സ്വ൪ണത്തോടുള്ള മനുഷ്യന്റെ ഭ്രമം വളരെ വലുതാണ്. ഒരു മനുഷ്യന്റെ മനസിനെ ഏറ്റവും സ്വാധീനിക്കുന്ന സ്ത്രീകള്‍, മക്കള്‍ എന്നിവരോട് ചേ൪ത്ത് അല്ലാഹു സ്വ൪ണത്തെയും എണ്ണിയിട്ടുണ്ട്.
ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ
ഭാര്യമാര്‍, പുത്രന്മാര്, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേല്‍തരം കുതിരകള്‍, നാല്കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു…..(ഖു൪ആന്‍:3/14)
സ്വ൪ണത്തോടുള്ള മനുഷ്യന്റെ ഭ്രമം എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. സ്വ൪ണം ഏറ്റവും വിലപിടിച്ചതും വലിയ സമ്പാദ്യവുമായി ആളുകള്‍ കണ്ടിരുന്നു. പ്രവാചകന്മാരെ അംഗീകരിക്കാതിരിക്കാന്‍ ആളുകള്‍ കണ്ട ഒരു കാരണം പ്രവാചകന്മാ൪ക്ക് സ്വ൪ണം നല്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു. അത്രമാത്രം അവരുടെ മനസ്സുകളില്‍ സ്വ൪ണ്ണത്തിന് സ്ഥാനവും അംഗീകാരവും ഉണ്ടായിരുന്നു. മാത്രമല്ല, ദുനിയാവില് വ്യക്തിത്വങ്ങളെ അളക്കാന്‍, അവ൪ സ്വ൪ണം ഉടമപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുമായിരുന്നു.
فَلَوْلَآ أُلْقِىَ عَلَيْهِ أَسْوِرَةٌ مِّن ذَهَبٍ أَوْ جَآءَ مَعَهُ ٱلْمَلَٰٓئِكَةُ مُقْتَرِنِينَ
അപ്പോള്‍ ഇവന്റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്?(ഖു൪ആന്‍:43/53)
أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِى ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيْنَا كِتَٰبًا نَّقْرَؤُهُۥ ۗ قُلْ سُبْحَانَ رَبِّى هَلْ كُنتُ إِلَّا بَشَرًا رَّسُولًا
അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്റെ രക്ഷിതാവ് എത്ര പരിശുദ്ധന്! ഞാനൊരു മനുഷ്യന് മാത്രമായ ദൂതനല്ലേ? (ഖു൪ആന്‍:17/93)
പരലോകത്ത് ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍വേണ്ടി മനുഷ്യ൪ തന്റെ ദുനിയാവിലെ ഏറ്റവും വിലപ്പെട്ടത് കൊടുത്ത് രക്ഷപെടാന്‍ ശ്രമിക്കും. അവിശ്വാസികള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്കിയാല് പോലും അത് സ്വീകരിക്കപ്പെടുന്നതല്ലെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. ആളുകള്‍ക്ക് സ്വ൪ണം ദുനിയാവില് ഏറ്റവും വിലപ്പെട്ടതായതുകൊണ്ടാണ് അല്ലാഹു അങ്ങനെ പറഞ്ഞത്.
إِنَّ ٱلَّذِينَ كَفَرُوا۟ وَمَاتُوا۟ وَهُمْ كُفَّارٌ فَلَن يُقْبَلَ مِنْ أَحَدِهِم مِّلْءُ ٱلْأَرْضِ ذَهَبًا وَلَوِ ٱفْتَدَىٰ بِهِۦٓ ۗ أُو۟لَٰٓئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُم مِّن نَّٰصِرِينَ
അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട് മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്കിയാല് പോലും അത് സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്. അവര്‍ക്ക് സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല. (ഖു൪ആന്‍:3/91)
മനുഷ്യപ്രകൃതി സ്വ൪ണത്തിലേക്ക് ആക൪ഷിക്കുന്നതാണ്. അതുകൊണ്ട് സ്വ൪ഗീയ അനുഗ്രഹത്തില്‍ പലതും സ്വ൪ണം കൊണ്ടാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്.
يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَٰلِدُونَ
സ്വര്‍ണത്തിന്റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും. (ഖു൪ആന്‍:43/71)
إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം. (ഖു൪ആന്‍:22/23)
عَلَىٰ سُرُرٍ مَّوْضُونَةٍ
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും (സ്വ൪ഗത്തില്‍)അവര്‍. (ഖു൪ആന്‍:56/15)
മനുഷ്യ൪ അവ൪ക്ക് ഏറെ ഇഷ്ടമുള്ള സ്വ൪ണം സമ്പാദിച്ചു കൂട്ടിവെക്കാന്‍ കൊതിക്കുന്നതാണ്. വിശുദ്ധ ഖു൪ആന്‍ അതിലേക്ക് സൂചന നല്‍കുന്നുണ്ട്.
وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
…… സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:9/34)
മനുഷ്യ മനസുകളില്‍ സ്വ൪ണത്തിന് വലിയ സ്ഥാനമുണ്ടെന്നും അതിനോട് അവ൪ക്ക് പ്രത്യേകമായ താല്‍പ്പര്യമുണ്ടെന്നും മനസ്സിലാക്കാം. സത്യവിശ്വാസികള്‍ സ്വ൪ണം ഉപയോഗിക്കുമ്പോള്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. പലരും ഇതിനെ കുറിച്ച് അറിവില്ലാത്തവരും അശ്രദ്ധരുമാണെന്നത് ഒരു യാഥാ൪ത്ഥ്യമാണ്.
സ്വ൪ണത്തിന്റെ ക്രയവിക്രയം
സ്വ൪ണം പരസ്പരം കൈമാറ്റം ചെയ്യുമ്പാള്‍ തുല്ല്യത്തിന് തുല്ല്യവും കയ്യോട് കയ്യും ആയിരിക്കണം. അല്ലാത്തപക്ഷം പ്രസ്തുത ഇടപാട് പലിശയായി ഭവിക്കുന്നതാണ്.
عَنْ فَضَالَةَ بْنِ عُبَيْدٍ، قَالَ كُنَّا مَعَ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ خَيْبَرَ نُبَايِعُ الْيَهُودَ الْوُقِيَّةَ الذَّهَبَ بِالدِّينَارَيْنِ وَالثَّلاَثَةِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ تَبِيعُوا الذَّهَبَ بِالذَّهَبِ إِلاَّ وَزْنًا بِوَزْنٍ
ഫളാലത്തബ്നുഉബൈദില്(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഖൈബ൪ ദിനത്തില്‍ ഞങ്ങള്‍ നബിയോടൊപ്പം(സ്വ) ഉണ്ടായിരിക്കെ, രണ്ട് ദീനാറിനോ മൂന്ന് ദീനാറിനോ(സ്വ൪ണ നാണയം) ഒരു ജൂതനില്‍ നിന്ന് കച്ചവടം നടത്തി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: തുല്ല്യ തൂക്കത്തിനല്ലാതെ നിങ്ങള്‍ സ്വര്‍ണ്ണം കൊടുത്ത് സ്വര്‍ണ്ണം വാങ്ങരുത്. (മുസ്ലിം:1591)
عَنْ أَبُو بَكْرَةَ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَبِيعُوا الذَّهَبَ بِالذَّهَبِ إِلاَّ سَوَاءً بِسَوَاءٍ، وَالْفِضَّةَ بِالْفِضَّةِ إِلاَّ سَوَاءً بِسَوَاءٍ، وَبِيعُوا الذَّهَبَ بِالْفِضَّةِ وَالْفِضَّةَ بِالذَّهَبِ كَيْفَ شِئْتُمْ
അബൂബുക്റത്തില്(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സ്വര്‍ണ്ണം കൊടുത്ത് സ്വര്‍ണ്ണവും വെള്ളി കൊടുത്ത് വെള്ളിയും കൈമാറരുത്. തുല്യ തൂക്കത്തിലാണെങ്കില്‍ വിരോധമില്ല. എന്നാല്‍ സ്വര്‍ണ്ണം കൊടുത്തു വെളളിയും വെള്ളി കൊടുത്തു സ്വര്‍ണ്ണവും നിങ്ങള്‍ക്കിഷ്ടം പോലെ കൈമാറാം. (ബുഖാരി.2175)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلاً بِمِثْلٍ يَدًا بِيَدٍ فَمَنْ زَادَ أَوِ اسْتَزَادَ فَقَدْ أَرْبَى الآخِذُ وَالْمُعْطِي فِيهِ سَوَاءٌ
അബൂസഈദില്‍ ഖുദ്രിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വര്‍ണത്തിനു പകരം സ്വര്‍ണം, വെള്ളിക്കുപകരം വെള്ളി, ഗോതമ്പിനുപകരം ഗോതമ്പ്, ബാര്ലിക്കുപകരം ബാര്‍ലി, കാരക്കയ്ക്കുപകരം കാരയ്ക്ക , ഉപ്പിനുപകരം ഉപ്പ്, അങ്ങനെ തത്തുല്യമായത് തമ്മില്‍ വിനിമയം ചെയ്യുക. രൊക്കം സാധനം ഇടപാട് സ്ഥലത്ത് വെച്ച് നല്‍കുക. അതില്‍ കൂടുതല്‍ ആരെങ്കിലും ആവശ്യപ്പെടുന്നുവെങ്കില്‍ അവന് പലിശയാണ് ചോദിക്കുന്നത്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ കുറ്റവാളിയാണ്.’ (സ്വഹീഹ് മുസ്ലിം:1584).
عن أبي هريرة رضي الله عنه عن النبي – صلى الله عليه وسلم -أنه قال: الذهب بالذهب, والفضة بالفضة,, والبر بالبر, والشعير بالشعير والتمر بالتمر, والملح بالملح مثلاً بمثل، سواء بسواء يداً بيد, فمن زاد أو استزاد فقد أربا
അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം : നബി (സ്വ) പറഞ്ഞു:സ്വ൪ണം സ്വ൪ണത്തിന് പകരമായി വെള്ളി വെള്ളിക്ക് പകരമായി ഗോതമ്പ് ഗോതമ്പിന് പകരമായി ബാ൪ലി ബാ൪ലിക്ക് പകരമായി കാരക്ക കാരക്കക്ക് പകരമായി ഉപ്പ് ഉപ്പിന് പകരമായി കൈമാറ്റം ചെയ്യുമ്പോള്‍ അത് തുല്ല്യവും ഒരെ അളവിലോ തൂക്കത്തിലോ ഉള്ളതും കയ്യില്‍ നിന്നും കയ്യിലേക്ക് എന്ന രൂപത്തില്‍ അപ്പപ്പോള്‍ കൈമാറേണ്ടതുമാണ്. ആരെങ്കിലും വ൪ദ്ധിപ്പിക്കുകയോ വ൪ദ്ധനവ് ആവശ്യപ്പെടുകയോ ചെയ്താല്‍ അവന് പലിശ ഇടപാട് നടത്തിയിരിക്കുന്നു. (മുസ്ലിം)
مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يَأْخُذَنَّ إِلاَّ مِثْلاً بِمِثْلٍ
നബി(സ്വ) പറഞ്ഞു :അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവ൪ തുല്യത്തിന് തുല്ല്യമല്ലാതെ ഇടപാട് നടത്തരുത്. (മുസ്ലിം:1591)
عَنْ أَبِي، سَعِيدٍ الْخُدْرِيِّ قَالَ جَاءَ بِلاَلٌ بِتَمْرٍ بَرْنِيٍّ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” مِنْ أَيْنَ هَذَا ” . فَقَالَ بِلاَلٌ تَمْرٌ كَانَ عِنْدَنَا رَدِيءٌ فَبِعْتُ مِنْهُ صَاعَيْنِ بِصَاعٍ لِمَطْعَمِ النَّبِيِّ صلى الله عليه وسلم . فَقَالَ رَسُولُ اللَّهِ عِنْدَ ذَلِكَ ” أَوَّهْ عَيْنُ الرِّبَا لاَ تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ التَّمْرَ فَبِعْهُ بِبَيْعٍ آخَرَ ثُمَّ اشْتَرِ بِهِ ”
അബൂസഈദില്‍ ഖുദ്രിയില്‍(റ) നിന്ന് നിവേദനം: ബിലാല്‍ (റ) നബിക്ക്(സ്വ) കുറച്ച് ബര്‍നി കാരക്കകള്‍ സമ്മാനിച്ചു. എവിടെ നിന്നാണ് അത് കിട്ടിയതെന്ന് നബി(സ്വ) അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ ബിലാല്‍ (റ) പറഞ്ഞു: ‘എന്റെ കൈയ്യില്‍ മോശം കാരക്കകള്‍ ഉണ്ടായിരുന്നു. അവ രണ്ട് സ്വാഅ് കൊടുത്ത് ഒരു സ്വാഅ് ഈ (നല്ല) കാരക്കകള്‍ ഞാന്‍ വാങ്ങി.’ ഇതുകേട്ട നബി(സ്വ)പറഞ്ഞു: ‘ഇതുതന്നെ പലിശ. ഇതുതന്നെ പലിശ. ഇനി അങ്ങനെ ചെയ്യരുത്. എന്തെങ്കിലും വാങ്ങാനാഗ്രഹിക്കുന്നുവെങ്കില്‍ കാരക്ക വില്‍ക്കുക. എന്നിട്ട് അതുകൊണ്ട് കിട്ടുന്നത് വാങ്ങുക'(മുസ്ലിം:1594).
عَنْ عُبَادَةَ بْنِ الصَّامِتِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلاً بِمِثْلٍ سَوَاءً بِسَوَاءٍ يَدًا بِيَدٍ فَإِذَا اخْتَلَفَتْ هَذِهِ الأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ ” .
ഉബാദത്ത് ബ്നു സ്വാമിത്തില്‍ (റ) നിന്നും നിവേദനം : നബി (സ്വ) പറഞ്ഞു: സ്വ൪ണം സ്വ൪ണത്തിന് പകരമായി വെള്ളി വെള്ളിക്ക് പകരമായി ഗോതമ്പ് ഗോതമ്പിന് പകരമായി ബാ൪ലി ബാ൪ലിക്ക് പകരമായി കാരക്ക കാരക്കക്ക് പകരമായി ഉപ്പ് ഉപ്പിന് പകരമായി കൈമാറ്റം ചെയ്യുമ്പോള്‍ അത് തുല്ല്യവും ഒരെ അളവിലോ തൂക്കത്തിലോ ഉള്ളതും കയ്യില്‍ നിന്നും കയ്യിലേക്ക് എന്ന രൂപത്തില്‍ അപ്പപ്പോള്‍ കൈമാറേണ്ടതുമാണ്. ഇനി ഈ ഇനങ്ങള്‍ പരസ്പരം വ്യത്യസ്ഥമായാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ വില്‍ക്കാം. അപ്പപ്പോള്‍ പരസ്പരം കൈപ്പറ്റുകയാണെങ്കില്‍. (മുസ്ലിം:1587)
عَنْ فَضَالَةَ بْنِ عُبَيْدٍ، قَالَ اشْتَرَيْتُ يَوْمَ خَيْبَرَ قِلاَدَةً بِاثْنَىْ عَشَرَ دِينَارًا فِيهَا ذَهَبٌ وَخَرَزٌ فَفَصَّلْتُهَا فَوَجَدْتُ فِيهَا أَكْثَرَ مِنِ اثْنَىْ عَشَرَ دِينَارًا فَذَكَرْتُ ذَلِكَ لِلنَّبِيِّ صلى الله عليه وسلم فَقَالَ: لاَ تُبَاعُ حَتَّى تُفَصَّلَ
ഫളാലത്തബ്നുഉബൈദില്(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഖൈബ൪ ദിനത്തില്‍ 12 ദീനാ൪(സ്വ൪ണ നാണയം) കൊടുത്ത് ഒരു മാല വാങ്ങി. അതില്‍ സ്വ൪ണവും കല്ലും ഉണ്ടായിരുന്നു (അത് കല്ല് വെച്ച മാലയായിരുന്നു). അങ്ങനെ ഞാന്‍ കല്ല് മാലയില്‍ നിന്ന് വേ൪പെടുത്തി. അപ്പോള്‍ മാലയിലെ സ്വ൪ണത്തിന് 12 ദീനാറിന്റെ തൂക്കത്തേക്കാള്‍ തൂകംകമുള്ളതായി ഞാന്‍ കണ്ടു. അക്കാര്യം ഞാന്‍ നബിയോട്(സ്വ) പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: അത് (കല്ലും സ്വ൪ണവും) വേ൪പെടുത്താതെ ക്രയവിക്രയമില്ല. (മുസ്ലിം:1591)
മേല്‍ വിവരിച്ച ഹദീസുകളില്‍ നിന്നും താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്.
1.സ്വ൪ണവും സ്വ൪ണവും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ (സ്വ൪ണം കൈമാറ്റം ചെയ്യുമ്പാള്‍) തുല്ല്യത്തിന് തുല്ല്യം ആയിരിക്കണം. അതായത് സ്വ൪ണം അങ്ങോട്ടു കൊടുക്കുമ്പോള്‍ അത്രയും അളവ് തന്നെ ഇങ്ങോട്ടും വാങ്ങണം. കൂടുതല്‍ സ്വ൪ണം കൊടുത്ത് കുറച്ച് സ്വ൪ണം വാങ്ങാനോ കുറച്ച് സ്വ൪ണം കൊടുത്ത് കൂടുതല്‍ സ്വ൪ണം വാങ്ങാനോ പാടുള്ളതല്ല. നമ്മുടെ നാടുകളില്‍ 5 പവന് പഴയ സ്വ൪ണം കടയില്‍ കൊടുത്ത് 5 പവനില്‍ താഴെ അളവ് നിശ്ചയിച്ച് പുതിയ സ്വ൪ണ്ണം വാങ്ങുന്ന രീതി കണ്ടുവരാറുണ്ട്. ഇത് ഹറാമാണെന്ന് ഈ ഹദീസുകള്‍ വ്യക്തമാക്കുന്നു. അതേപോലെ 5 പവന് പഴയ സ്വ൪ണവും കുറച്ച് പണവും കൊടുത്ത് പുതിയ 5 പവന് സ്വ൪ണ്ണം വാങ്ങുകയും ചെയ്യുന്ന രീതിയും ഹറാമാണ്.
2.സ്വ൪ണവും സ്വ൪ണവും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ (സ്വ൪ണം കൈമാറ്റം ചെയ്യുമ്പാള്‍) അത് രൊക്കം ഇടപാട് ആയിരിക്കണം. അഥവാ on the spot ല്‍ ഇടപാട് നടന്നിരിക്കണം. അതായത് അഞ്ച് പവന് സ്വ൪ണ്ണം ഇന്ന് കൊടുത്ത് പിന്നീട് എപ്പോഴെങ്കിലും സ്വ൪ണ്ണം മാറ്റി വാങ്ങുന്ന രീതി പാടുള്ളതല്ല.
3.സ്വ൪ണവും സ്വ൪ണവും തമ്മില്‍ തുല്ല്യത്തിന് തുല്ല്യം അല്ലാതെയും on the spot ല്‍ അല്ലാതെയുമുള്ള ഇടപാട് വ്യക്തമായ പലിശയാണ്.
4.കല്ല് വെച്ച സ്വ൪ണമാണ് മാറ്റി വാങ്ങുന്നതെങ്കില്‍ കല്ലും സ്വ൪ണവും വേ൪തിരിക്കുകയോ സ്വ൪ണത്തിന്റെ തൂക്കം എത്രയാണെന്ന് വേ൪തിരിച്ച് മനസ്സിലാക്കുകയോ ചെയ്തശേഷം അതനുസരിച്ചുള്ള സ്വ൪ണമാണ് തിരിച്ചുവാങ്ങേണ്ടത്.
5.മേല്‍ ഹദീസില്‍ ഭക്ഷ്യവസ്തുക്കള്‍, നാണയങ്ങള്‍ (സ്വ൪ണം, വെള്ളി) എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ ആണ് പരാമ൪ശിക്കപ്പെട്ടത്. ക്രയവിക്രയം ചെയ്യപ്പെടുന്നത് ഒരേ വിഭാഗവും ഒരെ ഇനവുമാണ് എങ്കില്‍ (ഉദാ:- സ്വ൪ണവും സ്വ൪ണവും തമ്മില്‍) നബി(സ്വ) പറഞ്ഞ തുല്ല്യമാകുക, അപ്പപ്പോള്‍ കൈമാറുക(on the spot) എന്നീ രണ്ട് നിബന്ധനകള്‍ ബാധകമാണ്. ഒരേ വിഭാഗവും വ്യത്യസ്ഥ ഇനങ്ങളുമാണ് (ഉദാ:- സ്വ൪ണവും വെള്ളിയും തമ്മില്‍)എങ്കില്‍ അവിടെ അപ്പപ്പോള്‍ കൈമാറ്റം ചെയ്യുക(on the spot) എന്ന ഒരു നിബന്ധന ബാധകമാണ്. വിഭാഗങ്ങള്‍ തന്നെ വ്യത്യസ്ഥമാണ് അഥവാ ഭക്ഷ്യവിഭാഗവും നാണയവിഭാഗവും തമ്മിലാണ് (ഉദാ:- സ്വ൪ണവും ഗോതമ്പും തമ്മില്‍) ക്രയവിക്രയം നടക്കുന്നതെങ്കില്‍ അവിടെ ഈ രണ്ട് നിബന്ധനകളും ബാധകമല്ല.
6. ഈ വിഷയം സത്യവി്ശ്വാസികള് ഗൌരവപൂ൪വ്വം കാണേണ്ടതുണ്ടെന്ന് “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവ൪ തുല്യത്തിന് തുല്ല്യമല്ലാതെ ഇടപാട് നടത്തരുത്” എന്ന പ്രയോഗത്തില്‍ നിന്ന് മനസ്സിലാക്കാം.
7.സ്വ൪ണ്ണം, വെള്ളി, കറന്‍സി എന്നിവ കടം നല്കല് അനുവദനീയമാണ്. കടം നല്കിയതിനേക്കാള് തിരിച്ചു വാങ്ങുകയാണെങ്കില്‍ അത് പലിശയാണ്.
8.സ്വ൪ണ്ണം കറന്‍സിക്ക് പകരമായി കടം പറഞ്ഞ് കച്ചവടം ചെയ്യുകയാണെങ്കില്‍ അവിടെ പലിശ സംഭവിക്കും. ഒരു ജ്വല്ലറിക്കാരന് അഞ്ച് പവന് സ്വ൪ണം കടം തരാം, അത്(കടം വാങ്ങിയ സ്൪ണം) പിന്നീട് തിരിച്ചു കൊടുത്താല്‍ മതിയെന്ന് പറഞ്ഞാല്‍ അത് അനുവദനീയമാണ്. എന്നാല്‍ അഞ്ച് പവന് സ്വ൪ണം വിലക്ക് കച്ചവടം ഉറപ്പിച്ച ശേഷം, തുക പിന്നീട് തന്നാല്‍ മതിയെന്ന് പറഞ്ഞാല്‍ അത് പലിശയാണ്. കാരണം സ്വ൪ണം, വെള്ളി, ഗോതമ്പ്, ബാ൪ലി, കാരക്ക, ഉപ്പ് എന്നീ ആറ് കാര്യങ്ങളാണ് പലിശയുടെ അടിസ്ഥാനമായി എണ്ണിയിട്ടുള്ളത്. ഇതില്‍ സ്വണവും വെള്ളിയും നാണയ വിഭാഗത്തില്‍ പെട്ടതും മറ്റുള്ളവ ഭക്ഷ്യ വസ്തുക്കളില്‍ പെട്ടതുമാണ്. നാം ഉപയോഗിക്കുന്ന നാണയങ്ങള്‍, കറന്‍സി എന്നിവ നാണയ വിഭാഗത്തില്‍ പെട്ടതായതിനാല്‍ സ്വണവും വെള്ളിയും തമ്മില്‍ ഇടപാട് നടത്തുമ്പോഴുള്ള അതേ നിയമമാണ് സ്വ൪ണവും കറന്‍സിയും തമ്മില്‍ ഇടപാട് നടത്തുമ്പോഴുമുള്ളത്. അതായത് സ്വ൪ണവും കറന്‍സിയും തമ്മില്‍ ഇടപാട് നടത്തുമ്പോള്‍ (കറന്‍സി കൊടുത്ത് സ്വ൪ണം വാങ്ങുമ്പോള്‍) അത് രൊക്കം ഇടപാട് ആയിരിക്കണം. അഥവാ on the spot ല്‍ ഇടപാട് നടന്നിരിക്കണം. അതുകൊണ്ടാണ് സ്വ൪ണ്ണം കറന്‍സിക്ക് പകരമായി കടം പറഞ്ഞ് കച്ചവടം ചെയ്യുകയാണെങ്കില്‍ അവിടെ പലിശ സംഭവിക്കുമെന്ന് പറയുന്നത്.
എന്താണ് പരിഹാരം?
കൈവശമുള്ള പഴയ സ്വ൪ണ്ണം വിറ്റ് അതിന്റെ വില കൈപ്പറ്റുക. എന്നിട്ട് ആവശ്യമുള്ള പുതിയ സ്വ൪ണ്ണം അതിന്റെ വില കൊടുത്ത് വാങ്ങുക.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم اسْتَعْمَلَ رَجُلاً عَلَى خَيْبَرَ فَجَاءَهُ بِتَمْرٍ جَنِيبٍ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” أَكُلُّ تَمْرِ خَيْبَرَ هَكَذَا ” . فَقَالَ لاَ وَاللَّهِ يَا رَسُولَ اللَّهِ إِنَّا لَنَأْخُذُ الصَّاعَ مِنْ هَذَا بِالصَّاعَيْنِ وَالصَّاعَيْنِ بِالثَّلاَثَةِ . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” فَلاَ تَفْعَلْ بِعِ الْجَمْعَ بِالدَّرَاهِمِ ثُمَّ ابْتَعْ بِالدَّرَاهِمِ جَنِيبًا ” .
അബൂസഈദില്‍ ഖുദ്രിയില്‍(റ)നിന്നും അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം :നബി(സ്വ) ഖൈബറില്‍ ഒരു മേല്‍നോട്ടക്കാരനെ നിയോഗിച്ചു. അദ്ദേഹം നബിയുടെ(സ്വ) അരികിലേക്ക് ജനീബ് കാരക്ക (മുന്തിയ ഇനം കാരക്ക) കൊണ്ടുവന്നു. അപ്പോള്‍ നബി(സ്വ) ചോദിച്ചു: ഖൈബറിലെ കാരക്കയെല്ലാം ഇപ്രകാരം തന്നെയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിനെ സത്യം അല്ല. ഞങ്ങള്‍ രണ്ട് സ്വാഅ് (താഴ്ന്ന ഇനം) നല്കി ഒരു സ്വാഅ് (മുന്തിയ ഇനം) വാങ്ങും. മൂന്ന് സ്വാഅ് (താഴ്ന്ന ഇനം) നല്കി രണ്ട് സ്വാഉം (മുന്തിയ ഇനം) വാങ്ങും. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു : നീ അപ്രകാരം ചെയ്യരുത്. നിന്റെ കൈയ്യിലുള്ള താഴ്ന്ന ഇനം കാരക്ക ദി൪ഹമിന് വില്‍ക്കുക. പിന്നീട് ആ ദി൪ഹമുകള് കൊണ്ട് ജനീബ് വാങ്ങിച്ചുകൊളുളുക. (മുസ്ലിം:1593)
സ്വ൪ണ്ണം കറന്‍സിക്ക് പകരമായി കടം പറഞ്ഞ് കച്ചവടം ചെയ്യുകയാണെങ്കില്‍ അവിടെ പലിശ സംഭവിക്കുമെന്നതിനാല്‍ അത്യാവശ്യ ഘട്ടത്തില്‍ ‘സ്വ൪ണ്ണം തിരിച്ചു കൊടുക്കാമെന്ന വ്യവസ്ഥയില്‍ സ്വ൪ണം കടം വാങ്ങുകയോ’ ‘സ്വ൪ണം വാടകക്ക് എടുക്കുകയോ’ ചെയ്യാവുന്നതാണ്.
വിവാഹ വേളയില്‍ സ്ത്രീക്ക് ധരിക്കാനുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ ഒന്നോ രണ്ടോ ആഴച്ചക്ക് വാടകക്ക് നല്‍കുന്നതിനെ സംബന്ധിച്ച് ലിജ്നതുദ്ദാഇമയോടുള്ള ചോദ്യത്തിന് അവര്‍ നല്കിയ മറുപടി ഇപ്രകാരമാണ്: “സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളോ ഇതര ആഭരണങ്ങളോ നിര്‍ണ്ണിതമായ സമയത്തേക്ക് നിശ്ചിത വാടക നിശ്ചയിച്ചുകൊണ്ട് വാടകക്ക് നല്കല് അടിസ്ഥാനപരമായി അനുവദനീയമാണ്. വാടകയുടെ സമയം പൂര്‍ത്തിയായാല്‍ വാടകക്കെടുത്തയാള്‍ ആഭരണങ്ങള്‍ തിരിച്ച് നല്‍കണം. വാടകക്ക് നല്കുന്ന ആഭരണങ്ങള്‍ക്ക് ഈട് വാങ്ങിവെക്കുന്നതിലും തെറ്റില്ല”.
സ്വ൪ണത്തിന് സക്കാത്ത് നല്കല് നി൪ബന്ധമാണ്
സ്വ൪ണത്തിന് സക്കാത്ത് നല്കല് നി൪ബന്ധമാണ്. 85 ഗ്രാമില്‍ കൂടുതല്‍ സ്വ൪ണം ഒരാളുടെ കൈവശത്തിലുണ്ടാകുമ്പോള് അതായത് പത്തര പവനില്‍ കൂടുതല്‍ സ്വ൪ണം കൈവശമുണ്ടാകുമ്പോള് അതിന്റെ രണ്ടര ശതമാനം ഓരോ വ൪ഷവും സക്കാത്ത് നല്‍കേണ്ടതാണ്.
ഇന്നത്തെ സാഹചര്യത്തില്‍ സ്വ൪ണത്തെ രണ്ടായി തിരിക്കാം. (1) ഉപയോഗിക്കുന്ന ആഭരണം (2) സമ്പാദ്യമായ സ്വ൪ണം. സമ്പാദ്യമായ സ്വ൪ണത്തിന് സക്കാത്ത് നല്‍കണമെന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാമൊന്നുമില്ല. എന്നാല്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ടുമുതല്ക്കേ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന് അഭിപ്രായപ്പെട്ട പ്രഗല്ഭരായ പണ്ഡിതന്മാരുണ്ട്. ഇമാം ശാഫിഇ (റഹി) നാട്ടുനടപ്പ് അനുസരിച്ച് ഇസ്റാഫ് അഥവാ അമിതത്വം ഇല്ലെങ്കില്‍ ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നല്‍കേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ്. ഇമാം മാലികും (റഹി) ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് ബാധകമല്ല എന്ന അഭിപ്രായം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം അഹ്മദ്(റഹി)യില്‍ നിന്നാകട്ടെ രണ്ട് അഭിപ്രായങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എല്ലാ സ്വര്‍ണ്ണത്തിലും അത് ഉപയോഗിക്കുന്ന ആഭരണം ആണെങ്കിലും അല്ലെങ്കിലും സകാത്ത് ബാധകമാണെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെ പ്രയോഗത്തില്‍ നിന്നും ഹദീസുകളില്‍ നിന്നും സ്വഹാബത്തിന്റെ നിലപാടില്‍ നിന്നും മനസ്സിലാകുന്നത്.
وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
…. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക…… (ഖു൪ആന്‍:9/34)
….عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ امْرَأَةً، أَتَتْ رَسُولَ اللَّهِ صلى الله عليه وسلم وَمَعَهَا ابْنَةٌ لَهَا وَفِي يَدِ ابْنَتِهَا مَسَكَتَانِ غَلِيظَتَانِ مِنْ ذَهَبٍ فَقَالَ لَهَا ” أَتُعْطِينَ زَكَاةَ هَذَا ” . قَالَتْ لاَ . قَالَ ” أَيَسُرُّكِ أَنْ يُسَوِّرَكِ اللَّهُ بِهِمَا يَوْمَ الْقِيَامَةِ سِوَارَيْنِ مِنْ نَارٍ ” . قَالَ فَخَلَعَتْهُمَا فَأَلْقَتْهُمَا إِلَى النَّبِيِّ صلى الله عليه وسلم وَقَالَتْ هُمَا لِلَّهِ عَزَّ وَجَلَّ وَلِرَسُولِهِ .
അംറുബ്നു ശുഐബ് തന്റെ പിതാവില്‍ നിന്നും, അദ്ദേഹം അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരിക്കല്‍ പ്രവാചക സന്നിധിയിലേക്ക് ഒരു സ്ത്രീയും മകളും കടന്നുവന്നു. മകളുടെ കൈകളില്‍ കട്ടിയുള്ള രണ്ട് സ്വര്‍ണ്ണവളകളുണ്ട്. നബി(സ്വ) അവരോട് ചോദിച്ചു: നിങ്ങള്‍ ഇതിന്റെ സകാത്ത് നല്‍കാറുണ്ടോ? അവര്‍ പറഞ്ഞു: ഇല്ല. നബി(സ്വ) പറഞ്ഞു: ഇതിനു പകരമായി നരകത്തില്‍ നിന്നുള്ള രണ്ടുവളകള്‍ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ ?! റാവി പറയുന്നു: അവര്‍ ആ രണ്ടു വളകളും ഊരി നബിയുടെ മുന്നിലിടുകയും, ഇവ രണ്ടും അല്ലാഹുവിനും അവന്റെ പ്രവാചകനുമുള്ളതാണ് എന്ന് പറയുകയും ചെയ്തു. (അബൂദാവൂദ്:1563 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أُمِّ سَلَمَةَ، قَالَتْ كُنْتُ أَلْبَسُ أَوْضَاحًا مِنْ ذَهَبٍ فَقُلْتُ يَا رَسُولَ اللَّهِ أَكَنْزٌ هُوَ فَقَالَ “ مَا بَلَغَ أَنْ تُؤَدَّى زَكَاتُهُ فَزُكِّيَ فَلَيْسَ بِكَنْزٍ ”
ഉമ്മു സലമയില്‍(റ) നിന്നും നിവേദനം: അവര്‍ പറഞ്ഞു: “ഞാന്‍ സ്വര്‍ണ്ണം കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കാറുണ്ടായിരുന്നു. ഞാന്‍ നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, കന്‍സ് (നിധി) എന്ന് അതിനെ വിശേഷിപ്പിക്കാമോ ?. അദ്ദേഹം പറഞ്ഞു: “അത് സകാത്ത് നിര്‍ബന്ധമാകാനുള്ള പരിധിയെത്തുകയും (നിസ്വാബ്) അതിന്റെ നിസ്വാബ് നല്കപ്പെടുകയും ചെയ്താല്‍ അത് നിധിയല്ല”. (അബൂദാവൂദ്: 1564)
വിശുദ്ധഖുര്ആനില് സകാത്ത് നല്‍കാകെ കൂട്ടിവെച്ചിരിക്കുന്ന സ്വര്‍ണ്ണത്തിനും, വെള്ളിക്കും കന്‍സ് (നിധി) എന്ന പ്രയോഗമുണ്ട്. ആ പ്രയോഗമാണ് ഈ ഹദീസില്‍ കന്‍സ് (നിധി) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അമീറുല്‍ മുഅ്മിനീന്‍ ഉമ൪(റ) തന്റെ ഗവ൪ണ്ണറായിരുന്ന അബൂ മൂസല്‍ അശ്അരിക്ക്(റ) ഇപ്രകാരം എഴുതി :
عَنْ شُعَيْبٍ ، قَالَ : كَتَبَ عُمَرُرَضِيَ اللَّهُ عَنْهُ إِلَى أَبِي مُوسَى : أَنْ مُرْ مَنْ قِبَلَكَ مِنْ نِسَاءِ الْمُسْلِمِينَ أَنْ يُصْدِقْنَ حُلِيَّهُنَّ “
ശുഐബ്(റ) പറയുന്നു:ഉമ൪(റ) തന്റെ ഗവ൪ണ്ണറായിരുന്ന അബൂ മൂസല്‍ അശ്അരിക്ക്(റ) മുസ്ലിം സ്ത്രീകളോട് അവരുടെ ആഭരണങ്ങളില്‍ നിന്നും സകാത്ത് നല്കുവാന് നീ കല്പ്പിക്കണം എന്ന് എഴുതിയിരുന്നു. (മുസന്നഫ്:2/382 – നമ്പ൪:10160)
ഉപയോഗിക്കുന്ന ആഭരണത്തിന്റെ വിഷയത്തില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും സകാത്ത് ബാധകമാണ് എന്നതാണ് പ്രബലമായ അഭിപ്രായം. ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) ശൈഖ് ഇബ്നു ബാസ് (റഹി) തുടങ്ങിയവരെല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍, ഉപയോഗിക്കുന്ന ആഭാരണത്തിനും സകാത്ത് ബാധകമാണ് എന്ന് വ്യക്തമാക്കിയതായി കാണാം. ചുരുക്കത്തില്‍ നിസ്വാബ് തികയുകയും ഹൗല്‍ എത്തുകയും ചെയ്താല്‍ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ക്കും സകാത്ത് നല്കല് നിര്‍ബന്ധമാണ്. സൗദി അറേബ്യയിലെ ഉന്നത ഫത്’വാ ബോര്‍ഡായ ലജ്നതുദ്ദാഇമയുടെ ഒരു ഫത്’വയില്‍ ഇപ്രകാരം കാണാം: “ഇരു അഭിപ്രായങ്ങളില്‍ നിന്നും ഏറ്റവും പ്രബലമായ അഭിപ്രായം ഉപയോഗിക്കുന്ന ആഭരണത്തിന് സകാത്ത് നിര്‍ബന്ധമാണ് എന്ന അഭിപ്രായമാണ്”. (ഫതാവ: 9/264)
വീട്ടിലുള്ള ഓരോരുത്തരുടെയും ആഭരണങ്ങള്‍ വ്യത്യസ്ഥമായി പരിഗണിച്ചാണ് സക്കാത്ത് നല്‍കേണ്ടത്. കാരണം വ്യക്തികള്‍ക്കാണ് സകാത്ത് ബാധകമാകുന്നത്, കുടുംബത്തിനല്ല.
അതേപോലെ നിസ്വാബ് അടക്കമുള്ള മൊത്തം സ്വര്‍ണ്ണത്തിന്റെ രണ്ടര ശതമാനം ആണ് സകാത്തായി നല്‍കേണ്ടത്. ഉദാ: ഒരാളുടെ കൈവശം 15 പവന് സ്വര്‍ണ്ണം ഉണ്ടെങ്കില്‍ ആ 15 പവന് സ്വര്‍ണ്ണത്തിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കണം.
നിസ്വാബ് അഥവാ 85 ഗ്രാം (ഏകദേശം പത്തര പവന്) കഴിച്ച് ബാക്കിയുള്ള സ്വര്‍ണ്ണത്തിന്റെ രണ്ടര ശതമാനം അല്ല കൊടുക്കേണ്ടത്.
സ്വ൪ണത്തിന്റെ സക്കാത്ത് നല്‍കിയില്ലെങ്കില്‍
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ സ്വര്‍ണം കെട്ടിപ്പൂട്ടി വെക്കുന്നവരുടെ ശരീരഭാഗങ്ങളെ അതേ സ്വര്‍ണം നരകത്തില്‍വെച്ച് ചുട്ടുപഴുപ്പിച്ചു അതുകൊണ്ട് പൊള്ളിച്ചു കരിക്കുകയും, ‘ഇത് നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്ന ആ സ്വര്‍ണവും വെള്ളിയുമാണ് അതിന്റെ രുചി നല്ലവണ്ണം ആസ്വദിച്ചുകൊള്ളുക’ എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.
وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ – يَوْمَ يُحْمَىٰ عَلَيْهَا فِى نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا۟ مَا كُنتُمْ تَكْنِزُونَ
…. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:9/34-35)
عَنْ أَبِي هُرَيْرَةَ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വര്‍ണ്ണമോ വെള്ളിയോ കൈവശമുള്ളവന് അതില്‍ ബാധ്യതയായുള്ള സകാത്ത് നല്‍കാത്ത പക്ഷം ഖിയാമത്ത് നാളില്‍ തീ കൊണ്ടുള്ള ഫലകങ്ങളായി അവയെ രൂപപ്പെടുത്തുകയും അത് നരകത്തില്‍ ചൂളക്ക് വച്ചതിനുശേഷം അവന്റെ നെറ്റിയും, പാര്‍ശ്വഭാഗവും, പുറവുമെല്ലാം അതുകൊണ്ട് ചൂടുവേക്കപ്പെടുകയും ചെയ്യും…… (മുസ്ലിം:987)
സ്വ൪ണം സ്വദഖ ചെയ്യാവുന്നതാണ്.
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم صَلَّى يَوْمَ الْفِطْرِ رَكْعَتَيْنِ، لَمْ يُصَلِّ قَبْلَهَا وَلاَ بَعْدَهَا، ثُمَّ أَتَى النِّسَاءَ وَمَعَهُ بِلاَلٌ، فَأَمَرَهُنَّ بِالصَّدَقَةِ، فَجَعَلْنَ يُلْقِينَ، تُلْقِي الْمَرْأَةُ خُرْصَهَا وَسِخَابَهَا
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ചെറിയ പെരുന്നാൾ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധർമ്മം ചെയ്യാൻ അവരോട് നിർദ്ദേശിച്ചു. നബിയുടെ(സ്വ) കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകൾ അവരുടെ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിക്കപ്പെട്ട കർണ്ണാഭരണങ്ങളും മാലകളും അതിൽ ഇടാൻ തുടങ്ങി. (ബുഖാരി:964)
പുരുഷന് സ്വ൪ണം നിഷിദ്ധം
عَنْ أَبِي مُوسَى ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:أحل لإناث أمتي الحرير والذهب وحرمه على ذكورها
നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ സ്ത്രീകൾക്ക് സ്വർണ്ണവും പട്ടും അനുവദിക്കപ്പെടുകയും ആൺ വർഗത്തിന് അവ നിഷിദ്ധമാക്കപ്പെടുക യും ചെയ്തിരിക്കുന്നു .(മുസ്നദ് അഹമദ് 41/393- അൽബാനി സ്വഹീഹുൽ ജാമിഅ്: 207)
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ فَنَزَعَهُ فَطَرَحَهُ وَقَالَ “ يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ ”
അബ്ദുല്ലാഹിബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാളുടെ വിരലില്‍ സ്വര്‍ണ്ണമോതിരം അണിഞ്ഞതായി നബി (സ്വ) കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും തീക്കനല്‍ തന്റെ കയ്യില്‍വെക്കാന്‍ ഇഷ്ടപ്പെടുമോ? …..(മുസ്ലിം:2090)
ആണ്‍കുട്ടികൾക്ക് സ്വർണം ധരിപ്പിക്കാമോ?
കുഞ്ഞ് ജനിച്ചാല്‍ അവ൪ക്ക് സ്വ൪ണ്ണാഭരണം അണിയിക്കുന്ന ഒരു രീതി നമ്മുടെ നാടുകളില്‍ കാണാറുണ്ട്. പെണ് കുഞ്ഞാണ് ജനിച്ചതെങ്കില്‍ അതിന് സ്വ൪ണ്ണാഭരണം അണിയിക്കാവുന്നതാണ്. എന്നാല്‍ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ പാടില്ലാത്തതാണ്.
ആൺ വർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വലിയവരായ പുരുഷൻമാർ മാത്രമാണെന്ന് തെറ്റിദ്ധരിച്ച് ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കുന്നത് ഇന്ന് സമൂഹത്തിൽ ധാരാളമായി കാണുന്നു . അത് ധരിപ്പിച്ചു കൊടുത്ത മാതാപിതാക്കൾ ആ പാപഭാരം ഏറ്റെടുക്കേണ്ടി വരുമെന്നത് ഓ൪ക്കേണ്ടതാണ്.
ചെറിയ ആൺകുട്ടികളെ സ്വർണം ധരിപ്പിക്കാൻ പാടുണ്ടോ, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിൽ?
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു:
لا يجوز تلبيس الذكور الذهب مطلقًا، ولو كان في أقل من سنتين، الذهب حل للإناث، حرام على الذكور، سواء كان خواتيم، أو ساعات، أو غير ذلك، لا يجوز إلباس الطفل الذكر الذهب، كما لا يجوز إلباس الرجل الكبير، وإنما الذهب للنساء.
ആണുങ്ങൾക്ക് നിരുപാധികമായി സ്വർണം ധരിക്കാൻ പാടുള്ളതല്ല, അവർ രണ്ട് വയസ്സിൽ കുറഞ്ഞവരാണെങ്കിലും.
സ്വർണം സ്ത്രീകൾക്ക് അനുവദനീയവും പുരുഷന്മാർക്ക് നിഷിദ്ധവുമാണ്. അത് മോതിരം, വാച്ച് തുടങ്ങിയ എന്ത് തന്നെ ആയാലും. പുരുഷന്മാരെ ധരിപ്പിക്കാൻ പറ്റാത്തത്പോലെ തന്നെ ആൺകുട്ടികളെയും സ്വർണം ധരിപ്പിക്കാൻ പാടുള്ളതല്ല. സ്വർണം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. (നൂറുൻ അലദ്ദർബ്)
ഈ വിഷയത്തിലെ ഇമാം കാസാനിയുടെ(റഹി) വാചകം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: (ആണ്‍കുട്ടിയെ സ്വർണം ധരിപ്പിച്ചാല്‍) അതിന്റെ പാപം അവനല്ല, അവനെ ധരിപ്പിച്ചവ൪ക്കാണ്. കാരണം അവന്(കുട്ടി) ഹറാമുകള്‍ ബാധകമായവരില്‍ പെടില്ല. അവന് മദ്യം കുടിക്കുന്നതുപോലെ, അതിലെ തിന്മ ഇതുപോലെ അവനല്ല, കുടിപ്പിച്ചവ൪ക്കാണ്.
പുരുഷന്മാര്ക്ക് സ്വര്‍ണ്ണം നിരോധിച്ചതിലുള്ള യുക്തി
ചോദ്യം: പുരുഷന്മാര്ക്ക് സ്വര്‍ണം നിരോധിച്ചതിലുള്ള യുക്തിയെന്താണ്?
ഉത്തരം: ഈ ചോദ്യം ചോദിച്ച വ്യക്തിയും, ഈ ചോദ്യത്തിനുള്ള ഉത്തരം വായിക്കുന്നവരും മനസിലാക്കേണ്ട കാര്യം ശരീഅത്തിലെ ഓരോ വിധികളുടെയും കാരണം താഴെ വരുന്ന അല്ലാഹുവിന്റെ വചനമാണെന്ന് ഓരോ മുസ്ലിമും മനസിലാക്കേണ്ടതുണ്ട്.
وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ
അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (അഹ്സാബ്: 36)
ഇസ്ലാമിക ശരീത്തിന്റെ ഏതെങ്കിലും നിര്‍ബ്ബന്ധ കാര്യങ്ങളുടെയോ, വിരോധിച്ച കാര്യങ്ങളുടെയോ യുക്തി ഖുര്‍ആനും തിരുസുന്നത്തുമാണ്. ഏതൊരു വിശ്വാസിക്കും ഈ കാരണം മതി, അത്കൊണ്ടാണ് ആയിശാ(റ)യോട് ആര്‍ത്തവമുള്ള സത്രീകള്‍ നോമ്പ് ക്വളാഅ് വീട്ടണം എന്നാല്‍ നമസ്കാരം ക്വളാഅ് വിട്ടേണ്ടതില്ല, അതിന്റെ കാരണമെന്താണ് എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായത്:
كان يصيبنا ذلك فنؤمر بقضاء الصوم ولا نؤمر بقضاء الصلاة
ഞങ്ങള്‍ക്കത് (ആര്‍ത്തവം) ഉണ്ടാകാറുണ്ട്, അപ്പോള്‍ നോമ്പ് ക്വളാഅ് വീട്ടാന്‍ കല്പിക്കുകയും, നമസ്കാരം ക്വളാഅ് വീട്ടാന്‍ ഞങ്ങളോട് കല്പിക്കാറുണ്ടായിരുന്നുമില്ല) (ബുഖാരി, മുസ്ലിം).
അത്കൊണ്ട് തന്നെ ഇസ്ലാമിക ശരീഅത്ത് ഒരു കാര്യം വ്യക്തമാക്കി കഴിഞ്ഞാല്‍ അത് സ്വീകരിക്കല്‍ ഓരോ വിശ്വാസിയുടെയും കടമയാണ്. എന്നാല്‍ അല്ലാഹു നിയമമാക്കിയതിലെ യുക്തി അന്വേഷിക്കുന്നതിന് പ്രശ്നമില്ല, കാരണം അതിലൂടെ മന:സമാധാനവും, ഇസ്ലാമിക ശരീഅത്തിന്റെ ഔന്നിത്യവും ബോധ്യപ്പെട്ടേക്കാം. എന്നാല്‍ എല്ലാ നിയമങ്ങളുടെയും യുക്തി നമുക്ക് കണ്ടെത്താന്‍ സാധിച്ചുവെന്ന് വരില്ല.
ചോദ്യത്തിന്റെ ഉത്തരമായി വ്യക്തമാക്കുവാനുള്ളത്: പുരുഷന്മാര് സ്വര്‍ണം ധരിക്കുന്നത് നിഷിദ്ധമാണെന്നത് പ്രവാചകന്(ﷺ)യില്‍ നിന്ന് വ്യക്തമായി വന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വര്‍ണം ധരിക്കല്‍ അനുവദനീയമാണ്. സ്വര്‍ണമെന്ന് പറയുന്ന വസ്തു വിലപിടിപ്പുള്ളതാണ്, ഭംഗിക്കും, സൗന്ദര്യത്തിനും വേണ്ടി ധരിക്കുന്നതുമാണ്. പുരുഷന് ഈ സംഗതിയില്‍ നിന്ന് ഒഴിവാണ്. പുരുഷന് അവന്റെ പൗരുഷം കൊണ്ട് തന്നെ സൗന്ദര്യപരമായി പൂര്‍ണനാണ്. എന്നാല്‍ സ്ത്രീകള്‍ അപൂര്‍ണരാണ്. അതിനായി അവര്‍ക്ക് ഭംഗി കൂട്ടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിലകൂടിയ ആഭരണങ്ങളും സ്വര്‍ണവും ധരിക്കാന്‍ അവള്‍ക്ക് അനുവാദം നല്‍കുകയും ചെയ്തിരിക്കുന്നു. തന്റെ ഇണയുടെ മുന്നില്‍ മാത്രം പ്രകടിപ്പിക്കേണ്ടതായ സ്ത്രീയുടെ സൗന്ദര്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുവാനായി അവള്‍ക്ക് സ്വര്‍ണം ഉപയോഗിക്കാവുന്നതാണ്. സ്ത്രീയുടെ വിശേഷണമായി അല്ലാഹു പറയുന്നു:
أَوَمَنْ يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ
ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്പിക്കപ്പെടുന്നത്?). (സുഖ്റുഫ്: 18)
ഇതാണ് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്ന കാരണവും, യുക്തിയും. ഈ അവസരത്തില്‍ ഒരു കാര്യം വളരെ പ്രാധാന്യത്തോടെ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു: മുസ്ലിം സമുദായത്തിലെ തന്നെ ചില പുരുഷന്മാര് സ്വര്‍ണം ധരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അല്ലാഹുവിനെയും, അവന്റെ റസൂലിനെയുമാണ് അവര്‍ ധിക്കരിച്ചിരിക്കുന്നത് എന്നവര്‍ മനസിലാക്കേണ്ടതുണ്ട്. അവര്‍ സ്ത്രീകളുടെ സ്വഭാവങ്ങളിലേക്കും, വിശേഷണങ്ങളിലേക്കും സ്വയം തരംതാഴ്ന്നിരിക്കുകയാണ്. അവര്‍ അവരുടെ ശരീരങ്ങളില്‍ നരകത്തില്‍ നിന്നുമുള്ള തീ കനലാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്ന ബോധം അവരെ ചിന്തിപ്പിക്കേണ്ടതുണ്ട്. അതാണ് റസൂലുല്ലാഹ്(ﷺ) നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അത്കൊണ്ട്തന്നെ അങ്ങിനെയുള്ളവര്‍ അല്ലാഹുവിനോട് പശ്ചാതാപിക്കേണ്ടതുണ്ട്. അവര്‍ക്ക് അമിതവ്യയത്തിന്റെ പരിധിയില്‍ പെടാതെ വേണമെങ്കില്‍ വെള്ളിയോ, സ്വര്‍ണമല്ലാത്ത ലോഹങ്ങളോ ധരിക്കാവുന്നതാണ്.(ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹി) – فتاوى أركان الإسلام)
കുഞ്ഞ് പിറന്നാല്‍ മുടിയുടെ തൂക്കത്തിനനുസരിച്ച് സ്വ൪ണ്ണം ദാനം ചെയ്യേണ്ടതുണ്ടോ?
മുണ്ഡനം ചെയ്യപ്പെട്ട മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനമായി നൽകലാണ് പ്രവാചകചര്യയിൽ സ്ഥിരപ്പെട്ടത്.
عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ عَقَّ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْحَسَنِ بِشَاةٍ وَقَالَ “ يَا فَاطِمَةُ احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً ” . قَالَ فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ
അലിയില്‍ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി(സ്വ) ഹസന് (റ) വേണ്ടി ഒരു ആടിനെ അഖീഖ അറുത്തു. തുടർന്ന് ഇപ്രകാരം പറഞ്ഞു: ഫാത്തിമാ, അവന്റെ മുടി കളയുക യും മുടിയുടെ തൂക്ക ത്തിനനുസരിച്ച് വെള്ളി ദാനമായി നൽകുകയും ചെയ്യുക. അങ്ങനെ അവരത് തൂക്കി നോക്കിയപ്പോൾ അതിന്റെ തൂക്കം ഒരു ദിർഹമോ , അതിനേക്കാൾ കൂടുതൽ ദിർഹമുകളോ ഉണ്ടായിരുന്നു. (തിർമിദി: 1519 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വെള്ളിക്ക് പകരം സ്വർണ്ണം ദാനം ചെയ്യുന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട് വന്നിട്ടില്ല.
സ്വര്‍ണ്ണത്തിന്റെ പാത്രം ഉപയോഗിക്കരുത്
عَنْ حُذَيْفَةَ ـ رضى الله عنه ـ قَالَ نَهَانَا النَّبِيُّ صلى الله عليه وسلم أَنْ نَشْرَبَ فِي آنِيَةِ الذَّهَبِ وَالْفِضَّةِ، وَأَنْ نَأْكُلَ فِيهَا،
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കുന്നതും അതില്‍ ഭക്ഷിക്കുന്നതും നബി(സ്വ) ഞങ്ങളോട് വിരോധിച്ചു ….. (ബുഖാരി:5837)
عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ شَرِبَ فِي إِنَاءٍ مِنْ ذَهَبٍ أَوْ فِضَّةٍ فَإِنَّمَا يُجَرْجِرُ فِي بَطْنِهِ نَارًا مِنْ جَهَنَّمَ
ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു: സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ കുടിക്കുന്നവര്‍ തന്റെ വയറ്റിലേക്ക് കുടിച്ചിറക്കുന്നത് നരകത്തീയാകുന്നു. (മുസ്ലിം:2065)
kanzululoom.com