തൗബത്തുന്നസ്വൂഹ്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് ആത്മാർത്ഥമായ / നിഷ്കളങ്കമായ പശ്ചാത്താപം (തൗബത്തുന്നസ്വൂഹ്) കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. ………(ഖു൪ആന്‍:66/8)

قال البغوي رحمه الله: وَاخْتَلَفُوا فِي مَعْنَاهَا:

ഇമാം ബഗ്വി رحمه الله പറഞ്ഞു:അതിന്റെ (തൗബത്തുന്നസ്വൂഹ്) അർത്ഥത്തെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്:

قَالَ عُمَرُ وَأُبَيٌّ وَمُعَاذٌ: “التَّوْبَةُ النَّصُوحُ” أَنْ يَتُوبَ ثُمَّ لَا يَعُودَ إِلَى الذَّنْبِ، كَمَا لَا يَعُودُ اللَّبَنُ إِلَى الضَّرْعِ .

ഉമർ, ഉബയ്യ്, മുആദ് (رضي الله عنهم) എന്നിവർ പറഞ്ഞു: ‘തൗബത്തുന്നസ്വൂഹ്’ എന്നാൽ, ഒരാൾ ഒരു പാപത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, പിന്നീട് ആ പാപത്തിലേക്ക് ഒരിക്കലും തിരിച്ചുപോകാതിരിക്കലുമാണ്; കറന്നെടുത്ത പാൽ പിന്നീട് ഒരിക്കലും അകിടിലേക്ക്  മടങ്ങിപ്പോകാത്തതുപോലെ.

قَالَ الْحَسَنُ: هِيَ أَنْ يَكُونَ الْعَبْدُ نَادِمًا عَلَى مَا مَضَى؛ مُجْمِعًا عَلَى أَلَّا يَعُودَ فِيهِ .

ഹസനുൽ ബസരി رحمه الله പറഞ്ഞു: അത് (തൗബത്തുന്നസ്വൂഹ്); ഒരു ദാസൻ താൻ മുൻപ് ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പൂർണ്ണമായും ഖേദിക്കുന്നവനായിരിക്കലും, ഇനി ഒരിക്കലും അതിലേക്ക് മടങ്ങുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കലുമാണ്.

قَالَ الْكَلْبِيُّ: أَنْ يَسْتَغْفِرَ بِاللِّسَانِ، وَيَنْدَمَ بِالْقَلْبِ، وَيُمْسِكَ بِالْبَدَنِ.

ഇമാം അൽകൽബി رحمه الله പറഞ്ഞു: അത് (തൗബത്തുന്നസ്വൂഹ്); നാവുകൊണ്ട് പാപമോചനം തേടലും, ഹൃദയം കൊണ്ട് ഖേദിക്കലും, ശരീരം കൊണ്ട് (ആ തെറ്റിൽ നിന്ന്) പൂർണ്ണമായും വിട്ടുനിൽക്കലുമാണ്.

قَالَ سَعِيدُ بْنُ الْمُسَيَّبِ: تَوْبَةً تَنْصَحُونَ بِهَا أَنْفُسَكُمْ.

സഈദ് ബ്നുൽ മുസയ്യബ് رحمه الله പറഞ്ഞു: അതിലൂടെ നിങ്ങളുടെ സ്വന്തം ആത്മാക്കളോട് നിങ്ങൾ ഗുണകാംക്ഷ കാണിക്കുന്ന തരത്തിലുള്ള ഒരു പശ്ചാത്താപമാണ് അത്.

قَالَ الْقُرَظِيُّ: يَجْمَعُهَا أَرْبَعَةُ أَشْيَاءَ: الِاسْتِغْفَارُ بِاللِّسَانِ، وَالْإِقْلَاعُ بِالْأَبْدَانِ، وَإِضْمَارُ تَرْكِ الْعَوْدِ بِالْجَنَانِ، وَمُهَاجَرَةُ سَيِّئِ الْإِخْوَانِ.

ഇമാം അൽഖുറദ്വി رحمه الله പറഞ്ഞു: നാല് കാര്യങ്ങളാണ് അതിനെ (തൗബത്തുന്നസ്വൂഹിനെ) പൂർണ്ണമാക്കുന്നത്: നാവുകൊണ്ടുള്ള പാപമോചനം, ശരീരം കൊണ്ട് (ആ പാപത്തെ) പൂർണ്ണമായി ഉപേക്ഷിക്കൽ, ഇനി ഒരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് മനസ്സ് കൊണ്ട് ദൃഢനിശ്ചയം ചെയ്യൽ, തിന്മയിലേക്ക് നയിക്കുന്ന ചീത്ത കൂട്ടുകാരെ വെടിഞ്ഞ് അകലൽ എന്നിവയാണവ.  [تفسير البغوي (8/169) ]

يقول – تعالى ذكره -: يا أيها الذين صدقوا الله ﴿ تُوبُوا إِلَى اللَّهِ ﴾ يقول: ارجعوا من ذنوبكم إلى طاعة الله، وإلى ما يرضيه عنكم، (تَوْبَةً نَصُوحًا) يقول: رجوعًا لا تعودون فيها أبدًا؛

അല്ലാഹു പറയുന്നു: ‘ഹേ, അല്ലാഹുവിനെ സത്യപ്പെടുത്തിയവരെ (സത്യവിശ്വാസികളേ), {നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക} അതായത്: നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ നിന്ന് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്കും, അവൻ നിങ്ങളിൽ തൃപ്തിയടയുന്ന കാര്യങ്ങളിലേക്കും മടങ്ങുക. {തൗബത്തുന്നസ്വൂഹാ} എന്നതിലൂടെ അവൻ അരുളിചെയ്യുന്നത്: ‘ഇനി ഒരിക്കലും ആ പാപങ്ങളിലേക്ക് നിങ്ങൾ മടങ്ങാത്ത വിധമുള്ള ഒരു മടക്കമാണത്’. (ത്വബ്രി)

قال تعالى : {يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا} أي : توبة صادقة جازمة ، تمحو ما قبلها من السيئات ، وتلم شعث التائب ، وتجمعه ، وتكفه عما كان يتعاطاه من الدناءات .

അല്ലാഹു പറയുന്നു: {സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം (തൗബത്തുന്നസ്വൂഹ്) കൈക്കൊണ്ട് മടങ്ങുക} മുമ്പ് ചെയ്തുപോയ തിന്മകളെ പാടെ മായ്ച്ചുകളയുന്നതും, പശ്ചാത്തപിക്കുന്നവന്റെ അവസ്ഥകളെ നന്നാക്കിത്തീർക്കുന്നതും ഒന്നിപ്പിക്കുകയും ചെയ്യുന്നതും, മുമ്പ് അവൻ ചെയ്തുപോന്നിരുന്ന മ്ലേച്ഛതകളിൽ നിന്ന് അവനെ തടഞ്ഞുനിർത്തുന്നതുമായ തികച്ചും സത്യസന്ധവും ദൃഢവുമായ പശ്ചാത്താപം. (ഇബ്നുകസീര്‍)

قال الحسن البصري رحمه الله : التوبة النصوح أن تُبغِض الذّنب كما أحببته، وتستغفر منه إذا ذكرته

ഹസനുല്‍ ബസ്വ്രി رحمه الله പറഞ്ഞു: നിഷ്കളങ്കമായ തൗബയെന്നാൽ നീ തിന്മയെ എപ്രകാരം ഇഷ്ടപ്പെട്ടിരുന്നവോ അതുപോലെ നീ അതിനെ വെറുക്കുകയും, അതിനെ കുറിച്ച് ഓർമ വരുമ്പോഴെല്ലാം ഉടനെ അതിൽ നിന്നും ഇസ്തിഗ്ഫാർ ചെയ്യലുമാണ്. [تفسير ابن كثير٨/١٦٩ ]

തൗബത്തുന്നസ്വൂഹിന്റെ നിബന്ധനകൾ

അല്ലാഹു പാപങ്ങൾ മായ്ച്ചുകളയുന്ന ‘സ്വീകരിക്കപ്പെടുന്ന തൗബ’ അഥവാ ‘തൗബത്തുന്നസ്വൂഹ്’ ഉണ്ടാകണമെങ്കിൽ ചില നിബന്ധനകൾ ആവശ്യമാണ്:

1.ആ പാപത്തിൽ നിന്ന് (ഉടനടി) വിട്ടുനിൽക്കൽ.

2.കഴിഞ്ഞുപോയ തെറ്റിനെക്കുറിച്ച് (മനസ്സറിഞ്ഞ്) ഖേദിക്കൽ.

3.ഇനി ഒരിക്കലും അതിലേക്ക് മടങ്ങുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കൽ.

എന്നാൽ, പശ്ചാത്താപം മനുഷ്യരുടെ അവകാശങ്ങളുമായി (മറ്റുള്ളവരോട് ചെയ്ത അക്രമങ്ങളുമായി) ബന്ധപ്പെട്ടതാണെങ്കിൽ – അത് ധനത്തിലോ, അഭിമാനത്തിലോ , ജീവനിലോ ആകട്ടെ – അവിടെ നാലാമതൊരു നിബന്ധന കൂടി അധികമായി വരുന്നു; അതാണ്:
4. അവകാശപ്പെട്ടവനോട് (ബാധിതനോട്) പൊരുത്തപ്പെടുത്തി വാങ്ങുക, അല്ലെങ്കിൽ അവന്റെ അവകാശം അവന് തിരിച്ചുനൽകുക.

പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്ന് പറഞ്ഞാൽ, അല്ലാഹുവോടുള്ള ഭയത്താലും അവനോടുള്ള ആദരവ് മുൻനിർത്തിയും ആ തെറ്റുകൾ ഉപേക്ഷിക്കുകയും അവയെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചെയ്യുക എന്നാണ് അർത്ഥം.

ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ഖേദം എന്നത് തൗബയുടെ ഒരു പ്രഥമവും പരമ പ്രധാനവുമായ നിബന്ധനയാണ്.

عَنْ عَبْدِ اللَّهِ بْنِ مَعْقِلٍ بْنِ مُقَرِّنٍ قَالَ: كَانَ أَبِي عِنْدَ عَبْدِ اللَّهِ بْنِ مَسْعُودٍ فَسَمِعَهُ يَقُولُ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: النَّدَمُ تَوْبَةٌ

അബ്ദില്ലാഹിബ്നു മഅ്ഖിൽ ഇബ്നു മുഖർരിൻ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘ഒരിക്കൽ എന്റെ പിതാവ്, അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിന്റെ അടുക്കലായിരുന്നു. അപ്പോൾ അദ്ദേഹം ഇപ്രകാരം പറയുന്നത് പിതാവ് കേൾക്കുകയുണ്ടായി: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ഖേദിക്കലാണ് പശ്ചാത്താപം’. [رواه أحمد 4012 وصححه الألباني.]

ചെയ്ത തെറ്റിനെക്കുറിച്ച് ആത്മാർത്ഥമായ ഖേദം ഉണ്ടെങ്കിൽ പശ്ചാത്താപത്തിന്റെ മറ്റ് നിബന്ധനകളെല്ലാം സ്വാഭാവികമായി വന്നു ചേരും.

وقد قال بعض أهل العلم: يَكْفِي فِي التَّوْبَةِ تَحَقُّقُ النَّدَمِ؛ فَإِنَّهُ يَسْتَلْزِمُ الْإِقْلَاعَ عَن الذنوب، وَالْعَزْمِ عَلَى عَدَمِ الْعَوْدِ؛ فَهُمَا نَاشِئَانِ عَنِ النَّدَمِ لَا أَصْلَانِ مَعَهُ “

ചില പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു:’പശ്ചാത്താപത്തിൽ ഖേദം യാഥാർത്ഥ്യമാകൽ തന്നെ മതിയായതാണ്. കാരണം, ആ ഖേദം പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കലിനെയും ഇനി അതിലേക്ക് മടങ്ങുകയില്ലെന്ന ഉറച്ച തീരുമാനത്തെയും അനിവാര്യമാക്കുന്നുണ്ട്. അതിനാൽ, ഈ രണ്ട് കാര്യങ്ങളും ഖേദത്തിൽ നിന്ന് ഉത്ഭവിക്കുന്നവയാണ്; അല്ലാതെ ഖേദത്തോടൊപ്പം നിൽക്കുന്ന സ്വതന്ത്രമായ രണ്ട് അടിത്തറകളല്ല.’ (ഫത്ഹുൽ ബാരി:13/471)

قال القاري رحمه الله:” (النَّدَمُ تَوْبَةٌ) إِذْ يَتَرَتَّبُ عَلَيْهَا بَقِيَّةُ الْأَرْكَانِ مِنَ الْقَلْعِ وَالْعَزْمِ عَلَى عَدَمِ الْعَوْدِ، وَتَدَارُكِ الْحُقُوقِ مَا أَمْكَنَ…. وَالْمُرَادُ: النَّدَامَةُ عَلَى فِعْلِ الْمَعْصِيَةِ مِنْ حَيْثُ إِنَّهَا مَعْصِيَةٌ، لَا غَيْرَ “.

മുല്ലാ അലി അൽഖാരി رحمه الله പറയുന്നു: {ഖേദിക്കലാണ് പശ്ചാത്താപം} എന്ന ഹദീസിന്റെ അർത്ഥം; ആ ഖേദത്തിന്റെ ഫലമായാണ് തൗബയുടെ ബാക്കിയുള്ള തൂണുകൾ ക്രമീകരിക്കപ്പെടുന്നത്. അതായത് (പാപം) പാടെ ഉപേക്ഷിക്കലും, ഇനി അതിലേക്ക് മടങ്ങില്ലെന്ന ഉറച്ച തീരുമാനവും, സാധ്യമാകുന്നത്ര (മനുഷ്യരുടെ) അവകാശങ്ങൾ പരിഹരിച്ചു നൽകലുമെല്ലാം അതിൽ നിന്ന് ഉണ്ടാകുന്നതാണ്…… ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്: താൻ ചെയ്തത് ഒരു അല്ലാഹുവിനോടുള്ള അനുസരണക്കേടാണ്  എന്ന ഒറ്റക്കാരണത്താൽ മാത്രം ആ തെറ്റ് ചെയ്തതിനെക്കുറിച്ച് ഹൃദയം കൊണ്ട് ഖേദിക്കലാണ്; മറ്റൊന്നിന് വേണ്ടിയുമല്ല. [مرقاة المفاتيح” (4/ 1637)]

അതിനാൽ, ഖേദം ആത്മാർത്ഥമാണെങ്കിൽ, പാപം ചെയ്തവൻ ആ തിന്മയെ (ഉടൻ തന്നെ) ഉപേക്ഷിക്കുക തന്നെ ചെയ്യും. കൂടാതെ, ഇനി ഒരിക്കലും അത് ചെയ്യില്ലെന്ന് അവൻ ഉറച്ചു തീരുമാനിക്കുകയും ചെയ്യും. ഇതോടുകൂടി പശ്ചാത്താപം പൂർണ്ണമാവുകയും, തൗബയുടെ എല്ലാ നിബന്ധനകളും യാഥാർത്ഥ്യമാവുകയും ചെയ്യുന്നു.

ചെയ്ത തെറ്റിനെ കുറിച്ച് ആത്മാർത്ഥമായ ഖേദം ഉണ്ടാകാനുള്ള വഴി

ഒരു ദാസന്റെ ഹൃദയത്തിൽ ഖേദം യാഥാർത്ഥ്യമാകാൻ അവനെ സഹായിക്കുന്നത് പ്രധാനമായും ചില കാര്യങ്ങളാണ്:

ഒന്നാമത്തേത്: അല്ലാഹുവെക്കുറിച്ചുള്ള അജ്ഞതയ്ക്ക് ശേഷം അവനെക്കുറിച്ച് ശരിയായ അറിവ് നേടുക.

إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوٓءَ بِجَهَٰلَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُو۟لَٰٓئِكَ يَتُوبُ ٱللَّهُ عَلَيْهِمْ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ‎﴿١٧﴾‏ وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ حَتَّىٰٓ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلْـَٰٔنَ وَلَا ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ۚ أُو۟لَٰٓئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ‎﴿١٨﴾‏

പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്‌. (ഖു൪ആന്‍:4/17-18)

അറിവുകേട് നിമിത്തം തിന്‍മ ചെയ്തവര്‍ക്കാണ് പശ്ചാത്താപമുള്ളതെന്ന് പറയുമ്പോൾ, ഒരു കാര്യം തിൻമയാണെന്ന് അറിഞ്ഞുകൊണ്ട് സാഹചര്യങ്ങൾക്ക് അടിമപ്പെട്ട് ചെയ്യുന്നവരുടെ കാര്യേമോ?

قال مجاهد في قوله {لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ}: كل من عصى ربه فهو جاهل، حتى ينزع عن معصيته.

അല്ലാഹുവിന്റെ വചനമായ: {അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും} എന്നതിനെക്കുറിച്ച് ഇമാം മുജാഹിദ് رحمه الله പറഞ്ഞു: ‘തന്റെ റബ്ബിനോട് അനുസരണക്കേട് കാണിക്കുന്ന ഏതൊരാളും ജാഹിലാണ് (അജ്ഞനാണ്); അവൻ ആ പാപത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുന്നത് വരെ.’

രണ്ടാമത്തേത്: അല്ലാഹുവിനെ കുറിച്ചുള്ള അശ്രദ്ധയ്ക്ക് ശേഷം അവനെക്കുറിച്ചുള്ള ഓർമ്മ  വീണ്ടെടുക്കുക.

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏ ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ‎﴿١٣٤﴾‏ وَٱلَّذِينَ إِذَا فَعَلُوا۟ فَٰحِشَةً أَوْ ظَلَمُوٓا۟ أَنفُسَهُمْ ذَكَرُوا۟ ٱللَّهَ فَٱسْتَغْفَرُوا۟ لِذُنُوبِهِمْ وَمَن يَغْفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمْ يُصِرُّوا۟ عَلَىٰ مَا فَعَلُوا۟ وَهُمْ يَعْلَمُونَ ‎﴿١٣٥﴾‏ أُو۟لَٰٓئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ وَنِعْمَ أَجْرُ ٱلْعَٰمِلِينَ ‎﴿١٣٦﴾‏

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. (അതായത്‌) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. അത്തരക്കാര്‍ക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുമാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! (ഖു൪ആന്‍:3/133-136)

عن علي بن أبي طالب قال: حدثني أبو بكر، وصدق أبو بكر، قال: سمعت رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يقول: ما من رجل يُذنب ذنباً، ثم يقوم فيتطهر، ثم يصلي، ثم يستغفر الله، إلا غفر الله له. ثم قرأ هذه الآية: {وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ}

അലിയ്യ് ബ്നു അബീത്വാലിബ് رضي الله عنه പറയുന്നു: എനിക്ക് അബൂബക്കർ رضي الله عنه ഒരു വിവരം പറഞ്ഞുതന്നു – അബൂബക്കർ പറഞ്ഞത് തികച്ചും സത്യമാണ് – അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഒരു ദാസൻ ഏതെങ്കിലും ഒരു പാപം ചെയ്തുപോവുകയും, തുടർന്ന് അവൻ എഴുന്നേറ്റ് ശുദ്ധി വരുത്തുകയും (വുദൂഅ് ചെയ്യുകയും), എന്നിട്ട് നമസ്കരിക്കുകയും, അതിനുശേഷം അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്താൽ, അല്ലാഹു അവന് പൊറുത്തുനൽകാതിരിക്കുകയില്ല.” അതിനുശേഷം നബി ﷺ ഈ വചനം ഓതുകയുണ്ടായി.{വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍. 3/135} [ أخرجه أبو داود (1521)، والترمذي (406)، وابن ماجة (1395)، وصححه الالباني في “صحيح الجامع” (5738).]

മൂന്നാമത്തേത്: അല്ലാഹുവിന്റെ തന്ത്രങ്ങളെയും പരീക്ഷണങ്ങളെയും കുറിച്ച് നിർഭയനായിരുന്നതിന് ശേഷം, അവനെക്കുറിച്ച് കടുത്ത ഭയം ഹൃദയത്തിൽ ഉണ്ടാവുക.

أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ ‎﴿٥٥﴾‏ نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ ‎﴿٥٦﴾‏ إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ‎﴿٥٧﴾‏ وَٱلَّذِينَ هُم بِـَٔايَٰتِ رَبِّهِمْ يُؤْمِنُونَ ‎﴿٥٨﴾‏ وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ ‎﴿٥٩﴾‏وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ ‎﴿٦٠﴾‏ أُو۟لَٰٓئِكَ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَٰبِقُونَ ‎﴿٦١﴾

അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌. നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ (യാഥാര്‍ത്ഥ്യം) ഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍, തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും, തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും, രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ. അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും. (ഖു൪ആന്‍:23/55-61)

നാലാമത്തേത്: അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശനായതിന് ശേഷം, അവന്റ കാരുണ്യത്തിൽ വീണ്ടും കടുത്ത പ്രതീക്ഷ അർപ്പിക്കുക.

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ‎﴿٥٣﴾‏ وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ ‎﴿٥٤﴾‏ وَٱتَّبِعُوٓا۟ أَحْسَنَ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ ‎﴿٥٥﴾

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം)നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല. നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക. (ഖു൪ആന്‍:39/53-55)

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: “أَنَّ نَاسًا مِنْ أَهْلِ الشِّرْكِ كَانُوا قَدْ قَتَلُوا وَأَكْثَرُوا وَزَنَوْا وَأَكْثَرُوا، فَأَتَوْا مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالُوا: إِنَّ الَّذِي تَقُولُ وَتَدْعُو إِلَيْهِ لَحَسَنٌ، لَوْ تُخْبِرُنَا أَنَّ لِمَا عَمِلْنَا كَفَّارَةً؟ فَنَزَلَ: وَالَّذِينَ لاَ يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ، وَلاَ يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَلاَ يَزْنُونَ [الفرقان: 68]، ونزلت قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ، لاَ تَقْنَطُوا مِنْ رَحْمَةِ اللَّهِ [الزمر: 53]

ഇബ്നു അബ്ബാസ് رضي الله عنهما യില്‍ നിന്ന് നിവേദനം: ബഹുദൈവാരാധകരിൽ പെട്ട ചില ആളുകൾ – അവർ ധാരാളം കൊലപാതകങ്ങൾ നടത്തുകയും, ധാരാളം വ്യഭിചാരങ്ങളിൽ ഏർപ്പെടുകയും ചെയ്തവരായിരുന്നു – മുഹമ്മദ് നബി ﷺ യുടെ അടുക്കൽ വന്നു പറഞ്ഞു: “തീർച്ചയായും താങ്കൾ പറയുന്നതും താങ്കൾ ക്ഷണിക്കുന്നതുമായ കാര്യങ്ങൾ (ഇസ്‌ലാം) വളരെ നല്ലത് തന്നെ. എന്നാൽ, ഞങ്ങൾ ഇതുവരെ ചെയ്തുപോയ വൻപാപങ്ങൾക്ക് വല്ല പ്രായശ്ചിത്തവുമുണ്ടോ (അല്ലാഹു ഞങ്ങൾക്ക് പൊറുത്തുതരുമോ) എന്ന് താങ്കൾ ഞങ്ങൾക്ക് പറഞ്ഞുതരുമോ?” അപ്പോൾ അല്ലാഹു അവതരിപ്പുച്ചു:{അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍: 25/68} {പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌: 39/53} [رواه البخاري (4810)، ومسلم (122).]

ഖേദത്തിന്റെ സദ്ഫലങ്ങൾ

ഖേദത്തിന്റെ സദ്ഫലങ്ങൾ നാല് കാര്യങ്ങളാണ്:

ഒന്നാമത്തേത്: താൻ ചെയ്തുപോയ പാപത്തെക്കുറിച്ച് ഓർത്ത് ഹൃദയത്തിൽ നിരന്തരമായ വേദനയും കടുത്ത ദുഃഖവും (പശ്ചാത്താപവും) നിലനിൽക്കുക എന്നതാണ്.

قال ابن مسعود- رضي الله عنه-: إِنَّ المُؤْمِنَ يَرَى ذُنُوبَهُ كَأَنَّهُ قَاعِدٌ تَحْتَ جَبَلٍ يَخَافُ أَنْ يَقَعَ عَلَيْهِ، وَإِنَّ الفَاجِرَ يَرَى ذُنُوبَهُ كَذُبَابٍ مَرَّ عَلَى أَنْفِهِ» فَقَالَ بِهِ هَكَذَا، قَالَ أَبُو شِهَابٍ: بِيَدِهِ فَوْقَ أَنْفِهِ ” .

ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു:തീർച്ചയായും ഒരു വിശ്വാസി തന്റെ പാപങ്ങളെ കാണുന്നത്, താൻ ഒരു മലയുടെ ചുവട്ടിൽ ഇരിക്കുകയാണെന്നും ആ മല തന്റെ മേൽ തകർന്നു വീഴുമോ എന്ന് ഭയപ്പെടുകയും ചെയ്യുന്നത് പോലെയാണ്. എന്നാൽ ഒരു ദുർമാർഗ്ഗി തന്റെ പാപങ്ങളെ കാണുന്നത്, തന്റെ മൂക്കിന് മുകളിലൂടെ ഒരു ഈച്ച പറന്നുപോയത് പോലെ മാത്രമാണ്. (ബുഖാരി:6308)

ഇതിന് നേർവിപരീതമായ അവസ്ഥ എന്നത്: ഒരു പാപം ചെയ്യാൻ അവസരം ഒത്തുവരികയും അതിന് സാധ്യമാവുകയും ചെയ്യുമ്പോൾ, ആ പാപം ചെയ്തതിലോർത്ത് ഒരുവൻ സന്തോഷിക്കുക എന്നതാണ്.

عن ابن عباس رضي الله عنهما أنه قال: فرحُك بالذنب إذا ظفرت به أعظمُ من الذنب. وحزنُك على الذنب إذا فاتك أعظمُ من الذنب.

ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: ഒരു പാപം ചെയ്യാൻ അവസരം ഒത്തുകിട്ടുമ്പോൾ (അത് ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർത്ത്) നിനക്കുണ്ടാകുന്ന സന്തോഷം, നീ ചെയ്ത ആ പാപത്തേക്കാൾ വലിയ ദോഷമാണ്. അതുപോലെ, ഒരു പാപം ചെയ്യാനുള്ള അവസരം നിനക്ക് നഷ്ടപ്പെട്ടുപോയതിൽ (അത് ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത്) നിന്റെ മനസ്സിലുണ്ടാകുന്ന സങ്കടം, ആ പാപത്തേക്കാൾ വലിയ ദോഷവുമാണ്. (رواه أبو نعيم في الحلية (1/ 324).)

രണ്ടാമത്തേത്: ആ പാപത്തിലേക്ക് ഇനി ഒരിക്കലും മടങ്ങിപ്പോകരുതെന്ന് കടുത്ത ആഗ്രഹം ഉണ്ടാവുക എന്നതാണ്; അതിലുപരി, അല്ലാഹു തന്നെ ആ തെറ്റിൽ നിന്ന് രക്ഷപ്പെടുത്തിയതിന് ശേഷം വീണ്ടും ആ പാപത്തിലേക്ക് മടങ്ങുന്നതിനെ അവൻ വെറുക്കുന്നു – അവൻ നരകാഗ്നിയിലേക്ക് എറിയപ്പെടാൻ വെറുക്കുന്നത് പോലെ തന്നെ-

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ ‏”‏‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന്‌ ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. ഒന്ന്) മറ്റാരോടുമുള്ളതിനേക്കാള്‍ ഇഷ്ടം അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുക, രണ്ട്) മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്‌ മാത്രം സ്നേഹിക്കുക, മൂന്ന്) ദൈവനിഷേധത്തിലേക്ക്‌ മടങ്ങുന്നതിനെ നരകത്തിലേക്ക്‌ തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി:16)

ഇതിന് നേർവിപരീതമായ അവസ്ഥ എന്നത്: ഒരുവൻ പാപം ചെയ്ത ശേഷവും (അതിൽ ഖേദിക്കുന്നതിന് പകരം), ആ പാപം ചെയ്യാനുള്ള സ്ഥലങ്ങളും, സമയങ്ങളും, അതിന്റെ കൂട്ടുകാരെയും, അതിലേക്ക് നയിക്കുന്ന കാരണങ്ങളെയും നിരന്തരം തേടിപ്പിടിക്കുകയും പിന്തുടരുകയും ചെയ്യുക എന്നതാണ്. അല്ലാഹു പറയുന്നു:

فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ‎﴿٥٩﴾‏ إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا ‎﴿٦٠﴾

എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌. എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല. (ഖു൪ആന്‍:19/59-60)

മൂന്നാമത്തേത്: ആ പാപത്തിൽ നിന്ന് (പൂർണ്ണമായും) ഉടനടി വിട്ടുനിൽക്കുക എന്നതാണ്

കാരണം, പാപത്തിൽ തന്നെ ഉറച്ചുനിൽക്കുന്നത് തൗബയെ ഇല്ലാതാക്കുന്ന ഒന്നാണ്. തന്നെയുമല്ല, യഥാർത്ഥ രീതിയിൽ ആ തൗബ ഹൃദയത്തിൽ സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണത്.

قال الإمام ابن القيم رحمه الله: والذي عندي في هذه المسألة أن التوبة لا تصح من ذنب، مع الإصرار على آخر من نوعه. وأما التوبة من ذنب، مع مباشرة آخر لا تعلق له به، ولا هو من نوعه فتصح، كما إذا تاب من الربا، ولم يتب من شرب الخمر مثلا، فإن توبته من الربا صحيحة .وأما إذا تاب من ربا الفضل، ولم يتب من ربا النسيئة، وأصر عليه، أو بالعكس، أو تاب من تناول الحشيشة وأصر على شرب الخمر، أو بالعكس = فهذا لا تصح توبته .وهو كمن يتوب عن الزنا بامرأة، وهو مصر على الزنا بغيرها غير تائب منها، أو تاب من شرب عصير العنب المسكر، وهو مصر على شرب غيره من الأشربة المسكرة، فهذا في الحقيقة لم يتب من الذنب، وإنما عدل عن نوع منه إلى نوع آخر .بخلاف من عدل عن معصية إلى معصية أخرى غيرها في الجنس.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “ഈ വിഷയത്തിൽ എനിക്കുള്ള അഭിപ്രായം എന്തെന്നാൽ: ഒരുവൻ താൻ ചെയ്ത പാപത്തിന്റെ അതേ ഇനത്തിൽപ്പെട്ട  മറ്റൊരു പാപത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ, അവന്റെ തൗബ ശരിയാവുകയില്ല. എന്നാൽ, താൻ ചെയ്ത പാപവുമായി യാതൊരു ബന്ധവുമില്ലാത്തതോ, അതിന്റെ അതേ ഇനത്തിൽപ്പെടാത്തതോ ആയ മറ്റൊരു പാപം ചെയ്തുകൊണ്ടിരിക്കെത്തന്നെ ഒരു പാപത്തിൽ നിന്ന് അവൻ തൗബ ചെയ്താൽ ആ തൗബ ശരിയാകുന്നതാണ്.

ഉദാഹരണത്തിന്: ഒരാൾ പലിശ വാങ്ങുന്നതിൽ നിന്ന് (ആത്മാർത്ഥമായി) പശ്ചാത്തപിച്ചു മടങ്ങി, എന്നാൽ അവൻ മദ്യപാനം ഉപേക്ഷിച്ചിട്ടില്ലെങ്കിൽ, പലിശയിൽ നിന്നുള്ള അവന്റെ ആ തൗബ തീർച്ചയായും ശരിയാണ് (സ്വീകാര്യമാണ്).

എന്നാൽ, ഒരാൾ ‘രിബൽ ഫദ്‌ലിൽ’ (കൂടുതൽ നൽകിയുള്ള പലിശ ഇടപാടിൽ) നിന്ന് തൗബ ചെയ്യുകയും, ‘രിബന്നുസീഅത്തിൽ’ (സമയം വൈകുന്നതിന് ഈടാക്കുന്ന പലിശയിൽ) നിന്ന് തൗബ ചെയ്യാതെ അതിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്താൽ – അല്ലെങ്കിൽ അതിന്റെ നേർവിപരീതമായി ചെയ്താൽ; അതുമല്ലെങ്കിൽ, കഞ്ചാവ് (പോലെയുള്ളത്) ഉപയോഗിക്കുന്നതിൽ നിന്ന് അവൻ പശ്ചാത്തപിച്ചു മടങ്ങുകയും, മദ്യപാനത്തിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്താൽ – അല്ലെങ്കിൽ അതിന്റെ നേർവിപരീതമായി ചെയ്താൽ; ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അവന്റെ തൗബ ഒട്ടും ശരിയാവുകയില്ല (അത് സ്വീകാര്യമല്ല).

അവന്റെ അവസ്ഥ എങ്ങനെയെന്നാൽ: ഒരു പ്രത്യേക സ്ത്രീയുമായുള്ള വ്യഭിചാരത്തിൽ നിന്ന് തൗബ ചെയ്യുകയും, അതേസമയം തന്നെ മറ്റൊരു സ്ത്രീയുമായി വ്യഭിചാരത്തിൽ ഏർപ്പെടാൻ തൗബ ചെയ്യാതെ അതിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനെപ്പോലെയാണ് അത്. അല്ലെങ്കിൽ, മുന്തിരിച്ചാറ് കൊണ്ടുള്ള ലഹരിപാനീയം കുടിക്കുന്നതിൽ നിന്ന് അവൻ തൗബ ചെയ്യുകയും, എന്നാൽ മറ്റ് ഇനങ്ങളിൽപ്പെട്ട ലഹരിപാനീയങ്ങൾ കുടിക്കുന്നതിൽ യാതൊരു പശ്ചാത്താപവുമില്ലാതെ അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനെപ്പോലെയാണത്.

ഇങ്ങനെയുള്ളവൻ യഥാർത്ഥത്തിൽ (ഹഖീഖത്തായി) ആ പാപത്തിൽ നിന്ന് തൗബ ചെയ്തിട്ടേയില്ല. അവൻ ചെയ്തത് ഒരേ ഇനത്തിൽപ്പെട്ട ഒരു രീതിയിൽ നിന്ന് അതിന്റെ തന്നെ മറ്റൊരു രീതിയിലേക്ക് മാറി എന്ന് മാത്രമാണ്.

എന്നാൽ, ഒരുവൻ ഒരു പാപം ഉപേക്ഷിച്ച് (അതിൽ നിന്ന് തൗബ ചെയ്ത്), അതിന്റെ അതേ ഇനത്തിൽപ്പെടാത്ത തികച്ചും വ്യത്യസ്തമായ മറ്റൊരു പാപത്തിലേക്ക് തിരിയുന്ന അവസ്ഥ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് (അങ്ങനെയുള്ളവന്റെ തൗബ ശരിയാകുന്നതാണ്). [مدارج السالكين(1/285)]

നാലാമത്തേത്: ആ പാപത്തിലേക്ക് ഇനി ഒരിക്കലും മടങ്ങിപ്പോകുകയില്ല എന്ന് ഹൃദയപൂർവ്വം ഉറച്ചുതീരുമാനിക്കുക എന്നതാണ്.

ഇനി തൗബ ചെയ്തതിന് ശേഷം അവൻ വീണ്ടും ആ പാപത്തിലേക്ക് തന്നെ മടങ്ങുകയാണെങ്കിൽ, ആ മടക്കം തൗബയുടെ പൂർണ്ണതയെയും അതിന്റെ ഗുണത്തെയുമാണ് ബാധിക്കുന്നത്; അല്ലാതെ ആ തൗബയുടെ സാധുതയെയോ അതിന്റെ അടിസ്ഥാനത്തെയോ അത് ഇല്ലാതാക്കുന്നില്ല.

ഫിഖ്ഹ് വിജ്ഞാനകോശമായ الموسوعة الفقهية الكويتية ൽ ഇപ്രകാരമുണ്ട്:

“ഭൂരിഭാഗം ഫുഖഹാക്കളുടെയും അഭിപ്രായപ്രകാരം, ഒരാൾ ഏത് പാപത്തിൽ നിന്നാണോ തൗബ ചെയ്തത്, ആ പാപത്തിലേക്ക് ഇനി ഒരിക്കലും അവൻ മടങ്ങിപ്പോകില്ല എന്നത് തൗബ സ്വീകരിക്കപ്പെടാൻ ഒരു നിബന്ധനയല്ല. മറിച്ച്, തൗബ എന്നത് പൂർണ്ണമാകുന്നത് മൂന്ന് കാര്യങ്ങളിന്മേൽ മാത്രമാണ്: ആ പാപം പൂർണ്ണമായും ഉപേക്ഷിക്കുക, അതിനെക്കുറിച്ച് ഹൃദയം കൊണ്ട് ഖേദിക്കുക, ആ തെറ്റിലേക്ക് ഇനി മടങ്ങില്ലെന്ന് ഉറച്ച തീരുമാനം എടുക്കുക എന്നിവയാണവ.

ഇനി, തൗബ ചെയ്യുന്ന സമയത്ത് ‘ഇനി ഇതിലേക്ക് മടങ്ങില്ല’ എന്ന് ഉറച്ച തീരുമാനം എടുത്തിട്ടുപോലും, (പിന്നീട് മനുഷ്യസഹജമായി) അവൻ ആ പാപത്തിലേക്ക് വീണ്ടും മടങ്ങിയാൽ: അവൻ ആ തെറ്റ് പുതുതായി ആരംഭിച്ച ഒരുവനെപ്പോലെയായിത്തീരും. (അതായത് അതൊരു പുതിയ പാപമായിട്ടേ കണക്കാക്കൂ). അവൻ മുമ്പ് ചെയ്ത തൗബ അതുമൂലം അസാധുവായിപ്പോകുകയില്ല. മാത്രമല്ല, തൗബയിലൂടെ ഇല്ലാതായിക്കഴിഞ്ഞ ആ പഴയ പാപത്തിന്റെ കുറ്റം ഒരിക്കലും അവനിലേക്ക് മടങ്ങിവരികയുമില്ല; അത് ഒരിക്കലും ചെയ്യാത്തതുപോലെയായി മാറിക്കഴിഞ്ഞു. അത് നബിവചനത്തിന്റെ കൃത്യമായ പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്: {ഒരു പാപത്തിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവൻ, ആ പാപം തീരെ ചെയ്യാത്തവനെപ്പോലെയാണ്}

എന്നാൽ മറ്റ് ചില പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുള്ളത്, (തൗബ ചെയ്തതിന് ശേഷം ഒരാൾ വീണ്ടും അതേ തെറ്റിലേക്ക് മടങ്ങുകയാണെങ്കിൽ) അവന്റെ ആദ്യത്തെ പാപത്തിന്റെ കുറ്റം കൂടി അവനിലേക്ക് തിരിച്ചു വരുന്നതാണ്. കാരണം, ഒരു പാപത്തിൽ നിന്നുള്ള തൗബ എന്നത് കുഫ്‌റിൽ (സത്യനിഷേധത്തിൽ) നിന്നുള്ള ഇസ്‌ലാമിലേക്കുള്ള മടങ്ങിവരവ് പോലെയാണ്. ഒരു കാഫിർ  ഇസ്‌ലാം സ്വീകരിക്കുമ്പോൾ, അവന്റെ ഇസ്‌ലാം അതിന് മുമ്പുള്ള കുഫ്‌റിന്റെ കുറ്റങ്ങളെയും അതിന്റെ അനുബന്ധ തിന്മകളെയും തകർത്തു കളയുന്നു. എന്നാൽ, അവൻ പിന്നീട് (ഇസ്‌ലാമിൽ നിന്ന്) മുർതദ്ദാകുകയാണെങ്കിൽ (മതം മാറിപ്പോയാൽ), ആ മതംമാറ്റത്തോടൊപ്പം അവന്റെ പഴയ ആദ്യത്തെ കുറ്റങ്ങളും അവനിലേക്ക് തിരികെ വരുന്നതാണ് (അതുപോലെയാണ് തൗബയ്ക്ക് ശേഷമുള്ള പാപവും). യഥാർത്ഥ്യം എന്തെന്നാൽ: ഒരാൾ പാപത്തിലേക്ക് വീണ്ടും മടങ്ങാതിരിക്കുക എന്നതും, അവന്റെ തൗബ നിരന്തരമായി നിലനിർത്തുക എന്നതും; തൗബയുടെ പൂർണ്ണതയ്ക്കും, അതിൽ നിന്നുള്ള പൂർണ്ണമായ പ്രതിഫലത്തിനുമുള്ള നിബന്ധന മാത്രമാണ്. അല്ലാതെ, കഴിഞ്ഞുപോയ ആ പഴയ തൗബയുടെ സാധുതയ്ക്ക് (സ്വീകാര്യതയ്ക്ക്) അത് നിബന്ധനയല്ല”. [الموسوعة الفقهية الكويتية ( 14/123)]

പാപത്തിലേക്ക് ഇനി മടങ്ങിപ്പോകുകയില്ല എന്ന തീരുമാനത്തിന്റെ സദ്ഫലങ്ങൾ

പാപത്തിലേക്ക് ഇനി ഒരിക്കലും മടങ്ങിപ്പോകുകയില്ല എന്ന് ഉറച്ചുതീരുമാനിക്കുന്നതിന്റെ നാല് സദ്ഫലങ്ങൾ:

ഒന്നാമത്തേത്: ആ പാപത്തിന്റെ വഴി (വാതിൽ) പൂർണ്ണമായി കൊട്ടിയടയ്ക്കപ്പെടുക എന്നതാണ്.

അത് (ആ പാപത്തിന്റെ വാതിൽ അടയ്ക്കപ്പെടുന്നത്), അല്ലാഹുവിനോടുള്ള അനുസരണക്കേടിലേക്ക് (പാപത്തിലേക്ക്) നിന്നെ നയിക്കുന്ന എല്ലാത്തരം കൂട്ടുകെട്ടുകളിൽ നിന്നും മാർഗ്ഗങ്ങളിൽ നിന്നും പൂർണ്ണമായും അകന്നുനിൽക്കുന്നത് വഴിയാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:  لَا تَصْحَبْ إِلَّا مُؤْمِنًا، وَلَا يَأْكُلْ طَعَامَكَ إِلَّا تَقِيٌّ .

അബൂസഈദ് അൽഖുദ്‌രി رضي الله عنه വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു: നീ മുഅ്മിനായ വ്യക്തിയോടല്ലാതെ കൂട്ടുകൂടരുത്. നിന്റെ ഭക്ഷണം തഖ്‌വയുടേ ആളല്ലാതെ കഴിക്കാനും ഇടവരരുത്. [رواه أبو داود (4832)، والترمذي (2395)، وحسنه الألباني.]

രണ്ടാമത്തേത്: പാപത്തിലേക്ക് എത്തിക്കുന്ന  എല്ലാ മാർഗ്ഗങ്ങളെയും മുൻകൂട്ടി തടയുക (കൊട്ടിയടയ്ക്കുക) എന്നതാണ്.

അത് (ആ മാർഗ്ഗങ്ങൾ കൊട്ടിയടയ്ക്കപ്പെടുന്നത്), സംശയസ്പദമായ കാര്യങ്ങളിൽ (ശുബ്ഹാത്ത്) നിന്ന് പൂർണ്ണമായും അകന്നുനിൽക്കുന്നത് വഴിയും, ഹറാമുകളിൽ ചെന്ന് വീഴാൻ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും പൂർണ്ണമായി വർജ്ജിക്കുന്നത് വഴിയുമാണ്.

عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه و سلم يَقُولُ: “إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ”.

അബൂ അബ്ദില്ലാഹ് നുഅ്മാനുബ്നു ബശീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ‎ﷺ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: ഹലാൽ (അനുവദനീയമായത്) വ്യക്തമാണ്; ഹറാം (നിഷിദ്ധമായത്) വ്യക്തമാണ്. എന്നാൽ, അവക്കിടയിൽ സാദൃശ്യം തോന്നുന്ന അവ്യക്തങ്ങളായ കാര്യങ്ങളുണ്ട്. അധികമാളുകൾക്കും അവയുടെ യാഥാർത്ഥ്യം അറിയുകയില്ല. അത്തരം അവ്യക്തതകളിലകപ്പെടാതെ സൂക്ഷിക്കുന്നവൻ തന്റെ മതത്തെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. അത്തരം അവ്യക്തതകളിൽ അകപ്പെടുന്നവൻ നിഷിദ്ധത്തിൽ വീഴുന്നു. അവൻ ഒരു ഇടയനെപ്പോലെയാണ്. (കൃഷിസ്ഥലത്തിന്റെ) ചുറ്റുമവൻ അതിരിന് മേയ്ക്കുന്നതിനാൽ അന്യന്റെ സ്ഥലത്ത് കടന്ന് മേയാനിടയാകുന്നു. എല്ലാ ഓരോ രാജാവിനും ഓരോ സംരക്ഷിത സ്ഥലമുണ്ട്. അറിയുക! അല്ലാഹുവിന്റെ സംരക്ഷിത മേഖല അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളെത്രെ. അറിയുക! ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവനും ചീത്തയായി. അതത്രെ ഹൃദയം! (ബുഖാരി:52)

മൂന്നാമത്തേത്: ആ പാപത്തിന് തികച്ചും വിപരീതമായ നല്ല കാര്യങ്ങൾ ചെയ്യുക എന്നതാണ്.

അതുവഴി, (സത്യം) മറച്ചുവെച്ചവന്റെ തൗബ എന്നത് അല്ലാഹു ഇറക്കിത്തന്ന കാര്യങ്ങളെ ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുക്കൽ വഴിയാണ് പൂർണ്ണമാകുന്നത്. ഒരു കപടവിശ്വാസിയുടെ തൗബ എന്നത് തന്റെ ദീനിനെ അല്ലാഹുവിന് വേണ്ടി മാത്രം നിഷ്കളങ്കമാക്കുക (ഇഖ്‌ലാസ്) വഴി മാത്രമാണ് ശരിയാകുന്നത്.”

قال الإمام ابن القيم رحمه الله: التوبة من ذنب هي بفعل ضده . ولهذا شرط الله تعالى في توبة الكاتمين ما أنزل الله من البينات والهدى = البيان ؛ لأن ذنبهم لما كان بالكتمان، كانت توبتهم منه بالبيان، قال الله تعالى:{إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَٰتِ وَٱلْهُدَىٰ مِنۢ بَعْدِ مَا بَيَّنَّٰهُ لِلنَّاسِ فِى ٱلْكِتَٰبِ ۙ أُو۟لَٰٓئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّٰعِنُونَ ‎﴿١٥٩﴾‏ إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَبَيَّنُوا۟ فَأُو۟لَٰٓئِكَ أَتُوبُ عَلَيْهِمْ ۚ وَأَنَا ٱلتَّوَّابُ ٱلرَّحِيمُ ‎﴿١٦٠﴾ [البقرة: 159 – 160]}. وشرط في توبة المنافق الإخلاص; لأن ذنبه بالرياء، فقال تعالى ‏ {إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيرًا [النساء: 145]}، ثم قال { إِلَّا ٱلَّذِينَ تَابُوا۟ وَأَصْلَحُوا۟ وَٱعْتَصَمُوا۟ بِٱللَّهِ وَأَخْلَصُوا۟ دِينَهُمْ لِلَّهِ فَأُو۟لَٰٓئِكَ مَعَ ٱلْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْرًا عَظِيمًا [النساء: 146]}

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “ഒരു പാപത്തിൽ നിന്നുള്ള തൗബ എന്നത്, ആ പാപത്തിന്റെ വിപരീത പദമായ കാര്യം പ്രവർത്തിക്കൽ വഴിയാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ്, അല്ലാഹു അവതരിപ്പിച്ച വ്യക്തമായ തെളിവുകളും മാർഗ്ഗദർശനങ്ങളും മറച്ചുവെച്ചവരുടെ തൗബയിൽ ‘തുറന്നു പറയലും വ്യക്തമാക്കലും’ (ബയാൻ) അല്ലാഹുത നിബന്ധനയാക്കിയത്. കാരണം, അവരുടെ പാപം ‘മറച്ചുവെക്കൽ’ ആയതുകൊണ്ട് തന്നെ, അതിൽ നിന്നുള്ള അവരുടെ തൗബ ‘തുറന്നു പറയൽ’ (ബയാൻ) മുഖേനയല്ലാതെ സാധ്യമാകില്ല. അല്ലാഹു പറയുന്നു:{നാമവതരിപ്പിച്ച തെളിവുകളും മാര്‍ഗദര്‍ശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങള്‍ക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം മറച്ചുവെക്കുന്നവരാരോ അവരെ അല്ലാഹു ശപിക്കുന്നതാണ്‌. ശപിക്കുന്നവരൊക്കെയും അവരെ ശപിക്കുന്നതാണ്‌. എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്‌) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്‌. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. 4/159-160}

അതുപോലെ കപടവിശ്വാസിയുടെ തൗബയിൽ ‘നിഷ്കളങ്കത’ (ഇഖ്‌ലാസ്) അല്ലാഹു നിബന്ധനയാക്കിയിരിക്കുന്നു. കാരണം, അവന്റെ പാപം ‘ലോകമാന്യതയും കപടതയും’ ആയിരുന്നു. അല്ലാഹു പറയുന്നു: {തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല. 4/145} ശേഷം അല്ലാഹു പറയുന്നു: {എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌. 4/146} [مدارج السالكين” (1/370).]

നാലാമത്തേത്: സൽപ്രവർത്തികളിലേക്ക് എത്തിക്കുന്ന എല്ലാ മാർഗ്ഗങ്ങളെയും വഴികളെയും തുറന്നുകൊടുക്കുക എന്നതും, പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അനുസരണത്തിൽ സ്ഥിരമായി നിലകൊള്ളുക എന്നതുമാണ്.”

وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا ثُمَّ ٱهْتَدَىٰ

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ. (ഖുർആൻ:20/82)

قال ابن عاشور، رحمه الله: وَمَعْنَى اهْتَدى: اسْتَمَرَّ عَلَى الْهُدَى وَثَبَتَ عَلَيْهِ ؛ فَهُوَ كَقَوْلِهِ تَعَالَى: إِنَّ الَّذِينَ قالُوا رَبُّنَا اللَّهُ ثُمَّ اسْتَقامُوا فَلا خَوْفٌ عَلَيْهِمْ وَلا هُمْ يَحْزَنُونَ [الْأَحْقَاف: 13].

ഇമാം ഇബ്നു ആശൂർ رحمه الله പറഞ്ഞു: اهْتَدى (അവൻ സന്മാർഗ്ഗം പ്രാപിച്ചു) എന്നതിന്റെ അർത്ഥം: അവൻ ആ സന്മാർഗ്ഗത്തിൽ (ഹിദായത്തിൽ) തന്നെ നിരന്തരമായി തുടരുകയും, അതിന്മേൽ ദൃഢമായി ഉറച്ചുനിൽക്കുകയും ചെയ്തു എന്നാണ്. അത് അല്ലാഹുവിന്റെ ഈ വചനം പോലെയാണ്: {ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. 46/13} [التحرير والتنوير (16/276)]

ഈ പറഞ്ഞ കാര്യങ്ങളിലൂടെ, ഒരു ദാസന്റെ തൗബയിൽ ‘ഖേദപ്രകടനത്തിനുള്ള  ഉന്നതമായ പദവി വ്യക്തമാവുകയാണ്. തീർച്ചയായും ആ ഖേദമാണ് അല്ലാഹുവിലേക്ക് മടങ്ങുന്നതിന്റെ യഥാർത്ഥ അടിത്തറയും, പിശാചുക്കളുടെ ദുർബോധനങ്ങളെ വെടിയാനുള്ള മാർഗ്ഗവും.

തൗബത്തുന്നസ്വൂഹിന്റെ ഫലങ്ങൾ

ഈ തൗബയെതുടർന്ന് സൽപ്രവർത്തികളും  ആത്മാർത്ഥമായ ഈമാനും മുറുകെപ്പിടിക്കുകയാണെങ്കിൽ, അല്ലാഹു ആ തിന്മകളെ നന്മകളാക്കി മാറ്റിത്തരുന്നതാണ്; അല്ലാഹു സൂറത്തുൽ ഫുർഖാനിൽ ശിർക്കിനെയും കൊലപാതകത്തെയും വ്യഭിചാരത്തെയും കുറിച്ചും അതിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷയെക്കുറിച്ചും പരാമർശിച്ചതിന് ശേഷം ഇപ്രകാരം അരുളിചെയ്തിരിക്കുന്നു:

إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അങ്ങനെയുള്ളവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. (ഖുർആൻ:25/70)

ഇത് അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണ്; ആത്മാർത്ഥമായി തൗബ ചെയ്യുകയും അതിനെത്തുടർന്ന് ഈമാനും (വിശ്വാസവും) സൽപ്രവർത്തികളും ജീവിതത്തിൽ കൊണ്ടു വരികയും ചെയ്താൽ, തീർച്ചയായും ആ തിന്മകളെയെല്ലാം അല്ലാഹു നന്മകളാക്കി മാറ്റിത്തരുന്നതാണ്; ഓരോ തിന്മയുടെയും സ്ഥാനത്ത് ഓരോ നന്മ വീതം നൽകിക്കൊണ്ട്!

وَإِنِّى لَغَفَّارٌ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا ثُمَّ ٱهْتَدَىٰ

പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ. (ഖുർആൻ:20/82)

തീർച്ചയായും നമ്മുടെ റബ്ബ് അതീവ ഔദാര്യവാനും കരുണാനിധിയുമാണ് . അവൻ പശ്ചാത്തപിക്കുന്നവരുടെ തിന്മകളെ മായ്ച്ചുകളയുകയും അവ അവർക്ക് പൊറുത്തുനൽകുകയും ചെയ്യുന്നു. അതിലുപരിയായി, അവർ തങ്ങളുടെ തൗബയെത്തുടർന്ന് ആത്മാർത്ഥമായ ഈമാനും സൽപ്രവർത്തികളും നന്മകളിലുള്ള കഠിനശ്രമങ്ങളും  ജീവിതത്തിൽ കൊണ്ടുവരികയാണെങ്കിൽ, അല്ലാഹു അവർക്ക് ആ തിന്മകൾക്ക് പകരം നന്മകൾ നൽകുകയും അവരുടെ തിന്മകളെ നന്മകളാക്കി മാറ്റിക്കൊടുക്കുകയും ചെയ്യും. അതോടൊപ്പം മഹത്തായ സ്വര്‍ഗവും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. ………(ഖു൪ആന്‍:66/8)

قد أمر الله بالتوبة النصوح في هذه الآية، ووعد عليها بتكفير السيئات، ودخول الجنات، والفوز والفلاح،

ഈ വചനത്തില്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിനാണ് അല്ലാഹു കല്‍പിക്കുന്നത്. തിന്മകളെ മായ്ച്ചുകളയാമെന്ന് ഉറപ്പുതരികയും ചെയ്യുന്നു; അതോടൊപ്പം സ്വര്‍ഗപ്രവേശവും മഹത്തായ വിജയവും (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *