ഖൽബുൻ സലീം (സുരക്ഷിതമായ ഹൃദയം)

അല്ലാഹു തന്റെ ഖലീലായ ഇബ്രാഹീം നബി عليه السلام യെ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ സുരക്ഷിതാവസ്ഥയുടെ പേരിൽ പ്രശംസിച്ചുകൊണ്ട് പറഞ്ഞു:

إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ

സുരക്ഷിതമായ ഹൃദയത്തോടു കൂടി അദ്ദേഹം (ഇബ്രാഹിം നബി) തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) . (ഖുർആൻ:37/84)

ഇബ്രാഹിം നബി عليه السلام യുടെ പ്രാര്‍ത്ഥനയായി വിശുദ്ധ ഖുര്‍ആൻ ഉദ്ധരിക്കുന്നു:

وَلَا تُخْزِنِى يَوْمَ يُبْعَثُونَ ‎﴿٨٧﴾‏ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ‎﴿٨٨﴾‏ إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ ‎﴿٨٩﴾

അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം സുരക്ഷിതമായ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ. (ഖുർആൻ:26/87-89)

സുരക്ഷിതമായ ഹൃദയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശിര്‍കിൽ നിന്നും  സംശയത്തിൽ നിന്നും, തിന്മയെ സ്നേഹിക്കുന്നതിൽ നിന്നും, ബിദ്അത്തിലുംം പാപത്തിലും ഉറച്ചുനിൽക്കുന്നതിൽ നിന്നും രക്ഷപെട്ട ഹൃദയമാണ്. ‘ഈ കാര്യങ്ങളിൽ നിന്ന് രക്ഷപെടുക’ എന്നതിന്റെ അർത്ഥം അതിന് വിപരീതമായ ഒന്ന് ഉണ്ട് എന്നതാണ്. അതായത് അല്ലാഹുവിനോടുള്ള ഇഖ്ലാസ് (ആത്മാർത്ഥത), അറിവ്, യഖീൻ (വിശ്വാസ ദാര്‍ഢ്യത), നന്മയോടുള്ള സ്നേഹം, ഹൃദയത്തിൽ അതിന്റെ അലങ്കാരം തുടങ്ങിയ അതിന്റെ വിപരീതങ്ങൾ കൈവശം വയ്ക്കുന്നതിന് അവനെ നിർബന്ധമാക്കുന്നു. അവൻ ആഗ്രഹിക്കുന്നതും സ്നേഹിക്കുന്നതും അല്ലാഹു ഇഷ്ടപ്പെടുന്നതിന് അനുസൃതയിരിക്കണം. അവന്റെ ഇച്ഛ അല്ലാഹുവിന്റെ മതത്തിന്റെ പഠിപ്പിക്കലുകൾക്ക് അനുസൃതമായിരിക്കണം. (തഫ്സീറുസ്സഅ്ദി:26/89)

ശിർക്കും സംശയങ്ങളുമില്ലാതെ, സത്യം മനസ്സിലാക്കാൻ തടസ്സമാകുന്ന ദേഹേച്ഛകളില്ലാതെ ശുദ്ധഹൃദയവുമായി അദ്ദേഹം (ഇബ്രാഹിം നബി عليه السلام ) വന്നു. ഒരു ദാസന്റെ ഹൃദയം സുരക്ഷിതമാണെങ്കിൽ അത് എല്ലാ തിന്മകളിൽനിന്നും ഒഴിവാകുകയും എല്ലാ നന്മകളും സ്വീകരിക്കുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി:37/84)

നിര്‍ദ്ദോഷമായ – അഥവാ അവിശ്വാസത്തിന്‍റെ കറ ബാധിക്കാത്തതും, പാപപങ്കിലമല്ലാത്തതുമായ – സുരക്ഷിത ഹൃദയത്തോടുകൂടി അല്ലാഹുവിങ്കല്‍ വന്നവര്‍ക്കു മാത്രമേ സ്വത്തുക്കളും മക്കളും പരലോകത്തുവെച്ച് ഉപയോഗപ്പെടുകയുള്ളുവെന്ന് ഇബ്രാഹിം നബി عليه السلام യുടെ പ്രാര്‍ത്ഥനയില്‍ കൂടി അല്ലാഹു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. (അമാനി തഫ്സീര്‍)

ചുരുക്കത്തിൽ  ഒരുവനെ ശിക്ഷയിൽ നിന്ന് രക്ഷിക്കുന്നതും മഹത്തായ പ്രതിഫലത്തിന് അർഹനാക്കുന്നതും ‘ഖൽബുൻ സലീം’ ആണ്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *