إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥ كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ ۚ وَقَدْ أَنزَلْنَآ ءَايَٰتِۭ بَيِّنَٰتٍ ۚ وَلِلْكَٰفِرِينَ عَذَابٌ مُّهِينٌ
തീര്‍ച്ചയായും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്. (ഖുര്‍ആൻ:58/5)
അല്ലാഹുവിനോടും റസൂൽ ﷺ യോടും എതിരിടുക എന്നാൽ ?
إن الذين يخالفون الله في حدوده وفرائضه، فيجعلون حدودًا غير حدوده
അല്ലാഹുവിന്റെ പരിധികളിലും കടമകളിലും അവനെ ധിക്കരിക്കുകയും അവന്റേതല്ലാത്ത പരിധികള്‍ പരിധികൾ സ്ഥാപിക്കുകയും ചെയ്യുന്നവർ. (ത്വബ്രി)
محادة الله ورسوله: مخالفتهما ومعصيتهما خصوصا في الأمور الفظيعة، كمحادة الله ورسوله بالكفر، ومعاداة أولياء الله.
‘അല്ലാഹുവിനോടും റസൂലിനോടും എതിരിടുക’ എന്നാല്‍ അവര്‍ക്ക് എതിരു പ്രവര്‍ത്തിക്കലും അനുസരണക്കേട് കാണിക്കലുമാണ്. പ്രത്യേകിച്ചും വളരെ തെറ്റായ കാര്യങ്ങളില്‍. സത്യനിഷേധം മൂലമുള്ള അനുസരണക്കേട്, അല്ലാഹുവിന്റെ മിത്രങ്ങളോട് ശത്രുത പുലര്‍ത്തലും. (തഫ്സീറുസ്സഅ്ദി)
അവര്‍ക്കുള്ള പ്രതിഫലമോ?
يخبر تعالى عمن شاقوا الله ورسوله وعاندوا شرعه {كُبِتُوا۟ كَمَا كُبِتَ ٱلَّذِينَ مِن قَبْلِهِمْ} أي : أهينوا ولعنوا وأخزوا ، كما فعل بمن أشبههم ممن قبلهم
അല്ലാഹുവിനെയും അവന്റെ റസൂലിനെയും എതിർത്തവരെയും അല്ലാഹു നിയമമാക്കിയതിനെ ലംഘിച്ചവരെയും അല്ലാഹു പറയുന്നു: {അവര്‍ വഷളാക്കപ്പെടുന്നതാണ്, അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ} അതായത്: അവർ നിസ്സാരരാക്കപ്പെടുകയും, ശപിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്തു, അവരുടെ മുമ്പുള്ളവരെക്കൊണ്ട് ചെയ്തതുപോലെ. (ഇബ്നുകസീര്‍)
{كُبِتُوا كَمَا كُبِتَ الَّذِينَ مِنْ قَبْلِهِمْ} أي: أذلوا وأهينوا كما فعل بمن قبلهم، جزاء وفاقا.
{അവര്‍ വഷളാക്കപ്പെടുന്നതാണ്, അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടതുപോലെ} അതായത്: പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള പ്രതിഫലമെന്ന നിലയ്ക്ക്, അല്ലാഹു അവരെ നിന്ദ്യരാക്കുകയും നിസ്സാരരാക്കുകയും ചെയ്തു, അവരുടെ മുമ്പുള്ളവരെക്കൊണ്ട് ചെയ്തതുപോലെ. (തഫ്സീറുസ്സഅ്ദി)
إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّهَ وَرَسُولَهُۥٓ أُو۟لَٰٓئِكَ فِى ٱلْأَذَلِّينَ
തീര്‍ച്ചയായും അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു. (ഖുര്‍ആൻ:58/20)
ഇത് ശക്തമായ ഒരു താക്കീതും വാഗ്ദാനവുമാണ്. അവിശ്വാസിക്കും, പാപം ചെയ്തും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തുനില്‍ക്കുന്നവര്‍ക്കുമുള്ള താക്കീതാണിത്. അവര്‍ നിന്ദ്യരും ഒഴിവാക്കപ്പെട്ടവരും നല്ലൊരു പരിഗണനയില്ലാത്തവരുമാണ്. അവര്‍ക്ക് വിജയത്തിന്റെ യാതൊരുവിധ ലക്ഷണവുമില്ല. എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പ്രവാചകന്മാര്‍ കൊണ്ടുവന്നതില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കുള്ള വാഗ്ദാനം; അവര്‍ വിജയികളായ, അല്ലാഹുവിന്റെ കക്ഷികളാണ്. അവര്‍ക്ക് വിജയവും സഹായവും ഇഹത്തിലും പരത്തിലും ഉണ്ട്. അവര്‍തന്നെ മികച്ചുനില്‍ക്കുകയും ചെയ്യും. ഇത് ലംഘിക്കപ്പെടാത്തതും യാതൊരു മാറ്റവും സംഭവിക്കാത്തതുമായ വാഗ്ദാനമാണ്; സത്യം പറയുന്നവനും ശക്തവാനും പ്രതാപശാലിയുമായവന്റെ (വാഗ്ദാനം). അവൻ ഉദ്ദേശിക്കുന്നതൊന്നും സാധിക്കാതിരിക്കുകയില്ല. (തഫ്സീറുസ്സഅ്ദി)
അവരോട് സത്യവിശ്വാസികളുടെ നിലപാട്
لَّا تَجِدُ قَوْمًا يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُۥ وَلَوْ كَانُوٓا۟ ءَابَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَٰنَهُمْ أَوْ عَشِيرَتَهُمْ ۚ أُو۟لَٰٓئِكَ كَتَبَ فِى قُلُوبِهِمُ ٱلْإِيمَٰنَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا ۚ رَضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ أُو۟لَٰٓئِكَ حِزْبُ ٱللَّهِ ۚ أَلَآ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍. (ഖുര്‍ആൻ:58/22)
{അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല} ഇവ രണ്ടും ഒരാളില്‍ ഒരുമിച്ചുണ്ടാവുകയില്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസിയാണെങ്കില്‍ ആ വിശ്വാസത്തിന്റെ താല്‍പര്യമനുസരിച്ച് ഒരു യഥാര്‍ഥ വിശ്വാസി പ്രവര്‍ത്തിച്ചിരിക്കും. വിശ്വാസത്തിന്റെ അനിവാര്യതയില്‍ പെട്ടതാണ് വിശ്വാസിയോടുള്ള ആത്മബന്ധവും സ്‌നേഹവും വിശ്വാസത്തോട് ശത്രുത പുലര്‍ത്തുന്നവരോടുള്ള എതിര്‍പ്പും വെറുപ്പും; അവര്‍ ജനങ്ങളില്‍ തനിക്ക് ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരുമാണെങ്കിലും. ഇതാണ് യഥാര്‍ഥ വിശ്വാസം. ലക്ഷ്യവും ഫലവും കണ്ട വിശ്വാസം. (തഫ്സീറുസ്സഅ്ദി)
ഇതിനോട് ബന്ധമുള്ള ഏതാനും ആയത്തുകൾ കൂടി
ബനുന്നളീര്‍ ഗോത്രത്തിനെതിരെയുള്ള ഉപരോധവുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്‍റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (ഖുര്‍ആൻ:59/4)
وذلك لأنهم {شَاقُّوا اللَّهَ وَرَسُولَهُ} وعادوهما وحاربوهما، وسعوا في معصيتهما.وهذه عادته وسنته فيمن شاقه {وَمَنْ يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ}
{അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു എന്നതിന്റെ ഫലമത്രെ} അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്നതില്‍ അവര്‍ പരിശ്രമിക്കുകയും ഏറ്റുമുട്ടുകയും ശത്രുത കാണിക്കുകയും ചെയ്തു. അല്ലാഹുവുമായി മത്സരിക്കുന്നവരുടെ കാര്യത്തില്‍ അവന്റെ പതിവും ചര്യയും ഇതാണ്: {വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു} (തഫ്സീറുസ്സഅ്ദി)
ബദ്ർ യുദ്ധത്തിൽ ശത്രുക്കളെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
അവര്‍ അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. (ഖുര്‍ആൻ:8/13)
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖുര്‍ആൻ:4/115)
www.kanzululoom.com