وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًا
ആണാവട്ടെ പെണ്ണാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട് ആരെങ്കിലും സൽകർമ്മങ്ങൾ ചെയ്യുകയാണെങ്കിൽ അക്കൂട്ടർ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതാണ്. (ഖു൪ആന്‍ :4/124)
{مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ} وهذا شرط لجميع الأعمال، لا تكون صالحة ولا تقبل ولا يترتب عليها الثواب ولا يندفع بها العقاب إلا بالإيمان. فالأعمال بدون الإيمان كأغصان شجرة قطع أصلها وكبناء بني على موج الماء، فالإيمان هو الأصل والأساس والقاعدة التي يبنى عليه كل شيء،
{ആണാവട്ടെ പെണ്ണാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട്} എല്ലാ കര്‍മ്മങ്ങൾക്കും ഇത് ശര്‍ത്വാണ്. (കര്‍മ്മം) സ്വാലിഹത്താകുകയോ സ്വീകരിക്കപ്പെടുകയോ ഇല്ല, അതിന് ഒരു പ്രതിഫലവും നൽകുന്നില്ല, അതുകൊണ്ട് ശിക്ഷയെ തടുക്കുന്നില്ല, സത്യവിശ്വാസത്തിലൂടെയല്ലാതെ. സത്യവിശ്വാസമില്ലാതെയുള്ള കര്‍മ്മങ്ങൾ വേരുകൾ മുറിച്ചുമാറ്റപ്പെട്ട ഒരു മരത്തിന്റെ ശാഖകൾ പോലെയാണ്, വെള്ളത്തിന്റെ തിരമാലകൾക്ക് മുകളിൽ പണിത ഒരു കെട്ടിടം പോലെയാണ്. വിശ്വാസം എന്നത് എല്ലാറ്റിന്റെയും അടിസ്ഥാനവും കെട്ടുറപ്പും അടിത്തറയുമാണ്. (തഫ്സീറുസ്സഅ്ദി)
സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ സല്‍ക്കര്‍മങ്ങള്‍ – അവ സ്വതവേ നോക്കുമ്പോള്‍ നല്ല കര്മങ്ങളായിരുന്നാല് തന്നെയും – അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് ക്വുര്‍ആന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. ആണായാലും പെണ്ണായാലും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് പറയാതെ وَهُوَ مُؤْمِنٌ (അയാള്‍ സത്യവിശ്വാസിയായിക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍) എന്ന് ഇവിടെയും അക്കാര്യം അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അത്രയുമല്ല, അല്ലാഹുവില്‍ വിശ്വസിക്കുന്നതിന് പുറമെ, അവന്റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ചു ചെയ്യപ്പെടുന്ന സല്‍ക്കര്‍മങ്ങള്‍ക്ക് മാത്രമേ പരലോകത്ത് വെച്ച് പ്രതിഫലം നല്കപ്പെടുകയുള്ളൂവെന്നും ഐഹികമായ ഏതെങ്കിലും ലക്ഷ്യംവെച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കുകയി ല്ലെന്നും ക്വുര്‍ആനില്‍നിന്നും ഹദീഥില്‍നിന്നും അറിയപ്പെട്ടതാണ്. (فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ) (ഒരു അണുത്തൂക്കം നന്മ ഒരാള്‍ പ്രവര്‍ത്തിച്ചാല്‍ അതവന് കാണും) എന്ന വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് സത്യവിശ്വാസം സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് ഒരു ഉപാധിയല്ലെന്നും, വിശ്വാസിയാവട്ടെ അവിശ്വാസിയാവട്ടെ ആര് സല്‍ക്കര്‍മം ചെയ്താലും അതിന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നും ചിലര്‍ പറയാറുണ്ട്. ഇത് ശരിയല്ലെന്നും, ക്വുര്‍ആന്റെ സ്പഷ്ടമായ പല പ്രസ്താവനകള്‍ക്കും എതിരാണെന്നും തീര്‍ത്തു പറയാം. (അമാനി തഫ്സീര്‍)
مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ
ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും. (ഖു൪ആന്‍ :16/97)
فإن الإيمان شرط في صحة الأعمال الصالحة وقبولها، بل لا تسمى أعمالا صالحة إلا بالإيمان،
സൽകർമ്മങ്ങളുടെ സാധുതയ്ക്കും സ്വീകാര്യതയ്ക്കും വിശ്വാസം ഒരു ശര്‍ത്വാണ്. തീർച്ചയായും, വിശ്വാസത്തോടെയല്ലാതെയുള്ള (കര്‍മ്മങ്ങളെ) സൽകർമ്മങ്ങൾ എന്ന് വിളിക്കപ്പെടുന്നില്ല. (തഫ്സീറുസ്സഅ്ദി)
وَمَنْ أَرَادَ ٱلْـَٔاخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ഖു൪ആന്‍ :17/19)
{وَهُوَ مُؤْمِنٌ} بالله وملائكته وكتبه ورسله واليوم الآخر.
{സത്യവിശ്വാസിയായിക്കൊണ്ട്} അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും, അന്ത്യദിനത്തിലും. (തഫ്സീറുസ്സഅ്ദി)
{وَهُوَ مُؤْمِنٌ} أي : وقلبه مؤمن ، أي : مصدق بالثواب والجزاء
{സത്യവിശ്വാസിയായിക്കൊണ്ട്} അവന്റെ ഖൽബിൽ വിശ്വാസിയായിക്കൊണ്ട്, അതായത്: (പരലോക) നടപടികളിലും പ്രതിഫലത്തിലും സത്യപ്പെടുത്തിക്കൊണ്ട്. (ഇബ്നുകസീര്‍)
وَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤْمِنٌ فَلَا يَخَافُ ظُلْمًا وَلَا هَضْمًا
ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന പക്ഷം അവന് അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല. (ഖു൪ആന്‍ :20/112)
{ومن يعمل من الصالحات وهو مؤمن} لأن العمل لا يقبل من غير إيمان
{ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന പക്ഷം} വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ലാതെയുള്ള കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല. (ഖുര്‍ത്വുബി)
فَمَن يَعْمَلْ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهِۦ وَإِنَّا لَهُۥ كَٰتِبُونَ
വല്ലവനും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും ചെയ്യുന്ന പക്ഷം അവന്റെ പ്രയത്നത്തിന്റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീര്‍ച്ചയായും നാം അത് എഴുതിവെക്കുന്നതാണ്. (ഖു൪ആന്‍ :21/94)
{وَهُوَ مُؤْمِنٌ} بالله وبرسله، وما جاءوا به
അല്ലാഹുവിലും അവന്റെ റസൂലുകളിലും, അവർ കൊണ്ടുവന്നതിലും. (തഫ്സീറുസ്സഅ്ദി)
أي : قلبه مصدق
അവന്റെ ഖൽബിൽ സത്യപ്പെടുത്തിക്കൊണ്ട്. (ഇബ്നുകസീര്‍)
وَمَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും. (ഖു൪ആന്‍ :40/40)
{ وَمَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى} من أعمال القلوب والجوارح، وأقوال اللسان
{സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ-}ഹൃദയത്തിന്റെയും അവയവങ്ങളുടെയും കര്‍മ്മങ്ങളും, നാവിന്റെ വാക്കുകളിൽ നിന്നും നാവിന്റെ സംസാരങ്ങളും. [ഈമാൻ നാവുകൊണ്ടുള്ള മൊഴിയലും ഹൃദയംകൊണ്ടുള്ള വിശ്വാസവും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്] (തഫ്സീറുസ്സഅ്ദി)
www.kanzululoom.com