خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ (ആകാശഭൂമികളെ അല്ലാഹു ഹഖ് ആയി – മുറപ്രകാരം – സൃഷ്ടിച്ചിരിക്കുന്നു) എന്ന് വിശുദ്ധ ഖുര്‍ആനിൽ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്. (6/73, 14/19, 16/3, 39/5, 64/3). الحق (ഹഖ്) എന്നതിന്റെ ആശയത്തെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.
بالعدل والحكمة ،
നീതിയോടെയും യുക്തിഭദ്രമായും. (ഇബ്നുകസീര്‍ – തഗാബുൻ)
بالحكمة، والغاية المقصودة له تعالي،
യുക്തിഭദ്രമായും അല്ലാഹുവിന്റെ ഉദ്ദേശ്യലക്ഷ്യമനുസരിച്ചും. (തഫ്സീറുസ്സഅ്ദി – തഗാബുൻ)
بالعدل ، فهو خالقهما ومالكهما ، والمدبر لهما ولمن فيهما .
നീതിയാൽ, അല്ലാഹു ആകാശഭൂമികളുടെയും അവയിലുള്ളവരുടെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമാണ്. (ഇബ്നുകസീര്‍ – അൻആം)
بالحكمة والمصلحة، وليأمر العباد وينهاهم، ويثيبهم ويعاقبهم.
യുക്തിപൂർവവും പ്രയോജനകരമായവിധത്തിലും. അവൻ തന്റെ ദാസന്മാരോട് കൽപിക്കുകയും വിരോധിക്കുകയും ചെയ്യുന്നു. അവരെ ശിക്ഷിക്കുകയും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി – സുമര്‍)
ليأمر العباد وينهاهم، ويثيبهم ويعاقبهم،
അടിമകളോട് (ചിലത്) കൽപ്പിക്കാനും, (ചിലത്) അവരെ വിരോധിക്കാനും, അവർക്ക് പ്രതിഫലം നൽകാനും അവർക്ക് ശിക്ഷ നൽകാനും വേണ്ടി. (തഫ്സീറുസ്സഅ്ദി – അൻആം)
ആകാശഭൂമികളെ അല്ലാഹു യഥാര്‍ത്ഥ മുറപ്രകാരം സൃഷ്ടിച്ചു (خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ) എന്നു ക്വുര്‍ആനില്‍ പലപ്പോഴും പറഞ്ഞു കാണാം. വളരെ വിപുലമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന ഒരു വാക്യമത്രെ അത്. കളിയോ വിനോദമോ ആയിട്ടല്ല – അതി മഹത്തായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടുകൂടിയാണു – അവയെ സൃഷ്ടിച്ചത്. വ്യവസ്ഥാപിതവും യുക്തിപൂര്‍ണ്ണവുമായ നിലയില്‍ ഓരോ കാര്യവും ഇന്നിന്ന പ്രകാരമെന്ന അടുക്കും ചിട്ടയുംവെച്ചു കൊണ്ട് അതി സമര്‍ത്ഥവും അതിവിദഗ്ദവുമായ പരിപാടികളോടുകൂടിയാണത്. അവയും, അവയിലുള്ളതുമെല്ലാം ഇല്ലായ്മയില്‍ നിന്നുണ്ടാക്കി രൂപം നല്കിയതു അവനാണ്. എല്ലാറ്റിന്റെയും ഉടമസ്ഥതയും അധികാരാവകാശവും അവന്റേതാണ്. എന്നിങ്ങിനെയുള്ള പല തത്വസാരങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. (അമാനി തഫ്സീര്‍ – അൻആം)
ليعبده الخلق ويعرفوه، ويأمرهم وينهاهم وليستدلوا بهما وما فيهما على ما له من صفات الكمال، وليعلموا أن الذي خلق السماوات والأرض -على عظمهما وسعتهما- قادر على أن يعيدهم خلقا جديدا، ليجازيهم بإحسانهم وإساءتهم، وأن قدرته ومشيئته لا تقصر عن ذلك ولهذا قال: {إِنْ يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ}
സൃഷ്ടികൾ അല്ലാഹുവിനെ ആരാധിക്കാനും അവനെ അറിയാനും വേണ്ടി, അടിമകളോട് (ചിലത്) കൽപ്പിക്കാനും അവരെ (ചിലത്) വിരോധിക്കാനും വേണ്ടി. ആകാശഭൂമികളെയും അവയിലുള്ളതിനെയും അവന്റെ പൂർണതയുടെ ഗുണങ്ങളുടെ തെളിവാക്കാനും വേണ്ടി. ആകാശങ്ങളെയും ഭൂമിയെയും മഹത്വത്തോടെയും വിശാലതയാടെയും സൃഷ്ടിച്ചവൻ, അവരെ (മരണാനന്തരം) പുനഃസൃഷ്ടിക്കാൻ കഴിവുള്ളവനാണെന്ന് അവര്‍ അറിയുന്നതിന് വേണ്ടി. അവരുടെ നല്ലതും ചീത്തയുമായ പ്രവൃത്തികൾക്ക് പ്രതിഫലം നൽകാൻ വേണ്ടി. അവന്റെ കഴിവും ഉദ്ദേശവും അതിൽ വീഴ്ച വരുത്തുന്നില്ല. അല്ലാഹു പറയുന്നു: {അവന് ഉദ്ദേശിക്കുന്ന പക്ഷം നിങ്ങളെ അവന് നീക്കം ചെയ്യുകയും, പുതിയൊരു സൃഷ്ടിയെ അവന് കൊണ്ടുവരുകയും ചെയ്യുന്നതാണ് -35/16}(തഫ്സീറുസ്സഅ്ദി – ഇബ്രാഹിം)
فأخبر أنه خلق السماوات والأرض بالحق، ليستدل بهما العباد على عظمة خالقهما، وما له من نعوت الكمال ويعلموا أنه خلقهما مسكنا لعباده الذين يعبدونه، بما يأمرهم به في الشرائع التي أنزلها على ألسنة رسله، ولهذا نزه نفسه عن شرك المشركين به
ആകാശങ്ങളും ഭൂമിയും ഹഖ് ആയി സൃഷ്ടിച്ചതാണെന്ന് അല്ലാഹു അറിയിക്കുന്നു. അടിമകൾക്ക് അവ മുഖേനെ അവയുടെ സ്രഷ്ടാവിന്റെ മഹത്വം അറിയുന്നതിനായി. അവന് പൂര്‍ണ്ണതയുള്ള നാമവിശേഷണങ്ങളുണ്ട്. അല്ലാഹു തന്റെ ദൂതന്മാരുടെ നാവുകളിലൂടെ വെളിപ്പെടുത്തിയ നിയമങ്ങളിലൂടെ അവൻ കൽപ്പിക്കുന്നതുപോലെ, അവനെ ആരാധിക്കുന്ന അടിമകൾക്കുള്ള ഒരു വാസസ്ഥലമായിട്ടാണ് അവൻ അവയെ സൃഷ്ടിച്ചതെന്ന് അവർ അറിയണം. …………. (തഫ്സീറുസ്സഅ്ദി – നഹ്ൽ)
ആകാശഭൂമികളെയും മനുഷ്യനെയും സൃഷ്ടിച്ചുണ്ടാക്കിയതും, വ്യവസ്ഥാപിതമായ മുറയില്‍ അവയെല്ലാം നിയന്ത്രിച്ചുപോരുന്നതും അവനായിരിക്കെ, അവന്റെ അധികാരാവകാശങ്ങളില്‍ അവനു പങ്കാളികളോ, സമന്മാരോ ആയി വേറെ ആരും ഉണ്ടായിരിക്കുവാന്‍ നിവൃത്തിയില്ലല്ലോ. (അമാനി തഫ്സീര്‍ – നഹ്ൽ)
www.kanzululoom.com