വിശുദ്ധ ഖുർആന്‍ പാരായണത്തിന്റെ ശ്രേഷ്ടതകള്‍

‘ഖുര്‍ആന്‍’ എന്ന വാക്കിന് ‘പാരായണം’ എന്നും, ‘പാരായണഗ്രന്ഥം’ എന്നും അ൪ത്ഥമുണ്ട്.വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം (സംസാരം) ആണ്. അത്‌ പാരായണം ചെയ്യുന്നത്‌ ഒരു ആരാധനാകർമ്മമാണ്‌.  അത് വിശുദ്ധ ഖുർആനിനോടുള്ള നമ്മുടെ ബാധ്യതയില്‍ പെട്ടതുമാണ്.മറ്റ് വചനങ്ങളേക്കാള്‍ അതിനുള്ള ശ്രേഷ്ടത, സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്റെ ശ്രേഷ്ടത പോലെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ നാവ് ഉച്ചരിക്കുന്നതില്‍ ഏറ്റവും ശ്രേഷ്ടമായത് ഖു൪ആന്‍ പാരായണമാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നവ൪ക്ക് അല്ലാഹു ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.

عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ :‏ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ

അബൂഉമാമയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)

വിശുദ്ധ ഖുർആനിന്റെ പാരായണം ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. നമസ്‌കാരം, ദാനധര്‍മം എന്നിവപോലെ സല്‍ക്കര്‍മങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രധാന കര്‍മവുമാണ് ഖുര്‍ആന്‍ പാരായണം.

ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭ

തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)

ഓരോ അക്ഷരം വായിക്കുന്നതിനും പുണ്യമുണ്ടെന്ന്‌ നബി ﷺ പഠിപ്പിച്ചത്‌ ഖുര്‍ആനിനെ പറ്റി മാത്രമാണ്‌.

عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ

ഇബ്നു മസ്ഉദില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (സുനനുത്തിര്‍മിദി:2910 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الأُتْرُجَّةِ رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ وَمَثَلُ الْمُؤْمِنِ الَّذِي لاَ يَقْرَأُ الْقُرْآنَ مَثَلُ التَّمْرَةِ لاَ رِيحَ لَهَا وَطَعْمُهَا حُلْوٌ وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ وَمَثَلُ الْمُنَافِقِ الَّذِي لاَ يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ ‏”‏ ‏.‏

അബൂ മൂസൽ അശ്അരിയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി തൃപ്തികരവുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ കാരക്ക പോലെയുമാണ്. അതിന് വാസനയില്ല, എന്നാൽ രുചി തൃപ്തികരമാണ്. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി ഉപമ തുളസിയുടേത് പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി കൈപ്പുള്ളതുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ആട്ടങ്ങ പോലെയുമാണ്. അതിന് വാസനയില്ല എന്നാൽ രുചി കൈപ്പേറിയതുമാണ്. (മുസ്ലിം:797)

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശുദ്ധ ഖുർആനിനെ കുറിച്ച് മനസ്സിലാക്കി അത് പാരായണം ചെയ്യുന്നവർ സമാദരണീയരും പുണ്യാത്മാക്കളുമായവരുടെ കൂടെയാണ്. പ്രയാസത്തോടെ തപ്പിത്തടഞ് കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നവന് രണ്ട്‌ പ്രതിഫലമുണ്ട്.(ബുഖാരി: 4937- മുസ്‌ലിം: 798)

وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലെ ഒരു പള്ളിയില്‍ വെച്ച് ഒരുമിച്ച് കൂടുകയും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ൪ അത് അന്യോനം പഠിക്കുകയുമായാല്‍ അവരുടെ മേല്‍ സകീനത്ത് (ശാന്തത) വന്നിറങ്ങുകയും റഹ്മത്ത് അവരെ ആവരണം ചെയ്യുകയും മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു തന്റെ അടുത്തുള്ളവരിൽ അവരെ അനുസ്മരിക്കുകയും ചെയ്യും. (മുസ്ലിം:2699)

عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ

ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പറഞ്ഞു: ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഉത്തമൻ. (ബുഖാരി: 5027)

عَنِ الْبَرَاءِ، قَالَ كَانَ رَجُلٌ يَقْرَأُ سُورَةَ الْكَهْفِ وَعِنْدَهُ فَرَسٌ مَرْبُوطٌ بِشَطَنَيْنِ فَتَغَشَّتْهُ سَحَابَةٌ فَجَعَلَتْ تَدُورُ وَتَدْنُو وَجَعَلَ فَرَسُهُ يَنْفِرُ مِنْهَا فَلَمَّا أَصْبَحَ أَتَى النَّبِيَّ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ فَقَالَ:‏ تِلْكَ السَّكِينَةُ تَنَزَّلَتْ لِلْقُرْآنِ

ബറാഅ്(റ) പറയുന്നു : ഒരു സ്വഹാബി സൂറത്തുല്‍ കഹ്ഫ് ഓതുകയായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ രണ്ട് പിരിച്ച കയറുകളാല്‍ കെട്ടിയ ഒരു കുതിരയുമുണ്ടായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്തു അടുത്തടുത്ത് വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലര്‍ന്നപ്പോള്‍, അദ്ദേഹം നബിﷺയുടെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: പറഞ്ഞു: അത് ശാന്തിയാണ്. അത്, ഖുര്‍ആന്‍ (പാരായണം) നിമിത്തം ഇറങ്ങി വന്നതാണ്. ( മുസ്ലിം:795)

عَنْ أُسَيْدِ بْنِ حُضَيْرٍ، قَالَ بَيْنَمَا هُوَ يَقْرَأُ مِنَ اللَّيْلِ سُورَةَ الْبَقَرَةِ وَفَرَسُهُ مَرْبُوطٌ عِنْدَهُ إِذْ جَالَتِ الْفَرَسُ فَسَكَتَ فَسَكَتَتْ فَقَرَأَ فَجَالَتِ الْفَرَسُ، فَسَكَتَ وَسَكَتَتِ الْفَرَسُ ثُمَّ قَرَأَ فَجَالَتِ الْفَرَسُ، فَانْصَرَفَ وَكَانَ ابْنُهُ يَحْيَى قَرِيبًا مِنْهَا فَأَشْفَقَ أَنْ تُصِيبَهُ فَلَمَّا اجْتَرَّهُ رَفَعَ رَأْسَهُ إِلَى السَّمَاءِ حَتَّى مَا يَرَاهَا فَلَمَّا أَصْبَحَ حَدَّثَ النَّبِيَّ صلى الله عليه وسلم فَقَالَ ‏”‏ اقْرَأْ يَا ابْنَ حُضَيْرٍ اقْرَأْ يَا ابْنَ حُضَيْرٍ ‏”‏‏.‏ قَالَ فَأَشْفَقْتُ يَا رَسُولَ اللَّهِ أَنْ تَطَأَ يَحْيَى وَكَانَ مِنْهَا قَرِيبًا فَرَفَعْتُ رَأْسِي فَانْصَرَفْتُ إِلَيْهِ فَرَفَعْتُ رَأْسِي إِلَى السَّمَاءِ فَإِذَا مِثْلُ الظُّلَّةِ فِيهَا أَمْثَالُ الْمَصَابِيحِ فَخَرَجَتْ حَتَّى لاَ أَرَاهَا‏.‏ قَالَ ‏”‏ وَتَدْرِي مَا ذَاكَ ‏”‏‏.‏ قَالَ لاَ‏.‏ قَالَ ‏”‏ تِلْكَ الْمَلاَئِكَةُ دَنَتْ لِصَوْتِكَ وَلَوْ قَرَأْتَ لأَصْبَحَتْ يَنْظُرُ النَّاسُ إِلَيْهَا لاَ تَتَوَارَى مِنْهُمْ ‏”‏‏.‏

ഉസൈദ്‌ ബ്നുഹുളൈര്‍ (റ) നിവേദനം: തന്റെ കുതിരയെ സമീപത്ത്‌ കെട്ടിക്കൊണ്ട്‌ രാത്രി അദ്ദേഹം അല്‍ബഖറ സൂറത്ത് ഓതി നമസ്കരിക്കുവാന്‍ തുടങ്ങി. അപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. ഓത്ത് നിറുത്തിയപ്പോള്‍ കുതിരയും അടങ്ങി. വീണ്ടും ഓത്ത് തുടങ്ങിയപ്പോള്‍ കുതിര ചാടാന്‍ തുടങ്ങി. അദ്ദേഹം മൌനം പാലിച്ചു. കുതിരയും അടങ്ങി. വീണ്ടും അതുപോലെ ആവര്‍ത്തിച്ചു. അവസാനം നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചു. അടുത്തിരിക്കുന്ന മകന്‍ യഹ്‌യായെ കുതിര ഉപദ്രവിച്ചേക്കുമോ എന്ന്‌ അദ്ദേഹം ഭയപ്പെട്ടു. നമസ്കാരാനന്തരം കുട്ടിയെ അവിടെനിന്നും എടുത്ത് മാറ്റി. ആകാശത്തേക്ക്‌ തലയുയര്‍ത്തി നോക്കിയപ്പോള്‍ ആകാശം കാണാന്‍ സാധിക്കുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ ചെന്ന്‌ ഈ വര്‍ത്തമാനം പറഞ്ഞു. നബി ﷺ കല്‍പിച്ചു: ഹുളൈറിന്റെ പുത്രാ! ഇനിയും പാരായണം ചെയ്തുകൊളളുക. ഹുളൈറിന്റെ പുത്രാ! നീ ഇനിയും ഖുര്‍ആന്‍ ഓതികൊളളുക. ഹുളൈര്‍ പറഞ്ഞു: പ്രവാചകരേ! എന്റെ കുട്ടി യഹ്‌യായെ കുതിര ചവിട്ടുമോ എന്നായിരുന്നു എന്റെ ഭയം. അവന്‍ അതിന്റെ അടുത്തായിരുന്നു. ഞാന്‍ എന്റ തല ഉയര്‍ത്തി. മേലോട്ടു നോക്കിയപ്പോള്‍ അവിടെ കുട പോലൊരു വസ്തു. വിളക്കുകള്‍ പോലുളള എന്തോ അതില്‍ കാണ്‍മാനുണ്ട്‌. അവിടെ നിന്നും ഞാന്‍ പോന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനെ കണ്ടില്ല. നബി ﷺ പറഞ്ഞു: ചോദിച്ചു. അതെന്താണെന്ന്‌ നിനക്കറിയുമോ? ഇല്ലെന്ന്‌ ഞാന്‍ പ്രത്യുത്തരം നല്‍കി. നബി ﷺ പറഞ്ഞു: അതു മലക്കുകളാണ്‌. നിന്റെ ഖുര്‍ആന്‍ പാരായണശബ്ദം കേട്ടു അടുത്തു വന്നതാണവര്‍ . നീ തുടര്‍ന്നും ഓതിക്കൊണ്ടിരുന്നെങ്കില്‍ വിട്ടുപോകാതെ അവര്‍ അവിടെത്തന്നെ നില്‍ക്കുകയും ജനങ്ങള്‍ പ്രഭാതത്തില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും അവര്‍ അപ്രത്യക്ഷമാകുമായിരുന്നില്ല. (ബുഖാരി:5018)

عن بريدة بن الحصيب الأسلمي: كُنتُ جالسًا عندَ النَّبيِّ ﷺ فسَمِعتُه يقولُ:……. وإنَّ القُرآنَ يَلْقى صاحِبَه يَومَ القيامةِ حين يَنشَقُّ عنه قَبرُه كالرَّجُلِ الشّاحِبِ، فيقولُ له: هل تَعرِفُني؟ فيقولُ: ما أعرِفُكَ، فيقولُ: أنا صاحِبُكَ القُرآنُ الذي أظْمأتُكَ في الهَواجِرِ، وأسْهَرتُ لَيْلَكَ، وإنَّ كُلَّ تاجِرٍ مِن وَراءِ تِجارَتِه، وإنَّك اليَومَ مِن وَراءِ كُلِّ تِجارٍة، فيُعْطى المُلْكَ بيَمينِه، والخُلْدَ بشِمالِه، ويُوضَعُ على رَأسِه تاجُ الوَقارِ، ويُكْسى والِداهُ حُلَّتينِ لا يُقوَّمُ لهما أهْلُ الدُّنيا، فيقولانِ: بِمَ كُسِينا هذا؟ فيُقال: بأخْذِ وَلَدِكما القُرآنَ، ثم يُقالُ له: اقْرَأْ واصْعَدْ في دَرَجِ الجَنَّةِ وغُرَفِها، فهو في صُعودٍ ما دامَ يَقرَأُ؛ هذًّا كان أو تَرتيلًا.

ബുറൈദത്(റ)  വില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടു: ………  തീര്‍ച്ചയായും ക്വുര്‍ആന്‍ ക്വിയാമതു നാളില്‍ ക്വബ്ര്‍ പിളര്‍ന്ന്‌ വരുമ്പോള്‍ അതിന്റെ ആളുകളെ മെലിഞ്ഞു നിറം മങ്ങിയ ഒരു മനുഷ്യനെപ്പോലെ കണ്ടു മുട്ടും. എന്നിട്ട്‌ അവനോടു ചോദിക്കും: നീ എന്നെ അറിയുമോ? അവന്‍ പറയും: ഞാന്‍ നിന്നെ അറിയുകയില്ല. അപ്പോഴവന്‍ അവനോടു (വീണ്ടും) ചോദിക്കും: നീ എന്നെ അറിയുമോ? അവന്‍ പറയും: ഞാന്‍ നിന്നെ അറിയുകയില്ല. അപ്പോഴവന്‍ പറയും: പട്ടാപ്പകലിലും പാതിരാവില്‍ നീ ഉറക്കമിളച്ചപ്പോഴും നിന്റെ ദാഹം ശമിപ്പിച്ച നിന്റെ കൂട്ടുകാരനായ ക്വുര്‍ആന്‍ ആണു ഞാന്‍. ഏതൊരു വ്യാപാരിയും അവന്റെ വ്യാപാരത്തിന്റെ പിറകിലായിരിക്കും. തീര്‍ച്ചയായും ഇന്നു നീ എല്ലാ വ്യാപാരത്തിന്റേയും പിറകില്‍ ആയിരിക്കും. എന്നിട്ട്‌ അവന്ന്‌ അവന്റെ വലതു കൈയില്‍ ആധിപത്യവും ഇടതു കൈയില്‍ അനശ്വരത്വവും നല്‍കപ്പെടും. അവന്റെ തലയില്‍ താജുല്‍ വക്വാര്‍ (ഗാംഭീരൃത്തി ന്റെ കിരീടം) അണിയിക്കപ്പെടും. അവന്റെ മാതാപി താക്കള്‍ക്ക്‌ രണ്ട്‌ ആഭരണങ്ങള്‍ അണിയിക്കപ്പെടും. ദുനിയാവിലുള്ളവര്‍ ആ രണ്ടുപേരോടും വിലമതിക്ക പ്പെടുകയില്ല. അവര്‍ രണ്ടു പേരും ചോദിക്കും: എന്തിനാണ്‌ ഞങ്ങള്‍ക്ക്‌ ഇത്‌ അണിയിക്കപ്പെട്ടത്‌? അപ്പോള്‍ പറയപ്പെടും: നിങ്ങളുടെ കുട്ടി ക്വുര്‍ആന്‍ സ്വീകരിച്ചതിനാല്‍. പിന്നീട്‌ അവനോട്‌ പറയപ്പെടും: നീ ക്വുര്‍ആന്‍ പാരായണം ചെയ്യുക. നീ സ്വര്‍ഗത്തിലെ പടികളും മുറികളും കയറിപ്പോവുക. ഈ ക്വുര്‍ആന്‍ ക്രമമായി ഓതിക്കൊണ്ടിരിക്കുന്നേടത്തോളം അവന്‍ കയറിക്കൊണ്ടേയിരിക്കും. (അഹ്മദ്)

عَنْ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ:‏ لاَ حَسَدَ إِلاَّ عَلَى اثْنَتَيْنِ، رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ، وَرَجُلٌ أَعْطَاهُ اللَّهُ مَالاً فَهْوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ

ഇബ്‌നു ഉമറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പറഞ്ഞു: രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന് ഖുര്‍ആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന് ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു.(ബുഖാരി:5025)

‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നതാണ്. എന്നല്ലാതെ അവന്റെ നന്മയില്‍ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നല്ല. മറ്റൊരു റിപ്പോ൪ട്ടില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാണ്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: لاَ حَسَدَ إِلاَّ فِي اثْنَتَيْنِ رَجُلٌ عَلَّمَهُ اللَّهُ الْقُرْآنَ فَهُوَ يَتْلُوهُ آنَاءَ اللَّيْلِ وَآنَاءَ النَّهَارِ فَسَمِعَهُ جَارٌ لَهُ فَقَالَ لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالاً فَهْوَ يُهْلِكُهُ فِي الْحَقِّ فَقَالَ رَجُلٌ لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ فَعَمِلْتُ مِثْلَ مَا يَعْمَلُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടാളുകളുടെ നിലപാടില്‍ മാത്രമാണ്‌ അസൂയാര്‍ഹം. ഒരാള്‍ക്ക്‌ അല്ലാഹു ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ രാത്രിയിലും പകല്‍ സമയങ്ങളിലും അതുപാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ തന്റെ അയല്‍വാസി അതു കേള്‍ക്കുമ്പോള്‍ ഇവന് ലഭിച്ചത്‌ പോലെയുളള അറിവ്‌ എനിക്കും ലഭിച്ചിരുന്നെങ്കില്‍ എന്ന്‌ പറയും. മറ്റൊരാള്‍ , അല്ലാഹു അവന് കുറെ ധനം നല്‍കിയിട്ടുണ്ട്‌. അവനത് സത്യമാര്‍ഗ്ഗത്തില്‍ ചിലവ്‌ ചെയ്യുന്നു. മറ്റൊരുവന്‍ അതുകാണുമ്പോള്‍ പറയും ഇന്നവന്‌ ലഭിച്ചപോലെയുളള ധനം എനിക്ക്‌ ലഭിച്ചെങ്കില്‍ നന്നായിരുന്നേനെ. അവന്‍ പ്രവര്‍ത്തിച്ചതുപോലെ എനിക്കും പ്രവര്‍ത്തിക്കാമായിരുന്നുവല്ലോ. (ബുഖാരി:5026)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)

‘ക്വബ്ര്‍ സ്ഥാനങ്ങളാക്കുക’ എന്നുവെച്ചാല്‍ ക്വബ്ര്‍ സ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്നു സാരം. ‘ക്വബ്ര്‍ സ്ഥാനങ്ങളില്‍ ഖു൪ആന്‍ പാരായണം പാടില്ലാത്തതാണ്. വീടുകളില്‍ ഖു൪ആന്‍ പാരായണം ചെയ്യാതെ അവിടം ക്വബ്ര്‍ സ്ഥാനങ്ങളാക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. ചുരുക്കത്തില്‍ വീടുകളില്‍ ഖു൪ആന്‍ പാരായണം പതിവാക്കണമെന്ന് ഈ വചനം ഓ൪മ്മിപ്പിക്കുന്നു.

قال عبد الله بن مسعود رضي الله عنه: إن أصفر البيوت الذي أصفر من كتاب الله

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: ഏറ്റവും ദരിദ്രമായ വീട് അല്ലാഹുവിന്റെ കിതാബ് ഇല്ലാതായ വീടാണ്. (مصنف إبن أبي شيبة 30024)

ശൈഖ് അബ്ദുറസാഖ് അൽ ബദർ (റഹി)പറയുന്നു :അതായത് വീടുകളിൽ വെച്ച് ഏറ്റവും നന്മയുംബറകത്തും കുറഞ്ഞ വീട് പാരായണം ചെയ്യപെടാതെ ഖുർആൻ ശൂന്യമായ വീടാണ്. അങ്ങനെ (പാരായണം ചെയ്യപ്പെടാതിരിക്കുക എന്നത്) ബറകത്തിനെ മായിച്ചു കളയുന്നതും പിശാചുക്കളെ കൊണ്ട് വരുന്നതുമായ കാര്യമാണ്.

عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: إِنَّ الْبَيْتَ لَيَتَّسِعُ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ

അബൂഹുറൈറ(റ) പറയാറുണ്ടായിരുന്നു:തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും, അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും, അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ.തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും, മലക്കുകൾ അതിനെ വെടിയുകയും, അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും, അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ. (ദാരിമി)

അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ ഏറ്റവും സഹായകകരമായ കാര്യമാണ് ഖു൪ആന്‍ പാരായണം. അത് ഏറ്റവും വലിയ ദിക്റാണ്. അല്ലാഹു മനുഷ്യനോട് സംസാരിക്കുന്നത്, അ൪ത്ഥവും ആശയവും ഗ്രഹിച്ചു കൊണ്ട് പാരായണം ചെയ്താല്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ നിലനി൪ത്താന്‍ പര്യാപ്തമായ മാ൪ഗ്ഗമാണ്.

ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﺗَﻄْﻤَﺌِﻦُّ ﻗُﻠُﻮﺑُﻬُﻢ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ۗ ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ

അതായത് വിശ്വസിക്കുകയും അല്ലാഹുവിനെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവ൪. അറിയുക, അല്ലാഹുവിനെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.(ഖു൪ആന്‍:13/28)

قال الإمام ابن رجب رحمه الله :فإن من زاد ذكره لله، وتلاوته لكتابه زاد إيمانه ، ومن ترك الذكر الواجب بلسانه نقص إيمانه.

ഇബ്നു റജബ് (റഹി) പറഞ്ഞു:ആര് അല്ലാഹുവിനെ സ്മരിക്കുന്നതും, അവന്റെ കിതാബ് പാരായണം ചെയ്യുന്നതും അധികരിപ്പിക്കുന്നുവോ, അവന്റെ ഈമാൻ വർധിക്കുന്നു.ആർ തന്റെ നാവുകൊണ്ടു ചെയ്യേണ്ട നിർബന്ധമായ ദിക്ർ ഉപേക്ഷിക്കുന്നുവോ, അവന്റെ ഈമാൻ കുറയുന്നു. (ഫത്ഹുൽബാരി)

عن عبد الملك بن عمير رحمه الله قال : «كَانَ يُقَالُ : إنَّ أَبْقَى النَّاسِ عُقُولاً قَرَأَةُ الْقُرْآنِ

അബ്ദുൽ മലിക് ബ്നു ഉമൈർ (റഹി) പറഞ്ഞു: ജനങ്ങളിൽ ഏറ്റവും കൂടുതൽ കാലം ബുദ്ധി നിലനിൽക്കുന്നവർ ഖുർആൻ ഓതുന്നയാളുകളാണ്. المصنف لابن أبي شيبة (30577)

ഇത് വിശദീകരിച്ച് ശൈഖ് അബ്ദുറസാഖ് അൽ ബദർ – ഹഫിളഹുല്ലാഹ് – പറഞ്ഞു:

أي أنهم إن فسح الله في آجالهم وأطال في أعمارهم لا يصيبهم ما يصيب عامة الناس من خرف كما قال الشعبي رحمه الله: من قرأ القرآن لم يخرف

അതായത്, അല്ലാഹു അവർക്ക് ദീർഘായുസ്സ് നൽകിയാലും വാർദ്ധക്യ കാലത്ത് സാധാരണ ആളുകളെ ബാധിക്കുന്ന പ്രായാധിക്യത്താൽ ബുദ്ധിക്കുണ്ടാകുന്ന തകരാറ് അവർക്കുണ്ടാകുകയില്ല. ഇമാം ശഅബി (റഹി) പറഞ്ഞതുപോലെ: അദ്ദേഹം പറഞ്ഞു: ഖുർആൻ പാരായണം ചെയ്യുന്നവരെ പ്രായാധിക്യത്താൽ ബുദ്ധിക്കുണ്ടാക്കുന്ന തകരാറ് ബാധിക്കുകയില്ല.

മദീനയിലെ പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ റുഹൈലി പറഞ്ഞു: ”മുന്‍ഗാമികള്‍ എങ്ങനെയാണ് ഒരു ദിവസത്തില്‍ തന്നെ അഞ്ചും ആറും ജുസ്അ് ഖുര്‍ആന്‍ ഓതിയിരുന്നത് എന്ന് നാം പലപ്പോഴും അത്ഭുതം കൂറാറുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ആ സംശയം മാറി. ഒരു കാര്യം ആളുകള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ അവര്‍ എത്ര സമയം വേണമെങ്കിലും ആ കാര്യത്തിനുവേണ്ടി ചെലവഴിക്കും എന്ന് സോഷ്യല്‍ മീഡിയ തെളിയിക്കുന്നു”.

قال أحمد الخضير حفظه الله: قال الوالد الشيخعبدالكريمالخضير : لو قرأ أحدنا كتب الدنيا كلها، لم ينل الأجر المرتب على قراءة القرآن ، فيحصل في الختمة الواحدة على أكثر من ثلاثة ملايين حسنة، وهذا أجر عظيم لا يفرط فيه إلا محروم

ഷൈഖ് അഹ്മദ് അൽ ഖുദൈർ حفظه الله പറഞ്ഞു :എന്റെ പിതാവ് ഷൈഖ് അബ്ദുൽ കരീം അൽ ഖുദൈർ പറഞ്ഞിട്ടുണ്ട് : “ഏതെങ്കിലും ഒരു വ്യക്തി ലോകത്തുള്ള മുഴുവൻ പുസ്തകങ്ങൾ വായിച്ചാലും ഖുർആൻ പാരായണത്തിന് നിശ്ചയിക്കപ്പെട്ട പ്രതിഫലം അവന്ന് ലഭിക്കുകയില്ല, ഒരു തവണ (ഖുർആൻ) പൂർണ്ണമായും പാരായണം ചെയ്യുന്നതിലൂടെ മൂന്ന് മില്യണിലധികം പ്രതിഫലമാണ് അവന്ന് ലഭിക്കുന്നത്. ഇത് വളരെ വലിയ പ്രതിഫലമാണ്. (നന്മ) തടയപ്പെട്ടവനല്ലാതെ ഇതിൽ അമാന്തം കാണിക്കുകയില്ല. (ഷെയ്ഖ് ട്വിറ്ററിൽ കുറിച്ചത്)

‏قال العلّامة ابن باز – رحمه اللّه – :الغفلةُ عن ذكر اللّه ، و عن قراءة القرآن من أسباب استيلاء الشَّياطين على الإنسان ، و كثرة الوساوس و الهموم.

ഇബ്നു ബാസ് رحمه الله പറഞ്ഞു:അല്ലാഹുവിന്റെ സ്മരണയിൽ നിന്നും, ഖുർആൻ പാരായണത്തിൽ നിന്നും അശ്രദ്ധമാകുന്നത് പിശാച് മനുഷ്യനെ കീഴ്പ്പെടുത്താനും ധാരളം ദുഷ്പ്രേരണക്കും വ്യഥകൾക്കും കാരണമായിത്തീരുന്നതാണ്. [നൂറുൻ അലദ്ദർബ്: 1950]

വിശുദ്ധ ഖ൪ആനിനെയും അതിന്റെ പാരായണത്തെയും ഇഷ്ടപ്പെട്ടവ൪ക്ക് മാത്രമേ ധാരാളമായി ഖു൪ആന്‍ പാരായണം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. അത്തരക്കാ൪ക്ക് വിശുദ്ധ ഖ൪ആന്‍ അന്ത്യനാളില്‍ ശുപാ൪ശ പറയുന്നതാണ്

عَنْ عَبْدِ اللَّهِ بْنِ عَمْرٍو أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ” الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ ، يَقُولُ : الصِّيَامُ أَيْ رَبِّ ، مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ ، فَشَفِّعْنِي فِيهِ ، وَيَقُولُ الْقُرْآنُ : مَنَعْتُهُ النَّوْمَ بِاللَّيْلِ ، فَشَفِّعْنِي فِيهِ ، قَالَ فَيُشَفَّعَانِ ” .

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: നോമ്പും ഖു൪ആനും അന്ത്യനാളില്‍ ദാസനുവേണ്ടി ശുപാ൪ശ പറയുന്നതാണ്. …….. ഖു൪ആന്‍ പറയും: ഞാന്‍ രാത്രിയില്‍ ഇയാളെ ഉറക്കില്‍ നിന്ന് തടഞ്ഞു. അതിനാല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള എന്റെ ശഫാഅത്ത് നീ സ്വീകരിക്കേണമേ. അങ്ങനെ അവ രണ്ടിന്റെയും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നതാണ്. (അഹ്മദ് – ശൈഖ് അല്‍ബാനി ഹസനുന്‍സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)

വിശുദ്ധ ഖു൪ആന്‍ പാരായണം ചെയ്യുമ്പോള്‍ അതുവഴി അല്ലാഹുവിന്റെ പ്രതിഫലം മാത്രമേ മാത്രമേ ആഗ്രഹിക്കാന്‍ പാടുള്ളൂ.

عَنْ عِمْرَانَ بْنِ حُصَيْنٍ، أَنَّهُ مَرَّ عَلَى قَاصٍّ يَقْرَأُ ثُمَّ سَأَلَ فَاسْتَرْجَعَ ثُمَّ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ قَرَأَ الْقُرْآنَ فَلْيَسْأَلِ اللَّهَ بِهِ فَإِنَّهُ سَيَجِيءُ أَقْوَامٌ يَقْرَءُونَ الْقُرْآنَ يَسْأَلُونَ بِهِ النَّاسَ ‏”‏

ഇംറാനുബ്നു ഹുസൗനിൽ (റ) നിന്ന് നിവേദനം: ഒരിക്കല്‍ ഒരു കഥാകാരന്‍ (പ്രാസംഗികന്‍) ഖുര്‍ആന്‍ ഓതുകയും പിന്നീട് ജനങ്ങളോട് സഹായം ചോദിക്കുകയും ചെയ്യുന്നതു ഇംറാന്‍ കണ്ടു. ഉടനെ അദ്ദേഹം ‘ഇസ്തിര്‍ജാഉ് ചൊല്ലി’. (انا لله وانا اليه راجعون) അദ്ദേഹം പറഞ്ഞു: നബി ﷺ  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു:ഒരാള്‍ ഖുര്‍ആന്‍ ഓതുന്നതായാല്‍, അതിന് പ്രതിഫലം അല്ലാഹുവിനോട് ചോദിച്ചുകൊള്ളട്ടെ. എന്നാല്‍, വഴിയെ ചില ജനങ്ങള്‍ വരുവാനുണ്ട്, അവര്‍, ജനങ്ങളോട് ചോദിക്കുവാനായി ക്വുര്‍ആന്‍ ഓതുന്നതാണ്. (തിര്‍മിദി:45/3167)

عن بريدة، قال: قال رسول الله صلى الله عليه وسلم: من قرأ القرآن يتأكل به الناس، جاء يوم القيامة ووجهه عظم ليس عليه لحم

ബുറയ്ദയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും ജനങ്ങളില്‍ നിന്നും വല്ലതും തിന്നുവാനായി (ജനങ്ങളില്‍ നിന്നും പ്രതിഫലം ആഗ്രഹിച്ച്) ഖുര്‍ആന്‍ ഓതുന്നതായാല്‍ ക്വിയാമത്തുനാളില്‍, അവന്‍ മുഖത്തു മാംസമില്ലാതെ എല്ലുമാത്രമായിക്കൊണ്ട് വരുന്നതാണ്. (ബൈഹഖി – ശുഅബുല്‍ ഈമാന്‍)

ഉബയ്യ് (റ), ഇബ്‌നു മസ്ഊദ് (റ) എന്നീ രണ്ടു പേരും ഖു൪ആന്‍ പാരായണത്തില്‍ നൈപുണ്യം നേടിയ സ്വഹാബികളില്‍ പെട്ടവരായിരുന്നു. ഖു൪ആന്‍ വളരെ നന്നായി ഓതിയിരുന്ന മറ്റൊരു സ്വഹാബിയാണ് അബുമൂസല്‍ അശ്അരി (റ). ഒരു രാത്രി അദ്ദേഹം ഖു൪ആന്‍ പാരായണം ചെയ്യുന്നത് നബി ﷺ ചെവികൊടുത്തുകൊണ്ടിരുന്നു. പിറ്റേന്ന് അദ്ദേഹത്തോടു നബി ﷺപറഞ്ഞു:

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي مُوسَى ‏ :‏ لَوْ رَأَيْتَنِي وَأَنَا أَسْتَمِعُ لِقِرَاءَتِكَ الْبَارِحَةَ لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ

അബൂമൂസയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:ഇന്നലെ രാത്രി ഞാന്‍ തന്റെ ഓത്ത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നത് താന്‍ കണ്ടിരുന്നുവെങ്കില്‍,തീർച്ചയായും ദാവൂദ് നബിയുടെ ശബ്ദ മാധുര്യം താങ്കൾക്ക് നൽകപ്പെട്ടിരിക്കുന്നു. (മുസ്‌ലിം:793)

അപ്പോള്‍, അബൂമൂസാ (റ) പറഞ്ഞു: ‘അല്ലാഹുവാണ സത്യം! അവിടുന്ന് എന്റെ ഓത്ത് ശ്രദ്ധിച്ചു കേട്ടിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, ഞാനതു വളരെ ഭംഗിയായി ഓതിക്കാണിച്ചു തരുമായിരുന്നു’. (മുസ്‌ലിം)

ഖു൪ആന്‍ പാരായണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ശുദ്ധിയുള്ള സ്ഥലത്ത് വെച്ചായിരിക്കണം ഖു൪ആന്‍ പാരായണം ചെയ്യേണ്ടത്. ഖിബ്‌ലയെ അഭീമുഖീകരിച്ചു കൊണ്ടായിരിക്കുന്നത് നല്ലതാണ്.

ഖിബ്‌ലയുടെ ദിശയിലേക്ക് തിരിഞ്ഞ് കൊണ്ട് തന്നെ ഖുർആൻ ഓതണമെന്നുണ്ടോ?

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു:

ليس بواجب لا، يقرأ حيث كان وجهه، القبلة أفضل إذا استقبلها أفضل، ولا حرج عليه أن يقرأ ووجهه إلى غير القبلة لا حرج في ذلك. نعم.

അങ്ങനെ നിർബന്ധമൊന്നുമില്ല. ഒരാൾക്ക് എങ്ങോട്ട് തിരിഞ്ഞും ഖുർആൻ ഓതാവുന്നതാണ്. ഇനി ഒരാൾ ഖിബ്‌ലയിലേക്ക് തിരിഞ്ഞു കൊണ്ട് ഖുർആൻ ഓതിയാൽ, അത് ഏറ്റവും നല്ല കാര്യമാണ്. എന്നാൽ, ക്വിബ്‌ലയുടെ ദിശയിലേക്ക് തിരിയാതെ ഖുർആൻ ഓതുന്നതിന് ഒരു പ്രശ്നവുമില്ല. (https://bit.ly/3iuSJrU)

ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടാണ് ഖു൪ആന്‍ പാരായണം ആരംഭിക്കേണ്ടത്.

ﻓَﺈِﺫَا ﻗَﺮَﺃْﺕَ ٱﻟْﻘُﺮْءَاﻥَ ﻓَﭑﺳْﺘَﻌِﺬْ ﺑِﭑﻟﻠَّﻪِ ﻣِﻦَ ٱﻟﺸَّﻴْﻄَٰﻦِ ٱﻟﺮَّﺟِﻴﻢِ

നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ശരണം തേടിക്കൊള്ളുക.(ഖു൪ആന്‍ : 16/98)

രക്ഷതേടല്‍ ഇന്നഇന്ന വാക്കുകളില്‍ തന്നെ ആയിരിക്കണമെന്നില്ലെങ്കിലും, നബി ﷺ യുടെ സുന്നത്തില്‍നിന്നു കൂടുതല്‍ സുപരിചിതമായി അറിയപ്പെടുന്ന വാചകം أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (അഊദു ബില്ലാഹി മിനശ്ശൈത്വാനിര്‍റജീം – ശപിക്കപ്പെട്ട പിശാചില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു) എന്നാകുന്നു. ഈ കല്‍പനയില്‍ അല്ലാഹു ഉപയോഗിച്ച വാചകത്തോടു ഏറ്റവും യോജിക്കുന്നതും അതാണ്. മനുഷ്യന്റെ ആജീവനാന്ത ശത്രുവും, അവന്റെ നന്മയില്‍ ഏറ്റവും കടുത്ത അസൂയാലുവുമാണ് പിശാച്. അവനില്‍ നിന്നുണ്ടാകാവുന്ന എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ തേടലാണ് ഈ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം.

ശൈഖ് സ്വാലിഹുൽ ഫൗസാൻ(റഹി) പറഞ്ഞു: ഖുര്‍ആന്‍ പാരായണത്തിന്റെ മര്യാദയില്‍പെട്ടതാണ്, പാരായണം തുടങ്ങുന്നതിന് മുമ്പ് ഓതുന്നവന്‍ അഭയംതേടുകയെന്നത്.അത് സൂറത്തിന്റെ ആദ്യത്തില്‍നിന്നായാലും,അല്ലെങ്കില്‍ മദ്ധ്യത്തില്‍നിന്നായാലും സമമാണ്.അവനെ തൊട്ടുള്ള ശൈത്താനെ ആട്ടിയകറ്റുന്നതിന് വേണ്ടി. കാരണം, പിശാച് പാരയണം ചെയ്യുന്നവനില്‍ അവ്യക്തതയുണ്ടാക്കുന്നതിനായ് ഹാജറാകും.ഖുര്‍ആനിന്റെ ആസ്വാദനത്തില്‍നിന്നും, ഉറ്റാലോചനയില്‍നിന്നും അവനെ അശ്രദ്ധയിലാക്കുന്നതിന് വേണ്ടി. التعليق والبيان على كتاب الفرقان – ٢٤

ശൈഖ് ഇബ്നു ഉഥൈമീന്‍ (റഹി) പറഞ്ഞു: മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുംമ്പോള്‍ രണ്ട് കാര്യങ്ങളാല്‍ പരീക്ഷിക്കപ്പെടും. ഒന്നുകില്‍ പാരയണത്തില്‍ ഉറച്ച് നില്‍ക്കാത്ത വിധത്തിലുള്ള മടി, അല്ലെങ്കില്‍ ഉറ്റാലോചന ഇല്ലാതാവുക. നീ ശൈത്ത്വാനില്‍നിന്ന് അല്ലാഹുവിനോട് കാവല്‍ തേടുംമ്പോള്‍, അല്ലാഹു അവനില്‍നിന്ന്നി നക്ക് സംരക്ഷണം നല്‍കും. പാരായണത്തില്‍ ഉറച്ച് നില്‍ക്കാനും, ഉറ്റാലോചിക്കാനും നീ തൗഫീക്ക്ല ഭിച്ചവനാവുകയും ചെയ്യും. شرح بلوع المرام ٢/ ٥٠

അല്ലാഹുവിന്റെ തിരുനാമത്തിലാണ് ഖു൪ആന്‍ പാരായണം ആരംഭിക്കേണ്ടത്. ﺑِﺴْﻢِ ٱﻟﻠَّﻪِ ٱﻟﺮَّﺣْﻤَٰﻦِ ٱﻟﺮَّﺣِﻴﻢِ – ബിസ്മില്ലാഹി റപരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ – എന്നു പറയുന്നതാണ് ഇതിന്റെ ശരിയായ രൂപം.

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:ഖുര്‍ആന്‍ പാരായണം തുടങ്ങുമ്പോഴും, സൂറത്തുകളുടെ ആരംഭത്തിലും -ഫാത്തിഹയുടെ ആരംഭത്തില്‍ വിശേഷിച്ചും- ‘ബിസ്മി’ചൊല്ലല്‍ ആവശ്യമാകുന്നു. നബി നബി ﷺക്ക് അവതരിച്ച ഒന്നാമത്തെ ഖുര്‍ആന്‍ വചനം اقرأ باسم ربك الذي خلق (നീ നിന്റെ റബ്ബിന്റെ നാമത്തില്‍ വായിക്കുക) എന്നായിരുന്നു. റബ്ബിന്റെ നാമത്തില്‍ ആരംഭിക്കുന്നതിന്റെ പ്രാവര്‍ത്തിക രൂപം ‘ബിസ്മി’ മുഖേന നമുക്ക് നബി ﷺ കാട്ടിത്തന്നിട്ടുമുണ്ട്. നബി ﷺ യുടെ ഖുര്‍ആന്‍ പാരായണത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, തിരുമേനി പാരായണം ചെയ്തിരുന്നത് നീട്ടി നീട്ടിക്കൊണ്ടായിരുന്നുവെന്ന് അനസ് (റ) പ്രസ്താവിച്ചതായും, അനന്തരം അദ്ദേഹം ‘ബിസ്മില്ലാഹി’ എന്നും, ‘അര്‍-റഹ്മാനി’ എന്നും, ‘അര്‍-റഹീം’ എന്നും നീട്ടി നീട്ടിക്കൊണ്ട് ചൊല്ലിക്കാട്ടിയതായും ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു. തിരുമേനി ബിസ്മിയോടുകൂടിയാണ് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നതെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. കൂടാതെ ഉമ്മുസലമയില്‍ (റ) നിന്ന് അഹ്മദ്, അബൂദാവൂദ്, ഹാകിം (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍, തിരുമേനിയുടെ ഓത്ത്, മുറിച്ചു മുറിച്ചു കൊണ്ടായിരുന്നുവെന്ന് (ആയത്തുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ഓതാതെ) അവര്‍ പറഞ്ഞതായും, ബിസ്മിയും ഫാതിഹയിലെ രണ്ട് ആയത്തുകളും ഓതിക്കൊണ്ട് അതിനവര്‍ ഉദാഹരണം കാട്ടിക്കൊടുത്തതായും വന്നിരിക്കുന്നു. ഖുര്‍ആന്‍ പാരായണവേളയില്‍ മാത്രമല്ല, നല്ലതും വേണ്ടെപ്പട്ടതുമായ ഏതൊരുകാര്യം തുടങ്ങുമ്പോഴും അത് അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കേണ്ടതാണെന്ന് അഥവാ ബിസ്മിയോടുകൂടി തുടങ്ങണമെന്ന് നബി ﷺയുടെ ചര്യയില്‍നിന്ന് പൊതുവില്‍ അറിയപ്പെട്ട ഒരു സംഗതിയാകുന്നു.(അമാനി തഫ്സീ൪ : മുഖവുരയില്‍ നിന്ന്)

ഖു൪ആന്‍ പാരായണം ചെയ്യുമ്പോള്‍ അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന ചിന്ത ഗൌരവമായി ഉണ്ടാകേണ്ടതാണ്. മറ്റ് ഏതെങ്കിലും ഗ്രന്ഥങ്ങളെ പോലെയോ മറ്റോ ഖു൪ആനെ കാണാന്‍ പാടില്ല.

ﻭَٱﻟﺴَّﻤَﺎٓءِ ﺫَاﺕِ ٱﻟﺮَّﺟْﻊِ ﻭَٱﻷَْﺭْﺽِ ﺫَاﺕِ ٱﻟﺼَّﺪْﻉِ ﺇِﻧَّﻪُۥ ﻟَﻘَﻮْﻝٌ ﻓَﺼْﻞٌ ﻭَﻣَﺎ ﻫُﻮَ ﺑِﭑﻟْﻬَﺰْﻝِ

ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.തീര്‍ച്ചയായും ഇത് (ഖു൪ആന്‍) നിര്‍ണായകമായ ഒരു വാക്കാകുന്നു.ഇതു തമാശയല്ല.(ഖു൪ആന്‍:86/11-14)

ഖു൪ആന്‍ ധൃതിയില്‍ പാരായണം ചെയ്യാതെ തജ്’വീദിന്റെ നിയമം പാലിച്ച് സാവകാശമാണ് പാരായണം ചെയ്യേണ്ടത്.

ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً

…. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.(ഖു൪ആന്‍:73/4)

ഖു൪ആന്‍ പാരായണം ചെയ്യുമ്പോള്‍ ഏറ്റവും നല്ല ശബ്ദത്തില്‍ പാരായണം ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്. അതേപോലെ ഉച്ചാരണവും , എടുപ്പും വെപ്പും, നീട്ടലും മണിക്കലുമെല്ലാം കഴിയുന്നത്ര നല്ല നിലയില്‍ ആയിരിക്കേതുണ്ട്.

عَنْ أَبِي هُرَيْرَةَ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ : مَا أَذِنَ اللَّهُ لِشَىْءٍ مَا أَذِنَ لِنَبِيٍّ حَسَنِ الصَّوْتِ بِالْقُرْآنِ يَجْهَرُ بِهِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നല്ല ശബ്ദത്തോടെ ഖുർആൻ ഓതുവാൻനബി ﷺ ക്ക് അല്ലാഹു അനുവദിച്ച പോലെ മറ്റൊന്നിനും ശബ്ദം നന്നാക്കുവാൻ അല്ലാഹു അനുവദിച്ചിട്ടില്ല. (ബുഖാരി:7544)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَمْ يَأْذَنِ اللَّهُ لِشَىْءٍ مَا أَذِنَ لِلنَّبِيِّ صلى الله عليه وسلم يَتَغَنَّى بِالْقُرْآنِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശബ്ദസൗന്ദര്യമുള്ള പ്രവാചകൻ ശ്രുതിമധുരമായി ഖുർആൻ പാരായണം ചെയ്യുന്നത് സശ്രദ്ധം ശ്രവിക്കുന്നപോലെ അല്ലാഹു മറ്റൊന്നും ശ്രവിക്കുന്നില്ല.(ബുഖാരി: 5023 – മുസ്‌ലിം: 792)

عَنْ قَتَادَةَ، قَالَ سُئِلَ أَنَسٌ كَيْفَ كَانَتْ قِرَاءَةُ النَّبِيِّ صلى الله عليه وسلم‏.‏ فَقَالَ كَانَتْ مَدًّا‏.‏ ثُمَّ قَرَأَ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ، يَمُدُّ بِبِسْمِ اللَّهِ، وَيَمُدُّ بِالرَّحْمَنِ، وَيَمُدُّ بِالرَّحِيمِ‏.‏

‏അനസ്ബ്നു മാലികില്‍‍(റ) നിന്ന് നിവേദനം: നബി ﷺ  ഖുർആൻ പാരായണം ചെയ്തിരുന്നതെങ്ങിനെയായിരുന്നുവെന്ന് അദ്ദേഹം ചോദിക്കപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു: അവിടുന്ന് നീട്ടി പാരായണം ചെയ്യും. പിന്നെ അദ്ദേഹം ഓതി: ബിസ്മില്ലാഹിർറഹ്മാനിർറഹീം’. ‘ബിസ്മില്ലാഹി’ എന്ന് നീട്ടി ഓതും, പിന്നെ ‘അർറഹ്മാനി’ എന്നതും നീട്ടിഓതും. (ബുഖാരി: 5046)

عَنْ الْبَرَاءَ، رضى الله عنه قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقْرَأُ ‏{‏وَالتِّينِ وَالزَّيْتُونِ‏}‏ فِي الْعِشَاءِ، وَمَا سَمِعْتُ أَحَدًا أَحْسَنَ صَوْتًا مِنْهُ أَوْ قِرَاءَةً‏.‏

ബറാഇല്‍(റ) നിന്ന് നിവേദനം:ഇശാ നമസ്കാരത്തിൽ നബി ﷺ ‘വത്തീനി വസ്സൈതൂൻ’ പാരായണം ചെയ്യുന്നത് ഞാൻ കേട്ടു. അതിനേക്കാൾ മനോഹരമായ ശബ്ദം മറ്റൊരാളിൽ നിന്നും ഞാൻ കേട്ടിട്ടേയില്ല.(ബുഖാരി:769)

عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ لَهُ: يَا أَبَا مُوسَى لَقَدْ أُوتِيتَ مِزْمَارًا مِنْ مَزَامِيرِ آلِ دَاوُدَ

അബൂമൂസയില്‍ (റ) നിന്ന് നിവേദനം:നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ദാവൂദിന്റെ രാഗത്തിൽ നിന്ന് നിനക്ക്‌ നൽകപ്പെട്ടിരിക്കുന്നു.(ബുഖാരി: 5048)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لَيْسَ مِنَّا مَنْ لَمْ يَتَغَنَّ بِالْقُرْآنِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഖുര്‍ആന്‍ മണിച്ച് ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല.(ബുഖാരി:7527)

രാഗാത്മകമാക്കുക എന്നല്ല, ശബ്ദം നന്നാക്കി ഉച്ചത്തില്‍ ഭംഗിയായി ഓതുകയെന്നത്രെ മണിച്ചോതുക എന്നു പറഞ്ഞതിന്റെ വിവക്ഷ.

عَنِ الْبَرَاءِ بْنِ عَازِبٍ رَضِيَ اللَّهُ عَنْهُ ، قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ

അൽബറാഅ ബ്നു ആസിബിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ശബ്ദങ്ങൾ കൊണ്ട് ഖുർആനിനെ ഭംഗിയാക്കുക. (അഹ്മദ്)

ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട ശൈലിയില്‍ തന്നെ അത് പാരായണം ചെയ്യുന്നതാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. മലക്ക് ജിബ്‌രീല്‍(അ) മുഹമ്മദ് നബി ﷺ ക്കും, അദ്ദേഹം തന്റെ അനുചരന്‍മാര്‍ക്കും അവര്‍ തങ്ങളുടെ പിന്‍ഗാമികള്‍ക്കും ഓതിക്കേള്‍പിച്ചതാണ് ആ ശൈലി. “ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക” എന്ന ഖുര്‍ആന്‍ വാക്യവും, “ഖുര്‍ആനിനെ നിങ്ങളുടെ ശബ്ദം കൊണ്ട് അലങ്കരിക്കുക” എന്ന നബിവചനവും ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തിന്റെ അനിവാര്യത വ്യക്തമാക്കുന്നു. ഖുര്‍ആന്‍ പാരായണത്തിനായി അതിന്റെ നിയമങ്ങള്‍ പഠിക്കലും അതനുസരിച്ച് പാരായണം ചെയ്യലും നിര്‍ബന്ധമാണെന്നും ചുരുക്കം.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا

അബ്ദുല്ലാഹിബ്‌നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആനിന്റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്റെ താവളം. (തിര്‍മിദി:2914)

അതായത്, ഇഹത്തില്‍ വെച്ച് ഓതിയിരുന്ന പോലെ സാവകാശത്തില്‍ നന്നാക്കിക്കൊണ്ടുള്ള ഓത്ത് എത്ര ദീര്‍ഘിച്ചു പോകുന്നുവോ അതനുസരിച്ച് സ്വര്‍ഗത്തില്‍ ഉന്നത പദവികള്‍ അവര്‍ക്കു ലഭിക്കുമെന്ന് സാരം. ഖുര്‍ആന്‍ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുള്ള പ്രോത്സാഹനമാണ് ഈ ഹദീഥില്‍ ഉള്ളത്.

عن أبي موسى أن رسول اللّٰه ﷺ قال: تَعاهَدُوا هذا القُرْآنَ، فَوالذي نَفْسُ مُحَمَّدٍ بيَدِهِ لَهُو أشَدُّ تَفَلُّتًا مِنَ الإبِلِ في عُقُلِها

അബൂ മൂസാ رضي الله عنه പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞിരിക്കുന്നു: ഈ ഖുർആനുമായി നിങ്ങൾ നിരന്തരബന്ധം പുലർത്തുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം; അത് കെട്ടിയിട്ട ഒട്ടകത്തെക്കാൾ വേഗം വിട്ടുപോകുന്ന ഒന്നാണ്. (ബുഖാരി,മുസ്ലിം)

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി  رحمه الله പറഞ്ഞു:ഓടിപ്പോകുമെന്ന് ഭയപ്പെടുന്ന ഒട്ടകത്തെ കെട്ടിയിടുന്നതിനോടാണ് നബി ﷺ ഖുർആൻ പഠിക്കുന്നതിനെയും അതിന്റെ പാരായണം നിലനിർത്തുന്നതിനെയും ഉപമിച്ചത്. ഖുർആനുമായുള്ള നിരന്തരബന്ധം നിലനിൽക്കുന്നിടത്തോളം ഹിഫ്ദും നിലനിൽക്കും. ഒട്ടകത്തെ കെട്ടിയിട്ട കാലത്തോളം അത് അവിടെത്തന്നെ ഉണ്ടാകും എന്നതുപോലെ. നബി ﷺ ഒട്ടകത്തെ തന്നെ ഉദാഹരണമായി എടുത്തുപറയാനുള്ള കാരണം, വളർത്തുമൃഗങ്ങളിൽ വിട്ടുപൊയ്ക്കളയുന്ന സ്വഭാവം ഏറ്റവുമധികമുള്ളത് ഒട്ടകത്തിനാണ് എന്നതുകൊണ്ടാണ്. ഒട്ടകം ഓടിപ്പോയാൽ അതിനെ തിരിച്ചുപിടിക്കാൻ പ്രയാസവുമാണ്. (ഫത്ഹുൽബാരി:79/9)

ധാരാളം ഓതിതീര്‍ക്കുകയെന്ന നിലക്കു ഖുര്‍ആന്‍ പാരായണം ചെയ്യരുത്. ഓതുന്ന ഭാഗം ഉന്മേഷത്തോടും ഹൃദയ സാന്നിദ്ധ്യത്തോടും കൂടി ഓതണം. ശബ്ദം ഉയ൪ത്തിയും ശബ്ദം താഴ്ത്തിയും ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്.

عَنْ جُنْدَبِ بْنِ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: اقْرَءُوا الْقُرْآنَ مَا ائْتَلَفَتْ قُلُوبُكُمْ، فَإِذَا اخْتَلَفْتُمْ فَقُومُوا عَنْهُ

ജുൻദുബ്നു അബ്ദില്ലയിൽ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ ഹൃദയങ്ങള്‍ക്കു ഖുര്‍ആനുമായി ഇണക്കമുള്ളപ്പോള്‍ നിങ്ങളത് ഓതിക്കൊള്ളുവിന്‍. നിങ്ങള്‍ക്കു ഇണക്കക്കേടുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിയാക്കി എഴുന്നേറ്റുപോയിക്കൊള്ളുവിന്‍. (ബുഖാരി:5060)

ഗുദെയ്ഫ് ഇബ്നു ഹാരിഥ് (റ) ആയിശയുടെ(റ) അടുക്കൽ വന്നുകൊണ്ട് ചോദിച്ചു:

‏ قُلْتُ أَرَأَيْتِ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَجْهَرُ بِالْقُرْآنِ أَمْ يَخْفِتُ بِهِ قَالَتْ رُبَّمَا جَهَرَ بِهِ وَرُبَّمَا خَفَتَ ‏.‏ قُلْتُ اللَّهُ أَكْبَرُ الْحَمْدُ لِلَّهِ الَّذِي جَعَلَ فِي الأَمْرِ سَعَةً ‏.‏

അല്ലാഹുവിന്റെ റസൂൽ ﷺ ഖുർആൻ പാരായണം കൊണ്ട് ശബ്ദം ഉയർത്തുമായിരുന്നോ അതോ ശബ്ദം താഴ്ത്തുമായിരുന്നോ? ആയിശ(റ) പറഞ്ഞു: ചിലപ്പോൾ ശബ്ദം ഉയർത്തും, ചിലപ്പോൾ ശബ്ദം താഴ്ത്തും. ഞാൻ പറഞ്ഞു: അല്ലാഹു അക്ബർ, ഈ കാര്യത്തിൽ വിശാലത നിശ്ചയിച്ച അല്ലാലാവിന് മാത്രമാകുന്നു സർവ്വസ്തുതിയും. (അബൂദാവൂദ് : 226 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

എന്നാൽ പള്ളിയിൽ വെച്ച് ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദം ഉയർത്തിക്കൊണ്ട്, നമസ്കരിച്ചു കൊണ്ടിരിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പാടുള്ളതല്ല.

عَنْ أَبِي سَعِيدٍ، قَالَ ‏:‏ اعْتَكَفَ رَسُولُ اللَّهِ صلى الله عليه وسلم فِي الْمَسْجِدِ فَسَمِعَهُمْ يَجْهَرُونَ بِالْقِرَاءَةِ، فَكَشَفَ السِّتْرَ وَقَالَ ‏:‏ ‏”‏ أَلاَ إِنَّ كُلَّكُمْ مُنَاجٍ رَبَّهُ فَلاَ يُؤْذِيَنَّ بَعْضُكُمْ بَعْضًا، وَلاَ يَرْفَعْ بَعْضُكُمْ عَلَى بَعْضٍ فِي الْقِرَاءَةِ ‏”‏ ‏.‏ أَوْ قَالَ ‏:‏ ‏”‏ فِي الصَّلاَةِ ‏”‏

അബൂസഈദില്‍ ഖുദ്രിയില്‍ (റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു: നബി ﷺ പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നു. അപ്പോള്‍ ആളുകള്‍ ഖു൪ആന്‍ പാരായണം കൊണ്ട് ശബ്ദം ഉയ൪ത്തുന്നത് കേട്ടു. നബി ﷺ  മറ നീക്കുകയും (ഇപ്രകാരം) പറയുകയും ചെയ്തു: അറിയുക, നിങ്ങളില്‍ എല്ലാവരും തന്റെ രക്ഷിതാവിനോട് രഹസ്യ സംഭാഷണം നടത്തുന്നവരാണ്. അതിനാല്‍ നിങ്ങളില്‍ ചില൪ ചിലരെ ഉപദ്രവിക്കുകയോ ചില൪ ചിലരേക്കാള്‍ ഖു൪ആന്‍ പാരായണത്തില്‍ അല്ലെങ്കില്‍ നമസ്കാരത്തില്‍ ശബ്ദം ഉയ൪ത്തുകയോ ചെയ്യരുത്. (അബൂദാവൂദ് :1332 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നമസ്കാരത്തില്‍ ഖു൪ആന്‍ പാരായണം ചെയ്യുന്നതും ഏറെ ശ്രേഷ്ടകരമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَيُحِبُّ أَحَدُكُمْ إِذَا رَجَعَ إِلَى أَهْلِهِ أَنْ يَجِدَ فِيهِ ثَلاَثَ خَلِفَاتٍ عِظَامٍ سِمَانٍ ‏”‏ ‏.‏ قُلْنَا نَعَمْ ‏.‏ قَالَ ‏”‏ فَثَلاَثُ آيَاتٍ يَقْرَأُ بِهِنَّ أَحَدُكُمْ فِي صَلاَتِهِ خَيْرٌ لَهُ مِنْ ثَلاَثِ خَلِفَاتٍ عِظَامٍ سِمَانٍ ‏”‏ ‏.‏

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം :നബി ﷺ ചോദിച്ചു: ‘നിങ്ങളില്‍ ഒരുവന്‍ തന്റെ വീട്ടുകാരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍, തടിച്ചു കൊഴുത്ത ഗര്‍ഭിണികളായ മൂന്ന് ഒട്ടകങ്ങളെ അവിടെ കണ്ടുകിട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരിക്കുമോ?’. ഞങ്ങള്‍ ഉത്തരം പറഞ്ഞു: ‘അതെ’. അപ്പോള്‍ നബി ﷺ പറഞ്ഞു:എന്നാല്‍, നിങ്ങളൊരാള്‍ നമസ്‌കാരത്തില്‍ ഓതുന്ന മൂന്ന് ആയത്തുകള്‍, മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന്നു ഗുണമേറിയതാണ്. (മുസ്ലിം:802)

ﺃَﻗِﻢِ ٱﻟﺼَّﻠَﻮٰﺓَ ﻟِﺪُﻟُﻮﻙِ ٱﻟﺸَّﻤْﺲِ ﺇِﻟَﻰٰ ﻏَﺴَﻖِ ٱﻟَّﻴْﻞِ ﻭَﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ۖ ﺇِﻥَّ ﻗُﺮْءَاﻥَ ٱﻟْﻔَﺠْﺮِ ﻛَﺎﻥَ ﻣَﺸْﻬُﻮﺩً

സൂര്യന്‍ (ആകാശമദ്ധ്യത്തില്‍ നിന്ന്‌) തെറ്റിയത് മുതല്‍ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നമസ്കാരവും (നിലനിര്‍ത്തുക) തീര്‍ച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു.(ഖു൪ആന്‍:17/78)

രാത്രിയില്‍ അല്ലാഹുവിന് വിധേയപ്പെട്ട് ദിവ്യസൂക്തങ്ങള്‍ പാരായാണം ചെയ്യുന്നത് ഏറെ ശ്രേഷ്ടകരമാണ്.

عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي السَّائِبُ بْنُ يَزِيدَ، أَنَّ شُرَيْحًا الْحَضْرَمِيَّ، ذُكِرَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ ذَاكَ رَجُلٌ لاَ يَتَوَسَّدُ الْقُرْآنَ ‏”‏ ‏.‏

ഒരിക്കല്‍ പ്രവാചക സദസ്സില്‍ ശുറൈഹ് ഹദറമി(റ) സ്മരിക്കപ്പെട്ടു. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ആ മനുഷ്യന്‍ ക്വുര്‍ആന്‍ തലയണയാക്കിയിരുന്നില്ല. (പാരായാണം ചെയ്യുമ്പോള്‍ ഉറങ്ങുമായിരുന്നില്ല). (നസാഇ:1783)

അ൪ത്ഥവും ആശയവും അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുമെന്നാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്. എങ്കിലും സാമാന്യമായെങ്കിലും ഖുര്‍ആനിന്റെ അര്‍ത്ഥം ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അ൪ത്ഥവും ആശയവും അറിയാതെ ഓതിയാലും പ്രതിഫലം ലഭിക്കുമെങ്കിലും അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നത് ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല.

ﻛِﺘَٰﺐٌ ﺃَﻧﺰَﻟْﻨَٰﻪُ ﺇِﻟَﻴْﻚَ ﻣُﺒَٰﺮَﻙٌ ﻟِّﻴَﺪَّﺑَّﺮُﻭٓا۟ ءَاﻳَٰﺘِﻪِۦ ﻭَﻟِﻴَﺘَﺬَﻛَّﺮَ ﺃُﻭ۟ﻟُﻮا۟ ٱﻷَْﻟْﺒَٰﺐِ

നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖു൪ആന്‍:39/29)

ഖു൪ആനിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി ചിന്തിച്ചു നോക്കണമെങ്കില്‍ അ൪ത്ഥവും ആശയവും ചിന്തിച്ചു് പാരായണം ചെയ്യുകതന്നെ വേണം. വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ചുള്ള പാരായണമായിരുന്നു സ്വലഫുകളുടേത്. ഈമാന്‍ വര്‍ദ്ധിക്കുന്നതിലും ഹൃദയത്തെ സജ്ജീവമാക്കുന്നതിനും സഹായകമായതായിരുന്നു അവരുടെ പാരായണം.

ഇമാം ത്വബ്‌രി(റഹി) പറഞ്ഞു: വിശുദ്ധ ക്വുര്‍ആനിന്‍റെ വ്യാഖ്യാനം അറിയാതെ പാരായണം ചെയ്യുന്നവരുടെ വിഷയത്തില്‍ എനിക്ക് അതിശയം തോന്നുന്നു, അവര്‍ക്ക് എങ്ങനെയാണ് അതിന്‍റെ പാരായണ മാധുര്യം ആസ്വധിക്കാനാവുന്നത്.(മുഉജമല്‍ ഉദബാഅ് 18/63)

ശൈഖ് ഇബ്നു ബാസ് (റബി) പറഞ്ഞു: ചിലര്‍ അല്ലാഹുവിനോടുള്ള പ്രാര്‍ത്ഥനയില്‍ കരയും, (എന്നാല്‍) അല്ലാഹുവിന്റെ ഖുര്‍ആന്‍ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ കരയുകയുമില്ല. (ഇങ്ങനെയുള്ളവര്‍) തന്റെ നഫ്സിനെ ചികില്‍സിക്കല്‍ അനിവാര്യമാണ്. ഖുര്‍ആന്‍ പാരായണത്തിലുള്ള ഭയഭക്തി അവന്റെ പ്രാര്‍ത്‌ഥനയിലുള്ള ഭയഭക്തിയേക്കാള്‍ ഏറ്റവും മഹത്തമേറിയതാകുന്നു. (ഫത്താവ -11/34)

അധികമാളുകളും വര്‍ഷത്തിലൊരിക്കല്‍, റമദാന്‍ മാസത്തിലല്ലാതെ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നില്ല. പാരായണം ചെയ്യുന്നവരില്‍ തന്നെയും ധാരാളം പേ൪ എല്ലാ ദിവസവും ഒരു ദിനചര്യയെന്നോണം അത് നി൪വ്വഹിക്കുന്നില്ല. ദൃശ്യശ്രവണ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സമയം ചെലവഴിച്ചും മറ്റും അവര്‍ കഴിഞ്ഞുകൂടുന്നു. ഒരു നിമിഷമെങ്കിലും വിശുദ്ധ ക്വുര്‍ആന്‍ വായിച്ച് ചിന്തിക്കുന്നതിന് അവരുടെ ഹൃദയങ്ങള്‍ തുടിക്കുന്നില്ല. ഇത്തരക്കാരെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക

أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ

അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.(ഖു൪ആന്‍:39/23)

قال شيخ الإسلام ابن تيمية -رحمه الله-: ما رأيت شيئاً يغذي العقل والروح ويحفظ الجسم ويضمن أكثر من إدامة النظر في كتاب الله تعالى.

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ: (റഹിമഹുല്ലാഹ്) പറഞ്ഞു:അല്ലാഹുവിന്റെ കിതാബ് പതിവായി നോക്കി (ഓതുന്നതിനെക്കാൾ) അധികമായി ബുദ്ധിക്കും, ആത്മാവിനും വികാസം തരുന്നതും ശരീരത്തിന് സംരക്ഷണവും ഉറപ്പും തരുന്നതുമായ മറ്റൊരു സംഗതിയും ഉള്ളതായി എനിക്കറിയില്ല. (മജ്മൂഉൽ ഫതാവ)

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴുള്ള നബിചര്യയില്‍ പെട്ടതാണ്, ചില ആയത്ത് പാരായണം ചെയ്തുകഴിയുമ്പോള്‍ പാരായണം നി൪ത്തിവെച്ച് സുജൂദ് ചെയ്യുകയെന്നുള്ളത്.ഇത് سجود التلاوة (പാരായണത്തിന്റെ സുജൂദ്‌) എന്നാണ് അറിയപ്പെടുന്നത്. ഖു൪ആന്‍ പാരായണം ചെയ്യുമ്പോള്‍ തിലാവത്തിന്റെ സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകള്‍ എത്തുമ്പോള്‍ സുജൂദ് ചെയ്യാന്‍ ശ്രദ്ധിക്കണം.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ عَلَيْنَا السُّورَةَ فِيهَا السَّجْدَةُ، فَيَسْجُدُ وَنَسْجُدُ، حَتَّى مَا يَجِدُ أَحَدُنَا مَوْضِعَ جَبْهَتِهِ‏.‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: സുജൂദ് ചെയ്യേണ്ട സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില സൂറത്തുകള്‍ ഞങ്ങളുടെ മുമ്പില്‍ വെച്ച് നബി ﷺ ഓതാറുണ്ടായിരുന്നു. അന്നേരം നബി ﷺ സുജൂദ് ചെയ്യും. അപ്പോള്‍ ഞങ്ങളും സുജൂദ് ചെയ്യും. ചിലപ്പോള്‍ ചിലര്‍ക്ക് നെറ്റി നിലത്ത് വെക്കാന്‍ പോലും സ്ഥലം ലഭിക്കാറില്ല. (ബുഖാരി:1075)

سجدة التلاوة صلاة، فيجب أن تستر لها العورة، وأن يتطهر ويستقبل القبلة لها، والمرأة إذا أرادت أن تسجد تلبس جلبابها لتستر عورتها وهي عورة الصلاة، وعلى هذا المذاهب الأربعة، وأجمع العلماء على ذلك، حكى الإجماع ابن عبد البر وابن قدامة، وغيرهم. ووقفت على ستة من أهل العلم حكوا الإجماع على هذا، وفتاوى الصحابة تدل على هذا، كابن عمر وأبي أمامة -رضي ال له عنهم-.

അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു:ഖുർആൻ പാരായണത്തിന്റെ (തിലാവത്ത്) സുജൂദ് ഒരു നിസ്കാരം തന്നെയാണ്. അതിന് ഔറത്ത് മറയ്ക്കലും, ശുദ്ധിയുണ്ടായിരിക്കലും, ഖിബ്’ലയെ മുന്നിടലും നിർബന്ധമാണ്. ഇനി സ്ത്രീയാണ് സുജൂദ് ചെയ്യാൻ ഉദ്ദേശിച്ചതെങ്കിലും ഔറത്ത് മറയ്ക്കാൻ ജിൽബാബ് (മൂടുപടം) ധരിക്കേണ്ടതാണ്. നിസ്കാരത്തിന്റെ അതേരീതിയിൽ ഔറത്ത് മറയ്ക്കണം. നാലു മദ്ഹബുകളിലും ഇതാണഭിപ്രായം. പണ്ഡിതന്മാർ ഈ വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു … ഇബ്നു ഉമർ, അബൂ ഉമാമرضي الله عنهم എന്നിവരെപ്പോലുള്ള സ്വഹാബിമാർ നൽകിയ ഫത്’വകളും ഇതാണറിയിക്കുന്നത്. (ശൈഖിന്റെ ട്വിറ്ററിൽ നിന്നും)

ഖു൪ആന്‍ പാരായണക്കാർ പ്രത്യേകം ശ്രദ്ധിക്കുക

ٱﻟَّﺬِﻳﻦَ ءَاﺗَﻴْﻨَٰﻬُﻢُ ٱﻟْﻜِﺘَٰﺐَ ﻳَﺘْﻠُﻮﻧَﻪُۥ ﺣَﻖَّ ﺗِﻼَﻭَﺗِﻪِۦٓ ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﺆْﻣِﻨُﻮﻥَ ﺑِﻪِۦ ۗ ﻭَﻣَﻦ ﻳَﻜْﻔُﺮْ ﺑِﻪِۦ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﺨَٰﺴِﺮُﻭﻥَ

നാം ഈ വേദഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.(ഖു൪ആന്‍:2/121)

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു:വേദഗ്രന്ഥത്തിന്റെ പാരായണം മുറപ്രകാരമായിരിക്കുക എന്ന്പറഞ്ഞത് വളരെ ശ്രദ്ധാര്‍ഹമാകുന്നു. ഖുര്‍ആനെ വേദഗ്രന്ഥമായി അംഗീകരിച്ച മുസ്‌ലിംകള്‍ വിശേഷിച്ചും ശ്രദ്ധിക്കേണ്ടുന്ന ഒരു സംഗതിയാണിത്. നൂറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തെ ബാധിച്ചുകൊണ്ടിരിക്കുന്നതും, കാലംചെല്ലുംതോറും അവരില്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നതുമായ എല്ലാ അധഃപതനങ്ങള്‍ക്കും കാരണം, മുസ്‌ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യാത്തതല്ല, അത് അതിന്റെ മുറപ്രകാരമല്ലാത്തത് മാത്രമാണ്. ഒന്നാമതായി അര്‍ത്ഥവും ആശയവും മനസ്സിലാക്കണം. അതുകൊണ്ടായില്ല. ചിന്തിച്ചും മനസ്സിരുത്തിയുംകൊണ്ടും, അല്ലാഹുവിന്റെ വചനമാണതെന്നും, മനുഷ്യന്റെ സകല നന്‍മക്കുമുള്ള ഏക നിദാനവുമാണെതെന്നുമുള്ള ബോധത്തോടുകൂടിയും ആയിരിക്കണം. അതിന്‍റെ വിധി വിലക്കുകളും ഉപദേശനിര്‍ദ്ദേശങ്ങളും അപ്പടി സ്വീകരിക്കുവാനുള്ള പൂര്‍ണസന്നദ്ധതയും മനസ്സുറപ്പും ഉണ്ടായിരിക്കണം. അതിന്റെ നേര്‍ക്കുനേരെയുള്ള ആശയങ്ങള്‍ക്കുമുമ്പില്‍ സ്വന്തം താല്‍പര്യങ്ങളും അഭിപ്രായ ങ്ങളുമെല്ലാം ബലികഴിക്കുവാനുള്ള കരളുറപ്പും വേണം. അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചും ആവേശം വെച്ചുകൊണ്ടും, അവന്റെ താക്കീതുകളെ സൂക്ഷിച്ചും ഭയന്നുംകൊണ്ടുമായിരിക്കണം. ഉററാലോചനയോടും ഭയഭക്തിയോടും കൂടിയുമായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്. (അമാനി തഫ്സീ൪ : ഖു൪ആന്‍ :2/21 ന്റെ വിശദീകരണത്തില്‍ നിന്ന്)

ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സ്വയംതന്നെ ഒരു പുണ്യകര്‍മ്മമാകുന്നു. അതിലടങ്ങിയ തത്വങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായ വശങ്ങള്‍ മനസ്സിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ്‌ വായനയുടെ ആവശ്യം. അതു പ്രവര്‍ത്തനത്തിലും, പ്രയോഗത്തിലും വരുത്തുകയാണ് അതിന്‍റെ പരമമായ ലക്ഷ്യം. (അമാനി തഫ്സീ൪ : ഖു൪ആന്‍ :29/45 ന്റെ വിശദീകരണത്തില്‍ നിന്ന്)

ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിലെ പ്രാ൪ത്ഥന

سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللهُ أَحْسَنُ الْخَالِقِينَ

സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി, ഫതബാറകല്ലാഹു അഹ്സനുല്‍ ഖാലികീന്‍

എന്റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്‍റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു. സൃഷ്ടിക്കുന്നതില്‍ അത്യുത്തമനായ അല്ലാഹു എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു.

عَنْ عَائِشَةَ، – رضى الله عنها – قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ فِي سُجُودِ الْقُرْآنِ بِاللَّيْلِ يَقُولُ فِي السَّجْدَةِ مِرَارًا ‏ :‏ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നബി(സ്വ) രാത്രിയിലെ ഖു൪ആന്‍ പാരായണത്തില്‍ സുജൂദില്‍ നബി  سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ എന്ന് പ്രാ൪ത്ഥിച്ചിരുന്നു. (അബൂദാവൂദ് :1414 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഖു൪ആന്‍ പാരായണത്തിന്റെ സുജൂദിലെ മറ്റൊരു പ്രാ൪ത്ഥന ഇപ്രകാരമാണ്.

اَللهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْراً ، وَضَعْ عَنِّي بِهَا وِزْراً ، وَاجْعَلْهَا لِي عِنْدَكَ ذُخْراً ، وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ

അല്ലാഹുമ്മ ക്തുബ് ലീ ബിഹാ ഇന്‍ദക അജ്റന്‍, വളഅ് അന്നീ ബിഹാ വിസ്റന്‍, വജ്അല്‍ഹാ ലീ ഇന്‍ദക ദുഹ്റന്‍, വതക്വബ്ബല്‍ഹാ മിന്നീ കമാ തക്വബ്ബല്‍ത‍ഹാ മിന്‍ അബ്ദിക ദാവൂദ്

അല്ലാഹുവേ, എനിക്ക് (ഖുര്‍ആന്‍ പാരായണത്തിലെ സുജൂദ് ചെയ്തതിനും മറ്റും) നിന്റെ അടുത്ത് പ്രതിഫലം രേഖപ്പെടുത്തേണമേ. എന്നില്‍ നിന്ന് പാപങ്ങള്‍ നീ മായ്ചുകളയുകയും ചെയ്യേണമേ. ഇത് നിന്റെ അടുക്കല്‍ ഒരു നിക്ഷേപമാക്കേണമേ. നീ നിന്റെ അടിമയും ആരാധകനുമായ ദാവൂദ്(അ)ല്‍ നിന്ന് ഇത് സ്വീകരിച്ചതുപോലെ നീ എന്നില്‍ നിന്നും ഇത് സ്വീകരിക്കേണമേ.

عَنِ ابْنِ عَبَّاسٍ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنِّي رَأَيْتُنِي اللَّيْلَةَ وَأَنَا نَائِمٌ كَأَنِّي أُصَلِّي خَلْفَ شَجَرَةٍ فَسَجَدْتُ فَسَجَدَتِ الشَّجَرَةُ لِسُجُودِي فَسَمِعْتُهَا وَهِيَ تَقُولُ اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا وَضَعْ عَنِّي بِهَا وِزْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ ‏.‏ قَالَ الْحَسَنُ قَالَ لِي ابْنُ جُرَيْجٍ قَالَ لِي جَدُّكَ قَالَ ابْنُ عَبَّاسٍ فَقَرَأَ النَّبِيُّ صلى الله عليه وسلم سَجْدَةً ثُمَّ سَجَدَ ‏.‏ قَالَ فَقَالَ ابْنُ عَبَّاسٍ فَسَمِعْتُهُ وَهُوَ يَقُولُ مِثْلَ مَا أَخْبَرَهُ الرَّجُلُ عَنْ قَوْلِ الشَّجَرَةِ ‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, (ഇന്നലെ) രാത്രിയില്‍ ഉറക്കത്തില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു, ഒരു മരത്തിന്റെ മുരടിലേക്ക് ഞാന്‍ നമസ്കരിക്കുന്നതായി, അങ്ങനെ (സജദയുടെ ആയത്തില്‍) ഞാന്‍ സുജൂദ് ചെയ്തു. അപ്പോള്‍ എന്നോടൊപ്പം മരവും സുജൂദ് ചെയ്തു. മരം ഇപ്രകാരം പ്രാ൪ത്ഥിക്കുന്നത് ഞാന്‍ കേള്‍ക്കുകയും ചെയ്തു. اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا وَضَعْ عَنِّي بِهَا وِزْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ ഇബ്നു അബ്ബാസ്(റ) പറയുന്നു:നബി ﷺ സജദയുടെ ആയത്ത് പാരായണം ചെയ്യുകയും ശേഷം സുജൂദ് ചെയ്യുകയും ചെയ്തു. ഇബ്നു അബ്ബാസ്(റ) പറയുന്നു: ആ വ്യക്തി മരത്തിന്റെ മൊഴിയായി പറഞ്ഞത് സുജൂദില്‍ നബി ﷺ പ്രാ൪ത്ഥിക്കുന്നതായി ഞാന്‍ കേട്ടു (തി൪മിദി:579)(ഫത്താവ നൂറുഅലദ്ദര്‍ബ്-363)

ഖുർആൻ പാരായണത്തിന് ശേഷം സ്വദഖല്ലാഹുൽ അളീം എന്ന് ചൊല്ലുന്നതിന്റെ വിധി

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (ഹഫിദഹുള്ളാഹ്) പറയുന്നു:സലഫുകളിൽ നിന്ന് അങ്ങനെയൊന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.സ്വദഖല്ലാഹുൽ അളീം എന്ന് ചൊല്ലി പാരായണം അവസാനിപ്പിക്കാൻ തെളിവൊന്നുമില്ല.

ഇബ്നു ബാസ് (റഹി) പറയുന്നു: ഖുർആൻ പാരായണത്തിന് ശേഷം സ്വദഖല്ലാഹുൽ അളീം എന്ന് ചൊല്ലൽ പലരുടെയും പതിവാണ്. പക്ഷേ, അതിനൊരു അടിസ്ഥാനവുമില്ല. സുന്നത്താണെന്ന് വിശ്വസിച്ച് ആരെങ്കിൽ അങ്ങനെ ചൊല്ലിയാൽ, അത് ബിദ്അതാകും. അതൊരു പതിവാക്കാതെ, ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.

قال الشيخ محمد بن عثيمين رحمه الله تعالى: نعم ختم تلاوة القرآن بقول صدق الله العظيم بدعة وذلك لأنه لم يرد عن النبي صلى الله عليه وسلم ولا عن أصحابه أنهم كانوا يختمون قراءتهم بقول صدق الله العظيم

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ഖുർആൻ പാരായണ ശേഷം ‘സ്വാദഖല്ലാഹുൽ അളീം, എന്ന് പറയൽ ബിദ്അത്താണ്. കാരണം നബിയിൽ നിന്നും സ്വഹാബത്തിൽ നിന്നും അവർ ഇങ്ങനെ പാരായണം അവസാനിപ്പിക്കുന്നതായി വന്നിട്ടില്ല.

വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കുന്നതിന്നും അതില്‍ പാരായണം ചെയ്യുന്നതിന്നും വുളു നിര്‍ബന്ധമാണോ ?

ചോദ്യം : വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കുന്നതിന്നും അതില്‍ പാരായണം ചെയ്യുന്നതിന്നും വുളു നിര്‍ബന്ധമാണോ ? മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് (വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാനായി വുളു എടുക്കാന്‍ കല്പിക്കേണ്ടതുണ്ടോ ?

ഇബ്നു ഉസൈമീന്‍ റഹിമഹുല്ല പറയുന്നു  : വിശുദ്ധഖുര്‍ആനില്‍ നിന്നും പാരായണം ചെയ്യുന്നതിന് വുളു ആവശ്യമില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ വുളു ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്‌. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് വിശുദ്ധഖുര്‍ആന്‍ തന്‍റെ മുമ്പില്‍ വെക്കുകയും കയ്യുറയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ചുകൊണ്ട് അതിന്‍റെ പേജുകള്‍ മറിച്ച് ഒതാവുന്നതാണ്. എന്നാല്‍ കുട്ടികളുടെ വിഷയത്തില്‍ അവര്‍ക്ക് വുളുവില്ലാതെത്തന്നെ വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാം എന്ന് ധാരാളം പണ്ഡിതന്മാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവര്‍ മുകല്ലഫീങ്ങള്‍ അല്ല എന്നതിനാലാണ് അപ്രകാരം ഇളവ് നല്‍കിയത്. മൂന്ന്‍ ആളുകളെ അല്ലാഹു വിചാരണയില്‍ നിന്നും ഒഴിച്ച് നിര്‍ത്തിയിട്ടുണ്ടല്ലോ. ( അതില്‍ പെട്ടതാണ് കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെ അവരുടെ കര്‍മ്മങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടില്ല എന്നത്). എന്നാല്‍ മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് കുട്ടികള്‍പോലും വുളു ഇല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കരുത് എന്നതാണ്. കാരണം (വുളുവോട് കൂടി വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കുന്നത്) ഖുര്‍ആനെ ആദരിക്കലാണ്. ഖുര്‍ആനിനെ ആദരിക്കല്‍ എല്ലാവര്ക്കും നിര്‍ബന്ധമാണ്‌താനും. എന്നാല്‍ (കുട്ടികളുടെ) വിഷയത്തില്‍ നമ്മള്‍ പറയുന്നത്: “അവരെക്കൊണ്ട് വുളു എടുപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ്‌ ഏറ്റവും നല്ലത് എന്നതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് സാധിക്കാതെ വന്നാല്‍ അതില്‍ കുഴപ്പവുമില്ല.

ഖുർആൻ പാരായണ ശേഷം ഖുർആൻ ചുംബിക്കേണ്ടതുണ്ടോ ?

لا نعلم دليلاً على مشروعية تقبيل القرآن الكريم

വിശുദ്ധ ഖുർആൻ ചുംബിംക്കുന്നത് മതപരമായി(അംഗീകരിക്കപ്പെട്ട കാര്യമാണന്നതിന്) ഒരു തെളിവും (പ്രമാണവും) നമ്മൾക്ക് അറിയില്ല. ( ലജ്ന ദാഇമ: 4/152: – സഊദി ഫത്’വ ബോർഡ്)

قال الشيخ محمد بن عثيمين رحمه الله :الصحيح أنه بدعة، وأنه ينهى عن ذلك، لأن التقبيل بغير ما ورد به النص على وجه التعبد به بدعة ينهى عنها

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: അത് ബിദ്അത്താണ്, തീർച്ചയായും അത് വിരോധികപ്പെടേണ്ടതു തന്നെയാണ്. കാരണം ദീൻ കല്പിക്കാത്ത ഒന്നിനെ ആരാധന എന്ന രീതിയിൽ ചുംബിക്കൽ ബിദ്അത്താണ് അത് തടയപ്പെടേണ്ടതുമാണ്.

ഒരു സ്ത്രീക്ക് അവളുടെ മുടി വെളിവാക്കി ഖു൪ആന്‍ പാരായണം ചെയ്യുന്നത് അനുവദനീയമാണൊ?

ശൈഖ് ഇബ്നു ഉഥൈമീന്‍ (റഹി) നല്‍കിയ മറുപടി: അതെ,ഒരു സ്ത്രീക്ക് അവളുടെ മുടിയും, അപ്രകാരംതന്നെ കാല്‍പാദവും വെളിവാക്കി ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അനുവദനീയമാണ്.കാരണം നിസ്ക്കാരത്തില്‍ മറക്കാന്‍ നിബന്ധനവെച്ചത്, ഖുര്‍ആന്‍ പാരായണത്തില്‍(മറക്കാന്‍) നിബന്ധനവെച്ചിട്ടില്ല.

 

kanzululoom.com

 

വിശുദ്ധ ഖു൪ആനിന്റെ അ൪ത്ഥവും ആശയവും ചിന്തിച്ച് പാരായണം ചെയ്യുക

One Response

  1. Alhamdulillah
    Valare interest ode read Cheyyan pattunnu ennatanu itilulla pratyekata .
    KURE mumbe read cheytu tudangiyittundu.
    Alhamdulillah kure arivu nedan pattiyittund
    Allahu swalihaya amalayi qabool aakatte Ameen.

Leave a Reply

Your email address will not be published. Required fields are marked *