അല്ലാഹുവിന്റെ പിടുത്തം

إِنَّ بَطْشَ رَبِّكَ لَشَدِيدٌ

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു. (ഖുർആൻ:85/12)

إِنَّ بَطْشَ നിശ്ചയമായും പിടുത്തം (ശിക്ഷ) رَبِّكَ നിന്‍റെ റബ്ബിന്‍റെ لَشَدِيدٌ കഠിനമായതുതന്നെ

വിശദീകരണം

أي: إن عقوبته لأهل الجرائم والذنوب العظام [لقوية] شديدة، وهو بالمرصاد للظالمين كما قال الله تعالى: {وَكَذَلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَى وَهِيَ ظَالِمَةٌ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ}

വന്‍പാപങ്ങള്‍ ചെയ്തവര്‍ക്കും തെറ്റുകാര്‍ക്കുമുള്ള അവന്റെ ശിക്ഷ കഠിനവും ശക്തവും തന്നെയാണ്. അവന്‍ അക്രമകാരികളെ പതിസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്നവനാകുന്നു. അല്ലാഹു പറയുന്നു: {വിവിധ രാജ്യക്കാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോള്‍ നിന്റെ രക്ഷിതാവിന്റെ പിടുത്തം അപ്രകാരമാകുന്നു. തീര്‍ച്ചയായും അവന്റെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ് -11:102} (തഫ്സീറുസ്സഅ്ദി)

 

www.kanzululoom.com

 

Similar Posts

സത്യവിശ്വാസികള്‍ക്കുള്ള സന്തോഷവാര്‍ത്ത

ജുമുഅ നമസ്‌കാരം

അല്ലാഹുവിന്റെ പിന്തുണ ലഭിക്കാത്തവർ

ഖുര്‍ആനിന്റെ അവതരണം

പുനരുത്ഥാനം

അല്ലാഹുവിന്റെയും റസൂലിന്റെയും എതിർകക്ഷികളോടുള്ള നിലപാട്