وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ
(അന്ന്) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.) (ഖുർആൻ:45/28)
وَتَرَىٰ നീ (നിനക്കു) കാണും, കാണാം كُلَّ أُمَّةٍ എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും جَاثِيَةً മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു كُلُّ أُمَّةٍ എല്ലാ സമുദായവും, ജനക്കൂട്ടവും تُدْعَىٰ വിളിക്കപ്പെടും إِلَىٰ كِتَابِهَا അതിന്റെ ഗ്രന്ഥത്തിലേക്കു الْيَوْمَ ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു تَعْمَلُونَ പ്രവര്‍ത്തിക്കും
ജനങ്ങളെ ഭയപ്പെടുത്താനും തനിക്ക് ആരാധന നിർവഹിക്കുന്നവരെ അതിന് സജ്ജമാക്കാനും ഉയിർത്തെഴുന്നേൽപ് നാളിന്റെ ഭയാനകതയും കാഠിന്യവും അല്ലാഹു ഇവിടെ വിവരിക്കുന്നു. അല്ലാഹു പറയുന്നു:
{നീ കാണും} ആ ദിനത്തെ കാണുന്നവൻ.
{എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയിൽ} മുട്ടുകളിൽ, ഭയത്തോടെയും പേടിയോടെയും പരമകാരുണികനായ രാജാധികാരമുള്ളവന്റെ തീരുമാനം പ്രതീക്ഷിച്ച്.
{ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും} അല്ലാഹുവിങ്കൽനിന്നും അവർക്ക് വന്ന അവരുടെ പ്രവാചകന്റെ ശരീഅത്തിലേക്ക്. അപ്പോൾ മൂസാ عليه السلام യുടെ സമുദായം മൂസാ ശരീഅത്തിലേക്ക്, ഈസാ عليه السلام യുടെ സമുദായം അപ്രകാരം ആ ശരീഅത്തിലേക്കും, മുഹമ്മദ് നബി ﷺ യുടെ സമുദായം ആ ശരീഅത്തിലേക്കും. ഇതുപോലെ മറ്റുള്ളവരും. ഏതൊരു ശരീഅത്താണോ ഓരോരുത്തർക്കും ബാധ്യതയുള്ളത് അവർ അതിലേക്ക് ക്ഷണിക്കപ്പെടും. ഇതാണ് ഈ വചനത്തിന്റെ ഒരു വ്യാഖ്യാനം. അതാണ് ശരിയും. അതിൽ സംശയത്തിന് വകയില്ല.
ഈ വചനത്തിന്റെ മറ്റൊരു വ്യാഖ്യാനം:
{ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും}കർമരേഖയിലേക്കും അതിൽ രേഖപ്പെടുത്തിയ നന്മതിന്മകളിലേക്കും. ഓരോരുത്തർക്കും സ്വന്തം പ്രവർത്തിച്ചതിന് പ്രതിഫലം നൽകപ്പെടും. അല്ലാഹു പറയുന്നു:
مَنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ
വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അതിന്റെ ഗുണം അവനുതന്നെയാകുന്നു. വല്ലവനും തിന്മ ചെയ്താൽ അതിന്റെ ദോഷവും അവനുതന്നെ. (ഖു൪ആന്‍:45/15)
ഈ രണ്ട് വ്യാഖ്യാനങ്ങളും ഈ വചനത്തിന്റെ ആശയമായി പരിഗണിക്കാം.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com