റമളാനിന് ശേഷവും പുണ്യങ്ങളുടെ പൂക്കാലം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. (ഖുർആൻ:59/18)

മുസ്ലിം സഹോദരങ്ങളെ, റമദാനിന്റെ സുഗന്ധം നമ്മുടെ വസ്ത്രങ്ങളിൽ നിന്നും അപ്രത്യക്ഷമായിട്ടില്ല, വിശുദ്ധ ഖുർആൻ പാരായണത്തിൻ്റെ മാധുര്യം നമ്മുടെ മനസ്സുകളിൽ നിന്നും ഉണങ്ങിപ്പോയിട്ടില്ല. വിശുദ്ധ റമദാനിന്റെ വിടവാങ്ങലിന്റെ ദുഃഖം നമ്മുടെ കണ്ണുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. അത് ഉണങ്ങിപ്പോയെന്ന് വിലപിക്കുന്നവർ ആരാധനയുടെ ചൈതന്യവും ആസ്വാദ്യതയും മാധുര്യവും നഷ്‌ടപ്പെടുത്തിയവരാകുന്നു.

മനുഷ്യൻ ക്ഷമ അവലംബിക്കുകയും ദേഹേഛകളെ അതിജയിക്കുകയും ചെയ്താൽ റമദാനിൽ ചെയ്‌തിരുന്ന വ്രതം, ക്വിയാമുല്ലൈൽ, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയ ഐഛികമായ ആരാധനകൾ തുടർത്തി ക്കൊണ്ടുപോകാൻ സാധിക്കുന്നതാണ്. അതിലൂടെ റമദാനിൽ ജീവിതം നന്മയിലായതുപോലെ നിത്യമായി തന്റെ ജീവിതം നന്മയിലൂടെ മുന്നോട്ടു കൊണ്ടുപോകുവാനും, പതിവായുള്ള ആരാധനകൾ ചെയ്യുകയെന്ന പൂന്തോപ്പിലൂടെ തന്റെ ആത്മാവിനെ നയിക്കുവാനും സാധിക്കുന്നതാണ്. അല്ലാഹുവിന്റെ വചനം കാണുക:

قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ

പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. (ഖുർആൻ:6/162)

സഹോദരങ്ങളേ, ഭൂമി അടിമകൾക്കായി അല്ലാഹു നൽകിയ അനന്തരമാണ്, അതിലൂടെ പരലോകത്തേക്കായി സമ്പാദിച്ച കൃഷിയുൽപന്നങ്ങൾക്കനുസരിച്ചു പരലോകത്ത് സ്വർഗത്തിൽ അവരുടെ സ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നു.

وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِى صَدَقَنَا وَعْدَهُۥ وَأَوْرَثَنَا ٱلْأَرْضَ نَتَبَوَّأُ مِنَ ٱلْجَنَّةِ حَيْثُ نَشَآءُ ۖ فَنِعْمَ أَجْرُ ٱلْعَٰمِلِينَ

അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന് നാം ഉദ്ദേശിക്കുന്ന സ്ഥലത്ത് നമുക്ക് താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന് സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം! (ഖുർആൻ:39/74)

യഥാർഥ വിശ്വാസി അല്ലാഹുവിലേക്ക് സഞ്ചരിക്കുകയും അവനെ കണ്ടുമുട്ടുവാൻ പരിശ്രമിക്കുകയും ചെയ്യുകയാണ്. ആ യാത്ര സ്വർഗത്തിൽ എത്തുന്നതുവരെ തുടന്നുകൊണ്ടിരിക്കും. അത് അവനെ മരണം പിടികൂടുന്നതുവരെ അവസാനിക്കുകയില്ല.

ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ

ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക. (ഖു൪ആന്‍: 15/99)

ആരാധനകൾക്ക് വർദ്ധിച്ച പ്രതിഫലം ലഭിക്കുന്ന റമദാൻ നമ്മളിൽ നിന്ന് വിടപറഞ്ഞെങ്കിലും ഉന്നതനായ അല്ലാഹു എല്ലാ മാസങ്ങളുടെയും രക്ഷിതാവാകുന്നു. സൽകർമങ്ങൾ ചെയ്യുവാനുള്ള വിശാലമായ ചക്രവാളം തന്നെ നമ്മുടെ ജീവിതത്തിലുണ്ട്. വർദ്ധിച്ച പ്രതിഫലം ലഭിക്കപ്പെടും. അത് ലാഭകരമായ കച്ചവടമാണ്. അല്ലാഹുവിൻ്റെ ശരീഅത്തിലും റസുൽ ﷺ യുടെ ചര്യയിലും അല്ലാഹുവിലേക്കെത്തിക്കുന്ന നിരവധി അവസരങ്ങ (സൽകർമങ്ങ)ളും അവൻറെ തൃപ്തി കരസ്ഥമാക്കുവാനുള്ള മാർഗങ്ങളും ഉണ്ട്. അതുപോലെ തന്നെ അല്ലാഹുവിൻ്റെ തൃപ്‌തിയും അവന്റെ കാരുണ്യവും നമ്മിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളുമുണ്ട്. അതിനെല്ലാം പ്രതിഫലമായി സ്വർഗം ലഭിക്കും. എന്നാൽ പ്രവർത്തിക്കാൻ സന്നദ്ധരായവർ എവിടെ?

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ ‏ “‏ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ ‏”‏‏.‏ وَكَانَ ابْنُ عُمَرَ يَقُولُ إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ الْمَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ

അബ്‌ദുല്ലാഹ് ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ എൻ്റെ ചുമലിൽ പിടിച്ചുകൊണ്ട് പറയുകയുണ്ടായി: ‘ഈ ദുൻയാവിൽ നീ ഒരു അപരിചിതനെ പോലെ അല്ലെങ്കിൽ ഒരു വഴി യാത്രക്കാരനെ പോലെയാവു(ജീവിക്കു)ക’. ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ പറയാറുണ്ടായിരുന്നു: ‘നിനക്ക് വൈകുന്നേരമായാൽ നീ പ്രഭാതം പ്രതീക്ഷിക്കരുത്. നിനക്ക് പ്രഭാതമായാൽ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിൻ്റെ ആരോഗ്യത്തെ രോഗം വരുന്നതിനു മുമ്പും നിൻ്റെ ജീവിതത്തെ മരണം വന്നെത്തുന്നതിനു മുമ്പും പ്രയോജനപ്പെടുത്തുകയും ചെയ്യുക.’ (ബുഖാരി)

ചെറിയ ചെറിയ കർമങ്ങൾക്ക് വർദ്ധിച്ച പ്രതിഫലമുണ്ടെന്ന കാര്യം പ്രവാചകൻ നമുക്ക് അറിയിച്ചു തന്നിരിക്കുന്നു. വിചാരണ ദിവസത്തേക്ക് വിഭവങ്ങൾ സമാഹരിക്കാനായി, അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ സൂക്ഷിച്ച് ജീവിക്കാനായി സൽകർമങ്ങളുടെ വിശാലമായ കവാടമാണ് നമുക്ക് തുറന്ന് തന്നിരിക്കുന്നത്.

وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا

ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍: 17/19)

ഒരു ഹദീഥ് കാണുക:

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏:‏ يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ فَكُلُّ تَسْبِيحَةٍ صَدَقَةٌ وَكُلُّ تَحْمِيدَةٍ صَدَقَةٌ وَكُلُّ تَهْلِيلَةٍ صَدَقَةٌ وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنِ الْمُنْكَرِ صَدَقَةٌ وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى ‏

അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാളുടെ മുഴുവൻ സന്ധികൾക്കും ധർമ(സ്വദഖ)മുണ്ട്. എല്ലാ തസ്ബീഹുകളും ധർമമാണ്. എല്ലാ തഹ്‌മീദുകളും ധർമമാണ്. എല്ലാ തഹ്ലീലുകളും ധർമമാണ്. എല്ലാ തക്ബിറുകളും ധർമമാണ്. നന്മ കൽപിക്കുന്നതും തിന്മ വിരോധിക്കുന്നതും ധർമമാണ്. ദുഹാസമയ ത്തുള്ള രണ്ടു റകഅത്ത് നമസ്കാരം ഇതിനെല്ലാം പകരമാവുന്നതാണ്. (മുസ്‌ലിം)

عَنْ أَبِي، ذَرٍّ أَنَّ نَاسًا، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالأُجُورِ يُصَلُّونَ كَمَا نُصَلِّي وَيَصُومُونَ كَمَا نَصُومُ وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ ‏.‏ قَالَ ‏”‏ أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً وَكُلِّ تَكْبِيرَةٍ صَدَقَةٌ وَكُلِّ تَحْمِيدَةٍ صَدَقَةٌ وَكُلِّ تَهْلِيلَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنْ مُنْكَرٍ صَدَقَةٌ وَفِي بُضْعِ أَحَدِكُمْ صَدَقَةٌ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ أَيَأْتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ ‏”‏ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلاَلِ كَانَ لَهُ أَجْرٌ ‏”‏ ‏

അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: സ്വഹാബികളിൽ ചിലർ പറയുകയുണ്ടായി: ‘അല്ലാഹുവിൻ്റെ തിരുദൂതരേ, പ്രതിഫലങ്ങളെല്ലാം പണക്കാർ കൊണ്ടുപോയിരിക്കുന്നു. ഞങ്ങൾ നമസ്കരിക്കുന്നതു പോലെ അവരും നമസ്‌കരിക്കുന്നു. ഞങ്ങൾ നോമ്പനുഷ്ഠിക്കുന്നതുപോലെ അവരും നോമ്പനുഷ്‌ഠിക്കുന്നു. കൂടാതെ അവർ അവരുടെ സമ്പത്തിൽ നിന്ന് ദാനധർമങ്ങൾ ചെയ്യുകയും ചെയ്യുന്നു.’ നബി ﷺ പറഞ്ഞു: ‘നിങ്ങൾക്ക് സ്വദഖ ചെയ്യുവാൻ അല്ലാഹു ഒന്നും നൽകിയിട്ടില്ലേ? എല്ലാ തസ്ബീഹുകളും സ്വദഖയാണ്. എല്ലാ തഹ്‌മീദുകളും സ്വദഖയാണ്. എല്ലാ തഹ്ല‌ീലുകളും സ്വദഖയാണ്. എല്ലാ തക്ബിറുകളും സ്വദഖയാണ്. നന്മ കൽപിക്കുന്നതും സ്വദഖയാണ്. തിന്മ തടയുന്നതും സ്വദഖയാണ്. നിങ്ങളുടെ ലൈംഗിക വേഴ്‌ചയും സ്വ ദഖയാണ്.’ അവർ ചോദിച്ചു: ‘അല്ലാഹുവിൻ്റെ തിരു ദൂതരേ, ഞങ്ങളിൽ ഒരാൾ അയാളുടെ ആഗ്രഹം പൂർത്തീകരിക്കുന്നതിനും പ്രതിഫലമുണ്ടോ?’ നബി ﷺ പറഞ്ഞു: ‘ഒരാൾ നിഷിദ്ധമായ മാർഗത്തിലാണത് ചെയ്യുന്നതെങ്കിൽ അവനതിന് ശിക്ഷയുണ്ടാകുമോ, എന്താണ് നിങ്ങളുടെ അഭിപ്രായം? അതുപോലെ അനുവദനീയമായ മാർഗത്തിലൂടെയാണത് ചെയ്യുന്നതെങ്കിൽ അതിന് പ്രതിഫലവും ഉണ്ടായിരിക്കും’ (മുസ്ലിം)

ഒരു വിശ്വാസി ചെറിയ പ്രവർത്തനം മുഖേന ഒരിക്കലും വിചാരിക്കാത്ത ഉന്നതമായ സ്ഥാനത്തെത്തിയേക്കാം.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِي الْجَنَّةِ فِي شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ كَانَتْ تُؤْذِي النَّاسَ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്‌ലിംകൾക്ക് വഴിയിൽ ഉപദ്രവമുണ്ടാക്കിയിരുന്ന ഒരു മരം മുറിച്ച് കളഞ്ഞതിൻ്റെ പേരിൽ സ്വർഗത്തിൽ പ്രവേശിച്ച ഒരാളെ ഞാൻ കാണുകയുണ്ടായി. (മുസ്‌ലിം)

മറ്റൊരു റിപ്പോർട്ടിൽ ഉള്ളത് ഇപ്രകാരമാണ്:

مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ ‏.‏ فَأُدْخِلَ الْجَنَّةَ ‏

“വഴി മധ്യത്തിലേക്ക് നിണ്ടുകിടക്കുന്ന മരത്തിൻ്റെ കൊമ്പിനരികിലൂടെ ഒരാൾ നടന്ന് പോവുകയുണ്ടായി. അത് കണ്ടപ്പോൾ അയാൾ പറഞ്ഞു: ‘അല്ലാഹു തന്നെ സത്യം! മുസ്‌ലിംകളെ ഉപദ്രവിക്കാതിരിക്കാനായി ഞാനിത് നീക്കം ചെയ്യുക തന്നെ ചെയ്യുന്നതാണ്.’ അത് അദ്ദേഹത്തെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു.

മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്:

بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ. ‏‏

ഒരാൾ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. അപ്പോൾ മുള്ളുകളുള്ള ഒരു മരക്കൊമ്പ് കാണാനിടയായി. അത് അദ്ദേഹം അവിടെനിന്ന് നീക്കം ചെയ്തു. അല്ലാഹു അതിന് നന്ദിയെന്ന രൂപത്തിൽ അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയുണ്ടായി. (ബുഖാരി)

മുസ്‌ലിം സഹോദരങ്ങളേ, ഒരു ചെറിയ വാക്കു മുഖേന അടിമകൾക്ക് ഔദാര്യവാനായ രക്ഷിതാവിൻ്റെ തൃപ്‌തി നേടിയെടുക്കുവാൻ സാധിക്കുന്നതാണ്,

عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا ‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭക്ഷണം കഴിച്ച് അതിന് അല്ലാഹുവിനെ സ്‌തുതിക്കുന്ന, അല്ലെങ്കിൽ ഒരു പാനീയം കുടിച്ചിട്ട് അതിന് അല്ലാഹുവിനെ സ്‌തുതിക്കുന്ന ഒരു അടിമയെ നിശ്ചയമായും അല്ലാഹു ഇഷ്‌ടപ്പെടുന്നു. (മുസ്ല‌ിം).

നമസ്കാരവും വുദൂഉം ഒരു ദിവസം തന്നെ അനേകം തവണ ആവർത്തിച്ചു വരുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ إِذَا تَوَضَّأَ الْعَبْدُ الْمُسْلِمُ – أَوِ الْمُؤْمِنُ – فَغَسَلَ وَجْهَهُ خَرَجَ مِنْ وَجْهِهِ كُلُّ خَطِيئَةٍ نَظَرَ إِلَيْهَا بِعَيْنَيْهِ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – فَإِذَا غَسَلَ يَدَيْهِ خَرَجَ مِنْ يَدَيْهِ كُلُّ خَطِيئَةٍ كَانَ بَطَشَتْهَا يَدَاهُ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – فَإِذَا غَسَلَ رِجْلَيْهِ خَرَجَتْ كُلُّ خَطِيئَةٍ مَشَتْهَا رِجْلاَهُ مَعَ الْمَاءِ – أَوْ مَعَ آخِرِ قَطْرِ الْمَاءِ – حَتَّى يَخْرُجَ نَقِيًّا مِنَ الذُّنُوبِ ‏”

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്‌ലിമായ ഒരു അടിമ അല്ലെങ്കിൽ ഒരു വിശ്വാസി വുദൂഅ് ചെയ്തതാൽ അവൻ തൻ്റെ മുഖം കഴുകുമ്പോൾ മുഖത്ത് നിന്ന് വീഴുന്ന വെള്ളത്തോ(അവസാനമായി വീഴുന്ന വെള്ള തുള്ളിയോ)ടൊപ്പം അവന്റെ കണ്ണ് കൊണ്ട് ചെയ്‌ത പാപങ്ങൾ ഇറങ്ങിപ്പോവുന്നു. അവൻ തൻ്റെ കൈകൾ കഴുകുമ്പോൾ കൈകളിൽ നിന്ന് വീഴുന്ന വെള്ളത്തോ (അവസാനമായി വീഴുന്ന വെള്ളത്തുള്ളിയോ)ടൊപ്പം അവൻ്റെ കൈ കൊണ്ടു ചെയ്‌ത മുഴുവൻ പാപങ്ങളും പുറത്തുപോകുന്നു. അവൻ തൻ്റെ കാലുകൾ കഴുകുമ്പോൾ കാലുകളിൽ നിന്ന് വീഴുന്ന വെള്ളത്തോ (അവസാനമായി വീഴുന്ന വെള്ളത്തുള്ളിയോ)ടൊപ്പം പാപം ചെയ്യുവാനായി നടന്നുപോയ മുഴുവൻ പാപങ്ങളും പുറത്തുപോകുന്നു. അങ്ങിനെ പാപങ്ങളിൽ നിന്നെല്ലാം ശുദ്ധിയായി പുറത്തുവരുന്നു” (മുസ്‌ലിം)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ‏”‏ ‏.‏ قَالُوا بَلَى يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ ‏”‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പാപങ്ങൾ മായ്ച്ചുകളയുകയും പദവികൾ ഉയർത്തിത്തരികയും ചെയ്യുന്ന കാര്യം ഞാൻ നിങ്ങൾക്കു അറിയിച്ചു തരട്ടെയോ?” അവർ (സ്വഹാബികൾ) പറഞ്ഞു: “അതെ, പ്രവാചകരേ.” നബി ﷺ പറഞ്ഞു: “വെറുപ്പുള്ള സമയത്തും കൃത്യമായി വുദൂഅ് പരിപൂർണമായി ചെയ്യുക, പള്ളികളിലേക്കുള്ള അധികരിച്ച കാൽപാടുകൾ, ഒരു നമസ്കാരം കഴിഞ്ഞ് അടുത്ത നമസ്‌കാരം പ്രതീക്ഷിച്ചിരിക്കൽ, അതാണ് ഉത്തമമായ സമ്പാദ്യം. (മുസ്‌ലിം).

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ :‏ الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അഞ്ചു നേരത്തെ നമസ്ക്‌കാരവും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും, ഒരു റമദാൻ അടുത്ത റമദാൻ വരെയുമുള്ള പാപങ്ങൾ മായ്ച്ച് കളയുന്നു; വൻപാപങ്ങൾ വെടിയുകയാണെങ്കിൽ. (മുസ്ലിം)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ، ثُمَّ لَمْ يَجِدُوا إِلاَّ أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا، وَلَوْ يَعْلَمُونَ مَا فِي التَّهْجِيرِ لاَسْتَبَقُوا إِلَيْهِ، وَلَوْ يَعْلَمُونَ مَا فِي الْعَتَمَةِ وَالصُّبْحِ لأَتَوْهُمَا وَلَوْ حَبْوًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ബാങ്കിനും ഒന്നാമത്തെ സ്വഫ്‌ഫിനുമുള്ള പ്രതിഫലം ജനങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അത് കരസ്ഥമാക്കുവാനായി നറുക്കിടേണ്ടി വന്നാൽ അതിനായി അവർ നറുക്കിടുമായിരുന്നു. (നമസ്‌കാരത്തി നായി) വളരെ നേരത്തെ പോകുന്നതിൻ്റെ പ്രതിഫലം അറിഞ്ഞിരു ന്നുവെങ്കിൽ അവരതിന് മത്സരി ക്കുമായിരുന്നു. ഇശാഇൻ്റെയും സുബ്ഹിയുടെയും പ്രതിഫലം അറിഞ്ഞിരുന്നുവെങ്കിൽ അവരതിന് (നടക്കാൻ കഴിയാത്തവർ പോലും) മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും സന്നിഹിതരാകുമായിരുന്നു. (ബുഖാരി, മുസ്‌ലിം).

عن أبي عبد الله- ويقال‏:‏ أبو عبد الرحمن- ثوبان مولى رسول الله صلى الله عليه وسلم قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ ‏ “‏ عليك بكثرة السجود، فإنك لن تسجد لله سجدة إلا رفعك الله بها درجة، وحط عنك بها خطيئة‏”‏‏.‏

ഥൗബാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ട: താങ്കൾ അധികമായി സുജൂദ് (നമസ്കാരം) അധികരിപ്പിക്കുക. താങ്കൾ അല്ലാഹുവിനായി ഓരോ സുജൂദ് ചെയ്യുമ്പോഴും അല്ലാഹു താങ്കളുടെ പദവി ഉയർത്താതിരിക്കുകയില്ല, അതുമുഖേന പാപങ്ങൾ മായ്ച്ചു കളയാതിരിക്കുകയുമില്ല. (മുസ്‌ലിം).

ഉന്നതനായ അല്ലാഹുവിനെ സ്മരിക്കുകയെന്നത് വിജയത്തിന്റെ മേല്‍വിലാസവും, നന്മയുടെയും തൗഫീഖിന്റെയും അടയാളവുമാകുന്നു.

عن عبد الله بن بُسْرٍ – رضي الله عنه – أن رجلاً قال: يا رسول الله! إن شرائِعَ الإسلام قد كثُرَت عليَّ، فأخبِرني بشيءٍ أتشبَّثُ به. قال: «لا يزالُ لسانُك رطبًا من ذِكرِ الله»؛ رواه الترمذي.

അബ്ദുല്ലാഹ് ഇബ്‌നു ബുസ്‌റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ തിരുദൂതരെ, ഇസ്‌ലാമിക ശരീഅത്ത് എനിക്ക് അധികമായി തോന്നുന്നു, ഞാന്‍ പതിവായി ചെയ്യേണ്ട കാര്യങ്ങള്‍ എനിക്ക് അറിയിച്ചു തന്നാലും. പറഞ്ഞു: നിന്റെ നാവിനെ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ എപ്പോഴും നനവുള്ളതാക്കുക’ (തിര്‍മിദി).

وعن أبي الدرداء – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: «ألا أُنبِّئُكم بخيرِ أعمالِكم، وأزكاها عند مليكِكم، وأرفعِها في درجاتِكم، وخيرٍ لكم من إنفاقِ الذهبِ والفضة، وخيرٌ لكم من أن تلقَوا عدوَّكم فتضرِبوا أعناقَهم ويضرِبوا أعناقَكم؟». قالوا: بلى. قال: «ذِكرُ الله تعالى»؛ رواه الترمذي، وقال الحاكمُ: إسنادُه صحيحٌ.

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉത്തമമായതും, നിങ്ങളുടെ ഉടമസ്ഥന് ഏറ്റവും ഇഷ്ടമുള്ളതും, നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉന്നതമായതും, സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാളും ഉത്തമമായതും, നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കണ്ടുമുട്ടി അവര്‍ നിങ്ങളുടെ പിരടികളും, നിങ്ങള്‍ അവരുടെ പിരടികളും വെട്ടുന്നതിനേക്കാളും ഖൈറായ കാര്യം നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ച് തരട്ടെയോ? അവര്‍ (സ്വഹാബാക്കള്‍) പറഞ്ഞു: അതെ, പറഞ്ഞു: ‘ഉന്നതനായ അല്ലാഹുവിനെ സ്മരിക്കലാണത്’ (തിര്‍മിദി, ഇതിന്റെ സനദ് സ്വഹീഹാണെന്ന് ഹാഖിം പ്രസ്താവിച്ചിരിക്കുന്നു).

وعن ابن عباسٍ – رضي الله عنهما – قال: قال رسولُ الله – صلى الله عليه وسلم -: «من لزِم الاستغفارَ جعلَ الله له من كل ضيقٍ مخرجًا، ومن كل همٍّ فرَجًا، ورزَقَه من حيثُ لا يحتسِب»؛ رواه أبو داود.

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും പാപമോചനം പതിവാക്കുകയാണെങ്കില്‍ അല്ലാഹു അവന് എല്ലാ കുടുസതയില്‍ നിന്നും മോചനം നല്‍കുകയും, എല്ല പ്രയാസങ്ങളില്‍ നിന്നും വിടുതല്‍ നല്‍കുകയും, അവന്‍ ഉദ്ദേശിക്കാത്ത മാര്‍ഗത്തിലൂടെ ഉപജീവനം നല്‍കപ്പെടുകയും ചെയ്യുന്നതാണ്’ (അബൂദാവൂദ്).

وعن شدَّاد بن أوسٍ – رضي الله عنه – عن النبي – صلى الله عليه وسلم – قال: «سيدُ الاستغفار أن يقولَ العبدُ: اللهم أنت ربِّي لا إله إلا أنت، خلَقتَني وأنا عبدُك، وأنا على عهدك ووعدِك ما استطعتُ، أعوذُ بك من شرِّ ما صنعتُ، أبوءُ لك بنعمتِك عليَّ وأبوءُ بذنبي، فاغفِر لي؛ فإنه لا يغفِرُ الذنوبَ إلا أنت. من قالَها في النهار مُوقِنًا بها فمات من يومه قبل أن يُمسِي فهو من أهل الجنة، ومن قالَها من الليل وهو مُوقِنٌ بها فمات قبل أن يُصبِح فهو من أهل الجنة»؛ رواه البخاري.

ശദ്ദാദുബ്‌നു ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ‘പാപമോചനത്തിന്റെ നേതാവ്, അതിങ്ങനെ പറയലാണ്; അല്ലാഹുവേ, നീയാണ് എന്റെ നാഥന്‍. നീ അല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാന്‍.എനിക്ക് സാധ്യമാവുന്നിടത്തോളം നിന്നോടുള്ള കരാറും ഉടമ്പടിയും പാലിക്കുന്നതാണ്. നീ എനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരണേ! നിശ്ചയം നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല’. ആരെങ്കിലും ഇത് കൃത്യമായി വിശ്വസിച്ചു കൊണ്ട് പ്രഭാതത്തില്‍ പറഞ്ഞ് വൈകുന്നേരമാവുന്നതിനു മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാണ്, ആരെങ്കിലും ഇത് കൃത്യമായി വിശ്വസിച്ചു കൊണ്ട് വൈകുന്നേരം പറഞ്ഞ് പ്രഭാതമാവുന്നതിനു മുമ്പ് മരണപ്പെടുകയാണെങ്കില്‍ അവന്‍ സ്വര്‍ഗാവകാശിയാണ്. (ബുഖാരി).

സഹജീവികളോട് നന്മ കാണിക്കുന്നതില്‍ യാതൊരു വിധ വിമുഖതയും കാണിക്കാവതല്ല, എത്ര ചെറിയ നന്മയാണെങ്കിലും അതിനെ കുറച്ച് കാണിക്കരുത്.

يقول عديُّ بن حاتمٍ – رضي الله عنه -: سمعتُ النبيَّ – صلى الله عليه وسلم – يقول: اتَّقُوا النارَ ولو بشقِّ تمرةٍ؛ متفق عليه.

അദിയ്യുബ്‌നു ഹാതിം رضي الله عنه പറയുന്നു: നബിﷺ പറയുന്നതായി ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘ഒരു കാരക്ക ചീളുകൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കുക’ (ബുഖാരി, മുസ്ലിം)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്:

قال رسول الله – صلى الله عليه وسلم -: «ما منكم من أحدٍ إلا سيُكلِّمُه ربُّه ليس بينه وبينه ترجُمان، فينظُر أيمنَ منه فلا يرَى إلا ما قدَّم، وينظُر أشأمَ منه فلا يرى إلا ما قدَّم، وينظُر بين يدَيه فلا يرى إلا النارَ تلقاءَ وجهه، فاتَّقوا النارَ ولو بشقِّ تمرةٍ، فمن لم يجِد فبكلمةٍ طيبةٍ».

നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാളോടും തന്നെ ദ്വിഭാഷാ സഹായിയില്ലാതെ തന്നെ അല്ലാഹു സംസാരിക്കാതിരിക്കുകയില്ല, അങ്ങിനെ വലത് ഭാഗത്തേക്ക് നോക്കുമ്പോള്‍ അവന്‍ ചെയ്ത പ്രവര്‍ത്തനമല്ലാതെ കാണുകയില്ല, ഇടതു ഭാഗത്തേക്ക് നോക്കുമ്പോഴും അവന്‍ ചെയ്ത പ്രവര്‍ത്തനമല്ലാതെ കാണുകയില്ല, മുന്നിലേക്ക് നോക്കുമ്പോള്‍ മുഖത്തിന് അഭിമുഖമായി നരകമല്ലാതെ കാണുകയില്ല, ഒരു കാരക്ക ചീളു കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക, അത് ലഭിച്ചില്ലെങ്കില്‍ നല്ല ഒരു വാക്ക് കൊണ്ടെങ്കിലും’.

عن أبي موسى – رضي الله عنه – عن النبي – صلى الله عليه وسلم – قال: «على كل مسلمٍ صدقة». قال: أرأيت إن لم يجِد؟ قال: «يعملُ بيديه، فينفعُ نفسَه ويتصدَّق». قال: أرأيتَ إن لم يستطِع؟ قال: «يُعينُ ذا الحاجةِ الملهوف». قال: أرأيتَ إن لم يستطِع؟ قال: «يأمرُ بالمعروف أو الخيرِ». قال: أرأيتَ إن لم يفعل؟ قال: «يُمسِكُ عن الشرِّ؛ فإنها صدقةٌ»؛ متفق عليه.

അബൂമൂസാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിനും സ്വദഖ നിര്‍ബ്ബന്ധമാണ്’. ചോദിച്ചു: (സ്വദഖ) ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ജോലി ചെയ്ത് സ്വന്തത്തിന് ചെലവഴിച്ച് സ്വദഖ ചെയ്യുക, ചോദിച്ചു: അതിനു സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ആവശ്യക്കാരെ സഹായിക്കുക. ചോദിച്ചു: അതിനു സാധിച്ചില്ലെങ്കിലോ? പറഞ്ഞു: പുണ്യമോ, നന്മയോ കല്‍പിക്കുക. ചോദിച്ചു: അങ്ങിനെ ചെയ്യാന്‍ സാധിച്ചില്ലെങ്കിലോ? പറഞ്ഞു: ഉപദ്രവിക്കാതിരിക്കുക, കാരണമത് സ്വദഖയാണ്’. (ബുഖാരി, മുസ്‌ലിം).

അല്ലാഹുവിന്റെ അടിമകളേ! സമൂഹത്തിന്റെ പരസ്‌പരമുള്ള ബന്ധത്തിൻ്റെ അനിവാര്യ ഘടകങ്ങളായ മാതാപിതാക്കൾ, ഇണകൾ, കുടുംബക്കാർ, അയൽവാസികൾ തുടങ്ങിയവരുമായി ബന്ധപ്പെട്ട സൽകർമങ്ങൾക്ക് വർദ്ധിച്ച പ്രതിഫലമാണ് ലഭിക്കുക.

عن عبد الله بن مسعودٍ – رضي الله عنه – قال: جاء رجلٌ إلى رسول الله – صلى الله عليه وسلم – فقال: يا رسولَ الله! من أحقُّ الناسِ بحُسن صحابَتي؟ قال: «أمُّك». قال: ثم مَن؟ قال: «أمُّك». قال: ثم مَن؟ قال: «أمُّك». قال: ثم مَن؟ قال: «أبوك»؛ متفق عليه.

അബ്ദുല്ലാഹ്ബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: റസൂലുല്ലാഹ്ﷺയുടെ അരികിലേക്ക് ഒരാള്‍ കടന്ന് വന്ന് ചോദിക്കുകയുണ്ടായി: അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്. ചോദിച്ചു: പിന്നെ ആരാണ്? പറഞ്ഞു: നിന്റെ പിതാവ്’ (ബുഖാരി, മുസ്ലിം)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്:

يا رسول الله! من أحقُّ الناس بحُسن الصُّحبَةِ؟ قال: «أمُّك، ثم أمُّك، ثم أمُّك، ثمُّ أباك، ثم أدناك أدناك».

‘അല്ലാഹുവിന്റെ തിരുദൂതരെ, നല്ല സഹവാസത്തിന് ജനങ്ങളില്‍ ഏറ്റവും അര്‍ഹന്‍ ആരാണ്? പറഞ്ഞു: നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്റെ മാതാവ്, പിന്നെ നിന്നെ പിതാവ്, ശേഷം അതിന് താഴെ വരുന്നവര്‍’.

عن أنسٍ – رضي الله عنه – أن رسول الله – صلى الله عليه وسلم – قال: من أحبَّ أن يُبسَطَ له في رِزقِه، ويُنسَأَ له في أثَره فليصِل رحِمَه.

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഉപജീവന വിശാലതയും ദീർഘായുസ്സും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടെ. (ബുഖാരി, മുസ്‌ലിം)

عن أبي هريرة – رضي الله عنه – قال: قال رسولُ الله – صلى الله عليه وسلم -: «أكملُ المؤمنين إيمانًا أحسنُهم خُلُقًا، وخيارُكم خيارُكم لنسائهم»؛ رواه الترمذي، وقال: “حديثٌ حسنٌ صحيحٌ”.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൽസ്വഭാവികളാണ് വിശ്വാസികളിൽ ഈമാൻ പൂർത്തിയായവർ. നിങ്ങളിൽ ഏറ്റവും ഉത്തമർ തൻ്റെ കുടുംബത്തോട് നല്ല നിലയിൽ പെരുമാറുന്നവരാകുന്നു. (തിർമിദി).

عَنْ عَمْرَةَ، عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ

ഇബ്നു ഉമർ رضى الله عنه, ആഇശ رضى الله عنها എന്നിവരിൽ നിവേദനം:  നബി ﷺ പറഞ്ഞു: അയൽവാസിയുടെ വിഷയത്തിൽ ജിബ്‌രീൽ എന്നോട് വസ്വിയ്യത്ത് ചെയ്യുകയുണ്ടായി; അനന്തര സ്വത്തിൽ പോലും അയൽവാസിക്ക് പങ്കുണ്ടാവുമോ എന്ന് എനിക്ക് തോന്നിപ്പോകുന്നതുവരെ അത് തുടർന്ന് കൊണ്ടിരുന്നു. (ബുഖാരി, മുസ്‌ലിം).

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَصِلْ رَحِمَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ വിരുന്നുകാരനെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലതു പറയട്ടെ, അല്ലെങ്കിൽ മൗനമായിരിക്കട്ടെ” (ബുഖാരി, മുസ്‌ലിം).

ജനങ്ങളുടെ ന്യൂനത മറച്ചുവെക്കുന്നതിനെക്കുറിച്ചു നബി ﷺ പറഞ്ഞു:

لاَ يَسْتُرُ عَبْدٌ عَبْدًا فِي الدُّنْيَا إِلاَّ سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ

ഒരു അടിമ മറ്റൊരു അടിമയുടെ ദുൻയാവിലെ ന്യൂനത മറച്ചുവെക്കുന്നില്ല, അല്ലാഹു അവൻ്റെ പരലോകത്തെ ന്യൂനത മറച്ച് വെക്കാതെ. (മുസ്‌ലിം).

عَنْ أَبِي هُرَيْرَةَ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ فَقَالَ ‏”‏ تَقْوَى اللَّهِ وَحُسْنُ الْخُلُقِ ‏”‏ ‏.‏ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ ‏”‏ الْفَمُ وَالْفَرْجُ ‏”‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അധിക ജനങ്ങളെയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെ കുറിച്ച് നബി ﷺ ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് പറഞ്ഞു: “അല്ലാഹുവിനെ സൂക്ഷിക്ക(തക്‌വ)ലും സൽസ്വഭാവവുമാകുന്നു അത്.” അധിക ജനങ്ങളെയും നരകത്തിൽ പ്രവേശിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: “വായയും ഗുഹ്യാവയവും” (തിർമിദി)

മുസ്‌ലിം സഹോദരങ്ങളേ, റമദാൻ മാസം നോമ്പനുഷ്‌ഠിക്കാൻ അല്ലാഹു അനുഗ്രഹിച്ചവരേ, ശവ്വാലിൽ ആറു നോമ്പുകൂടി അനുഷ്‌ഠിക്കൽ പ്രവാചക ചര്യയിൽ സ്ഥിരപ്പെട്ടതാണ്.

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

അബൂ അയ്യൂബല്‍ അന്‍സാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും റമദാൻ നോ മ്പനുഷ്ഠിച്ച് അതിനോടൊപ്പം ശവ്വാലിൽ ആറ് നോ മ്പുകൂടി തുടർത്തുകയാണെങ്കിൽ വർഷം മുഴുവൻ നോമ്പനുഷ്ഠിച്ചത് പോലെയാണ്. (മുസ്‌ലിം).

അത് ഒന്നിച്ചും, ഇടവിട്ടും അനുഷ്‌ഠിക്കാവുന്നതാണ്.

സൽകർമങ്ങൾ അധികരിപ്പിക്കുകയും പതിവാക്കുകയും തിന്മകളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്യുക.

وَلَا تَكُونُوا۟ كَٱلَّتِى نَقَضَتْ غَزْلَهَا مِنۢ بَعْدِ قُوَّةٍ أَنكَٰثًا

ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. (ഖു൪ആന്‍:16/92)

 

ശൈഖ് ഡോ. സ്വാലിഹ് ബ്നു ആലു ത്വാലിബ് حَفِظَهُ اللَّهُ  I433 ശവ്വാൽ 6ന് നടത്തിയ ജുമുഅ ഖുതുബയുടെ പരിഭാഷ

വിവര്‍ത്തനം : സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *