നരകം എത്ര ഭയാനകരം

അല്ലാഹു രണ്ട് ഭവനങ്ങളാണ് പരലോകത്ത് ഒരുക്കി വെച്ചിട്ടുള്ളത്. ഒന്ന്, സ്വർഗ്ഗമാണ്. അത് അല്ലാഹുവിനെ മാത്രം ആരാധിച്ച് അവന്റെ വിധിവിലക്കുകൾ പാലിച്ച് ജീവിച്ചവർക്ക് വേണ്ടിയുള്ളതാണ്. രണ്ടാമത്തേത് നരകമാണ്. അത് അവനിൽ അവിശ്വസിച്ച്, അവനെ ധിക്കരിക്കുകയും അവന്റെ അതിർവരമ്പുകൾ ലംഘിക്കുകയും ചെയ്ത് ജീവിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്.

فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ‎﴿١٠٦﴾‏ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ‎﴿١٠٧﴾‏ وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍ ‎﴿١٠٨﴾‏

എന്നാല്‍ നിര്‍ഭാഗ്യമടഞ്ഞവരാകട്ടെ അവര്‍ നരകത്തിലായിരിക്കും. അവര്‍ക്കവിടെ നെടുവീര്‍പ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നേടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു. എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍ നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌. (ഖുർആൻ:11/106-108)

നരകത്തിൽ പ്രവേശിക്കുന്നവര്‍ അങ്ങേയറ്റം നിന്ദ്യനായിത്തീരുമെന്ന് അല്ലാഹു അറിയിച്ചുണ്ട്. സത്യവിശ്വാസികളുടെ പ്രാർത്ഥനയായി അല്ലാഹു പറയുന്നു:

رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും. (ഖുർആൻ:3/192)

നരകത്തിന്റെ മേൽനോട്ടം വഹിക്കുന്നത് പരുക്കന്മാരും അതിശക്തരുമായ മലക്കുകളാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (ഖുർആൻ:66/6)

നരകത്തിന്റെ ഗർത്തം അതിവിദൂരവും ആഴവുമുള്ളതാകുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِذْ سَمِعَ وَجْبَةً فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ تَدْرُونَ مَا هَذَا ‏”‏ ‏.‏ قَالَ قُلْنَا اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏”‏ هَذَا حَجَرٌ رُمِيَ بِهِ فِي النَّارِ مُنْذُ سَبْعِينَ خَرِيفًا فَهُوَ يَهْوِي فِي النَّارِ الآنَ حَتَّى انْتَهَى إِلَى قَعْرِهَا ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിനോടൊപ്പം ഇരിക്കുകയായിരുന്നു. തിരുമേനി ഒരു വീഴ്‌ചയുടെ ശബ്ദം കേട്ടു. തിരുമേനി പറഞ്ഞു: ‘ഇത് എന്തെന്ന് നിങ്ങൾക്ക് അറിയുമോ?’ ഞങ്ങൾ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതർക്കുമാണ് കൂടുതൽ അറിയുന്നത്’. തിരുമേനി പറഞ്ഞു: “ഇതൊരു കല്ലാണ്, നരകത്തിൽ എഴുപത് വർഷങ്ങളായി അത് എറിയപ്പെട്ടിട്ട്. അത് ഇതുവരെയും നരകത്തിൽ വീണുകൊണ്ടിരിക്കുകയായിരുന്നു. അങ്ങനെ അത് നരകത്തിന്റെ അടിത്തട്ടിൽ എത്തി. (മുസ്ല‌ിം:2844)

കരുത്തരായ മലക്കുകളിൽ വലിയ ഒരു സംഘമാണ് അന്ത്യനാളിൽ നരകത്തെ കൊണ്ടുവരിക. ഇത് നരകത്തിന്റെ വലുപ്പത്തെയാണ് അറിയിക്കുന്നത്.

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ يُؤْتَى بِجَهَنَّمَ يَوْمَئِذٍ لَهَا سَبْعُونَ أَلْفَ زِمَامٍ مَعَ كُلِّ زِمَامٍ سَبْعُونَ أَلْفَ مَلَكٍ يَجُرُّونَهَا

അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അന്ന് നരകം കൊണ്ടുവരപ്പെടും. അതിന് എഴുപതിനായിരം കടിഞ്ഞാണുകൾ ഉണ്ടായിരിക്കും. ഒരോ കടിഞ്ഞാണിനും എഴുപതി നായിരംവീതം മലക്കുകളും ഉണ്ടായിരിക്കും; അവർ അതിനെ വലി ച്ചുകൊണ്ടുവരും. (മുസ്ല‌ിം:2842)

നരകാഗ്നിയുടെ ചൂട് അതികഠിനമായിരിക്കും.

وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ ‎﴿٤١﴾‏ فِى سَمُومٍ وَحَمِيمٍ ‎﴿٤٢﴾‏ وَظِلٍّ مِّن يَحْمُومٍ ‎﴿٤٣﴾‏ لَّا بَارِدٍ وَلَا كَرِيمٍ ‎﴿٤٤﴾

ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം, കരിമ്പുകയുടെ തണല്‍, തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍) (ഖുർആൻ:56/41-44)

നരകത്തിൽ ചൂട് കഠിനമാകുന്നതിന് വേണ്ടി മൂന്ന് കാര്യങ്ങളാണ് അല്ലാഹു ഒരുമിപ്പിച്ചിട്ടുള്ളത്. ഒന്ന്: നരകത്തിലെ വായു, രണ്ട്: അതിലെ വെള്ളം, മൂന്ന്: അതിന്റെ തണൽ. ഇവ മൂന്നും അവിടെ അതികഠിനമായ ചൂടുള്ളതാണ്.

{തുളച്ചുകയറുന്ന ഉഷ്ണക്കാറ്റ്} നരകത്തീയിന്‍റെ ചൂടില്‍നിന്നുള്ള ചൂടുകാറ്റ്. ശ്വസനങ്ങളെ പിടികൂടുന്ന, കഠിനമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന. {ചുട്ടുതിളക്കുന്ന വെള്ളം} ആമാശയങ്ങളെ പിളര്‍ക്കുന്ന ചൂടുവെള്ളം. {കരിമ്പുകയുടെ തണല്‍} അതായത് പുക കൂടിച്ചേര്‍ന്ന തീജ്വാല. (തഫ്സീറുസ്സഅ്ദി)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ ‏”‏‏.‏ قِيلَ يَا رَسُولَ اللَّهِ، إِنْ كَانَتْ لَكَافِيَةً‏.‏ قَالَ ‏”‏ فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا، كُلُّهُنَّ مِثْلُ حَرِّهَا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകത്തിലെ അഗ്നിയുടെ 70 ഇരട്ടിയിൽ ഒരു ഭാഗം മാത്രമാണ് നിങ്ങളുടെ അഗ്നിയുടെ ചൂട്. സ്വാഹാബികൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഇത് തന്നെ മതിയായ ചൂടുള്ളതാണ്. അപ്പോൾ അവിടുന്ന് പറഞ്ഞു: ഇതിനേക്കാൾ 69 ഇരട്ടി മടങ്ങാണ് നരകത്തി ലെ അഗ്നിയുടെ ചൂട്. ഓരോ ഇരട്ടിയും സമാന ഉഷ്ണമുള്ളതാണ്. (ബുഖാരി :3265)

നരകം അതിന്റെ ആളുകളെ വിദൂരത്ത് നിന്ന് തന്നെ കാണും. അല്ലാഹു കോപിച്ച ആളുകളോട് അത് ശക്തമായി കോപിക്കും. കോപം നിമിത്തം അത് തിളച്ചു മറിയും.

إِذَا رَأَتْهُم مِّن مَّكَانِۭ بَعِيدٍ سَمِعُوا۟ لَهَا تَغَيُّظًا وَزَفِيرًا

ദൂരസ്ഥലത്ത് നിന്ന് തന്നെ അത് അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക് കേള്‍ക്കാവുന്നതാണ്‌. (ഖുർആൻ:25/12)

നരകം തിളച്ചുമറിയുന്നതിന്റെ ശബ്ദവും അതിന്റെ ഇരമ്പലും നരകക്കാർ ദൂരെ നിന്നു തന്നെ കേൾക്കും. കോപം നിമിത്തം അത് പൊട്ടിപ്പിളരാറാകും.

تَكَادُ تَمَيَّزُ مِنَ ٱلْغَيْظِ ۖ كُلَّمَآ أُلْقِىَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَآ أَلَمْ يَأْتِكُمْ نَذِيرٌ

കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ? (ഖുർആൻ:67/8)

ഒരുമിച്ച് നില്‍ക്കുന്ന അതിന്റെ ഭാഗങ്ങള്‍ ചിലത് ചിലതില്‍ നിന്ന് വേറിട്ട് പോകുമാറാകും. സത്യനിഷേധികളോടുള്ള കോപത്താല്‍ അത് പൊട്ടിപ്പിളരും. (തഫ്സീറുസ്സഅദി)

നരകത്തിന് ഏഴ് കവാടങ്ങളുണ്ട്.

وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ‎﴿٤٣﴾‏ لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ‎﴿٤٤﴾

തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന് ഏഴ് കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌. (ഖുര്‍ആൻ:15/43-44)

അല്ലാഹുവിനെ നിഷേധിച്ചവരും, അവനെയും അവന്റെ ദീനിനെയും ദീനിന്റെ അടയാളങ്ങളെയും അവന്റെ റസൂലിനെയും പരിഹസിച്ചവരും, അവൻ നിർബന്ധമാക്കിയ നമസ്കാരം ഉപേക്ഷിക്കുകയും ചെയ്തവരും നരകത്തിൽ ശാശ്വതരായിരിക്കും.

وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّٰكِثُونَ

അവര്‍ വിളിച്ചുപറയും; ഹേ, മാലിക്‌! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേല്‍ (മരണം) വിധിക്കട്ടെ. അദ്ദേഹം (മാലിക്‌) പറയും: നിങ്ങള്‍ (ഇവിടെ) താമസിക്കേണ്ടവര്‍ തന്നെയാകുന്നു.(ഖുര്‍ആൻ:43/77)

{നിങ്ങൾ-ഇവിടെ-താമസിക്കേണ്ടവർ തന്നെയാണ്} അതിൽനിന്ന് ഒരുകാലത്തും പുറത്തുപോകാതെ അതിൽതന്നെ താമസിക്കേണ്ടവർ. (തഫ്സീറുസ്സഅ്ദി)

നരകത്തിന്റെ ഗൗരവം അറിയിക്കുന്ന ഒരു ഹദീസ് കാണുക:

عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلاً، وَلَبَكَيْتُمْ كَثِيرًا ‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി:6485)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *