ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന ശഹാദത്ത് ചൊല്ലുന്ന ഒരു മുസ്ലിം തന്റെ ഇരുത്തത്തിലും നിറുത്തത്തിലുമെല്ലാം യാ റസൂലല്ലാഹ്, യാ ശൈഖ് ജീലാനീ എന്നിങ്ങനെ വിളിച്ച് തേടുന്നു. ഇങ്ങനെയുള്ള സഹായ തേട്ടത്തിന്റെ വിധി എന്താണ് ?
ഈ ചോദ്യത്തിന് സഊദി അറേബ്യയുടെ ഔദ്യോഗിക ഫത്വാ ബോർഡായ ലജ്നത്തുദ്ദാഇമ നൽകിയ മറുപടി കാണുക:
ഉപകാരം നേടുന്നതിനും ഉപദ്രവം പോക്കുന്നതിനും മനുഷ്യ൪, റസൂലിനേയോ ജീലാനി ശൈഖിനേയോ തീജാനീ ശൈഖിനേയോ മറ്റോ വിളിച്ച് തേടുന്നതും സഹായതേട്ടം നടത്തുന്നതും ആദികാല ജാഹിലിയത്തില്‍ വ്യാപകമായിരുന്ന വലിയ ശി൪ക്കിന്റെ ഇനങ്ങളില്‍ ഒരു ഇനമാകുന്നു. ഈ ശി൪ക്കിനെ ഇല്ലായ്മ ചെയ്യുവാനും ജനങ്ങളെ ശി൪ക്കില്‍ നിന്ന് രക്ഷപെടുത്തുവാനും അല്ലാഹുവിന്റെ തൌഹീദിലേക്കും ആരാധനകളും ദുആയും അല്ലാഹുവിന് മാത്രമാക്കുന്നതിലേക്കും ജനങ്ങളെ ഉല്‍ബുദ്ധരാക്കുവാനുമാണ് അല്ലാഹു തന്റെ ദൂതന്മാരെ നിയോഗിച്ചത്. സാധരണ കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളില്‍ സഹായതേട്ടം അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. കാരണം സാധരണ കാര്യകാരണങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളിലുള്ള സഹായതേട്ടം ഇബാദത്താകുന്നു. വല്ലവനും അത് അല്ലാഹു അല്ലാത്തവരിലേക്ക് തെറ്റിച്ചാല്‍ അവന് ശി൪ക്ക് ചെയ്തവനായി. അല്ലാഹു തല്‍വിഷയത്തില്‍ തന്റെ ദാസന്മാരെ ഉല്‍ബോധിപ്പിക്കുകയും അവരോട് പ്രഖ്യാപിക്കുവാന്‍ ഇപ്രകാരം പഠിപ്പിക്കുകയും ചെയ്തു.
ﺇِﻳَّﺎﻙَ ﻧَﻌْﺒُﺪُ ﻭَﺇِﻳَّﺎﻙَ ﻧَﺴْﺘَﻌِﻴﻦُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.(ഖു൪ആന്‍ :1/5)
അല്ലാഹു പറഞ്ഞു:
ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا
പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത്.(ഖു൪ആന്‍ : 72/18)
وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّٰلِمِينَ ﴿١٠٦﴾ وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴿١٠٧﴾
അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന് നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില് നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന് അനുഭവിപ്പിക്കുന്നു. അവന് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ :10/106-107)
ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ ﴿١٣﴾ إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ﴿١٤﴾
….……അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.നിങ്ങള്‍ അവരോട് പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മ ജ്ഞാനമുള്ളവനെ (അല്ലാഹുവിനെ) പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല.(ഖു൪ആന്‍ :35/13-14)
وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ﴿٥﴾ وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ﴿٦﴾
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു.മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍ :46/5-6)
ﻭَﻣَﻦ ﻳَﺪْﻉُ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻻَ ﺑُﺮْﻫَٰﻦَ ﻟَﻪُۥ ﺑِﻪِۦ ﻓَﺈِﻧَّﻤَﺎ ﺣِﺴَﺎﺑُﻪُۥ ﻋِﻨﺪَ ﺭَﺑِّﻪِۦٓ ۚ ﺇِﻧَّﻪُۥ ﻻَ ﻳُﻔْﻠِﺢُ ٱﻟْﻜَٰﻔِﺮُﻭﻥَ
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം – അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ – അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല, തീ൪ച്ച.(ഖു൪ആന്‍ :23/117)
അല്ലാഹു ഈ വചനങ്ങളില്‍ താനല്ലാത്തവരോട് ദുആ ചെയ്യുന്നത് കുഫ്റും ശി൪ക്കുമാണെന്ന് വിശദീകരിച്ചു. അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുന്നവനോളം വഴിപിഴച്ചവന്‍ മറ്റാരുമില്ലെന്ന് അവന് പ്രഖ്യാപിച്ചു.നബി ﷺ ഇബ്നു അബ്ബാസിനോട് (റ) ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്.
إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
നീ ചോദിച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടിയാല്‍ അല്ലാഹുവിനോട് സഹായം തേടുക.(സുനനുത്തി൪മുദി – അല്‍ബാനി ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم : الدُّعَاءُ هُوَ الْعِبَادَةُ
നുഅ്മാനുബ്നു ബശീർ رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:’പ്രാര്‍ത്ഥന, അത് തന്നെയാണ് ആരാധന (സുനനുത്തി൪മുദി:47/3232 – അല്‍ബാനി ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവേ നിന്റെ തൌഫീഖിനായി കേഴുന്നു. നമ്മുടെ പ്രവാചകന് മുഹമ്മദ് നബി ﷺ യിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരന്മാരിലും സ്വലാത്തും സലാമും അല്ലാഹുവില്‍ നിന്ന് സദാ വ൪ഷിക്കുമാറാകട്ടെ….. (ലജ്നത്തുദ്ദാഇമ )
നബിﷺയുടെ ഖബറിനരികിൽ ചെന്ന്, ‘അല്ലാഹുവിന്റെ റസൂലേ! നിങ്ങളെനിക്ക് വേണ്ടി ശഫാഅത്ത് ചെയ്യണേ!’ എന്ന് പറയാമോ? അത് ശിർക്കാകുമോ?
ഈ ചോദ്യത്തിന് ലജ്നത്തുദ്ദാഇമയുടെ അംഗം ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: മയ്യിത്തിനോട് ഒന്നും ആവശ്യപ്പെടരുത്. അത് ശഫാഅത്താണെങ്കിലും മറ്റെന്തെങ്കിലുമാണെങ്കിലും ശരി. നബിﷺയോടും പറ്റില്ല; അല്ലാത്തവരോടും പാടില്ല. സ്വഹാബിമാരോ ഉത്തമ നൂറ്റാണ്ടിലുള്ളവരോ നബിﷺയുടെ ഖബറിനരികിൽ ചെന്ന് ‘ഞങ്ങൾക്ക് വേണ്ടി ശഫാഅത്ത് ചെയ്യണേ’ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? ഒരിക്കലുമില്ല. അവർ അങ്ങനെ ചെയ്തിരുന്നുവെന്നതിന് രേഖയില്ല. എന്നാൽ, നബിﷺയുടെ ഖബർ സന്ദർശിക്കുകയും സലാം പറയുകയും ചെയ്യാം. അതിന് പ്രശ്നമൊന്നുമില്ല. (https://youtu.be/TgnxAF9dr60)
kanzululoom.com