തെക്കൻ ലുബ്‌നാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാമിയ്യ ശിയാധാരയെ പ്രതിനിധാനം ചെയ്യുന്ന ഒരു സായുധ രാഷ്ടീയ സംഘമാണ് ഹിസ്ബുല്ലാഹ്. 1982 ലെ ലുബ്‌ലാൻ അഭ്യന്തര യുദ്ധത്തിനിടയിലാണ് ‘അല്ലാഹുവിന്റെ പാർട്ടി’ എന്ന അർഥം വരുന്ന ‘ഹിസ്ബുല്ലാഹ്’ എന്ന പേരിൽ സംഘടന നിലവിൽ വരുന്നത്. 1985ൽ രാഷ്ട്രീയ രംഗപ്രവേശനം ചെയ്തു. ‘തെക്കൻ ലുബ്‌ലാനെ ഇസ്‌റാഈൽ അധിനി വേശത്തിൽനിന്നും മോചിപ്പിക്കുക’ എന്ന ലക്ഷ്യത്തിന്റെ പേരിൽ സംഘടന വളർന്നു. 40 വർഷങ്ങൾക്കിപ്പുറം ലുബ്‌നാനിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു
ഹിസ്ബുല്ലാഹ്. സ്വന്തമായി ടെലിവിഷൻ സ്റ്റേഷനുകൾ, ഹോസ്പിറ്റലുകൾ, സ്‌കൂളുകൾ മുതലായ ധാരാളം സംരംഭങ്ങൾ അവർ കൈകാര്യം ചെയ്തുവരുന്നു. ഖുമൈനിയൻ ചിന്താ പ്രസ്ഥാനമായതുകൊണ്ട് തന്നെ ഇറാനിന്റെ ആശീർവാദവും സഹായവും ഹിസ്ബുല്ലക്ക് ലഭിച്ച് വരുന്നു.
ലുബ്‌ലാനും ശിയാക്കളും
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലുബ്‌നാനിൽ വിരളമായിരുന്നു ശിയാ സാന്നിധ്യം. ലുബ്‌നാനിലേക്ക് പലായനം ചെയ്തുവന്ന ശിയാക്കൾ അവിടെ പള്ളികൾ സ്ഥാപിച്ചിരുന്നെങ്കിലും വ്യവസ്ഥാപിതമായ വളർച്ചക്ക് ആവശ്യമായ സാഹചര്യങ്ങൾ അവർക്കവിടെ ലഭിച്ചിരുന്നില്ല. എന്നാൽ ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനവും തുർക്കി ദേശീയവാദത്തിനെ തുടർന്ന് കടന്നുവന്ന അറബ് ദേശീയവാദവും ഒന്നാം ലോക മഹായുദ്ധവുമെല്ലാം ലുബ്‌നാനിൽ ശിയാ ചിന്താധാരക്ക് വളർന്നുവരാൻ കൂടുതൽ ശക്തി പകർന്നു. സർവോപരി 1979 ൽ ഇറാനിലെ സ്വഫവി വിപ്ലവത്തിന്റെ അനന്തരഫലമായി ഇറാൻ ശിയാ രാജ്യമായതോടെ ശിയാക്കൾക്ക് സ്വന്തമായി രാജ്യങ്ങൾ ഉണ്ടാകണം എന്ന ചിന്തയും അവർക്ക് കൂടുതൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കാൻ പ്രേരകമായി.
ഹിസ്ബുല്ലയുടെ ബീജാവാപം
‘ഹറകത്തു അമൽ’ (പ്രതീക്ഷാ പ്രസ്ഥാനം) എന്ന ശിയാ കൂട്ടായ്മയുടെ പിൻതലമുറക്കാരായാണ് ഹിസ്ബുല്ലാഹ് കടന്നുവരുന്നത്. മൂസാ സ്വദ്ർ എന്ന വ്യക്തിയാണ് ഹറകത്തു അമലിന്റെ സ്ഥാപകൻ. അയാളുടെ പ്രപിതാക്കൻമാർ താമസിച്ചിരുന്നത് തെക്കൻ ലുബ്‌നാനിലെ ജബൽ ആമിൽ മേഖലയിലായിരുന്നു. അവരിൽനിന്നും ഒരാൾ ഇറാനിലേക്ക് പലായനം ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അയാളുടെ പരമ്പരയിൽ ഇറാനിലെ ഖുമ്മ് എന്ന സ്ഥലത്താണ് മൂസാ സ്വദ്ർ ജനിക്കുന്നത്. പ്രാഥമിക പഠനത്തിനുശേഷം ഇറാനിലെ ടെഹറാൻ സർവകലാശാലയിൽനിന്നും ശിയാകർമശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി.
1957ൽ മരണപ്പെട്ട ലുബ്‌നാനി ശിയാ നേതാവായ അബ്ദുൽ ഹുസൈൻ ശറഫുദ്ദീൻ ആമിലിയുടെ പിൻഗാമിയായി മൂസാ സ്വദ്‌റിനെ ശിയാ ആചാര്യൻമാരായ മുഹ്‌സിനുൽ ഹകീമും ഹുസൈനൽ ബുറൂജർദിയ്യും ലുബ്‌നാനിലേക്ക് നിയോഗിച്ചു. 1959 മുതൽ ലുബ്‌നാനിലെ സൂറിൽ മൂസാ സ്വദ്ർ താമസമാക്കി. 1968 ഓടു കൂടി തന്റെ ഇറാനിയൻ പൗരത്വം നിലനിർത്തിക്കൊണ്ട് തന്നെ ലുബ്‌നാൻ പൗരത്വവും അയാൾ കരസ്ഥമാക്കി. ശിയാ ആചാര്യനായ ഖുമെയ്‌നിയുമായി മൂസാ സ്വദ്‌റിന് അടുത്ത ബന്ധമുണ്ടായിരുന്നു. മൂസായുടെ സ്വഹോദരിപുത്രി ഫാത്വിമ ത്വബാത്വബാഇയെയാണ് ഖുമൈനി പുത്രൻ അഹ്‌മദ് വിവാഹം ചെയ്തത്. സ്വഹോദരിയുടെ പുത്രൻ മുർതദ്വാ വിവാഹം ചെയ്തത് ഖുമൈനിയുടെ പൗത്രിയെയുമാണ്. 1967ന്റെയും 1969ന്റെയും ഇടയിൽ ‘മജ്‌ലിസുൽ ഇസ്‌ലാമി അശ്ശീഈ’ എന്ന മതസംഘടനക്കും അതിനെ തുടർന്ന് 1974ൽ ഹറകത്തുൽ അമൽ എന്ന രാഷ്രീയ സംഘടനക്കും മൂസാ സ്വദ്ർ രൂപം നൽകി.
1974ൽ ലുബ്‌നാൻ ആഭ്യന്തര യുദ്ധവും ഇറാൻ വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ശിയാ സമൂഹത്തെ വിളിച്ചുകൂട്ടി മൂസ സ്വദ്ർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നമുക്ക് ഇങ്ങനെ വായിക്കാം: സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതികാരത്തിന്റെ കൂട്ടമാകുന്നു നമ്മൾ. അതിനായി നമ്മുടെ രക്തവും ജീവനും നാം ബലിനൽകേണ്ടിവരും. ഇവിടെ വികാരങ്ങൾക്ക് സ്ഥാനമില്ല. കർമനിരതമാകലാണ് നമുക്കാവശ്യം. പ്രസംഗവും ഉപദേശങ്ങളും നമ്മെ ബലഹീനമാക്കിയിരിക്കുന്നു. മറ്റാരെക്കാളും ഞാൻ എത്രയോ പ്രസംഗിച്ചിട്ടുണ്ട്. മറ്റാരെക്കാളും സമാധാനത്തിലേക്ക് വിളിച്ചവനാണ് ഞാൻ. സമാധാനം, സമാധാനം എന്ന് വേണ്ടുവോളം ഞാൻ പറഞ്ഞുകഴിഞ്ഞു. ഇന്നുമുതൽ ഇനി വിശ്രമമില്ല. നിങ്ങൾ ആലസ്യത്തിലായി കഴിഞ്ഞുകൂടുകയാണങ്കിൽ ഞാൻ അപ്രകാരമാകില്ല ഉണ്ടാവുക. (ഇമാമൂൽ മുസ്തതിർ-അജമി, പേജ് 155).
വീണ്ടും അയാൾ പ്രസംഗിച്ചു: പ്രവാചക പുത്രി ഫാത്വിമയെ നാം ഇന്ന് തെരഞ്ഞെടുക്കുന്നു. നബിയേ… നാഥാ… ഞങ്ങളുടെ കൗമാരം അവസാനിച്ചിരിക്കുന്നു. ഞങ്ങൾ വിവേകികളായിരിക്കുന്നു. ഇനി ഞങ്ങൾക്ക് ഉപദേശകരുടെ ആവശ്യമില്ല. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു. ആളുകളെ പഠിക്കുന്നതിനെ തൊട്ട് തടയാൻ ആവശ്യമായ എല്ലാ വഴികളും അവർ (സ്വേച്ഛാധിപതികൾ) കൈ ക്കൊണ്ടിട്ടുകൂടി ഞമ്മൾ അന്ത്യോപദേശം ഉറപ്പിക്കാനായി ഒത്തുചേർന്നിരിക്കുകയാണ്. നാം ഫാത്വിമയുടെ വഴിയിൽ സഞ്ചരിക്കുന്നവരാണ്. നമ്മുടെ അന്ത്യം രക്തസാക്ഷിത്വമാണ് (അൽ ഇസ്‌ലാം അശ്ലീഈ, യാൻ രീഷാർ, പേജ് 199-200).
ഈ വിപ്ലവകരമായ പ്രഖ്യാപനത്തോടെ ലുബ്‌നാനിലെ ശിയാ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു പുതിയ തുടക്കം കുറിക്കപ്പെട്ടു. തെക്കൻ ലുബ്‌നാനിലെ ഇസ്‌റാഈൽ അധിനിവേശവും ആക്രമണവും തടുക്കാൻ എന്ന വ്യാജേന അവർ ആയുധമണിഞ്ഞു. ആദ്യകാലത്ത് ഫലസ്തീനിലെ ഫത്ഹ് പാർട്ടിയുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും പിന്നീട് അവർക്കിടയിൽതന്നെ സായൂധ സംഘട്ടനങ്ങൾ ഉണ്ടായതിന് ചരിത്രം സാക്ഷിയാണ്.
1978ൽ മൂസാ സ്വദ്ർ ലിബിയയിലേക്ക് സന്ദർശനാർഥം പോയി. പിന്നീട് അവിടെനിന്നും അയാൾ തിരിച്ചുവന്നിട്ടില്ല. അയാൾക്ക് എന്തുപറ്റി എന്നത് ഇന്നും ഒരു സമസ്യയായി തുടരുന്നു. മൂസാസ്വദ്‌റിന്റെ തിരോധാനത്തിനു ശേഷം ഹറകത്തു അമലിൽ പല കാരണങ്ങളാലും അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു. അത് രൂക്ഷമായി. അവസാനം സംഘടന രണ്ടായി പിളർന്നു. ‘അമൽ അൽഇസ്‌ലാമിയ്യ’ എന്ന പേരിൽ ഒരു പുതിയ സംഘടനയുടെ പ്രഖ്യാപനം ഹറകത്തു അമലിന്റെ അന്നത്തെ ഉപാധ്യക്ഷൻ കൂടിയായ ഹുസൈൻ അൽമൂസവി നടത്തി. ആ പ്രസ്ഥാനമാണ് പിന്നീട് ഹിസ്ബുല്ലയായി പരിണമിച്ചത്. 1988 -1990 കാലയളവിൽ രക്തരൂഷിതമായ ധാരാളം ഏറ്റുമുട്ടലുകൾ അമൽ മൂവ്‌മെന്റിന്റെയും ഹിസ്ബുല്ലയുടെയും ഇടയിൽ നടന്നിട്ടുണ്ട്. ‘ഹർബുൽ ഇഖ്‌വ,’ ‘ഹർബുശ്ശക്വീൈക്വൻ’ (സഹോദരൻമാർ തമ്മിലെ യുദ്ധം) എന്ന പേരിലാണ് അവ അറിയപ്പെട്ടത്.
ഹിസ്ബുല്ലക്ക് നേതൃത്വം നൽകിയവരിൽ പ്രധാനികൾ:
1. മുഹമ്മദ് ഹുസൈൻ ഫദ്‌ലുല്ലാഹ്.
1935ൽ ഇറാക്കിലെ നജഫിൽ ജനിച്ചു. 1966ൽ ഇറാക്കിൽനിന്നും ലുബ്‌നാനിൽ വന്നു. പ്രസംഗം, എഴുത്ത്, സംഘാടനം തുടങ്ങിയ മേഖലകളിൽ പ്രസിദ്ധനായിരുന്നു. ലുബ്‌നാനിലെ ശിയാ വളർച്ചയിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു.
ഹിസ്ബുല്ലയുടെ ആത്മീയ പിതാവ് എന്ന പേരിൽ പ്രസിദ്ധനായി. 2010ൽ മരണപ്പെട്ടു. (മസീറത്തു ഖാഇദുശ്ശീഈ, ജമാൽ സൻക്രി, പേജ് 3).
2. സ്വുബിഹി ത്വുഫൈലി.
1948ൽ ബഅ്‌ലബക്കിൽ ജനിച്ചു. ഇറാക്കിലെ നജഫിലും ശേഷം ഇറാനിലെ ഖുമ്മിലും പഠിച്ചു. 1989 -1991 കാലയളവിൽ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ശേഷം ആ സ്ഥാനത്തുനിന്നും പല കാരണങ്ങളാലും അയാൾ നീക്കം ചെയ്യപ്പെട്ടു. അയാളുടെ പിൻഗാമിയായി അബ്ബാസ് മൂസവി നിയുക്തനായി. (മുൽഹഖു മൗസുആതിസ്സിയാസിയ്യ, ഖലീൽ അഹ്‌മദ് യലിൽ, പേജ് 329).
സ്ഥാനഭ്രഷ്ട് സംഭവിച്ചതിനുശേഷം ഹിസ്ബുല്ലയെയും ഇറാനിനെയെയും ധാരാളമായി നിരൂപണം നടത്തിയ വ്യക്തികൂടിയാണ് സ്വുബിഹി ത്വുഫൈലി. പിന്നീട് ഹിസ്ബുല്ലയുടെ പല നയങ്ങളെയും ശക്തിയുക്തം എതിർത്തിട്ടുമുണ്ട്.
3. അബ്ബാസ് അൽമൂസവി.
ലുബ്‌നാനിലെ നബിശീത് എന്ന സ്ഥലത്ത് 1952ൽ ജനനം. ഹിസ്ബുല്ലാഹ് സ്ഥാപിതമായതു മുതൽക്ക് അതിന്റെ സഹയാത്രികൻ. ലുബ്‌നാനിലെ ശിയാ ആചാര്യൻ, ഹിസ്ബുല്ലാഹ് നയതന്ത്ര വക്താവ് തുടങ്ങിയ നിലയിൽ പ്രസിദ്ധൻ. 1991 മുതൽ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 1992ൽ സഹ്‌റാനിൽ ഇസ്‌റാഈലീ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതിനുശേഷം സയ്യിദുശ്ശുഹദാഅ് എന്ന പേരിൽ ഹിസ്ബുല്ലക്കിടയിൽ പ്രസിദ്ധമായി.
4. ഹസൻ അബ്ദുൽ കരീം നസ്‌റുല്ലാഹ്
നിലവിലെ ഹിസ്ബുല്ലാഹ് ജനറൽ സെക്രട്ടറി. 1960ൽ ബുർജ് ഹമൂദിൽ ജനനം. ഇമാമിയ്യ മതപഠനത്തിനായി 1976ൽ ഇറാക്കിലെ നജഫിലേക്ക് യാത്ര തിരിച്ചു. ശേഷം ലുബ്‌നാനിലേക്ക് മടങ്ങി, അബ്ബാസ് മൂസവി ബഅ്‌ലബക്കിൽ സ്ഥാപിച്ചിട്ടുള്ള മതപഠനശാലയിൽ ജോലി ചെയ്തു. 1989-1990 കാലയളവിൽ തന്റെ മതപഠന തുടർച്ചക്ക് വേണ്ടി ഇറാനിലെ ഖുമ്മിലേക്ക് യാത്ര തിരിച്ചു.
1975 മുതൽ 1982 വരെ ലുബ്‌നാനിലെ വ്യത്യസ്ത പ്രവിശ്യകളിൽ ഹറകത്തു അമലിന് നേതൃത്വം നൽകിക്കൊണ്ടിരുന്നു. ഹറകത്തു അമൽ പിളർന്നപ്പോൾ ഹിസ്ബുല്ലയുടെ കൂടെയാണ് ഹസൻ നിലയുറപ്പിച്ചത്. 1985 വരെ അൽബുഖാഅ് പ്രവിശ്യയിലെ ഹിസ്ബുല്ലയുടെ ഉത്തരവാദിത്തവും ഹസനിൽ ഏൽപിക്കപ്പെട്ടു. 1987ൽ ഹിസ്ബുല്ലയുടെ കേന്ദ്ര നേതൃകർമനിർവഹണ വിഭാഗത്തിൽ അംഗത്വം ലഭിച്ചു. 1992ൽ അന്നത്തെ ജനറൽ സെക്രട്ടറി അബ്ബാസ് അൽമൂസവി കൊല്ലപ്പെട്ടതിനുശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. (മജല്ലതുശ്ശാഹിദ് അസ്സിയാസി, ലക്കം 147).
5. നഈം ക്വാസിം.
1953ൽ ബൈറൂത്തിലെ ബസ്ത്വാ പട്ടണത്തിൽ ജനിച്ചു. 1971ൽ രസതന്ത്രത്തിൽ ലുബ്‌നാൻ സർവകലാശാലയിൽ പഠനം നടത്തി. അതോടൊപ്പം ശിയാ പണ്ഡിതരിൽ പ്രമുഖരായ ഹുസൈൻ ഫദ്‌ലുല്ല പോലുള്ള ആളുകളിൽനിന്നും മതപഠനവും കരസ്ഥമാക്കി. ലുബ്‌നാനിലെ ശിയാവിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. 1979ൽ ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാൻ വിപ്ലവം ആരംഭിച്ചപ്പോൾ സംഘടനാ നേതൃത്ത്വത്തിൽ നിന്നും രാജിവെച്ച് ശിയാ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഹിസ്ബുല്ലയുടെ ബീജാവാപത്തോടെ അതിന്റെ നേതൃനിരയിൽതന്നെ നിന്നു പ്രവർത്തിച്ചു. 1991ൽ അബ്ബാസ് മൂസവി ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറിയായപ്പോൾ മൂസവിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചുതുടങ്ങി. ഇന്നും ഹിസ്ബുല്ലയുടെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായി നഈം ക്വാസിം തുടരുന്നു. ഖുമൈനിയുടെയും ഖാംനായിയുടെയും ഭക്തനായ നഈം ക്വാസിം ഗ്രന്ഥകാരൻ കൂടിയാണ്.
മഹ്ദി മുൻതദ്വിറിനായി മണ്ണു പാകപ്പെടുത്തുന്നവർ
ഇമാമിയ്യ’ ശിയാവിശ്വാസത്തെയാണ് ഹിസ്ബുല്ലാഹ് പ്രതിനിധാനം ചെയ്യുന്നതെന്ന് നാം മനസ്സിലാക്കി. അലി رضي الله عنه മുതൽ മഹ്ദി മുൻതദ്വിർ വരെയുള്ള 12 ഇമാമുമാരാണ് ഭരണത്തിനർഹർ എന്ന് അവർ വിശ്വസിച്ചുപോരുന്നു. അതിൽ 12 ാ മത്തെ ഇമാമായ മഹ്ദി മുൻതദ്വിർ ജീവിച്ചിരിക്കുന്നുവെന്നും അയാൾ ജനങ്ങളിൽനിന്നും മറഞ്ഞിരിക്കുകയാണന്നും അയാൾക്ക് തിരിച്ചുവരാൻ പാകത്തിന് മണ്ണൊരുക്കുകയാണ് ഇവർ ചെയ്യുന്നതെന്നുമാണ് ഇക്കൂട്ടർ ജൽപിക്കുന്നത്. അതിനാൽ മഹ്ദി മുൻതദ്വിർ വരുന്നതുവരെ അയാളുടെ പ്രതിനിധികളായായി ഇമാമിയ്യ നേതാക്കൻമാർ ഭരണം നടത്തിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ അവരിലെ ആത്മീയ നേതാക്കൻമാർ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടേണ്ടവരാെണന്നും അവർ പ്രവർത്തിക്കുന്നത് മഹ്ദി മുൻതദ്വിറിന്റെ കൽപന പ്രകാരമാണന്നും അവർ വിശ്വസിച്ചുവരുന്നു. 12 ാ മത്തെ ഇമാമിന്റെ അസാന്നിധ്യത്തിൽ വന്ന പ്രഥമ ആത്മീയ നേതാവായി, ‘അൽഫക്വീഹുൽ അവ്വൽ’ എന്ന പേരിൽ ഇറാൻ സ്വഫവി വിപ്ലവ നേതാവ് ഖുമൈനിയെ ഇവർ ആദരിച്ചുപോരുന്നു. ‘നാഇബുൽ മഹ്ദി’ (മഹ്ദിയുടെ പ്രതിപുരുഷൻ) എന്ന സ്ഥാനപ്പേര് നൽകപ്പെട്ടയാളാണ് ഖുമൈനി. ഇത്തരം ആളുകളെ സത്യവിശ്വാസികൾ സ്വദേഹത്തെക്കാൾ അടുത്ത ആളുകളായി കാണണം എന്നാണ് ഇവർ പഠിപ്പിക്കുന്നത്.
ഹിസ്ബുല്ലയുടെ ‘ആത്മീയ പിതാവായ’ മുഹമ്മദ് ഹുസൈൻ ഫദ്‌ലുല്ല പറയുന്നത് നോക്കൂ: ഇമാം നബി ﷺ യുടെ പ്രതിപുരുഷനാണ്. പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്ത ആളായപോലെ ഇമാമുമാർ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്ത ആളുകളാണ്. (അൽ വിലായത്തുൽ ഫക്വീഹ്, ഫദ്‌ലുല്ല, പേജ് 46).
ക്വബ്‌റാരാധനയും വ്യക്തിപൂജയും വ്യഭിചാരവുമെല്ലാം അനുവദീയമാക്കുന്ന ഇവരുടെ ആത്മീയ നേതാക്കളെ നബിയെപ്പോലെ കാണണം എന്ന് പറയുന്നതിലൂടെ എത്രവലിയ ധിക്കാരവും നിഷേധവുമാണ് സമൂഹത്തെ ഇവർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്! അല്ലാഹുവിൽ ശരണം!
ഹിസ്ബുല്ലയുടെ സെക്രട്ടറിയായ നഈം ക്വാസിം പറയുന്നു: പരിശുദ്ധ മതനിയമങ്ങളുടെ പ്രചാരകനാണ് പ്രവാചകൻ. അത് നടപ്പിലാക്കുന്നതിലും അതിന്റെ പരിധികൾ നിർണയിച്ച് അതിലേക്ക് സമുദായത്തെ നയിക്കുന്നതിലും അദ്ദേഹം വിശ്വസ്തനുമായിരുന്നു. അദ്ദേഹത്തിലൂടെ പ്രവാചകത്വ ബോധനം അവസാനിച്ചു. അദ്ദേഹത്തിനുശേഷം പ്രവാചകന്റെ അധ്യാപനങ്ങൾക്ക് വിശദീകരണവും വ്യാഖ്യാനങ്ങളും നൽകി അതിനനുസൃതമായി കാര്യങ്ങൾ നടപ്പിലാക്കാനായി അമീറുൽ മുഅ്മിനീൻ അലി رضي الله عنه യിൽ തുടങ്ങി മഹ്ദി മുൻതദ്വിറിൽ (അദ്ദഹത്തിന്റെ പുറപ്പാട് അല്ലാഹു എളുപ്പമാക്കട്ടെ) അവസാനിക്കുന്ന പാപസുരക്ഷിതരായ ഇമാമുമാർ കടന്നുവരും. പാപസുരക്ഷിതരായ ഇമാമുമാരുടെ അസാന്നിധ്യത്തിൽ സമുദായത്തിൽ രണ്ടു കാര്യങ്ങൾ ആവശ്യമായി വരും. ഒന്ന്, അവരോട് ആവശ്യപ്പെട്ടിട്ടുള്ള നിർബന്ധ ബാധ്യതകളുടെ അറിവ്. രണ്ട്, സമൂഹത്തിലെ സാധാരണക്കാരിലും (ആം) വിശ്വാസികളിലും (ഖാസ്വ്) മതനിയമം നടപ്പിലാക്കൽ. (ഹിസ്ബുല്ലാഹ്: അൽമൻഹജുത്തജ്‌രിബത്തുൽ മുസ്‌തക്‌ബിൽ, പേജ് 80).
വിലായത്തുൽ ഫക്വീഹ് വാദവും ഹിസ്ബുല്ലയും
ഹിസ്ബുല്ലാഹ് പിറവിയെടുത്ത നാൾ മുതൽ അവലംബിച്ചുപോരുന്ന മറ്റൊരു പിഴച്ച ആശയമാണ് വിലായത്തുൽ ഫക്വീഹ് വാദം. രാഷ്ട്രം ഇമാമിന്റെ നിയന്ത്രണത്തിലാവണമെന്നും പരമാധികാരി ഇമാമാണെന്നും നിലവിൽ ഇമാമില്ലാത്തതിനാൽ ആ സ്ഥാനം കൈകാര്യം ചെയ്യേണ്ടത് വലിയ്യുൽ ഫക്വീഹാണന്നുമാണ് സ്വഫവി സന്തതികളുടെ വിശ്വാസം. ഇമാമിന്റെ നിർദേശങ്ങളും കൽപനകളുമാണ് വലിയ്യുൽ ഫക്വീഹ് നടപ്പിലാക്കുന്നതെന്നും അതിനാൽതന്നെ വലിയ്യുൽ ഫക്വീഹും അയാളുടെ പ്രതിനിധികളും ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടേണ്ടവരാണന്ന വിശ്വാസമാണ് വിലായത്തുൽ ഫക്വീഹ് വാദം. ഇറാൻ വിപ്ലവ നേതാവ് ഖുമൈനി തന്റെ പിഴച്ച ആശയങ്ങൾക്കും തോന്നിവാസങ്ങൾക്കും മുഴുവൻ മറപിടിച്ചത് വിലായത്തുൽ ഫക്വീഹ് എന്ന, താൻ പടച്ചുണ്ടാക്കിയ ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. അയാൾ വലിയ്യുൽ ഫക്വീഹായാണ് സ്വയം ചമഞ്ഞതും ഇമാമി ശിയാക്കൾക്കിടയിൽ അറിയപ്പെടുന്നതും.
ഹിസ്ബുല്ലാഹ് നേതാവ് ഹസൻ ഹമാദ പറയുന്നു: ഇമാം ഖുമൈനിയുടെ ധാരയും ‘വിലായത്തുൽ ഫക്വീഹ്’ വീക്ഷണവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഈ വീക്ഷണത്തിന്റെ ഒരു ഫലമാണ് ലുബ്‌നാനിലെ ഹിസ്ബുല്ലയുടെ നിലനിൽപ്. (ഹിസ്ബുല്ലാഹ്, ഹക്വാഇക്വു വ അബ്ആദ്, ഫുദ്വൈൽ, പേജ് 53).
മുഹമ്മദ് ഹുസൈൻ നസ്‌റുല്ല പറയുന്നത് ഇപ്രകാരമാണ്: ഇമാമിന്റെ പ്രതിപുരുഷൻ എന്ന നിലക്ക് മതപരമായ കാര്യങ്ങളിൽ നൽകപ്പെടുന്ന അഭിപ്രായങ്ങളാണ് ഫക്വീഹിന്റെ അഭിപ്രായങ്ങൾ (റഅ്‌യുൽ ഫക്വീഹ്). ഇമാം നബി ﷺ യുടെ പ്രതിപുരുഷനാണ്. പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്തായ ആളായതുപോലെ ഇമാമുമാർ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്തആളുകളാണ്. നീതിമാനായ ഫക്വീഹ് സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്ത ആളാണ്. (വിലായത്തുൽ ഫക്വീഹ്, ഫദ്‌ലുല്ലാഹ്, പേജ് 24).
നിലവിലെ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്‌റുല്ല 1992ലെ തന്റെ സെക്രട്ടറി സ്ഥാനാരോഹണ പ്രസംഗത്തിൽ പറയുന്നത് ഇപ്രകാരമാണ്: നമ്മുടെ തീരുമാനങ്ങളിലും സഹനത്തിലും ധർമസമരത്തിലുമെല്ലാം നമ്മുടെ നായകനും നേതാവും എന്നെന്നും മാതൃകയുമായിട്ടുള്ളതും വലിയ്യുൽ അംറായിട്ടുള്ള ആയത്തുല്ലാ ഖുമൈനിയാണ്. ഈ കാലഘട്ടം അഹങ്കാരികൾക്കെതിരിൽ ദുർബലൻമാർക്ക് സഹായം നൽകപ്പെടുന്ന കാലഘട്ടമാണ്. ഇത് മഹാഗുരു ഖുമൈനിയുടെ കാലമാണ്. അത് നിഷേധികളും ദുർമൂർത്തികളും വെറുത്താലും ശരി. (ഹാകദാ തകല്ലമ നസ്‌റുല്ലാഹ്, ബസ്സി, പേജ് 69,70).
ഇറാനിലെ സുന്നി ഭൂരിപക്ഷ പ്രദേശത്ത് സുന്നി വംശഹത്യ ചെയ്തും ക്രുരതകൾ അഴിച്ചുവിട്ടും ശിയാ കോമരങ്ങൾ ഉറഞ്ഞുതുള്ളിയതും, ആധുനിക ഇസ്‌ലാമിക അറബ് ലോകത്ത് യഥാർഥ മുസ്‌ലിംകളെ കൊന്നൊടുക്കാൻ ആവശ്യമായ അജണ്ടകൾ ഇത്തരക്കാർ മെനഞ്ഞെടുക്കുന്നതും വിലായത്തുൽ ഫക്വീഹ് എന്ന ഈ പൈശാചിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ ജീവിക്കുന്ന നേർചിത്രങ്ങളാണ് ഇന്നത്തെ ഇറാനും സിറിയയും ലുബ്‌നാനും ഫലസ്തീനുമെല്ലാം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
തക്വിയ്യത്ത് വിശ്വാസവും ഹിസ്ബുല്ലയും
ശിയാക്കൾ വെച്ചുപുലർത്തുന്ന മറ്റൊരു പിഴച്ച വിശ്വാസമാണിത്. മനസ്സിലുള്ള വിശ്വാസത്തെ മറച്ചുവെച്ച് അതിനെതിരിൽ പ്രവർത്തിക്കലാണ് തക്വിയ്യത്തിന്റെ അടിസ്ഥാനം. ഇത്തരം പിഴച്ച വാദങ്ങൾ സ്ഥാപിച്ചെടുക്കാനായി നബി ﷺ യുടെ പേരിൽ പോലും കളവുകൾ ഇവർ പടച്ചുവിട്ടു. ഒരു കള്ളക്കഥ കാണുക: “കപടവിശ്വാസികളുടെ തലവനായ അബ്ദുല്ലാഹ് ബിൻ ഉബയ്യ് ബിൻ സുലൂൽ മരണപ്പെട്ടപ്പോൾ നബി അയാൾക്കുവേണ്ടി ജനാസ നമസ്‌കാരം നിർവഹിച്ചു. ഇത് കണ്ട ഉമർ ചോദിച്ചു: ‘അല്ലാഹു താങ്കളോട് വിലക്കിയ കാര്യമല്ലേ ഈ കപടനു വേണ്ടി ജനാസ നമസ്‌കാരം നിർവഹിക്കൽ?’ നബി(സ്വ) മറുപടി പറഞ്ഞു: ‘നിനക്കു നാശം! ഞാൻ പ്രാർഥിച്ചതായ കാര്യത്തെക്കുറിച്ച് നിനക്കെന്തറിയാം? അല്ലാഹുവേ, അവന്റെയുള്ളിൽ നീ തീ നിറക്കണേ, അവന്റെ ക്വബ്‌റിൽ നീ തീ നിറക്കണേ, അവനെ നീ നരകത്തിൽ എത്തിക്കണേ’’ (ഫുറൂഉൽ കാഫി, കിതാബുൽ ജനാഇസ്, പേജ് 188).
തങ്ങളുടെ കാപട്യത്തിന് കുടപിടിക്കാനായി ഇക്കൂട്ടർ നബി ﷺ യുടെ പേരിൽ ഇതിലും വലിയ കളവുകൾ പറയുക തന്നെ പറയും.
കുലൈനി ഉദ്ധരിക്കുന്നത് കാണുക: “അബു അബ്ദുല്ലാഹ് പറഞ്ഞു: ‘മതത്തിന്റെ പത്തിൽ ഒമ്പതും സ്ഥാപിതമായിട്ടുള്ളത് തക്വിയ്യത്തിലാണ്. തക്വിയ്യത്തില്ലാത്തവന് മതമില്ല. കാലുറയിൽ തടവുക, വീഞ്ഞ് എന്നിവയല്ലാത്ത മുഴുവൻ കാര്യങ്ങളിലും തക്വിയ്യത്ത് ഉണ്ട്.’’
കുലൈനി വീണ്ടും അബൂ അബ്ദുല്ലയിൽനിന്നും ഉദ്ധരിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മതത്തെ സൂക്ഷിക്കുക, തക്വിയ്യത്ത് കൊണ്ട് അതിനെ നിങ്ങൾ മറച്ചുപിടിക്കുക. തീർച്ചയായും തക്വിയ്യത്തില്ലാത്തവന് മതമില്ല’’ (ഉസ്വൂലുൽ കാഫി 482,483).
തക്വിയ്യത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്നത് പോലും അനുവദനീയമാെണന്നാണ് ഇവരുടെ പണ്ഡിതൻമാർ പഠിപ്പിക്കാറുള്ളത്. തങ്ങളുടെ നിലനിൽപിനായി വിശ്വാസം മനസ്സിലൊതുക്കി, ആ വിശ്വാസത്തിന് വിരുദ്ധമായ വാക്കുകളിലും പ്രവൃത്തികളിലും ഏർപ്പെടുകയും തങ്ങളുടെ ആളുകളുടെ കൂടെയാകുമ്പോൾ തന്റെ വിശ്വാസത്തിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് നിർബന്ധമാണന്ന് വാദിക്കുന്ന ഇവരെക്കാൾ കപടൻമാരീ ലോകത്ത് മറ്റാരാണുള്ളത്?
അല്ലാഹു കപടൻമാരെക്കുറിച്ച് പറഞ്ഞത് നോക്കൂ:
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَوْا۟ إِلَىٰ شَيَٰطِينِهِمْ قَالُوٓا۟ إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِءُونَ ﴿١٤﴾ ٱللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِى طُغْيَٰنِهِمْ يَعْمَهُونَ ﴿١٥﴾ أُو۟لَٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَٰلَةَ بِٱلْهُدَىٰ فَمَا رَبِحَت تِّجَٰرَتُهُمْ وَمَا كَانُوا۟ مُهْتَدِينَ ﴿١٦﴾
വിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും; ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്. അവർ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോൾ അവരോട് പറയും: ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങൾ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു. എന്നാൽ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും അതിക്രമങ്ങളിൽ വിഹരിക്കുവാൻ അവരെ അയച്ചു വിട്ടിരിക്കുകയുമാകുന്നു. സന്മാർഗം വിറ്റ് പകരം ദുർമാർഗം വാങ്ങിയവരാകുന്നു അവർ. എന്നാൽ അവരുടെ കച്ചവടം ലാഭകരമാവുകയോ അവർ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. (ഖുര്‍ആന്‍: 2/14-17)
തങ്ങളുടെ പിഴച്ച വാദത്തെ ന്യായീകരിച്ചുകൊണ്ട് ഹസൻ നസ്‌റുല്ല പറയുന്നത് നോക്കൂ: “ശിയാക്കൾകെതിരെയുള്ള രാഷ്ട്രീയ അടിച്ചമർത്തലുകൾ കാരണം പ്രത്യേക രാഷ്ട്രീയ കാലഘട്ടങ്ങളിൽ അടിച്ചേൽപിക്കപ്പെട്ട ഒരു അനിവാര്യതയാണ് തക്വിയ്യ. അനീതി കാണിക്കുന്ന ഭരണാധികാരികളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ തക്വിയ്യയെ അവലംബിച്ചിട്ടുണ്ട്. അതിജീവന തന്ത്രമായി ഹിസ്ബുല്ല നേതാക്കളെ രാഷ്ട്രീയത്തിൽ തക്വിയ്യ പ്രയോഗിക്കാൻ പ്രേരിപ്പിച്ചതും 1984വരെ തക്വിയ്യയുടെ നിഴലിൽ പ്രവർത്തിച്ചതും ഇതുകാരണത്താലാണ്. മുസ്‌ലിംകൾക്കിടയിലെ കലഹങ്ങളും ഭിന്നതകളും ഒഴിവാക്കാനാണ് തക്വിയ്യ പിന്തുടരാനുള്ള രണ്ടാമത്തെ കാരണം’’ (അസ്സഫീർ ദിനപത്രം, 4/6/2000).
നബി ﷺ യുടെ ജീവിതത്തിൽ വ്യത്യസ്തങ്ങളായ പരീക്ഷണഘട്ടങ്ങൾ കടന്നുപോയപ്പോളെല്ലാം അവിടുന്ന് അവലംബിച്ചത് ‘തക്വ്‌വ’യായിരുന്നു, ‘തക്വിയ്യ’യായിരുന്നില്ല. കാരണം വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞത് ‘തക്വ്‌വ’ക്കാണ് ശുഭപര്യവസാനം’ (ത്വാഹാ 132) എന്നാണ്. വിശ്വാസ, രാഷ്ട്രീയ മേഖലകളിൽ സ്വഫവീ രാഷ്ട്രമായ ഇറാനെ പിന്തുണക്കുന്ന ഇക്കൂട്ടർ ചെയ്തുകൂട്ടുന്ന അക്രമങ്ങളെ മുൻനിർത്തി ഇവർക്ക് നൽകാവുന്ന ഉചിതമായ നാമകരണം ‘ഹിസ്ബുശ്ശൈയ്ത്വാൻ’ അഥവാ ‘പിശാചിന്റെ പാർട്ടി’ എന്നാണ്.
മുഹമ്മദ് ശബീബ് സ്വലാഹി
www.kanzululoom.com