إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ ﴿٥٤﴾ فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرِۭ ﴿٥٥﴾
തീര്‍ച്ചയായും ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. സത്യത്തിന്റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്റെ അടുക്കല്‍. (ഖു൪ആന്‍:54/54-55)
إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷമതയുള്ളവര്‍, ഭയഭക്തന്മാര് فِي جَنَّاتٍ സ്വര്‍ഗ്ഗങ്ങളിലായിരിക്കും وَنَهَرٍ അരുവി (നദി)കളിലും. فِي مَقْعَدِ ഇരിപ്പിടത്തില്‍ (ആസ്ഥാനത്തില്‍) صِدْقٍ സത്യത്തിന്റെ عِندَ مَلِيكٍ ഒരു രാജാധിപതിയുടെ (രാജാവായുള്ളവന്റെ) അടുക്കല്‍ مُّقْتَدِرٍ കഴിവുറ്റ
{തീര്‍ച്ചയായും ധര്മനിഷ്ഠപാലിച്ചവര്} അല്ലാഹുവിന്റെ കല്പനകള് പ്രവര്‍ത്തിക്കുകയും വിരോധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍. ശിര്‍ക്കിനെയും ചെറുതും വലുതുമായ ദോഷങ്ങളെയും അവര്‍ സൂക്ഷിക്കുന്നു.
{ഉദ്യാനങ്ങളിലും നദികളിലുമായിരിക്കും} സുഖാനുഗ്രഹങ്ങളുടെ സ്വര്ഗങ്ങളില്.
ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു ഹൃദയവും ചിന്തിക്കാത്തതും അവര്‍ക്കുണ്ട്. പാകമായ പഴങ്ങള്‍, ഒഴുകുന്ന നദികള്‍, ഉയര്‍ന്നു നില്ക്കുന്ന കൊട്ടാരങ്ങള്‍, മനോഹരമായ വീടുകള്‍, രുചികരമായ ഭക്ഷണ പാനിയങ്ങള്‍, ഭംഗിയുള്ള സ്വര്‍ഗസ്ത്രീകള്‍, പ്രശോഭിതമായ ഉദ്യാനങ്ങള്‍, അല്ലാഹുവിന്റെ സാമിപ്യവും തൃപ്തിയും ലഭിച്ചവര്‍. അതാണ് അല്ലാഹു പറഞ്ഞത്:
{സത്യത്തിന്റെ ഇരിപ്പിടത്തില്‍ ശക്തനായ രാജാവിന്റെ അടുക്കല്‍} തന്റെ ഔദാര്യത്തില്‍നിന്ന് അവര്‍ അനുഗ്രഹവും കാരുണ്യവുമായി എന്തെല്ലാം നല്‍കുമെന്ന്. നിനക്ക് ചോദിക്കേണ്ടി വരാത്തവിധം ഒരു വചനമാണിത്. അതില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. നമ്മുടെ തിന്മകള്‍കൊണ്ട് അവന്റെ അടുക്കലുള്ള നന്മ നമുക്ക് നഷ്ടപ്പെടാതിരിക്കട്ടെ. (തഫ്സീറുസ്സഅ്ദി)
അതെ, സത്യസാക്ഷ്യം വഹിച്ച് സത്യത്തിന്റെ കീര്‍ത്തിമുദ്ര സമ്പാദിച്ച് സത്യത്തിന്റെ ആസ്ഥാനപദവി നേടിയ ആ മഹാഭാഗ്യവാന്മാര്ക്കു അവരുടെ സങ്കേതമായ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന അയല്പക്കം. ഹാ! സര്‍വ്വശക്തനായ രാജാധിരാജനായ അല്ലാഹുവിന്റെതായിരിക്കും. അവന്റെ പ്രീതിയും പൊരുത്തവുമാണ് എല്ലാറ്റിലും ഉപരിയായത്. (ورضوان من الله اكبر) ഇങ്ങിനെയുള്ള മഹാനുഭാവന്മാരില്‍ നമ്മെയെല്ലാം അല്ലാഹു ഉള്‍പ്പെടുത്തട്ടെ ആമീന്‍. (അമാനി തഫ്സീര്‍)
www.kanzululoom.com