إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ
സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖു൪ആന്‍:49/10)
إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ إِخْوَةٌ സഹോദരങ്ങൾതന്നെ, (മാത്രമാണു) فَأَصْلِحُوا ആകെയാൽ നിങ്ങൾ നന്നാക്കുവിൻ بَيْنَ أَخَوَيْكُمْ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ وَاتَّقُوا اللَّـهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാൻ تُرْحَمُونَ കരുണ ചെയ്യപ്പെടും
{സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു} സത്യവിശ്വാസികള്‍ക്കിടയില്‍ അല്ലാഹു ഉണ്ടാക്കിയ ഒരു ബന്ധമാണിത്. ഭൂമിയിലെ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളില്‍ എവിടെയാണങ്കിലും അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയെ കണ്ടാലും അവന്‍ സത്യവിശ്വാസികളുടെ സഹോദരനാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത് ആ വിശ്വാസികള്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുകയും അനിഷ്ടകരമായി കണ്ടാല്‍ അവര്‍ക്കുവേണ്ടിയും അനിഷ്ടകരമായി കാണലും നിര്‍ബന്ധമായ സാഹോദര്യം. വിശ്വാസ സാഹോദര്യത്തിന്റെ നിര്‍ദേശമായി നബി ﷺ പറഞ്ഞു.
لا تحاسدوا، ولا تناجشوا، ولا تباغضوا، ولا يبع أحدكم على بيع بعض، وكونوا عباد الله إخوانًا المؤمن أخو المؤمن، لا يظلمه، ولا يخذله، ولا يحقره
നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, പരസ്പരം വില കയറ്റിപ്പറയരുത്, വിദ്വേഷം കാണിക്കരുത്, പരസ്പരം അവഗണിക്കരുത്. സഹോദരങ്ങളായ, അല്ലാഹുവിന്റെ അടിമകളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ കയ്യൊഴിക്കുകയോ കളവാക്കുകയോ ഇല്ല. (ബുഖാരി, മുസ്‌ലിം)
മറ്റൊരു ഹദീസില്‍ നബി ﷺ പറയുന്നു:
المؤمن للمؤمن، كالبنيان يشد بعضه بعضًا
ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു കെട്ടിടംപോലെയാണ്. അത് പരസ്പരം ശക്തിപ്പെടുത്തുന്നു.
നബി ﷺ തന്റെ വിരലുകള്‍ കോര്‍ത്ത് പിടിച്ചു.
സത്യവിശ്വാസികള്‍ പരസ്പരം കടമകള്‍ നിര്‍വഹിക്കണമെന്നാണ് അല്ലാഹുവും റസൂലും കല്പിക്കുന്നത്; അവര്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും ഇണക്കവും ബന്ധവും ഉണ്ടാക്കണമെന്നും. ഇതെല്ലാംതന്നെ പരസ്പര ബാധ്യതകളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. അതില്‍പെട്ടതാണ് ഹൃദയങ്ങള്‍ ഭിന്നിക്കുന്നതിനും പരസ്പര വിദ്വേഷത്തിനും അവഗണനയ്ക്കും കാരണമാകുന്ന ഏറ്റുമുട്ടല്‍ അവര്‍ക്കിടയില്‍ സംഭവിച്ചാല്‍ സത്യവിശ്വാസികള്‍ അവരുടെ സഹോദരങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം എന്നത്. അവര്‍ക്കിടയിലെ വെറുപ്പുകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയും വേണം.
ധര്‍മനിഷ്ഠ പാലിക്കാന്‍ പൊതുവായി കല്‍പിക്കുകയാണ് പിന്നീട്. തക്വ്‌വ പാലിക്കുന്നതിനോടൊപ്പം വിശ്വാസികളോടുള്ള കാരുണ്യത്തിനും (നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം). കാരുണ്യം ലഭിച്ചാല്‍ ഇഹവും പരവും ലഭിച്ചു. സത്യവിശ്വാസികള്‍ തമ്മില്‍ കടമ നിര്‍വഹിക്കാതിരിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ തടഞ്ഞുവെക്കുന്നതിന്റെ ഏറ്റവും വലിയ കാരണമാണെന്നും മനസ്സിലാക്കാം.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം
www.kanzululoom.com