽപ്പിക്കലും തിന്മ വിലക്കലും.
عن حذيفة – رضي الله عنه – قال: قيل له: في يوم واحد تركت بنو إسرائيل دينهم قال: لا، ولكنهم كانوا إذا أمروا بشيء تركوه، وإذا نهوا عن شيء ركبوه حتى انسلخوا من دينهم كما ينسلخ الرجل من قميصه.
ഹുദൈഫ رَضِيَ اللَّهُ عَنْهُ ചോദിക്കപ്പെട്ടു: ബനൂ ഇസ്റാഈല്യർ ഒരൊറ്റ ദിവസം കൊണ്ട് അവരുടെ ദീൻ ഒഴിവാക്കിയതാണോ? അദ്ദേഹം പറഞ്ഞു: അല്ല, അവരോട് എന്തെങ്കിലും കാര്യം (ദീനിൽ നിയമമാക്കിയത് പ്രവർത്തിക്കാൻ) കൽപ്പിക്കപ്പെട്ടാൽ അവരത് ഒഴിവാക്കും. അവരോട് എന്തെങ്കിലും കാര്യം (ദീനിൽ നിയമമാക്കിയത് പ്രവർത്തിക്കാൻ) വിരോധിക്കപ്പെട്ടാൽ അവരത് ചെയ്യും. ഒരു മനുഷ്യൻ അവന്റെ വസ്ത്രം ഊരി മാറ്റുന്നതുപോലെ പടിപടിയായാണ് അവർ അവരുടെ ദീനിൽ നിന്ന് തെറിച്ച് പോയത്.
മുസ്ലിംകളുടെ അവസ്ഥയും ഉഇതുപോലെ തന്നെയായിരിക്കും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്ലാം അപരിചിതമായാണ് ആരംഭിച്ചത്. ആരംഭിച്ച പ്രകാരം അപരിചിതത്വത്തിലേക്ക് അത് മടങ്ങുക തന്നെ ചെയ്യും. അതിനാല്‍ അപരിചിതര്‍ക്ക് മംഗളം. (മുസ്ലിം:145)
അതുകൊണ്ടാണ് നന്മ കൽപ്പിക്കലും തിന്മ വിലക്കലും വഴി ഇസ്ലാം സംരക്ഷിക്കപ്പെടുന്നുവെന്ന് പറഞ്ഞത്.
ലുഖ്മാൻ عليه السلام മകന് നൽകിയ ഉപദേശങ്ങളിൽ ഒന്ന് ഇപ്രകാരമായിരുന്നു.
ﻳَٰﺒُﻨَﻰَّ ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃْﻣُﺮْ ﺑِﭑﻟْﻤَﻌْﺮُﻭﻑِ ﻭَٱﻧْﻪَ ﻋَﻦِ ٱﻟْﻤُﻨﻜَﺮِ ﻭَٱﺻْﺒِﺮْ ﻋَﻠَﻰٰ ﻣَﺎٓ ﺃَﺻَﺎﺑَﻚَ ۖ ﺇِﻥَّ ﺫَٰﻟِﻚَ ﻣِﻦْ ﻋَﺰْﻡِ ٱﻷُْﻣُﻮﺭِ
എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം(നന്‍മ) കല്‍പിക്കുകയും ദുരാചാരത്തില്‍(തിന്‍മയില്‍) നിന്ന് വിലക്കുകയും, നിനക്ക് ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്. (ഖു൪ആന്‍ :31/17)
നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ചെയ്യുന്നവരെ അല്ലാഹു പുകഴ്ത്തുന്നത് കാണുക:
ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ
ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു. (ഖു൪ആന്‍:22/41)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ عَلَيْكُمْ أَنفُسَكُمْ ۖ لَا يَضُرُّكُم مَّن ضَلَّ إِذَا ٱهْتَدَيْتُمْ ۚ إِلَى ٱللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.(ഖു൪ആന്‍:5/105)
നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ആവശ്യമില്ലെന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കിയവരോട് അബൂബക്ര്‍ സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْهُ പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.
عَنْ قَيْسٍ، قَالَ قَامَ أَبُو بَكْرٍ رَضِيَ اللَّهُ عَنْهُ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ ثُمَّ قَالَ يَا أَيُّهَا النَّاسُ إِنَّكُمْ تَقْرَءُونَ هَذِهِ الْآيَةَ {يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ لَا يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ} وَإِنَّا سَمِعْنَا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّ النَّاسَ إِذَا رَأَوْا الْمُنْكَرَ فَلَمْ يُنْكِرُوهُ أَوْشَكَ أَنْ يَعُمَّهُمْ اللَّهُ بِعِقَابِهِ.
ക്വൈസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:അബൂബക്ര്‍ സ്വിദ്ദീക്വ് رَضِيَ اللَّهُ عَنْهُ (ഒരിക്കൽ) എഴുന്നേറ്റ് നിന്ന് അല്ലാഹുവിനെ സ്തുതിച്ചു, ശേഷം പറഞ്ഞു: ഹേ, മനുഷ്യരേ, നിങ്ങള്‍ {സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. …… } എന്നുള്ള (ഈ) വചനം ഓതുന്നു. അതിനെ അതിന്‍റെ സ്ഥാനത്തല്ലാതെ നിങ്ങള്‍ വെക്കുകയും ചെയ്യുന്നു. നബി ﷺ ഇങ്ങിനെ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ‘ഒരു നിരോധിക്കപ്പെട്ട കാര്യം കിട്ട് ജനങ്ങള്‍ അതിന് മാറ്റം വരുത്താതിരിക്കുന്ന പക്ഷം, അല്ലാഹു അവരില്‍ പൊതുവായ വല്ല ശിക്ഷയും ഏര്‍പ്പെടുത്തുവാന്‍ ഇടയാകുന്നതാണ്’. (മുസ്നദ് അഹ്മദ്)
عَنْ أَبِي أُمَيَّةَ الشَّعْبَانِيِّ، قَالَ أَتَيْتُ أَبَا ثَعْلَبَةَ الْخُشَنِيَّ فَقُلْتُ لَهُ كَيْفَ تَصْنَعُ فِي هَذِهِ الآيَةِ قَالَ أَيَّةُ آيَةٍ قُلْتُ قَوْلُهُ : ( يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ لاَ يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ ) قَالَ أَمَا وَاللَّهِ لَقَدْ سَأَلْتَ عَنْهَا خَبِيرًا سَأَلْتُ عَنْهَا رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ” بَلِ ائْتَمِرُوا بِالْمَعْرُوفِ وَتَنَاهَوْا عَنِ الْمُنْكَرِ حَتَّى إِذَا رَأَيْتَ شُحًّا مُطَاعًا وَهَوًى مُتَّبَعًا وَدُنْيَا مُؤْثَرَةً وَإِعْجَابَ كُلِّ ذِي رَأْىٍ بِرَأْيِهِ فَعَلَيْكَ بِخَاصَّةِ نَفْسِكَ وَدَعِ الْعَوَامَّ فَإِنَّ مِنْ وَرَائِكُمْ أَيَّامًا الصَّبْرُ فِيهِنَّ مِثْلُ الْقَبْضِ عَلَى الْجَمْرِ لِلْعَامِلِ فِيهِنَّ مِثْلُ أَجْرِ خَمْسِينَ رَجُلاً يَعْمَلُونَ مِثْلَ عَمَلِكُمْ ” . قَالَ عَبْدُ اللَّهِ بْنُ الْمُبَارَكِ وَزَادَنِي غَيْرُ عُتْبَةَ قِيلَ يَا رَسُولَ اللَّهِ أَجْرُ خَمْسِينَ رَجُلاً مِنَّا أَوْ مِنْهُمْ قَالَ ” لاَ بَلْ أَجْرُ خَمْسِينَ مِنْكُمْ ” .
അബൂഉമയ്യത്ത ശ്ശഅ്ബാനിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അബൂഥഅ്‌ലബത്തല്‍ ഖുശനീ (റ)യോടു {സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. …… } എന്ന വചനത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: ‘സൂക്ഷ്മമായി അറിയുന്ന ഒരാളോട് – അതായത്, നബി ﷺ യോട് – ഞാന്‍ അതിനെപ്പറ്റി ചോദിച്ചിരിക്കുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എന്നാല്‍, നിങ്ങള്‍ സദാചാരത്തെക്കുറിച്ചു ഉപദേശിക്കണം; ദുരാചാരത്തെക്കുറിച്ചു നിരോധിക്കുകയും ചെയ്യണം. അങ്ങനെ, ലുബ്ധതക്ക് വഴിപ്പെടുന്നതായും, തന്നിഷ്ടം പിന്‍പറ്റപ്പെടുന്നതായും, ഐഹിക കാര്യത്തിന് പ്രാധാന്യം നല്‍കപ്പെടുന്നതായും, ഓരോരുത്തരും അവരവരുടെ അഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതായും നീ കണ്ടാല്‍, അപ്പോള്‍ നീ നിന്‍റെ സ്വന്തം കാര്യം നോക്കുക. പൊതുജനങ്ങളുടെ കാര്യം നീ വിട്ടേക്കുകയും ചെയ്യുക. നിങ്ങളുടെ പിന്നാലെ ചില നാളുകള്‍ വരാനിരിക്കുന്നു; അന്ന് ക്ഷമ കൈക്കൊള്ളുന്നവന്‍ തീക്കനലിന്‍മേല്‍ പിടിച്ചവനെപ്പോലെയായിരിക്കും. അന്ന് (സല്‍ക്കര്‍മം) പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ പ്രവൃത്തിപോലെ പ്രവര്‍ത്തിക്കുന്ന അമ്പതുപേരുടെ അത്ര പ്രതിഫലമുണ്ടായിരിക്കുന്നതാണ്.’ (തിർമിദി:3058)
قال سعيد بن المسيب : إذا أمرت بالمعروف ونهيت عن المنكر ، فلا يضرك من ضل إذا اهتديت .
സഈദ് ബ്നുൽ മുസയ്യിബ് رحمه الله പറഞ്ഞു : അഥവാ നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മയെ എതിർക്കുകയും ചെയ്‌താൽ പിന്നെ വഴിപിഴച്ചു പോയവർ കാരണം നിങ്ങൾക്ക് പ്രശ്നമുണ്ടാവില്ല. (തഫ്സീർ ഇബ്നുകസീർ)
മറ്റുള്ളവര്‍ക്ക് വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുക, നല്ല കാര്യങ്ങള്‍കൊണ്ട് ഉപദേശിക്കുക, ചീത്ത കാര്യങ്ങളെക്കുറിച്ചു വിരോധിക്കുക, അനാചാര ദുരാചാരങ്ങളെ നീക്കം ചെയ്‌വാന്‍ ശ്രമിക്കുക എന്നിവയിൽ നിന്നും ആരും ഒഴിവല്ല.
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِيَّاكُمْ وَالْجُلُوسَ عَلَى الطُّرُقَاتِ ”. فَقَالُوا مَا لَنَا بُدٌّ، إِنَّمَا هِيَ مَجَالِسُنَا نَتَحَدَّثُ فِيهَا. قَالَ ” فَإِذَا أَبَيْتُمْ إِلاَّ الْمَجَالِسَ فَأَعْطُوا الطَّرِيقَ حَقَّهَا ” قَالُوا وَمَا حَقُّ الطَّرِيقِ قَالَ ” غَضُّ الْبَصَرِ، وَكَفُّ الأَذَى، وَرَدُّ السَّلاَمِ، وَأَمْرٌ بِالْمَعْرُوفِ، وَنَهْىٌ عَنِ الْمُنْكَرِ ”.
അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വഴിയരികിൽ ഇരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുവീൻ. അപ്പോൾ അനുചരൻമാർ പറഞ്ഞു: ഞങ്ങൾക്ക് അതല്ലാതെ മറ്റു സ്ഥലമില്ല; ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ; അതിനാൽ അത് ഞങ്ങൾക്ക് അനിവാര്യമാണ്. നബി ﷺ പറഞ്ഞു: അവിടെയല്ലാതെ നിങ്ങൾക്കിരിക്കാൻ സാധ്യമല്ലങ്കിൽ വഴിക്ക് അതിന്റെ അവകാശം നിങ്ങൾ വിട്ട് കൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവർ ചോദിച്ചു: നബി ﷺ പറഞ്ഞു: കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാൽ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക. (ബുഖാരി:2465)
ഇന്ന് നൻമ കൽപ്പിക്കുക സാർവ്വത്രികമാണെങ്കിലും തിൻമ തടയുക എന്നത് പലരും അവഗണിക്കുന്നുണ്ട്. അത് ശരിയല്ല.
لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴿٧٨﴾ كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ ﴿٧٩﴾
ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്. അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ. (ഖു൪ആന്‍:5/78-79)
عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ
അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: നിങ്ങളിൽ ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞില്ലങ്കിൽ തന്റെ നാവ് കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ. അതാകട്ടെ, ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ്. (മുസ്‌ലിം:49)
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ -رحمه الله പറഞ്ഞു:സുന്നത്ത്കൊണ്ട് കല്‍പിക്കലും, ബിദ്അത്തിനെതൊട്ട് വിരോധിക്കലും, നന്‍മ കല്‍പ്പിക്കലും, തിന്‍മ വിരോധിക്കലുമാകുന്നു. അത് സ്വാലിഹായ അമലുകളില്‍ ഏറ്റവും ശ്രേഷ്ടമായതാകുന്നു. (انظر منهاج السنة – ٥ /٢٥٣)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ” أَفْضَلُ الْجِهَادِ كَلِمَةُ عَدْلٍ عِنْدَ سُلْطَانٍ جَائِرٍ” . أَوْ ” أَمِيرٍ جَائِرٍ”
അബൂ സഈദിൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ആക്രമിയായ ഭരണാധികാരിയുടെ മുന്നിൽ വച്ച് നീതി പറയലാണ്. (അബൂദാവൂദ് : 4344 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قال القرطبي رحمه الله: كل من جلس في مجلس معصية ولم ينكر عليهم يكون معهم في الوزر سواء
ഇമാം ഖുർതുബി رحمه الله പറഞ്ഞു:തിന്മയെ എതിർക്കാതെ തിന്മയുടെ സ്ഥലങ്ങളില്‍ ഇരിക്കുന്ന എല്ലാവർക്കും. അവരെപ്പോലെത്തന്നെ തിന്മയുടെ പാപഭാരം ഉണ്ടായിരിക്കും. (أحكام القران 418/5)
عَنْ عُبَيْدِ اللَّهِ بْنِ جَرِيرٍ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : مَا مِنْ قَوْمٍ يُعْمَلُ فِيهِمْ بِالْمَعَاصِي هُمْ أَعَزُّ مِنْهُمْ وَأَمْنَعُ لاَ يُغَيِّرُونَ إِلاَّ عَمَّهُمُ اللَّهُ بِعِقَابٍ
ജരീറു ബ്നു അബ്ദില്ലാഹ് رضي الله عنه പറയുന്നു: നബി ﷺ പറഞ്ഞു: ഒരു ജനതയിൽ തിന്മകൾ നടമാടുകയും – അവർ അത് ചെയ്യുന്നവരെക്കാൾ പ്രതാപമുള്ളവരും തടയാൻ ശേഷിയുള്ളവരുമായിരിക്കെ – അവർ തിരുത്താതിരിക്കുകയുമാണെങ്കിൽ അവരെ ഒന്നാകെ അല്ലാഹു ഒരു ശിക്ഷ അനുഭവിപ്പിക്കുന്നതാണ്. (ഇബ്നുമാജ:4009)
നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ചെയ്യുമ്പോൾ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിക്കുക, സൗമ്യത കാത്തുസൂക്ഷിക്കുക, അതിന്റെ പേരിലുണ്ടാകുന്ന പ്രയാസങ്ങളിൽ ക്ഷമ പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നൻമ കൽപ്പിക്കുന്നതിന്റെയും തിൻമ തടയുന്നതിന്റെയും ശ്രേഷ്ടതകൾ
1. പാപം പൊറുക്കപ്പെടും
حَدَّثَنَا شَقِيقٌ، سَمِعْتُ حُذَيْفَةَ، يَقُولُ بَيْنَا نَحْنُ جُلُوسٌ عِنْدَ عُمَرَ قَالَ أَيُّكُمْ يَحْفَظُ قَوْلَ النَّبِيِّ صلى الله عليه وسلم فِي الْفِتْنَةِ. قَالَ “ فِتْنَةُ الرَّجُلِ فِي أَهْلِهِ وَمَالِهِ وَوَلَدِهِ وَجَارِهِ، تُكَفِّرُهَا الصَّلاَةُ وَالصَّدَقَةُ وَالأَمْرُ بِالْمَعْرُوفِ وَالنَّهْىُ عَنِ الْمُنْكَرِ ”.
ഷഖീഖ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഹുദൈഫാ رَضِيَ اللَّهُ عَنْهُ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: ഞങ്ങൾ ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഫിത്നയെ കുറിച്ച് നബി ﷺ പറയുന്നത് നിങ്ങളാരെങ്കിലും ഓർക്കുന്നുവോ? ഹുദൈഫാ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഒരാള്‍ക്ക് അവന്റെ കുടംബത്തിലും ധനത്തിലും സന്താനത്തിലും അയല്‍വാസിയിലും ഉണ്ടാകുന്ന ഫിത്നകളെ നമസ്കാരവും നോമ്പും ദാനധര്‍മ്മവും നന്‍മ കല്‍പ്പിക്കലും തിന്‍മ വിരോധിക്കലും വഴി പൊറുത്തുകൊടുക്കുന്നതാണ്……(ബുഖാരി:7096)
2. സ്വദഖയുടെ പ്രതിഫലം ലഭിക്കുന്ന കർമ്മം
عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ وَأَمْرُكَ بِالْمَعْرُوفِ وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةٌ وَإِرْشَادُكَ الرَّجُلَ فِي أَرْضِ الضَّلاَلِ لَكَ صَدَقَةٌ وَبَصَرُكَ لِلرَّجُلِ الرَّدِيءِ الْبَصَرِ لَكَ صَدَقَةٌ وَإِمَاطَتُكَ الْحَجَرَ وَالشَّوْكَةَ وَالْعَظْمَ عَنِ الطَّرِيقِ لَكَ صَدَقَةٌ وَإِفْرَاغُكَ مِنْ دَلْوِكَ فِي دَلْوِ أَخِيكَ لَكَ صَدَقَةٌ ”
അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് സ്വദഖയാണ്. നന്‍മ കല്‍പ്പിക്കുന്നതും തിന്‍മ വിരോധിക്കുന്നതും സ്വദഖയാണ്. വഴിയറിയാത്ത ആളിന് വഴി കാണിച്ചു കൊടുക്കല്‍ സ്വദഖയാണ്. കാഴ്ച ഇല്ലാത്ത ആളിന് കാഴ്ചയാകല്‍ (അഥവാ അയാളെ സഹായിക്കല്‍) സ്വദഖയാണ്. വഴിയില്‍ നിന്നും എല്ല്, കല്ല്, മുള്ള് എന്നിവ നീക്കം ചെയ്യല്‍ സ്വദഖയാണ്. നിന്റെ (വെള്ള)പാത്രത്തതില്‍ നിന്നും നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് (വെള്ളം) ഒഴിച്ചു കൊടുക്കുന്നതും സ്വദഖയാണ്. (തി൪മിദി: 1956)
عَنْ أَبِي مُوسَى الأَشْعَرِيِّ قَالَ قَالَ النَّبِيُّ صلى الله عليه وسلم ” عَلَى كُلِّ مُسْلِمٍ صَدَقَةٌ ”. قَالُوا فَإِنْ لَمْ يَجِدْ قَالَ ” فَيَعْمَلُ بِيَدَيْهِ فَيَنْفَعُ نَفْسَهُ وَيَتَصَدَّقُ ”. قَالُوا فَإِنْ لَمْ يَسْتَطِعْ أَوْ لَمْ يَفْعَلْ قَالَ ” فَيُعِينُ ذَا الْحَاجَةِ الْمَلْهُوفَ ”. قَالُوا فَإِنْ لَمْ يَفْعَلْ قَالَ ” فَيَأْمُرُ بِالْخَيْرِ ”. أَوْ قَالَ ” بِالْمَعْرُوفِ ”. قَالَ فَإِنْ لَمْ يَفْعَلْ قَالَ ” فَيُمْسِكُ عَنِ الشَّرِّ، فَإِنَّهُ لَهُ صَدَقَةٌ ”.
അബൂമൂസല്‍ അശ്അരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വദഖ ചെയ്യല്‍ മുസ്‌ലിങ്ങളുടെയെല്ലാം കടമയാണ്. അവ൪ ചോദിച്ചു : അതിനൊന്നും ലഭിച്ചില്ലെങ്കിലോ? നബി ﷺ പറഞ്ഞു: ജോലി ചെയ്ത് പണമുണ്ടാക്കുകയും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് സ്വദഖ കൊടുക്കുകയും ചെയ്യുക. അവ൪ ചോദിച്ചു : അതിനും കഴിവില്ലെങ്കിലോ? നബി ﷺ പറഞ്ഞു: സഹായം ആവശ്യമുള്ളവരെ സഹായിക്കുക. അവ൪ ചോദിച്ചു :അതിനും കഴിവില്ലെങ്കിലോ? നബി ﷺ പറഞ്ഞു: അവന്‍ നന്മ കല്‍പ്പിക്കട്ടെ, അല്ലെങ്കില്‍ പുണ്യകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കട്ടെ. മറ്റുള്ളവരെ ഉപദ്രവമേല്‍പിക്കാതിരിക്കുക. അതും ഒരു സ്വദഖയാണ്. (ബുഖാരി:6022)
قال الشيخ صالح الفوزان حفظه الله: إذا أرشدت غيرك إلى الخير وحذرته من الشر فقد تصدقت عليه صدقة عظيمة لأن الله ينفعه بها أكثر مما ينفعه بالمال.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : നീ ആരെയെങ്കിലും നന്മയിലേക്ക് വഴി കാണിക്കുകയും, തിന്മയിൽ നിന്ന് വിലക്കുകയും ചെയ്താൽ തീർച്ചയായും നീ അവന്ന് വലിയൊരു സ്വദഖയാണ് നൽകിയിരിക്കുന്നത്. കാരണം അല്ലാഹു അവന് ധനത്തിലൂടെ നൽകുന്ന ഉപകാരത്തെക്കാൾ കൂടുതൽ ഉപകാരം ഇതിലൂടെ നൽകുന്നതാണ്. (അൽമിൻഹതു റബ്ബാനിയ്യ)
3. അല്ലാഹുവിന്റെ സഹായം ലഭിക്കും
وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ﴿٤٠﴾ ٱلَّذِينَ إِن مَّكَّنَّٰهُمْ فِى ٱلْأَرْضِ أَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ وَأَمَرُوا۟ بِٱلْمَعْرُوفِ وَنَهَوْا۟ عَنِ ٱلْمُنكَرِ ۗ وَلِلَّهِ عَٰقِبَةُ ٱلْأُمُورِ ﴿٤١﴾
തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദ്ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു. (ഖു൪ആന്‍:22/41)
മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചയെന്നപോലെ, ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവര്‍അന്ന് ജോലികളില്‍നിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില പ്രത്യേക അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. അല്ലാഹു അവരില്‍ ഒരു പരീക്ഷണം നടത്തി. ശനിയാഴ്ച ദിവസം മത്സ്യങ്ങള്‍ കൂട്ടം കൂട്ടമായി വന്നു വെള്ളത്തിനു മീതെ തലപൊക്കിക്കൊണ്ടിരിക്കും. മറ്റു ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കാറുമില്ല. ഇതു കാണുമ്പോള്‍ അവര്‍ക്കു സഹിക്കുവാന്‍ കഴിയാതായി. അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. ശനിയാഴ്ചദിവസം സമുദ്രത്തിന്‍റെ അടുത്ത സ്ഥലങ്ങളില്‍ കുഴികളുണ്ടാക്കി നീര്‍ച്ചാലുകള്‍വഴി അതിലേക്ക് വെളളം കടത്തിവിടുക. ശനിയാഴ്ച ദിവസം അതില്‍ മത്സ്യം വന്നുനിറയുമ്പോള്‍ ചാലുകള്‍ അടച്ചിടുക. ശബ്ബത്തിന്‍റെ സമയം കഴിഞ്ഞ ശേഷം ആ മല്‍സ്യംപിടിച്ചു ശേഖരിക്കുകയും ചെയ്യും ഇതുവഴി, ശനിയാഴ്ച മത്സ്യം പിടിക്കുന്ന ജോലിക്കുപോയി എന്ന ആരോപണത്തില്‍നിന്നു അവര്‍ ഒഴിവാകുകയും, മത്സ്യം ശേഖരിക്കുവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുന്നു. അവരുടെ ഈ തിൻമയെപ്പറ്റി അവരിലുണ്ടായിരുന്ന നല്ല മനുഷ്യന്‍മാര്‍ അവരെ ഉപദേശിച്ച് നോക്കി. ഇത് കണ്ട മൂന്നാമതൊരു വിഭാഗം ഈ തിൻമക്കെതിരെ സംസാരിച്ച നല്ല മനുഷ്യരെ ആക്ഷേപിച്ചു. വിശുദ്ധ ഖുർആൻ ഇക്കാര്യം പറയുന്നത് കാണുക:
وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ ٱللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدً
അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാന്‍ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ് ഉപദേശിക്കുന്നത്? എന്ന് അവരില്‍ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) (ഖു൪ആന്‍ :7/164)
അപ്പോൾ തിൻമക്കെതിരെ സംസാരിച്ച നല്ല മനുഷ്യരുടെ മറുപടി കാണുക:
قَالُوا۟ مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ
അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ (ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ. (ഖു൪ആന്‍ :7/164)
എന്നാൽ തിൻമ പ്രവർത്തിച്ച ജനങ്ങളത് ചെവിക്കൊണ്ടില്ല. തിൻമക്കെതിരെ സംസാരിച്ച ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അതിക്രമം ചെയ്തവരെ അല്ലാഹു കുരങ്ങുകളാക്കിശിക്ഷിക്കുകയും ചെയ്തു. രൂപം മാറ്റപ്പെട്ടവരാരും പിന്നീട് അധികം ജീവിക്കുകയോ, അവര്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയോ ഉണ്ടായിട്ടില്ല. അല്ലാഹു പറയുന്നു:
فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦٓ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوٓءِ وَأَخَذْنَا ٱلَّذِينَ ظَلَمُوا۟ بِعَذَابِۭ بَـِٔيسِۭ بِمَا كَانُوا۟ يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا۟ عَن مَّا نُهُوا۟ عَنْهُ قُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ ﴿١٦٦﴾
എന്നാല്‍ അവരെ ഓര്‍മപ്പെടുത്തിയിരുന്നത് അവര്‍ മറന്നുകളഞ്ഞപ്പോള്‍ ദുഷ്പ്രവൃത്തിയില്‍ നിന്ന് വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവര്‍ ധിക്കാരം കാണിച്ചിരുന്നതിന്‍റെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു. അങ്ങനെ അവരോട് വിലക്കപ്പെട്ടതിന്‍റെ കാര്യത്തിലെല്ലാം അവര്‍ ധിക്കാരം പ്രവര്‍ത്തിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യന്‍മാരായ കുരങ്ങന്‍മാരായിക്കൊള്ളുക. (ഖു൪ആന്‍ :7/165-166)
നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുമ്പോഴാണ് ഈ ഉമ്മത്ത് ഉത്തമ സമുദായമാകുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും ശിക്ഷ വരുന്നതാണ്.
നന്മ കല്‍പിക്കാതിരിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ നമുക്ക് ബാധിക്കുന്നതാണെന്ന് നബി ﷺ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
عَنْ حُذَيْفَةَ بْنِ الْيَمَانِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوفِ وَلَتَنْهَوُنَّ عَنِ الْمُنْكَرِ أَوْ لَيُوشِكَنَّ اللَّهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ ثُمَّ تَدْعُونَهُ فَلاَ يُسْتَجَابُ لَكُمْ
ഹുദൈഫത്തുബ്നുല്‍ യമാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എന്‍റെ ആത്മാവ് യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ സത്യം! നിങ്ങള്‍ സദാചാരം കൊണ്ട് കല്‍പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു അവന്‍റെ പക്കല്‍ നിന്നുള്ള വല്ല ശിക്ഷാനടപടിയും നിങ്ങളില്‍ നിയോഗിച്ചെന്നുവരാം. പിന്നീട്, നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്കവന്‍ ഉത്തരം നല്‍കുകയില്ല.’ (തി൪മിദി: 2169)
നന്മകള്‍ ചെയ്യുവാനും തിന്മകളില്‍ നിന്നും ജനങ്ങളെ അകറ്റുവാനും ഓരോ മുസ്‌ലിമും പ്രയത്‌നിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള കടുത്ത ശിക്ഷ വരുന്നതാണ്. പിന്നീട് ആ ശിക്ഷയില്‍ നിന്നുള്ള രക്ഷക്ക് അല്ലാഹുവിനോട് ചോദിച്ചത് കൊണ്ട് കാര്യമില്ല. അതിനാല്‍ നാം ഓരോരുത്തരും നമുക്ക് അല്ലാഹു എന്ത് കഴിവാണോ നല്‍കിയിട്ടുള്ളത് അത് ആ മാര്‍ഗത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്.
അല്ലാഹുവിന്റെ ശിക്ഷ വരുന്ന വേളയില്‍ നല്ലവരെയും അല്ലാത്തവരെയും വേര്‍തിരിക്കാതെയാകും ബാധിക്കുക. അല്ലാഹു നമുക്ക് അതിലൂടെ മരണം വിധിച്ചിട്ടുണ്ടെങ്കില്‍ നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടാണല്ലോ ഇഹലോകം വിടുന്നത്. അല്ലെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് അര്‍ഹരായിട്ടാകും മരിക്കേണ്ടി വരിക. അല്ലാഹു പറയുന്നത് കാണുക:
وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍ :8/25)
عَنِ النُّعْمَانَ بْنَ بَشِيرٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَثَلُ الْقَائِمِ عَلَى حُدُودِ اللَّهِ وَالْوَاقِعِ فِيهَا كَمَثَلِ قَوْمٍ اسْتَهَمُوا عَلَى سَفِينَةٍ، فَأَصَابَ بَعْضُهُمْ أَعْلاَهَا وَبَعْضُهُمْ أَسْفَلَهَا، فَكَانَ الَّذِينَ فِي أَسْفَلِهَا إِذَا اسْتَقَوْا مِنَ الْمَاءِ مَرُّوا عَلَى مَنْ فَوْقَهُمْ فَقَالُوا لَوْ أَنَّا خَرَقْنَا فِي نَصِيبِنَا خَرْقًا، وَلَمْ نُؤْذِ مَنْ فَوْقَنَا. فَإِنْ يَتْرُكُوهُمْ وَمَا أَرَادُوا هَلَكُوا جَمِيعًا، وَإِنْ أَخَذُوا عَلَى أَيْدِيهِمْ نَجَوْا وَنَجَوْا جَمِيعًا ”.
നുഅ്മാനു ബ്നു ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്‍റെ നിമയപരിധിക്കുള്ളില്‍ ജീവിക്കുന്നവന്‍റെയും ആ പരിധി ലംഘിക്കുന്നവന്‍റെയും സ്ഥിതി ഒരു സംഘം ആളുകളുടെ സ്ഥിതിപോലെയാണ്. (സീറ്റ് നിര്‍ണ്ണയിക്കാന്‍ വേണ്ടി) അവര്‍ നറുക്കിട്ടു. ചിലര്‍ക്ക് കിട്ടിയത് മേലെ തട്ടാണ്. മറ്റ് ചിലര്‍ക്ക് കപ്പലിന്‍റെ താഴെ തട്ടും. താഴെ തട്ടിലിരിക്കുന്നവര്‍ വെള്ളത്തിനാവശ്യം വരുമ്പോള്‍ മേലെ തട്ടിലിരിക്കുന്നവരുടെ അരികിലൂടെ നടക്കാന്‍ തുടങ്ങി. താഴെ തട്ടിലുള്ളവര്‍ പറഞ്ഞു: ഞങ്ങള്‍ ഓഹരിയില്‍പെട്ട സ്ഥലത്ത് ഞങ്ങളൊരു ഓട്ട തുളച്ചാല്‍ മുകളിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിക്കാമായിരുന്നു. താഴെ തട്ടിലുള്ളവരെ അങ്ങനെ പ്രവര്‍ത്തിക്കാന്‍ വിടുന്ന പക്ഷം രണ്ടു കൂട്ടരും ഒന്നായി നശിക്കും. അവരിങ്ങനെ പ്രവര്‍ത്തിക്കാതിരിക്കാന്‍ അവരുടെ കൈ പിടിച്ചാലോ ഇരുവിഭാഗവും രക്ഷപ്പെടുകയും ചെയ്യും. (ബുഖാരി:2493)
നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തില്ലെങ്കില്‍ ഈ ഉമ്മത്തിലും മ്ലേഛത വര്‍ദ്ധിക്കും. അത് അല്ലാഹുവില്‍ നിന്നുള്ള ശിക്ഷക്ക് കാരണമായി തീരും
عَعَنْ زَيْنَبَ ابْنَةِ جَحْشٍ ـ رضى الله عنهن أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَزِعًا يَقُولُ ” لاَ إِلَهَ إِلاَّ اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ ”. وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا. قَالَتْ زَيْنَبُ ابْنَةُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ ” نَعَمْ، إِذَا كَثُرَ الْخُبْثُ ”.
സൈനബ് رضي الله عنها പറഞ്ഞു: ഒരിക്കല്‍ നബി ﷺ എന്‍റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം’. തന്‍റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ‘യഅ്ജൂജ് മഅ്ജൂജിന്‍റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.’ ഞാന്‍ (സയ്നബ്) ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘അതെ, അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍’. (ബുഖാരി: 3346)
وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ
നാട്ടുകാര്‍ സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കെ നിന്‍റെ രക്ഷിതാവ് അന്യായമായി രാജ്യങ്ങള്‍ നശിപ്പിക്കുന്നതല്ല. (ഖു൪ആന്‍ :11/117)
ولم يأت قرية مصلحة بأسه وعذابه قط حتى يكونوا هم الظالمين ، كما قال تعالى : ( وما ظلمناهم ولكن ظلموا أنفسهم ) [ هود : 101 ]
ഇമാം ഇബ്നു കസീർ رحمه الله പറയുന്നു: അഥവാ നൻമ കൽപ്പിക്കുന്ന ഒരു നാട്ടിലും അല്ലാഹുവിന്റെ ശിക്ഷയും പരീക്ഷണവും വന്നെത്തിയിട്ടില്ല. അവർ അക്രമികളാകുന്നത് വരെ. അതാണല്ലോ അല്ലാഹു പറയുന്നത്: നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്. (ഹൂദ്:101) (തഫ്സീർ ഇബ്നു കസീർ)
قال السعدي رحمه الله – : سنّة الله في عباده. أن العقوبة إذا نزلتْ نجا منها الآمرون بالمعروف، والناهون عن المنكر.
ഇമാം സഅ്ദി رحمه الله പറയുന്നു: അല്ലാഹുവിന്‍റെ അടിമകളിലുള്ള അല്ലാഹുവിന്‍റെ ഒരു നടപടി ക്രമമാണ്, ഒരു ശിക്ഷ ഇറങ്ങിയാല്‍ അതില്‍നിന്ന് നന്‍മ കല്‍പിക്കുന്നവരേയും, തിന്‍മ വിലക്കുന്നവരേയും രക്ഷപ്പെടുത്തുകായെന്നത്. (تفسير السعدي ٣٣٧)
നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ചെയ്യുന്നവർ നൻമ ചെയ്യാത്തവരും തിൻമ ചെയ്യുന്നവരുമാണെങ്കിൽ
قَالَ رَسُولُ اللَّهِ صلى الله عليه وسلم : يُجَاءُ بِالرَّجُلِ يَوْمَ الْقِيَامَةِ فَيُلْقَى فِي النَّارِ، فَتَنْدَلِقُ أَقْتَابُهُ فِي النَّارِ، فَيَدُورُ كَمَا يَدُورُ الْحِمَارُ بِرَحَاهُ، فَيَجْتَمِعُ أَهْلُ النَّارِ عَلَيْهِ، فَيَقُولُونَ أَىْ فُلاَنُ، مَا شَأْنُكَ أَلَيْسَ كُنْتَ تَأْمُرُنَا بِالْمَعْرُوفِ وَتَنْهَى عَنِ الْمُنْكَرِ قَالَ كُنْتُ آمُرُكُمْ بِالْمَعْرُوفِ وَلاَ آتِيهِ، وَأَنْهَاكُمْ عَنِ الْمُنْكَرِ وَآتِيهِ ”.
നബി ﷺ പറഞ്ഞു: അന്ത്യനാളിൽ ഒരാളെ കൊണ്ടുവന്ന് നരകത്തിലേക്കിടും. അയാളുടെ വയറിലുള്ളത് പുറത്തുചാടി അവനത് വലിച്ച് നടക്കും. ആസ്കല്ലിന് ചുറ്റും കഴുത കറങ്ങുന്നതുപോലെ അയാൾ കറങ്ങിക്കൊണ്ടിരിക്കും.അപ്പോൾ നരകത്തിലുള്ളവർ അവന്റെ ചുറ്റും കൂടി ചോദിക്കും: ഹേ മനുഷ്യാ, നിനക്കെന്തുപ്പറ്റി! താങ്കൾ ഞങ്ങളോട് നല്ലത് കൽപിക്കുകയും തിൻമ വിരോധിക്കുകയും ചെയ്തിരുന്നുവല്ലോ. അയാൾ പറയും: ഞാൻ നിങ്ങളോട് നന്മകൽപ്പിച്ചിരുന്നു; എന്നാൽ ഞാൻ അത് (ആ നൻമ) ചെയ്തിരുന്നില്ല. തിന്മ ചെയ്യരുതെന്ന് നിങ്ങളോട് ഞാൻ വിലക്കിയിരുന്നു; എന്നാൽ ഞാൻ അത് (ആ തിൻമ) ചെയ്തിരുന്നു. (ബുഖാരി: 3267)
عَنْ جُنْدُبِ بْنِ عَبْدِ اللَّهِ الْأَزْدِيِّ صَاحِبِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مثَلُ الْعَالِمِ الَّذِي يُعَلِّمُ النَّاسَ الْخَيْرَ ويَنْسَى نَفْسَهُ كَمَثَلِ السِّرَاجِ يُضِيءُ لِلنَّاسِ ويَحْرِقُ نَفْسَهُ.
ജുന്‍ദുബ് ഇബ്നു അബ്ദില്ല അൽ അസ്‌ദിയ്യി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ജനങ്ങള്‍ക്ക് നന്മ പഠിപ്പിക്കുകയും എന്നാല്‍ സ്വന്തം കാര്യത്തിൽ അത് മറക്കുകയും ചെയ്യുന്ന പണ്ഡിതൻ, ചുറ്റുപാടുകളിൽ വെളിച്ചത്തിന് കാരണമാകുമ്പോഴും കത്തിയെരിഞ്ഞ് സ്വയം നാശമടയുന്ന വിളക്കുതിരി പോലെയാണ്. (ത്വബ്റാനി, അല്‍മുഅ്ജമുല്‍ കബീര്‍ 2/166)
kanzululoom.com