മദീനയുടെ ശ്രേഷ്ഠതകള്‍

അല്ലാഹു മക്കയെ സുരക്ഷിതവും പവിത്രവുമാക്കിയതുപോലെ മദീനയേയും സുരക്ഷിതവും പവിത്രവുമാക്കി.
   
നബി(സ്വ) പറഞ്ഞു: ഇബ്‌റാഹീം(അ) മക്കയെ ഹറമാക്കി മാറ്റി, ഞാന്‍ മദീനയേയും ഹറമാക്കി മാറ്റി. (മുസ്ലിം)
     
ഇബ്‌റാഹീം നബിയും(അ) മുഹമ്മദ് നബിയും(സ്വ) മക്കയേയും മദീനയേയും പവിത്രമാക്കിയെന്നു പറഞ്ഞാല്‍ അതിന്റെ പവിത്രത വ്യക്തമാക്കി എന്നാണ്. കാരണം പവിത്രത നല്‍കുന്നത് അല്ലാഹുവാണ്.
    
ഇബ്‌റാഹീം(അ) മക്കക്ക് വേണ്ടി പ്രാ൪ത്ഥിച്ചതു പോലെ നബി(സ്വ) മദീനക്ക് വേണ്ടി  പ്രാര്‍ഥിക്കുകയും ചെയ്യുകയുണ്ടായി.

عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : اللَّهُمَّ اجْعَلْ بِالْمَدِينَةِ ضِعْفَىْ مَا جَعَلْتَ بِمَكَّةَ مِنَ الْبَرَكَةِ ‏‏

അനസ്(റ) പറയുന്നു: നബി(സ്വ) പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി:1885)
      
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِأَوَّلِ الثَّمَرِ فَيَقُولُ : اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا وَفِي ثِمَارِنَا وَفِي مُدِّنَا وَفِي صَاعِنَا بَرَكَةً مَعَ بَرَكَةٍ

നബി(സ്വ) പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ ഫലവ൪ഗങ്ങളില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ പട്ടണത്തിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ നല്‍കേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും  ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ നല്‍കേണമേ. (മുസ്ലിം:1373)

            
മദീനയുടെ ശ്രേഷ്ടതകളില്‍ പെട്ടതാണ് നബി(സ്വ)  അതിന് തൈബ എന്നും ത്വാബ എന്നുമുള്ള പേരില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

عَنْ أَبِي حُمَيْدٍ ـ رضى الله عنه ـ أَقْبَلْنَا مَعَ النَّبِيِّ صلى الله عليه وسلم مِنْ تَبُوكَ حَتَّى أَشْرَفْنَا عَلَى الْمَدِينَةِ فَقَالَ ‏ ‘  هَذِهِ طَابَةُ ‏’‏

 

അബൂഹുമൈദ്(റ) പറയുന്നു: നബിയുടെ(സ്വ) കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി(സ്വ) അരുളി: ഇതു ത്വയിബ(പവിത്രഭൂമി)യാണ്. (ബുഖാരി:1872)

 

     

 

അല്ലാഹുവാണ് അതിന്  ത്വാബ എന്ന പേര് നല്‍കിയതെന്ന് സ്വഹീഹ് മുസ്ലിമില്‍ കാണാം.

عَنْ جَابِرِ بْنِ سَمُرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ  : إِنَّ اللَّهَ تَعَالَى سَمَّى الْمَدِينَةَ طَابَةَ

നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു മദീനക്ക് ത്വാബ എന്ന പേര് നല്‍കി.(മുസ്ലിം: 1385)
    
മദീനയില്‍ മസിജിദുന്നബവി മാത്രമാണ് ഹറമെന്നാണ് അധികമാളുകള്‍ വിചാരിച്ചിട്ടുള്ളത്. അത് മാത്രമല്ല, മദീനയുടെ തെക്ക് വടക്ക് ഭാഗത്തെ ഐ൪ മുതല്‍  ഥൌ൪ വരെയുള്ളതും കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ രണ്ട് കറുത്ത പാറകള്‍ക്കിടയിലുള്ളതുമായ ഭാഗം മുഴുവനും ഹറമാണ്.

قَالَ النَّبِيُّ صلى الله عليه وسلم : الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ

നബി(സ്വ) അരുളി:മദീന ഹറമാണ്, ഐ൪ മുതല്‍  ഥൌ൪ വരെ (മുസ്ലിം:1370)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنِّي أُحَرِّمُ مَا بَيْنَ لاَبَتَىِ الْمَدِينَةِ أَنْ يُقْطَعَ عِضَاهُهَا أَوْ يُقْتَلَ صَيْدُهَا

നബി(സ്വ) അരുളി:മദീനയുടെ രണ്ട് കറുത്ത പാറകള്‍ക്കിടയിലുള്ള പ്രദേശത്തെ ഞാന്‍ ഹറമാക്കിയിരിക്കുന്നു. അതിലെ ചെടികള്‍ മുറിക്കുവാനോ അവിടെ വേട്ടയാടുവാനോ പാടുള്ളതല്ല. (മുസ്ലിം:1363)
       
ഈ പവിത്രഭൂമിയില്‍ താമസിക്കുന്നത് വളരെ ശ്രേഷ്ടകരമായ കാര്യമാണ്.

عَنْ سُفْيَانَ بْنِ أَبِي زُهَيْرٍ ـ رضى الله عنه ـ أَنَّهُ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ تُفْتَحُ الْيَمَنُ فَيَأْتِي قَوْمٌ يُبِسُّونَ، فَيَتَحَمَّلُونَ بِأَهْلِيهِمْ وَمَنْ أَطَاعَهُمْ، وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ، وَتُفْتَحُ الشَّأْمُ، فَيَأْتِي قَوْمٌ يُبِسُّونَ فَيَتَحَمَّلُونَ بِأَهْلِيهِمْ وَمَنْ أَطَاعَهُمْ، وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ، وَتُفْتَحُ الْعِرَاقُ، فَيَأْتِي قَوْمٌ يُبِسُّونَ فَيَتَحَمَّلُونَ بِأَهْلِيهِمْ وَمَنْ أَطَاعَهُمْ‏.‏ وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ

സുഫ്യാനിബ്നു അബൂസുഹൈറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് : യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയയും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി:1875)

 قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :…..  الْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ لاَ يَدَعُهَا أَحَدٌ رَغْبَةً عَنْهَا إِلاَّ أَبْدَلَ اللَّهُ فِيهَا مَنْ هُوَ خَيْرٌ مِنْهُ وَلاَ يَثْبُتُ أَحَدٌ عَلَى لأْوَائِهَا وَجَهْدِهَا إِلاَّ كُنْتُ لَهُ شَفِيعًا أَوْ شَهِيدًا يَوْمَ الْقِيَامَةِ

നബി(സ്വ) പറഞ്ഞു: മദീന അവ൪ക്ക് ഉത്തമമാണ്. അവ൪ അറിഞ്ഞിരുന്നുവെങ്കില്‍. മദീനയെ വെറുത്ത് ആരെങ്കിലും അവിടെ നിന്ന് പോയാല്‍ അവനേക്കാള്‍ നല്ല ഒരാളെ അല്ലാഹു പകരം വെക്കുന്നതാണ്. അവിടത്തെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആരെങ്കിലും തരണം ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവ൪ക്ക് സാക്ഷിയും ശുപാ൪ശകനുമായി വരുന്നതാണ്. (മുസ്ലിം:1363)
         
മദീന നീചന്‍മാരെയും കുഴപ്പക്കാരെയും അവിടെ നിന്ന് പുറന്തള്ളുന്നതാണ്.

أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أُمِرْتُ بِقَرْيَةٍ تَأْكُلُ الْقُرَى يَقُولُونَ يَثْرِبُ‏.‏ وَهْىَ الْمَدِينَةُ، تَنْفِي النَّاسَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ

അബൂഹുറൈറ(റ) നിവേദനം: നബി(സ്വ) അരുളി: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യഥ്’രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി: 1871)
ഇവിടെ  ‘നാടുകളേയും തിന്നുക’ എന്നാല്‍ അത് മറ്റ് നാടുകളുടെ മേല്‍ വിജയം പ്രാപി‍ക്കുമെന്നും അല്ലാഹുവിന്റെ മാ൪ഗത്തില്‍ ധ൪മ്മസമരം ചെയ്തുലഭിക്കുന്ന മുതലുകള്‍ അവിടേക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുമെന്നുമാണ്.

فَقَالَ ‏ الْمَدِينَةُ كَالْكِيرِ، تَنْفِي خَبَثَهَا، وَيَنْصَعُ طَيِّبُهَا ‏

ജാബിറില്‍(റ) നിന്ന് നിവേദനം: ……… നബി(സ്വ) പറഞ്ഞു : മദീന ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്. നല്ലതിന് അത് പിടിച്ചു നിര്‍ത്തുകയും ചെയ്യും. (ബുഖാരി: 1883)

قَالَ النَّبِيُّ صلى الله عليه وسلم ‏:‏ إِنَّهَا تَنْفِي الرِّجَالَ كَمَا تَنْفِي النَّارُ خَبَثَ الْحَدِيدِ‏

നബി(സ്വ) പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി:1884)
    
മദീനാ വാസികളെ ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നവനും അവിടെ വെച്ച് ബിദ്അത്ത് ചെയ്യുകയോ അത് ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്യുന്നവനും അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌.

 

ഉബാദത്തുബ്നു സാമിതില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു:അല്ലാഹുവേ, മദീനാ വാസികളെ ആരെങ്കിലും ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ നീ അവരെ ഭയപ്പെടുത്തേണമേ, അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌. അവന്റെ ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയുമില്ല.(ത്വബ്റാനി – സില്‍സ്വിലത്തുസ്വഹീഹ : 351)

قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ فَمَنْ أَحْدَثَ فِيهَا حَدَثًا أَوْ آوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ لاَ يَقْبَلُ اللَّهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا وَلاَ عَدْلاً ‏

നബി(സ്വ) പറഞ്ഞു: ഈ൪, ഥൌ൪ എന്നീ പ൪വ്വതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വെച്ച് ആരെങ്കിലും പുതുനി൪മ്മിതിയായിട്ടുള്ളത് (ബിദ്അത്ത്) ചെയ്യുകയോ അതു ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്താല്‍ അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌. അന്ത്യനാളില്‍ അവനില്‍ നിന്ന് ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല. (ബുഖാരി:6755 – മുസ്ലിം:1370)
       
അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതായി നബി(സ്വ) പഠിപ്പിച്ചതാണ് ദജ്ജാലിനെ കൊണ്ടുള്ള കുഴപ്പങ്ങള്‍. എന്നാല്‍ ഇതൊന്നും മദീനയെ ബാധിക്കുകയില്ല. അതേപോലെ പ്ലേഗിനെ പോലെയുള്ള പക൪ച്ചവ്യാധികളില്‍ നിന്നും മദീനക്ക് പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കുന്നതാണ്.


عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏  لاَ يَدْخُلُ الْمَدِينَةَ رُعْبُ الْمَسِيحِ الدَّجَّالِ، لَهَا يَوْمَئِذٍ سَبْعَةُ أَبْوَابٍ، عَلَى كُلِّ باب مَلَكَانِ‏

അബൂബക്കറത്തില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി:1879)

أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :  لَيْسَ مِنْ بَلَدٍ إِلاَّ سَيَطَؤُهُ الدَّجَّالُ، إِلاَّ مَكَّةَ وَالْمَدِينَةَ، لَيْسَ لَهُ مِنْ نِقَابِهَا نَقْبٌ إِلاَّ عَلَيْهِ الْمَلاَئِكَةُ صَافِّينَ، يَحْرُسُونَهَا، ثُمَّ تَرْجُفُ الْمَدِينَةُ بِأَهْلِهَا ثَلاَثَ رَجَفَاتٍ، فَيُخْرِجُ اللَّهُ كُلَّ كَافِرٍ وَمُنَافِقٍ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി: 1881)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم‏:   عَلَى أَنْقَابِ الْمَدِينَةِ مَلاَئِكَةٌ، لاَ يَدْخُلُهَا الطَّاعُونُ وَلاَ الدَّجَّالُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി: 1880)
ഒരുകാലത്ത് സത്യവിശ്വാസം  മദീനയിലേക്ക് ഉള്‍വലിയുകയും അവിടെ കേന്ദ്രീകരിക്കുമെന്നും  നബി(സ്വ) അറിയിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ إِنَّ الإِيمَانَ لَيَأْرِزُ إِلَى الْمَدِينَةِ كَمَا تَأْرِزُ الْحَيَّةُ إِلَى جُحْرِهَا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി:1876)
    
ഇതിന്റെ അ൪ത്ഥം ഈമാന്‍‌  മദീനയിലേക്ക് വരികയും അവിടെ നിലനില്‍ക്കുകയും ചെയ്യുമെന്നാണ്.

 

മസ്ജിദുന്നബവി
    
പ്രത്യേകം പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യാന്‍ നബി(സ്വ) അനുവദിച്ചിട്ടുള്ള മൂന്ന് പള്ളികളിലൊന്നായ മസ്ജിദുന്നബവി മദീനയിലാണ്.

أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ الْمَسْجِدِ الْحَرَامِ، وَمَسْجِدِ الرَّسُولِ صلى الله عليه وسلم وَمَسْجِدِ الأَقْصَى

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂലിന്റെ(സ്വ) പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189)

 

മദീനാ പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മറ്റ് പള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്.

 

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ:‏ صَلاَةٌ فِي مَسْجِدِي هَذَا خَيْرٌ مِنْ أَلْفِ صَلاَةٍ فِيمَا سِوَاهُ إِلاَّ الْمَسْجِدَ الْحَرَامَ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എന്റെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ (കാരണം മസ്ജിദുൽഹറാമിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ നമസ്കരിക്കുന്നതിനേക്കാൾ ഒരു ലക്ഷം മടങ്ങ് ശ്രേഷ്ഠകരമാണ്) (ബുഖാരി: 1190)

 

റൌള

 

നബിയുടെ വീടിന്റേയും (ഇപ്പോൾ ഖബർ സ്ഥിതിചെയ്യുന്നസ്ഥലം) മിമ്പറിന്റേയും ഇടക്കുള്ള സ്ഥലത്തെ റൌള എന്നാണ് നബി(സ്വ) വിശേഷിപ്പിച്ചിട്ടുള്ളത്. അവിടെ വെച്ച് സുന്നത്ത് നമസ്കരിക്കുന്നതും പ്രാ൪ത്ഥിക്കുന്നതും പുണ്യകരമാണ്. നബിയുടെ(സ്വ) ഖബറിനല്ല റൌള എന്നുപറയുകയെന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

 

നബി(സ്വ) പറഞ്ഞു:എന്റെ വീടിന്റേയും മിമ്പറിന്റേയും ഇടക്കുള്ള സ്ഥലം സ്വ൪ഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ്.(ബുഖാരി)

 

മസ്ജിദുല്‍ ഖുബാ

 

മദീനക്ക് അടുത്തുള്ള, നബി(സ്വ) മദീനയിലെത്തി ആദ്യമായി നി൪മ്മിച്ച പള്ളിയായ മസ്ജിദുല്‍ ഖുബാഇല്‍ വെച്ചുള്ള നമസ്കാരത്തിന് ഉംറയുടെ പ്രതിഫലമാണുള്ളത്.(ഇബ്നുമാജ : ശൈഖ് അല്‍ബാനിയുടെ സ്വഹീഹുല്‍ ജാമിഅ് : 6154)
   
   
kanzululoom.com        

Leave a Reply

Your email address will not be published. Required fields are marked *