അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ

അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ? (ഖുർആൻ :47/24)

أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ
أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍

വിശദീകരണം

അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവഗണിക്കുന്നവർ അത് ചിന്തിക്കേണ്ടവിധം അതിനെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നില്ല. അവരതിനെ ചിന്തിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ

  • ധാരാളം നന്മകൾ അതവർക്ക് അറിയിച്ചുകൊടുക്കുമായിരുന്നു.
  • ധാരാളം തിന്മകളെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും ചെയ്യുമായിരുന്നു.
  • ഹൃദയങ്ങളിൽ ദൃഢവിശ്വാസവും നിറക്കുമായിരുന്നു.
  • ഉയർന്ന സമ്മാനങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും അതവരെ എത്തിക്കുമായിരുന്നു.
  • അല്ലാഹുവിലേക്കും സ്വർഗത്തിലേക്കുമെത്തിക്കുന്ന വഴിയും അതിന്നാവശ്യമായതും അതിനെ തകരാറാക്കുന്നതും അവർക്കത് വ്യക്തമാക്കിക്കൊടുക്കും.
  • ശിക്ഷയിലേക്കെത്തിക്കുന്ന വഴികളും അതിനെന്തൊക്കെ സൂക്ഷിക്കണമെന്നും വ്യക്തമാക്കിക്കൊടുക്കും.
  • അവർക്ക് അവരുടെ രക്ഷിതാവിനെയും അവന്റെ നാമങ്ങളും വിശേഷണങ്ങളും അനുഗ്രഹങ്ങളും മനസ്സിലാക്കാനുമാകും.
  • മഹത്തായ പ്രതിഫലത്തിന് ആഗ്രഹിപ്പിക്കുകയും വിനാശകരമായ ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യും.

{അതല്ല ഹൃദയങ്ങളുടെ മേൽ പൂട്ടുകൾ ഇട്ടിരിക്കയാണോ?} അശ്രദ്ധയും അവഗണനയും ആ ഹൃദയത്തിൽ പൂട്ടിട്ടിരിക്കുന്നു. ഒരു നന്മയും ഒരിക്കലും കടന്നുചെല്ലാത്തവിധം, ഇതാണ് സംഭവിച്ചത്.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

Similar Posts

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

ഇഹലോകവും പരലോകവും

അല്ലാഹുവിന്റെ മാർഗത്തിൽ പ്രവര്‍ത്തിച്ചാൽ

ആകാശ ഭൂമികളുടെ അധികാരം

വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം

Read Now >

പ്രതിസന്ധികൾക്ക് പിന്നിൽ

Read Now >