ഇഖ്‌ലാസും ഇഹ്സാനും

وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلْأُمُورِ

വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്‌. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി. (ഖു൪ആന്‍:31/22)

وَمَن يُسْلِمْ ആരെങ്കിലും വിട്ടുകൊടുത്താൽ, കീഴ്പ്പെടുത്തിയാൽ وَجْهَهُ തന്റെ മുഖത്തെ إِلَى ٱللَّـهِ അല്ലാഹുവിങ്കലേക്ക് وَهُوَ അവൻ ആയിക്കൊണ്ട് مُحْسِنٌ സൽഗുണവാൻ, നന്മ പ്രവർത്തിക്കുന്നവൻ فَقَدِ ٱسْتَمْسَكَ എന്നാൽ തീർച്ചയായും അവൻ മുറുകെ പിടിച്ചു بِٱلْعُرْوَةِ കൈപിടിയെ, പിടിക്കയറ് ٱلْوُثْقَىٰ ഏറ്റവും ബലവത്തായ وَإِلَى ٱللَّـهِ അല്ലാഹുവിങ്കലേക്കാണ് عَـٰقِبَةُ ٱلْأُمُورِ കാര്യങ്ങളുടെ പര്യവസാനം, കലാശം

വിശദീകരണം

{വല്ലവനും തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുന്നപക്ഷം} ദീനിൽ ആത്മാർഥത പുലർത്തിക്കൊണ്ട്, മതനിയമങ്ങൾ ശരിയായി നിർവഹിച്ച് അവനു കീഴ്‌പെട്ട് ജീവിക്കുക.

{സദ്‌വൃത്തനായിക്കൊണ്ട്} അവന്റെ ആ കീഴ്‌പെടൽ മതനിയമമനുസരിച്ചുള്ള പ്രവൃത്തിയിലൂടെയാണ്. പ്രവാചകനെ പിൻപറ്റിക്കൊണ്ടും നന്മ പ്രവർത്തിക്കുന്നവനായിക്കൊണ്ടും സർവ ആരാധനകളും നിർവഹിച്ചുകൊണ്ടും തന്റെ മുഖത്തെ അല്ലാഹുവിന് സമർപ്പിക്കുക. അല്ലാഹുവിനെ നേരിൽ കാണുന്ന പോലെ ആരാധനകൾ നിർവഹിക്കുക. അവനെ കാണുന്നില്ലെങ്കിലും അവൻ കാണുന്നു. തന്റെ ബാധ്യതകൾ നിർവഹിച്ചും അല്ലാഹുവിനുള്ള ആരാധനകൾ നന്നാക്കിയും നന്മ ചെയ്യുക.

ഈ അർഥങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പാപങ്ങളുടെ വ്യത്യാസമല്ലാതെ മറ്റ് വ്യത്യാസങ്ങളില്ല. അവയെല്ലാം വിരൽ ചൂണ്ടുന്നത് ഇസ്ലാം അനുശാസിക്കുന്ന മുഴുവൻ നന്മകളും കടമകളും കർത്തവ്യങ്ങളും നിർവഹിക്കണമെന്നാണ്. ശരിയായും സ്വീകാര്യമാകും വിധത്തിലും ആരെങ്കിലും അങ്ങനെ ചെയ്താൽ {ഏറ്റവും ഉറപ്പുള്ള പിടികയറിൽ തന്നെയാണ് അവൻ പിടിച്ചിരിക്കുന്നത്} അത് പിടിക്കുന്നവൻ ഉറച്ചു. കൂടാതെ വിജയിക്കുകയും നാശത്തിൽനിന്ന് മോചനം നേടുകയും ചെയ്തു. എല്ലാ നന്മയും കരസ്ഥമാക്കി.

എന്നാൽ അല്ലാഹുവിന് പൂർണമായി സമർപ്പിക്കാതിരിക്കുകയും ഉറപ്പുള്ള പിടിയിൽ പിടിക്കാതിരിക്കുകയും ചെയ്താൽ അവൻ നാശത്തിലും പരാജയത്തിലും മാത്രമായിരിക്കും. {അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണിതി} എല്ലാ കാര്യങ്ങളുടെയും ഫലം അല്ലാഹു തീരുമാനിക്കും. എല്ലാ കാര്യങ്ങളും അവസാനം അവനിലേക്ക് മടങ്ങും. അവിടെയാണ് അവസാനം. അപ്പോൾ അവൻ തന്റെ ദാസന്മാർക്കിടയിൽ വിധി കൽപിക്കും. അവരുടെ കർമങ്ങൾക്കനുസൃതമായ പ്രതിഫലം നൽകും; അവരുടെ പ്രവർത്തനങ്ങളുടെ പരിണിതി അവരിലേക്കുതന്നെ എത്തുംവിധം. അതിനാൽ അക്കാര്യത്തിനവർ തയ്യാറെടുക്കട്ടെ.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

Similar Posts

സാക്ഷിയും സന്തോഷവാര്‍ത്ത നല്‍കുന്നവനും താക്കീതുകാരനും

അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ?

ഇഹലോകവും പരലോകവും

അല്ലാഹുവിന്റെ മാർഗത്തിൽ പ്രവര്‍ത്തിച്ചാൽ

ആകാശ ഭൂമികളുടെ അധികാരം

വിജ്ഞാനത്തിന്റെ ഉന്നതസ്ഥാനം

Read Now >