ജുമുഅ ദിവസം

സത്യവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ദിനമാണ് ജുമുഅ ദിനം അഥവാ വെള്ളിയാഴ്ച ദിവസം . മറ്റ് ദിനങ്ങൾക്കില്ലാത്ത നിരവധി മഹത്വങ്ങളും പ്രത്യേകതകളും ഈ ദിനത്തിന് ഉള്ളതായി പ്രമാണങ്ങളിൽ  സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. നിർബന്ധമായും ഐച്ഛികമായും ഈ ദിവസം നിർവ്വഹിക്കേണ്ട ധാരാളം കർമ്മങ്ങൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ദിവസവുമായി ബന്ധപ്പെട്ട് സത്യവിശ്വാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചും പാലിക്കേണ്ട വിധിവിലക്കുകളെ കുറിച്ചുമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

വെള്ളിയാഴ്ച ദിവസത്തിന്റെ പ്രത്യേകതകൾ

ജുമുഅ ദിവസം (يوم الجمعة ) എന്നാണ് അറബിയില്‍ വെള്ളിയാഴ്ചയ്ക്കുള്ള പേര്. ജുമുഅ എന്നാല്‍ കൂട്ടം, സമ്മേളനം എന്നാണര്‍ത്ഥം.  വെള്ളിയാഴ്ച ദിവസത്തെ ഏറ്റവും പ്രധാന കർമ്മം ജുമുഅ നമസ്‌കാരവും ഖുത്വുബയുമാണ്. അതിനായി ആളുകൾ പള്ളികളിൽ ഒരുമിച്ച് കൂടുന്നു. അതുകൊണ്ടാണ് ഈ ദിവസത്തിന് ഈ പേര് വന്നത്.

قال العلامة صالح الفوزان حفظه الله: سميت بذلك لجمعها الخلق الكثير

അല്ലാമാ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: വെള്ളിയാഴ്ച ദിവസത്തെ ജുമുഅ ദിവസം എന്ന് പേര് വിളിക്കപ്പെടാനുള്ള കാരണം; അന്നേ ദിവസം ധാരാളം ആളുകൾ ഒരുമിച്ചു കൂടുന്നു എന്നത് കൊണ്ടാണ്.(الملخص الفقهي: ١/ ٢٤٦)

ഖുർആനിൽ പരാമർശിക്കപ്പെട്ട ഒരേയൊരു ദിനമാണ് വെള്ളിയാഴ്ച ദിവസം. (ഖു൪ആന്‍: 62/9)

قَالَ النَّبِيُّ ـ صلى الله عليه وسلم ـ ‏ :‏ إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ

നബി ﷺ പറഞ്ഞു: നിശ്ചയം ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ചയാകുന്നു. (ഇബ്നുമാജ:1084)

قَالَ النَّبِيُّ ـ صلى الله عليه وسلم ـ ‏ :‏ إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ

നബി ﷺ പറഞ്ഞു: നിശ്ചയം നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും മഹത്വമുള്ളത് വെള്ളിയാഴ്ചയാകുന്നു. (അബൂദാവൂദ്:1084)

സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും അദ്ദേഹം സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്. (മുസ്ലിം:854)

عَنْ شَدَّادِ بْنِ أَوْسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ،

ശദാദ് ബ്നു ഔസ് (റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:  നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിനമാണ്. ആദം (അ) പടക്കപ്പെട്ടത് അതിലാണ്. കാഹളത്തിൽ ഊതപ്പെടുന്നതും ഭയാനക ശബ്ദമുണ്ടാവുന്നതും അതിലായിരിക്കും. (അബൂദാവൂദ്: 1047)

وَفِيهِ تَقُومُ السَّاعَةُ

നബി ﷺ പറഞ്ഞു:  അന്ത്യനാൾ സംഭവിക്കുന്നത് അന്ന് (വെള്ളിയാഴ്ച) ആയിരിക്കും.(നസാഇ : 14/1441)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُهْبِطَ وَفِيهِ تِيبَ عَلَيْهِ وَفِيهِ مَاتَ وَفِيهِ تَقُومُ السَّاعَةُ وَمَا مِنْ دَابَّةٍ إِلاَّ وَهِيَ مُسِيخَةٌ يَوْمَ الْجُمُعَةِ مِنْ حِينَ تُصْبِحُ حَتَّى تَطْلُعَ الشَّمْسُ شَفَقًا مِنَ السَّاعَةِ إِلاَّ الْجِنَّ وَالإِنْسَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടതും അദ്ദേഹത്തിന്റെ തൗബ സ്വീകരിക്കപ്പെട്ടതും അദ്ദേഹം മരണപ്പെട്ടതും അന്നേ ദിവസമാണ്. ഭൂമിയിലെ മനുഷ്യരും ജിന്നുകളുമല്ലാത്ത മുഴുവൻ ജീവജാലങ്ങളും അന്ത്യനാൾ സംഭവിക്കുന്നതിനെ കുറിച്ച ഭയത്തിലാണ് വെളിയാഴ്ചയിൽ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നത്. (അബൂദാവൂദ്:1046)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مَلَكٍ مُقَرَّبٍ، وَلَا سَمَاءٍ وَلَا أَرْضٍ، وَلَا رِيَاحٍ وَلَا جِبَالٍ، وَلَا بَحْرٍ إِلَّا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ

നബി ﷺ പറഞ്ഞു: മലക്കുകൾ, ആകാശം, ഭൂമി, കാറ്റ്, പർവ്വതങ്ങൾ, സമുദ്രം എന്നിവ വെള്ളിയാഴ്ചയെ കുറിച്ച് ഭയക്കുന്നു. (ഇബ്നുമാജ : 1084)

ജുമുഅ ദിവസം ഒരാള്‍ മരണപ്പെടുന്നതെങ്കില്‍ അല്ലാഹു അവനെ ഖബ്൪ ശിക്ഷയില്‍ നിന്നും സംരക്ഷിക്കുന്നതാണെന്ന് നബി ﷺ  നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلاَّ وَقَاهُ اللَّهُ فِتْنَةَ الْقَبْرِ

ഇബ്നു ഉമ൪(റ) പറയുന്നു: നബി ﷺ പറഞ്ഞു:വെള്ളിയാഴ്ച രാത്രിയിലോ പകലിലോ ആണ് ഒരാള്‍ മരണപ്പെടുന്നതെങ്കില്‍ അല്ലാഹു അവനെ ഖബ്൪ ശിക്ഷയില്‍ നിന്നും സംരക്ഷിക്കുന്നതാണ്.( തി൪മുദി :1074 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അല്ലാഹു മുസ്ലിം സമൂഹത്തിന് ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞുനല്‍കിയിട്ടുണ്ട്. അതില്‍ പെട്ടതാണ് വെള്ളിയാഴ്ച ദിവസം മുസ്ലിംകള്‍ക്ക് നിശ്ചയിച്ചുവെന്നത്. ജൂതക്രൈസ്തവ സമൂഹത്തെ അതില്‍ നിന്ന് അകറ്റുകയും ചെയ്തിരിക്കുന്നു.

عَنْ أَبِي هُرَيْرَةَ، وَعَنْ رِبْعِيِّ بْنِ حِرَاشٍ، عَنْ حُذَيْفَةَ، قَالاَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَضَلَّ اللَّهُ عَنِ الْجُمُعَةِ مَنْ كَانَ قَبْلَنَا فَكَانَ لِلْيَهُودِ يَوْمُ السَّبْتِ وَكَانَ لِلنَّصَارَى يَوْمُ الأَحَدِ فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ فَجَعَلَ الْجُمُعَةَ وَالسَّبْتَ وَالأَحَدَ وَكَذَلِكَ هُمْ تَبَعٌ لَنَا يَوْمَ الْقِيَامَةِ نَحْنُ الآخِرُونَ مِنْ أَهْلِ الدُّنْيَا وَالأَوَّلُونَ يَوْمَ الْقِيَامَةِ الْمَقْضِيُّ لَهُمْ قَبْلَ الْخَلاَئِقِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (അല്ലാഹു നമുക്ക് നല്‍കിയ ഒരനുഗ്രഹം) നമ്മുടെ മുന്‍ഗാമികള്‍ക്ക് അത് നല്‍കുകയുണ്ടായിട്ടുമില്ല. ജൂതന്‍മാ൪ക്ക് ശനിയാഴ്ചയും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയുമാകുന്നു.എന്നാല്‍ അല്ലാഹു നമുക്ക് അല്ലാഹു വെള്ളിയാഴ്ച നിശ്ചയിക്കുകയും നമ്മെ അതിലേക്ക് നയിക്കുകയും ചെയ്തു.അങ്ങനെ വെള്ളിയും ശനിയും ഞായറുമായി.അതുപ്രകാരം തന്നെയായിരിക്കും അന്ത്യദിനത്തിലും.അവ൪ നമുക്ക് ശേഷമായിരിക്കും വരിക. നാം ഇഹലോകത്ത് അവസാനത്തിലാണെങ്കിലും അന്ത്യദിനത്തില്‍ മറ്റ് സൃഷ്ടികളേക്കാളെല്ലാം മുമ്പേ വിചാരണ ചെയ്യപ്പെടുക നാമായിരിക്കും.(മുസ്ലിം:856)

عَنْ أَبِي هُرَيْرَةَ،  قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ نَحْنُ الآخِرُونَ السَّابِقُونَ يَوْمَ الْقِيَامَةِ، بَيْدَ أَنَّهُمْ أُوتُوا الْكِتَابَ مِنْ قَبْلِنَا، ثُمَّ هَذَا يَوْمُهُمُ الَّذِي فُرِضَ عَلَيْهِمْ فَاخْتَلَفُوا فِيهِ، فَهَدَانَا اللَّهُ، فَالنَّاسُ لَنَا فِيهِ تَبَعٌ، الْيَهُودُ غَدًا وَالنَّصَارَى بَعْدَ غَدٍ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാം അവസാനം വന്നവരാണ്. പക്ഷെ പുനരുത്ഥാന ദിവസം ആദ്യം (സ്വര്‍ഗത്തില്‍) പ്രവേശിക്കുന്നവരുമാണ്. പൂര്‍വ്വവേദക്കാര്‍ക്ക് നമ്മേക്കാള്‍ മുമ്പുതന്നെ വേദങ്ങള്‍ നല്‍കപ്പെട്ടു. പിന്നീട് പറയുകയാണെങ്കില്‍ അവരോട് പ്രാര്‍ഥനക്കായി സമ്മേളിക്കാന്‍ കല്‍പ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്. എന്നിട്ട് അവരതില്‍ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക് ആ ദിവസം ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട് മനുഷ്യര്‍ ആ വിഷയത്തില്‍ നമ്മുടെ പിന്നാലെയാണ് പോരുന്നത്. ജൂതന്മാര്‍ വെള്ളിയാഴ്ചയുടെ പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികള്‍ അതിന്റെ പിറ്റേന്നും (ഞായറാഴ്ച) പ്രാര്‍ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചു വരുന്നു. (ബുഖാരി:876)

വെള്ളിയാഴ്ച ദിവസത്തിലെ കർമ്മങ്ങളും ശ്രേഷ്ടതകളും

ജുമുഅ ദിവസത്തിന്റേയും ഈ ദിവസത്തിലെ ക൪മ്മങ്ങളുടെയും ശ്രേഷ്ടതകളും അത് കൃത്യമായി നി൪വ്വഹിക്കുന്നതുവഴി അല്ലാഹുവില്‍ നിന്ന് ലഭിക്കാനുള്ള പ്രതിഫലങ്ങളും അറിയാത്തതുകൊണ്ടാണ് മിക്കവരും ഇത് ഒരു ഗൌരവമായി കാണാത്തത്.അതുകൊണ്ട് ജുമുഅ ദിവസത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതും അന്നേദിവസം നി൪വ്വഹിക്കേണ്ട കാര്യങ്ങളെ കുറിച്ചും അതിന്റെ പ്രതിഫലത്തെ കുറിച്ചും നാം പഠിക്കേണ്ടതും വെള്ളിയാഴ്ച ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ഇത് നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരേണ്ടതും അപ്രകാരം പ്രവ൪ത്തിക്കേണ്ടതുമാണ്.

ജുമുഅ സംഗമം.

വെള്ളിയാഴ്ച ദിവസത്തെ ഏറ്റവും പ്രധാന കർമ്മം ജുമുഅ നമസ്‌കാരവും ഖുത്വുബയുമാണ്. അതിനായി ആളുകൾ പള്ളികളിൽ ഒരുമിച്ച് കൂടുന്നു. അതായത്, ഓരോ പ്രദേശത്തെയും മുസ്ലിംകള്‍ വെള്ളിയാഴ്ച ദിവസം ളുഹ്റിന്റെ സമയത്ത് പള്ളിയില്‍ ഒരുമിച്ചു കൂടുകയും ഇമാം അവ൪ക്ക് ആവശ്യമായ ഉല്‍ബോധനങ്ങള്‍ നടത്തുകയും തുട൪ന്ന് ജമാഅത്തായി രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യുന്നതാണ് ജുമുഅ നമസ്‌കാരം.

ഇമാം ഇബ്നുൽ ഖയ്യിം(റഹി) പറയുന്നു : അറഫയിലെ സംഗമത്തിന് ശേഷം ഏറ്റവും പ്രധാനപ്പെട്ടതാണ് ജുമുഅ ദിവസ സംഗമം.(സാദുൽ മആദ് 1/37)

ജുമുഅ സംഘടിതമായി നി൪വ്വഹിക്കല്‍ നി൪ബന്ധം

ജുമുഅ വിശ്വാസികളുടെമേല്‍ നിര്‍ബന്ധമായതും അതിലേക്ക് വേഗത്തില്‍ പോകലും അതിന് പ്രാധാന്യം നല്‍കലും അവരുടെ മേല്‍ ബാധ്യതയുമാണ്.

ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮٓا۟ ﺇِﺫَا ﻧُﻮﺩِﻯَ ﻟِﻠﺼَّﻠَﻮٰﺓِ ﻣِﻦ ﻳَﻮْﻡِ ٱﻟْﺠُ ﻤُﻌَﺔِ ﻓَﭑﺳْﻌَﻮْا۟ ﺇِﻟَﻰٰ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺫَﺭُﻭا۟ ٱﻟْﺒَﻴْﻊَ ۚ ﺫَٰﻟِﻜُﻢْ ﺧَﻴْﺮٌ ﻟَّﻜُﻢْ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ

സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)

يأمر تعالى عباده المؤمنين بالحضور لصلاة الجمعة والمبادرة إليها، من حين ينادى لها والسعي إليها، والمراد بالسعي هنا: المبادرة إليها والاهتمام لها، وجعلها أهم الأشغال، لا العدو الذي قد نهي عنه عند المضي إلى الصلاة،

സത്യവിശ്വാസികളോട് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാനും അതിലേക്ക് വിളിക്കപ്പെടുമ്പോള്‍ ധൃതിയിലും വേഗത്തിലും പോകാനും നിര്‍ദേശിക്കുന്നു. ഇവിടെ سعي (വേഗത) കൊണ്ട് ഉദ്ദേശിക്കുന്നത് അതിനു നല്‍കേണ്ട ഗൗരവവും ഒരു പ്രധാന പ്രവൃത്തിയുമാണെന്നതുമാണ്. ഓട്ടമല്ല ഉദ്ദേശ്യം. അത് നമസ്‌കാരത്തിലേക്ക് പോകുമ്പോള്‍ നിഷിദ്ധമാണ്. (തഫ്സീറുസ്സഅദി)

عَنْ طَارِقِ بْنِ شِهَابٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ الْجُمُعَةُ حَقٌّ وَاجِبٌ عَلَى كُلِّ مُسْلِمٍ فِي جَمَاعَةٍ إِلاَّ أَرْبَعَةً عَبْدٌ مَمْلُوكٌ أَوِ امْرَأَةٌ أَوْ صَبِيٌّ أَوْ مَرِيضٌ

ത്വാരിഖിബ്നു ശിഹാബില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഉടമപ്പെടുത്തപ്പെട്ട അടിമ, സ്ത്രീ, കുട്ടി, രോഗി എന്നീ നാല് പേരല്ലാത്ത എല്ലാ ഓരോ മുസ്ലിമിന്റെ പേരിലും ജുമുഅ സംഘടിതമായി നി൪വ്വഹിക്കല്‍ നി൪ബന്ധ ബാധ്യതയാകുന്നു. (അബൂദാവൂദ് : 1067 – അല്‍ ഇ൪വാഅ് : 592)

വെള്ളിയാഴ്ച ദിവസം പ്രത്യേകം ഒരു നമസ്കാരവും ഖുതുബയും നിശ്ചയിക്കപ്പെട്ടതില്‍ നിന്നുതന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ഇസ്‌ലാമികാനുഷ്ടാനകര്‍മങ്ങളില്‍ പല നിലക്കും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിര്‍ബന്ധകര്‍മ്മമാണ് ജുമുഅ നമസ്കാരവും ഖുത്ത്ബയും.എന്നാല്‍ ഇന്നത്തെ ജുമുഅ സമ്പ്രദായങ്ങളെക്കുറിച്ചു പറയുകയാണെങ്കില്‍ മിക്കവാറും ഒരു ചടങ്ങ്, അല്ലെങ്കില്‍ ഒരു സമ്മേളനം മാത്രമായി അത് അവശേഷിച്ചിരിക്കുകയാണ്. ഇന്ന് മുസ്ലിം സമൂഹം ജുമുഅ ദിവസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്നുള്ളത് ഒരു വസ്തുതയാണ്.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ജുമുഅ ദിവസവും മറ്റുള്ള ദിവസങ്ങളും ഒരേപോലെ ആയിരിക്കാന്‍ പാടുള്ളതല്ല. ജുമുഅ ദിവസത്തിന്റെ ശ്രേഷ്ടതകളും ഈ ദിവസത്തില്‍ നി൪വ്വഹിക്കാനുള്ള കാര്യങ്ങളും അറിഞ്ഞാല്‍ മാത്രമെ ജുമുഅ ദിവസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാനും ഈ ദിവസത്തില്‍ ധാരാളം ക൪മ്മങ്ങള്‍ ചെയ്ത് അല്ലാഹുവിലേക്ക് അടുക്കുവാനും കഴിയുകയുള്ളൂ. ജുമുഅ ദിവസം പാലിച്ചിരിക്കേണ്ട ചില കാര്യങ്ങൾ താഴെ ചൂചിപ്പിക്കുന്നു.

1. വെള്ളിയാഴ്ച ദിവസം ഒരു പ്രത്യേക ശ്രദ്ധ കൊടുക്കണം

വ്യാഴാഴ്ച മഗ്’രിബ് ആകുന്നതോട് കൂടി ജുമുഅ ദിവസം ആരംഭിക്കുകയായി.ഈ ദിവസം പ്രത്യേകം ചില കാര്യങ്ങള്‍ ചെയ്യാന്‍ നബി ﷺ  നമ്മോട് നി൪ദ്ദേശിച്ചിട്ടുണ്ട്. അതിന് പ്രത്യേക പ്രതിഫലം ലഭിക്കും.അത് സ്വ൪ഗ്ഗം തേടിയുള്ള നമ്മുടെ യാത്രയില്‍ നന്‍മയുടെ തുലാസ്സില്‍ കനം തൂങ്ങുന്നതായിരിക്കും. ജുമുഅ ദിവസം നമ്മോട് ചെയ്യാന്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നാം സാധാരണ ദിവസങ്ങളില്‍ ചെയ്യുന്നതായിരിക്കും.എങ്കിലും അത് ജുമുഅ ദിവസം ( നിയത്ത് ശ്രദ്ധിച്ച് ) ചെയ്യുമ്പോള്‍ പ്രത്യേക പ്രതിഫലം ലഭിക്കും.അതുകൊണ്ടുതന്നെ ജുമുഅ ദിവസം ( വ്യാഴാഴ്ച മഗ്’രിബ് മുതല്‍ വെള്ളിയാഴ്ച മഗ്’രിബ് വരെ) ഒരു പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

ഇമാം ഇബ്നുല്‍ ഖയ്യൂം(റ) പറഞ്ഞു:വെള്ളിയാഴ്ച ആരാധനക്കുള്ള ദിവസമാകുന്നു.ആഴ്ചയില്‍ വെള്ളിയാഴ്ചക്കുള്ള സ്ഥാനം മാസങ്ങളില്‍ റമളാനിനുള്ള സ്ഥാനവും അതിലെ (വെള്ളിയാഴ്ചയിലെ) പ്രാ൪ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ സമയം റമളാനിലെ ലൈലത്തുല്‍ ഖദ്റിനുള്ള സ്ഥാനവുമാകുന്നു.(സാദുല്‍ മആദ് : 1/398)

2. പ്രാ൪ത്ഥന വ൪ദ്ധിപ്പിക്കുക

വെള്ളിയാഴ്ച ദിവസം മറ്റുള്ള ദിവസങ്ങളേക്കാള്‍ പ്രാ൪ത്ഥനകള്‍ വ൪ദ്ധിപ്പിക്കേണ്ടതാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم ذَكَرَ يَوْمَ الْجُمُعَةِ فَقَالَ ‏”‏ فِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ، وَهْوَ قَائِمٌ يُصَلِّي، يَسْأَلُ اللَّهَ تَعَالَى شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ‏” وَأَشَارَ بِيَدِهِ يُقَلِّلُهَا‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ വെള്ളിയാഴ്ച ദിവസത്തെ സംബന്ധിച്ച് പ്രശംസിച്ച് പറയുകയുണ്ടായി.ഈ ദിവസത്തിൽ ഒരു സമയമുണ്ട്. തന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് നമസ്‌കരിച്ചുകൊണ്ടിരിക്കെ മുസ്‌ലിമായ ഒരടിമ ആ സമയം പ്രാർത്ഥിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിറവേറ്റികൊടുക്കുക തന്നെ ചെയ്യും. അത് വളരെ കുറഞ്ഞ സമയമാണെന്ന് നബി ﷺ  കൈകൊണ്ട് ആംഗ്യം കാണിച്ചു. (ബുഖാരി:935)

പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന യൗമുൽ ജുമുഅയിലെ ആ സമയം ഏതാണ് എന്ന് കൃത്യമായി ഹദീസുകളിൽ നിന്നു വ്യക്തമല്ല. ഇബ്നുൽ ക്വയിം (റഹി) പതിനൊന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശേഷം രണ്ട് അഭിപ്രായങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുണ്ട്.

ഒന്ന്: ഇമാം മിമ്പറിൽ ഇരുന്നതു മുതൽ ജുമുഅ നമസ്കാരം കഴിയുന്നതു വരേക്കുമുള്ള സമയം.

രണ്ട്: വെള്ളിയാഴ്ച അസ്വ്റിനു ശേഷം മഗ്രിബ് വരെയുള്ള സമയം. (സാദുൽ മആദ്:1/388)

ഈ രണ്ടd സമയവും പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ് നല്ലത്. والله أعلم

3. സ്വലാത്ത് വ൪ദ്ധിപ്പിക്കുക

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനുള്ള വഴിയാണ് നബി ﷺ  യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയെന്നത്.

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ مَنْ صَلَّى عَلَىَّ وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرًا

അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ( മുസ്ലിം 1/306 , 408)

അല്ലാഹു അവനു വേണ്ടി പത്ത് സ്വലാത്ത് ചൊല്ലുന്നതാണെന്ന് പറഞ്ഞാല്‍ അവനെ അനുഗ്രഹിക്കുമെന്നാണ്.

വെള്ളിയാഴ്ച ദിവസം നബി ﷺ യുടെ പേരില്‍ പ്രത്യകം സ്വലാത്ത് ചൊല്ലാന്‍ നബി ﷺ നി൪ദ്ദേശിച്ചിട്ടുണ്ട്.

عَنْ شَدَّادِ بْنِ أَوْسٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ “. فَقَالَ رَجُلٌ : يَا رَسُولَ اللَّهِ، كَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ، وَقَدْ أَرَمْتَ – يَعْنِي : بَلِيتَ – ؟ فَقَالَ : ” إِنَّ اللَّهَ قَدْ حَرَّمَ عَلَى الْأَرْضِ أَنْ تَأْكُلَ أَجْسَادَ الْأَنْبِيَاءِ “.

ശദാദ് ബ്നു ഔസ് (റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:  നിങ്ങളുടെ ദിനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിനമാണ്. ആദം (അ) പടക്കപ്പെട്ടത് അതിലാണ്. കാഹളത്തിൽ ഊതപ്പെടുന്നതും ഭയാനക ശബ്ദമുണ്ടാവുന്നതും അതിലായിരിക്കും. അതിനാൽ പ്രസ്തുത ദിനത്തിൽ നിങ്ങൾ എന്റെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക. നിങ്ങളുടെ സ്വലാത്തുകൾ എനിക്ക് പ്രദർശിപ്പിക്കപ്പെടും. ഒരാൾ ചോദിച്ചു. നിങ്ങളുടെ ശരീരം നുരുമ്പി പോയാൽ അതെങ്ങനെയാണ് ഉണ്ടാവുക? അവിടുന്ന് പറഞ്ഞു: പ്രവാചകന്മാരുടെ ശരീരം ഭക്ഷിക്കുന്നതിൽ നിന്ന് ഭൂമിയെ അല്ലാഹു വിലക്കിയിട്ടുണ്ട്.  (അബൂദാവൂദ്: 1047)

عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كانأكثرهم علي صلاة كان أقربهم مني منزلة

അബൂഉമാമയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)

عَن أَنسٍ – رَضِيَ الله عَنهُ – قَالَ : قَالَ رَسُولُ اللّٰه ﷺ : ” أَكثِرُوا الصَّلَاة عَليَّ يَومَ الجُمُعَةِ وَلَيلَةَ الجُمُعَةِ ، فَمَن صَلَّى عَلَيَّ صَلَاةً صَلَّى الله عَلَيه عَشْرًا.

അനസ്  رضي الله عنه  വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : വെള്ളിയാഴ്ച്ച രാവിലും, പകലിലുമായി നിങ്ങൾ എൻ്റെ മേൽ സ്വലാത്ത് അധികരിപ്പിക്കുവീൻ. ആര് എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലുന്നുവോ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. (ബൈഹഖി)

വെള്ളിയാഴ്ചയിലെ സ്വലാത്തിന്റെ പ്രാധാന്യം ഇതിൽ നിന്നു ഗ്രഹിക്കാം. അതിന്റെ ഹിക്മത്ത് പണ്ഡിതന്മാർ ഇപ്രകാരമാണ് വിശദീകരിച്ചത് :

ولكون إشغال الوقت الأفضل بالعمل الأفضل هو الأكمل والأجمل ولكونه سيد الأيام فيصرف في خدمة سيد الأنام عليه الصلاة والسلام

ഏറ്റവും നല്ല സമയത്ത് ഏറ്റവും നല്ല പ്രവർത്തനത്തിൽ നിരതനാവാൻ വേണ്ടിയാണ്. അതാണല്ലോ പൂർണ്ണതയും ഭംഗിയും. വെള്ളി ദിനങ്ങളുടെ നേതാവാണല്ലോ. അതിനെ മനുഷ്യരുടെ നേതാവിന് ഖിദ്മത്ത് ചെയ്യാൻ ചിലവഴിക്കാൻ വേണ്ടി കൂടിയാണത്.  (عون المعبود شرح سنن أبي داود )

قَالَ الإِمَامُ ابنُ القَيِّم – رحمه الله – رَسُولُ اللّٰه ﷺ سَيِّدُ الأَنَام ، وَيَومُ الجُمُعَةِ سَيِّدُ الأَيَّام. فَللصَّلَاةِ عَلَيهِ فِي هَذَا اليَومِ مَزِيَّةٌ لَيسَت لِغَيرِه.

ഇമാം ഇബ്നുൽ ക്വയ്യിം  رحمه الله  പറഞ്ഞു : മനുഷ്യരുടെ നേതാവ് നബി ﷺ യും, ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ച്ചയുമാകുന്നു. അതിനാൽ ആ ദിനത്തിൽ നബി ﷺ യുടെ മേൽ ചൊല്ലുന്ന സ്വലാത്തിന്, മറ്റുദിനങ്ങൾക്കില്ലാത്ത മേന്മയുണ്ട്. (സാദുൽ മആദ്)

വെള്ളിയാഴ്ച രാവിലോ പകലിലോ, നബിﷺയുടെ മേൽ മുന്നൂറ്, ആയിരം എന്നിങ്ങനെ എണ്ണം നിശ്ചയിച്ച് സ്വലാത്ത് ചൊല്ലാൻ വല്ല തെളിവുമുണ്ടോ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുല്ലാഹ്) പറയുന്നു: അതിന് തെളിവൊന്നുമില്ല. നബിﷺയുടെ മേൽ എപ്പോഴും സ്വലാത്ത് ചൊല്ലുക. പ്രത്യേകിച്ചും വെള്ളിയാഴ്ച രാവിലും പകലിലും. (അബൂദാവൂദ്: 1047) എന്നാൽ, പ്രത്യേക എണ്ണം നിശ്ചയിക്കരുത്. കാരണം, അങ്ങനെ പ്രത്യേക എണ്ണം നിശ്ചയിക്കാൻ തെളിവ് വേണം. (https://youtu.be/UtTqtRi3Yek)

ശൈഖ് ഇബ്നു ഉഥൈമീൻ   رحمه الله പറയുന്നു: വെള്ളിയാഴ്ച ദിവസം നബിﷺയുടെ മേൽ ആയിരം സ്വലാത്ത് ചൊല്ലുക എന്നതിന് തെളിവൊന്നുമില്ല. അങ്ങനെ പ്രത്യേക എണ്ണം നിശ്ചയിച്ചിട്ട് തെളിവൊന്നും വന്നിട്ടില്ല. നബിﷺയുടെ മേൽ എപ്പോഴും സ്വലാത്ത് ചൊല്ലണം. വെള്ളിയാഴ്ച പ്രത്യേകിച്ചും സ്വലാത്തുകൾ വർദ്ധിപ്പിക്കണം. (അബൂദാവൂദ്: 1047) ആരെങ്കിലുമൊരാൾ നബിﷺയുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ മേൽ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലും. (മുസ്‌ലിം: 384) (https://youtu.be/Ju-bnLcSNwU)

4. സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുക

من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും.’ (മുസ്തദ്റകുഹാകിം, സുനനുല്‍ ബൈഹഖി – സ്വഹീഹ് അല്‍ബാനി)

عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : ” من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين “.

ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്‌താല്‍ അവന്റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവന് ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും.’ [അത്തര്‍ഗീബ് വത്തര്‍ഹീബ് :298/1]

عن أبي سعيد الخدري ، قال عليه الصلاة والسلام: ” من قرأ سورة الكهف ليلة الجمعة أضاء له من النور فيما بينه وبين البيت العتيق “

അബീ സഈദ് അല്‍ ഖുദരിയില്‍ (റ) നിന്നും നിവേദനം.നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച രാവിന് സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന്റേയും ബൈതുല്‍ അതീഖിന്റേയും (കഅബാലയം) ഇടയിലുള്ള അത്രയും ദൂരം പ്രകാശം ലഭിക്കും.’ (സ്വഹീഹ് അല്‍ബാനി)

ശൈഖ് സ്വാലിഹ് അൽ ഉസൈമി -حفظه الله- പറഞ്ഞു : എല്ലാ വെള്ളിയാഴ്ച്ചയും കഹ്‌ഫ് ഓതൽ പുണ്യകരമാണെന്നതിൽ ഫുഖഹാക്കൾക്കിടയിൽ തർക്കമില്ല.

വെള്ളിയാഴ്ച രാവിലോ, വെള്ളിയാഴ്ച ദിവസത്തിലോ (വ്യാഴാഴ്ച ദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയുള്ള സമയങ്ങളില്‍) സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യാവുന്നതാണെന്ന് ഈ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്.

5. വെള്ളിയാഴ്ച സുബ്ഹി നമസ്കാരം ജമാഅത്തായി നമസ്കരിക്കുക

വെള്ളിയാഴ്ച ദിവസത്തെ സുബ്ഹി നമസ്കാരത്തിന് മറ്റ് ദിവസങ്ങളിലെ സുബ്ഹി നമസ്കാരങ്ങളേക്കാള്‍ ശ്രേഷ്ടതയുണ്ട്.

قال النبي ﷺ : أفضلُ الصلواتِ عندَ اللهِ صلاةُ الصبحِ يومَ الجمعةِ في جماعة

നബിﷺ പറഞ്ഞു:അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ശ്രഷ്ടകരമായ നമസ്കാരം വെള്ളിയാഴ്ച്ച ദിവസത്തിലെ ജമാഅത്തായുള്ള സുബ്ഹ് നമസ്കാരമാകുന്നു.. (സ്വഹീഹുൽ ജാമിഹ്-1119)

6. വെള്ളിയാഴ്ച ദിവസം കുളിക്കുക

عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ‏ : إِذَا جَاءَ أَحَدُكُمُ الْجُمُعَةَ فَلْيَغْتَسِلْ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ വല്ലവനും ജുമുഅക്ക് വന്നാല്‍ അവന്‍ കുളിക്കണം.(ബുഖാരി:877)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: غُسْلُ يَوْمِ الْجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ

അബൂസഈദുല്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രായപൂര്‍ത്തിയെത്തിയ എല്ലാ മനുഷ്യര്‍ക്കും വെള്ളിയാഴ്ച ദിവസം കുളി നിര്‍ബന്ധമാണ്. (ബുഖാരി:879)

قَالَتْ عَائِشَةُ ـ رضى الله عنها ـ كَانَ النَّاسُ مَهَنَةَ أَنْفُسِهِمْ، وَكَانُوا إِذَا رَاحُوا إِلَى الْجُمُعَةِ رَاحُوا فِي هَيْئَتِهِمْ فَقِيلَ لَهُمْ لَوِ اغْتَسَلْتُمْ‏

ആയിശയില്‍(റ) നിന്ന് നിവേദനം: ആളുകൾ അവരുടെ തൊഴിലുകൾ സ്വയം ചെയ്യുന്നവരായിരുന്നു. ജുമുഅക്ക് അവർ പോകുമ്പോൾ അതേ അവസ്ഥയിൽ തന്നെ പോയിരുന്നു. അപ്പോൾ അവരോട് പറഞ്ഞു: ‘നിങ്ങൾ കുളിച്ച് വന്നിട്ടുണ്ടായിരുന്നുവെങ്കിൽ (എത്ര നന്നായിരുന്നു)’. (ബുഖാരി: 903)

عَنْ سَلْمَانَ الْفَارِسِيِّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: لاَ يَغْتَسِلُ رَجُلٌ يَوْمَ الْجُمُعَةِ، وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ، أَوْ يَمَسُّ مِنْ طِيبِ بَيْتِهِ ثُمَّ يَخْرُجُ، فَلاَ يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إِذَا تَكَلَّمَ الإِمَامُ، إِلاَّ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَى

സൽമാനുല്‍ ഫാരിസിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജുമുഅ ദിവസം ആരെങ്കിലും കുളിച്ച് (മീശ വെട്ടുക, നഖം മുറിക്കുക, വസ്ത്രം അലക്കുക തുടങ്ങി) കഴിയുന്നത്ര ശുചീകരിച്ചുകൊണ്ട് എണ്ണ തേക്കുകയോ തന്റെ ഭവനത്തിലെ സുഗന്ധം പൂശുകയോ ചെയ്തു, അനന്തരം ജുമുഅ നമസ്‌കാരത്തിന് പുറപ്പെട്ടു, രണ്ടാളുകൾക്കിടയിൽ (കവച്ചുവെച്ചുകൊണ്ട്) വേർപെടുത്തിയതുമില്ല, സാധിക്കുന്നത്ര അവൻ നമസ്‌കരിച്ചു. ഇമാം ഖുതുബ നിർവ്വഹിച്ചപ്പോൾ നിശ്ശബ്ദത പാലിച്ചു, എങ്കിൽ തന്റെ ആ ദിവസത്തിലേയും (കഴിഞ്ഞതോ വരുന്നതോ ആയ) മറ്റൊരു ജുമുഅയുടെയും ഇടയിലുളള ചെറുപാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി:883)

ജുമുഅക്ക് പോകുന്ന എല്ലാവരും കുളിക്കാറുണ്ട്.എന്നാല്‍ ജുമുഅക്ക് വേണ്ടി നിയത്ത് ശ്രദ്ധിച്ച് കുളിക്കുമ്പോള്‍ പ്രത്യേക പ്രതിഫലം ലഭിക്കുന്നു.

ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) പറഞ്ഞു:ഏറ്റവും ശ്രേഷ്ഠമായത് ജുമുഅക്ക് പോകുന്ന സന്ദര്‍ഭത്തില്‍ കുളിക്കലാണ്. അപ്പോള്‍ ജുമുഅയിലേക്കുള്ള അവന്റെ പോകല്‍ നേര്‍ക്കുനേരെ ശുദ്ധിയായ ശേഷമായിരിക്കും. (മജ്മൂഅ് ഫത്താവ -16/142)

7. വെള്ളിയാഴ്ച ദിവസം പല്ല് തേക്കുന്നത് പ്രത്യേകം സുന്നത്താണ്

വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരത്തിന് വേണ്ടി പല്ല് തേക്കുക എന്നത് സുന്നത്താണ്. നാല് മദ്ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : غُسْلُ يَوْمِ الْجُمُعَةِ عَلَى كُلِّ مُحْتَلِمٍ وَسِوَاكٌ وَيَمَسُّ مِنَ الطِّيبِ مَا قَدَرَ عَلَيْهِ

അബൂസഈദിൽ ഖുദ്രിയ്യ്(റ) വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്‌ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ വ്യക്തിയുടെ മേൽ നിർബന്ധമാണ്, പല്ല് തേക്കലും. സാധ്യമാകുന്ന സുഗന്ധവും അവൻ പുരട്ടട്ടെ. (മുസ്ലിം:846)

8. ജുമുഅക്കു വേണ്ടി പ്രത്യേകം വസ്ത്രം ഒരുക്കി വെക്കൽ സുന്നത്താണ്

عَنْ عَبْدِ اللَّهِ بْنِ سَلاَمٍ، أَنَّهُ سَمِعَ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ عَلَى الْمِنْبَرِ فِي يَوْمِ الْجُمُعَةِ ‏ :‏ مَا عَلَى أَحَدِكُمْ لَوِ اشْتَرَى ثَوْبَيْنِ لِيَوْمِ الْجُمُعَةِ، سِوَى ثَوْبِ مِهْنَتِهِ

അബ്ദില്ലാഹിബ്നു സലാമിൽ(റ) നിന്ന് നിവേദനം: വെള്ളിയാഴ്ച ജിവസം മിമ്പറിൽ വെച്ച് നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു: ഒരാൾക്ക്, ജുമുഅ ദിവസത്തേക്ക് രണ്ട് വസ്ത്രം വാങ്ങാൻ കഴിയുമെങ്കിൽ (അവനത് വാങ്ങട്ടെ.)  സാധാരണ ദിവസത്തെ വസ്ത്രം ഒഴികെ. (ഇബ്നുമാജ : 1095)

9. ജുമുഅ നമസ്കാരത്തിന് പുറപ്പെടുമ്പോൾ സുഗന്ധം പൂശൽ സുന്നത്താണ്

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : غُسْلُ يَوْمِ الْجُمُعَةِ عَلَى كُلِّ مُحْتَلِمٍ وَسِوَاكٌ وَيَمَسُّ مِنَ الطِّيبِ مَا قَدَرَ عَلَيْهِ

അബൂസഈദിൽ ഖുദ്രിയ്യ്(റ) വിൽ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്‌ച ദിവസം കുളിക്കുക എന്നത് പ്രായപൂർത്തിയായ വ്യക്തിയുടെ മേൽ നിർബന്ധമാണ്, പല്ല് തേക്കലും. സാധ്യമാകുന്ന സുഗന്ധവും അവൻ പുരട്ടട്ടെ. (മുസ്ലിം:846)

10. പള്ളിയിലേക്ക് നേരത്തെ പുറപ്പെടുക

വെള്ളിയാഴ്ച സൂര്യന്‍ ഉദിച്ച് കുറച്ചു കഴിയുന്നതോടുകൂടി ജുമുഅ സമയം ആരംഭിക്കുകയായി.ഇവിടം മുതല്‍ ജുമുഅയുടെ ബാങ്ക് വരെയുള്ള സമയം വരെയുള്ളതിനെ അഞ്ചായി തിരിച്ചിട്ടുണ്ട്.ഒന്നാം ഭാഗത്ത് വരുന്നവ൪ക്ക് കൂടുതല്‍ പ്രതിഫലവും ശേഷമുള്ളവ൪ക്ക് അതിനനുസരിച്ചുള്ള പ്രതിഫലവും ലഭിക്കും.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : مَنِ اغْتَسَلَ يَوْمَ الْجُمُعَةِ غُسْلَ الْجَنَابَةِ ثُمَّ رَاحَ فَكَأَنَّمَا قَرَّبَ بَدَنَةً، وَمَنْ رَاحَ فِي السَّاعَةِ الثَّانِيَةِ فَكَأَنَّمَا قَرَّبَ بَقَرَةً، وَمَنْ رَاحَ فِي السَّاعَةِ الثَّالِثَةِ فَكَأَنَّمَا قَرَّبَ كَبْشًا أَقْرَنَ، وَمَنْ رَاحَ فِي السَّاعَةِ الرَّابِعَةِ فَكَأَنَّمَا قَرَّبَ دَجَاجَةً، وَمَنْ رَاحَ فِي السَّاعَةِ الْخَامِسَةِ فَكَأَنَّمَا قَرَّبَ بَيْضَةً، فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജുമുഅ ദിവസം വല്ലവനും ജനാബത്ത് കുളിക്കും പോലെ കുളിച്ചു. അനന്തരം അവൻ നേരത്തെ പളളിയിലേക്ക് പുറപ്പെട്ടു. എന്നാൽ അവൻ ഒരു ഒട്ടകം അറുത്ത് ദാനം ചെയ്തവനെപ്പോലയാണ്. രണ്ടാമത്തെ മണിക്കൂറിലാണ് (അഞ്ചായി തിരിച്ചിട്ടുള്ള സമയത്തിന്റെ രണ്ടാമത്തെ ഭാഗത്ത്) ഒരുവൻ ജുമുഅക്ക് പോയതെങ്കിൽ അവനൊരു പശുവിനെ ബലി ചെയ്തവന് തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുവൻ പോയതെങ്കിൽ കൊമ്പുളള ഒരു മുട്ടനാടിനെ അറുത്ത് ദാനം ചെയ്തവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുവൻ പോയതെങ്കിൽ ഒരു കോഴിയെ അറുത്ത് ദാനം ചെയ്തവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് വല്ലവനും പോയതെങ്കിൽ ഒരു കോഴിമുട്ട ദാനം ചെയ്തവന് തുല്യനാണ്. അങ്ങനെ ഇമാം പള്ളിയിലേക്ക് പുറപ്പെട്ട് കഴിഞ്ഞാൽ ഖുത്തുബ കേൾക്കാൻവേണ്ടി മലക്കുകൾ അവിടെ ഹാജറാകും.(ബുഖാരി:881)

സൂര്യനുദിച്ചത് മുതൽ ഇമാം മിമ്പറിൽ എത്തുന്നത് വരെയുള്ള സമയത്തെ 5 ഭാഗങ്ങളാക്കാം. ചിലപ്പോൾ, ഇതിലെ ഒരു ഭാഗം നമ്മുടെ കണക്ക് പ്രകാരം ഒരു മണിക്കൂറോ അതിൽ കൂടുതലോ കുറവോ ഒക്കെ ആയിരിക്കും. അപ്പോൾ, ഒന്നാമത്തെ സമയത്തെത്തിയവന് ഒട്ടകത്തെ അറുത്ത് വിതരണം ചെയ്ത കൂലി, രണ്ടാമത്തെ സമയത്തെത്തിയവന് പശുവിന്റെ കൂലി എന്നിങ്ങനെ ക്രമത്തിൽ താഴോട്ട് വരും.

വെള്ളിയാഴ്ച കഴിയുന്നതും നേരത്തേ പള്ളിയിലേക്ക് പുറപ്പെടേണ്ടതാണ്. സലഫുകള്‍ പള്ളികളിലേക്ക് രാവിലെ തന്നെ പുറപ്പെടുമെന്നും റോഡുകളില്‍ രാവിലെ തന്നെ പള്ളികളിലേക്ക് പോകുന്ന ആളുകളെകൊണ്ട് തിരക്കാകുമായിരുന്നും അവരെ സംബന്ധിച്ച ചരിത്രത്തില്‍ കാണാവുന്നതാണ്.

11.കഴിയുന്നവ൪ പള്ളിയിലേക്ക് നടന്ന് പോകുക

പള്ളിയിലേക്ക് നടന്ന് പോകാനുള്ള ദൂരമേ ഉള്ളൂവെങ്കില്‍ ജുമുഅക്ക് നടന്നുതന്നെ പോകേണ്ടതാണ്.

حَدَّثَنَا عَبَايَةُ بْنُ رِفَاعَةَ، قَالَ أَدْرَكَنِي أَبُو عَبْسٍ وَأَنَا أَذْهَبُ، إِلَى الْجُمُعَةِ فَقَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ :‏ مَنِ اغْبَرَّتْ قَدَمَاهُ فِي سَبِيلِ اللَّهِ حَرَّمَهُ اللَّهُ عَلَى النَّارِ

അബൂഅബാസ്ില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ഇബ്‌നുറിഫാഅ ജുമുഅക്ക്‌ പോവുന്നത്‌ കണ്ടപ്പോള്‍ പറഞ്ഞു: നബി ﷺ  ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടന്നിട്ട്‌ വല്ലവന്റേയും പാദങ്ങളില്‍ പൊടിപറ്റിയാല്‍ ആ സ്ഥലം എരിച്ച്‌ കളയരുതെന്ന്‌ നരകത്തോട്‌ അല്ലാഹു കല്‍പിക്കും. (ബുഖാരി:907)

عَنْ أَبِي مُوسَى، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏:‏ أَعْظَمُ النَّاسِ أَجْرًا فِي الصَّلاَةِ أَبْعَدُهُمْ فَأَبْعَدُهُمْ مَمْشًى، وَالَّذِي يَنْتَظِرُ الصَّلاَةَ حَتَّى يُصَلِّيَهَا مَعَ الإِمَامِ أَعْظَمُ أَجْرًا مِنَ الَّذِي يُصَلِّي ثُمَّ يَنَامُ

അബൂമൂസ(റ) പറയുന്നു: നബി ﷺ പറഞ്ഞു: വളരെ കൂടുതൽ അകലെനിന്ന് നടന്നുവന്ന് (ജമാഅത്ത്) നമസ്‌കാരത്തിൽ പങ്കെടുക്കുന്നവർക്കാണ് കൂടുതൽ പ്രതിഫലം ലഭിക്കുക. ഇമാമിനോടൊപ്പം നമസ്‌കരിക്കാൻ കാത്തിരിക്കുന്നവന്, തനിയെ നമസ്‌കരിച്ച് ഉറങ്ങുന്നവനെക്കാൾ പ്രതിഫലമുണ്ട്.(ബുഖാരി: 651)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: حِينَ يَخْرُجُ الرَّجُلُ مِنْ بَيْتِهِ إِلَى مَسْجِدِهِ فَرِجْلٌ تُكْتَبُ حَسَنَةً وَرِجْلٌ تَمْحُو سَيِّئَةً

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ വീട്ടില്‍ നിന്നും പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ അവന്റെ ഒരു കാല്‍ ഒരു നന്‍മ രേഖപ്പെടുത്തുകയും ഒരു കാല്‍ ഒരു തിന്മ മായ്ച്ച് കളയുകയും ചെയ്യുന്നു.(നസാഇ:705 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

12. പള്ളിയില്‍ നേരത്തെ എത്താന്‍ കഴിയാത്തവ൪ ഖത്തീബ് മിമ്പറില്‍ കയറുന്നതിന് മുമ്പെങ്കിലും എത്താന്‍ ശ്രമിക്കേണ്ടതാണ്.

വെള്ളിയാഴ്ച ദിവസം മലക്കുകള്‍ പള്ളികവാടങ്ങളില്‍ നില്‍ക്കുകയും ആദ്യമാദ്യം പള്ളികളില്‍ എത്തുന്നവരെ ക്രമപ്രകാരം അവ൪ രേഖപ്പെടുത്തുകയും ചെയ്യും.ഖത്തീബ് മിമ്പറില്‍ കയറി ഇരുന്ന് കഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ റിക്കാ൪ഡുകള്‍ അടച്ചുവെച്ച് ഇമാമിന്റെ ഖുതുബ ശ്രദ്ധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഖത്തീബ് മിമ്പറില്‍ കയറുന്നതിന് മുമ്പ് പള്ളിയില്‍ പ്രവേശിച്ചാല്‍ മാത്രമേ മലക്കുകളുടെ റിക്കാ൪ഡുകളില്‍ നാം ഉള്‍പ്പെടുകയുള്ളൂ.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ بَابٍ مِنْ أَبْوَابِ الْمَسْجِدِ مَلاَئِكَةٌ يَكْتُبُونَ الأَوَّلَ فَالأَوَّلَ فَإِذَا جَلَسَ الإِمَامُ طَوَوُا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي الْبَدَنَةَ ثُمَّ كَالَّذِي يُهْدِي بَقَرَةً ثُمَّ كَالَّذِي يُهْدِي الْكَبْشَ ثُمَّ كَالَّذِي يُهْدِي الدَّجَاجَةَ ثُمَّ كَالَّذِي يُهْدِي الْبَيْضَةَ

നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസം മലക്കുകള്‍ പള്ളികവാടങ്ങളില്‍ നില്‍ക്കുകയും ആദ്യമാദ്യം പള്ളികളില്‍ എത്തുന്നവരെ ക്രമപ്രകാരം അവ൪ രേഖപ്പെടുത്തുകയും ചെയ്യും.ഖത്തീബ് മിമ്പറില്‍ കയറി ഇരുന്ന് കഴിഞ്ഞാല്‍ മലക്കുകള്‍ അവരുടെ റിക്കാ൪ഡുകള്‍ അടച്ചുവെച്ച് ഇമാമിന്റെ ഖുതുബ ശ്രദ്ധിക്കുന്നതാണ്. ഏറ്റവും ആദ്യം എത്തുന്നവ൪ക്കുള്ള പ്രതിഫലം ഒരു ഒട്ടകത്തെ അറുത്ത് ദാനം ചെയ്തവന്റേയും പിന്നീട് മാട്, ആട്, കോഴി, കോഴിമുട്ട എന്നീ ക്രമത്തില്‍ ദാനം ചെയ്തവന്റേയും പ്രതിഫലമായിരിക്കും ലഭിക്കുക.(മുസ്ലിം:850)

ഖത്തീബ് മിമ്പറില്‍ കയറുന്നതിന് മുമ്പ് തന്നെ പള്ളിയിലേക്ക് കയറാന്‍ അവസരമുണ്ടായിട്ട് ഫോണിലൂടെയും അല്ലാതെയും സംസാരിച്ച് നില്‍ക്കുന്നവരേയും അല്ലെങ്കില്‍ എന്തെങ്കില്‍ നിസ്സാരമായ ആവശ്യങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നവരേയും കാണാന്‍ കഴിയുന്നതാണ്.ഖത്തീബ് മിമ്പറില്‍ കയറുന്നതിന് മുമ്പ് തന്നെ പള്ളിയിലേക്ക് കയറുന്നതിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാണ് അവ൪ അപ്രകാരം ചെയ്യുന്നത്.അവ൪ക്ക് ഈ സന്ദേശം എത്തിച്ച് കൊടുക്കല്‍ നമ്മുടെ ബാധ്യതയാണ്.

13. തഹിയത്ത് നമസ്കരിക്കുക

വെള്ളിയാഴ്ച ദിവസം ജുമുഅക്കായി പള്ളിയിലേക്ക് പ്രവേശിച്ചാല്‍ ഉടനെ 2 റക്അത്ത് തഹിയത്ത് നമസ്കരിക്കേണ്ടതാണ്.പള്ളിയിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടെ ഖുതുബ നടന്നുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും 2 റക്അത്ത് തഹിയത്ത് നമസ്കരിച്ചിട്ടേ ഇരിക്കാന്‍ പാടുള്ളൂ.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ جَاءَ رَجُلٌ وَالنَّبِيُّ صلى الله عليه وسلم يَخْطُبُ النَّاسَ يَوْمَ الْجُمُعَةِ فَقَالَ ‏”‏ أَصَلَّيْتَ يَا فُلاَنُ ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ قُمْ فَارْكَعْ ‏”‏‏

ജാബിറില്‍(റ) നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച നബി ﷺ  ഖുതുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ പള്ളിയില്‍ കയറി വന്നു. അപ്പോള്‍ നബി ﷺ ചോദിച്ചു. ഇന്നവനേ, നീ (തഹിയ്യത്ത്) നമസ്കരിച്ചുവോ? ഇല്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി ﷺ  പറഞ്ഞു: നീ എഴുന്നേറ്റ് നമസ്കരിക്കുക. (ബുഖാരി:930)

നേരത്തെ എത്തിയവ൪ക്ക് തഹിയത്ത് നമസ്കാരത്തെതുട൪ന്ന് ജുമുഅ ബാങ്ക് വരെയുള്ള സമയങ്ങളില്‍ ഇബാദത്തുകള്‍ ചെയ്യാവുന്നതാണ്.

വെള്ളിയാഴ്ച രാവിലും, വെള്ളിയാഴ്ച ദിവസത്തിലും നബി ﷺ യുടെ മേൽ സ്വലാത്ത് വർധിപ്പിക്കുന്നത് (പ്രത്യേകം) പുണ്യമുള്ള കാര്യമാണ്.(അത്പോലെ തന്നെ,) അന്നേ ദിവസം കുളിക്കലും, സുഗന്ധംപൂശലും, ജുമുഅക്ക് വേണ്ടി നേരത്തെ മസ്ജിദിൽ എത്തിച്ചേരലും, നിസ്കാരവും, ദിക്‌റും, ഖുർആൻ പാരായണവുമായി സമയം ചിലവഴിക്കലും പുണ്യകരമായ കാര്യം തന്നെയാണ്. (من كتاب الملخص الفقهي لسماحة الشيخ صالح الفوزان حفظه الله: ١/ ٢٤٦)

14. ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കുക

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ أَتَى الْجُمُعَةَ فَاسْتَمَعَ وَأَنْصَتَ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ وَمَنْ مَسَّ الْحَصَى فَقَدْ لَغَا

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച (കുളിച്ച്) നല്ലരീതിയില്‍ വുളുവെടുത്ത് പള്ളിയിലെത്തുകയും മൗനം പാലിച്ചുകൊണ്ട് (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്ന് ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും. എന്നാൽ ചരലുകൾ തടവികൊണ്ടിരിക്കുന്നവൻ പ്രതിഫലം പാഴാക്കിക്കളഞ്ഞു. (അബൂദാവൂദ് : 1050 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഖുതുബ നടക്കുമ്പോള്‍ മൌനം പാലിക്കലും ശ്രദ്ധിച്ച് കേള്‍ക്കലും നമ്മുടെ നി൪ബന്ധ ബാധ്യതയാണ്.ആരെങ്കിലും നമ്മുടെ സമീപത്തിരുന്ന് സംസാരിക്കുന്നെങ്കില്‍ അവനോട് സംസാരിക്കരുതെന്ന് പോലും പറയാന്‍ പാടില്ല.അവനോട് സംസാരിക്കരുതെന്ന് ആംഗ്യം കാണിച്ചാല്‍ മാത്രം മതി.

عَنِ ابْنِ شِهَابٍ، قَالَ أَخْبَرَنِي سَعِيدُ بْنُ الْمُسَيَّبِ، أَنَّ أَبَا هُرَيْرَةَ، أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا قُلْتَ لِصَاحِبِكَ يَوْمَ الْجُمُعَةِ أَنْصِتْ‏.‏ وَالإِمَامُ يَخْطُبُ فَقَدْ لَغَوْتَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇമാം പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ നിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട് നിശബ്ദമായിരിക്കൂ എന്ന് നീ പറഞ്ഞുപോയെങ്കില്‍ നീ അനാവശ്യമാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. (ബുഖാരി:934)

 ഇബ്നു ഹജർ(റ) പറയുന്നു: പണ്ഡിതന്മാർ പറഞ്ഞു: സംസാരിക്കരുതെന്ന് പറയുന്നവർ നന്മ കൽപ്പിക്കുകയെന്ന ഉദ്ദേശത്തിലാണെങ്കിൽ അത് ആംഗ്യത്തിലൂടെയാക്കട്ടെ.

ജുമുഅ ഖുത്ബയുടെ അവസരത്തിൽ ഇമാം അല്ലാത്തവരോട് ഒരാൾ സംസാരിക്കുക എന്നത് ഹറാമാണ്. (ലജ്നത്തുദ്ദാഇമ – സഊദി ഫത് വ ബോർഡ്)

‏قـالـ ابـن عثيميـن رحمـه الله :‌‏السلام وتشميت العاطس أثناء خطبة الجمعة لايجوز لأنه كلام والكلام حينئذ محرم

ഇബ്നു ഉസൈമീൻ (റ) പറഞ്ഞു:ജുമുഅ ഖുത്ബക്കിടയിൽ സലാം പറയലും, തുമ്മിയവനെ അനുമോദിക്കുക (يرحمك الله എന്ന് പറയലും) പാടില്ലത്തതാകുന്നു. കാരണം അവ സംസാരമാകുന്നു. സംസാരം (ഖുത്ബ നടന്നു കൊണ്ടിരിക്കേ ഖ തീബല്ലാത്തവർക്ക്) ഹറാമുമാകുന്നു. (മജ്മൂഉൽ ഫതാവാ:16/150)

قال الشيخ صالح الفوزان حفظه الله : من دخل والإمام يخطب يوم الجمعة فإنه لا يسلِّم ، وعليه أن يركع ركعتان خفيفتان ، ولا يصافح من بجانبه .

ശൈഖ് സ്വാലിഹുൽ ഫൗസാൻ حَفِظَهُ اللَّهُ പറഞ്ഞു: വെള്ളിഴായ്ച്ച ഇമാം ഖുത്ബ പറയുമ്പോൾ ആരെങ്കിലും (പള്ളിയിൽ) പ്രവേശിച്ചാൽ സലാം പറയാൻ പാടില്ല. ലഘുവായ രൂപത്തിൽ രണ്ട് റക്അത്ത് നമസ്കരിക്കുയാണ് അവൻ ചെയ്യേണ്ടത്. അടുത്തുള്ളവന് ഹസ്തദാനം ചെയ്യാനും പാടില്ല. (الملخص الفقهي / للفوزان)

ഖുത്വുബയുടെ സമയത്ത് സലാം പറയുന്നതും മടക്കുന്നതും ഹറാമാണ്. ഖുത്വുബക്കിടയിൽ നബി ﷺ യുടെ പേര് പരാമർശിക്കപ്പെടുമ്പോൾ നബി ﷺ യുടെ മേൽ നമുക്ക് സ്വലാത്ത് ചൊല്ലാം. പക്ഷേ, അത് ആളുകളെ പ്രയാസപ്പെടുത്തുന്ന രീതിയിലോ ഖുത്വുബയിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന നിലക്കോ ആവരുത്. അതുപോലെത്തന്നെ, ഇമാം പ്രാർഥിക്കുമ്പോൾ ശബ്ദമുയർത്താതെ ആമീൻ പറയാം.

അതേപോലെ അശ്രദ്ധമായി ഇരുന്നും ഖുതുബ ശ്രവിക്കാന്‍ പാടില്ല. മുട്ടുകെട്ടി ഇരുന്ന് ഖുതുബ ശ്രവിക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

عَنْ سَهْلِ بْنِ مُعَاذٍ، عَنْ أَبِيهِ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ الْحَبْوَةِ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ

മുആദ്(റ)ൽ നിന്ന്: വെള്ളിയാഴ്‌ച ദിവസം ഇമാം പ്രസംഗിച്ച് കൊണ്ടിരിക്കുമ്പോൾ മുട്ടുകെട്ടിയിരിക്കുന്നത് നബി ﷺ  വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്: 1110 – തിർമുദി: 514 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ മുഹ്സിൻ അബ്ബാദ് (റഹി) പറഞ്ഞു: ഇഹ്തിബാ അഥവാ കാൽമുട്ട് കെട്ടി ഇരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ഒരാൾ തന്റെ ഇരു പുഷ്ഠങ്ങളിലായി ഇരിക്കുകയും രണ്ട് മുഴങ്കാലുകളും നാട്ടിവെക്കുകയും ചെയ്തശഷം തുഷിക്കഷണം കൊണ്ട് മുതുകും കണങ്കാലുകളും കൂട്ടികെട്ടി ഈ വിധത്തിൽ ഇരിക്കുന്നതിനെയാണ്. ചിലപ്പോൾ തുണിക്കഷണത്തിന് പകരം ഇരുകൈകൾ ഉപയോഗിച്ച് കണങ്കാലുകളിൽ കൂട്ടികെട്ടും. അങ്ങനെയായലും അയാൾ ഇഹ്തിബാഇന്റെ ഇരുത്തത്തിൽ തന്നെയാകും. (ശറഹു സുനനു അബൂദാവൂദ്:15/139)

മുട്ടുകെട്ടി ഇരിക്കുന്നത് ഉറക്കം വരാനും നഗ്നത പ്രകടമാകാനുമെല്ലാം കാരണമാകും.

ബാങ്ക് കൊടുത്തു കൊണ്ടിരിക്കുമ്പോൾ ജുമുഅ നമസ്കാരത്തിന് പള്ളിയിലെത്തിയാൽ, ചിലർ തഹിയ്യത്ത് നമസ്കരിക്കാൻ ബാങ്ക് തീരുന്നതുവരെ കാത്തു നിൽക്കാറുണ്ട്. ശേഷം, ഖത്വീബ് ഖുത്വുബ തുടങ്ങുമ്പോൾ അവർ തഹിയ്യത്ത് നമസ്ക്കാരം ആരംഭിക്കുന്നു. ഇത് ശരിയാണോ❓

ഇത് അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. ജുമുഅക്ക് ബാങ്ക് കൊടുത്തു കൊണ്ടിരിക്കുമ്പോൾ പള്ളിയില്‍ എത്തിയവൻ ബാങ്കിന് മറുപടി കൊടുക്കാൻ കാത്തുനിൽക്കാതെ തഹിയ്യത്ത് നമസ്കരിക്കണമെന്ന്  പറഞ്ഞ പണ്ഡിതന്മാരുണ്ട്. ബാങ്കിന് മറുപടി കൊടുത്തതിനു ശേഷമാണ് തഹിയ്യത്ത് നമസ്കരിക്കേണ്ടത് എന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.

ശൈഖ് ഇബ്നു ഉഥൈമീൻ (റഹി) ശരിയായതും പ്രബലവുമായ അഭിപ്രായമായി പറയുന്നത് ബാങ്കിന് മറുപടി കൊടുക്കാൻ കാത്തുനിൽക്കാതെ തഹിയ്യത്ത് നമസ്കരിക്കണമെന്നതാണ്. അതിന് രണ്ട് കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. നമസ്കരിക്കാതെ കാത്തുനിന്നാൽ ആ രണ്ട് റക്അത്ത് നിസ്കരിക്കാൻ ധൃതി കാണിക്കേണ്ടി വരും, ജുമുഅ ഖുതുബ കേൾക്കുന്നത് വൈകും എന്നിവയാണവ. ബാങ്കിന് മറുപടി കൊടുക്കൽ സുന്നത്തും ഖുതുബ കേൾക്കൽ നിർബന്ധവുമാണെന്നും അദ്ദേഹം പറയുന്നു. الله أعلم

15. ജുമുഅ നമസ്കാരത്തിന് ശേഷം സുന്നത്ത് നമസ്കരിക്കുക.

عَنْ أَبِي، هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا صَلَّى أَحَدُكُمُ الْجُمُعَةَ فَلْيُصَلِّ بَعْدَهَا أَرْبَعًا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:നിങ്ങളിലൊരാൾ ജുമുഅ നമസ്‌കരിച്ചാൽ അതിന് ശേഷം അവൻ 4 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചു കൊളളട്ടെ.(മുസ്‌ലിം: 881)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُصَلِّي قَبْلَ الظُّهْرِ رَكْعَتَيْنِ، وَبَعْدَهَا رَكْعَتَيْنِ، وَبَعْدَ الْمَغْرِبِ رَكْعَتَيْنِ فِي بَيْتِهِ، وَبَعْدَ الْعِشَاءِ رَكْعَتَيْنِ وَكَانَ لاَ يُصَلِّي بَعْدَ الْجُمُعَةِ حَتَّى يَنْصَرِفَ فَيُصَلِّي رَكْعَتَيْنِ

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ  ളുഹ്റിനു മുമ്പ് 2 റക്അത്തും ളുഹ്റിനു ശേഷം 2 റക്അത്തും സുന്നത്തു നമസ്കരിക്കാറുണ്ടായിരുന്നു. മഗ്’രിബിനു ശേഷം തന്റെ വീട്ടില്‍ വെച്ച് നബി ﷺ  2 റക്അത്തും സുന്നത്ത് നമസ്കരിക്കാറുണ്ട്. ഇശാക്ക് ശേഷം 2 റക്അത്തും ജുമുഅക്ക് ശേഷം പള്ളിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വന്നാല്‍ നബി ﷺ 2 റക്അത്തും നമസ്കരിക്കും. (ബുഖാരി:937)

ജുമുഅക്ക് ശേഷമുള്ള സുന്നത്ത് നമസ്കാരം പള്ളിയില്‍ വെച്ചാണെങ്കില്‍ 4 റക്അത്തും വീട്ടില്‍ വെച്ചാണെങ്കില്‍ 2 റക്അത്തുമാണ് നമസ്കരിക്കേണ്ടതെന്ന് ഈ ഹദീസുകള്‍ വിശദീകരിച്ച് പണ്ഢിതന്‍മാ൪ രേഖപ്പെടുത്തിയതായും കാണാം.

ഓരോ ജുമുഅയും നമ്മിലേക്ക് കടന്നു വരുമ്പോള്‍ അതിനെ വേണ്ടപോലെ പരിഗണിച്ച് ക൪മ്മങ്ങള്‍ ചെയ്യുകയാണെങ്കില്‍ അല്ലാഹുവില്‍ നിന്നും നമുക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും നാം അറിഞ്ഞിരിക്കണം.

1. പാപങ്ങള്‍ പൊറുക്കപ്പെടും

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ أَتَى الْجُمُعَةَ فَاسْتَمَعَ وَأَنْصَتَ غُفِرَ لَهُ مَا بَيْنَ الْجُمُعَةِ إِلَى الْجُمُعَةِ وَزِيَادَةُ ثَلاَثَةِ أَيَّامٍ وَمَنْ مَسَّ الْحَصَى فَقَدْ لَغَا

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും വെള്ളിയാഴ്ച (കുളിച്ച്) നല്ലരീതിയില്‍ വുളുവെടുത്ത് പള്ളിയിലെത്തുകയും മൗനം പാലിച്ചുകൊണ്ട് (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്ന് ദിവസങ്ങളിലെ പാപങ്ങളും പൊറുക്കപ്പെടും. എന്നാൽ ചരലുകൾ തടവികൊണ്ടിരിക്കുന്നവൻ പ്രതിഫലം പാഴാക്കിക്കളഞ്ഞു. (അബൂദാവൂദ് : 1050 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ سَلْمَانَ الْفَارِسِيِّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏: لاَ يَغْتَسِلُ رَجُلٌ يَوْمَ الْجُمُعَةِ، وَيَتَطَهَّرُ مَا اسْتَطَاعَ مِنْ طُهْرٍ، وَيَدَّهِنُ مِنْ دُهْنِهِ، أَوْ يَمَسُّ مِنْ طِيبِ بَيْتِهِ ثُمَّ يَخْرُجُ، فَلاَ يُفَرِّقُ بَيْنَ اثْنَيْنِ، ثُمَّ يُصَلِّي مَا كُتِبَ لَهُ، ثُمَّ يُنْصِتُ إِذَا تَكَلَّمَ الإِمَامُ، إِلاَّ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَى

സല്‍മാനുല്‍ ഫാരിസിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട് അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ട് പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍ കല്പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി:883)

2. സുന്നത്ത് നോമ്പ് നോറ്റ, രാത്രി നമസ്കരിച്ച പ്രതിഫലം

عَنْ أَوْسُ بْنُ أَوْسٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ غَسَّلَ يَوْمَ الْجُمُعَةِ وَاغْتَسَلَ وَبَكَّرَ وَابْتَكَرَ وَمَشَى وَلَمْ يَرْكَبْ وَدَنَا مِنَ الإِمَامِ فَاسْتَمَعَ وَلَمْ يَلْغُ – كَانَ لَهُ بِكُلِّ خَطْوَةٍ عَمَلُ سَنَةٍ أَجْرُ صِيَامِهَا وَقِيَامِهَا ‏‏

ഔസ് ബ്നു ഔസ് അഥ്ഥഖഫിയില്‍(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ജുമുഅ ദിവസം കഴുകുകയും കുളിക്കുകയും നേരത്തെ ജുമുഅക്ക് പുറപ്പെടുകയും വാഹനം കയറാതെ നടന്നുപോയി ഇമാമിനോട് അടുത്തിരുന്ന് (ഖുത്തുബ) ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്താല്‍ അവ്ന അവന്റെ ഓരോ കാലടികൾക്കും ഒരു വ൪ഷത്തെ പ്രവ൪ത്തന ഫലമുണ്ട്. അഥവാ ഒരു വ൪ഷത്തെ നോമ്പിന്റേയും നമസ്കാരത്തിന്റേയും. (ഇബ്നുമാജ:1140)

ഖുത്വുബ നടക്കുമ്പോൾ ഉറങ്ങിപ്പോയാൽ വുളൂഅ് നഷ്ടപ്പെടുമോ?

إن النوم الخفيف الذي لا يزول معه الشعور لا ينقض الوضوء. فقد ثبت أن النبي صلى الله عليه وسلم كان يؤخر صلاة العشاء بعض الأحيان حتى كان أصحاب رسول الله صلى الله عليه وسلم تخفق رءوسهم ثم يصلون ولا يتوضئون.

പൂര്‍ണമായും സ്ഥലകാലബോധം നഷ്ടപ്പെടാത്ത തരത്തിലുള്ള, ചെറിയ ഉറക്കമാണെങ്കില്‍ അത് വുദു മുറിക്കുകയില്ല. നബി ﷺ  ചിലപ്പോള്‍ ഇശാഅ് നമസ്കാരം വളരെ വൈകിക്കുകയും, സ്വഹാബികളില്‍ ചിലര്‍  അവരുടെ ശിരസ്സ് തൂങ്ങിയാടുന്നത്ര  ഉറങ്ങിപ്പോവാറുണ്ടായിരുന്നെന്നും, പിന്നീട് വുളുവെടുക്കാതെ അവര്‍ നമസ്കരിക്കാറുണ്ടായിരുന്നെന്നും സ്ഥിരപ്പെട്ടിട്ടുണ്ട്. (ലജ്നതുദ്ദാഇമ: 12885)

ജുമുഅ നിസ്കാരത്തിൽ ഒരാൾക്ക് ഇമാമിനോടൊപ്പം തശഹ്ഹുദ് ലഭിച്ചാൽ അയാൾക്ക് ജുമുഅ ലഭിക്കുമോ?

ജുമുഅയുടെ രണ്ടാമത്തെ റക്‌അത്തിൽ ഇമാം റുകൂഇൽ നിന്നും ഉയർന്നു കഴിഞ്ഞാൽ തന്നെ അവന് ജുമുഅ നഷ്ടപ്പെട്ടിരിക്കുന്നു. റുകൂഅ്‌ ലഭിക്കാതെ റക്‌അത് ലഭിക്കുകയില്ല.

قـالـ الإمام الفقيه ابن عثيمين رحمه الله ‏: إذا جاء الإنسان والإمام في التشهد في صلاة الجمعة فقد فاتته الجمعة فيدخل مع الإمام ويصلي ظهراً أربعاً، لأن الجمعة قد فاتته

ശൈഖ് ഉസൈമീന്‍ (റഹി) പറഞ്ഞു: ഇമാം ജുമുഅ നമസ്ക്കാരത്തില്‍ തശഹുദിൽ (അത്തഹിയ്യാത്തില്‍) ആയിരിക്കെ ഒരാള്‍ വന്നാല്‍, അവന് ജുമുഅ നഷ്ടമായിരിക്കുന്നു. എന്നാല്‍ അവന്‍ ഇമാമിനോടൊപ്പം പ്രവേശിക്കുകയും, ളുഹര്‍ നാല് റക്അത്ത് നമസ്ക്കരിക്കുകയും ചെയ്യണം. കാരണം ജുമുഅ അവന് നഷ്ടപ്പെട്ടിരിക്കുന്നു. (الفـتـاوى 16/78)

ശൈഖ് ഇബ്നു ഉസൈമീൻ رَحِمَهُ اللَّه പറഞ്ഞു: ഇമാം അവസാനത്തെ തശഹ്ഹുദിൽ ആയിരിക്കെ ആണ് ഒരാൾ ജുമുഅക്ക് എത്തുന്നതെങ്കിൽ അവന് ജുമുഅ നിസ്കാരം നഷ്ടപ്പെട്ടിരിക്കുന്നു. അവൻ ഇമാമിനോടൊപ്പം ദുഹ്റിന്റെ നിയ്യത്തിൽ ചേരുകയും ഇമാം സലാം വീട്ടിയാൽ എഴുന്നേറ്റ് ദുഹ്ർ നിസ്കരിക്കുകയും ചെയ്യുക. നബി-ﷺ- പറഞ്ഞു: “ആർക്കാണോ നിസ്കാരത്തിൽ ഒരു റക്‌അത് ലഭിക്കുന്നത് അവന് നിസ്കാരം ലഭിച്ചിരിക്കുന്നു.” ഇതിൽ നിന്നും ആർക്കാണോ അതിൽ കുറവ് ലഭിക്കുന്നത് അവന് നിസ്കാരം കിട്ടുകയില്ല എന്ന് മനസ്സിലാക്കാം.  فتاوى أركان الإسلام ص : ٤٧٢

ജുമുഅയുടെ രണ്ടാമത്തെ റക്‌അത്തിൽ ഇമാം റുകൂഇൽ നിന്നും ഉയർന്നു കഴിഞ്ഞാൽ തന്നെ അവന് ജുമുഅ നഷ്ടപ്പെട്ടിരിക്കുന്നു. റുകൂഅ്‌ ലഭിക്കാതെ റക്‌അത് ലഭിക്കുകയില്ല.

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പ് സുന്നത്ത് നമസ്കാരം ഉണ്ടോ?

വെള്ളിയാഴ്ച ജുമുഅ സമയത്ത് ഇമാം വന്ന് മിംബറില്‍ ഇരുന്ന് കഴിഞ്ഞാല്‍ മുഅദ്ദിന്‍ ബാങ്ക് വിളിക്കുന്നു.ഇതായിരുന്നു നബി ﷺ യുടെ ചര്യ.

وَلَمْ يَكُنْ لِلنَّبِيِّ صلى الله عليه وسلم مُؤَذِّنٌ غَيْرَ وَاحِدٍ، وَكَانَ التَّأْذِينُ يَوْمَ الْجُمُعَةِ حِينَ يَجْلِسُ الإِمَامُ، يَعْنِي عَلَى الْمِنْبَرِ‏

സായിബില്‍(റ) നിന്ന് നിവേദനം: ……. നബി ﷺ യുടെ കാലത്ത് ബാങ്ക് വിളിക്കാന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച ദിവസം ബാങ്ക് വിളിക്കുന്നത് ഇമാം മിമ്പറിന്മേല്‍ ഇരുന്നു കഴിയുമ്പോഴായിരുന്നു. (ബുഖാരി:913)

ഇത് അല്ലാതെയുള്ള ബാങ്ക് നബിചര്യയില്‍ ഇല്ല. നബി ﷺ യുടേയും അബൂബക്ക൪ സിദ്ദീഖിന്റേയും(റ) ഉമറിന്റേയും(റ) കാലത്തും ഈ ഒരു ബാങ്ക് മാത്രമാണ് ഉണ്ടായിരുന്നത്.ഇവരുടെ കാലശേഷം ജനങ്ങള്‍ വ൪ദ്ധിച്ച് വന്നപ്പോള്‍ അവരെ സമയം അറിയിക്കാനായി മറ്റൊരു വിളിച്ചറിയിപ്പ് കൂടി ഉസ്മാന്‍(റ) ഏ൪പ്പെടുത്തുകയുണ്ടായി.

عَنِ السَّائِبِ بْنِ يَزِيدَ، قَالَ كَانَ النِّدَاءُ يَوْمَ الْجُمُعَةِ أَوَّلُهُ إِذَا جَلَسَ الإِمَامُ عَلَى الْمِنْبَرِ عَلَى عَهْدِ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ ـ رضى الله عنهما ـ فَلَمَّا كَانَ عُثْمَانُ ـ رضى الله عنه ـ وَكَثُرَ النَّاسُ زَادَ النِّدَاءَ الثَّالِثَ عَلَى الزَّوْرَاءِ‏

സാഇബുബ്നു യസീദില്‍ (റ)നിന്ന് :അദ്ദേഹം പറഞ്ഞു: ഇമാം മിംബറില്‍ ഇരുന്ന ശേ‍ഷമുള്ള ബാങ്കായിരുന്നു നബിയുടേയും അബൂബക്ക൪ സിദ്ദീഖിന്റേയും ഉമറിന്റേയും ഭരണകാലത്തുണ്ടായിരുന്നത്.ഉസ്മാന്‍(റ) ന്റെ കാലത്ത് ജനങ്ങള്‍ വ൪ദ്ധിച്ചപ്പോള്‍ അദ്ദേഹം സൌറാഇല്‍ (മദീനയിലെ ഒരു അങ്ങാടി) വെച്ച് ഒരു മൂന്നാം വിളംബരം കൂടുതലായി ഉണ്ടാക്കി.(ബുഖാരി : 912)

ഇമാം മിംബറില്‍ ഇരുന്ന ശേ‍ഷമുള്ള ബാങ്ക് ഒന്നാം ബാങ്കായും ഇഖാമത്ത് രണ്ടാം ബാങ്കായും കണക്കാക്കിയാണ് ഉസ്മാന്‍(റ) ഏ൪പ്പെടുത്തിയതിനെ കുറിച്ച് മൂന്നാം ബാങ്ക് എന്ന് പറഞ്ഞി‍ട്ടുള്ളത്.

ഉസ്മാന്‍(റ) ആണോ മുആവിയ (റ) ആണോ ഈ ബാങ്ക് ഏ൪പ്പെടുത്തിയത് എന്ന അഭിപ്രായങ്ങള്‍ ഉദ്ദരിച്ച ശേഷം ഇമാം ശാഫിഈ(റഹി) പറയുന്നു.

‘….അവ൪ രണ്ട് പേരില്‍ ആരുണ്ടാക്കിയാലും ശരി എനിക്ക് ഏറ്റവും ഇഷ്ടം നബിയുടെ കാലത്തുണ്ടായിരുന്ന കാര്യമാണ്.’ (അല്‍ ഉമ്മ് :1/195)

ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുമ്പായി, ളുഹ്റിന് മുമ്പുമുള്ളതുപോലെയുള്ള സുന്നത്ത് നമസ്കാരം ഇല്ലെന്നതാണ്. കാരണം ജുമുഅക്ക് മുമ്പ് സുന്നത്ത് നമസ്കരിക്കുന്നതിന് സമയം ഇല്ല.ജുമുഅയുടെ സമയമാകുമ്പോള്‍ നബി ﷺ വീട്ടില്‍ നിന്ന് ഇറങ്ങി നേരെ പള്ളിയിലേക്ക് വന്ന് മിംബറില്‍ കയറി ഇരിക്കുകയാണ് ചെയ്യുന്നത്.നബി ﷺ  ഇരുന്ന് കഴിഞ്ഞാല്‍ മുഅദ്ദിന്‍ ബാങ്ക് വിളിക്കുന്നു.ബാങ്ക് വിളിച്ച് കഴിയുമ്പോള്‍ ഖുത്തുബ ആരംഭിക്കുകയായി.

എന്നാല്‍ ഒരാള്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി ഒരാള്‍ പള്ളിയില്‍ വന്നാല്‍ അയാള്‍ക്ക് തഹിയത്ത് നമസ്കരിക്കാവുന്നതാണ്.അതേപോലെ അയാള്‍ക്ക് ഈരണ്ട് റക്അത്തായി എത്ര വേണമെങ്കിലും നമസ്കരിക്കാവുന്നതാണ്.ജുമുഉക്ക് മുമ്പുള്ള സുന്നത്ത് എന്ന നിലക്കല്ല അത് നമസ്കിക്കുന്നത്. സാധാരണ എപ്പോഴും നമസ്കരിക്കാവുന്ന സുന്നത്ത് നമസ്കാരമായിട്ടാണത്. ഖു൪ആന്‍ ഓതിയും അല്ലാതെയും ഇപ്രകാരം ധാരാളം നമസ്കരിക്കാവുന്നതാണ്.ഇമാം മിംബറില്‍ കയറിയാല്‍ പിന്നെ നമസ്കരിക്കാന്‍ പാടില്ല.ഇമാം മിംബറില്‍ കയറിയതിന് ശേഷം പള്ളിയില്‍ വരുന്ന ഒരാള്‍ തഹിയത്ത് മാത്രമേ നമസ്കരിക്കാനും പാടുള്ളൂ.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിള്വഹുള്ളാഹ്) പറയുന്നു: ജുമുഅ നമസ്കാരത്തിന് മുമ്പ് റവാത്തിബ് സുന്നത്തില്ല. എന്നാൽ പള്ളിയിലെത്തിയ ഒരാൾക്ക് തഹിയ്യത്ത് നമസ്കാരവും, ‘നിരുപാധികമുള്ള സുന്നത്ത് നമസ്കാരം’ എന്ന നിലക്ക് കഴിയുന്നത്ര റക്അത്തുകളും നമസ്കരിക്കാവുന്നതാണ്. (https://youtu.be/ZkRJLwT-Mx4)

ളുഹർ ചുരുക്കിയതല്ല ജുമുഅ

عَنْ عُمَرَ، قَالَ صَلاَةُ السَّفَرِ رَكْعَتَانِ وَصَلاَةُ الْجُمُعَةِ رَكْعَتَانِ وَالْفِطْرُ وَالأَضْحَى رَكْعَتَانِ تَمَامٌ غَيْرُ قَصْرٍ عَلَى لِسَانِ مُحَمَّدٍ ـ صلى الله عليه وسلم ـ ‏.‏

ഉമര്‍ (റ) പറയുന്നു :യാത്രയിലെ നമസ്കാരം രണ്ട് റക്അത്താണ്, ജുമുഅയും രണ്ട് റക്അത്താണ്, ഈദുൽ ഫിത്വറും അള്ഹയും രണ്ട് റക്അത്താണ്. ഇവയെല്ലാം നബി(സ)യുടെ നാവിലൂടെ തന്നെ പൂർണ്ണമായ വിധത്തിൽ നിർണ്ണയിക്കപ്പെട്ടതാണ്, അവ ചുരുക്കിയതല്ല. (ഇബ്നുമാജ:1064)

ളുഹർ ചുരുക്കിയതല്ല ജുമുഅ:, ളുഹറിന് മുമ്പ് നാല് റക്അത്ത് റവാതിബ് സുന്നത്ത് നമസ്കാരമുണ്ട് ജുമുഅക്ക് മുമ്പ് റവാതിബ് ഇല്ല. തഹിയ്യത്ത് മാത്രമാണ് ഉള്ളത്. ജുമുഅക്ക് ശേഷം രണ്ടോ, നാലോ നമസ്കരിക്കാം. [ബുഖാരി, മുസ്‌ലിം]
അത് പള്ളിയിൽ വെച്ച് നമസ്കരിക്കുമ്പോൾ നാലും , വീട്ടിൽ വെച്ച് നമസ്കരിക്കുകയാണെങ്കിൽ രണ്ടുമാണ് നമസ്കരിക്കേണ്ടത്. [ഇബ്നു തൈമിയ്യ: ]

വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം ശരിയാകണമെങ്കിൽ നാല്പത് ആളുകൾ വേണമെന്ന നിബന്ധന ഉണ്ടോ?

സൗദി അറേബ്യയിലെ പണ്ഡിത സഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:

إقامة الجمعة واجبة على المسلمين في قراهم يوم الجمعة ويشترط في صحتها الجماعة . ولم يثبت دليل شرعي على اشتراط عدد معين في صحتها ، فيكفي لصحتها إقامتها بثلاثة فأكثر ، ولا يجوز لمن وجبت عليه أن يصلي مكانها ظهرا من أجل نقص العدد عن أربعين على الصحيح من أقوال العلماء .

വെള്ളിയാഴ്ച ദിവസം നാട്ടിൽ ജുമുഅ നമസ്കാരം സംഘടിപ്പിക്കൽ മുസ്‌ലിംകൾക്ക് മേലുള്ള നിർബന്ധബാധ്യതയാണ്.ഒരു സംഘം ആളുകൾ ഉണ്ടായാൽ, ജുമുഅ ശരിയാകാനുള്ള നിബന്ധനകളിൽ ഒന്ന് പൂർത്തിയായി. (ഏറ്റവും ചുരുങ്ങിയത് മൂന്നാളുകളുണ്ടായാൽ തന്നെ അറബി ഭാഷയിൽ അവരെ സംഘമെന്ന് (ജമാഅത്ത്) വിളിക്കും.) ജുമുഅ ശരിയാകാൻ ഒരു നിശ്ചിത എണ്ണം ആളുകൾ ഉണ്ടാകണമെന്ന് നിബന്ധനയുള്ളതായി തെളിവൊന്നും സ്ഥിരപ്പെട്ടിട്ടില്ല. നാട്ടിൽ താമസിക്കുന്ന മൂന്നോ മൂന്നിൽ കൂടുതലോ ആളുകൾ ഉണ്ടെങ്കിൽ ജുമുഅ നടത്താവുന്നതാണ്.  40 ആളുകൾ തികഞ്ഞില്ല എന്ന കാരണം പറഞ്ഞ്, ജുമുഅ നിർബന്ധമുള്ളവർ ജുമുഅ നമസ്കരിക്കാതെ, പകരം ളുഹ്ർ നമസ്കരിച്ച് പിരിയാൻ പാടില്ല. അത് അനുവദനീയമല്ലെന്നാണ് പ്രബലമായ പണ്ഡിതാഭിപ്രായം. (ലജ്നത്തുദ്ദാഇമ)

ഖുതുബ

വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു മുമ്പായി നി൪വ്വഹിക്കല്‍ നി൪ബന്ധമായ ഒരു ക൪മ്മമാണ് ഖുത്വുബ. അത് ജനങ്ങളോടുള്ള ഉപദേശമാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نُودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (ഖു൪ആന്‍: 62/9)

ഇവിടെ ദിക്‌റുല്ലാഹ് എന്നതിന്ന്‌ പല മുഫസ്സിറുകളും ഇമാമിന്റെ ഉപദേശം എന്നാണ്‌ അർത്ഥം പറഞ്ഞത്‌.

وَأَمَّا الذِّكْرُ الَّذِي أَمَرَ اللهُ تَبَارَكَ وَتَعَالَى بِالسَّعْيِ إِلَيْهِ عِبَادَهُ الْمُؤْمِنِينَ ، فَإِنَّهُ مَوْعِظَةُ الْإِمَامِ فِي خُطْبَتِهِ

തന്റെ സത്യ വിശ്വാസികളായ അടിമകളോട്‌ വേഗത്തിൽ ചെല്ലാൻ അല്ലാഹു കൽപിച്ച ‘അദ്ദിക്‌റ്’ ഖുതുബയിലുള്ള ഇമാമിന്റെ സദൂപദേശമാണ്‌. (ത്വബ്‌രി)

أن الخطبتين يوم الجمعة، فريضتان يجب حضورهما، لأنه فسر الذكر هنا بالخطبتين، فأمر الله بالمضي إليه والسعي له.

വെള്ളിയാഴ്ചകളില്‍ രണ്ട് ഖുത്വുബ നിര്‍ബന്ധമാണ്. അതില്‍ പങ്കെടുക്കല്‍ അനിവാര്യവുമാണ്. കാരണം الذكر (സ്മരണ) എന്നത് ഇവിടെ ഖുത്വുബയാണെന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്. അതിലേക്ക് വേഗത്തില്‍ പോകാന്‍ അല്ലാഹു കല്‍പിക്കുന്നു. (തഫ്സീറുസ്സഅ്ദി)

ഖുത്ബയില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഖതീബോ, മഅ്മൂമോ കൈ ഉയര്‍ത്തുന്നത് അനുവദനീയമോ?

വെള്ളിയാഴ്ച ദിവസം ഖത്തീബ് പ്രാര്‍ഥിക്കുമ്പോള്‍, ഖതീബോ മഅ്മൂമീങ്ങളോ കൈ ഉയര്‍ത്താതിരിക്കലാണ് നബിചര്യ. മാത്രമല്ല ഖുത്ബയിലെ പ്രാര്‍ത്ഥനയുടെ അവസരത്തില്‍ കൈകള്‍ ഉയര്‍ത്തിയ ആളുകളെ ചില സ്വഹാബിമാര്‍ വിലക്കിയതായും കാണാം. അവര്‍ അപ്രകാരം വിലക്കിയതുതന്നെ അത് പ്രവാചക ചര്യയല്ല എന്നതിനുള്ള തെളിവാണ്. പ്രാര്‍ഥിക്കുമ്പോള്‍ ഖതീബ് തന്‍റെ ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട് നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്. ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം :

عَنْ عُمَارَةَ بْنِ رُؤَيْبَةَ رضي الله عنه أنه رَأَى بِشْرَ بْنَ مَرْوَانَ عَلَى الْمِنْبَرِ رَافِعًا يَدَيْهِ فَقَالَ : قَبَّحَ اللَّهُ هَاتَيْنِ الْيَدَيْنِ ، لَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَزِيدُ عَلَى أَنْ يَقُولَ بِيَدِهِ هَكَذَا ، وَأَشَارَ بِإِصْبَعِهِ الْمُسَبِّحَةِ .

ബിശ്ര്‍ ബിന്‍ മര്‍വാന്‍(റ) മിമ്പറില്‍ വച്ച് തന്റെ ഇരുകൈകളും ഉയര്‍ത്തുന്നത് കണ്ടപ്പോള്‍, ഉമാറത് ബ്നു റുവൈബ (റ) എന്ന സ്വഹാബി ഇപ്രകാരം പറയുകയുണ്ടായി : ” ഈ രണ്ട് കൈകളും അല്ലാഹു വികൃതമാക്കട്ടെ (അനുവദനീയമല്ലാത്ത ഒരു പ്രവര്‍ത്തി കാണുമ്പോള്‍ വിമര്‍ശനബുദ്ധിയാ പ്രയോഗിക്കുന്ന ഒരു പ്രയോഗമാണിത്). തന്‍റെ ചൂണ്ടു വിരല്‍ ചൂണ്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: നബി ﷺ യെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഇതില്‍ കൂടുതല്‍ തന്‍റെ കൈകൊണ്ട് ആംഗ്യം കാണിക്കാറുണ്ടായിരുന്നില്ല “. (മുസ്‌ലിം)

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റഹി) പറയുന്നു: ‘ ഖുത്ബയിലെ പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്താതിരിക്കലാണ് നബിചര്യ എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഇമാം മാലിക്കിന്‍റെയും, ശാഫിഇയുടെയും മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്‌. എന്നാല്‍ ചില മാലികീ പണ്ഡിതന്മാര്‍ അത് അനുവദനീയമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ജുമുഅ ദിവസത്തിലെ ഖുത്ബയില്‍ നബി ﷺ മഴക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ തന്‍റെ കൈകള്‍ ഉയര്‍ത്തി എന്നതാണ് അവര്‍ക്കുള്ള തെളിവ്. എന്നാല്‍ എതിരഭിപ്രായക്കാര്‍ക്ക് അവര്‍ക്കു നല്‍കാനുള്ള മറുപടി അത് ഒരു പ്രത്യേക വിഷയത്തില്‍ (മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന) നബി ﷺ ചെയ്ത കാര്യമാണ് എന്നതാണ് ‘ (ശറഹു മുസ്‌ലിം)

قال ابن عثيمين رحمه الله: رفع الأيدي والإمام يخطب يوم الجمعة ليس بمشروع وقد أنكر الصحابة على بشر بن مروان حين رفع يديه في خطبة الجمعة، لكن يستثنى من ذلك الدعاء بالاستسقاء

ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു:ഇമാം ഖുതുബ പറയുമ്പോൾ (മഅ്‌മൂമ്) കൈ ഉയർത്തുന്നത് അനുവദനീയമല്ലാത്ത കാര്യമാണ്. ബീഷ്ർ ഇബ്നു മർവാൻ رضي الله عنه ജുമുഅ ഖുതുബ നടന്നുകൊണ്ടിരിക്കെ കൈ ഉയർത്തിയപ്പോൾ സ്വഹാബികൾ തടയുകയുണ്ടായി. പക്ഷെ; മഴക്കു വേണ്ടിയുള്ള നിസ്ക്കാരത്തിൽ ഒഴിക്കെ (അതിൽ അനുവദനീയമാണ്).فتاوى أركان الإسلام صـــ ٣٩٢

ശൈഖ് ഇബ്ന്‍ ബാസ് (റഹി) പറഞ്ഞു : ‘ ജുമുഅ ദിവസത്തിലെയോ, പെരുന്നാള്‍ ദിവസത്തിലെയോ ഖുത്ബയുടെ അവസരത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഖതീബോ, മഅ്മൂമോ കൈ ഉയര്‍ത്തുന്നത് അനുവദനീയമല്ല. ശബ്ദമുണ്ടാക്കാതെ ഖതീബ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ഖതീബിന്‍റെ പ്രാര്‍ത്ഥനക്ക് ശബ്ദമുയര്‍ത്താതെ ആമീന്‍ പറയുകയുമാണ് വേണ്ടത്. എന്നാല്‍ കൈകള്‍ ഉയര്‍ത്തുക എന്നത് അനുവദനീയമല്ല. കാരണം നബി ﷺ ജുമുഅ ദിവസത്തിലോ, പെരുന്നാള്‍ ദിവസങ്ങളിലോ പ്രാര്‍ഥനയുടെ അവസരത്തില്‍ കൈകള്‍ ഉയര്‍ത്താറുണ്ടായിരുന്നില്ല. ചില സ്വഹാബിമാര്‍ ചില ഭരണാധികാരികള്‍ ഖുത്ബയിലെ പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരെ വിലക്കുകയും നബി ﷺ അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഖുതുബയിലെ പ്രാര്‍ത്ഥനയില്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് എങ്കില്‍ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയുടെ അവസരത്തില്‍ കൈ ഉയര്‍ത്താവുന്നതാണ്. കാരണം ആ അവസരത്തില്‍ നബി ﷺ  കൈ ഉയര്‍ത്തിയിരുന്നതായി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് പെരുന്നാള്‍ ഖുത്ബയിലോ, ജുമുഅ ഖുത്ബയിലോ മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്ന അവസരത്തില്‍ പ്രവാചക ചര്യ പിന്പറ്റിക്കൊണ്ട് കൈകള്‍ ഉയര്‍ത്തുക എന്നത് അനുവദനീയമാണ് ‘ (മജ്മൂഉല്‍ ഫതാവാ: 12/339)

സ്ത്രീകളുടെ ജുമുഅ

സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ ജുമുഅ നിര്‍ബന്ധമില്ല. എന്നാല്‍, നബി ﷺ യുടെയുംസ്വഹാബത്തിന്റേയും കാലത്തെ നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ ജുമുഅയിലും, അഞ്ച് നേരത്തെ ജമാഅത്തു നമസ്കാരങ്ങളിലും, പെരുന്നാള്‍ നമസ്കാരങ്ങളിലും അവര്‍ പങ്കെടുക്കുകയുണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്.

ഉമ്മുഹിഷാം (റ) എന്ന സ്വഹാബി വനിത സൂറത്ത് ഖ്വാഫ് പാഠമാക്കിയതു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ചു നബി ﷺ അതു ഓതിക്കേട്ടിരുന്നതില്‍ നിന്നാണെന്ന് അവര്‍ പറഞ്ഞിരുന്നതായി ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്നുണ്ട്. (മുസ്‌ലിം:873)

قَالَ الشَّافِعِيُّ : وَلَا أُحِبُّ لِوَاحِدٍ مِمَّنْ لَهُ تَرْكُ الْجُمُعَةِ مِنْ الْأَحْرَارِ لِلْعُذْرِ وَلَا مِنْ النِّسَاءِ وَغَيْرِ الْبَالِغِينَ وَالْعَبِيدِ أَنْ يُصَلِّيَ الظُّهْرَ حَتَّى يَنْصَرِفَ الْإِمَامُ ، أَوْ يَتَوَخَّى انْصِرَافَهُ بِأَنْ يَحْتَاطَ حَتَّى يَرَى أَنَّهُ قَدْ انْصَرَفَ ; لِأَنَّهُ لَعَلَّهُ يَقْدِرُ عَلَى إتْيَانِ الْجُمُعَةِ فَيَكُونُ إتْيَانُهَا خَيْرًا لَهُ

ഇമാം ശാഫിഈ(റ) പറഞ്ഞു: “ജുമുഅ ഉപേക്ഷിക്കൽ )അനുവദനീയമായ പുരുഷൻമാരിൽ നിന്ന് ഇളവുകൾ ഉള്ളവരും, അടിമ, സ്ത്രീകൾ,കുട്ടികൾ എന്നിവരും ഇമാമ് ജുമുഅയിൽ നിന്ന് പിരിഞ്ഞശേഷമല്ലാതെ അതിന്ന് മുൻപ് ളുഹർ നമസ്ക്കരിക്കുന്നത് ഞാനിഷ്ട​പ്പെടുന്നില്ല. അല്ലെങ്കിൽ സൂക്ഷ്മതക്ക് വേണ്ടി നിശ്ചയമായും ഇമാം ജുമുഅയിൽ നിന്ന് പിരിഞ്ഞുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇമാം ജുമുഅയിൽ നിന്ന് പിരിയുന്നത് വരെ കാത്തിരിക്കണം. നിശ്ചയമായും അവർക്ക് തടസ്സങ്ങൾ നീങ്ങി ജുമുഅയിൽ പങ്കെടുക്കാൻ കഴിഞ്ഞാൽ അവർക്കതാണ് ഏററവും ഉത്തമമായിട്ടുള്ളത്”

സ്ത്രീ ജുമുഅക്ക് ഹാജരായാല്‍ അവള്‍ ജുമുഅ നമസ്കരിക്കല്‍ അനുവദനീയമാണെന്ന് ഇബ്നു മുന്‍ദിറും മറ്റും മുസ്ലിം സമൂഹത്തിന്റെ ഇജ്മാഅ് (ഏകകണ്ഠമായ അഭിപ്രായം) ഉദ്ദരിച്ചിട്ടുണ്ട്.നബി ﷺ യുടെ പള്ളിയില്‍ നബിക്ക് പിന്നിലായി സ്ത്രീകള്‍ നമസ്കരിച്ചിരുന്നു എന്ന കാര്യം അനിഷേധ്യമായതും സ്വഹീഹായതുമായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതുമാണ്.(ശറഹു മുസ്ലിം 4/484)

സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെങ്കിലും അത് അനുവദനീയവും പുണ്യവുമാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നബി ﷺ യുടെ കാലത്ത് സ്ത്രീകള്‍ ജുമുഅക്ക് പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ കാലത്ത് സ്ത്രീ ജുമുഅക്ക് വേണ്ടി പള്ളിയില്‍ പോയാല്‍ പുരുഷന്മാരുമായി സമ്പര്‍ക്കമുണ്ടാകുവാന്‍ കാരണമാകുമെന്നും ഫിത്’നയാണെന്നും അതിനാല്‍ അവള്‍ പങ്കെടുക്കേണ്ടതില്ലെന്നും ചില൪ വാദിക്കാറുണ്ട്. എന്നാല്‍ ഇത് ജുമുഅക്ക് സ്ത്രീകള്‍ സംബന്ധിക്കുന്നതിനെ മാത്രം ബാധിക്കുന്നതല്ല. എവിടെവെച്ചും, എപ്പോഴും ഗൗനിക്കേണ്ടുന്ന ഒരു വിഷയമാണിത്. എന്നാല്‍ കല്ല്യാണ സദസ്സുകളിലോ മറ്റാ ആണെങ്കില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലരുന്നതില്‍ ഒരു ഫിത്’നയും ഇക്കൂട്ട൪ കാണുന്നുമില്ല.ഒരു സ്ത്രീ ജുമുഅക്ക് പള്ളിയിലേക്ക് വന്നാല്‍ അവള്‍ പുരുഷന്മാരുമായി ഇടകലരുന്നില്ലെന്നുള്ളതാണ് വാസ്തവം.കാരണം സ്ത്രീകള്‍ക്ക് പള്ളിയിലേക്ക് പ്രത്യേക വഴിയും വുളു എടുക്കാനും നമസ്കരിക്കാനും പ്രത്യേക സ്ഥലവുമാണുള്ളത്.നബി ﷺ അനുവദിച്ചിട്ടുള്ള ഒരു കാര്യം ഹറാമാണെന്ന് പറയുമ്പോള്‍ അതിന്റെ ഗൌരവം ആളുകള്‍ ചിന്തിക്കുന്നില്ലെന്നുള്ളത് സങ്കടകരമാണ്.

വെള്ളിയാഴ്ച ദിവസം ഒരു സ്ത്രീക്ക് പുരുഷന്മാർ ജുമുഅ നിസ്കരിച്ചു കഴിഞ്ഞാലല്ലാതെ ദുഹ്ർ നിസ്കരിക്കാൻ പാടില്ലേ?

ശൈഖ് ഇബ്‌നു ബാസ് رحمه الله. പറഞ്ഞു: ഇത് ശരിയല്ല, അവളുടെ സമയം ദുഹ്‌റിന്റെ സമയമാണ്. പുരുഷന്മാർ ജുമുഅ നിസ്കരിച്ചിട്ടില്ലെങ്കിലും ദുഹ്ർ നിസ്കാരത്തിന്റെ സമയമായാൽ അവൾക്ക് നിസ്ക്കരിക്കാം. സ്ത്രീയുടെ കാര്യത്തിൽ അവൾക്ക് നിർബന്ധമായിട്ടുള്ളത് ദുഹ്ർ നിസ്ക്കാരമാണ്. അപ്രകാരം തന്നെയാണ് ജുമുഅക്ക് ഹാജരാകാത്ത ഒരു രോഗിയും, ദുഹ്‌റിന്റെ സമയമെത്തിക്കഴിഞ്ഞാൽ, പള്ളികളിൽ പുരുഷന്മാർ ജുമുഅ നിസ്കരിക്കുന്നതിന് മുൻപേ തന്നെ അവന് വീട്ടിൽ വെച്ച് ദുഹ്ർ നിസ്ക്കരിക്കാം.

എല്ലാ വെള്ളിയാഴ്‌ചകളിലും ‘ജുമുഅ മുബാറക്’ എന്ന് ആശംസ നേരുന്നതിന്റെ വിധിയെന്താണ് ?

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ(ഹഫിളഹുള്ളാഹ്) പറയുന്നു: ഒരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്താണത്. ജുമുഅ ദിവസത്തിന്റെ പേരിൽ ആശംസ നേരൽ അനുവദനീയമല്ല.ആ വിഷയത്തിലൊന്നും സ്ഥിരപ്പെട്ടിട്ടില്ല. മുൻഗാമികൾ ചെയ്യാത്ത പുത്തനാചാരമാണിത്. ഈ പറഞ്ഞ കാര്യങ്ങൾക്കുവേണ്ടി ബിദ്അത്തിന്റെ ആളുകൾ മൊബൈലും ഇന്റെർനെറ്റും ഉപയോഗിക്കുന്നു. അതിലൂടെ ബിദ്അത്തിന്റെ പ്രചാരണം നടത്തുന്നു. (https://youtu.be/-MY4TUyKt6o)

ഖബ്ർ സന്ദർശനത്തിന് വെള്ളിയാഴ്ച ദിവസം പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന് വല്ല ശ്രേഷ്ഠതയുമുണ്ടോ?

قال العلامة ابن باز رحمه الله : لا أصل لذلك، والمشروع أن تزار القبور في أي وقت تيسر للزائر من ليل أو نهار، أما التخصيص بيوم معين أو ليلة معينة فبدعة لا أصل له؛ لقول النبي ﷺ: من أحدث في أمرنا هذا ما ليس منه فهو رد. متفق على صحته، ولقوله ﷺ: من عمل عملاً ليس عليه أمرنا فهو رد. أخرجه مسلم في صحيحه عن عائشة رضي الله عنها.

ശൈഖ് ഇബ്നു ബാസ് (റഹി) പറഞ്ഞു : അതിന് ഒരു അടിസ്ഥാനവുമില്ല. രാത്രിയാകട്ടെ പകലാകട്ടെ, സന്ദർശകന് കഴിയുന്ന ഏത് സമയത്തും ക്വബ്റുകൾ സന്ദർശിക്കാവുന്നതാണ്. എന്നാൽ ക്വബ്ർ സന്ദർശനത്തിന് വേണ്ടി ഏതെങ്കിലുമൊരു രാത്രിയോ പകലോ പ്രത്യേകമായി തെരഞ്ഞെടുക്കുന്നതിന് ഒരടിസ്ഥാനവുമില്ല. അത് ബിദ്അത്തുമാണ്. കാരണം, നബിﷺ പറഞ്ഞു: “ആരെങ്കിലും നമ്മുടെ ദീനിൽ, അതിലില്ലാത്ത പുതിയൊരു കാര്യമുണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്.” അതുപോലെത്തന്നെ, നബിﷺ പറഞ്ഞു: “നമ്മുടെ കൽപനയില്ലാത്തൊരു കാര്യം ആരെങ്കിലും അമലായി ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.”

യാത്രക്കാരന് ജുമുഅ നി൪ബന്ധമുണ്ടോ?

യാത്രക്കാരന് ജുമുഅ നി൪ബന്ധമില്ലെന്നാണ് നബി ﷺ യുടെ അദ്ധ്യാപനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.

عن ابن عمر رضي الله عنه قال: قال رسولُ الله صلى الله عليه وسلم: ليس على مسافرٍ جُمعة

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യാത്രക്കാരന് ജുമുഅ ബാധ്യതയില്ല. (ത്വബറാനിയുടെ അല്‍ മുജ്മഉല്‍ കബീ൪ : 237-:അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് : 5405)

വെള്ളിയാഴ്ച യാത്ര ചെയ്യുന്നതിനെ തടയുന്ന ഒന്നും നബി ﷺ യില്‍ നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടില്ല. വെള്ളിയാഴ്ചയായതുകൊണ്ട് യാത്രയില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിച്ചയാളെ ഉമ൪(റ) തിരുത്തിയതായി സ്ഥിരപ്പെട്ടിട്ടുമുണ്ട്.

യാത്രയുടെ വേഷത്തിലുള്ള ഒരാളെ ഉമ൪(റ) കണ്ടു. ‘ഇന്ന് വെള്ളിയാഴ്ച അല്ലായിരുന്നുവെങ്കില്‍ ഞാന്‍ യാത്ര പുറപ്പെടുമായിരുന്നു’ എന്ന് അയാള്‍ പറയുന്നതായി ഉമ൪ കേട്ടു. അപ്പോള്‍ ഉമ൪(റ) പറഞ്ഞു: നീ പുറപ്പെടുക. നിശ്ചയം, ജുമുഅ യാത്രയെ തടയുകയില്ല. (ബൈഹഖിയുടെ അസ്സുനനുല്‍ കുബ്റാ:5654)

ഇതിന്റെ പരമ്പര സ്വീകാര്യമാണെന്നും പരമ്പരയിലുള്ളവരെല്ലാം വിശ്വസ്തരാണെന്നും ശൈഖ് അല്‍ബാനി(റഹി) തന്റെ ഫതാവയിലും(പേജ്:208) തമാമുല്‍ മിന്നയിലും (1/320) അദ്ദഈഫയിലും(1/387) രേഖപ്പെടുത്തിയിട്ടുണ്ട്.

ശൈഖ് ഇബ്നുബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

المسافر لا تلزمه الجمعة، لكن إذا حضرها أجزأته، إذا مر ببلد، وصلى معهم أجزأته، وإلا فلا تلزمه، وقد صلى النبي ﷺ في حجة الوداع يوم الجمعة صلاة الظهر يوم عرفة، ولم يصل جمعة؛ لأنه مسافر، صلاها ظهرًا، كان يصلي في أسفاره ظهرًا، ولا يصلي جمعة.

യാത്രക്കാരന് ജുമുഅ നമസ്കാരം നിർബന്ധമല്ല. എന്നാൽ, ഒരു യാത്രക്കാരൻ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്താൽ അവന് അത് മതിയാകും. (പിന്നെ ളുഹ്ർ നമസ്കരിക്കേണ്ടതില്ല.) യാത്രക്കാരനായതിനാൽ ഹജ്ജത്തുൽ വിദാഇന്റെ സമയത്ത് നബിﷺ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാതെ ളുഹ്റ് നമസ്കരിക്കുകയാണ് ചെയ്തത്. (മുസ്‌ലിം: 1218) നബി ﷺ യാത്രകളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാതെ ളുഹ്റ് ആണ് നമസ്കരിച്ചിരുന്നത്. (നൂറുൻ അലദ്ദർബ്)

യാത്രക്കാരൻ ജുമുഅയും അസ്വ്‌റും ജംആക്കി നമസ്കരിക്കുന്നതിന്റെ വിധിയെന്താണ് ?

ജുമുഅയും അസ്വറും ജംആക്കി നമസ്കരിക്കാൻ പാടില്ല. കാരണം,നബി ﷺ ഒരിക്കലും അവ രണ്ടും ജംആക്കിയിട്ടില്ല.

ഇബ്നു ബാസ്(റഹി) പറയുന്നു: യാത്രക്കാരന് ജുമുഅ നിർബന്ധമില്ല. അവന് ളുഹറും അസ്വ്‌റും ജംആക്കി നമസ്കരിക്കാവുന്നതാണ്. ഇനി, യാത്രക്കാരൻ ഒരു സ്ഥലത്ത് വെച്ച് ജനങ്ങളുടെ കൂടെ ജുമുഅ നമസ്കരിച്ചാൽ, അവൻ അതിന്റെ കൂടെ അസ്വ്‌ർ ജംആക്കാൻ പാടില്ല.മറിച്ച്, അസ്വ്‌ർ അസ്വ്‌റിന്റെ സമയത്ത് തന്നെ നിർവ്വഹിക്കുകയാണ് ചെയ്യേണ്ടത്.  (https://bit.ly/2FHWWaJ)

എന്നാൽ, മറ്റു മാർഗങ്ങളില്ലാത്ത അനിവാര്യഘട്ടത്തിൽ മാത്രം ഒരാൾക്ക് ജുമുഅയും അസ്വറും ജം ആക്കാവുന്നതാണെന്ന് ശൈഖ് സുലൈൻമാൻ റുഹൈലി (ഹഫിളഹുള്ളാഹ്) പറഞ്ഞിട്ടുള്ളതായി കാണാം. ഉദാഹരണത്തിന്, ‘ഒരാൾ ജുമുഅ നമസ്കരിച്ച ശേഷം യാത്രക്കൊരുങ്ങി. മഗ്‌രിബിനേ അയാൾ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. അതിനിടയിൽ വാഹനം എവിടെയും നിർത്തുകയുമില്ല’. ഈ അനിവാര്യഘട്ടത്തിൽ അയാൾക്ക് ജുമുഅയും അസ്വറും ജംആക്കാവുന്നതാണ്. അല്ലാഹുവാണ് കൃത്യമായി അറിയുന്നവൻ. ജുമുഅ നമസ്കരിച്ച യാത്രക്കാരന് അസ്വറിന്റെ സമയത്ത് അസ്വർ നമസ്കരിക്കാൻ കഴിയുമെന്ന് തോന്നുന്നുവെങ്കിൽ അവൻ അസ്വർ ജുമുഅയുടെ കൂടെ ജംഅ് ആക്കാതിരിക്കുയാണ് വേണ്ടത്.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

1. വെള്ളിയാഴ്ച മാത്രമായി നോമ്പ് അനുഷ്ടിക്കുന്നത്‌ കറാഹത്താണ്.

വെള്ളിയാഴ്ച മാത്രമായി നോമ്പ് അനുഷ്ടിക്കുന്നത്‌ കറാഹത്താണ്.എന്നാൽ ഒരാൾ സാധാരണയായി നോമ്പ് അനുഷ്ടിക്കുന്ന ദിവസത്തോട്‌ വെള്ളിയാഴ്ച യോജിച്ചു വന്നാൽ അതിന് കുഴപ്പവുമില്ല. അതേപോലെ സുന്നത്തായതും ഫ൪ളായതുമായ നോമ്പുകള്‍ വെള്ളിയാഴ്ച വരികയാണെങ്കില്‍ അതിനും കുഴപ്പമില്ല.

عَنْ أَبِي هُرَيْرَةَ، – رضى الله عنه – عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ تَخْتَصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي وَلاَ تَخُصُّوا يَوْمَ الْجُمُعَةِ بِصِيَامٍ مِنْ بَيْنِ الأَيَّامِ إِلاَّ أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രികളിൽ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്‌കരിക്കുകയോ ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യരുത്. നിങ്ങൾ ഓരോരുത്തരും തുടർച്ചയായി ചെയ്യുന്ന നോമ്പുമായി അത് യോജിച്ചുവന്നാലല്ലാതെ. (മുസ്‌ലിം:1144)

عَنْ أَبِي، هُرَيْرَةَ – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ يَصُمْ أَحَدُكُمْ يَوْمَ الْجُمُعَةِ إِلاَّ أَنْ يَصُومَ قَبْلَهُ أَوْ يَصُومَ بَعْدَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ രാത്രികളിൽ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്‌കരിക്കുകയോ ദിവസങ്ങളിൽ നിന്ന് വെള്ളിയാഴ്ച ദിവസം മാത്രമായി നോമ്പനുഷ്ഠിക്കുകയോ ചെയ്യരുത്. ……(മുസ്‌ലിം:1144)

عَنْ جُوَيْرِيَةَ بِنْتِ الْحَارِثِ ـ رضى الله عنها ـ أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا يَوْمَ الْجُمُعَةِ وَهْىَ صَائِمَةٌ فَقَالَ ‏”‏ أَصُمْتِ أَمْسِ ‏”‏‏.‏ قَالَتْ لاَ‏.‏ قَالَ ‏”‏ تُرِيدِينَ أَنْ تَصُومِي غَدًا ‏”‏‏.‏ قَالَتْ لاَ‏.‏ قَالَ ‏”‏ فَأَفْطِرِي

ജുവൈരിയബിൻതിൽ ഹാരിഥില്‍(റ) നിന്ന് നിവേദനം: നബി ﷺ  ഒരു വെള്ളിയാഴ്ച അവരുടെ അടുത്തേക്ക് ചെന്നു. അവർ അപ്പോൾ നോമ്പുകാരിയായിരുന്നു. നബി ﷺ  ചോദിച്ചു: ഇന്നലെ നിങ്ങൾ നോമ്പനുഷ്ഠിച്ചിരുന്നുവോ? അവർ പറഞ്ഞു: ഇല്ല. നബി ﷺ  ചോദിച്ചു: നാളെ നോമ്പനുഷ്ഠിക്കാൻ നിങ്ങൾ ഉദ്ധേശിച്ചിട്ടുണ്ടോ? അവർ പറഞ്ഞു: ഇല്ല. നബി ﷺ പറഞ്ഞു: എങ്കിൽ നീ നോമ്പ് മുറിക്കുക.(ബുഖാരി: 1986)

2. ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവരുടെ ഹൃദയത്തില്‍ അല്ലാഹു സീല്‍ വെക്കും

عَنْ أَبِي الْجَعْدِ الضَّمْرِيِّ، – وَكَانَتْ لَهُ صُحْبَةٌ – أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ مَنْ تَرَكَ ثَلاَثَ جُمَعٍ تَهَاوُنًا بِهَا طَبَعَ اللَّهُ عَلَى قَلْبِهِ ‏

നബി ﷺ പറഞ്ഞു:: മൂന്നു ജുമുഅ നിസ്സാരമാക്കിക്കൊണ്ട് ഉപേക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു. (അബൂദാവൂദ് :1052 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

سَمِعَا رَسُولَ اللَّهِ صلى الله عليه وسلم يَقُولُ عَلَى أَعْوَادِ مِنْبَرِهِ ‏ :‏ لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمُ الْجُمُعَاتِ أَوْ لَيَخْتِمَنَّ اللَّهُ عَلَى قُلُوبِهِمْ ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ ‏

അബൂഹുറൈറയില്‍(റ) നിന്നും ഇബ്നുഉമറില്‍(റ) നിന്നും നിവേദനം: മിമ്പറിന്റെ പടികളില്‍ നിന്നുകൊണ്ട് നബി ﷺ പറയുന്നത് അവരിരുവരും കേട്ടു: ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവര്‍ ആ വൃത്തിയില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചുകളയും. പിന്നീട് അശ്രദ്ധരുടെ കൂട്ടത്തിലാണ് അവരകപ്പെടുക. (മുസ്ലിം:865)

3. ജുമുഅ ദിവസം സുബ്ഹി നമസ്കാരത്തില്‍ സൂറ: സജദയും (സൂറ:32) സൂറ: ഇന്‍സാനും (സൂറ:76) പാരായണം ചെയ്യല്‍ സുന്നത്താണ്. ജുമുഅ നമസ്കാരത്തില്‍ സൂറ: ജുമുഅയും (സൂറ:62) സൂറ: മുനാഫിഖൂനും (സൂറ:63) പാരായണം ചെയ്യല്‍ സുന്നത്താണ്

ഇബ്നുഅബ്ബാസില്‍ (റ) നിന്ന് നിവേദനം:നബി ﷺ വെള്ളിയാഴ്ചകളില്‍ അസ്സജദയും (സൂറ:32) ഹല്‍ അത്താഅലല്‍ ഇന്‍സാനിയും (സൂറ:76) പ്രഭാത നമസ്കാരത്തിലും, അല്‍ജുമുഅയും (സൂറ:62) അല്‍മുനാഫിഖൂനും (സൂറ:63) ജൂമുഅ നമസ്കാരത്തിലും ഓതുക പതിവായിരുന്നു. (അഹ്’മദ്)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ فِي الْجُمُعَةِ فِي صَلاَةِ الْفَجْرِ ‏{‏الم – تَنْزِيلُ‏}‏ السَّجْدَةَ وَ‏{‏هَلْ أَتَى عَلَى الإِنْسَانِ‏}‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ വെള്ളിയാഴ്ച ദിവസം സുബ്ഹി നമസ്കാരത്തില്‍ അലിഫ് ലാം മീം തന്‍സീല്‍ (സജദ) യും ഹല്‍ അത്താഅലല്‍ ഇന്‍സാനി എന്നീ രണ്ട് അദ്ധ്യായങ്ങള്‍ ഓതാറുണ്ടായിരുന്നു. (ബുഖാരി:891)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *