അഞ്ച് നേരത്തെ ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള 22 റക്അത്ത് സുന്നത്ത് നമസ്കാരത്തെ കുറിച്ച് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4 ശേഷം 4, അസ്റിന് മുമ്പ് 4, മഗ്’രിബിന് മുമ്പ് 2 ശേഷം 2 , ഇശാക്ക് മുമ്പ് 2 ശേഷം 2 എന്നിവയാണത്.
ഇതില്‍ ചിലത് റവാത്തിബ് സുന്നത്തില്‍ പെട്ടതാണ്.ഇതിന് മറ്റുള്ളവയെ അപേക്ഷിച്ച് പ്രത്യക ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്.
റവാതിബു നമസ്‌കാരങ്ങളുടെ എണ്ണം
‘റവാതിബ്’ എന്നത് ‘റാതിബത്തി’ന്റെ ബഹുവചനമാണ്. നിത്യമായതും തുടർച്ചയായതുമാണ് അത്. നിർബന്ധ നമസ്‌കാരങ്ങളോട് അനുബന്ധിച്ചുള്ളവയാണ് റവാതിബുകൾ. നിർബന്ധനമസ്‌കാരങ്ങളിൽ സംഭവിക്കുന്ന ന്യൂനതകളും പിഴവുകളും പരിഹരിക്കുന്നു എന്നതാണ് റവാതിബ് സുന്നത്തുകളുടെ ഗുണം.
റവാതിബ് നമസ്‌കാരങ്ങളുടെ എണ്ണം പത്താകുന്നു. ഇബ്‌നു ഉമറി(റ)ന്റെ ഹദീസിൽ പരാമർശിക്കപ്പെട്ടവയാകുന്നു അത്.
حفظت عن رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ركعتين قبل الظهر، وركعتين بعد الظهر، وركعتين بعد المغرب، وركعتين بعد العشاء، وركعتين قبل الغداة، كانت ساعة لا أدخل على النبي – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فيها، فحدثتني حفصة أنه كان إذا طلع الفجر، وأذَّن المؤذن، صلَّى ركعتين
ദ്വുഹ്‌റിന്റെ മുമ്പു രണ്ടു റക്അത്തുകൾ, ശേഷം രണ്ടു റക്അത്തുകൾ, മഗ്‌രിബിനു ശേഷം രണ്ടു റക്അത്തുകൾ, ഇശാഇനു ശേഷം രണ്ടു റക്അത്തുകൾ, ഫജ്‌റിനുമുമ്പ് രണ്ടു റക്അത്തുകൾ എന്നിവ തിരുദൂതരിൽനിന്ന് ഞാൻ പഠിച്ചു. ഫജ്‌റിന്റെ സമയം തിരുനബിക്കടുക്കലേക്കു ഞാൻ കടന്നുചെല്ലാറില്ലാത്ത സമയമായിരുന്നു. അതിനാൽ ഹഫ്‌സ്വ(റ) എന്നോട് പറഞ്ഞു: ‘ഫജ്ർ ഉദിക്കുകയും മുഅദ്ദിൻ ബാങ്കു വിളിക്കുകയും ചെയ്താൽ തിരുനബിﷺ രണ്ടു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു (ബുഖാരി, മുസ്ലിം)
പന്ത്രണ്ടു റക്അത്തുകൾ കാത്തുസൂക്ഷിക്കൽ ഒരു മുസ്‌ലിമിന് ബലപ്പെട്ട സുന്നത്താണ്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم :ما من عبد مسلم يصلي لله تعالى في كل يوم ثنتي عشرة ركعة، إلا بنى الله له بيتاً -أو: لا بُنِيَ له بيت- في الجنة.
നബിﷺ പറഞ്ഞു: അല്ലാഹുവിന് ഓരോ ദിവസവും പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുന്ന ഒരു മുസ്‌ലിമുമില്ല; അല്ലാഹു അയാൾക്ക് സ്വർഗത്തിൽ ഒരു വീടുപണിയാതെ… (മുസ്ലിം)
أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ
ഉമ്മുഹബീബ(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ള് നമസ്‌ക്കാരത്തിന് പുറമെ) 12 റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്.’ (മുസ്‌ലിം: 728)
ദ്വുഹ്‌റിന്റെ മുമ്പ് നാലു റക്അത്ത് നമസ്‌കരിക്കാവുന്നതാണ്.
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ ثَابَرَ عَلَى ثِنْتَىْ عَشْرَةَ رَكْعَةً مِنَ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ
ആയിശയില്‍ (റ)നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ‘സ്ഥിരമായി 12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹറിന് മുമ്പ് 4 റക്അത്ത്, ളുഹറിന് ശേഷം 2 റക്അത്ത്, മഗ്’രിബിന് ശേഷം 2 റക്അത്ത് ഇശാക്ക് ശേഷം 2 റക്അത്ത് , സുബ്ഹിക്ക് മുമ്പ് 2 റക്അത്ത്.’ (തി൪മിദി:414)
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَدَعُ أَرْبَعًا قَبْلَ الظُّهْرِ وَرَكْعَتَيْنِ قَبْلَ الْغَدَاةِ. تَابَعَهُ ابْنُ أَبِي عَدِيٍّ وَعَمْرٌو عَنْ شُعْبَةَ.
ആഇശ(റ)യിൽനിന്ന് നിവേദനം: “നബിﷺ ദ്വുഹ്‌റിനു മുമ്പ് 4 റക്അത്തുകളും ഫജ്റിന് മുമ്പുള്ള 2 റക്അത്തുകളും ഉപേക്ഷിക്കാറുണ്ടായിരുന്നില്ല.’ (ബുഖാരി)
عَنْ أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ ” . قَالَتْ أُمُّ حَبِيبَةَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صلى الله عليه وسلم . وَقَالَ عَنْبَسَةُ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ . وَقَالَ عَمْرُو بْنُ أَوْسٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ . وَقَالَ النُّعْمَانُ بْنُ سَالِمٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ .
ഉമ്മുഹബീബയില്‍ (റ)നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും.” ഉമ്മുഹബീബ(റ) പറയുന്നു:റസൂലില്‍(സ്വ) നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. അന്‍ബസ(റ)പറഞ്ഞു: ഉമ്മുഹബീബയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല.അംറ്ബ്നുഔസ് (റ) പറഞ്ഞു: അന്‍ബസയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. നുഅ്മാന്ബ്നുസാലിം(റ)- പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കീട്ടില്ല. (മുസ്‌ലിം: 728)
സുബ്ഹിക്ക് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്കാരം റവാത്തീബില്‍ പെട്ടതാണല്ലോ. റവാതിബ് സുന്നത്തുകളിൽ ഏറ്റവും പ്രബലമായത് സുബ്ഹിക്ക് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്കാരമാണ്.
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا
ആയിശ (റ)ൽ നിന്ന്: പ്രവാചകൻ(സ്വ) പറഞ്ഞു:ഫജ്‌റിനു (സുബഹിക്ക്) മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം ഇഹലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്.(മുസ്‌ലിം: 725)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم عَلَى شَىْءٍ مِنَ النَّوَافِلِ أَشَدَّ مِنْهُ تَعَاهُدًا عَلَى رَكْعَتَىِ الْفَجْرِ
ആഇശ(റ)യിൽ നിന്ന് നിവേദനം: ഏതൊരു സുന്നത്ത് നമസ്കാരത്തേക്കാളും നബി(സ്വ) കൂടുതൽ ശ്രദ്ധ ചെലുത്തി ഒഴിവാക്കാതെ നമസ്കരിച്ചു വന്നിരുന്നതാണ് പ്രഭാത നമസ്‌കാരത്തിന് മുമ്പുള്ള 2 റക്അത്ത് നമസ്‌കാരം.(ബുഖാരി: 1163)
عَنْ عَائِشَةَ، كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي رَكْعَتَيْنِ خَفِيفَتَيْنِ بَيْنَ النِّدَاءِ وَالإِقَامَةِ مِنْ صَلاَةِ الصُّبْحِ
ആഇശ (റ) പറയുന്നു: ‘സുബ്ഹി നമസ്‌കാരത്തിന്റ ബാങ്കിന്റയും ഇഖാമത്തിന്റയും ഇടയില്‍ ലഘുവായ 2 റക്അത്ത് നബി(സ്വ) നമസ്‌കരിക്കുമായിരുന്നു’ (ബുഖാരി: 619)
عَنِ ابْنِ عُمَرَ، قَالَ رَمَقْتُ النَّبِيَّ ـ صلى الله عليه وسلم ـ شَهْرًا فَكَانَ يَقْرَأُ فِي الرَّكْعَتَيْنِ قَبْلَ الْفَجْرِ {قُلْ يَا أَيُّهَا الْكَافِرُونَ} وَ {قُلْ هُوَ اللَّهُ أَحَدٌ}
അബ്ദുല്ലാഹിബ്നു ഉമറില്‍ (റ)നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:ഞാന്‍ നബിയെ(സ്വ) ഒരു മാസം നിരീക്ഷിച്ചു.അപ്പോള്‍ നബി(സ്വ) ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്യുമായിരുന്നു.(സുനനു ഇബ്നുമാജ:5/1203 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ { قُلْ يَا أَيُّهَا الْكَافِرُونَ} وَ { قُلْ هُوَ اللَّهُ أَحَدٌ}
അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം അല്ലാഹുവിന്റെ റസൂല്‍(സ്വ) ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.(മുസ്ലിം:726)
ഒരാള്‍ ഒന്നാമത്തെ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂന്‍ ഓതുന്നത് നബി(സ്വ) കേട്ടു.അപ്പോള്‍ അവിടുന്ന് പറഞ്ഞു:’ഇത് തന്റെ രക്ഷിതാവില്‍ വിശ്വസിച്ച ഒരു അടിമയാണ്.’ അതിന് ശേഷം അയാള്‍ രണ്ടാമത്തെ റക്അത്തില്‍ സൂറത്തുല്‍ ഇഖ്‌ലാസ് ഓതി.അപ്പോള്‍ അവിടുന്ന് പറഞ്ഞു:’ഇത് തന്റെ രക്ഷിതാവിനെ മനസ്സിലാക്കിയ ഒരു അടിമയാണ്.’ (ത്വഹാവി, ഇബ്നുഹിബ്ബാന്‍ തന്റെ സ്വഹീഹില്‍, ഇബ്നു ബുശ്റാന്‍, ഇബ്നു ഹജ൪ ഇത് ഹസന്‍ ആണെന്ന് അല്‍ അഹാദീസുല്‍ ആലിയാതില്‍ (നമ്പ൪-16) വ്യക്തമാക്കി)
ഇബ്നുമാജ ഇബ്നുഖുസൈമ എന്നിവരുടെ റിപ്പോ൪ട്ടില്‍ അവ രണ്ടും എത്ര നല്ല സൂറത്തുകളാണെന്ന് നബി(സ്വ) പറയുമായിരുന്നുവെന്ന് കൂടി വന്നിട്ടുണ്ട്.
عَنِ ابْنَ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقْرَأُ فِي رَكْعَتَىِ الْفَجْرِ فِي الأُولَى مِنْهُمَا { قُولُوا آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا} الآيَةَ الَّتِي فِي الْبَقَرَةِ وَفِي الآخِرَةِ مِنْهُمَا { آمَنَّا بِاللَّهِ وَاشْهَدْ بِأَنَّا مُسْلِمُونَ}
ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള സുന്നത്തില്‍ ഒന്നാമത്തെ റക്അത്തില്‍ ചിലപ്പോള്‍ ഫാത്തിഹക്ക് ശേഷം സൂറ : അല്‍ബഖറയിലെ 136 നമ്പ൪ ആയത്തും രണ്ടാമത്തെ റക്അത്തില്‍ സൂറ : ആലുഇംറാനിലെ 64 നമ്പ൪ ആയത്തും നബി(സ്വ) പാരായണം ചെയ്യുമായിരുന്നു. (മുസ്ലിം:727 – ഇബ്നുഖുസൈമ, ഹാകിം)
ﻗُﻮﻟُﻮٓا۟ ءَاﻣَﻨَّﺎ ﺑِﭑﻟﻠَّﻪِ ﻭَﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻴْﻨَﺎ ﻭَﻣَﺎٓ ﺃُﻧﺰِﻝَ ﺇِﻟَﻰٰٓ ﺇِﺑْﺮَٰﻫِۦﻢَ ﻭَﺇِﺳْﻤَٰﻌِﻴﻞَ ﻭَﺇِﺳْﺤَٰﻖَ ﻭَﻳَﻌْﻘُﻮﺏَ ﻭَٱﻷَْﺳْﺒَﺎﻁِ ﻭَﻣَﺎٓ ﺃُﻭﺗِﻰَ ﻣُﻮﺳَﻰٰ ﻭَﻋِﻴﺴَﻰٰ ﻭَﻣَﺎٓ ﺃُﻭﺗِﻰَ ٱﻟﻨَّﺒِﻴُّﻮﻥَ ﻣِﻦ ﺭَّﺑِّﻬِﻢْ ﻻَ ﻧُﻔَﺮِّﻕُ ﺑَﻴْﻦَ ﺃَﺣَﺪٍ ﻣِّﻨْﻬُﻢْ ﻭَﻧَﺤْﻦُ ﻟَﻪُۥ ﻣُﺴْﻠِﻤُﻮﻥَ
നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഉഖൂബിനും യഉഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന് (അല്ലാഹുവിന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. (ഖു൪ആന്‍ : 2/136)
ﻗُﻞْ ﻳَٰٓﺄَﻫْﻞَ ٱﻟْﻜِﺘَٰﺐِ ﺗَﻌَﺎﻟَﻮْا۟ ﺇِﻟَﻰٰ ﻛَﻠِﻤَﺔٍ ﺳَﻮَآءٍۭ ﺑَﻴْﻨَﻨَﺎ ﻭَﺑَﻴْﻨَﻜُﻢْ ﺃَﻻَّ ﻧَﻌْﺒُﺪَ ﺇِﻻَّ ٱﻟﻠَّﻪَ ﻭَﻻَ ﻧُﺸْﺮِﻙَ ﺑِﻪِۦ ﺷَﻴْـًٔﺎ ﻭَﻻَ ﻳَﺘَّﺨِﺬَ ﺑَﻌْﻀُﻨَﺎ ﺑَﻌْﻀًﺎ ﺃَﺭْﺑَﺎﺑًﺎ ﻣِّﻦ ﺩُﻭﻥِ ٱﻟﻠَّﻪِ ۚ ﻓَﺈِﻥ ﺗَﻮَﻟَّﻮْا۟ ﻓَﻘُﻮﻟُﻮا۟ ٱﺷْﻬَﺪُﻭا۟ ﺑِﺄَﻧَّﺎ ﻣُﺴْﻠِﻤُﻮﻥَ
(നബിയേ) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവിനെ അല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്ക് ചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.(ഖു൪ആന്‍ : 3/64)
അപൂ൪വ്വം ചില സന്ദ൪ഭങ്ങളില്‍ രണ്ടാമത്തെ റക്അത്തില്‍ സൂറ : ആലുഇംറാനിലെ 52 നമ്പ൪ ആയത്തും അവിടുന്ന് പാരായണം ചെയ്യുമായിരുന്നു.(മുസ്ലിം, അബൂദാവൂദ്)
ﻓَﻠَﻤَّﺎٓ ﺃَﺣَﺲَّ ﻋِﻴﺴَﻰٰ ﻣِﻨْﻬُﻢُ ٱﻟْﻜُﻔْﺮَ ﻗَﺎﻝَ ﻣَﻦْ ﺃَﻧﺼَﺎﺭِﻯٓ ﺇِﻟَﻰ ٱﻟﻠَّﻪِ ۖ ﻗَﺎﻝَ ٱﻟْﺤَﻮَاﺭِﻳُّﻮﻥَ ﻧَﺤْﻦُ ﺃَﻧﺼَﺎﺭُ ٱﻟﻠَّﻪِ ءَاﻣَﻨَّﺎ ﺑِﭑﻟﻠَّﻪِ ﻭَٱﺷْﻬَﺪْ ﺑِﺄَﻧَّﺎ ﻣُﺴْﻠِﻤُﻮﻥَ
എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിങ്കലേക്ക് എന്റെ സഹായികളായി ആരുണ്ട് ?’ ഹവാരികള്‍ പറഞ്ഞു: ‘ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ (അല്ലാഹുവിന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യണം’.(ഖു൪ആന്‍ : 3/52)
قال الشيخ ابن عثيمين رحمه الله: تختص راتبة الفجر بأمور ثلاثة. الأول: أنها أفضل الرواتب، قال الرسول عليه الصلاة والسلام: “ركعتا الفجر خير من الدنيا وما فيها”. والثاني: أنها تفعل حضرا وسفرا، بخلاف راتبة المغرب والعشاء والظهر فإن الإنسان إذا كان مسافرا لا يصلي الراتبة لهذه الثلاث. والثالث: أن لها قراءة مخصوصة وهي: “قل يا أيها الكافرون” في الركعة الأولى و: “قل هو الله أحد” في الركعة الثانية.
ശൈഖ് ഉഥൈമീൻ رحمه الله പറഞ്ഞു: മൂന്ന് കാര്യങ്ങളെ കൊണ്ട് സുബ്ഹിയുടെ സുന്നത്ത് പ്രത്യേകമാക്കപ്പെടുന്നു.
ഒന്ന്: റവാത്തിബ് സുന്നത്തുകളിൽ ഏറ്റവും ശ്രേഷ്ഠമായതാണ് അത്. റസൂലുള്ളാഹിﷺ പറഞ്ഞു: ഫജ്റിന്റെ രണ്ട് റക്അത്ത് സുന്നത്ത് ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്.
രണ്ട്: മറ്റുള്ള നമസ്കാരങ്ങളോട് ചേർന്നുള്ള സുന്നത്തിന് വിപരീതമായി യാത്രയിലാണെങ്കിലും അല്ലെങ്കിലും അത് നിർവഹിക്കണം. യാത്രയിലാണെങ്കിൽ മറ്റുള്ള റവാത്തിബുകൾ നമസ്കരിക്കേണ്ടതില്ല.
മൂന്ന്: അതിൽ പ്രത്യേകമാക്കിയ സൂറത്തുകളുടെ പാരായണമുണ്ട്.
ഒന്നാമത്തെ റകഅത്തിൽ സൂറത്ത് അൽ-കാഫിറൂനും, രണ്ടാമത്തേതിൽ സൂറത്ത് അൽ-ഇഖ്ലാസും. (ശറഹു ബുലൂഗുല്‍ മറാം)
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കാരത്തിന് ശേഷം വലതുഭാഗത്ത് ചരിഞ്ഞു കിടക്കുന്നത് നബിചര്യയില്‍ പെട്ടതാണ്.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي بِاللَّيْلِ إِحْدَى عَشْرَةَ رَكْعَةً يُوتِرُ مِنْهَا بِوَاحِدَةٍ فَإِذَا فَرَغَ مِنْهَا اضْطَجَعَ عَلَى شِقِّهِ الأَيْمَنِ حَتَّى يَأْتِيَهُ الْمُؤَذِّنُ فَيُصَلِّي رَكْعَتَيْنِ خَفِيفَتَيْنِ
ആയിശ(റ)ൽ നിന്ന് നിവേദനം: ഇശാ നമസ്‌കാരം കഴിഞ്ഞ് സുബഹി നമസ്‌കാരത്തിൽ പ്രവേശിക്കുന്നതിനിടയിൽ നബി (സ്വ) 11 റകഅത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. എല്ലാ ഈരണ്ട് റക്അത്തുകൾക്കിടയിലും അവിടുന്ന് സലാം വിട്ടും. ഒരു റകഅത്ത് കൊണ്ട് ആ നമസ്‌കാരത്തെ ഒറ്റയാക്കും. അങ്ങനെ ബാങ്ക് വിളിക്കുന്നവൻ സുബ്ഹി ബാങ്കിൽ നിന്ന് വിരമിക്കുകയും പ്രഭാതം വ്യക്തമാവുകയും (നമസ്‌കാര സമയം അറിയിക്കാൻ) നബിയുടെ(സ്വ) അടുത്ത് മുഅദ്ദിൻ ചെല്ലുകയും ചെയ്താൽ അവിടുന്ന് എഴുന്നേറ്റ് ലഘുവായി രണ്ട് റകഅത്ത് നമസ്‌കരിക്കും.എന്നിട്ട് ഇഖാമത്ത് കൊടുവാൻവേണ്ടി മുഅദ്ദിൻ വരുന്നത് വരെ അവിടുന്ന് വലതുഭാഗത്ത് ചരിഞ്ഞു കിടക്കും. (മുസ്‌ലിം:736)
عَنْ عَبْدِ اللَّهِ بْنِ السَّائِبِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي أَرْبَعًا بَعْدَ أَنْ تَزُولَ الشَّمْسُ قَبْلَ الظُّهْرِ وَقَالَ “ إِنَّهَا سَاعَةٌ تُفْتَحُ فِيهَا أَبْوَابُ السَّمَاءِ وَأُحِبُّ أَنْ يَصْعَدَ لِي فِيهَا عَمَلٌ صَالِحٌ ”.
അബ്ദില്ലാഹിബ്നു സാഇബില്‍(റ) നിന്ന് നിവേദനം: നബി ﷺ ളുഹ്റിന് മുമ്പ് നാല് റക്അത്ത് സുന്നത്ത് നമസ്കാരം നി൪വ്വഹിക്കുമായിരുന്നു. അവിടുന്ന് പറഞ്ഞു: അത് ആകാശ കവാടങ്ങള്‍ തുറക്കപ്പെടുന്ന സമയമാണ്. അതിലൂടെ ഒരു സല്‍ക൪മ്മം ക൪മ്മങ്ങള്‍ കയറിപ്പോകുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. (തി൪മിദി:478)
عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم كَانَ لاَ يَدَعُ أَرْبَعًا قَبْلَ الظُّهْرِ وَرَكْعَتَيْنِ قَبْلَ الْغَدَاةِ. تَابَعَهُ ابْنُ أَبِي عَدِيٍّ وَعَمْرٌو عَنْ شُعْبَةَ.
ആഇശ (റ) യിൽ നിന്ന് നിവേദനം: നബി ﷺ ളുഹ്റിന് മുമ്പുള്ള നാല് (റക്അത്തും) സുബ്ഹിക്ക് മുമ്പുള്ള രണ്ട് (റക്അത്തും) ഒഴിവാക്കാറുണ്ടായിരുന്നില്ല. (ബുഖാരി : 1182)
മഗ്’രിബിന് ശേഷമുള്ള 2 റക്അത്ത് സുന്നത്ത് നമസ്കാരം റവാത്തീബില്‍ പെട്ടതാണല്ലോ.ഈ നമസ്കാരത്തിലും നബി ﷺ സൂറത്തുല്‍ കാഫിറൂനും സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യുമായിരുന്നു.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، . أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقْرَأُ فِي الرَّكْعَتَيْنِ بَعْدَ صَلاَةِ الْمَغْرِبِ {قُلْ يَا أَيُّهَا الْكَافِرُونَ} وَ {قُلْ هُوَ اللَّهُ أَحَدٌ }
ഇബ്നു മസ്ഊദില്‍ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ മഗ്’രിബ് നമസ്കാരത്തിന് ശേഷമുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.(സുനനു ഇബ്നുമാജ:5/1221 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
റവാത്തിബ് സുന്നത്തില്‍ പെട്ടവയുടെ ശ്രേഷ്ടതകള്‍ ആണ് ഇതുവരെ വിശദീകരിച്ചത്.ഇത് നമ്മുടെ ജീവിതത്തില്‍ പതിവാക്കുവാന്‍ നാം നിദാന്ത പരിശ്രമം നടത്തണം.
قال ابن قاسم رحمہ الله تعالـــﮯ: وترك السنن الرواتب يدل على قلة الدين – حاشية ابن قاسم الروض :211 / 1
ഇബ്നു ഖാസിം(റഹി) പറഞ്ഞു: ‘റവാത്തിബ് സുന്നത്തുകൾ ഉപേക്ഷിക്കുക എന്നത് ഒരാളുടെ ദീനിന്റെ കുറവാണ് സൂചിപ്പിക്കുന്നത്.’
قال الشيخ صالح الفوزان: إعلموا أيها الإخوان أن “السنن الراتبة” يتأكد فعلها ويُكره تركها، ومن داوم على تركها سقطت عدالته عند بعض الأئمة، وأثم بسبب ذلك. لأن المداومة على تركها تدل على قلة دينه، وعدم مبالاته.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിദഹുല്ലാഹ്) പറഞ്ഞു:”സഹോദരങ്ങളേ നിങ്ങൾ അറിയുക, റവാതിബ് നമസ്കാരം നിർവഹിക്കൽ പ്രബലമായ സുന്നത്തും, അതിൽ ഉപേക്ഷ വരുത്തുകയെന്നത് വെറുക്കപ്പെട്ടതുമാണ്. ചില പണ്ഡിതന്മാരുടെ അടുക്കൽ അത് സ്ഥിരമായി ഉപേക്ഷിക്കുന്നവൻ്റെ (നീതിബോധം) അദാലത് നഷ്ടപ്പെടുകയും, തദ്ഫലമായി അവൻ്റെമേൽ തിന്മ രേഖപ്പെടുത്തുകയും ചെയ്യും. കാരണം, അത് പതിവായി ഉപേക്ഷിക്കുന്നത് അവൻ്റെ മതനിഷ്ഠയിലെ പോരായ്മയും, അതിനോടുള്ള അവഗണനയുമാണ് അറിയിക്കുന്നത്. (അൽ-മുലഖ്ഖസ് അൽ-ഫിഖ്ഹീ : പേ/100 )
ഇതോടൊപ്പം റവാത്തിബ് സുന്നത്തില്‍ പെടാത്തതിന് പ്രാധാന്യം ഇല്ലെന്നോ അതെല്ലാം അവഗണിക്കേണ്ടതാണെന്നോ മനസ്സിലാക്കരുത്.അതില്‍ ചില നമസ്കാരത്തിന് റവാത്തിബ് നമസ്കാരത്തിന് പോലും പറയാത്ത ശ്രേഷ്ടതയുണ്ടെന്നതാണ് വാസ്തവം.അസ്റിന് മുമ്പ് 4 റക്അത്ത് നമസ്കാരം സുന്നത്താണ്.ഇത് റവാത്തീബില്‍ പെട്ടതല്ല. എന്നാല്‍ അസറിന് മുമ്പ് 4 റക്അത്ത് നമസകരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടേ എന്ന് നബി ﷺ പ്രത്യേകം പ്രാ൪ത്ഥിച്ചിട്ടുണ്ട്.അഥവാ ഇത് നമസ്കരിക്കുന്നവര്‍ നബിയുടെ പ്രാ൪ത്ഥനയില്‍ ഉള്‍പ്പെടുകയും അവ൪ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുകയും ചെയ്യും.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : رَحِمَ اللَّهُ امْرَأً صَلَّى قَبْلَ الْعَصْرِ أَرْبَعًا
ഇബ്‌നു ഉമറില്‍ (റ)നിന്ന് നിവേദനം: നബി ﷺ ഒരിക്കൽ പ്രാർത്ഥിച്ചു. അസ്റിനു മുമ്പ് നാല് റക്അത്ത് നമസ്‌കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ. (അബൂദാവൂദ്:1271 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അതുപോലെ ളുഹ്റിന് ശേഷമുള്ള 4 റക്അത്ത് റവാത്തീബില്‍ പെട്ടതല്ല. 2റക്അത്ത് മാത്രമാണ് റവാത്തീബില്‍ പെട്ടത്.എന്നാല്‍ ളുഹ്റിന് ശേഷമുള്ള 4 റക്അത്ത് നമസ്കാരത്തിന് റവാത്തിബ് നമസ്കാരത്തിന് പോലും പറയാത്ത ശ്രേഷ്ടത ഉള്ളതായി കാണാം.
أُمُّ حَبِيبَةَ زَوْجُ النَّبِيِّ صلى الله عليه وسلم قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ حَافَظَ عَلَى أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَأَرْبَعٍ بَعْدَهَا حَرُمَ عَلَى النَّارِ
ഉമ്മു ഹബീബ (റ)ൽ നിന്ന് : നബി ﷺ പറഞ്ഞു: ളുഹ്റിന്റെ മുമ്പ് 4 റക്അത്തും അതിനുശേഷം 4 റക്അത്തും കൃത്യ നിഷ്ഠയോടെ നിർവ്വഹിക്കുന്നവരാരോ അവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കുന്നതാണ്. (അബൂദാവൂദ്:1269 – തിർമുദി: 427)
റവാത്തിബ് സുന്നത്തും അസറിന് മുമ്പുള്ള സുന്നത്തും ളുഹ്റിന് ശേഷമുള്ള സുന്നത്തും ഏറെ ശ്രേഷ്ടകരമാണെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നു. അതോടൊപ്പം മഗ്‌രിബിന് മുമ്പുള്ള 2റക്അത്തും ഇശാക്ക് മുമ്പുള്ള 2 റക്അത്തും കഴിയുന്ന സന്ദ൪ഭങ്ങളിലെല്ലാം നി൪വ്വഹിക്കേണ്ടതാണ്. നമ്മുടെ നാടുകളില്‍ ചിലരെങ്കിലും മഗ്‌രിബിന് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്‌കാരത്തിന് അത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാല്‍ മഗ്‌രിബിന് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്‌കാരത്തിന് നബി ﷺ പ്രോല്‍സാഹനം നല്‍കിയിട്ടുള്ളതായി കാണാം.
നബി ﷺ മഗ്രിബിന് മുമ്പ് 2 റക്അത്ത് നമസ്‌കരിച്ചിരുന്നു. (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :591)
وَكُنَّا نُصَلِّي عَلَى عَهْدِ النَّبِيِّ صلى الله عليه وسلم رَكْعَتَيْنِ بَعْدَ غُرُوبِ الشَّمْسِ قَبْلَ صَلاَةِ الْمَغْرِبِ
അനസിബ്നു മാലിക് (റ) പറയുന്നു: നബി ﷺ യുടെ കാലത്ത് സൂര്യന്‍ അസ്തമിച്ച ശേഷം മഗ്രിബ് നമസകാരത്തിന് മുമ്പായിട്ട് ഞങ്ങള്‍ രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം:836)
عَنْ عَبْدُ اللَّهِ الْمُزَنِيُّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ صَلُّوا قَبْلَ صَلاَةِ الْمَغْرِبِ ”. ـ قَالَ فِي الثَّالِثَةِ ـ لِمَنْ شَاءَ كَرَاهِيَةَ أَنْ يَتَّخِذَهَا النَّاسُ سُنَّةً
അബ്ദുല്ലാഹിബ്‌നു മുസനിയ്യില്‍(റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മഗ്‌രിബിനു മുമ്പ് നിങ്ങൾ 2 റകഅത്ത് സുന്നത്ത് നമസ്‌കരിക്കണം. മൂന്ന് പ്രാവശ്യം അതാവർത്തിച്ചു. ജനങ്ങള്‍ അതിനെ ഒരു നിത്യ നടപടിയായി എടുക്കുമെന്ന് ഭയന്ന് മൂന്നാം പ്രവശ്യം അവിടുന്ന് പറഞ്ഞു: അത് ഉദ്ദേശിച്ചവർക്ക്.(ബുഖാരി:1183)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ الْمُؤَذِّنُ إِذَا أَذَّنَ قَامَ نَاسٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يَبْتَدِرُونَ السَّوَارِيَ حَتَّى يَخْرُجَ النَّبِيُّ صلى الله عليه وسلم وَهُمْ كَذَلِكَ يُصَلُّونَ الرَّكْعَتَيْنِ قَبْلَ الْمَغْرِبِ، وَلَمْ يَكُنْ بَيْنَ الأَذَانِ وَالإِقَامَةِ شَىْءٌ
അനസ്(റ)ൽ നിന്ന് : പ്രവാചകൻ(സ്വ)യുടെ പ്രഗത്ഭരായ അനുചരന്മാർ മഗ്’രിബിന്റെ സമയത്ത് തൂണുകളുടെ സമീപത്തേക്ക് (സുന്നത്ത് നമസ്കരിക്കാൻ) ഓടിചെല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.(ബുഖാരി: 625)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كُنَّا بِالْمَدِينَةِ فَإِذَا أَذَّنَ الْمُؤَذِّنُ لِصَلاَةِ الْمَغْرِبِ ابْتَدَرُوا السَّوَارِيَ فَيَرْكَعُونَ رَكْعَتَيْنِ رَكْعَتَيْنِ حَتَّى إِنَّ الرَّجُلَ الْغَرِيبَ لَيَدْخُلُ الْمَسْجِدَ فَيَحْسِبُ أَنَّ الصَّلاَةَ قَدْ صُلِّيَتْ مِنْ كَثْرَةِ مَنْ يُصَلِّيهِمَا
അനസില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ മദീനയിലായിരിക്കവെ, മഗ്രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാല്‍ അവ൪ തൂണുകളുടെ സമീപത്തേക്ക് ഓടിച്ചെന്ന് രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിച്ചിരുന്നു. ഒരു പരദേശി പള്ളിയില്‍ പ്രവേശിച്ചാല്‍, ഈ സുന്നത്ത് നമസ്കരിക്കുന്നവരുടെ ആദിക്യം മൂലം മഗ്രിബ് കഴിഞ്ഞിട്ടുണ്ടെന്നുപോലും വിചാരിക്കുമായിരുന്നു. (മുസ്ലിം:837)
ശൈഖ് ഇബ്നു ഉഥൈമീന്‍(റഹി) പറഞ്ഞു:മഗ്‌രിബിന് മുമ്പ് അഥവാ, ബാങ്കിന്റേയും, ഇഖാമത്തിന്റേയും ഇടയില്‍ രണ്ട് റക്അത്ത് നമസ്ക്കരിക്കുന്നത് സുന്നത്തില്‍ പെട്ടതാകുന്നു. നബി(സ്വ) അതുകൊണ്ട് കല്‍പ്പിച്ചിരിക്കുന്നു. മൂന്ന് പ്രവശ്യം അവിടുന്ന് പറഞ്ഞു:മഗ്‌രിബിന് മുമ്പ് നിങ്ങള്‍ നമസ്ക്കരിക്കുക.ജനങ്ങള്‍ അതിനെ പതിവായ ഒരു സുന്നത്തായി സ്വീകരിക്കുന്നതിനെ വെറുക്കുന്ന നിലയില്‍, മൂന്നാമത്തേതില്‍ അവിടുന്ന് പറഞ്ഞു: ഉദ്ദേശിച്ചവന്‍(നമസ്ക്കരിക്കുക). അതിനാല്‍, മഗ്‌രിബ് നമസ്ക്കാരത്തിന് മുമ്പ് അഥവാ,ബാങ്കിന്റേയും ,ഇഖാമത്തിന്റേയും ഇടയില്‍ രണ്ട് റക്അത്ത് നമസ്ക്കരിക്കുന്നത് സുന്നത്താകുന്നു. എന്നാല്‍ അത് പതിവായതല്ല.പതിവായി അതിനെ കാത്ത് സൂക്ഷിക്കുന്നത് അനുയോജ്യമല്ല.കാരണം അത് പതിവാക്കുകയാണെങ്കില്‍,അതൊരു റവാത്തിബ് സുന്നത്തായിത്തീരും. (മജ്മൂഅ് ഫത്താവ -14/271)
അതേപോലെ ഇശാക്ക് മുമ്പുള്ള 2 റക്അത്ത് സുന്നത്ത് നമസ്‌കാരത്തിനും താഴെ പറയുന്ന ഹദീസില്‍ തെളിവുണ്ട്.
عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : بَيْنَ كُلِّ أَذَانَيْنِ صَلاَةٌ بَيْنَ كُلِّ أَذَانَيْنِ صَلاَةٌ ـ ثُمَّ قَالَ فِي الثَّالِثَةِ ـ لِمَنْ شَاءَ
അബ്ദുല്ല ഇബ്‌നു മഗ്ഫൽ(റ)നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട് . എല്ലാ രണ്ട് ബാങ്കിന്റെയും (ബാങ്കിന്റെയും ഇഖാമത്തിന്റെയും) ഇടയിൽ സുന്നത്ത് നമസ്‌കരമുണ്ട് .മൂന്നാം പ്രാവശ്യം ഇഷ്ടമുളളവനാണ് എന്നു പറഞ്ഞു (ബുഖാരി:627)
ഒരു സത്യവിശ്വാസി ഒരു സുന്നത്ത് നമസ്കാരത്തെയും നിസ്സാരമായി കാണരുത്. സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാന്‍ സാധിക്കുകയും പാപങ്ങള്‍ പൊറുക്കപ്പെടുകയും അല്ലാഹുവിന്റെ അടുക്കല്‍ പദവികള്‍ ഉയര്‍ത്തപ്പെടാന്‍ അത് കാരണമാകുകയും ചെയ്യും.മാത്രമല്ല ഇവയെല്ലാം നാളെ പരലോകത്ത് നമ്മുടെ നന്‍മയുടെ ത്രാസില്‍ കനം തൂങ്ങുന്നതായിരിക്കും.
عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً
സൌബാനില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറയുന്നതായി ഞാൻ കേട്ടു : താങ്കള്‍ സുജൂദ് അധികരിപ്പിക്കുക.കാരണം താങ്കള്‍ അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം അത് മുഖേന അല്ലാഹു താങ്കള്‍ക്ക് ഒരു പദവി ഉയർത്തുകയും താങ്കളുടെ ഒരു പാപം പൊറുത്ത് തരികയും ചെയ്യുന്നതാണ്.(മുസ്‌ലിം: 488)
عَنْ رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ” سَلْ ” . فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ . قَالَ ” أَوَغَيْرَ ذَلِكَ ” . قُلْتُ هُوَ ذَاكَ . قَالَ ” فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ
റബീഅത്തുബ്‌നു മാലികില്‍ അസ്‌ലമി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ‘ആവശ്യമുള്ളത് ചോദിച്ച് കൊള്ളുക.’ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളോടൊപ്പമുള്ള സഹവാസമാണ് എനിക്ക് താങ്കളോട് ചോദിക്കുവാനുള്ളത്.’ നബി(സ്വ) ചോദിച്ചു: ‘മറ്റു വല്ലതുമുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘അതു തന്നെയാണുള്ളത്.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘എന്നാല്‍ സുജൂദ് (നമസ്‌ക്കാരം) വര്‍ദ്ധിപ്പിക്കുക വഴി നിന്റെ കാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക’ (മുസ്‌ലിം:489)
عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنِ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنَ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ
അബൂഹുറൈറ – റളിയള്ളാഹു അന്‍ഹു – നിവേദനം: തീര്‍ച്ചയായും അല്ലാഹുവിന്‍റെ റസൂല്‍ – സ്വല്ലള്ളാഹു അലൈഹിവസല്ലം – പറഞ്ഞു: അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിച്ചു.അത് മോശമായാല്‍ അവന്‍ നഷ്ടക്കാരനും,നിര്‍ഭാഗ്യവാനുമായി.( തിര്‍മുദി 413)
عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِي صَلاَةِ عَبْدِي أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِي فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ
നബി(സ്വ) പറഞ്ഞു: ‘അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹു മലക്കുകളോട് പറയും: (അവനാണ് കുടുതല്‍ അറിയുന്നവന്‍)എന്റ അടിമയുടെ നമസ്‌കാരത്തില്‍ കുറവോ ന്യൂനതയോ വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ അവന്റ കര്‍മങ്ങളെ പൂര്‍ണമായി രേഖപ്പെടുത്തുക. കുറവ് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിമ ഐഛികമായി (സുന്നത്തായി) വല്ലതും നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ വന്ന ന്യൂനതകള്‍ ഐഛികമായത് കൊണ്ട് പൂര്‍ത്തിയാക്കുവിന്‍. അപ്രകാരമായിരിക്കും അവന്റ ഓരോ കര്‍മവും സ്വീകരിക്കുക’. (അബൂദാവൂദ്:864- സ്വഹീഹുല്‍ ജാമിഉ: 2/355)
ശൈഖ് ഇബ്നു ഉഥൈമീന്‍ (റഹി) പറഞ്ഞു: ഈ സുന്നത്ത് നമസ്ക്കാരങ്ങള്‍,അത് മുഖേന നിസ്ക്കരിക്കുന്നവന് പ്രതിഫലം വര്‍ദ്ധിക്കുകയും,ഫര്‍ളില്‍ സംഭവിച്ച കുറവിനെ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.ഇത് അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ പെട്ടതാകുന്നു.അവന് നല്ല രൂപത്തില്‍ ഇബാദത്ത് ചെയ്യുന്നതിനും,അവന് നന്ദി കാണിക്കുന്നതിനും,അവനെ സ്മരിക്കുന്നതിനും,നിങ്ങളേയും,നമ്മേയും സഹായിക്കുന്നതിനായ് അല്ലാഹുവിനോട് നാം സഹായം ചോദിക്കുന്നു. (ശറഹു രിയാളുസ്സ്വാലിഹീന്‍ – 5/104)
അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
1.സുന്നത്ത് നമസ്കാരങ്ങള്‍ കഴിവതും വീട്ടില്‍ വെച്ച് നി൪വ്വഹിക്കേണ്ടതാണ്.
فَصَلُّوا أَيُّهَا النَّاسُ فِي بُيُوتِكُمْ، فَإِنَّ أَفْضَلَ الصَّلاَةِ صَلاَةُ الْمَرْءِ فِي بَيْتِهِ إِلاَّ الْمَكْتُوبَةَ
നബി(സ്വ) പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ സുന്നത്ത് നമസ്‌കരിക്കുക. തീർച്ചയായും ഫർളല്ലാത്ത നമസ്‌കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രഷ്ഠമായത് മനുഷ്യൻ തന്റെ വീട്ടിൽവെച്ച് നിർവ്വഹിക്കുന്ന നമസ്‌കാരമാണ്. (ബുഖാരി:731)
عَنْ زَيْدِ بْنِ ثَابِتٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: صَلاَةُ الْمَرْءِ فِي بَيْتِهِ أَفْضَلُ مِنْ صَلاَتِهِ فِي مَسْجِدِي هَذَا إِلاَّ الْمَكْتُوبَةَ
സൈദുബ്‌നു സാബിതി(റ)ൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മനുഷ്യന്‍ തന്റെ വീട്ടില്‍ വെച്ച് നമസ്കരിക്കുന്ന നമസ്കാരമാണ് പള്ളിയില്‍ വെച്ച് നമസ്കരിക്കുന്ന നമസ്കാരത്തേക്കാള്‍ ശ്രേഷ്ടതയുള്ളത്, നി൪ബന്ധ നമസ്കാരം ഒഴികെ. (അബൂദാവൂദ് 1044 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
عَنْ أَبِي سُفْيَانَ، عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا قَضَى أَحَدُكُمُ الصَّلاَةَ فِي مَسْجِدِهِ فَلْيَجْعَلْ لِبَيْتِهِ نَصِيبًا مِنْ صَلاَتِهِ فَإِنَّ اللَّهَ جَاعِلٌ فِي بَيْتِهِ مِنْ صَلاَتِهِ خَيْرًا
അബൂസുഫ്യാനിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും (ഫർള് നമസ്കാരങ്ങൾ) പള്ളിയിൽ നമസ്‌കരിക്കുമ്പോൾ അവന്റെ നമസ്കാരത്തിന്റെ ഒരു ഭാഗം (അതായത് സുന്നത്ത് നമസ്കാരങ്ങൾ) അവന്റെ വീടിനായി നീക്കിവെക്കണം, കാരണം അല്ലാഹു അവന്റെ നമസ്കാരത്താൽ അവന്റെ ഭവനത്തിൽ നന്മ വരുത്തും. (മുസ്ലിം:778)
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَضْلُ صَلَاةِ الرَّجُلِ فِي بَيْتِهِ عَلَى صَلَاتِهِ حَيْثُ يَرَاهُ النَّاسُ كَفَضْلِ الْمَكْتُوبَةِ عَلَى النَّافِلَةِ.
നബി ﷺ പറയുന്നു: നമസ്കാരം ജനങ്ങൾ കാണും വിധം നിർവ്വഹിക്കുന്നതിൽ നിന്നും വീട്ടിൽ വെച്ച് നമസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠത, ഫറളും സുന്നത്തും പോലെയാണ്. (അബൂ യഅ്ല – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ، قَالَ سَأَلْتُ عَائِشَةَ عَنْ صَلاَةِ، رَسُولِ اللَّهِ صلى الله عليه وسلم عَنْ تَطَوُّعِهِ فَقَالَتْ كَانَ يُصَلِّي فِي بَيْتِي قَبْلَ الظُّهْرِ أَرْبَعًا ثُمَّ يَخْرُجُ فَيُصَلِّي بِالنَّاسِ ثُمَّ يَدْخُلُ فَيُصَلِّي رَكْعَتَيْنِ وَكَانَ يُصَلِّي بِالنَّاسِ الْمَغْرِبَ ثُمَّ يَدْخُلُ فَيُصَلِّي رَكْعَتَيْنِ وَيُصَلِّي بِالنَّاسِ الْعِشَاءَ وَيَدْخُلُ بَيْتِي فَيُصَلِّي رَكْعَتَيْنِ
ആയിശ(റ)ൽ നിന്ന് നിവേദനം: നബി(സ്വ)എന്റെ വീട്ടിൽ വെച്ച് ളുഹറിന്റെ മുമ്പ് 4 റകഅത്ത് നമസ്‌കരിച്ചിരുന്നു. പിന്നീട് അവിടുന്ന് പുറത്തുപോയി ജനങ്ങൾക്ക് ഇമാമായി നമസ്‌കരിക്കും. അതിനുശേഷം വീട്ടിൽ മടങ്ങിവന്ന് 2 റകഅത്ത് സുന്നത്ത് നമസ്‌കരിക്കാറുണ്ട്. അപ്രകാരം തന്നെ അവിടുന്ന് മഗ്‌രിബിനു ഇമാമായി നമസ്‌കരിച്ച ശേഷം എന്റെ വീട്ടിൽ തിരിച്ച് വന്ന് 2 റകഅത്ത് നമസ്‌കരിക്കും.ജനങ്ങൾക്ക് ഇമാമായി ഇശാ നമസ്‌കരിച്ചശേഷവും വീട്ടിൽവന്ന് 2 റകഅത്ത് നമസ്‌കരിച്ചിരുന്നു. (മുസ്‌ലിം:730)
عن صهيب الرومي ـ رضي الله عنه ـ قال: قال رسول الله ـ صلى الله عليه وسلم: صَلَاةُ الرَّجُلِ تَطَوُّعًا حَيْثُ لَا يَرَاهُ النَّاسُ تَعْدِلُ صَلَاتَهُ عَلَى أَعْيُنِ النَّاسِ خَمْسًا وَعِشْرِينَ.
നബി ﷺ പറയുന്നു: ജനങ്ങൾ കാണാത്ത വിധം ഒരാൾ നിർവ്വഹിക്കുന്ന സുന്നത്ത് നമസ്കാരം ജനങ്ങളുടെ കണ്ണിൽ 25 മടങ്ങ് നമസ്കരിച്ചതിന് തുല്യമായിരിക്കും. (അബൂ യഅ്ല – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
സുന്നത്ത് നമസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നി൪വ്വഹിക്കുന്നതിന് വേണ്ടി പള്ളിയില്‍ വെച്ച് നമസ്കരിക്കാതിരിക്കുകയും പിന്നീട് വീട്ടില്‍ വെച്ചും നമസ്കരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്.അത്തരം സാഹചര്യം ഉണ്ടെങ്കില്‍ ആയത് പള്ളിയില്‍ വെച്ച് നി൪വ്വഹിക്കേണ്ടതാണ്.കാരണം പള്ളിയില്‍ വെച്ച് സുന്നത്ത് നമസ്കരിക്കുന്നത് അനുവദനീയമാണ്.
2.സുന്നത്ത് നമസ്‌കാരത്തില്‍ ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്.
സുന്നത്ത് നമസ്‌കാരത്തില്‍ സൂറത് ഓതേണ്ടതില്ലെന്ന് ചിലരെങ്കിലും ധരിക്കാറുണ്ട്. അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല, സൗകര്യംപോലെ സുദീര്‍ഘമായി സൂറത്തുകള്‍ ഓതാന്‍ മാതൃകയുള്ളത് സുന്നത്ത് നമസ്‌കാരത്തിലാണ്. ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ ലഘുവായി നമസ്‌കരിക്കുവാന്‍ നബി (സ്വ) ഇമാമുമാരോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവിടുന്ന്, ഒറ്റക്ക് നമസ്‌കരിക്കുന്നയാളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടുതാനും.
അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം: `നബി (സ്വ) പറഞ്ഞു: നിങ്ങളിലൊരാള്‍ ജനങ്ങള്‍ക്ക് ഇമാമായി നിന്നാല്‍ അയാള്‍ നമസ്‌കാരം ലഘുവായി നിര്‍വഹിക്കട്ടെ. അവരുടെ കൂട്ടത്തില്‍ കുട്ടികളും വൃദ്ധന്‍മാരും ദുര്‍ബലരും ആവശ്യമുള്ളവരും ഉണ്ടാകും. ഇനി അയാള്‍ ഒറ്റക്ക് നമസ്‌കരിക്കുകയാണെങ്കില്‍ അയാള്‍ ഇഷ്‌ടംപോലെ നമസ്‌കരിക്കട്ടെ.’
സുന്നത്ത് നമസ്‌കാരങ്ങള്‍ സാധാരണ ഒറ്റക്കാണല്ലോ നിര്‍വഹിക്കുക. അത് എത്രയും ദീര്‍ഘിപ്പിച്ച് നമസ്‌കരിക്കാമെന്ന് ഇതില്‍ നിന്ന് മനസ്സിലാകുന്നു. മാത്രമല്ല, നബി (സ്വ) വളരെ ലഘുവാക്കി നമസ്‌കരിച്ചിരുന്ന സുന്നത്ത് നമസ്‌കാരം സുബ്‌ഹിന്റെ മുമ്പുള്ള 2 റക്‌അത്തായിരുന്നു. അതില്‍പോലും നബി (സ്വ) ഫാതിഹക്ക് പുറമെ സൂറത്ത് ഓതിയിരുന്നുവെന്ന് കാണാം.നാം മനപാഠമാക്കിയിട്ടുള്ള സൂറത്തുകള്‍ മറക്കാതെ നിലനി൪ത്തുന്നതിനും ഇത് സഹായകരമാണ്.
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു: നിസ്ക്കാരം പ്രവര്‍ത്തികളാലും, വാക്കുകളാലും ഇണങ്ങി ചേര്‍ന്നതാകുന്നു. അതിലെ വാക്കുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് കുര്‍ആന്‍ പാരായണവും,അതിലെ പ്രവര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടമായത് സുജൂദുമാകുന്നു. (മജ്മൂഅ് ഫത്താവ -7/605)
3.സുന്നത്ത് നമസ്കാരത്തിലെ സുജൂദില്‍ ദുആ വ൪ദ്ധിപ്പിക്കാവുന്നതാണ്.
നമസ്കാരത്തില്‍ ഒരു അടിമ അല്ലാഹുവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് സുജൂദിലാകുമ്പോഴാണ്.ഈ സമയത്ത് കഴിയുന്നത്ര ദുആ വ൪ദ്ധിപ്പിക്കാവുന്നതാണ്.ഫ൪ള് നമസ്കാരങ്ങള്‍ ജമാത്തായി നമസ്കരിക്കുമ്പോള്‍ ഇതിന് അവസരമില്ല.എന്നാല്‍ സുന്നത്ത് നമസ്കാരങ്ങളില്‍ ഇപ്രകാരം ദുആ വ൪ദ്ധിപ്പിക്കാനുള്ള അവസരവുമുണ്ട്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ فَأَكْثِرُوا الدُّعَاءَ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു:അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും കൂടുതല്‍ അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാല്‍ നിങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുക.(മുസ്ലിം:482)
قال النووي رحمه الله : قوله صلى الله عليه و سلم: أقرب ما يكون العبد من ربه وهو ساجد فأكثروا الدعاء معناه أقرب ما يكون من رحمة ربه وفضله .شرح صحيح مسلم(4/200,201)
ഇമാം നവവി رحمه الله പറഞ്ഞു: ‘ഒരു അടിമ തന്‍റെ റബ്ബിനോട് ഏറ്റവും അടുത്താകുന്നത്, അവന്‍ സുജൂദ് ചെയ്യുന്നവനായിരിക്കെയാണ്. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക.നബിയുടെ(സ്വ) വാക്കിന്‍റെ ഉദ്ദേശം:അവന്‍ റബ്ബിന്‍റെ കാരുണ്യത്തിലേക്കും,ഔദാര്യത്തിലേക്കും ഏറ്റവും അടുത്താകുന്നത് എന്നാണ്.
4.ഫ൪ള് നമസ്‌കാരത്തിനായി ഇഖാമത്ത് വിളിച്ചാൽ സുന്നത്ത് നമസ്കരിക്കാന്‍ പാടില്ല
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِذَا أُقِيمَتِ الصَّلاَةُ فَلاَ صَلاَةَ إِلاَّ الْمَكْتُوبَةُ
അബൂഹുറൈറ(റ)ൽ നിന്ന്: നബി(സ്വ) പറഞ്ഞു: നമസ്‌കാരത്തിന് ഇഖാമത്ത് വിളിച്ചാൽ നിർബന്ധ നമസ്‌കാരമല്ലാതെ മറ്റ് നമസ്‌കാരമില്ല. (മുസ്‌ലിം: 710)
5.സുന്നത്ത് നമസ്‌കാരങ്ങൾക്കായി ഫ൪ള് നിർവ്വഹിച്ച സ്ഥലത്തു നിന്ന് അൽപം മാറിനിൽക്കുകയോ എന്തെങ്കിലും സംസാരിച്ച് വേർപിരിക്കുകയോ ചെയ്യണം
ഒരാള്‍ ഒരു സ്ഥലത്ത് നിന്ന് ഫ൪ള് നമസ്കരിച്ചാല്‍ അവിടെ നിന്ന് അല്പം മാറി നിന്നിട്ടാണ് സുന്നത്ത് നമസ്കരിക്കേണ്ടത്.ഇനി ഫ൪ള് നമസ്കരിച്ച അതേ സ്ഥലത്ത് നിന്നിട്ടാണ് സുന്നത്ത് നമസ്കരിക്കുന്നതെങ്കില്‍ രണ്ട് നമസ്കാരത്തിന്റേയും ഇടക്ക് എന്തെങ്കിലും സംസാരിക്കേണ്ടതാണ്.
فَإِنَّ رَسُولَ اللَّهِ صلى الله عليه وسلم أَمَرَنَا بِذَلِكَ أَنْ لاَ تُوصَلَ صَلاَةٌ حَتَّى نَتَكَلَّمَ أَوْ نَخْرُجَ
മുആവിയ (റ) പറഞ്ഞു: ഒരു നമസ്ക്കാരം നിര്‍വ്വഹിച്ചതിന് ശേഷം സംസാരിക്കുകയൊ, നമസ്ക്കാര സ്‌ഥലത്ത് നിന്ന് മാറി നില്‍ക്കുകയൊ ചെയ്തതിന് ശേഷമല്ലാതെ മറ്റൊന്ന് നമസ്ക്കരിക്കരുതെന്ന് നബി(സ്വ) ഞങ്ങളോട് കല്‍പിച്ചിട്ടുണ്ട്. ( മുസ്‌ലിം – 883)
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ (റഹി) പറഞ്ഞു:സുന്നത്ത് നമസ്ക്കാരത്തിന്റെയും, ഫര്‍ള് നമസ്ക്കാരത്തിന്റെയും ഇടയില്‍ വേര്‍ത്തിരിക്കുന്നത് സുന്നത്താകുന്നു.സ്വഹീഹായ ഹദീസില്‍ സ്‌ഥിരപ്പെട്ട് വന്നത്പോലെ. (മജ്മൂഅ് -24/203)
(6) സുന്നത്ത് നമസ്കാരങ്ങളെ നിസ്സാരമായി കാണരുത്
عن أبي هريرة رضي الله عنه قال: مر النبي صلى الله عليه وسلم على قبر دفن حديثاً فقال: ركعتان خفيفتان مما تحقرون وتنفلون يزيدهما هذا في عمله أحب إليه من بقية دنياكم
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പുതിയതായി മറമാടിയ ഒരു ക്വബ്‌റിന്റെ അരികിലൂടെ നടന്നു പോയി. നബി ﷺ പറഞ്ഞു: ‘നിങ്ങൾ ഐഛികമായി നിസ്സാരമായി കാണുന്ന ലഘുവായ രണ്ട് റക്അത്തുകൾ, അത് രണ്ടും ഇവന്റെ കർമത്തിൽ വർധനവ് നൽകും. നിങ്ങളുടെ ഇഹലോകത്തിലെ സമ്പാദ്യത്തെക്കാളും ഇവന് അത് ഇഷ്ടപ്പെട്ടതാണ്.’ (ജാമിഉസ്സ്വഹീഹ്)
kanzululoom.com