സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടവ൪

എങ്ങനെയും സ്വ൪ഗത്തില്‍ കടക്കുകയെന്നുള്ളതാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഓരോരുത്തരും ഈ ഐഹിക ജീവിതത്തില്‍ കഠിന പ്രയത്നം നടത്തേണ്ടത്. നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവനാണ് യഥാ൪ത്ഥവിജയം നേടുന്നത്‌.

ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

…അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ….(ഖു൪ആന്‍:3/185)

എന്നാല്‍ ചില വിഭാഗം ആളുകള്‍ക്ക് സ്വ൪ഗം നിഷിദ്ധമാണ്, അവ൪ സ്വര്‍ഗ്ഗത്തിന്റെ സുഗന്ധംപോലും ആസ്വദിക്കാന്‍ കഴിയുകയില്ല എന്നെല്ലാം നബി ﷺ പ്രത്യേകം പറഞ്ഞിട്ടുള്ളതായി കാണാം. ഇത്തരം ആളുകളെ കുറിച്ച് സത്യവിശ്വാസികള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അത്തരം ആളുകളില്‍ ഉള്‍പ്പെടാതെ വിട്ടുനില്‍ക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയുകയുള്ളൂ.

1.അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവ൪ (ശി൪ക്ക് ചെയ്യുന്നവ൪)

إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ

………. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. (ഖു൪ആന്‍ : 5/72)

അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നാല്‍ ‘അത് വിഗ്രഹാരാധനയാണ് അല്ലെങ്കില്‍ ഒരുപാട് ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലാണ് അതുമല്ലെങ്കില്‍ മഹാന്‍മാ൪ക്ക് സ്വന്തമായി കഴിവുണ്ടെന്ന് വിശ്വസിക്കലാണ് ‘ എന്നൊക്കെയാണെന്ന് ആളുകള്‍ കരുതിപോകുന്നത്. അതെല്ലാം ശി൪ക്കാണെങ്കിലും അത് മാത്രമല്ല ശി൪ക്കെന്നും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

അല്ലാഹുവിന് തുല്ല്യനായി ഒരാളെ നിശ്ചയിക്കുന്നതാണ് ശി൪ക്ക് എന്ന് ഒറ്റ വാക്കില്‍ പറയാം. അഥവാ, അല്ലാഹുവിന് മാത്രം പ്രത്യേകമായിട്ടുള്ള കാര്യങ്ങളില്‍ അവന് പങ്കാളിയെ നിശ്ചയിക്കുന്നതാണ് ശി൪ക്ക്. അല്ലാഹു എല്ലാം കാണുന്നവനാണ്, എല്ലാം കേള്‍ക്കുന്നവനാണ്, എല്ലാം അറിയുന്നവനാണ്. അല്ലാഹുവിന്റെ സൃഷ്ടികള്‍ ആരെങ്കിലും എല്ലാം കാണുന്നവനാണ്, എല്ലാം കേള്‍ക്കുന്നവനാണ്, എല്ലാം അറിയുന്നവനാണ് എന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അതെല്ലാം അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്.

2.കാഫിറുകള്‍ (സത്യനിഷേധികള്‍)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ الْقِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ أَلَمْ أَقُلْ لَكَ لاَ تَعْصِنِي فَيَقُولُ أَبُوهُ فَالْيَوْمَ لاَ أَعْصِيكَ‏.‏ فَيَقُولُ إِبْرَاهِيمُ يَا رَبِّ، إِنَّكَ وَعَدْتَنِي أَنْ لاَ تُخْزِيَنِي يَوْمَ يُبْعَثُونَ، فَأَىُّ خِزْىٍ أَخْزَى مِنْ أَبِي الأَبْعَدِ فَيَقُولُ اللَّهُ تَعَالَى إِنِّي حَرَّمْتُ الْجَنَّةَ عَلَى الْكَافِرِينَ، ثُمَّ يُقَالُ يَا إِبْرَاهِيمُ مَا تَحْتَ رِجْلَيْكَ فَيَنْظُرُ فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِي النَّارِ‏

അബൂഹുറൈറയില്‍ (റ) ല്‍ നിന്നും നിവേദനം:നബി ﷺ പറഞ്ഞു : ഇബ്‌റാഹീം(അ) തന്റെ പിതാവ് ആസറിനെ ക്വിയാമത്ത് നാളില്‍ കണ്ടുമുട്ടും. (ആ സന്ദര്‍ഭത്തില്‍) പിതാവായ ആസറിന്റെ മുഖം പൊടിപുരണ്ട് ഇരുണ്ടതായിരിക്കും. അപ്പോള്‍ ഇബ്‌റാഹീം(അ) പിതാവിനോട് ചോദിക്കും: ‘എന്നോട് അനുസരണക്കേട് കാണിക്കരുതെന്ന് ഞാന്‍ ഉപ്പയോട് പറഞ്ഞിരുന്നില്ലയോ?’ അപ്പോള്‍ പിതാവ് പറയും: ‘ഇന്ന് ഞാന്‍ നിന്നോട് അനുസരണക്കേട് കാണിക്കുന്നതല്ല.’ അപ്പോള്‍ ഇബ്‌റാഹീം(അ) (അല്ലാഹുവിനോട്) പറയും: ‘എന്റെ റബ്ബേ, മനുഷ്യര്‍ ഉയര്‍ത്തഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം നീ എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദത്തം നല്‍കിയതാണല്ലോ. എന്റെ പിതാവിന്റെ കാര്യത്തിലുള്ളതിനെക്കാളും വലിയ അപമാനം വേറെ എന്താണ് എനിക്കുള്ളത്’ അപ്പോള്‍ അല്ലാഹു പറയും: ‘തീര്‍ച്ചയായും ഞാന്‍ അവിശ്വാസികള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കിയിട്ടുണ്ട്.’ പിന്നീട് ചോദിക്കപ്പെടും: ‘ഓ, ഇബ്‌റാഹീം, നിന്റെ കാലിനടിയില്‍ എന്താണ്?’ അപ്പോള്‍ ഇബ്‌റാഹീം(അ) (കാലിനടിയിലേക്ക്) നോക്കും. അപ്പോഴതാ ചെളിപുരണ്ട കഴുതപ്പുലിയുടെ രൂപത്തില്‍ (പിതാവ്). അപ്പോള്‍ അതിന്റെ ഇരു കാലുകളും പിടിച്ച് നരകത്തിലേക്ക് എറിയപ്പെടും’. (ബുഖാരി:3350)

ഇമാം നവവി  (റഹി)  പറഞ്ഞു: തൗഹീദുള്ളവനായി മരണപ്പെട്ട ഒരാളും നരകത്തിൽ സ്ഥിരവാസിയാവുകയില്ല, അയാൾ മറ്റ് എന്ത് തെറ്റ് ചെയ്തവനാണെങ്കിലും ശരി. എന്നത് പോലെ കുഫ്റിലായി മരിച്ച ഒരാളും സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അയാൾ മറ്റു പല നന്മകൾ ചെയ്തിട്ടുണ്ടെങ്കിലും ശരി. شرح صحيح مسلم【٢١٨/١】

3.നിഷിദ്ദമായത് തിന്നുന്നവന്‍

عَنْ جابر بن عبد الله رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم قَالَ لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ ، النَّارُ أَوْلَى بِهِ

ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം. : അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്.(അഹ്‌മദ്‌:14032 -:സില്‍സിലത്തു സ്വഹീഹ:2609)

عَنْ أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِالْحَرَامِ

അബൂബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഹറാമിനാല്‍ പോഷണം നല്‍കപ്പെട്ട യാതൊരു ശരീരവും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബൈഹഖി – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

4.അഹങ്കാരി

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ ‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏‏

അബ്‌ദുല്ലയില്‍ (റ) ല്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ഹൃദയത്തില്‍ അണുവിന്‍ തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ കടക്കുകയില്ല. (മുസ്‌ലിം:91)

5.കള്ളസത്യത്തിലൂടെ അന്യരുടെ അവകാശം കവ൪ന്നെടുക്കുന്നവന്‍

، عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنِ اقْتَطَعَ حَقَّ امْرِئٍ مُسْلِمٍ بِيَمِينِهِ فَقَدْ أَوْجَبَ اللَّهُ لَهُ النَّارَ وَحَرَّمَ عَلَيْهِ الْجَنَّةَ‏.‏ فَقَالَ لَهُ رَجُلٌ وَإِنْ كَانَ شَيْئًا يَسِيرًا يَا رَسُولَ اللَّهِ قَالَ ‏”‏ وَإِنْ قَضِيبًا مِنْ أَرَاكٍ ‏”‏ ‏.‏

അബൂഉമാമയില്‍(റ) നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളസത്യം ചെയ്തുകൊണ്ട് ഒരു മുസ്ലിമായ മനുഷ്യന്റെ അവകാശം വല്ലവനും കവ൪ന്നെടുത്താല്‍ തീ൪ച്ചയായും അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: പ്രവാചകരേ, അത് എത്രയും നിസ്സാരമാണെങ്കിലോ? അവിടുന്ന് പറഞ്ഞു: അത് ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലും. (മുസ്ലിം:137)

6.ഏഷണിക്കാരൻ

عَنْ حُذَيْفَةُ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏: لاَ يَدْخُلُ الْجَنَّةَ نَمَّامٌ

ഹുദൈഫയില്‍(റ) നിന്ന് നിവേദനം. : നബി ﷺ പറഞ്ഞു: ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.(മുസ്‌ലിം : 105)

7. പ്രജകളെ വഞ്ചിക്കുന്നവന്‍

عَنْ مَعْقِلٌ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ‏ مَا مِنْ وَالٍ يَلِي رَعِيَّةً مِنَ الْمُسْلِمِينَ، فَيَمُوتُ وَهْوَ غَاشٌّ لَهُمْ، إِلاَّ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ ‏”‏‏.

മഅ്ഖിലില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ മുസ്ലിംകളുടെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ്‌ അവന്‍ മൃതിയടഞ്ഞതെങ്കില്‍ അല്ലാഹു അവന്‌ സ്വര്‍ഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി:7151)

عَنْ مَعْقِلٌ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً، فَلَمْ يَحُطْهَا بِنَصِيحَةٍ، إِلاَّ لَمْ يَجِدْ رَائِحَةَ الْجَنَّةِ

മഅ്ഖിലില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട്‌ ഗുണകാംക്ഷയോട്‌ കൂടി അവരെ അവന്‍ പരിപാലിച്ചില്ല. എങ്കില്‍ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വര്‍ഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാന്‍ കഴിയുകയില്ല. (ബുഖാരി:7150)

8.പരുഷഹൃദയന്‍, കഠിനന്‍

عَنْ حَارِثَةَ بْنِ وَهْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:‏ لاَ يَدْخُلُ الْجَنَّةَ الْجَوَّاظُ وَلاَ الْجَعْظَرِيُّ‏

ഹാരിഥത് ബ്നു വഹബില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു : പരുഷ ഹൃദയനും കഠിന മനസ്കനും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (അബീദാവൂദ്:4801 – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

9.ഐഹിക നന്മ മാത്രം ഉദ്ദേശിച്ച്‌ മതവിജ്ഞാനം നേടുന്നവന്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ

അബൂഹുറൈറയില്‍ (റ) ല്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു : അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച്‌ കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ വാസനപോലും എത്തിക്കുകയില്ല.(അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.) (അബൂദാവൂദ് :3664 -അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

10.അയല്‍വാസിയെ ഉപദ്രവിക്കുന്നവന്‍

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ‏:‏ لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ആരുടെ ഉപദ്രവത്തില്‍നിന്നും ചതിപ്രയോഗത്തില്‍നിന്നുമാണോ അയാളുടെ അയല്‍വാസി നി൪ഭയനാവാത്തത് അവന്‍ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്ലിം:46-അദബുല്‍ മുഫ്റദ്:121 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

11. കുടുംബ ബന്ധം വിഛെദിക്കുന്നവൻ

عَنْ جُبَيْرِ بْنِ مُطْعِمٍ، أَخْبَرَهُ أَنَّ أَبَاهُ أَخْبَرَهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: لاَ يَدْخُلُ الْجَنَّةَ قَاطِعُ رَحِمٍ

ജുബൈറില്‍(റ) നിന്ന് നിവേദനം: പ്രവാചകൻ(സ്വ) പറഞ്ഞു: കുടുംബ ബന്ധം വിഛെദിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.(ബുഖാരി: 5984 – മുസ്‌ലിം: 2556)

12. ജനങ്ങളെ അന്യായമായി ദ്രോഹിക്കുന്നവ൪
13. നഗ്നത പ്രദ൪ശിപ്പിക്കുന്ന സ്ത്രീകള്‍

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃത വേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128).

14. മദ്യപാനി

عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: لاَ يَدْخُلُ الْجَنَّةَ مُدْمِنُ خَمْرٍ‏

അബ്ദുദ്ദ൪ദാഇല്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ)പറഞ്ഞു; കള്ളുകുടിയന്‍ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (സുനനുഇബ്നിമാജ :30/3501- അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

15. മുഴുകുടിയന്‍ (മദ്യപാനം പതിവാക്കിയവന്‍)
16. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവന്‍
17. ദാനം ചെയ്തത് എടുത്തു പറയുന്നവന്‍
18. വ്യഭിചാരി
19. കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍
20.പുരുഷന്‍മാരോട് സാദൃശ്യമാകുന്ന സ്ത്രീകള്‍
21. സിഹ്‌റിനെ സത്യപ്പെടുത്തുന്നവന്‍
22. ജ്യോല്‍സ്യന്‍

عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ يَدْخُلُ الْجَنَّةَ عَاقٌّ وَلاَ مَنَّانٌ وَلاَ مُدْمِنُ خَمْرٍ‏ وَلاَ وَلَدُ زِنْيَةٍ

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും ദാനം ചെയ്തത് എടുത്തു പറയുന്നവനും മുഴുകുടിയനും വ്യഭിചാരിയും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്നദ് അഹ്‌മദ്‌ – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : …… وَثَلاَثَةٌ لاَ يَدْخُلُونَ الْجَنَّةَ الْعَاقُّ لِوَالِدَيْهِ وَالْمُدْمِنُ عَلَى الْخَمْرِ وَالْمَنَّانُ بِمَا أَعْطَى ‏

സാലിം ബിന്‍ അബ്ദില്ല(റ) തന്റെ പിതാവില്‍ നിന്നും നിവേദനം: റസൂൽ(സ്വ)പറഞ്ഞു:മൂന്ന് വിഭാഗം ആളുകള്‍ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവന്‍, കള്ളുകുടിയന്‍, ദാനം ചെയ്തത് എടുത്തു പറയുന്നവന്‍ എന്നിവരാണവ൪ (നസാഇ : 2562)

عَنْ عَبْدِ اللَّهِ بْنِ عُمَرَأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ثَلاثَةٌ قَدْ حَرَّمَ اللَّهُ تَعَالَى عَلَيْهِمُ الْجَنَّةُ : مُدْمِنُ الْخَمْرِ ، وَالْعَاقُّ ، وَالدَّيُّوثُ ، وَالدَّيُّوثُ الَّذِي يُقِرُّ فِي أَهْلِهِ الْخَبَثَ

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ‘മൂന്ന് കൂട്ടര്‍, അവരുടെമേല്‍ അല്ലാഹു സ്വ൪ഗം നിഷിദ്ദമാക്കിയിരിക്കുന്നു. മുഴുകുടിയന്‍, തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, സ്വന്തം കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍ എന്നിവരാണ് അവര്‍. (മുസ്നദു അഹ്‌മദ്‌ – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عن عمار بن ياسر رضي الله عنه عن رسول الله صلى الله عليه وسلم قال: ثَلَاثَةٌ لَا يَدْخُلُونَ الْجَنَّةَ أَبَدًا : الدَّيُّوثُ وَالرَّجُلَةُ مِنَ النِّسَاءِ ، وَمُدْمِنُ الْخَمْرِ ، قَالُوا : يَا رَسُولَ اللَّهِ أَمَّا مُدْمِنُ الْخَمْرِ فَقَدْ عَرَفْنَاهُ ، فَمَا الدَّيُّوثُ ؟ ، قَالَ : الَّذِي لَا يُبَالِي مَنْ دَخُلُ عَلَى أَهْلِهِ ، قُلْنَا : فَمَا الرَّجُلَةُ مِنْ النِّسَاءِ ؟ قَالَ : الَّتِي تَشَبَّهُ بِالرِّجَالِ

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ‘മൂന്ന് കൂട്ടര്‍, അവ൪ ഒരിക്കലും സ്വ൪ഗത്തില്‍ കടക്കുകയില്ല. ദയ്യൂഥ്, സ്ത്രീകളില്‍ നിന്നുള്ള പുരുഷന്‍മാ൪, മുഴുകുടിയന്‍(മദ്യപാനം പതിവാക്കിയവന്‍) എന്നിവരാണവ൪. അവ൪(സ്വഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മുഴുകുടിയന്‍ ആരെന്ന് ഞങ്ങള്‍ക്കറിയാം, (എന്നാല്‍) ദയ്യൂഥ് ആരാണ് ? നബി ﷺ പറഞ്ഞു: തന്റെ ഭാര്യയുടെ അടുക്കല്‍ (അവിഹിതമായ കാര്യത്തിന്) ആരെങ്കിലും പ്രവേശിക്കുന്നത് പ്രശ്നമല്ലാത്തവനാണവന്‍. ഞങ്ങള്‍ ചോദിച്ചു: സ്ത്രീകളില്‍ നിന്നുള്ള പുരുഷന്‍മാ൪ ആരാണ് ? നബി ﷺ പറഞ്ഞു: പുരുഷന്‍മാരോട് സാദൃശ്യമാകുന്ന സ്ത്രീകള്‍ ആണവ൪. (സ്ഹീഹു ത൪ഗീബു വ ത൪ഹീബ് : 2/299)

പുരുഷന്‍മാരോട് സാദൃശ്യമാകുന്ന സ്ത്രീകള്‍ എന്നാല്‍ വേഷത്തിലും മറ്റുമെല്ലാം പുരുഷന്‍മാരെ പോലെ അനുകരിക്കുന്നവരാണ് എന്നാണ്.

عن أبي سعيد الخدري رضي الله عنه قال: قال رسول الله صلى الله عليه وسلم: لا يدخل الجنة صاحب خمس: مدمن خمر ولا مؤمن بسحر، ولا قاطع رحم، ولا كاهن، ولا منّان.

അബ്ദുസഈദില്‍ഖുദ്രിയില്‍(റ) നിന്ന് നിവേദനം: റസൂൽ(സ്വ) പറഞ്ഞു: അഞ്ച് (പാപങ്ങളുടെ) വക്താവ് സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. മുഴുകുടിയന്‍, സിഹ്‌റിനെ സത്യപ്പെടുത്തുന്നവന്‍, കുടുംബബന്ധം മുറിക്കുന്നവന്‍, ജ്യോല്‍സ്യന്‍, ദാനം ചെയ്തത് എടുത്തു പറയുന്നവന്‍. ( മുസ്നദു അഹ്‌മദ്‌ – ശുഐബ് അല്‍അ൪നാഊത്വ് ഹസനുല്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي مُوسَى قَالَ : قَال َرَسُولُ اللَّهِ (صعلم): لَا يَدْخُلُ الجَنَّةَ مُدْمِنُ خَمْرٍ وَلَا مُؤْمِنٌ بِسِحْرٍ وَلَا قَاطِعُ رَحِمٍ

അബൂമൂസയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ‘മൂന്ന്‌ വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മദ്യത്തിന്‌ അടിമപ്പെട്ടവനും, സിഹ്‌റിൽ വിശ്വസിക്കുന്നവനും, കുടുംബബന്ധം വിച്ഛേദിക്കുന്നവനും’. (ഇബ്നു ഹിബ്ബാൻ:1381- സിൽസിലത്തുസ്സ്വഹീഹ: 678)

സിഹ്‌റിൽ വിശ്വസിക്കുന്നവൻ എന്നത്‌ കൊണ്ട്‌ ഇവിടെയുള്ള ഉദ്ദേശ്യവും സിഹ്‌റിന്റെ അസ്തിത്വം അംഗീകരിക്കുന്നവൻ എന്നോ, അതിന്‌ സ്വാധീനമുണ്ടെന്ന്‌ അംഗീകരിക്കുന്നവൻ എന്നോ അല്ല. മറിച്ച്‌, സിഹ്‌റിലൂടെയും സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം, കണക്കുനോക്കൽ പോലെയുള്ളവയിലൂടെയും അറിയിക്കപ്പെടുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ്‌ (അത്തംഹീദു ലിശർഹി കിതാബിത്തൗഹീദ്‌ : സ്വാലിഹ്‌ ആലു ശൈഖ്‌ : 347-348.)

23. അകാരണമായി ത്വലാഖ് ആവശ്യപ്പെടുന്ന സ്ത്രീ

عَنْ ثَوْبَانَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاَقًا مِنْ غَيْرِ بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّةِ

സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു സ്ത്രീയാണോ തന്റെ ഭ൪ത്താവിനോട് യാതൊരു കുറ്റവും ഇല്ലായിരിക്കെ ത്വലാഖ് ആവശ്യപ്പെടുന്നത് അവള്‍ക്ക് സ്വ൪ഗത്തിന്റെ പരിമളം പോലും നിഷിദ്ധമാണ്. (തി൪മിദി:1187 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

24. പിതൃത്വം പിതാവല്ലാത്തവരിലേക്ക് ജല്‍പ്പിക്കുന്നവന്‍

عَنْ سَعْدٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ: مَنِ ادَّعَى إِلَى غَيْرِ أَبِيهِ، وَهْوَ يَعْلَمُ أَنَّهُ غَيْرُ أَبِيهِ، فَالْجَنَّةُ عَلَيْهِ حَرَامٌ

അദ് ബ്നു അബീ വഖാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ പിതാവല്ലെന്ന ബോധ്യത്തോടെ തന്നെ ഒരാളെ സ്വന്തം പിതാവായി ആരോപിക്കുന്നവന് സ്വർഗം നിഷിദ്ധമാണ്.(ബുഖാരി: 6766 – മുസ്‌ലിം: 63)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنِ ادَّعَى إِلَى غَيْرِ أَبِيهِ لَمْ يَرَحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ خَمْسِمِائَةِ عَامٍ

അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും തന്റെ പിതാവല്ലാത്തവരിലേക്ക് (തന്റെ പിതൃത്വം) ജല്‍പ്പിച്ചാല്‍ അവന്‍ സ്വ൪ഗത്തിന്റെ പരിമളം പോലും അനുഭവിക്കുകയില്ല. അതിന്റെ പരിമളം അഞ്ഞൂറ് വ൪ഷത്തെ വഴി ദൂരത്തില്‍ നിന്നും അനുഭവപ്പെടും. (ഇബ്നുമാജ:20/2709 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

25.മുആഹദിനെ കൊല്ലുന്നവന്‍

عَنْ أَبُو بَكْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ قَتَلَ مُعَاهِدًا فِي غَيْرِ كُنْهِهِ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ

‏അബൂബക്റയില്‍(റ) നിന്ന് നിവേദനം. :നബി ﷺ പറഞ്ഞു : വല്ലവനും ഒരു മുആഹദിനെ (കരാറില്‍ ഏ൪പ്പെട്ട ആളിനെ) അനനുവദനീയമായ സമയത്ത് കൊന്നാല്‍ അല്ലാഹു അയാള്‍ക്ക് സ്വർഗ്ഗം നിഷിദ്ദമാക്കിയിരിക്കുന്നു. (നസാഇ: 4147 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ ‏ مَنْ قَتَلَ مُعَاهَدًا لَمْ يَرَحْ رَائِحَةَ الْجَنَّةِ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്നും നിവേദനം:നബി ﷺ പറഞ്ഞു : ആരെങ്കിലും ഒരു മുആഹദിനെ (കരാറില്‍ ഏ൪പ്പെട്ട ആളിനെ) കൊന്നാല്‍ അവന്‍ സ്വ൪ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല. അതിന്റെ സുഗന്ധം നാല്പത് വ൪ഷ വഴിദൂരം വീശിയടിക്കുന്നതാണ്. (ബുഖാരി:3166)

26. ദിമ്മിയെ കൊല്ലുന്നവന്‍

ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൌരന്‍മാരാണ് ദിമ്മികള്‍.

عَنِ الْقَاسِمِ بْنِ مُخَيْمِرَةَ، عَنْ رَجُلٍ، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : ‏ مَنْ قَتَلَ رَجُلاً مِنْ أَهْلِ الذِّمَّةِ لَمْ يَجِدْ رِيحَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ سَبْعِينَ عَامًا ‏”‏ ‏.‏

ഖാസിം ബ്നു മുഖൈമിറയില്‍(റ) നിന്ന് നിവേദനം. : നബി ﷺ പറഞ്ഞു : വല്ലവനും അഹ്’ലുദിമ്മയില്‍ പെട്ട ഒരാളെ കൊന്നാല്‍ അവന്‍ സ്വ൪ഗത്തിന്റെ പരിമളംപോലും അനുഭവിക്കുകയില്ല. അതിന്റെ പരിമളം എഴുപത് വ൪ഷത്തെ വഴി ദൂരത്തില്‍ നിന്നും അനുഭവപ്പെടും. (നസാഇ:4749 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

27. മുടി കറുപ്പിക്കുന്നവ൪

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ كَحَوَاصِلِ الْحَمَامِ لاَ يَرِيحُونَ رَائِحَةَ الْجَنَّةِ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : കാലാവസാനത്തില്‍ ഒരു വിഭാഗം ആളുകള്‍ പ്രാവുകളുടെ മേട പോലെ (മുടിക്കുറ്റി വെളുത്തതും അഗ്രഭാഗം കറുത്തതുമായ രീതിയില്‍) കറുപ്പ് കൊടുക്കുന്നവരായിരിക്കും. അവ൪ സ്വ൪ഗത്തിന്റെ പരിമളംപോലും അനുഭവിക്കുകയില്ല. (അബൂദാവൂദ് :4212 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

28. നികുതി പിരിക്കുന്നവന്‍

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم قَالَ: ‏ لاَ يَدْخُلُ الْجَنَّةَ صَاحِبُ مَكْسٍ

ഉഖ്ബത്തബ്നു ആമിറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നതായി ഞാന്‍ കേട്ടു : നികുതി പിരിക്കുന്നവന്‍ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ( മുസ്നദ് അഹ്‌മദ്‌ – ശുഐബ് അല്‍അ൪നാഊത്വ് ഹസനുല്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

29.പിതാവ് അല്ലാത്തവരിലേക്ക് ചേര്ക്കു ന്നവന്

ഒരാളെ തന്റെ പിതാവിലേക്ക് ചേര്ത്തു വിളിക്കുക്കയെന്നതാണ് ഇസ്‌ലാമിക രീതി.

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ

അവരെ തങ്ങളുടെ പിതാക്കളോട് ചേര്ത്തു്കൊണ്ട് നിങ്ങള്‍ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്.(ഖു൪ആന്‍:33/5)

ഒരു മുസ്ലിമും സ്വന്തം പേരിനു പിന്നില്‍ സ്വന്തം പിതാവിന്റെവ പേരല്ലാത്ത മനുഷ്യരുടെ പേരുകള്‍ ചേര്ക്കനല്‍ ഇസ്ലാമില്‍ അനുവദനീയമല്ല.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَنِ ادَّعَى إِلَى غَيْرِ أَبِيهِ لَمْ يَرَحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ خَمْسِمِائَةِ عَامٍ

അബ്ദില്ലാഹിബ്നു അംറിൽ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തന്നെ പിതാവ് അല്ലാത്തവരിലേക്ക് ചേര്ക്കുന്നവന് സ്വര്ഗഖത്തിന്റെ് വാസന പോലും ലഭിക്കില്ല. സ്വര്ഗലത്തിന്റെി വാസനയാകട്ടെ അഞ്ഞൂറ് വര്ഷ്ത്തെ വഴിദൂരം വരെ ചെന്നെത്തുന്നതാണ്. (ഇബ്നുമാജ:20/2709)

30. ആത്മഹത്യ ചെയ്യുന്നവൻ

عَنْ جُنْدُبُ بْنُ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ بِهِ جُرْحٌ، فَجَزِعَ فَأَخَذَ سِكِّينًا فَحَزَّ بِهَا يَدَهُ، فَمَا رَقَأَ الدَّمُ حَتَّى مَاتَ، قَالَ اللَّهُ تَعَالَى بَادَرَنِي عَبْدِي بِنَفْسِهِ، حَرَّمْتُ عَلَيْهِ الْجَنَّةَ‏

ജുൻദുബു ബ്‌നു അബ്ദില്ല (റ) നിവേദനം. നബി ﷺ പറഞ്ഞു: നിങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയവരിൽ ഒരാൾക്ക് ഒരു മുറിവ് ഉണ്ടായിരുന്നു, അങ്ങനെ അയാൾ ക്ഷമ കാണിക്കാതെ ഒരു കത്തിയെടുത്ത് തന്റെ കൈ മുറിച്ചു, അങ്ങനെ രക്തം വാർന്ന് അദ്ദേഹം മരിച്ചു. അല്ലാഹു പറഞ്ഞു: എന്റെ അടിമ അവന്റെ ആത്മാവ് കൊണ്ട് എന്നെ മുൻ കടന്നിരിക്കുന്നു. ഞാൻ അവന് സ്വർഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. (ബുഖാരി:3463)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *