عَنْ عَبْدِ اللَّهِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍. (ബുഖാരി:2652)
സ്വഹാബികള്‍, താബിഈങ്ങള്‍, തബഉത്താബിഈങ്ങള്‍ എന്നിവരാണ് നബി ﷺ വിശേഷിപ്പിച്ച മൂന്ന് ഉത്തമ നൂറ്റാണ്ടുകളില്‍ ജീവിച്ച മഹത്തുക്കളായ മൂന്നു വിഭാഗങ്ങള്‍. ഇവരെയാണ് സലഫുകള്‍ എന്നു പറഞ്ഞുവരുന്നത്.
عَنِ الْأَوْزَاعِيِّ، قَالَ: كَانَ السَّلَفُ إِذَا صَدَعَ الْفَجْرُ أَوْ قَبْلَهُ شَيْئًا، كَأَنَّمَا عَلَى رُءُوسِهِمُ الطَّيْرُ، مُقْبِلِينَ عَلَى أَنْفُسِهِمْ، حَتَّى لَوْ أَنَّ حَمِيمًا لِأَحَدِهِمْ غَابَ عَنْهُ حِينًا، ثُمَّ قَدِمَ مَا الْتَفَتَ إِلَيْهِ، فَلَا يَزَالُونَ كَذَلِكَ، حَتَّى يَكُونَ قَرِيبًا مِنْ طُلُوعِ الشَّمْسِ، ثُمَّ يَقُومُ بَعْضُهُمْ إِلَى بَعْضٍ فَيَتَحَلَّقُونَ فَأَوَّلُ مَا يُفِيضُونَ فِيهِ أَمْرُ مَعَادِهِمْ وَمَا هُمْ صَائِرُونَ إِلَيْهِ ثُمَّ يَتَحَلَّقُونَ إِلَى الْفِقْهِ وَالْقُرْآنِ.
ഇമാം ഔസാഈ رَحِمَهُ اللَّهُ പറഞ്ഞു: ഫജ്‌റിന്റെ സമയത്ത്, അല്ലെങ്കിൽ അതിന് അൽപ്പം മുമ്പ്, സലഫുകൾ പക്ഷികൾ തലയിൽ ഇരിക്കുന്ന പോലെയായിരിക്കും സ്വയം [അവരുടെ ഇബാദത്തിൽ] ശ്രദ്ധ കേന്ദ്രീകരിക്കും അത്രയധികം, അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ അവരിൽ നിന്ന് വേർപിരിഞ്ഞ ശേഷം അവരുടെ അടുത്തേക്ക് വന്നാലും, അവർ അവനെ ശ്രദ്ധിക്കില്ല. സൂര്യോദയത്തിന് തൊട്ടുമുമ്പ് വരെ അവർ ഈ അവസ്ഥയിൽ തുടരും. പിന്നെ, അവർ പരസ്പരം കണ്ടുമുട്ടുകയും ചുറ്റും ഇരിക്കുകയും ചെയ്യും. അവർ ആദ്യം ചർച്ച ചെയ്യുന്നത് അവരുടെ പരലോക ജീവിതത്തെക്കുറിച്ചും പരലോകത്ത് അവർക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ചുമാണ്. പിന്നെ അവർ ഫിഖ്ഹിന്റെയും ഖുർആനിന്റെയും കാര്യങ്ങൾ പഠിക്കാൻ തുടങ്ങും. (https://shamela.ws/book/8227/517)
قَالَ الحَافِظُ ابنُ رَجَبٍ الحَنبَلِيُّ – رَحمَه اللّٰهُ – : وَكَانَ السَّلَفُ يُوصُونَ بِإِتقَانِ العَمَلِ وَتَحسِينِه دُونَ الإِكثَارِ مِنه. فَإنَّ العَمَلَ القَلِيلَ مَعَ التَّحسِينِ وَالإِتقَانِ ، أَفضَل مِن الكَثِيرِ مَعَ الغَفلَةِ وَعَدَمِ الإِتقَانِ.
ഹാഫിള് ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു : ധാരാളം അമലുകൾ വർദ്ധിപ്പിക്കാതെ, ചെയ്യുന്ന അമലുകൾ കുറ്റമറ്റതാക്കുവാനും (നിയ്യത്ത് ) നന്നാക്കുവാനും സലഫുകൾ വസിയ്യത്ത് ചെയ്യാറുണ്ടായിരുന്നു. നിശ്ചയം കൃതതയോടും, നന്നായും ചെയ്യുന്ന കുറച്ച് അമലുകളാകുന്നു, അശ്രദ്ധയോടും , കൃത്യതയില്ലാതെയും ചെയ്യുന്ന അമലുകളെക്കാൾ ശ്രേഷ്ഠമായത്. [ مَجمُوعُ رَسَائِلِه ( ٣٥٢/١ )]
قال ابن الجوزي – رحمه الله : السلف كانوا يَُنفِِّرون من أدنى بدعة، ويَهجرون عليها؛ تمسّكاً بالسنة .
ഇബ്നുൽ ജൗസീ رحمه الله പറഞ്ഞു: സലഫുകൾ സുന്നത്തിനെ മുറുകെപ്പിടിക്കുന്നതിന്റെ ഭാഗമായി ചെറിയ ബിദ്അത്തുപോലും അകറ്റി നിർത്തുകയും അതുകാരണം ബിദ്അത്ത് ചെയ്യുന്നവരിൽ നിന്നും വിട്ടകലുകയും ചെയ്തിരുന്നു. (തൽബീസ് ഇബ്ലീസ്: 851)
عن مالك بن أنس قال : كان السلف يعلمون أولادهم حب أبي بكر وعمر كما يعلمون السورة من القرآن.
ഇമാം മാലിക്ക് رحمه الله പറഞ്ഞു: സലഫുകൾ ഖുർആനിലെ സൂറത്തുകൾ പഠിപ്പിക്കുന്നത് പോലെ തന്നെ അവരുടെ മക്കൾക്ക് അബൂബക്ർ رضي الله عنه വിനോടും, ഉമർ رضي الله عنه വിനോടുമുള്ള സ്നേഹം പഠിപ്പിക്കാറുണ്ടായിരുന്നു. [ شرح أصول اعتقاد أهل السنة (٧/١٣١٣)]
قال الشيخ صالح آل الشيخ حفظه الله : كان السلف في الفتن يكثرون الصمت ويُقِلُّون الكلام ، ولهذا كانت كلماتهم تُحفظ فتنقل.
ശൈഖ് സ്വാലിഹ് ആലു ശൈഖ് حَفِظَهُ اللَّهُ പറഞ്ഞു: സലഫുകൾ, ഫിത്‌നകളിൽ മൗനം അധികരിപ്പിക്കുകയും ,സംസാരം കുറക്കുകയും ചെയ്യുമായിരുന്നു, അതിനാലാണ് അവരുടെ വാക്കുകൾ സംരക്ഷിക്കപ്പെട്ടതും, കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്. [الطريق إلى النبوغ العلمي (٣٠٩/١)]
قال التابعي الحسن البصري – رحمه الله – : كانوا يقولون : أفضل أخلاق المؤمنين ، العفو .
ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറയുന്നു:സലഫുകൾ പറയാറുണ്ടായിരുന്നു: ഒരു മുഅ്മിനിന്റെ ഏറ്റവും നല്ല സ്വഭാവം വിട്ടുവീഴ്ച്ചയാണ്. [الزهد للإمام أحمد【١٦٨٠】]
قال ابن قدامه:وقد كان السلف يحبون من ينبههم على عيوبهم،
ഇമാം ഇബ്നു ഖുദാമ അൽ മഖ്ദിസി رَحِمَهُ اللَّهُ പറഞ്ഞു: സലഫുകൾ അവരുടെ കുറവുകളെ അവരോട് ഉണർത്തുന്നവരെ ഇഷ്ടപ്പെടുന്നവരായിരുന്നു. [منهاج القاصدين ١٩٦]
وكان السلف إذا أرادوا نصيحة أحد ، وعظوه سرا
ഇമാം ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞും:നല്ലവരായ സലഫുകൾ ഒരാൾക്ക് ഉപദേശം നൽകാൻ ഉദ്ദേശിച്ചാൽ, അവർ അയാളെ രഹസ്യമായി ഉപദേശിക്കുമായിരുന്നു. [جامع العلوم والحكم – ۸۲]
അംറുബ്നു ഖൈസ് رَحِمَهُ اللَّهُ പറയുന്നു:ഒരാൾ തന്റെ കുട്ടിക്ക് എന്തെങ്കിലും സമ്മാനം നൽകി അതവൻ പുറത്ത് കാണിക്കുകയും, നിർധനരും,അനാഥരുമായ കുട്ടികൾ അത് കണ്ട് അവരുടെ വീട്ടുകാരുടെ അടുക്കൽ അതു പോലുള്ളത് കിട്ടാനായി കരയുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുന്നത് സലഫുകൾ വെറുത്തിരുന്നു. [ مصنف ابن أبي شيبة (٣٥٦٦٩)]
സലഫുകൾ കപടമായ വിനയത്തിൽ നിന്ന് അഭയം തേടുമായിരുന്നു, അവരിൽ ചിലർ പറയും: “കപടമായ വിനയത്തിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടുക” എന്ന്. കപടമായ വിനയം എന്താണ്?” എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “ശരീരം വിനയത്തിൽ കാണുമ്പോൾ ഹൃദയത്തിന് വിനയമില്ല”. (ഇബ്നു അബീ ശൈബ മുസന്നനഫ് 7/243 നം 3571 – ഇമാം അഹ്മദ് അസ്സുഹ്ദ് പേജ് 135 -ഇമാം ഇബ്നുൽ മുബാറക്അദ്-ദുർ അൽ-മൻസൂര്‍)
وكان بعض السلف إذا أراد أن يدعو لنفسه يدعو لأخيه المسلم بتلك الدعوة ; لأنها تستجاب ، ويحصل له مثلها
‘സലഫുകളില്‍ ചിലര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍,ആ പ്രാര്‍ത്ഥന തന്നെ തന്‍റെ മുസ്‌ലിമായ സഹോദരനുവേണ്ടിയും പ്രാര്‍ത്ഥിക്കും.അതിന്‍റെ കാരണം,അതുപോലുള്ളത് തനിക്ക് ലഭിക്കുന്നതിനും (ദുആക്ക്)ഉത്തരം ലഭിക്കുന്നതിനും.(ശറഹ് മുസ്‌ലിം)
قال ابن الجوزي رحمه الله : وقد كان السلف إذا نشأ لأحدهم ولد ؛ شغلوه بحفظ القرآن وسماع الحديث ، فيثبت الإيمان في قلبه –
ഇബ്നുല്‍ജൗസി[ റഹിമഹുല്ലാഹ്] പറഞ്ഞു: സലഫുകളില്‍ ഒരാള്‍ക്ക് ഒരു കുട്ടി വളര്‍ന്നു വന്നാല്‍ അവനെ ഹദീസ് കേള്‍ക്കുന്നതിലും, കുര്‍ആന്‍ മനപാഠമാക്കുന്നതിലും വ്യാപൃതനാക്കുമായിരുന്നു. അങ്ങിനെ അവന്‍റെ ഹൃദയത്തില്‍ ഈമാന്‍ സ്‌ഥിരപ്പെടുന്നു. [ صيد_الخاطر ص ٤٩١ ]
قال الحسن البصري : أدركنا الناس وهم ينامون مع نسائهم على وسادة واحدة عشرين سنة يبكون حتى تبتل الوسادة من دموعهم لا يشعر عيالهم بذلك
ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറയുന്നു: ഭാര്യയോടൊത്ത് ഒരേ തലയണ വെച്ച് കിടന്നുറങ്ങുന്ന നമ്മുടെ (സലഫുകൾ) തലയണ നനയുന്ന വിധത്തിൽ കിടന്നു കരയുന്നത്, ഇരുപതു വർഷമായി കൂടെ കിടക്കുന്ന കുടുംബം അറിഞ്ഞിരുന്നില്ല. (ഫൈളുൽ ഖദീർ 3/479)
قال الحافظ ابن رجب رحمه الله : من عادة السلف أن يتخذوا في بيوتهم أماكن معدة للصلاة فيها.
ഹാഫിള് ഇബ്നു റജബ് അൽ ഹമ്പലീ رحمه الله പറഞ്ഞു :വീടുകളിൽ നിസ്കാരത്തിനായി പ്രത്യേകം സ്ഥലം സജ്ജമാക്കൽ സലഫുകളുടെ പതിവായിരുന്നു. (ഫത്ഹുൽ ബാരീ: 3/169)
قال ابن رجب رحمه الله : كان بعض السلف إذا صلى صلاة استغفر من تقصيره فيها,كما يستغفر المذنب من ذنبه
ഇബ്നു റജബ് رحمه الله പറഞ്ഞു: സലഫുകളില്‍ ചിലര്‍ ഒരു നിസ്ക്കാരം നിര്‍വ്വഹിച്ചാല്‍,അതിലുള്ള തന്റെ കുറവിനെതൊട്ട് പൊറുക്കലിനെ തേടുമായിരുന്നു.പാപം ചെയ്തവന്‍ തന്‍റെ പാപത്തില്‍നിന്ന് പൊറുക്കലിനെ തേടുന്നപോലെ. (لطائف المعارف -٢١٥)
قال ابن رجب رحمه الله :صام بعض السلف أربعين سنة لا يعلم به أحد كان له دكان فكان كل يوم يأخذ من بيته رغيفين ويخرج إلى دكانه فيتصدق بهما في طريقه فيظن أهله أنه يأكلهما في السوق ويظن أهل السوق أنه أكل في بيته قبل أن يجيء.
ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു: സലഫുകളിൽ ചിലർ നാൽപത് കൊല്ലം ഒരാളും അറിയാതെ നോമ്പെടുത്തിരുന്നു. അദ്ദേഹം തന്റെ വീട്ടിൽനിന്ന് രണ്ട് റൊട്ടിയുമായി അങ്ങാടിയിലേക്ക് പുറപ്പെടുകയും, എന്നിട്ട് അവ രണ്ടും സ്വദഖ ചെയ്യുകയും നോമ്പെടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബക്കാർ വിചാരിക്കും അദ്ദേഹം അത് തിന്നിട്ടുണ്ടാകുമെന്ന്. അങ്ങാടിയിലുള്ളവർ കരുതും അദ്ദേഹം തന്റെ വീട്ടിൽനിന്ന് ഭക്ഷിച്ചിട്ടുണ്ടാകുമെന്ന്. (لطائف المعارف ٢٥٢)
قال الشيخ صالح الفوزان حفظه الله: كان السَّلف إذَا صَامُوا؛ جَلَسُوا في المَساجِدِ، وَقالُوا : نَحفَظُ صَومَنا ولا نَغْتَابُ أحدًا.
ശൈഖ് സ്വാലിഹ് അൽഫൗസാൻ حفظه الله പറഞ്ഞു: സലഫുകൾ നോമ്പെടുത്താൽ പള്ളികളിൽ തന്നെ ഇരിക്കാറുണ്ടായിരുന്നു. (അതിന് അവർ കാരണമായി ) പറഞ്ഞത്: ഒരാളെ പറ്റിയും പരദൂഷണം പറയാതെ നമ്മുടെ നോമ്പിനെ നാം സംരക്ഷിക്കുകയാണ്. (അൽ മുലഖസ്സുൽ ഫിഖ്ഹി:1/385)
كان السلف يبكون ستة أشهر بعد رمضان يسألون الله القبول
റമളാന്‍ കഴിഞ്ഞാല്‍ അടുത്ത ആറ് മാസക്കാലം സ്വലഫുകള്‍, തങ്ങള്‍ നി൪വ്വഹിച്ച ക൪മ്മങ്ങള്‍ സ്വീകരിക്കുന്നതിനുവേണ്ടി പ്രാ൪ത്ഥിക്കുമായിരുന്നു.
قال الشيخ صالح الفوزان – حفظهُ اللهُ – : في خِـتام الشهـر كـان السّلف الصالح يكثـرون من الإستغفار، والتّوبة إلى الله عزّ وجل، والخَوف من عدم القبول، كانوا يجتهِدون في رمضان، وفي غيرِه، ثُمّ يَقعُ عليهم الخوف ألَّا يُقبل منهم شيء، ويستغفِرون الله ويَتُوبُون.
അൽ അല്ലാമ സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : (റമദാൻ) മാസാവസാനത്തിൽ സലഫുകൾ പാപമോചനവും, പശ്ചാത്താപവും, (അമലുകൾ) സ്വീകരിക്കപ്പെടില്ലെന്ന ഭയവും വർദ്ധിപ്പിക്കാറുണ്ടായിരുന്നു. റമദാനിലും അല്ലാത്തപ്പോഴും അവർ കഠിനമായി പരിശ്രമിക്കാറുണ്ടായിരുന്നിട്ട് പോലും, അവരിൽ നിന്നൊന്നും സ്വീകരിക്കപ്പെടില്ലെന്ന ഭയം അവരിൽ ഉണ്ടാവാറുണ്ടായിരുന്നു, അങ്ങനെ അവർ അല്ലാഹുവിനോട് പാപമോചനം തേടുകയും പശ്ചാത്തപിക്കുകയും ചെയ്യും. [مجالس شهر رمضان المبارك ؛ ص119]
www.kanzululoom.com