സത്യവിശ്വാസിക്ക് പുണ്യങ്ങള് വാരിക്കൂട്ടാനുള്ള മാസമാണ് വിശുദ്ധ റമളാന്. സന്തോഷത്തോടെ സല്ക൪മ്മങ്ങള് വ൪ദ്ധിപ്പിക്കാനും പ്രതിഫലം കരസ്ഥമാക്കാനുമുള്ള അസുലഭ അവസരമാണിത്. അല്ലാഹു അവന്റെ അടിമകള്ക്ക് ധാരാളം പ്രതിഫലം നല്കുന്നതിനായി ചില അവസരങ്ങള് സൃഷ്ടിച്ച് നല്കാറുണ്ട്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്റെ ദാസന്മാര്ക്ക് സല്കര്മ്മങ്ങള്ക്ക് കൂടുതല് പ്രതിഫലം നല്കുന്നതിനുവേണ്ടി അവന് പ്രത്യേക കാലവും സമയവും നിര്ണ്ണയിച്ചു തന്നിരിക്കുന്നു എന്നുള്ളത്. അത്തരത്തിലുള്ള പ്രത്യേക പുണ്യകാലങ്ങളില് പെട്ടതാണ് വിശുദ്ധ റമളാന്.
റമളാനില് പുണ്യങ്ങള് വാരിക്കൂട്ടുന്നതിനായി റമളാനിന്റേയും റമളാനില് അനുഷ്ഠിക്കുന്ന വിവിധ സല്ക൪മ്മങ്ങളുടേയും ശ്രേഷ്ടതകള് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതേപോലെ എന്തെല്ലാം നന്മകള് റമളാനില് നമുക്ക് ചെയ്യാന് കഴിയും എന്നതിനെ കുറിച്ചും മനസ്സിലാക്കിയിരിക്കണം.
റമളാനിന്റെ ശ്രേഷ്ടതകള്
മനുഷ്യര്ക്ക് മാര്ഗദര്ശനം നല്കാനായി അല്ലാഹു പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെയെല്ലാം അവതരണം നടന്നത് റമദാനിലായിരുന്നു. അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുര്ആനിന്റെ അവതരണവും റമദാനിലാണ് സംഭവിച്ചത്.
عَنْ وَاثِلَةَ بْنِ الأَسْقَعِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : أُنْزِلَتْ صُحُفُ إِبْرَاهِيمَ عَلَيْهِ السَّلَامُ فِي أَوَّلِ لَيْلَةٍ مِنْ رَمَضَانَ ، وَأُنْزِلَتِ التَّوْرَاةُ لِسِتٍّ مَضَيْنَ مِنْ رَمَضَانَ ، وَالْإِنْجِيلُ لِثَلَاثَ عَشْرَةَ خَلَتْ مِنْ رَمَضَانَ ، وَأُنْزِلَ الْفُرْقَانُ لِأَرْبَعٍ وَعِشْرِينَ خَلَتْ مِنْ رَمَضَانَ
വാഥില(റ) വില് നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഇബ്രാഹിം നബിയുടെ(അ) ഏടുകള് അവതരിക്കപ്പെട്ടത് റമളാനിന്റെ ആദ്യ രാത്രിയിലാണ്. തൌറാത്ത് അവതരിക്കപ്പെട്ടതാകട്ടെ, റമളാനിന്റെ ആറ് ദിനരാത്രങ്ങള്ക്ക് ശേഷവും. ഇഞ്ചീല് അവതീ൪ണ്ണമായത്, റമളാനിന്റെ പതിമൂന്ന് രാവുകള് പിന്നിട്ട ശേഷവും. സബൂ൪ അവതരിക്കപ്പെട്ടത് റമളാനിന്റെ പതിനെട്ട് ദിനങ്ങള്ക്ക് ശേഷവും. ഖു൪ആന് അവതരിക്കപ്പെട്ടതാകട്ടെ, റമളാനിന്റെ ഇരുപത്തിനാല് രാവുകള് പിന്നിട്ട ശേഷവുമാണ്. ( ഇമാം അഹ്മദിന്റെ മുസ്നദ് – ഇമാം അല്ബാനിയുടെ സ്വില്സ്വിലത്തു സ്വഹീഹ)
ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ
ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി കാട്ടുന്നതും സത്യവും അസത്യവും വേര്തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്ആന് അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്. ……. (ഖു൪ആന്: 2/185)
يمدح تعالى شهر الصيام من بين سائر الشهور ، بأن اختاره من بينهن لإنزال القرآن العظيم فيه ، وكما اختصه بذلك ، قد ورد الحديث بأنه الشهر الذي كانت الكتب الإلهية تنزل فيه على الأنبياء
മാസങ്ങളിൽ വെച്ച് റമദാനിനെ അല്ലാഹു പുകഴ്ത്തിപ്പറയുന്നു. മഹത്തായ ഖുർആൻ അവതരിപ്പിക്കാൻ അല്ലാഹു തെരെഞ്ഞെടുത്ത മാസമാണ് റമദാൻ എന്നതാണ് കാരണം. ഈ പ്രത്യേകതയോടൊപ്പം, നബിമാർക്ക് അല്ലാഹുവിന്റെ കിതാബുകൾ അവതരിക്കാറുണ്ടായിരുന്നത് റമദാനിലായിരുന്നു എന്ന് ഹദീസിൽ വന്നിട്ടുണ്ട്. (തഫ്സീർ ഇബ്നുകസീർ)
حمٓ ﴿١﴾ وَٱلْكِتَٰبِ ٱلْمُبِينِ ﴿٢﴾ إِنَّآ أَنزَلْنَٰهُ فِى لَيْلَةٍ مُّبَٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾
ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം. തീര്ച്ചയായും നാം അതിനെ ഒരു അനുഗൃഹീത രാത്രിയില് അവതരിപ്പിച്ചിരിക്കുന്നു. തീര്ച്ചയായും നാം മുന്നറിയിപ്പ് നല്കുന്നവനാകുന്നു. (ഖു൪ആന്:44/2)
ഈ അനുഗൃഹീത രാത്രി കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല് ഖദ്റാണെന്ന് ഖുര്ആന് തന്നെ മറ്റൊരു ഭാഗത്ത് വ്യക്തമാക്കുന്നുണ്ട് .
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ
തീര്ച്ചയായും നാം ഇതിനെ (ഖുര്ആനിനെ) ലൈലത്തുല് ഖദ്റില് (നിര്ണയത്തിന്റെ രാത്രിയില്) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്:97/1)
ലൈലത്തുല് ഖദ്൪ റമാദാനിലാണെന്ന കാര്യം നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ
നിങ്ങള്ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്) വന്നെത്തിയിരിക്കുന്നു. …………. അതില് ആയിരം മാസത്തേക്കാള് ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്ബാനി: 4/129 നമ്പര്:2106)
റമളാനിനെക്കുറിച്ച് ‘ശഹ്റുന് മുബാറകുന്’ (അനുഗ്രഹീതമായ മാസം) എന്നാണ് നബി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്. അഥവാ ബറകത്ത് ഉള്ള (അനുഗൃഹീതമായ) മാസം എന്ന്. അതിലെ ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണ്. നന്മകള്ക്ക് പറ്റിയ അന്തരീക്ഷം. ആയിരം മാസത്തെക്കാള് പുണ്യം നേടാവുന്ന ലൈലത്തുല് ഖദ്ര് ഈ മാസത്തിലാണ്. അന്ന് വാനലോകത്തുനിന്ന് ജിബ്രീലും അല്ലാഹു ഉദ്ദേശിക്കുന്ന മലക്കുകളും ഇറങ്ങിവരുന്നു. വര്ഷത്തില് ഒരിക്കല് മാത്രം സംഭവിക്കുന്ന സുവര്ണാവസരം.
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾
തീര്ച്ചയായും നാം ഇതിനെ (ഖുര്ആനിനെ) നിര്ണയത്തിന്റെ രാത്രിയില് അവതരിപ്പിച്ചിരിക്കുന്നു. (1) നിര്ണയത്തിന്റെ രാത്രി എന്നാല് എന്താണെന്ന് നിനക്കറിയാമോ? (2) നിര്ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള് ഉത്തമമാകുന്നു. (3) മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില് ഇറങ്ങി വരുന്നു. (4) പ്രഭാതോദയം വരെ അത് സമാധാനമത്രെ. (5) ((ഖു൪ആന്:97/1-5)
റമദാന് ആഗതമായാല് പ്രകൃതിയില്തന്നെ ചില മാറ്റങ്ങള് അല്ലാഹു വരുത്തുന്നുണ്ട്. സ്വര്ഗത്തിന്റെകവാടങ്ങള് തുറക്കപ്പെടുന്നു. നരകകവാടങ്ങള് അടക്കപ്പെടുന്നു. പിശാചുക്കളിലെ മല്ലന്മാര് തടഞ്ഞുവെക്കപ്പെടുന്നു. നന്മകള് വര്ധിക്കാന് ആവശ്യമായ സാഹചര്യങ്ങള് സൃഷ്ടിക്കപ്പെടുന്നു.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാൻ സമാഗതമായാൽ സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും, നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും, പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി: 3277)
عن أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، يَقُولُ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا كَانَ رَمَضَانُ ؛ فُتِّحَتْ أَبْوَابُ الرَّحْمَةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാൻ മാസം ആഗതമായിക്കഴിഞ്ഞാൽ കാരുണ്യത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും. നരക കവാടങ്ങൾ അടക്കപ്പെടും. പിശാചുക്കൾ ബന്ധിക്കപ്പെടും. (ചങ്ങലക്കിടപ്പെടും). (മുസ്ലിം: 1079)
‘നന്മകള് കൊതിക്കുന്നവരേ മുന്നോട്ടുവരൂ, തിന്മകള് ആഗ്രഹിക്കുന്നവരേ തിന്മകള് വര്ജിക്കൂ’ എന്ന് എല്ലാ ദിനത്തിലും ആകാശത്തില്നിന്ന് വിളിച്ചുപറയുന്നുണ്ട്. ഇത് റമദാനില് മാത്രം സംഭവിക്കുന്ന ഒന്നാണ്. റമദാനിന്റെ എല്ലാ രാവുകളിലും ഒരു സംഘം ആളുകള്ക്ക് നരകത്തില്നിന്നും മോചനം നല്കി അവരെ സ്വര്ഗത്തിന്റെ ഉടമകളാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ. وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാൻ മാസത്തിന്റെ ഒന്നാമത്തെ രാത്രിയായാൽ പിശാചുക്കളും ജിന്നുകളിലെ ധിക്കാരികളും (ചങ്ങലകളിൽ) ബന്ധിപ്പിക്കപ്പെടും. നരകത്തിന്റെ വാതിലുകൾ അടക്കപ്പെടും. അതിൽ നിന്നും ഒന്നും തുറക്കപ്പെടുകയില്ല. സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടും.അതിൽ നിന്നും ഒന്നും അടക്കപ്പെടുകയില്ല. ഖൈർ തേടുന്നവനേ നീ മുന്നിടുക, ശർറ് തേടുന്നവനേ നീ പിൻമാറുക എന്ന് വിളംബരം ചെയ്യുന്നവൻ വിളംബരം ചെയ്യും. നരകത്തിൽ നിന്നുള്ള ചില മോചിതർ അല്ലാഹുവിനുണ്ട്. അത് എല്ലാ രാത്രിയിലുമുണ്ട്. (തിർമിദി: 682)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ: الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വന്പാപങ്ങളില് നിന്നും വിട്ടുനില്ക്കുകയാണെങ്കില് അഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന് മറ്റൊരു റമദാന് വരേയും, അവക്കിടയിലുള്ള പാപങ്ങള് മായ്ച്ച് കളയുന്നു.(മുസ്ലിം:233)
സത്യവിശ്വാസികൾക്ക് ഒരു മാസത്തെ നോമ്പ് അല്ലാഹു നിർബന്ധമാക്കി. ഇപ്രകാരം നോമ്പ് നിർബന്ധമാക്കിയ പ്രസ്തുത മാസം റമളാനാണ്.
ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ ﻓَﻤَﻦ ﺷَﻬِﺪَ ﻣِﻨﻜُﻢُ ٱﻟﺸَّﻬْﺮَ ﻓَﻠْﻴَﺼُﻤْﻪُ ۖ
ജനങ്ങള്ക്ക് മാര്ഗദര്ശനമായിക്കൊണ്ടും, നേര്വഴി കാട്ടുന്നതും സത്യവും അസത്യവും വേര്തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്ആന് അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്. അതു കൊണ്ട് നിങ്ങളില് ആര് ആ മാസത്തില് സന്നിഹിതരാണോ അവര് ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. (ഖു൪ആന്:2/185)
ജീവിതത്തിൽ ഒരു റമദാൻ ലഭിക്കുന്നത് എത്രത്തോളം വലിയ അനുഗ്രഹമാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ഹദീസ് കാണുക:
عَنْ طَلْحَةَ بْنِ عُبَيْدِ اللَّهِ ، أَنَّ رَجُلَيْنِ مِنْ بَلِيٍّ قَدِمَا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَكَانَ إِسْلَامُهُمَا جَمِيعًا، فَكَانَ أَحَدُهُمَا أَشَدَّ اجْتِهَادًا مِنَ الْآخَرِ، فَغَزَا الْمُجْتَهِدُ مِنْهُمَا فَاسْتُشْهِدَ، ثُمَّ مَكَثَ الْآخَرُ بَعْدَهُ سَنَةً ثُمَّ تُوُفِّيَ. قَالَ طَلْحَةُ : فَرَأَيْتُ فِي الْمَنَامِ بَيْنَا أَنَا عِنْدَ بَابِ الْجَنَّةِ إِذَا أَنَا بِهِمَا، فَخَرَجَ خَارِجٌ مِنَ الْجَنَّةِ، فَأَذِنَ لِلَّذِي تُوُفِّيَ الْآخِرَ مِنْهُمَا، ثُمَّ خَرَجَ فَأَذِنَ لِلَّذِي اسْتُشْهِدَ، ثُمَّ رَجَعَ إِلَيَّ فَقَالَ : ارْجِعْ، فَإِنَّكَ لَمْ يَأْنِ لَكَ بَعْدُ. فَأَصْبَحَ طَلْحَةُ يُحَدِّثُ بِهِ النَّاسَ، فَعَجِبُوا لِذَلِكَ، فَبَلَغَ ذَلِكَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَحَدَّثُوهُ الْحَدِيثَ، فَقَالَ : ” مِنْ أَيِّ ذَلِكَ تَعْجَبُونَ ؟” فَقَالُوا : يَا رَسُولَ اللَّهِ، هَذَا كَانَ أَشَدَّ الرَّجُلَيْنِ اجْتِهَادًا، ثُمَّ اسْتُشْهِدَ، وَدَخَلَ هَذَا الْآخِرُ الْجَنَّةَ قَبْلَهُ. فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” أَلَيْسَ قَدْ مَكَثَ هَذَا بَعْدَهُ سَنَةً ؟ ” قَالُوا : بَلَى. قَالَ : ” وَأَدْرَكَ رَمَضَانَ فَصَامَ،وَصَلَّى كَذَا وَكَذَا مِنْ سَجْدَةٍ فِي السَّنَةِ ؟ ” قَالُوا : بَلَى. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” فَمَا بَيْنَهُمَا أَبْعَدُ مِمَّا بَيْنَ السَّمَاءِ وَالْأَرْضِ “. (ابن ماجه: ٣٩٢٥)
ത്വൽഹ തുബ്നു ഉബൈദില്ല (റ) വിൽ നിന്നും നിവേദനം; ബലിയ്യ് പ്രദേശത്ത് നിന്നും രണ്ടു ആളുകൾ വന്നു കൊണ്ട് നബി ﷺ യോട് സലാം പറഞ്ഞു: അവർ രണ്ടു പേരും ഒന്നിച്ചു ഇസ്ലാം സ്വീകരിച്ചവരായിരുന്നു. എന്നാൽ അതിൽ ഒരു വ്യക്തി തൻ്റെ സഹോദരനെക്കാൾ കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയായിരുന്നു. അങ്ങനെ അദ്ദേഹം യുദ്ധം ചെയ്യുകയും ശഹീദാവുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം രണ്ടാമത്തെ വ്യക്തിയും മരണപ്പെട്ടു. ത്വൽഹ (റ) പറയുന്നു: ഞാൻ സ്വർഗത്തിൻ്റെ വാതിലിങ്കൽ നിൽക്കുന്നതായി സ്വപ്നം കണ്ടപ്പോൾ അവരെ രണ്ട് പേരെയും ഞാൻ അവിടെ കണ്ടു. സ്വർഗത്തിൽ നിന്നും ഒരാൾ പുറത്ത് വന്നുകൊണ്ട് അവസാനം മരിച്ച വ്യക്തിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ അനുമതി നൽകി. ശേഷം അദ്ദേഹം വീണ്ടും വരികയും ആദ്യം മരിച്ച വ്യക്തിക്കും (ശഹീദായ വ്യക്തി) സ്വർത്തിൽ പ്രവേശിക്കാൻ അനുമതി നൽകി. ശേഷം എൻ്റെ അടുക്കലേക്ക് മടങ്ങി വന്നു കൊണ്ട് പറഞ്ഞു: നിങ്ങൾ മടങ്ങി പോകണം. നിങ്ങൾക്ക് ഇനിയും സമയം ആയിട്ടില്ല. ത്വൽഹ (റ) രാവിലെ ഈ സംഭവം ജനങ്ങളോട് പറഞ്ഞു. ഈ സംഭവത്തിൽ അവർ അത്ഭുതം കൂറി. നബി ﷺ യുടെ അടുക്കൽ ഈ വാർത്ത എത്തുകയും നബി ﷺ യോട് അവർ കാര്യം വിവരിച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ നബി ﷺ ചോദിച്ചു; എന്ത് കാര്യത്തിലാണ് നിങ്ങൾ അത്ഭുതപ്പെടുന്നത്?. അവർ പറഞ്ഞു: അല്ലാഹുവിൻ്റെ പ്രവാചകരെ, ഇതിലെ ആദ്യത്തെ വ്യക്തിയായിരുന്നു കൂടുതൽ കഠിനാധ്വാനം ചെയ്തത്. പിന്നെ അദ്ദേഹം ശഹീദാവുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ വ്യക്തി ആദ്യം സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്തു. അപ്പോൾ നബി ﷺ ചോദിച്ചു:
ഒന്നാമത്തെ വ്യക്തിയുടെ മരണ ശേഷം രണ്ടാമത്തെ വ്യക്തി ഒരു വർഷം കൂടി ജീവിച്ചില്ലേ? അവർ പറഞ്ഞു: അതെ. നബി ﷺ ചോദിച്ചു; ഒരു റമദാൻ (അധികം) ലഭിക്കുകയും നോമ്പനുഷ്ഠിക്കുകയും ആ വർഷത്തിൽ ഇത്രയിത്ര നമസ്കാരം നിർവഹിക്കുകയും ചെയ്തില്ലേ? അവർ പറഞ്ഞു അതെ. നബി ﷺ പറഞ്ഞു: അപ്പോൾ അവർക്ക് രണ്ട് പേർക്കുമിടയിൽ ആകാശ ഭൂമികളുടെ ദൂരമുണ്ട്. (ഇബ്നുമാജ: 3925)
മാസപ്പിറവി കാണുമ്പോഴുള്ള പ്രാര്ത്ഥന
اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله
അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില് അംനി വല് ഈമാനി, വസ്സലാമത്തി വല് ഇസ്ലാമി, റബ്ബി വ റബ്ബുക്കല്ലാഹ്
അല്ലാഹുവേ, നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസം തുടക്കം കുറിക്കുന്നത്) അഭിവൃദ്ധിയും ഈമാനും സമാധാനവും ഇസ്ലാമും കൊണ്ടാക്കേണമേ. എന്റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്റെ ( ഈ ചന്ദ്രന്റെ ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹു തന്നെയാണ്. (സുനനുത്തി൪മിദി : 3451 – അല്ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
പകയും,വിരോധവും ഇതര മാസങ്ങളെക്കാൾ റമദാനിൽ ഗുരുതരം
سُئِلَ ابن مسعود رضي الله عنه : كَيفَ كُنتُم تَستَقبِلُونَ رَمَضَان؟ قال: مَا كَانَ أحَدُنَا يَجرُؤ عَلَى إستِقبَالِ الهِلَالِ وَفِي قَلبِهِ ذَرًّةُ حِقدً عَلَى أخِيهِ المُسْلِم
അബ്ദുല്ലഹിബ്നു മസ്ഊദ് رضي الله عنه നോട് ചോദിക്കപ്പെട്ടു: നിങ്ങൾ (സ്വഹാബികൾ) എങ്ങനെയായിരുന്നു റമദാനിനെ വരവേറ്റിരുന്നത്? അദ്ദേഹം പറഞ്ഞു: “ഞങ്ങളിലൊരാളും മറ്റൊരു മുസ്ലിമായ സഹോദരനോട്, വിരോധത്തിന്റെ ഒരംശം പോലും മനസ്സിൽ വെച്ചുകൊണ്ട് മാസപ്പിറവിയെ സ്വീകരിക്കാൻ ധൈര്യപ്പെടാറില്ലായിരുന്നു. (ലത്വാഇഫുൽ മആരിഫ്)
റമളാനില് നി൪വ്വഹിക്കേണ്ട വിവിധ ക൪മ്മങ്ങള്
നോമ്പ്
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ
ഇബ്നു ഉമറില് (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:ഇസ്ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് ദോഷബാധയെ സൂക്ഷിക്കുവാന് വേണ്ടിയത്രെ അത്.(ഖു൪ആന്:2/183)
ധാരാളം ഹദീസുകളിലൂടെ നോമ്പിന്റെ മഹത്വങ്ങള് പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ചില ഉദാഹരണങ്ങള് കാണുക:
عَنْ أَبِي أُمَامَةَ قَالَ قُلْتُ يَا رَسُولَ اللَّهِ مُرْنِي بِأَمْرٍ يَنْفَعُنِي اللَّهُ بِهِ قَالَ : عَلَيْكَ بِالصِّيَامِ فَإِنَّهُ لاَ مِثْلَ لَهُ
അബൂഉമാമയില്(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന് നബിﷺയോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ അടുക്കല് എനിക്ക് പ്രയോജനകരമായ ഒരു കാര്യത്തെ കുറിച്ച് എന്നോട് കല്പ്പിച്ചാലും. നബി ﷺ പറഞ്ഞു: നീ നോമ്പ് അനുഷ്ടിക്കുക. അതുപോലെ മറ്റൊന്നില്ല. (നസാഇ:2221)
عَنْ أَبِي هُرَيْرَةَ، – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകള്ക്കും പത്ത് മുതല് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്കുന്നതാണ്. അല്ലാഹു പറയുന്നു, നോമ്പിന് ഒഴികെ, അതിന് ഞാന് (കണക്കല്ലാത്ത) പ്രതിഫലം നല്കുന്നതാണ്. (മുസ്ലിം:1151)
عَنْ سَهْلٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَقُومُونَ، لاَ يَدْخُلُ مِنْهُ أَحَدٌ غَيْرُهُمْ، فَإِذَا دَخَلُوا أُغْلِقَ، فَلَمْ يَدْخُلْ مِنْهُ أَحَدٌ
സഹ്’ലില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം സ്വര്ഗ്ഗത്തില് റയ്യാന് എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില് നോമ്പുകാര് അതു വഴിയാണ് സ്വര്ഗ്ഗത്തില് പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോള് നോമ്പുകാര് എഴുന്നേറ്റു നില്ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര് പ്രവേശിച്ചുകഴിഞ്ഞാല് ആ വാതില് പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി: 1896)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، – رضى الله عنه – قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا
അബൂ സഈദ് അല് ഖുദ്’രിയില് (റ) നിന്നും നിവേദനം:ഒരു അടിമ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പ് അനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും. (മുസ് ലിം: 1153)
عن جابر – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: الصيام جُنَّة يستجن بها العبد من النار
ജാബിറിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. ഒരടിമ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു. (സ്വഹീഹപൽ ജാമിഅ്:3868)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)
عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : إِنَّ لِلَّهِ عِنْدَ كُلِّ فِطْرٍ عُتَقَاءَ وَذَلِكَ فِي كُلِّ لَيْلَةٍ
ജാബിറില്(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘അല്ലാഹു, ഓരോ നോമ്പ് തുറക്കുന്നതോടൊപ്പവും ആളുകള്ക്ക് (നരക)വിമുക്തി നല്കുന്നു. ഇത് (റമദാനിലെ) എല്ലാ ദിവസവും ഉണ്ടായിരിക്കും. (ഇബ്നുമാജ:7/1712)
ജമാഅത്ത് നമസ്കാരം
ഏറ്റവും വലിയ സല്ക൪മ്മങ്ങളില് ഒന്നാണ് ജമാഅത്ത് നമസ്കാരം. റമളാനില് ഒരു വക്ത് പോലും ജമാഅത്ത് നഷ്ടപ്പെടാതിരിക്കാന് ജാഗ്രത പാലിക്കണം.
عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : صَلاَةُ الْجَمَاعَةِ تَفْضُلُ صَلاَةَ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً
അബ്ദുല്ലാഹിബ്നു ഉമറില്(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: തനിച്ച് നമസ്കരിക്കുന്നതിനേക്കാൾ ജമാഅത്ത് നമസ്കാരത്തിന് ഇരുപത്തി ഏഴ് ഇരട്ടി പ്രതിഫലമുണ്ട്.(ബുഖാരി: 645)
ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ച സുന്നത്ത് നമസ്കാരങ്ങള് നി൪വ്വഹിക്കുക
അഞ്ച് നേരത്തെ ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള 22 റക്അത്ത് സുന്നത്ത് നമസ്കാരത്തെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4 ശേഷം 4, അസ്റിന് മുമ്പ് 4, മഗ്’രിബിന് മുമ്പ് 2 ശേഷം 2 , ഇശാക്ക് മുമ്പ് 2 ശേഷം 2 എന്നിവയാണത്.
ഖു൪ആന് പാരായണം
ഖു൪ആന് അവതീ൪ണ്ണമായ മാസമെന്ന നിലയില് ഖു൪ആനുനായി ഒരു പ്രത്യകബന്ധം വെച്ചുപുല൪ത്താന് സ്വലഫുകള്(മുന്ഗാമികള്) ശ്രദ്ധിച്ചിരുന്നു. റമളാന് മാസത്തില് അവ൪ ഖു൪ആന് പാരായണം അധികരിപ്പിക്കുമായിരുന്നു. ഇമാം മാലിക്(റഹി) റമളാന് സമാഗതമായാല് തന്റെ വിജ്ഞാന സദസ് മാറ്റി വെച്ച് ഖു൪ആന് പാരായണത്തിന് ഒഴിഞ്ഞിരിക്കുമായിരുന്നു.
كان سفيان الثوري إذا دخل رمضان ترك جميع العبادة وأقبل على قراءة القرآن
സുഫ്യാനുസാരി റഹിമഹുല്ലാ റമളാൻ ആയാൽ മറ്റെല്ലാ ഇബാദത്തുകളും ഒഴിവാക്കി ഖുർആൻ പാരായണത്തിലേക്ക് തിരിയുമായിരുന്നു. -لطائف المعارف (١٧١)-
ഓരോ അക്ഷരം വായിക്കുന്നതിനും പുണ്യമുണ്ടെന്ന് നബി ﷺ പഠിപ്പിച്ചത് ഖുര്ആനിനെ പറ്റി മാത്രമാണ്.
عَنْ عَبْدَ اللَّهِ بْنَ مَسْعُودٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ
ഇബ്നു മസ്ഉദില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്ആനിലെ ഒരു അക്ഷരം വല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന് പറയുന്നില്ല. പക്ഷേ, അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (സുനനുത്തിര്മിദി:2910 – അല്ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ
അബൂഉമാമയില്(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്ലിം: 804)
റമളാനിലെ ഓരോ രാത്രിയിലും ജിബ്രീല്(അ) നബി ﷺ യെ സന്ദ൪ശിച്ച് ഖു൪ആന് പഠിപ്പിക്കുമായിരുന്നു.
وَكَانَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ الْقُرْآنَ
ജിബ്രീല്(അ), റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്ആന് പാഠങ്ങളുടെ പരിശോധന നിര്വഹിക്കുകയും ചെയ്യുമായിരുന്നു.(ബുഖാരി :3554)
ഇബ്നു റജബ് رحمه الله പറഞ്ഞു: മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് ഖുർആൻ ഓതിത്തീർക്കുന്നത് റസൂൽﷺ വിരോധിച്ചിട്ടുണ്ട്. എന്നാൽ അത് സ്ഥിരമായി അപ്രകാരം ചെയ്യുന്നവരെ സംബന്ധിച്ചുള്ളതാണ്. എന്നാൽ റമദാൻ പോലെ ശ്രേഷ്ഠതയുള്ള സമയങ്ങളിലും പ്രത്യേകിച്ച് ലൈലതുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രികളിലും അതുപോലെ പവിത്രമാക്കപ്പെട്ട സ്ഥലങ്ങളിൽ വെച്ചും..ഉദാഹരണത്തിന് മക്കയിൽ(ഹറമുകളിൽ) പ്രവേശിക്കുന്നവനുമെല്ലാം ഖുർആൻ പാരായണം അധികരിപ്പിക്കുന്നത് മുസ്തഹബ്ബാണ്. (ലത്വാഇഫുൽ മആരിഫ്)
മദീനയിലെ പ്രമുഖ പണ്ഡിതന് സുലൈമാന് റുഹൈലി പറഞ്ഞു: ”മുന്ഗാമികള് എങ്ങനെയാണ് ഒരു ദിവസത്തില് തന്നെ അഞ്ചും ആറും ജുസ്അ് ഖുര്ആന് ഓതിയിരുന്നത് എന്ന് നാം പലപ്പോഴും അത്ഭുതം കൂറാറുണ്ടായിരുന്നു. എന്നാല് സോഷ്യല് മീഡിയ വന്നതോടെ ആ സംശയം മാറി. ഒരു കാര്യം ആളുകള്ക്ക് ഇഷ്ടമായിക്കഴിഞ്ഞാല് അവര് എത്ര സമയം വേണമെങ്കിലും ആ കാര്യത്തിനുവേണ്ടി ചെലവഴിക്കും എന്ന് സോഷ്യല് മീഡിയ തെളിയിക്കുന്നു”.
പ്രാ൪ത്ഥന വ൪ദ്ധിപ്പിക്കുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثَلاَثَةٌ لاَ تُرَدُّ دَعْوَتُهُمُ الصَّائِمُ حَتَّى يُفْطِرَ وَالإِمَامُ الْعَادِلُ وَدَعْوَةُ الْمَظْلُومِ يَرْفَعُهَا اللَّهُ فَوْقَ الْغَمَامِ وَيَفْتَحُ لَهَا أَبْوَابَ السَّمَاءِ وَيَقُولُ الرَّبُّ وَعِزَّتِي لأَنْصُرَنَّكَ وَلَوْ بَعْدَ حِينٍ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു :മൂന്ന് വിഭാഗം ആളുകളുടെ പ്രാർത്ഥന അല്ലാഹു നിരസിക്കുകയില്ല, (ഒന്ന്) നോമ്പുകാരന്റെ നോമ്പ് തുറക്കുന്നതു വരെയുള്ള പ്രാർത്ഥന ……. (തിര്മിദി: 3598)
നബി ﷺ പറഞ്ഞു: മൂന്ന് പ്രാ൪ത്ഥനകള്ക്ക് ഉത്തരം ലഭിക്കും. നോമ്പുകാരന്റെ പ്രാ൪ത്ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാ൪ത്ഥന, യാത്രക്കാരന്റെ പ്രാ൪ത്ഥന. (ബൈഹഖി)
നോമ്പിനെ സംബന്ധിച്ച കൽപ്പനയും നോമ്പിന്റെ നിയമങ്ങളും പറയുന്നതിനിടയിൽ അല്ലാഹു പറഞ്ഞു:
ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ
നിന്നോട് എന്റെ ദാസന്മാര് എന്നെപ്പറ്റി ചോദിച്ചാല് ഞാന് (അവര്ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്ത്ഥിക്കുന്നവന് എന്നെ വിളിച്ച് പ്രാര്ത്ഥിച്ചാല് ഞാന് ആ പ്രാര്ത്ഥനയ്ക്ക് ഉത്തരം നല്കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര് സ്വീകരിക്കുകയും, എന്നില് അവര് വിശ്വസിക്കുകയും ചെയ്യട്ടെ. അവര് നേര്വഴി പ്രാപിക്കുവാന് വേണ്ടിയാണിത്. (ഖു൪ആന് : 2/186)
റമളാനിനെ കുറിച്ച് നബി ﷺ പറഞ്ഞു:
عَنْ أَبِي سَعِيدٍ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّ لِلَّهِ تبارك وتعالى عُتَقَاءَ فِي كُلِّ يَوْمٍ وَلَيْلَةٍ،-يعني في رمضان- وان لِكُلِّ مسلم في يوم وليلة دَعْوَةمُسْتَجَابَةٌ
…….. എല്ലാ ഓരോ മുസ്ലിമിനും എല്ലാ രാപ്പകലിലും ഉത്തരം നൽകപ്പെടുന്ന ഒരു പ്രാർത്ഥനയുണ്ട്. (സ്വഹീഹുത്തർഗീബ്: 1002)
عَنْ أَبِي هُرَيْرَةَ ، أَوْ عَنْ أَبِي سَعِيدٍ – هُوَ شَكَّ، يَعْنِي الْأَعْمَشَ – قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِنَّ لِلَّهِ عُتَقَاءَ فِي كُلِّ يَوْمٍ وَلَيْلَةٍ، لِكُلِّ عَبْدٍ مِنْهُمْ دَعْوَةٌ مُسْتَجَابَةٌ
അബൂഹുറൈറ (റ) വിൽ നിന്നും -അല്ലെങ്കിൽ അബൂ സഈദുൽഖുദ്രി(റ) വിൽ നിന്നും- നിവേദനം; അല്ലാഹുവിന്റെ പ്രവാചകൻ (സ) പറഞ്ഞിട്ടുണ്ട്: എല്ലാ രാത്രിയിലും പകലിലും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന ചിലരുണ്ട്. ഉത്തരം കിട്ടുന്ന പ്രാർത്ഥനക്കുളള ഒരു അവസരവും അവർക്കുണ്ട്. (അഹ്മദ്: 7450)
ദാനധ൪മ്മങ്ങള്
റമളാനില് ദാനധ൪മ്മങ്ങള് ചെയ്യുന്നതിന് പ്രത്യേകം ശ്രേഷ്ടതയും പ്രതിഫലവുമുണ്ട്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم أَجْوَدَ النَّاسِ، وَأَجْوَدُ مَا يَكُونُ فِي رَمَضَانَ، حِينَ يَلْقَاهُ جِبْرِيلُ، وَكَانَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ، فَيُدَارِسُهُ الْقُرْآنَ فَلَرَسُولُ اللَّهِ صلى الله عليه وسلم أَجْوَدُ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ
ഇബ്നു അബ്ബാസില് നിന്ന് നിവേദനം: നബി ﷺ ജനങ്ങളില് ഏറ്റവും ഉദാരനായിരുന്നു. റമദാനില് ജിബ്രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്ആന് പാഠങ്ങളുടെ പരിശോധന നിര്വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്രീല് വന്നുകാണുമ്പോഴൊക്കെ നബി ﷺ അടിച്ചുവീശുന്ന കാറ്റിനേക്കാള് ഉദാരനാകുമായിരുന്നു (ദാനശീലനാകുമായിരുന്നു). (ബുഖാരി :3554)
നോമ്പ് തുറക്കല്
നബി ﷺ നോമ്പ് തുറക്കാന് സമയമായാല് ഉടന് നോമ്പ് തുറക്കുമായിരുന്നു. ധൃതിയിൽ നോമ്പ് തുറക്കുന്നതിനെ നബി ﷺ പ്രോല്സാഹിപ്പിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :قَالَ اللَّهُ عَزَّ وَجَلَّ أَحَبُّ عِبَادِي إِلَىَّ أَعْجَلُهُمْ فِطْرًا
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ അടിമകളിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായവർ സമയമായ ഉടനെ തന്നെ നോമ്പ് തുറക്കുന്നവരാന്. (തിർമുദി: 700)
عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ
സഹ്ല് ബ്നു സഅ്ദില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് മുറിക്കുവാന് ജനങ്ങള് ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള് നന്മയിലായിരിക്കും. (ബുഖാരി:1957)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങള് നോമ്പ് തുറക്കാന് ധൃതി കൂട്ടുന്നിടത്തോളം കാലം(ഇസ്ലാം) ദീന് വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദന്മാരും നസ്വാറാക്കളും നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്. (അബൂദാവൂദ് :2353- അല്ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عن أبي الدرداء رضي الله عنه قال: قال رسول الله ﷺ:ثلاث من أخلاق النبوة: تعجيل الإفطار، وتأخير السحور، ووضع اليمين على الشمال في الصلاة
അബുദ്ദർദാഅ് (റ)വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നുബുവ്വത്തിന്റെ (പ്രവാചകത്ത്വത്തിന്റെ) ഗുണങ്ങളിൽ പെട്ടതാണ്: നോമ്പ് തുറക്കാൻ ധൃതി കാണിക്കൽ, അത്താഴം വൈകിപ്പിക്കൽ, നമസ്കാരത്തിൽ ഇടത് കയ്യിൻമേൽ വലത് കൈ വെക്കൽ. (ത്വബ്റാനി)
ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കലാണ് സുന്നത്ത്. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ കാരക്ക കൊണ്ടോ വെള്ളം കൊണ്ടോ നോമ്പ് തുറക്കാവുന്നതാണ്.
عَنْأَنَسَ بْنَ مَالِكٍ، يَقُولُ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُفْطِرُ عَلَى رُطَبَاتٍ قَبْلَ أَنْ يُصَلِّيَ فَإِنْ لَمْ تَكُنْ رُطَبَاتٌ فَعَلَى تَمَرَاتٍ فَإِنْ لَمْ تَكُنْ حَسَا حَسَوَاتٍ مِنْ مَاءٍ
അനസില്(റ) നിന്ന് നിവേദനം: നബി ﷺ (മഗ്’രിബ്) നമസ്കരിക്കുന്നതിന് മുമ്പായി ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴം ലഭിച്ചില്ലങ്കിൽ ഏതാനും കാരക്കകൾ കൊണ്ട്. കാരക്കയും ലഭിച്ചില്ലങ്കിൽ അവിടുന്ന് അൽപം വെള്ളം കുടിക്കുമായിരുന്നു.(അബൂദാവൂദ് : 2356 – അല്ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ചില പള്ളികളില് റമളാനില് മഗ്രിബ് ബാങ്കിന് സമയമായാലും സൂക്ഷ്മതക്ക് വേണ്ടി ബാങ്ക് ഏതാനും മിനിറ്റുകള് പിന്തിപ്പിക്കുന്നത് കാണാറുണ്ട്. ഇത് ശരിയല്ല. കാരണം നബി ﷺ സമയമായാല് നോമ്പ് മുറിക്കാനാണ് പഠിപ്പിച്ചിട്ടുള്ളത്.
عَنْ عُمَرَ بْنِ الْخَطَّابِ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا، وَأَدْبَرَ النَّهَارُ مِنْ هَا هُنَا، وَغَرَبَتِ الشَّمْسُ، فَقَدْ أَفْطَرَ الصَّائِمُ
ഉമറില്(റ) നിന്ന് നിവേദനം: നബി ﷺപറഞ്ഞു: രാത്രി ഇവിടെ നിന്ന്(കിഴക്ക്) കടന്നു വരികയും, പകൽ ഇവിടെ നിന്ന്(പടിഞ്ഞാറ്) പിന്തിരിഞ്ഞ് പോകുകയും സുര്യൻ അസ്തമിക്കുകയും ചെയ്താൽ വൃത വിരാമത്തിന് സമയമായി.(ബുഖാരി: 1954 – മുസ്ലിം: 1100)
നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങള്
لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: ……. നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്. (ബുഖാരി:1904)
നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്ത്ഥന
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
ദഹബള്വമഉ, വബ്തല്ലത്തില് ഉറൂക്കു, വ സബത്തല് അജ്റു ഇന്ഷാ അല്ലാഹ്
(നോമ്പ് തുറന്നപ്പോൾ)ദാഹം ശമിച്ചു, ഞരമ്പുകള് കുളിര്ത്തു. അല്ലാഹു ഉദ്ദേശിച്ചാല് പ്രതിഫലം ഉറപ്പായി. (സുനനുഅബൂദാവൂദ് : 2357 – അല്ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
മറ്റൊരാളെ നോമ്പ് തുറപ്പിക്കല്
വളരെയേറെ പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യക൪മ്മമാണ് മറ്റൊരാളെ നോമ്പ് തുറപ്പിക്കല്. എത്രത്തോളമെന്നുവെച്ചാല് ആ നോമ്പുകാരന്റെ പ്രതിഫലം തന്നെ നോമ്പ് തുറപ്പിച്ചയാളിന് ലഭിക്കുന്നതാണ്.
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا
സൈദ് ബ്നു ഖാലിദ് അല്ജുഅനിയില്(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം, അയാളുടെ പ്രതിഫലത്തില് നിന്നും യാതൊന്നും കുറയാതെതന്നെനേടാനാകും. (തി൪മിദി:807)
ഇമാം ഇബ്നുല് ജൗസി (റഹി) പറഞ്ഞു:ആരെങ്കിലും ഒരു നോമ്പ്കാരനെ നോമ്പ് തുറപ്പിച്ചാല്, ആ നോമ്പ്കാരന്റെപോലത്തെ പ്രതിഫലം അവനുണ്ട്. അതിനാല് റമദാനില് അറുപത് ദിവസം നോമ്പെടുക്കുന്നതിനായ് നീ പരിശ്രമിക്കുക.التبصرة ٢/ ٨٦
قال شيخ الإسلام ابن تيمية رحمه الله : إعانة الفقراء بالإﻃﻌﺎﻡ ﻓﻲ ﺷﻬر ﺭﻣﻀﺎﻥ ﻫﻮ ﻣﻦ ﺳﻨﻦ الإسلام
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റ) പറഞ്ഞു: റമളാൻ മാസത്തിൽ ദരിദ്രൻമാർക്ക് (ആവശ്യക്കാർക്ക്) ഭക്ഷണം കൊടുത്ത് സഹായിക്കുക എന്നത് ഇസ്ലാമിന്റെ ചര്യകളിൽപ്പെട്ടതാകുന്നു. (മജ്മൂഉൽ ഫതാവാ: 25/298)
തറാവീഹ് നമസ്കാരം
രാത്രി നമസ്കാരം എല്ലാ ദിവസവും നി൪വ്വഹിക്കേണ്ട നമസ്കാരമാണ്. റമളാനില് നി൪വ്വഹിക്കുമ്പോള് ഇത് ഖിയാമു റമളാന് എന്നറിയപ്പെടുന്നു. ഖിയാമു റമളാനിന് പ്രത്യേകം ശ്രേഷ്ടതയും പ്രതിഫലവുമുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമദാനിലെ രാത്രിയില് നിന്ന് നമസ്കരിച്ചാല് അവന്റെ കഴിഞ്ഞുപോയ പാപങ്ങള് പൊറുക്കപ്പെടും.(ബുഖാരി:2009)
قال ابن رجب رحمه الله: اعلم أن المؤمن يجتمع له في شهر رمضان جهادان لنفسه : جهاد بالنهار على الصيام وجهاد بالليل على القيام فمن جمع بين هذين الجهادین، ووفی بحقوقهما ، وصبر عليهما ، وفي أجره بغير حساب
ഇബ്നു റജബ് رحمه الله പറഞ്ഞു: നീ അറിയണം, ഒരു സത്യവിശ്വാസിക്ക് റമളാനിൽ സ്വന്തത്തോടുള്ള രണ്ട് ധർമ്മസമരങ്ങൾ ഒത്തുചേരുന്നുണ്ട്. (ഒന്ന്)പകലിൽ നോമ്പനുഷ്ടിച്ചു കൊണ്ടുള്ള ധർമ്മസമരം. (രണ്ട്) രാത്രിയിൽ നിന്നു നമസ്കരിച്ചു കൊണ്ടുള്ള ധർമ്മസമരം.
ആരെങ്കിലും ഈ രണ്ട് ധർമ്മ സമരത്തെയും ഒരുമിച്ചു ചെയ്യുകയും, അവയുടെ മുറപ്രകാരം പൂർത്തീകരിക്കുകയും, അവയിൽ ക്ഷമിക്കുകയും ചെയ്താൽ അവന് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്നതാണ്. (ലത്വാഇഫുൽ മആരിഫ്: 1/171)
ദൈർഘ്യമേറിയ ആയത്തുകൾ ഓതി നമസ്കരിക്കുന്നതുകൊണ്ട് ഖിയാമു റമദാനില് ഇടക്ക് ഇടക്ക് വിശ്രമിച്ചിരുന്നതിനാൽ പിൽകാലത്ത് ഈ നമസ്കാരത്തിനു തറാവീഹ് (വിശ്രമ നമസ്കാരം) എന്ന് പേരും ലഭിച്ചു.
തറാവീഹ് നമസ്കാരം പള്ളിയില് വെച്ച് ജമാഅത്തായിട്ടാണ് നമസ്കരിക്കേണ്ടത്. നബി ﷺ മൂന്ന് ദിവസം ഖിയാമു റമളാന് പള്ളിയില് വെച്ച് ജമാഅത്തായിട്ടാണ് നമസ്കരിച്ചത്. രണ്ടാമത്തേയും മൂന്നാമത്തേയും ദിവസം പള്ളിയില് ആളുകള് വ൪ദ്ധിച്ചപ്പോള് ‘ഖിയാമു റമളാന് ഫര്ളായി വിധിക്കപ്പെടുമോ എന്നാ ഭയത്താല്’ നാലാമത്തെ ദിവസം നബി ﷺ ജമാഅത്തിന് പള്ളിയിലേക്ക് വരാതെ, സ്വഹാബികളോട് ഒറ്റക്ക് നമസ്കരിച്ചുകൊള്ളാൻ പറയുകയാണ് ചെയ്തത്. അതിന് ശേഷം സ്വഹാബികള് വീട്ടിലും പള്ളിയിലുമായി നമസ്കരിച്ചുവന്നു.
ബൂബക്കറിന്റെ(റ) ഖിലാഫത്തിന്റെ കാലത്തും ഉമറിന്റെ(റ) ഖിലാഫത്തിന്റെ ആരഭത്തിലും ഖിയാമു റമദാന് ആളുകള് ഒറ്റക്ക് ഒറ്റക്കായി നി൪വ്വഹിച്ചുപോന്നു. ഒരു പള്ളിയിൽ തന്നെ പലരും ഒറ്റക്ക് നമസ്കരിക്കുന്നത് ഉമർ(റ) കണ്ടപ്പോൾ അത് ഒരു ഒരു ഇമാമിന്റെ കീഴില് കൊണ്ടുവരണമെന്ന് അദ്ദേഹം തീരുമാനിച്ചു.ഖിയാമു റമളാന് ഫര്ളായി വിധിക്കപ്പെടുമോ എന്നാ ഭയത്താലാണ് നബി ﷺ ഖിയാമു റമളാന് ജമാഅത്തായി തുടരാഞ്ഞത്. നബി ﷺ യുടെ കാലത്ത് തന്നെ ദീന് പൂ൪ത്തിയായി. നബി ﷺ ക്ക് ശേഷം ദീനില് പുതിയ നിയമം വരാത്തതുകൊണ്ട്, ഇനി ഖിയാമു റമളാന് ഫര്ളായി വിധിക്കപ്പെടുമെന്ന് ഭയക്കേണ്ടതില്ലാത്തതിനാല് ഉമർ(റ) ഖിയാമു റമളാന് ജമാഅത്തായി പുനസംഘടിപ്പിച്ചു.
عَنْ أَبِي ذَرٍّ،عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ الرَّجُلَ إِذَا صَلَّى مَعَ الإِمَامِ حَتَّى يَنْصَرِفَ حُسِبَ لَهُ قِيَامُ لَيْلَةٍ
അബൂദർറില്(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഇമാമിനോടൊപ്പം പിരിയുന്നതുവരെ നമസ്കരിച്ചാൽ ഒരു രാത്രി നമസ്കാരം അവന് കണക്കാക്കപ്പെടും. (അബൂദാവൂദ് :1375)
അത്താഴം കഴിക്കല്
عَنْ أَنَسٍ – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَةً
അനസില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള് അത്താഴം കഴിക്കുക. തീ൪ച്ചയായും അത്താഴം കഴിക്കുന്നതില് ബറക്കത്ത് ഉണ്ട്. (മുസ്ലിം:1095)
عَنْ عَمْرِو بْنِ الْعَاصِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ
അംറ് ബ്നു ആസില്(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നമ്മുടെ നോമ്പിന്റെയും വേദക്കാരുടെ നോമ്പിന്റെയും ഇടയിലുള്ള അന്തരം അത്താഴം കഴിക്കലാണ്.(മുസ്ലിം: 1096)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إنّ اللهَ وملائكتَه يصلُّون على المتسحِّرين
അബൂസഈദിൽ ഖുദ്രിയ്യ്(റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: തീ൪ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവ൪ക്കായി സ്വലാത്ത് നി൪വ്വഹിക്കുന്നു (അഹ്’മദ്:3/12)
മലക്കുകള് സ്വലാത്ത് ചൊല്ലുമെന്നു പറഞ്ഞാല് മലക്കുകള് അയാള്ക്കു വേണ്ടി പ്രാ൪ത്ഥിക്കുമെന്ന൪ത്ഥം.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : نِعْمَ سَحُورُ الْمُؤْمِنِ التَّمْرُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: വിശ്വാസിക്ക് കാരക്ക എത്ര നല്ല അത്താഴമാണ്. (അബൂ ദാവൂദ്:2345)
അത്താഴം കഴിക്കേണ്ട സമയം
രാത്രിയുടെ ആദ്യസമയം മുതല് സുബ്ഹി ബാങ്ക് വരെയാണ് അത്താഴം കഴിക്കാവുന്ന സമയം. അത്താഴം കഴിക്കുന്നത് അവസാന സമയത്തേക്ക് പിന്തിപ്പിക്കുന്നതാണ് ശ്രേഷ്ടത.
അബൂദ൪റില്(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: അത്താഴം പിന്തിപ്പിക്കുകയും ധൃതിയിൽ നോമ്പ് തുറക്കുകയും ചെയ്യുന്ന കാലത്തോളം എന്റെ സമുദായം നന്മയില് തന്നെയായിരിക്കും. (അഹ്മദ്)
عن أبي الدرداء رضي الله عنه قال: قال رسول الله ﷺ:ثلاث من أخلاق النبوة: تعجيل الإفطار، وتأخير السحور، ووضع اليمين على الشمال في الصلاة
അബുദ്ദർദാഅ് (റ)വിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ നുബുവ്വത്തിന്റെ (പ്രവാചകത്ത്വത്തിന്റെ) ഗുണങ്ങളിൽ പെട്ടതാണ്: നോമ്പ് തുറക്കാൻ ധൃതി കാണിക്കൽ, അത്താഴം വൈകിപ്പിക്കൽ, നമസ്കാരത്തിൽ ഇടത് കയ്യിൻമേൽ വലത് കൈ വെക്കൽ. (ത്വബ്റാനി)
സുബ്ഹി ബാങ്കിന് ഏകദേശം 10-15 മിനിട്ട് മുമ്പ് അത്താഴം കഴിച്ച് തീ൪ക്കുക. അതായത് അത്താഴം കഴിച്ച് കഴിഞ്ഞാല് പിന്നെ സുബ്ഹി ബാങ്കിന് ഏകദേശം 10-15 മിനിട്ട് മാത്രം സമയം വരിക എന്നുള്ളതാണ് സുന്നത്ത്.
عَنْ زَيْدِ بْنِ ثَابِتٍ ـ رضى الله عنه ـ قَالَ تَسَحَّرْنَا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامَ إِلَى الصَّلاَةِ. قُلْتُ كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ قَالَ قَدْرُ خَمْسِينَ آيَةً
സെയ്ദ് ബ്നു സാബിതില്(റ) നിന്ന് നിവേദനം: ഞങ്ങളൊരിക്കൽ നബി ﷺ യുടെ കൂടെ അത്താഴം കഴിച്ചു. അനന്തരം ഞങ്ങൾ നമസ്കരിക്കാൻ നിന്നു. ഒരാൾ ചോദിച്ചു: അതിനിടയിൽ എത്ര സമയമുണ്ടായിരുന്നു. നിവേദകൻ പറഞ്ഞു: 50 സൂക്തങ്ങൾ പാരായണം ചെയ്യുന്ന സമയം. (അത്താഴം കഴിച്ചിരുന്നത് അത്രയും പിന്തിച്ചായിരുന്നു). (ബുഖാരി: 1921- മുസ് ലിം: 1097)
عَنْ أَنَسٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ أَنَّهُمْ، تَسَحَّرُوا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامُوا إِلَى الصَّلاَةِ. قُلْتُ كَمْ بَيْنَهُمَا قَالَ قَدْرُ خَمْسِينَ أَوْ سِتِّينَ ـ يَعْنِي آيَةً
സൈദ്ബ്നു സാബിത്തില്(റ) നിന്ന് നിവേദനം: സ്വഹാബികള് നബി ﷺ യോടൊപ്പം നോമ്പ് കാലത്ത് അത്താഴം കഴിക്കാറുണ്ട്. എന്നിട്ട് അവര് സുബ്ഹി നമസ്കരിക്കാന് നില്ക്കും. അന്നേരം സൈദ്ബ്നു സാബിത്തിനോടു ചോദിച്ചു. അത് രണ്ടിനുമിടയില് എത്ര സമയത്തെ ഒഴിവുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു: അന്പത് അല്ലെങ്കില് അറുപത് ആയത്തു ഓതാനുള്ള സമയം. (ബുഖാരി:575)
ലൈലത്തുൽ ഖദ്ർ
അനുഗ്രഹീതമായ രാത്രികളില് ഒന്നാണ് ലൈലത്തുല് ഖദ്൪. ഈ ദിവസത്തിലാണ് വിശുദ്ധ ഖു൪ആന് അവതരിപ്പിക്കപ്പെട്ടത്.
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ
തീര്ച്ചയായും നാം ഇതിനെ (ഖുര്ആനിനെ) ലൈലത്തുല് ഖദ്റില് (നിര്ണയത്തിന്റെ രാത്രിയില്) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്:97/1)
ആയിരം മാസത്തേക്കാള് ശ്രേഷ്ഠമായ ലൈലത്തുല് ഖദ്൪ റമാദാനിലാണെന്ന കാര്യം നബി ﷺ വ്യക്തമാക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ
നിങ്ങള്ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്) വന്നെത്തിയിരിക്കുന്നു. …………. അതില് ആയിരം മാസത്തേക്കാള് ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്ബാനി: 4/129 നമ്പര്:2106)
لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
നിര്ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള് ഉത്തമമാകുന്നു. (ഖൂ൪ആന്:97/3)
ലൈലത്തുല് ഖദ്റില് (നിര്ണയത്തിന്റെ രാത്രിയില്) ഇബാദത്ത് ചെയ്യുന്നവ൪ക്ക് ആയിരം മാസത്തില് അധികം ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കും. റമദാനിലെ അവസാന പത്തില് ഏത് ദിവസവും ലൈലത്തുല് ഖദ്൪ വരാവുന്നതാണ്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: الْتَمِسُوهَا فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ لَيْلَةَ الْقَدْرِ فِي تَاسِعَةٍ تَبْقَى، فِي سَابِعَةٍ تَبْقَى، فِي خَامِسَةٍ تَبْقَى
ഇബ്നു അബ്ബാസില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമദാനിലെ ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുവിൻ, (മാസത്തിലെ) അവശേഷിക്കുന്ന ഒമ്പതാം നാളിലും ഏഴാം നാളിലും അഞ്ചാം നാളിലും കാത്തിരിക്കുക.(ബുഖാരി: 2021)
عَنْ عَائِشَةَعَنِ النَّبِيِّ صلى الله عليه وسلم قَالَ : تَحَرَّوْا لَيْلَةَ الْقَدْرِ فِي الْعَشْرِ الأَوَاخِرِ مِنْ رَمَضَانَ
ആയിശയില്(റ) നിന്ന് നിവേദനം: നബി ﷺ അരുളി: റമളാനിലിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളില് നിങ്ങള് ലൈലത്തൂല് ഖദ്റിനെ തേടുവീന്. (ബുഖാരി:2020)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ أَنَّ رِجَالاً، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الأَوَاخِرِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الأَوَاخِرِ
ഇബ്നു ഉമറില്(റ) നിന്ന് നിവേദനം: നബി ﷺ യുടെ സ്വഹാബിമാരില് ചിലർക്ക് ലൈലത്തുൽ ഖദ്ർ അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി സ്വപ്നദർശനമുണ്ടായി. അപ്പോൾ നബി ﷺ പറഞ്ഞു: അത് അവസാനത്തെ ഏഴു ദിവസങ്ങളിൽ വരുന്നതായി നിങ്ങളുടെ സ്വപ്നം ഒത്തുവന്നിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ അതിനെ ആരെങ്കിലും പ്രതീക്ഷിച്ച് ഒരുങ്ങിയിരിക്കുന്നുവെങ്കിൽ അവസാനത്തെ ഏഴുനാളുകളിൽ കാത്തിരിക്കട്ടെ. (ബുഖാരി: 2015)
مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും ലൈലത്തുൽ ഖദ്റിൽ നമസ്കരിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി:2014)
عَنْ أَنَسِ بْنِ مَالِكٍ، قَالَ دَخَلَ رَمَضَانُ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَهَا فَقَدْ حُرِمَ الْخَيْرَ كُلَّهُ وَلاَ يُحْرَمُ خَيْرَهَا إِلاَّ مَحْرُومٌ ” .
അനസിബ്നു മാലികിൽ(റ) നിന്നും നിവേദനം: റമളാൻ സമാഗതമായപ്പോൾ നബി ﷺ പറഞ്ഞു: നിശ്ചയം ഈ മാസം നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. ആയിരം മാസത്തേക്കാൾ ഉത്തമമായ ഒരു രാത്രി അതിലുണ്ട്. അത് തടയപ്പെട്ടവൻ ഖൈറ് മുഴുവൻ തടയപ്പെട്ടിരിക്കുന്നു. ആ രാത്രിയുടെ ഖൈറ് മഹ്റൂമിനല്ലാതെ (ജീവിതമാർഗം തടയപ്പെട്ടവൻ, ദരിദ്രൻ) തടയപ്പെടുകയില്ല. (ഇബ്നുമാജ: 1644)
ലൈലത്തുല് ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രിയില് വ൪ദ്ധിപ്പിക്കേണ്ട പ്രാ൪ത്ഥന
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
അല്ലാഹുമ്മ ഇന്നക അഫുവ്വുന് തുഹിബ്ബുല് അഫുവ ഫഅ്ഫു അന്നീ
അല്ലാഹുവേ, നീ പാപമോചനം നല്കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുക്കേണമേ
، عَنْ عَائِشَةَ، أَنَّهَا قَالَتْ يَا رَسُولَ اللَّهِ أَرَأَيْتَ إِنْ وَافَقْتُ لَيْلَةَ الْقَدْرِ مَا أَدْعُو قَالَ : تَقُولِينَ اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
ആയിശയിൽ(റ)നിന്ന് നിവേദനം: അവ൪ ചോദിച്ചു: നബി ﷺ പറഞ്ഞു: ലൈലതുല് ക്വദ്റിനെ പ്രതീക്ഷിക്കുന്ന രാത്രികളില് ഞാന് ഉരുവിടേണ്ടതെന്താണ്? നബി ﷺ പറഞ്ഞു: നീ (ഇപ്രകാരം) പറയുക:اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي (ഇബ്നുമാജ:3850)
റമദാനിലെ അവസാന പത്ത്
റമദാനിലെ അവസാന പത്തില് നബി ﷺ മുമ്പുള്ളതിനേക്കാള് പ്രത്യേകം ഇബാദത്തുകള്ക്കായി പ്രയത്നിക്കുമായിരുന്നു.
عَنْ عَائِشَةُ رضى الله عنها قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَجْتَهِدُ فِي الْعَشْرِ الأَوَاخِرِ مَا لاَ يَجْتَهِدُ فِي غَيْرِهِ
ആയിശയില്(റ) നിന്ന് നിവേദനം :നബി ﷺ അവസാന പത്തില് മറ്റൊരു കാലത്തും ചെയ്യാത്ത വിധത്തില് ആരാധനാ ക൪മ്മങ്ങളില് കഠിനാധ്വാനം ചെയ്യാറുണ്ടായിരുന്നു. (മുസ്ലിം:1175)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ، وَأَحْيَا لَيْلَهُ، وَأَيْقَظَ أَهْلَهُ
ആയിശയില്(റ) നിന്ന് നിവേദനം : അവർ പറയുന്നു:നബി ﷺ അവസാനത്തെ പത്ത് ആയിക്കഴിഞ്ഞാൽ ഉടുമുണ്ട് മുറുക്കിയുടുക്കും. രാത്രിയെ (ആരാധനകൊണ്ട്) സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണർത്തുകയും ചെയ്യുക പതിവായിരുന്നു. (ബുഖാരി: 2024)
قال سفيان الثوري رحمه الله:أحب إلى إذا دخل العشر الأواخر أن يتهجد بالليل، ويجتهد فيه، وينهض أهله وولده إلى الصلاة إن أطاقوا ذلك
സുഫ്യാനു സൗരി (رحمه الله) പറഞ്ഞു : അവസാനത്തെ പത്ത് വന്നെത്തിയാൽ രാത്രിയിൽ തഹജ്ജുദ് നിസ്കാരവും, കഠിന പരിശ്രമവും ചെയ്ത് സജീവമാക്കാനും, കുടുംബത്തിന് സാധ്യമാകുമെങ്കിൽ അവരെ വിളിച്ചുണർത്താനുമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. [റമദാനിയ്യ :പേജ് 15]
قال العلامة ابن عثيمين رحمه الله :ا العشر الأخيرة من رمضان فيها فضل عظيم لأن النبي ﷺ كان يخصها بالاعتكاف ويخصها بالقيام كل الليل ويوقظ أهله فيها وفيها ليلة القدر التي خير من ألف شهر فلا ينبغي للإنسان أن يضيعها بالتجوال في الأسواق هنا وهناك.
ശൈഖ് ഇബ്നു ഉഥൈമീന് (റഹി) പറഞ്ഞു: റമളാനിലെ അവസാനത്തെ പത്ത് മഹത്തായ ശ്രേഷ്ടതയുള്ളതാകുന്നു. കാരണം നബി – സ്വല്ലള്ളാഹു അലൈഹിവസല്ലമ അതിനെ ഇഅ്ത്തികാഫ്കൊണ്ടും, എല്ലാരാത്രിയിലും നമസ്ക്കാരംകൊണ്ടും പ്രത്യേകമാക്കിയിരുന്നു. അതില് അദ്ദേഹം അവിടുത്തെ കുടുംമ്പത്തെ വിളിച്ചുണര്ത്തുമായിരുന്നു. അതിനാല് അങ്ങാടികളില് അവിടെയിവിടെയായി ചുറ്റിത്തിരിഞ്ഞ് ആ രാത്രികളെ പാഴാക്കുകയെന്നതും, അതല്ലെങ്കില് വീട്ടില് ഉറക്കമൊഴിച്ച് ആ രാത്രികളിലെ ധാരാളം നന്മകള് നഷ്ടപ്പെടുത്തുകയെന്നതും മനുഷ്യന് അനുയോജ്യമല്ല. فتاوي نور على الدرب شريط ١٧٢
ഇഅ്തികാഫ്
അല്ലാഹുവുമായുള്ള ആത്മബന്ധം ദൃഢീകരിക്കാനും നമസ്കാരം, ദിക്റ്, ഖുര്ആന് പാരായണം പോലുള്ള ആരാധനാ ക൪മ്മങ്ങള് നി൪വ്വഹിക്കാനുമായി സൃഷ്ടികളുമായുള്ള ബന്ധം വിട്ട് നിയ്യത്തോടെ പള്ളിയില് ഭജനമിരിക്കലാണ് ഇഅ്തികാഫ്.
ഇമാം ഇബ്നുല് ഖയ്യിം(റ) പറഞ്ഞു: മനസ്സിനെ അല്ലാഹുവില് ഏല്പിക്കുക, ദൈവസ്മരണയില് അതിനെ തളച്ചിടുക, അല്ലാഹുവോടൊപ്പം തനിച്ചാവുക, ലൗകിക കാര്യങ്ങളില് നിന്നകന്ന് അല്ലാഹുവിന്റെ കാര്യത്തില് വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ് ഇഅ്തികാഫിന്റെ ലക്ഷ്യവും ചൈതന്യവും. അങ്ങനെ അല്ലാഹുവിനോടുള്ള സ്നേഹവും അവനെ കുറിച്ച സ്മരണയും അവനോടുള്ള താല്പര്യവും മനസ്സില് നിറയും. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കരസ്ഥമാക്കുന്നതിനെ കുറിച്ചായിരിക്കും പിന്നെ അവന്റെ ചിന്ത മുഴുവന്. അങ്ങനെ സ്രഷ്ടാവിനോടുള്ള സഹവര്ത്തിത്വം അവന് ഏറെ പ്രിയങ്കരമായിമാറും. ഖബ്റിലെ ഏകാന്തതയില് അല്ലാഹു മാത്രമായിരിക്കുമല്ലോ കൂട്ട് എന്ന ചിന്തയിലേക്ക് അത് നയിക്കും. ഇതാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യം. (സാദുല് മആദ്)
عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا: أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ.
ആഇശയില്(റ) നിന്ന് നിവേദനം. നബി ﷺ മരണപ്പെടുന്നതുവരെ റമദാനിലെ അവസാനത്തെ പത്ത് നാളുകളില് ഇഅ്കാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗ ശേഷം അവിടുത്തെ പത്നിമാര് ഇഅ്തികാഫ് ഇരുന്നു. (ബുഖാരി – മുസ്ലിം)
ഇരുപത്തി ഒന്നാം രാവ് ആരംഭിക്കുന്നതിന് മുന്നോടിയായി അഥവാ റമളാനിലെ ഇരുപതാം ദിവസം സൂര്യന് അസ്തമിക്കുന്നതിനു മുന്പായി ഇഅ്തികാഫില് പ്രവേശിക്കണം എന്നതാണ് പ്രബലാഭിപ്രായം. ശവ്വാല് മാസപ്പിറവി കാണുന്നതോടെ അതിന്റെ സമയം അവസാനിക്കുന്നു.
ഇഅ്തികാഫ് ഇരിക്കുകയാണെന്ന് മനസ്സില് കരുതുക. നിയത്ത് ചൊല്ലിപറയേണ്ടതില്ല.
عَنْ عُمَرَ بْنَ الْخَطَّابِ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
നബി ﷺ അരുളി: തീര്ച്ചയായും ഓരോരുത്തരുടെയും കര്മ്മങ്ങള് അവരുടെ ഉദ്ദേശമനുസരിച്ചാണ്.ഓരോരുത്തര്ക്കും അവര് (ആ കര്മ്മം കൊണ്ട്) ഉദ്ദേശിച്ചതെന്തോ അത് ലഭിക്കുന്നു. (ബുഖാരി:1)
قال ابن شهاب الزهري{رحمه الله}: عجبا للمسلمين..! تركوا الاعتكاف مع ان النبي صلى الله عليه وسلم ما تركه منذ قدم المدينة حتى قبضه الله عز وجل.
ഇമാം സുഹ് രി (റഹി) പറഞ്ഞു: മുസ്ലിംകളുടെ കാര്യം അൽഭുതംതന്നെ.
നബി ﷺ മദീനയിലേക്ക് വന്നതിൽ പിന്നെ മരണം വരെ ഒഴിവാക്കിയിട്ടില്ലാത്ത ഇഅ്തികാഫിനെ അവർ അവഗണിക്കുന്നു. (شعاع من المحراب ٥/٣٢٩)
ഉംറ
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، قَالَ : لَمَّا رَجَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ حَجَّتِهِ قَالَ لِأُمِّ سِنَانٍ الْأَنْصَارِيَّةِ : ” مَا مَنَعَكِ مِنَ الْحَجِّ ؟ ” قَالَتْ : أَبُو فُلَانٍ – تَعْنِي زَوْجَهَا – كَانَ لَهُ نَاضِحَانِ ؛ حَجَّ عَلَى أَحَدِهِمَا، وَالْآخَرُ يَسْقِي أَرْضًا لَنَا. قَالَ : ” فَإِنَّ عُمْرَةً فِي رَمَضَانَ تَقْضِي حَجَّةً مَعِي “. (البخاري: ١٨٦٣. مسلم: ١٢٥٦)
ഇബ്നു അബ്ബാസ് (റ) വിൽ നിന്നും നിവേദനം; അദ്ദേഹം പറയുന്നു നബി (സ) തന്റെ ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നപ്പോൾ അൻസ്വാരി വനിതയായ ഉമ്മു സിനാനിനോട് ചോദിച്ചു; എന്താണ് നിങ്ങൾ ഹജ്ജ് ചെയ്യാതിരുന്നത്?. അവർ പറഞ്ഞു: ഞങ്ങൾക്ക് രണ്ടു ഒട്ടകങ്ങളാണുളളത്. അതിൽ ഒന്നിന്റെ പുറത്ത് ഭർത്താവ് ഹജ്ജിന് പോയി. രണ്ടാമത്തെത് കൃഷിക്ക് വേണ്ടി വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോൾ നബി (സ) പറഞ്ഞു: റമദാനിലെ ഉംറ എൻ്റെ കൂടെ ഹജ്ജ് ചെയ്തതിനു സമമാണ്. (ബുഖാരി: 1863. മുസ്ലിം: 1256)
ഇമാം മുസ്ലിമിന്റെ റിപ്പോർട്ടിൽ ഇപ്രകാരം കൂടി കാണാം.
فَإِذَا جَاءَ رَمَضَانُ فَاعْتَمِرِي، فَإِنَّ عُمْرَةً فِيهِ تَعْدِلُ حَجَّةً
റമദാൻ വന്നാൽ നിങ്ങൾ ഉംറ ചെയ്തു കൊള്ളുക. കാരണം,റമദാനിലെ ഉംറ ഹജ്ജിന് തുല്ല്യമാണ്. (മുസ്ലിം: 1256)
പ്രതിഫലത്തിന്റെ കാര്യത്തിലാണ് റമദാനിലെ ഉംറ ഹജ്ജിന് തുല്ല്യമാണ് എന്ന് പറഞ്ഞത്. സത്യവിശ്വാസിയായ അടിമക്ക് അല്ലാഹുവിൽ നിന്നും ലഭിക്കുന്ന അനുഗ്രഹവും കാരുണ്യവുമാകുന്നു ഇത്. സമയത്തിന്റെ മഹത്വത്തിന്റെ ആധിക്യമനുസരിച്ച് പ്രവർത്തനങ്ങളുടെ പ്രതിഫലവും വർദ്ധിക്കും എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം. (ഫത്ഹുൽബാരി: 3/604)
പാപമോചനം
തെറ്റുകുറ്റങ്ങളും പാകപ്പിഴകളും എപ്പോള് സംഭവിച്ചാലും റബ്ബിലേക്ക് റബ്ബിലേക്ക് പശ്ചാത്താപിച്ച് മടങ്ങി പാപമോചനം തേടുന്നവനാണ് സത്യവിശ്വാസി. പരിശുദ്ധ റമളാന് പാപമോചനത്തിനുള്ള സുവ൪ണ്ണാവസരമാണ്. റമളാനിനെ കൃത്യമായി പരിഗണിച്ച് ഇബാദത്ത് ചെയ്യുന്നവരുടെ പാപങ്ങള് പൊറുക്കപ്പെടുന്നതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يَقُولُ: الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ مَا بَيْنَهُنَّ إِذَا اجْتَنَبَ الْكَبَائِرَ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വന്പാപങ്ങളില് നിന്നും വിട്ടുനില്ക്കുകയാണെങ്കില് അഞ്ച് നേരത്തെ നമസ്കാരങ്ങളും ഒരു ജുമുഅ മറ്റൊരു ജുമുഅ വരേയും ഒരു റമദാന് മറ്റൊരു റമദാന് വരേയും, അവക്കിടയിലുള്ള പാപങ്ങള് മായ്ച്ച് കളയുന്നു.(മുസ്ലിം:233)
അങ്ങനെയെങ്കില് ഈ റമളാനില് പാപങ്ങള് പൊറുത്തുലഭിക്കുന്നതിന് വേണ്ടി അല്ലാഹുവോട് പാപമോചനം തേടുന്നത് എത്ര മഹത്തരമായിരിക്കും.
عَنْ أَنَسُ بْنُ مَالِكٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : قَالَ اللَّهُيَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً
അനബിബ്നു മാലകില്(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ആദമിന്റെ പുത്രാ നീ ഭൂമിയോളം പാപങ്ങളുമായി എന്റെ അരികില് വരികയും പിന്നീട് നീ എന്നില് ഒന്നും പങ്ക് ചേ൪ക്കാത്തവനായി എന്നെ കണ്ടുമുട്ടുകയും ചെയ്താല് ഭൂമിയോളം പാപമോചനവുമായി ഞാന് നിന്റെ അരികില് വരിക തന്നെചെയ്യും. (തിർമിദി: 3540- അല്ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ﻭَٱﺳْﺘَﻐْﻔِﺮِ ٱﻟﻠَّﻪَ ۖ ﺇِﻥَّ ٱﻟﻠَّﻪَ ﻛَﺎﻥَ ﻏَﻔُﻮﺭًا ﺭَّﺣِﻴﻤًﺎ
അല്ലാഹുവോട് പാപമോചനം തേടുക. തീര്ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്: 4/106)
ﻭَﺳَﺎﺭِﻋُﻮٓا۟ ﺇِﻟَﻰٰ ﻣَﻐْﻔِﺮَﺓٍ ﻣِّﻦ ﺭَّﺑِّﻜُﻢْ ﻭَﺟَﻨَّﺔٍ ﻋَﺮْﺿُﻬَﺎ ٱﻟﺴَّﻤَٰﻮَٰﺕُ ﻭَٱﻷَْﺭْﺽُ ﺃُﻋِﺪَّﺕْ ﻟِﻠْﻤُﺘَّﻘِﻴﻦَ
നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്ഗവും നേടിയെടുക്കാന് നിങ്ങള് ധൃതിപ്പെട്ട് മുന്നേറുക. ധര്മ്മനിഷ്ഠ പാലിക്കുന്നവര്ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്. (ഖു൪ആന്: 3/133)
തൌബ (പശ്ചാത്താപം)
തെറ്റ് ചെയ്താല് മനസ്സിലുണ്ടാകുന്ന വേദനയും കുറ്റബോധവും ആ തിന്മ ഒഴിവാക്കലും അല്ലാഹുവിലേക്ക് മടങ്ങലുമാകുന്നു തൌബ. അങ്ങനെ തൌബ ചെയ്യുന്ന വരുടെ പാപങ്ങള് അല്ലാഹു പൊറത്തുകൊടുക്കന്നതാണ്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﺗُﻮﺑُﻮٓا۟ ﺇِﻟَﻰ ٱﻟﻠَّﻪِ ﺗَﻮْﺑَﺔً ﻧَّﺼُﻮﺣًﺎ ﻋَﺴَﻰٰ ﺭَﺑُّﻜُﻢْ ﺃَﻥ ﻳُﻜَﻔِّﺮَ ﻋَﻨﻜُﻢْ ﺳَﻴِّـَٔﺎﺗِﻜُﻢْ
സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള് മായ്ച്ചുകളയുന്നതാണ്…….(ഖു൪ആന് :66/8)
ﺃَﻓَﻼَ ﻳَﺘُﻮﺑُﻮﻥَ ﺇِﻟَﻰ ٱﻟﻠَّﻪِ ﻭَﻳَﺴْﺘَﻐْﻔِﺮُﻭﻧَﻪُۥ ۚ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
ആകയാല് അവര് അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന് :5/74)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا
അബൂമൂസയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:തീർച്ചയായും ഉന്നതനായ അല്ലാഹു രാത്രിയിൽ തന്റെ കരം നീട്ടുന്നു പകലിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി , അവൻ പകലിൽ കരം നീട്ടുന്നു , രാത്രിയിൽ പാപം ചെയ്തവർക്ക് പൊറുത്തുകൊടുക്കാനായി, സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതുവരെ (അല്ലാഹു അപ്രകാരം ചെയ്തു കൊണ്ടിരിക്കും). (മുസ്ലിം:2759)
ജീവിച്ചിരിക്കുന്ന കാലമത്രയും ഭൗതിക വിഭവങ്ങളിലുള്ള ആശ മുറിയുന്നവനല്ല മനുഷ്യന്. ദേഹേഛകളില്നിന്നും അതിരില്ലാത്ത ആഗ്രഹങ്ങളില്നിന്നും മാറിനില്ക്കാന് അവന്റെ മനസ്സ് അവനെ അനുവദിക്കുകയുമില്ല. ജീവിതത്തിന്റെ അവസാന കാലത്തില് പശ്ചാത്തപിക്കാമെന്ന് പറഞ്ഞ് പിശാച് മനുഷ്യനെ തൌബ ചെയ്യുന്നതില് നിന്ന് തടയും.അല്ലാഹുവിന് വഴിപ്പെടുന്നതില് മറ്റു മാസങ്ങളിലൊന്നുമില്ലാത്ത അവസരമാണ് ഈ മാസത്തില് ലഭിക്കുന്നത്. അതുകൊണ്ട് പിശാചിനെ ചങ്ങലക്കിട്ടിരിക്കുന്ന ഈ മാസത്തില് പശ്ചാത്താപം വ൪ദ്ധിപ്പിച്ചുകൊള്ളട്ടെ.
ഫിത്൪ സക്കാത്ത്
റമളാന് അവസാനിക്കുന്നതോടെ മുസ്ലിംകള്ക്ക് നബി ﷺ നി൪ബന്ധമാക്കിയ ദാനമാണ് ഫിത്൪ സക്കാത്ത്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ
ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: മുസ്ലിംകളായ സ്വതന്ത്രനും അടിമക്കും പുരുഷനും, സ്ത്രീക്കും, ചെറിയവനും, വലിയവനും ഒരു സ്വാഹ് ഈത്തപ്പഴമോ, ബാർലിയോ ഫിത്വ്ർ സകാത്ത് നൽകൽ നബി ﷺ നിർബന്ധമാക്കിയിരിക്കുന്നു. ആളുകൾ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി അത് നൽകുവാൻ അവിടുന്നു കൽപിച്ചു. (ബുഖാരി: 1503)
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ الْفِطْرِ صَاعًا مِنْ طَعَامٍ. وَقَالَ أَبُو سَعِيدٍ وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ
അബൂസഈദിൽ ഖുദ് രിയ്യ്(റ) പറയുന്നു: നബി ﷺ യുടെ കാലത്ത് ഞങ്ങൾ പെരുന്നാൾ ദിനത്തിൽ ഒരു സ്വാഅ് ഭക്ഷണം (ഫിത്വ്ർ സകാത്തായി) നൽകാറുണ്ടായിരുന്നു. അബൂസഈദ്(റ) പറയുന്നു: ഞങ്ങളുടെ ഭക്ഷണം ബാർലിയും, ഉണക്ക മുന്തിരിയും, പാൽക്കട്ടിയും ഈത്തപ്പഴവുമായിരുന്നു.(ബുഖാരി: 15l0)
ഫിത്വ്ര് സകാത്തായി നല്കേണ്ടത് ഓരോ നാട്ടിലെയും പ്രധാനപ്പെട്ട ഭക്ഷ്യധാന്യങ്ങളാണ്. ഒരു സ്വാഅ് എന്നത് ഒരു അളവുപാത്രമാണ്. ഒരു സ്വാഅ് എന്നാല് ഒരു സാധാരണ മനുഷ്യന്റെ രണ്ട് കൈകള് കൊണ്ടുള്ള നാല് വാരല് വരുന്ന ഒരളവാണ്. അരി പോലുള്ള ഭക്ഷണധാന്യം ഏകദേശം രണ്ടര കിലോക്ക് മുകളില് കൊടുക്കണം.
കുടുംബനാഥന് തന്റെ കീഴില് ജീവിക്കുന്ന മുഴുവന് വ്യക്തികള്ക്കു വേണ്ടിയും ഫിത്വ്ര് സകാത് നല്കല് നിര്ബന്ധമാണ്. പെരുന്നാള് മാസപ്പിറവിക്ക് തൊട്ട് മുമ്പ് ഒരു കുഞ്ഞ് ജനിച്ചാല് പോലും അതിനുവേണ്ടിയും ഫിത്൪ സകാത്ത് നല്കണം.
റമളാന് അവസാനത്തില് പെരുന്നാളിന്റെ രാത്രിയില് സൂര്യന് അസ്തമിക്കുന്നതോടെയാണ് ഫിത്റ് സക്കാത്ത് നി൪ബന്ധമാകുന്നത്. ആളുകള് പെരുന്നാൾ നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായിതന്നെ ഫിത്വ്൪ സക്കാത്ത് കൊടുക്കേണ്ടതാണ്. ഇബ്നു ഉമറിൽ(റ) നിന്നുള്ള ഹദീസില് ആളുകള് പെരുന്നാൾ നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പായി ഫിത്വ്൪ സക്കാത്ത് നല്കാന് നബി ﷺ കല്പ്പിച്ചുതായി കാണാം.
നോമ്പുകാരന്റെ പക്കല് നിന്ന് അറിയാതെ വന്നുപോയ പിഴവുകള്ക്ക് പ്രായശ്ചിത്തമാണ് ഫിത്൪ സകാത്ത്. അതോടൊപ്പം പാവപ്പെട്ടവ൪ക്ക് പെരുന്നാള് ദിനം ആഘോഷിക്കാന് വേണ്ടി നിശ്ചയിക്കപ്പെട്ടതുമാണത്.
ഇബ്നു അബ്ബാസില്(റ) നിന്ന് നിവേദനം: അനാവശ്യമായ വാക്കും പ്രവൃത്തിയും മൂലം നോമ്പുകാരന് വന്നുപോയ പിഴവുകളില് നിന്ന് അവനെ ശുദ്ധീകരിക്കാനും പാവങ്ങള്ക്ക് ആഹാരത്തിനുമായി നബി ﷺ ഫിത്൪ സകാത്ത് നിര്ബന്ധമാക്കിരിക്കുന്നു. (സ്വ ദാ :1420)
റമളാനിലൂടെ നാം നേടേണ്ടത്
റമളാനിലൂടെ നേടിയെടുക്കേണ്ട പ്രധാന ലക്ഷ്യമാണ് തഖ്വ. അല്ലാഹു നമുക്ക് നോമ്പ് നിര്ബന്ധമാക്കിയതുകന്നെ നാം തഖ്വയുള്ളവരായിത്തീരുവാന് വേണ്ടിയാണ്.
ﻳَٰٓﺄَﻳُّﻬَﺎ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻛُﺘِﺐَ ﻋَﻠَﻴْﻜُﻢُ ٱﻟﺼِّﻴَﺎﻡُ ﻛَﻤَﺎ ﻛُﺘِﺐَ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻣِﻦ ﻗَﺒْﻠِﻜُﻢْ ﻟَﻌَﻠَّﻜُﻢْ ﺗَﺘَّﻘُﻮﻥَ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള് തഖ്വയുള്ളവരായിത്തീരുവാന് വേണ്ടിയത്രെ അത്.(ഖു൪ആന്: 2 /183)
നോമ്പ് നിര്ബന്ധമാക്കിയതിലെ യുക്തി ഈ ഖുർആൻ വചനത്തിൽ നിന്നുതന്നെ വ്യക്തമാണ്. അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ ആരാധിക്കുകയെന്നതാണ് നോമ്പ് നിര്ബന്ധമാക്കിയതിലൂടെ ഉദ്ദേശിക്കപ്പടുന്നത്. തഖ്വ എന്നാല് നിഷിദ്ധങ്ങള് ഉപേക്ഷിക്കുകയും കല്പനകള് പ്രാവര്ത്തികമാക്കുകയും ചെയ്യലാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ അരുളി: വല്ലവനും കളവ് പറയലും അതു പ്രവര്ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന് തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)
നോമ്പുകാരന് നിര്ബന്ധമായ കാര്യങ്ങള് ചെയ്യലും നിഷിദ്ധങ്ങളില് നിന്ന് വിട്ടുനില്ക്കലും അനിവാര്യമാണെന്ന് ഹദീസില് നിന്ന് വ്യക്തമായി. ഏഷണി, പരദൂഷണം, കളവ് എന്നിവയില് നിന്ന് വിട്ടുനില്ക്കുക, നിഷിദ്ധമായ കച്ചവടം ഉപേക്ഷിക്കുക, മ്ലേഛതകളില് നിന്ന് അകന്ന് നില്ക്കുക തുടങ്ങിയവ റമദാനില് പരിപൂര്ണമായും പാലിക്കപ്പെടുകയാണെങ്കില് മറ്റു മാസങ്ങളിലും അവനത് പാലിക്കുവാന് സാധിക്കുന്നതാണ്.
അല്ലാഹു സ്വര്ഗം ഒരുക്കിവെച്ചിരിക്കുന്നത് തഖ്വയോടെ ജീവിക്കുന്നവര്ക്കാണെന്നാണ് ഖുര്ആന് പറയുന്നത്.
ﻗُﻞْ ﺃَﺅُﻧَﺒِّﺌُﻜُﻢ ﺑِﺨَﻴْﺮٍ ﻣِّﻦ ﺫَٰﻟِﻜُﻢْ ۚ ﻟِﻠَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﺟَﻨَّٰﺖٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ﻭَﺃَﺯْﻭَٰﺝٌ ﻣُّﻄَﻬَّﺮَﺓٌ ﻭَﺭِﺿْﻮَٰﻥٌ ﻣِّﻦَ ٱﻟﻠَّﻪِ ۗ ﻭَٱﻟﻠَّﻪُ ﺑَﺼِﻴﺮٌۢ ﺑِﭑﻟْﻌِﺒَﺎﺩِ
(നബിയേ) പറയുക: അതിനെക്കാള് (ആ ഇഹലോക സുഖങ്ങളെക്കാള്) നിങ്ങള്ക്ക് ഗുണകരമായിട്ടുള്ളത് ഞാന് പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല് താഴ്ഭാഗത്തു കൂടി അരുവികള് ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്ഗത്തോപ്പുകളുണ്ട്. അവര് അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്ക്കുണ്ടായിരിക്കും.) കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്മാരുടെ കാര്യങ്ങള് കണ്ടറിയുന്നവനാകുന്നു.( ഖു൪ആന്: 3 /15)
സ്വര്ഗം നേടാനുള്ള യോഗ്യതയായ തഖ്വ നേടിയെടുക്കുകയാണ് റമദാനിലൂടെ നാം ചെയ്യേണ്ട്. പരിശുദ്ധ റമളാന് തഖ്വ നേടിയെടുക്കുന്നതിനുള്ള പാഠശാലയാണ്. നോമ്പിലൂടെ ആത്മനിയന്ത്രണവും ക്ഷമയും സഹനവും ആര്ജ്ജിക്കുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الصِّيَامُ جُنَّةٌ، فَلاَ يَرْفُثْ وَلاَ يَجْهَلْ، وَإِنِ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ. مَرَّتَيْنِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വ്രതം ഒരു പരിചയാണ്. അതിനാൽ (നോമ്പുകാരൻ) ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യരുത്. അവനോട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽ ഞാൻ നോമ്പുള്ളവനാണെന്നവൻ രണ്ടു തവണ പറയട്ടെ……..(ബുഖാരി: 1894)
ഉമ൪(റ) ഇപ്രകാരം പറയുമായിരുന്നു: നോമ്പ് എന്നത് അന്നപാനീയങ്ങളില് നിന്ന് ഒഴിവാകല് മാത്രമല്ല പ്രത്യുത, കളവില് നിന്നും അനാവശ്യങ്ങളില് നിന്നും കള്ള സത്യങ്ങളില് നിന്നും നിര൪ത്ഥക കാര്യങ്ങളില് നിന്നൊക്കെയുള്ള ഒഴിവാകല് കൂടിയാണ്. (ഇബ്നു അബീശൈബ)
ചീത്ത വാക്കു പറയുകയോ മാന്യതക്ക് നിരക്കാത്തത് പ്രവർത്തിക്കുകയോ ചെയ്യുന്നതില് നിന്ന് ഒരുവനെ നോമ്പ് തടയുന്നു. ഇങ്ങോട്ട് ആരെങ്കിലും ശണ്ഠ കൂടുകയോ വഴക്കു പറയുകയോ ചെയ്താൽപോലും ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. യഥാ൪ത്ഥത്തില് ഇതൊരു പരിശീലനമാണ്. ഈ പരിശീലനത്തിലൂടെ നാം തഖ്വ ആ൪ജ്ജിച്ചെടുക്കുകയാണ് നാം ചെയ്യുന്നത്. ഒരു മാസം കൊണ്ട് നേടിയെടുത്ത തഖ്വ തുട൪ന്നുള്ള മാസങ്ങളിലും തുട൪ത്താന് നമുക്ക് കഴിയണം.
അതേപോലെ ഭക്ഷണവും പാനീയവും വീട്ടില് യഥേഷ്ടം ഉണ്ടായിട്ടും ആരും കാണാതിരുന്നിട്ടും നോമ്പുകാരന് കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. തന്റെ ഇണ തൊട്ടടുത്തുണ്ടായിട്ടും റമളാനില് പ്രഭാതം മുതല് പ്രദോഷംവരെ അവരിലേക്ക് ആഗ്രഹപൂ൪ത്തീകരണത്തിനായി അടുക്കുന്നില്ല. ഏഷണിയും പരദൂഷണവുമൊന്നും അവന്റെ ചിന്തയിലേക്ക് പോലും വരുന്നില്ല. അതെ, നോമ്പിലൂടെ അവന് തഖ്വ ആ൪ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഈ തഖ്വാ ബോധം തുട൪ജീവിതത്തിലും അവന് പ്രതിഫലിപ്പിക്കുമ്പോഴാണ് നോമ്പും റമളാനുമൊക്കെ അവന് പ്രയോജനകരമാകുന്നത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വ്യാജ സംസാരവും ദുഷ്പ്രവര്ത്തനവും ഒരാള് ഉപേക്ഷിക്കുന്നില്ലെങ്കില് അയാള് ഭക്ഷണ പാനീയങ്ങള് വര്ജിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി:1903)
നോമ്പുകാരന് നിര്ബന്ധമായ കാര്യങ്ങള് ചെയ്യലും നിഷിദ്ധങ്ങളില് നിന്ന് വിട്ടുനില്ക്കലും അനിവാര്യമാണെന്ന് ഇതില് നിന്ന് വ്യക്തമായി. ഏഷണി, പരദൂഷണം, കളവ് എന്നിവയില് നിന്ന് വിട്ടുനില്ക്കുക, നിഷിദ്ധമായ കച്ചവടം ഉപേക്ഷിക്കുക, മ്ലേഛതകളില് നിന്ന് അകന്ന് നില്ക്കുക തുടങ്ങിയവ റമളാനില് പരിപൂര്ണമായും പാലിക്കപ്പെടുകയാണെങ്കില് മറ്റു മാസങ്ങളിലും അവനത് പാലിക്കുവാന് സാധിക്കുന്നതാണ്.
നിര്ബന്ധ കാര്യങ്ങള് ഉപേക്ഷിക്കുകയും യഥേഷ്ടം നിഷിദ്ധങ്ങള് ചെയ്യുകയും ചെയ്ത് കൊണ്ടാണ് ചില൪ നോമ്പനുഷ്ഠിക്കുന്നത്. അത്കൊണ്ട് തന്നെ ചില കാര്യങ്ങള് ചെയ്യുന്നതിലൂടെ നോമ്പിന്റെ പ്രതിഫലം കുറയുകയും മറ്റു ചിലകാര്യങ്ങള് ചെയ്യുന്നതോടെ നോമ്പ് തന്നെ നിഷ്ഫലമായി പോവുകയും ചെയ്യുന്നത് കരുതിയിരിക്കേണ്ടതുണ്ട്.
നോമ്പിന്റെ മറ്റ് ലക്ഷ്യങ്ങളും പണ്ഢിതന്മാ൪ വിശദീകരിച്ചിട്ടുണ്ട്. തഖ്വ്വ കരസ്ഥമാക്കാൻ. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ സ്മരിക്കപ്പെടാൻ, ഇഖ്ലാസോടെയുള്ള ജീവിതം പരിശീലിക്കാൻ, ആരാധനകൾ കൊണ്ട് മനസ്സിനെ സംസകരിക്കാൻ, മനുഷ്യനിലുള്ള പിശാചിന്റെ ഇടപെടൽ കുറക്കാൻ മനസ്സിനെ ദേഹേഛയിൽ നിന്ന് തടുക്കുവാൻ, വൈകാരികതകളെ നിയന്ത്രിക്കാൻ, വിശക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാനും, വിശപ്പിന്റെ വില തിരിച്ചറിയാനും, ശാരീരിക പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ എന്നിവ അവയില് പ്രധാനപ്പെട്ടതാണ്. (ഇമാം ഇബ്നുല് ഖയ്യിമിന്റെ സാദുല് മആദില് നിന്ന്)
സത്യവിശ്വാസികളോട് ഗൗരവപൂർവ്വം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ) റമദാൻ മാസത്തിൽ ആരെങ്കിലും വ്രതമനുഷ്ഠിച്ചാൽ അവന്റെ പക്കൽനിന്ന് മുമ്പ് സംഭവിച്ച പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈമാനോടെയും (വിശ്വാസം) ഇഹ്തിസാബോടെയും (പ്രതിഫലേച്ഛ)വല്ലവനും റമദാനിലെ രാത്രിയില് നിന്ന് നമസ്കരിച്ചാല് അവന്റെ കഴിഞ്ഞുപോയ പാപങ്ങള് പൊറുക്കപ്പെടും.(ബുഖാരി:2009)
ഈമാനോടെയും ഇഹ്തിസാബോടെയും നോമ്പ് അനുഷ്ഠിക്കണമെന്നും രാത്രി നമസ്കരിക്കണമെന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കർമ്മങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. വിശ്വാസം ശരിയല്ലെങ്കിൽ കർമ്മങ്ങളും ശരിയാകില്ല. അല്ലാഹുവിലുള്ള വിശ്വാസമാണ് മറ്റുള്ള വിശ്വാസ കാര്യങ്ങളുടെയെല്ലാം അടിസ്ഥാനം.
അല്ലാഹുവിൽ പങ്ക് ചേർത്തവന്റെ ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുകയില്ല. ശിർക്ക് ചെയ്തവന്റെ കർമ്മങ്ങളെല്ലാം നിഷ്ഫലമാണ്. നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും മറ്റ് കർമ്മങ്ങളുടെയും കാര്യവും അങ്ങനെതന്നെ. അതുകൊണ്ടുതന്നെ നോമ്പും രാത്രി നമസ്കാരവുമൊക്കെ സ്വീകരിക്കപ്പെടണമെങ്കിൽ ശരിയായ വിശ്വാസം നമുക്ക് ഉണ്ടാകണം.
രണ്ടാമതായി സൂചിപ്പിച്ചിട്ടുള്ള ഇഹ്തിസാബ് അഥവാ പ്രതിഫലേച്ഛ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. ‘ആളുകളെല്ലാം നോമ്പെടുക്കുന്നു, പിന്നെ ഞാൻ മാത്രം എങ്ങനെ തിന്നുകയും കുടിക്കുകയും ചെയ്യും’ എന്ന ചിന്തയിലല്ല നോമ്പ് അനുഷ്ഠിക്കേണ്ടത്. ആളുകളെല്ലാം രാത്രി നമസ്കരിക്കുന്നു, പിന്നെ ഞാൻ മാത്രം എങ്ങനെ കിടന്നുറങ്ങും’ എന്ന ചിന്തയിലല്ല രാത്രി നമസ്കരിക്കേണ്ടത്. അല്ലാഹു നിശ്ചയിച്ച ഈ മഹത്തായ നിയമത്തോടെ വെറുപ്പിന്റെ ഒരു അംശം പോലും സത്യവിശ്വാസിക്ക് പാടുള്ളതല്ല. ‘അല്ലാഹുവിലേക്ക് അടുക്കുവാൻ അവൻ ഇങ്ങനെയൊരു കർമ്മം നിശ്ചയിച്ചു തന്നല്ലോ’ എന്ന നന്ദിയോടെയുള്ള ചിന്തയാണ് സത്യവിശ്വാസികൾക്ക് വേണ്ടത്. അതോടൊപ്പം അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിക്കുയും വേണം.
റമളാനില് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്
1. സോഷ്യന് മീഡിയയുടെ ഉപയോഗം
റമളാന് സമാഗതമാവുമ്പോള് സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളില് മനഃപൂര്വമായ നിയന്ത്രണങ്ങള് വരുത്തിയിട്ടില്ലെങ്കില് നമ്മുടെ ഖുര്ആന് പാരായണത്തെയും മറ്റ് ദിക്റ് ദുആകളെയും അത് സാരമായി ബാധിക്കും. പകലും രാത്രിയുമായി നിശ്ചിത സമയത്ത് മാത്രമെ ഫേസ്ബുക്കും വാട്ട്സ്ആപ്പും ഉള്പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങള് ശ്രദ്ധിക്കുകയുള്ളൂ എന്ന തീരുമാനം സ്വയം എടുക്കേണ്ടതുണ്ട്. പ്രാര്ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില് നാം സോഷ്യന് മീഡിയകളുടെ കൂടെയാവരുത്. റബ്ബിന്റെ മുന്നില് നമ്മുടെ ആവശ്യങ്ങള് മനസ്സുരുകി തേടേണ്ട സമയത്ത് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും സമയം കഴിക്കുന്നവ൪ നഷ്ടക്കാരാണ്. അത്താഴത്തിന്റെ സമയത്തും നോമ്പ് തുറക്കുന്ന സമയത്തും നമസ്കാരാനന്തര സമയത്തുമെല്ലാം നാം പ്രാര്ഥനയില് തന്നെയാണ് കഴിച്ച് കൂട്ടേണ്ടത്.
2. സമയം പാഴാക്കരുത്
റമളാനിലെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വെറുതെ സമയം പാഴാക്കി കളയുന്ന പ്രവ൪ത്തനങ്ങളില് സത്യവിശ്വാസികള് ഏ൪പ്പെടരുത്. അധികപേരും പാഴാക്കിക്കളയുന്ന വിലപിടിച്ച മൂന്ന് സമയങ്ങളുണ്ട്.
ഒന്ന്: സുബ്ഹി നമസ്കാരശേഷം അതിരാവിലെ. ഉറക്കത്തിലൂടെയാണ് അതിലധികവും നഷ്ടപ്പെടാറുള്ളത്.
രണ്ട്: മഗ്രിബിന് മുമ്പായി പകലിന്റെ അവസാന സമയം. നോമ്പുതുറക്കാനുള്ള ഭക്ഷണം തയ്യാറാക്കുന്നതിലാണത് അധികവും നഷ്ടപ്പെടാറുള്ളത്.
മൂന്ന്: അത്താഴ സമയം. അത്താഴം തയ്യാറാക്കുന്നതിലും ഉറക്കത്തിലുമായിക്കൊണ്ടാണ് അത് നഷ്ടപ്പെടാറുള്ളത്.
റമളാനിനെ വേണ്ടപോലെ പരിഗണിച്ചില്ലെങ്കില്
قَالَ شَمْسُ الدِّينِ أبُو عبدِ الله مُحَمَّدُ بنُ أبِي بَكْرٍ الشَّهِيرُ بابنِ قيِّمِ الجَوْزِيَّة رحمه الله :مَنْ صَحَّ لَهُ رَمَضَانُ وَسَلِمَ سَلِمَتْ لَهُ سَائِرُ سَـنَتِهِ
ഇബ്നു ഖയ്യിമിൽ ജൗസിയ്യ(റ) പറഞ്ഞു: റമളാൻ മാസം ഒരാൾക്ക് ശരിയായ നിലയിലും സുരക്ഷിതമായ നിലയിലുമായിത്തീർന്നാൽ അവന്റെ വർഷത്തിലെ ബാക്കിയുള്ള (മാസങ്ങളെല്ലാം) സുരക്ഷിതമാകും. [ زاد المعاد ٣٩٨/١١ ]
റമളാനിനെ കൃത്യമായി പരിഗണിച്ച് ഇബാദത്ത് ചെയ്ത് പാപമോചനം ചെയ്തും പശ്ചാത്തപിച്ചും പാപം പൊറുത്ത് ലഭിക്കുന്നതിന് ഒരു സത്യവിശ്വാസി പ്രത്യേക പ്രാധാന്യം കൊടുക്കേണ്ടതാണ്. റമളാന് വന്നെത്തിയിട്ടും അതിനെ വേണ്ടപോലെ പരിഗണിക്കാതെ അലസമായി കഴിയുന്നത് അല്ലാഹുവിന്റെ ശാപം ലഭിക്കാന് കാരണമായിതീരും.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : رَغِمَ أَنْفُ رَجُلٍ ذُكِرْتُ عِنْدَهُ فَلَمْ يُصَلِّ عَلَىَّ وَرَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും റമദാൻ വന്നെത്തുകയും എന്നിട്ട് അവന്റെ പാപങ്ങൾ പൊറുക്കപ്പെടാതെ റമദാൻ അവനിൽ നിന്ന് നീങ്ങിപ്പോവുകയുമാണെങ്കിൽ അവൻ തുലയട്ടെ! (തിർമിദി: 3545)
عن مالك بن الحسن بن مالك بن الحويرث عن أبيه عن جده رضي الله عنه قال صعد رسول الله صلى الله عليه وسلم المنبر فلما رقي عتبة قال آمين ثم رقي أخرى فقال آمين ثم رقي عتبة ثالثة فقال آمين ثم قال أتاني جبريل عليه السلام فقال يا محمد من أدرك رمضان فلم يغفر له فأبعده الله فقلت آمين قال ومن أدرك والديه أو أحدهما فدخل النار فأبعده الله فقلت آمين قال ومن ذكرت عنده فلم يصل عليك فأبعده الله فقلت آمين
മാലിക് ബ്നു ഹുവൈരിസില്(റ) നിന്ന് നിവേദനം നബി ﷺ മിമ്പറില് കയറി. ആദ്യപടി കയറിയപ്പോള് അവിടുന്ന് ‘ആമീന്’ എന്ന് പറഞ്ഞു. രണ്ടാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്’ എന്ന് പറഞ്ഞു. മൂന്നാമത്തെ പടി കയറിയപ്പോഴും അവിടുന്ന് ‘ആമീന്’ എന്ന് പറഞ്ഞു. അതിന് ശേഷം അവിടുന്ന് പറഞ്ഞു.എന്റെ അടുക്കല് ജിബ്രീല് (അ) വന്നിട്ട് പറഞ്ഞു. ഒരു വ്യക്തി റമളാന് മാസത്തില് ജീവിച്ചിട്ട് (നോമ്പ് പിടിച്ച്) തന്റെ കുറ്റങ്ങള് ഏറ്റ് പറഞ്ഞ് അല്ലാഹുവിനോട് കേണപേക്ഷിച്ച് പൊറുക്കലിനെ തേടിയില്ലങ്കില് അല്ലാഹുവിന്റെ കാരുണ്യത്തില് നിന്നും അവന് അകറ്റപ്പെടട്ടെ . അപ്പോഴാണ് ഞാന് ആദ്യം ‘ആമീന്’ എന്ന് പറഞ്ഞത്. …………………….(സ്വഹീഹുത്ത൪ഗീബ് വത്ത൪ഹീബ് 996)
ശൈയ്ഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَـﮧُ اللَّـﮧُ പറഞ്ഞു: ഈ മാസത്തിന്റെ ശ്രേഷ്ഠതകൾ നഷ്ടപ്പെട്ടവന് വിജയങ്ങളും നന്മകളും നഷ്ടപ്പെട്ടിരിക്കുന്നു. [ كلمات رمضانية ٠٣ ١٤٣٩هـ ]
റമളാനിനെ ഫലപ്രദമായി ഉപയോഗിക്കുവാൻ നമുക്ക് കഴിയേണ്ടതുണ്ട്. റമളാനിൽ ഒഴിഞ്ഞിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കണം. അതിന്റെ പേരിലുണ്ടാകുന്ന ദുൻയാവിലെ നഷ്ടങ്ങൾ ഒരു നഷ്ടമേയല്ല.
قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّكَ لَنْ تَدَعَ شَيْئًا اتِّقَاءً لِلَّهِ، إِلَّا آتَاكَ اللَّهُ خَيْرًا مِنْهُ
നബി ﷺ പറഞ്ഞു: അല്ലാഹുവിന് വേണ്ടി നീ ഒരു കാര്യം ഒഴിവാക്കിയാല് അതിനെക്കള് നല്ല ഒരു കാര്യം അവന് നിനക്ക് പകരം നല്കാതിരിക്കില്ല. (അഹ്മദ്:24/342)
റമളാനിലെ അനാചാരങ്ങള്
1.നിയ്യത്ത് ചൊല്ലിപ്പറയൽ
നാളത്തെ നോമ്പ് ഞാന് നോല്ക്കും എന്ന് മനസ്സില് കരുതലാണ് നിയത്ത്. നിയ്യത്ത് മനസ്സിലാണ്, നാവ് കൊണ്ട് ഉച്ചരിക്കുകയല്ല വേണ്ടത്. നിയത്ത് ഉറക്കെ പറയുന്ന രീതി നാടുകളില് കണ്ടുവരുന്നു. ഇത് സുന്നത്തിന് വിരുദ്ധമായ കാര്യമാണ്.നിയ്യത്ത് എന്നതിന്റെ വിവക്ഷ ഒരു കര്മം ചെയ്യാനുള്ള മനസ്സിന്റെ ഉദ്ദേശമാണ്. അത് നാവുകൊണ്ട് പറയേണ്ടതില്ല. ഹൃദയത്തില് കരുതുകയാണ് വേണ്ടത്. അതേപോലെ നിയത്ത് ഒരാള് ചൊല്ലിക്കൊടുത്ത് മറ്റുള്ളവ൪ ഏറ്റ് ചൊല്ലുന്നതിനും നബിചര്യയില് തെളിവില്ല.
2.മൌലിദ് പാരായണം
നമ്മുടെ നാടുകളിലെ മിക്ക പള്ളികളിലും റമളാന് മാസത്തില് പ്രത്യേകമായി മങ്കൂസ് മൌലിദ് പാരായണം ചെയ്തു വരുന്നത് കാണാറുണ്ട്. അത് തള്ളിക്കളയേണ്ട ബിദ്അത്താകുന്നു (പുത്തനാചാരമാകുന്നു). കാരണം നബിചര്യയിലോ നമ്മുടെ മുന്ഗാമികളായ സ്വലഫുകളുടെ നടപടിക്രമങ്ങളിലോ അതിന് മാതൃകയില്ല. അതുകൊണ്ട് സത്യവിശ്വാസികള് ഇത്തരം മൌലിദ് ഗ്രന്ഥങ്ങള് പാരായണം ചെയ്യാതെ വിശുദ്ധ ഖു൪ആന്പാരായണം ചെയ്യുന്നതില് പരിശ്രമിക്കേണ്ടതാണ്.
3.റമളാന് പതിനേഴിന് ബദ൪ ശുഹദാക്കള്ക്കുവേണ്ടി ഫാത്തിഹ, യാസീന്, മൌലിദ് എന്നിവ പാരായണം ചെയ്യല്
റമളാന് പതിനേഴിന് പള്ളിയില് ഒരുമിച്ചിരുന്ന് ബദ൪ ശുഹദാക്കള്ക്കുവേണ്ടി ഫാത്തിഹ, യാസീന്, മൌലിദ് എന്നിവ പാരായണം ചെയ്യുന്നത് കണ്ടുവരാറുണ്ട്. അതും തള്ളിക്കളയേണ്ട ബിദ്അത്താകുന്നു (പുത്തനാചാരമാകുന്നു). ഈ വിഷയത്തിലെ സൌദ്യ അറേബ്യയിലെ ലജ്നത്തുദ്ദാഇമയുടെ ഫത്’വയില് ഇപ്രകാരം കാണാം.
ബദ൪ യുദ്ധത്തിലും ഇതര യുദ്ധങ്ങളിലും പങ്കെടുത്ത് വീരമൃത്യം വരിച്ചവ൪ക്ക് ഉന്നത സ്ഥാനമുണ്ടെന്നത് ഖു൪ആനിലും ഹദീസിലും സ്ഥിരപ്പെട്ട വസ്തുതയാകുന്നു. എന്നാല് ബദ൪ യുദ്ധ ശേഷം നബി ﷺ പത്ത് വ൪ഷക്കാലം ജീവിച്ചു. റമളാന് പതിനേഴിന് സ്വന്തത്തിനുവേണ്ടിയോ ബദ൪ ശുഹദാക്കള്ക്കു വേണ്ടിയോ മറ്റേതെങ്കിലും ശുഹദാക്കളുടെ പേരിലോ മൌലിദോ, യാസീനോ ഫാത്തിഹയോ ഒറ്റക്കോ കൂട്ടായോ അവിടുന്ന് പാരായണം ചെയ്തതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. റമളാന് പതിനേഴിനോ മറ്റ് ദിവസങ്ങളിലോ അപ്രകാരം ചെയ്തതായി നബി ﷺ യില് നിന്നോ അനുചരന്മാരില് നിന്നോ സ്ഥിരീകരിച്ചിട്ടില്ല. അപ്രകാരം ചെയ്യല് മതപരമായ കാര്യമായിരുന്നെങ്കില് സ്വഹബത്തില് നിന്ന് വിഷയം റിപ്പോ൪ട്ട് ചെയ്യുകയും ഉത്തരാധികള് അത് അത് പിന്പറ്റുകയും ചെയ്യുമായിരുന്നു. ഏതെങ്കിലും ഒരു നന്മ അവിടുന്ന് നമുക്ക് വിവരിച്ചു തരാതിരുന്നിട്ടില്ല. ആരാധനാ കാര്യങ്ങളാകട്ടെ നബി ﷺ യുടെ മാതൃകയില്ലാതെ പ്രവ൪ത്തിക്കാന് പാടില്ലതാനും. പ്രവാചകന് ഖബ്൪ സന്ദ൪ശിക്കുകയും ശുഹദാക്കളടക്കമുള്ള ഖബറാളികള്ക്ക് വേണ്ടി പ്രാ൪ത്ഥിക്കുകയും ചെയ്തതായി മാത്രമേ സ്ഥിരപ്പെട്ടു വന്നിട്ടുള്ളൂ. തന്റെ മൌലിദോ സൂറ: യാസീനോ ഖു൪ആനില് നിന്നും മറ്റേതെങ്കിലും സൂറത്തോ വചനമോ ഖബ൪ സന്ദ൪ശന വേളയില് പാരായണം ചെയ്തതായി പ്രമാണങ്ങളില് വന്നിട്ടില്ല.
നബി ﷺ യിൽ നിന്നോ ഉത്തരാധികളില് നിന്നോ സ്ഥിരപ്പെട്ടു വരാത്ത റമളാന് പതിനേഴിലെ മൌലിദോ, യാസീനോ ഫാത്തിഹയോ പാരായണം ചെയ്യല് തനിച്ച നൂതനാചാരമാകുന്നു. അതിനുവേണ്ടി ഒരുമിച്ചു ചേരലും പ്രത്യേക ദിവസം നിശ്ചയിക്കലും ശേഷം പ്രാ൪ത്ഥിക്കലും അനാചാരം തന്നെ. നബി ﷺ യില് നിന്ന് സ്ഥിരപ്പെട്ടവ കൊള്ളാനും മറ്റുള്ളവ തള്ളാനും ഒരു മുസ്ലിം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും(സ്വ) നി൪ദ്ദേശങ്ങളില്ലാത്ത എല്ലാ മതക൪മ്മങ്ങളും പുത്തനാചാരങ്ങളാകുന്നു. പ്രവാചക വചനം കാണുക: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്. (ബുഖാരി – മുസ്ലിം – അബൂദാവൂദ് – ഇബ്നുമാജ – അഹ്മദ്) (ലജ്നത്തുദ്ദാഇമ – ഫത്’വ നമ്പ൪: 1122)
4.ഓരോ പത്തിലും പ്രത്യേക പ്രാര്ഥനകള്
റമദാനിലെ ഓരോ പത്തിലും ചൊല്ലേണ്ട പ്രാര്ഥനകള് എന്ന പേരില് പ്രചാരം നേടിയ ചില പ്രത്യേക പ്രാര്ഥനകളുണ്ട്.
ഒന്നാമത്തെ പത്തിൽ
اللهُمَّ ارْحَمْنِي يَا اَرْحَمَ الرَاحِمِين
കരുണാവാരിധിയായ അല്ലാഹുവെ! എനിക്ക് നീ കരുണ ചൊരിയേണമേ
രണ്ടാമത്തെ പത്തിൽ
اللهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ العَالَمِين
സര്വ്വലോക രക്ഷിതാവായ അല്ലാഹുവെ! എന്റെ പാപങ്ങള് നീ എനിക്ക് പൊറുത്ത് തരേണമേ
മൂന്നാമത്തെ പത്തിൽ
اللهُمَّ اَعْتِقْنِي مِنَ النَّار
അല്ലാഹുവേ, എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കേണമേ
ഈ പ്രാർത്ഥനകളുടെ അർത്ഥത്തിൽ തെറ്റൊന്നുമില്ല. ഏതുകാലത്തും ഇത് ചൊല്ലാവുന്നതാണ്. റമളാനിലും ഇത് ചൊല്ലാവുന്നതാണ്. എന്നാൽ ഒന്നാമത്തെ പത്തിൽ, രണ്ടാമത്തെ പത്തിൽ, മൂന്നാമത്തെ പത്തിൽ എന്ന പ്രാർത്ഥന എന്ന രീതിയിൽ നബി ﷺ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപ്രകാരം ചൊല്ലൽ ബിദ്അത്താണ്.
“ഈ മാസം അതിന്റെ ആദ്യം റഹ്മത്താണ്, അതിന്റെ മധ്യഭാഗം പാപമോചനമാണ്, അതിന്റെ അവസാനം നരക മോചനമാണ്” എന്ന ഒരു റിപ്പോർട്ട് കാണാവുന്നതാണെന്ന കാര്യം ശരിയാണ്. എന്നാൽ ഈ റിപ്പോർട്ട് ദുർബലമാണ്. ഇനി ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് വന്നാൽതന്നെയും ഇങ്ങനെ മൂന്ന് പത്തുകളിലായുള്ള വെവ്വേറെ പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ചിട്ടില്ല.
എന്നാല് ലൈലതുല് ഖദ്റിനെ പ്രതീക്ഷിക്കുന്ന രാത്രികളില് താന് ഉരുവിടേണ്ടതെന്താണെന്ന ആഇശ(റ)യുടെ ചോദ്യത്തിന് നബി ﷺ നല്കിയ മറുപടി ഇപ്രകാരം പറയുവാനാണ്.
اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي
അല്ലാഹുമ്മ ഇന്നക അഫുവ്വുന് തുഹിബ്ബുല് അഫുവ ഫഅ്ഫു അന്നീ
അല്ലാഹുവേ, നീ പാപമോചനം നല്കുന്നവനും പാപമോചനം ഇഷ്ടപ്പെടുന്നവനുമാണ്, എന്നോട് നീ പൊറുക്കേണമേ
5.ലൈലതുല് ക്വദ്റും സ്വലാത്ത് നഗറും
ലൈലതുല് ക്വദ്ര് എന്നാണെന്ന് കൃത്യമായി അറിയുന്നവന് അല്ലാഹുവാണ് എന്നതാണ് വസ്തുത. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില് അതിനെ പ്രതീക്ഷിക്കുവാനാണ് നബി ﷺ അരുളിയിട്ടുള്ളത്. അവസാനത്തെ പത്തില് പള്ളിയില് ഇഅ്തികാഫിരിക്കലും പ്രാര്ഥനകള് വര്ധിപ്പിക്കലുമാണ് പ്രവാചകമാതൃക. പ്രാര്ഥനാ സദസ്സെന്നപേരിട്ട് ജനങ്ങളെ പള്ളികളില് നിന്നും സ്ഥിരപ്പെട്ട സുന്നത്തുകളില് നിന്നും അകറ്റി പാടത്തും പറമ്പിലും ഒരുമിച്ചു കൂട്ടുന്ന പുത്തനാചാരം നമ്മുടെ നാട്ടില് തുടങ്ങിയിട്ട് കുറെ വര്ഷങ്ങളായി. പുരോഹിതവര്ഗത്തിന്റെ കെണിയില് പെട്ട് വിശ്വാസികള് നഷ്ടപ്പെടുത്തുന്നത് അളവറ്റ പുണ്യത്തിന്റെ സന്ദര്ഭങ്ങളാണ്. പരലോക രക്ഷ ആഗ്രഹിക്കുന്ന വിശ്വാസികള് നിലകൊള്ളേണ്ടത് പ്രമാണങ്ങളുടെ പക്ഷത്താണ്. ഇത്തരം അനാചാരങ്ങളെയും അതിന്റെ പ്രചാരകരെയും നാം കരുതിയിരിക്കുക. ഇത്തരക്കാരുടെ വലയില് അകപ്പെട്ടാല് ദീനും ദുന്യാവും നഷ്ടപ്പെടുമെന്ന കാര്യത്തില് യാതൊരു സംശയവുമില്ല.
ഉന്നതമായ സ്വര്ഗം കൊതിക്കുന്ന, കരുണാനിധിയായ അല്ലാഹുവിനെ ദര്ശിക്കണമെന്നാഗ്രഹിക്കുന്ന ഒരു സത്യവിശ്വാസി സകലവിധ അനാചാരങ്ങളില്നിന്നും വിട്ടുനില്ക്കേണ്ടതുണ്ട്. അല്ലാഹുവിലും അവന്റെ റസൂലിലുമാണ് നമുക്ക് ഉത്തമ മാതൃകയുള്ളത്. പ്രമാണങ്ങളില് പരാമര്ശിക്കുക പോലും ചെയ്യാത്ത കാര്യങ്ങളില് നിന്ന് വിട്ടുനില്ക്കുവാനും പഠിപ്പിക്കപ്പെട്ട കാര്യങ്ങള് പ്രവൃത്തിപഥത്തില് കൊണ്ടുവരാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.
ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا
തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്ത്ത് നില്ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം.(ഖു൪ആന്:4/115
റമളാനില് പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുമോ?
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ :إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാൻ സമാഗതമായാൽ സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും, നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും, പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി: 3277)
പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുമെന്നതിന്റെ ഉദ്ദേശ്യം പിശാചുക്കളിലെ അപകടകാരികളെയെന്നാണ്.
അബൂഹുറൈറയില്(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളിന്റെ ആദ്യ രാവ് ആസന്നമായാല് പിശാചുക്കളും ജിന്നുകളിലെ അപകടകാരികളും ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടും. (സ്വഹീഹ് ഇബ്നുഖുസൈമ : 3/188)
ഇമാം ഇബ്നുഖുസൈമ(റഹി) ഈ ഹദീസ് ഉള്പ്പെടുത്തിയ അദ്ധ്യായത്തിന്റെ പേര് “ശൈത്വാന് ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടും എന്ന് നബി ﷺ പറഞ്ഞതിന്റെ താല്പര്യം ജിന്നുകളില് നിന്നുള്ള ഉപദ്രവകാരികളാണ്, മുഴുവനായുമുള്ള ശൈത്വാന്മാരല്ല, കാരണം ശൈത്വാന് എന്ന നാമം അവരില് ചില൪ക്കാണ് ബാധകമാകുന്നത് എന്ന കാര്യം വിവരിക്കുന്ന അദ്ധ്യായം” എന്നാണ്.
kanzululoom.com
2 Responses
ഇതിന്റെ പിന്നില് പ്രവര്ത്തിച്ചവരില് നിന്ന് ഇതൊരു സ്വാലിഹായ അമലായി നാഥന് സ്വീകരിക്കുമാരാകട്ടെ.
Mash Allah great effort my dear.
Barak Allah feek