സൃഷ്ടിപ്പും വ്യവസ്ഥപ്പെടുത്തലും

إِنَّا كُلَّ شَىْءٍ خَلَقْنَٰهُ بِقَدَرٍ ‎﴿٤٩وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحِۭ بِٱلْبَصَرِ ‎﴿٥٠﴾‏﴾‏

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു. നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്‍റെ ഒരു ഇമവെട്ടല്‍ പോലെ. (ഖു൪ആന്‍:54/49-50)

إِنَّا നിശ്ചയമായും നാം كُلَّ شَيْءٍ എല്ലാ വസ്തുവെയും خَلَقْنَاهُ നാമതിനെ സൃഷ്ടിച്ചിരിക്കുന്നു بِقَدَرٍ ഒരു നിര്‍ണ്ണയം (കണക്ക്, ക്ലുപ്തം, വ്യവസ്ഥ) പ്രകാരം. وَمَا أَمْرُنَا നമ്മുടെ കാര്യം (കല്‍പന) ഇല്ല (അല്ല) إِلَّا وَاحِدَةٌ ഒന്നല്ലാതെ كَلَمْحٍ ഒരു ഇമ (മിഴി) വെട്ടല്‍പോലെ بِالْبَصَرِ കണ്ണുകൊണ്ടു.

വിശദീകരണം

{إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ} وَهَذَا شَامِلٌ لِلْمَخْلُوقَاتِ وَالْعَوَالِمِ الْعُلْوِيَّةِ وَالسُّفْلِيَّةِ، أَنَّ اللَّهَ تَعَالَى وَحْدَهُ خَلَقَهَا لَا خَالِقَ لَهَا سِوَاهُ، وَلَا مُشَارِكَ لَهُ فِيخَلْقِهِ . وَخَلَقَهَا بِقَضَاءٍ سَبَقَ بِهِ عِلْمُهُ، وَجَرَى بِهِ قَلَمُهُ، بِوَقْتِهَا وَمِقْدَارِهَا، وَجَمِيعِ مَا اشْتَمَلَتْ عَلَيْهِ مِنَ الْأَوْصَافِ، وَذَلِكَ عَلَى اللَّهِ يَسِيرٌ، فَلِهَذَا قَالَ:

{തീര്‍ച്ചയായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാകുന്നു} ഭൂമിയിലും ഉപരിയിലും ഉള്ള എല്ലാ സൃഷ്ടിജാലങ്ങളെ കുറിച്ചുമാണിത്. അല്ലാഹു മാത്രമാണ് അവയെല്ലാം സൃഷ്ടിച്ചത്. അവനല്ലാതെ അതിനൊരു സ്രഷ്ടാവില്ല. സൃഷ്ടിപ്പില്‍ ഒരു പങ്കാളിയുമില്ല. എല്ലാ സൃഷ്ടിപ്പും അവന്റെ വിധിയനുസരിച്ചിട്ടാണ് ഉള്ളത്. അതിനെക്കാള്‍, അവന് നേരത്തെ അറിയാം. അവന്റെ പേന എഴുതിയിട്ടുണ്ട് അതിന്റ സമയവും കണക്കുമെല്ലാം. അവയ്‌ക്കെന്തെല്ലാം പ്രത്യേകതയുണ്ടോ അതെല്ലാം. അത് അല്ലാഹുവിന് ഏറെ എളുപ്പമാണ്. അതാണ് അല്ലാഹു പറഞ്ഞത്:

{وَمَا أَمْرُنَا إِلا وَاحِدَةٌ كَلَمْحٍ بِالْبَصَرِ} فَإِذَا أَرَادَ شَيْئًا قَالَ لَهُ كُنْ فَيَكُونُ كَمَا أَرَادَ، كَلَمْحِ الْبَصَرِ، مِنْ غَيْرِ مُمَانَعَةٍ وَلَا صُعُوبَةٍ.

{നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടല്‍ പോലെ} അവന്‍ എന്തെങ്കിലും ഉദ്ദേശിച്ചാല്‍ അവന്‍ അതിനോട് പറയും ഉണ്ടാവുക; അപ്പോള്‍ അതുണ്ടാവും. അവന്‍ ഉദ്ദേശിച്ച പോലെ. കണ്ണിന്റെ ഇമവെട്ടല്‍ പോലെ യാതൊരു തടസ്സവും പ്രയാസവും കൂടാതെ. (തഫ്സീറുസ്സഅ്ദി)

قدر (ഖദര്‍) എന്ന വാക്കിനു ‘നിര്‍ണ്ണയം, തോതു കണക്കു, വ്യവസ്ഥ, നിശ്ചയം’ എന്നൊക്കെ വാക്കര്‍ത്ഥം. ഉണ്ടായിക്കഴിഞ്ഞതും, ഉണ്ടാക്കുവാനിരിക്കുന്നതുമായ സകല വസ്തുക്കളുടെയും സ്രഷ്ടാവു അല്ലാഹുവാണല്ലോ. (اللَّهُ خَالِقُ كُلِّ شَيْءٍ) എല്ലാ വസതുക്കളെയും – ചെറുതോ, വലുതോ സംസാരിക്കുന്നതോ അല്ലാത്തതോ, ചലിക്കുന്നതോ ചലിക്കാത്തതോ, കഴിഞ്ഞതോ വരാനിരിക്കുന്നതോ, അറിയപ്പെട്ടതോ അറിയപ്പെടാത്തതോ എന്ന വ്യത്യാസമൊന്നും കൂടാതെ – അവന്‍ ഒരു നിശ്ചിത വ്യവസ്ഥയോടു കൂടിയാകുന്നു എല്ലാം സൃഷ്ടി ച്ചിരിക്കുന്നത്. ഓരോന്നിന്‍റെയും യാഥാര്‍ഥ്യം, ആകൃതി, പ്രകൃതി, സ്വഭാവം, വലുപ്പം, സമയം, സ്ഥലം, പ്രവര്‍ത്തനം, നന്മ, തിന്മ തുടങ്ങിയ ഓരോ കാര്യവും ഇന്നിന്നപ്രകാരമെന്നുള്ള നിര്‍ണ്ണയവും വ്യവസ്ഥയും അവന്‍ മുമ്പേ നിശ്ചയിച്ചിട്ടുണ്ട്. അവ എപ്രകാരം ആവണം, ആവരുത്, ആയിരിക്കും, ആയിരിക്കുകയില്ല എന്നൊക്കെ അവനു അറിയുകയും ചെയ്യാം. അഥവാ ‘ഖദരിയ്യത്ത്’ മുതലായ തല്പരകക്ഷികള്‍ പറയുന്നപോലെ, ചില പൊതുവ്യവസ്ഥകള്‍ മാത്രം നിശ്ചയിച്ചുകൊണ്ടു സൃഷ്ടിക്കുകയോ, സൃഷ്ടിച്ചതിന്‍റെശേഷം വ്യവസ്ഥ നിര്‍ണ്ണയിക്കുകയോ അല്ല ചെയ്തിരിക്കുന്നത്. (അമാനി തഫ്സീര്‍)

 

www.kanzululoom.com

Similar Posts

സത്യത്തെ നിരാകരിക്കുന്നവരുടെ വാദം

ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും.

സന്മാർഗം സ്വീകരിച്ചവർക്ക് ലഭിക്കുന്നത്

അല്ലാഹുവിങ്കലേക്ക് ഓടിച്ചെല്ലുക

ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ക്ക് സ്വര്‍ഗത്തിലെ സ്ഥാനം

ഇസ്ലാമിക സാഹോദര്യം