വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം

وَإِنَّهُۥ لَحَقُّ ٱلْيَقِينِ

 

 

തീര്‍ച്ചയായും ഇത് ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു. (ഖു൪ആന്‍:69/51)

وَإِنَّهُ നിശ്ചയമായും ഇത്, അത് لَحَقُّ യഥാര്‍ത്ഥം (സത്യം – കാര്യം, പരമാര്‍ത്ഥം) തന്നെ الْيَقِينِ ദൃഢമായ (ഉറപ്പായ)

വിശദീകരണം

വശുദ്ധ ഖുര്‍ആനിനെ കുറിച്ചാണ് ആയത്തിലെ പരാമര്‍ശം.

വിജ്ഞാനത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്തുള്ളത്. വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം ദൃഢബോധ്യമാണ് (اليقين). ദൃഢബോധ്യതക്ക് മൂന്ന് തലങ്ങളുണ്ട്. ഓരോന്നും അതിനു മുമ്പുള്ളതിന്റെ മേലെയാണ്.

ഒന്നാമത്തെത് ( علم اليقين) ദൃഢമായ അറിവ്. (കേള്‍ക്കുന്ന വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവാണത്).

മറ്റൊന്ന് (عين اليقين ) ദൃഢമായ കണ്‍കാഴ്ച. (കാഴ്ചശക്തിയിലൂടെ നേടുന്ന അറിവ്).

പിന്നീട് ( حق اليقين) ദൃഢമായ യാഥാര്‍ഥ്യം. (നേരിട്ടുള്ള അനുഭവശക്തി കൊണ്ട് നേടുന്ന അറിവ്). ഇത് ക്വുര്‍ആനിന്റെ വിശേഷണമാണ്. ഖണ്ഡിതമായ തെളിവുകളില്‍ ശക്തമായ അറിവുകളാണ് ക്വുര്‍ആനിലുള്ളത്. ദൃഢമായ യാഥാര്‍ഥ്യം അനുഭവിക്കുന്നവന് കരസ്ഥമാക്കാന്‍ കഴിയുന്ന വിശ്വാസപരമായ അറിവുകളും യാഥാര്‍ഥ്യങ്ങളുമാണ് അതിലുള്ളത്.

 

തഫ്സീറുസ്സഅ്ദി

 

www.kanzululoom.com

 

 

Similar Posts

ആകാശ ഭൂമികളുടെ അധികാരം

പ്രതിസന്ധികൾക്ക് പിന്നിൽ

Read Now >

നരകം : ഗൗരവമുള്ള വിഷയം

Read Now >

ചെയ്തതില്‍ സന്തോഷിക്കുകയും ചെയ്തിട്ടില്ലാത്തതിൽ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവരോട്

Read Now >

സ്വര്‍ഗ പൂന്തോട്ടത്തില്‍ ആനന്ദ ജീവിതം

Read Now >

മനുഷ്യന്റെ സൃഷ്ടിയുടെയും പുനഃസൃഷ്ടിയുടെയും കാര്യം

Read Now >