കുഞ്ഞുങ്ങൾ പാപികളല്ല, പരിശുദ്ധരാണ്.
عَنْ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :അല്ലാഹുവിന്റെ റസൂല്‍(ﷺ) പറഞ്ഞു:’എല്ലാ കുട്ടികളും ഫിത്റത്തിലാണ് (ഇസ്ലാമില്‍) ജനിക്കുന്നത്. അതില്പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്നിയാരാധകനാക്കുന്നു’ …… (ബുഖാരി:1359).
കുഞ്ഞ് ജനിച്ചയുടനെ തഹ്നീക്ക് ചെയ്യുക, ബറക്കത്തിന് വേണ്ടി പ്രാർത്ഥിക്കുക
ജനിച്ചയുടനെ കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നതിനെയാണ് ‘തഹ്നീക്ക്’ എന്ന് പറയുന്നത്. പ്രവാചകന്റെ(ﷺ) കാലത്ത് സ്വഹാബികള്‍ അതിന് വേണ്ടി പ്രവാചകന്റെ(ﷺ) അരികിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ
ആയിശയിൽ(റ) നിന്ന് നിവേദനം: നബിയുടെ(ﷺ) അടുക്കൽ കുഞ്ഞുങ്ങൾ കൊണ്ടുവരപ്പെടുകയും നബി(ﷺ) അവർക്ക് ഈത്തപഴം ചവച്ചരച്ച് അതിന്റെ നീര് നൽകുകയും ബറക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. (മുസ്ലിം:2147)
عَنْ أَبِي مُوسَى، قَالَ وُلِدَ لِي غُلاَمٌ، فَأَتَيْتُ بِهِ النَّبِيَّ صلى الله عليه وسلم فَسَمَّاهُ إِبْرَاهِيمَ، فَحَنَّكَهُ بِتَمْرَةٍ، وَدَعَا لَهُ بِالْبَرَكَةِ، وَدَفَعَهُ إِلَىَّ، وَكَانَ أَكْبَرَ وَلَدِ أَبِي مُوسَى
അബൂമൂസ(റ) പറയുന്നു: ‘അദ്ദേഹത്തിന് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെയുമായി നബിയുടെ(സ്വ) സന്നിധിയില്‍ ചെന്നു. നബി(ﷺ) അവന് ‘ഇബ്റാഹീം’ എന്ന് പേര് നല്‍കുകയും കാരക്ക (ചവച്ചരച്ചിട്ട് അതിന്റെ) നീര് പുരട്ടികൊടുക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ട് എനിക്കവനെ തിരിച്ച് തന്നു.’ (ബുഖാരി:6198)
രണ്ട് കൊല്ലം മുലകൊടുക്കുക
وَٱلْوَٰلِدَٰتُ يُرْضِعْنَ أَوْلَٰدَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. (ഖു൪ആന്‍:2/233)
കുഞ്ഞുങ്ങള്‍ മരിച്ചാൽ സ്വർഗത്തിലാണ്.
മിഅ്റാജ് യാത്ര വിവരിക്കുന്ന സമൂറ ബ്നു ജുന്ദുബില്(റ) നിന്നുള്ള ഹദീസില്‍ ഇപ്രകാരം കാണാം:
وَأَمَّا الرَّجُلُ الطَّوِيلُ الَّذِي فِي الرَّوْضَةِ فَإِنَّهُ إِبْرَاهِيمُ صلى الله عليه وسلم وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ ”. قَالَ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ وَأَوْلاَدُ الْمُشْرِكِينَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” وَأَوْلاَدُ الْمُشْرِكِينَ.
നബി(ﷺ) പറഞ്ഞു: സ്വർഗ്ഗീയ പൂങ്കാവനത്തിലുണ്ടായിരുന്ന നീണ്ട മനുഷ്യൻ ഇബ്രാഹിം നബി (അ) ആണ്. കൂടെയുണ്ടായിരുന്ന കുഞ്ഞുങ്ങൾ ശുദ്ധ പ്രകൃതിയിൽ മരണപ്പെട്ട ശിശുക്കളാണ്. അപ്പോൾ മുസ്ലിംകളിൽ ചിലർ ചോദിച്ചു. ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളും? നബി (ﷺ) പറഞ്ഞു: ബഹുദൈവ വിശ്വാസികളുടെ കുഞ്ഞുങ്ങളും (പരിശുദ്ധരാണ്). (ബുഖാരി :7047)
കുഞ്ഞുങ്ങളുടെ മരണത്തിൽ ക്ഷമിച്ചാൽ മാതാപിതാക്കൾക്ക് പ്രതിഫലമുണ്ട്.
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنَ النَّاسِ مُسْلِمٌ يَمُوتُ لَهُ ثَلاَثَةٌ مِنَ الْوَلَدِ لَمْ يَبْلُغُوا الْحِنْثَ إِلاَّ أَدْخَلَهُ اللَّهُ الْجَنَّةَ بِفَضْلِ رَحْمَتِهِ إِيَّاهُمْ
അനസില്‍ (റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: മുസ്ലിമായ ഏതൊരാളുടെയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ മരണപ്പെട്ടാൽ, അല്ലാഹു അവനെ തീർച്ചയായും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അവരോടുള്ള അവന്റെ ശ്രേഷ്ടമായ കാരുണ്യം കൊണ്ടാണത്. (ബുഖാരി:1381)
عَنْ عُتْبَةُ بْنُ عَبْدٍ السُّلَمِيُّ فَقَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ: مَا مِنْ مُسْلِمٍ يَمُوتُ لَهُ ثَلاَثَةٌ مِنَ الْوَلَدِ لَمْ يَبْلُغُوا الْحِنْثَ إِلاَّ تَلَقَّوْهُ مِنْ أَبْوَابِ الْجَنَّةِ الثَّمَانِيَةِ مِنْ أَيِّهَا شَاءَ دَخَلَ
ഉത്ബത് അസ്സുലമിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു : അല്ലാഹുവിന്റെ റസൂല്‍(ﷺ) പറയുന്നത് ഞാന്‍ കേട്ടു: പ്രായപൂ൪ത്തിയാകുന്നതിന് മുമ്പ് കുട്ടികളില്‍ നിന്ന് മൂന്ന് പേ൪ മരണപ്പെടുന്ന യാതൊരു മുസ്ലിമുമില്ല, സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ നിന്നും അവ൪ അയാളെ സ്വീകരിക്കാതെ. ആ കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അയാള്‍ക്ക് പ്രവേശിക്കാവുന്നതാണ്. (സുനനുന്നസാഇ – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ لِنِسْوَةٍ مِنَ الأَنْصَارِ ” لاَ يَمُوتُ لإِحْدَاكُنَّ ثَلاَثَةٌ مِنَ الْوَلَدِ فَتَحْتَسِبَهُ إِلاَّ دَخَلَتِ الْجَنَّةَ” . فَقَالَتِ امْرَأَةٌ مِنْهُنَّ أَوِ اثْنَيْنِ يَا رَسُولَ اللَّهِ قَالَ ” أَوِ اثْنَيْنِ ” .
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി (ﷺ) അൻസാറുകളിൽ പെട്ട സ്ത്രീകളോടു പറഞ്ഞു: നിങ്ങളിൽ ഒരാളുടെ മൂന്ന് കുഞ്ഞുങ്ങൾ മരിക്കുകയും അതിന് അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിക്കുകയും ചെയ്താൽ അവൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അപ്പോൾ അവരിൽ ഒരു സ്ത്രീ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! രണ്ടു കുഞ്ഞുങ്ങളാണെങ്കിലോ? നബി(ﷺ) പറഞ്ഞു: രണ്ട് കുഞ്ഞുങ്ങളാണെങ്കിലും. (മുസ്ലിം:2632)
عن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال: “إذا مات ولد العبد قالالله تعالى لملائكته: قبضتم ولد عبدي؟ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَة فُؤادِه ؟ فيقولون : نَعَمْ ، فيقول: فماذا قال عبدي؟ فيقولون: حمدك واسترجع،فيقول الله تعالى: ابنوا لعبدي بيتًا في الجنة،وسموه بيت الحمد”.
അബൂമൂസൽ അശ്അരീ (റ)വിൽനിന്ന് നിവേദനം.അല്ലാഹുവിന്റെ റസൂൽ(ﷺ) പറഞ്ഞു: “ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു ( إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക”. (തിര്‍മിദി – ശൈഖ് അല്‍ബാനി ഹസന് ആയി രേഖപ്പെടുത്തിയ ഹദീസ്)
മക്കളെ കൊല്ലരുത്:
പെണ്മക്കള് ജനിക്കുന്നത് അപമാനമാണെന്ന് കരുതി സ്വന്തം മക്കളെ കൊന്നുകളയുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയോ൪ത്ത് പെണ്മക്കള് ജനിക്കുന്നതിനു മുമ്പുതന്നെ ഗ൪ഭത്തില്‍ വെച്ച് കൊല്ലുന്ന പതിവ് ആധുനിക ലോകത്തുണ്ട്. ഇസ്ലാം മക്കളെ കൊല്ലുന്നത് നിരോധിച്ചു. അവരെ ജീവിക്കാന്‍ അനുവദിച്ചു.
وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا
ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. (ഖു൪ആന്‍:17/31)
وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ
ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്.(ഖു൪ആന്‍:6/151)
عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ ” أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ ” . قَالَ قُلْتُ لَهُ إِنَّ ذَلِكَ لَعَظِيمٌ . قَالَ قُلْتُ ثُمَّ أَىٌّ قَالَ ” ثُمَّ أَنْ تَقْتُلَ وَلَدَكَ مَخَافَةَ أَنْ يَطْعَمَ مَعَكَ ” . قَالَ قُلْتُ ثُمَّ أَىٌّ قَالَ ” ثُمَّ أَنْ تُزَانِيَ حَلِيلَةَ جَارِكَ ” .
അബ്ദില്ലയില്‍ (റ) നിന്ന് നിവേദനം : പാപങ്ങളിൽ വെച്ച് ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബിയോട് (ﷺ) ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : നിന്നെ സൃഷ്ടിച്ചത് അല്ലാഹുവായിരിക്കെ നീ അവന് സമന്മാരെ ഏർപ്പെടുത്തലാണ്. പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന് നീ അതിനെ കൊല ചെയ്യലാണ്. പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : “നിന്റെ അയൽകാരന്റെ ഭാര്യയുമായി നീ വ്യഭിചാരത്തിൽ ഏർപ്പെടലാണ് . (മുസ്ലിം:86)
യുദ്ധത്തിൽ കുഞ്ഞുങ്ങളെ കൊല്ലുന്നത് നിരോധിച്ചു.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ وُجِدَتِ امْرَأَةٌ مَقْتُولَةً فِي بَعْضِ مَغَازِي رَسُولِ اللَّهِ صلى الله عليه وسلم، فَنَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ قَتْلِ النِّسَاءِ وَالصِّبْيَانِ.
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം: ഒരു യുദ്ധത്തിൽ ഒരു സ്ത്രീ വധിക്കപെട്ടതായി കാണപ്പെട്ടു. അപ്പോൾ പ്രവാചകൻ (ﷺ) സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നിഷിദ്ധമാക്കി. (ബുഖാരി:3015)
عَنْ يَزِيدَ بْنِ هُرْمُزَ، أَنَّ نَجْدَةَ، كَتَبَ إِلَى ابْنِ عَبَّاسٍ يَسْأَلُهُ عَنْ خَمْسِ، خِلاَلٍ . فَقَالَ ابْنُ عَبَّاسٍ لَوْلاَ أَنْ أَكْتُمَ، عِلْمًا مَا كَتَبْتُ إِلَيْهِ . كَتَبَ إِلَيْهِ نَجْدَةُ أَمَّا بَعْدُ فَأَخْبِرْنِي هَلْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَغْزُو بِالنِّسَاءِ وَهَلْ كَانَ يَضْرِبُ لَهُنَّ بِسَهْمٍ وَهَلْ كَانَ يَقْتُلُ الصِّبْيَانَ وَمَتَى يَنْقَضِي يُتْمُ الْيَتِيمِ وَعَنِ الْخُمْسِ لِمَنْ هُوَ فَكَتَبَ إِلَيْهِ ابْنُ عَبَّاسٍ …… وَإِنَّ رَسُولَ اللَّهِ صلى الله عليه وسلم لَمْ يَكُنْ يَقْتُلُ الصِّبْيَانَ فَلاَ تَقْتُلِ الصِّبْيَانَ
യസീദ്ബ്നു ഹുർമുസില്‍(റ) നിന്ന് നിവേദനം: ഇബ്നു അബ്ബാസിനോട്(റ) അഞ്ച് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് നജ്ദത്ത് കത്തെഴുതി. നബി (ﷺ) സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്തിരുന്നോ? അവർക്ക് വിഹിതം നിശ്ചയിച്ചിരുന്നോ? അവിടുന്നു കുട്ടികളെ കൊന്നിരുന്നോ? അനാഥയുടെ അനാഥത്വം അവസാനിക്കുന്നതെപ്പോൾ, അഞ്ചിലൊന്ന് ആർക്കുള്ളതാണ്? ഇത്രയും കാര്യങ്ങൾ എനിക്ക് പറഞ്ഞു തരൂ! അപ്പോൽ ഇബ്നു അബ്ബാസ് (റ) അദ്ദേഹത്തിന് ഇപ്രകാരം എഴുതി…. റസൂൽ (ﷺ) കുട്ടികളെ കൊന്നിട്ടില്ല. അതിനാൽ നിങ്ങൾ കുട്ടികളെ കൊല്ലരുത്. (മുസ്ലിം:1812)
ബുറൈദ (റ) പറയുന്നു: നബി(ﷺ) പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ പേരിൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നവരോട് പോരാടുക. യുദ്ധമാവാം, വഞ്ചന, ചതി, അംഗവിച്ഛേദം, ശിശുഹത്യ ഇതൊന്നുമരുത്. (അബൂദാവൂദ്)
കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കണം
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيَعْرِفْ شَرَفَ كَبِيرِنَا
അംറുബ്നു ശുഐബില് (റ) നിന്ന് നിവേദനം: നബി (ﷺ) പറഞ്ഞു: ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല. (തിർമിദി:1920)
കുഞ്ഞുങ്ങളെ ചുംബിക്കുക
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ قَبَّلَ رَسُولُ اللَّهِ صلى الله عليه وسلم الْحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِسًا. فَقَالَ الأَقْرَعُ إِنَّ لِي عَشَرَةً مِنَ الْوَلَدِ مَا قَبَّلْتُ مِنْهُمْ أَحَدًا. فَنَظَرَ إِلَيْهِ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ قَالَ “ مَنْ لاَ يَرْحَمُ لاَ يُرْحَمُ ”
അബൂഹുറയ്റ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: “റസൂൽ(ﷺ) ഒരിക്കൽ അലിയുടെ മകൻ ഹസൻ(റ)നെ ചുംബിച്ചു. അപ്പോൾ പ്രവാചകൻ(ﷺ)ന്റെ അടുക്കൽ അഖ്റഅ്ബ്നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാൾ പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരിൽ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല. അപ്പോൾ പ്രവാചകൻ (ﷺ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവിൽ നിന്നും കാരുണ്യം ലഭിക്കുകയില്ല. (ബുഖാരി:5997)
عَنْ أَبِي هُرَيْرَةَ الدَّوْسِيِّ ـ رضى الله عنه ـ قَالَ خَرَجَ النَّبِيُّ صلى الله عليه وسلم فِي طَائِفَةِ النَّهَارِ لاَ يُكَلِّمُنِي وَلاَ أُكَلِّمُهُ حَتَّى أَتَى سُوقَ بَنِي قَيْنُقَاعَ، فَجَلَسَ بِفِنَاءِ بَيْتِ فَاطِمَةَ فَقَالَ ” أَثَمَّ لُكَعُ أَثَمَّ لُكَعُ ”. فَحَبَسَتْهُ شَيْئًا فَظَنَنْتُ أَنَّهَا تُلْبِسُهُ سِخَابًا أَوْ تُغَسِّلُهُ، فَجَاءَ يَشْتَدُّ حَتَّى عَانَقَهُ وَقَبَّلَهُ، وَقَالَ ” اللَّهُمَّ أَحْبِبْهُ وَأَحِبَّ مَنْ يُحِبُّهُ
അബൂഹുറൈറ(റ) നിവേദനം: നബി(ﷺ) ഒരു ദിവസം പകലിന്റെ ഒരു ഭാഗത്ത്(അങ്ങാടിയിലേക്ക്)പുറപ്പെട്ടു. ഞാനും നബി(ﷺ) യോടൊപ്പമുണ്ടായിരുന്നു. നബി(ﷺ) എന്നോടും ഞാന്‍ നബി(ﷺ) യോടും ഒന്നും സംസാരിച്ചിരുന്നില്ല. അങ്ങിനെ ഞങ്ങള്‍ കൈനുകാഅ് അങ്ങാടിയില്‍ എത്തി. (അവിടെ നിന്ന് മടങ്ങി) ഫാത്വിമ(റ) യുടെ വീട്ടില്‍ ചെന്നു. അവരുടെ മുറ്റത്തിരുന്നു.എന്നിട്ട് കുഞ്ഞുമോൻ ഇവിടെയില്ലേ എന്ന് നബി (ﷺ) വിളിച്ചു ചോദിച്ചു…….. അല്പം കഴിഞ്ഞപ്പോൾ കുഞ്ഞ് ഓടി നബി(ﷺ)യുടെ അടുക്കൽ വന്നു. അവിടുന്ന് അവനെ കെട്ടിപിടിച്ച് ചുംബിച്ച് കൊണ്ടിങ്ങനെ പ്രാർത്ഥിച്ചു: ‘അല്ലാഹുവേ നീ ഇവനെ സ്നേഹിക്കേണമേ! ഇവനെ സ്നേഹിക്കുന്നവരെയും നീ സ്നേഹിക്കേണമേ. (ബുഖാരി:2122)
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ دَخَلْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَلَى أَبِي سَيْفٍ الْقَيْنِ ـ وَكَانَ ظِئْرًا لإِبْرَاهِيمَ ـ عَلَيْهِ السَّلاَمُ ـ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ،
അനസില്‍ (റ) നിന്ന് നിവേദനം:…… നബി (ﷺ) ഇബ്രാഹീമിനെ തന്റെ മടിയിലിരുത്തി മുത്തി മണത്തു. (ബുഖാരി:1303)
കുഞ്ഞുങ്ങളെ മടിയിലിരുത്തി താലോലിക്കുക
عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ حَدَّثَ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ كَانَ يَأْخُذُهُ وَالْحَسَنَ فَيَقُولُ “ اللَّهُمَّ أَحِبَّهُمَا فَإِنِّي أُحِبُّهُمَا ”.
ഉസാമത്ത്ബ്നു സൈദ് (റ) പറയുന്നു: നബി(ﷺ) എന്നെ എടുത്ത് അവിടുത്തെ തുടമേൽ ഇരുത്തി. ഹസനെ മറ്റെ തുടമേലുമിരുത്തി. എന്നിട്ട് രണ്ട് പേരെയും ചേർത്തു പിടിച്ചിട്ട് പറഞ്ഞു: അല്ലാഹുവേ, ഇവരോട് നീ കരുണ കാണിക്കേണമേ, തീർച്ചയായും ഞാൻ ഇവർ രണ്ടുപേരോടും കരുണ കാണിക്കുന്നു. (ബുഖാരി:3735)
حَدَّثَنَا أَبُو نُعَيْمٍ، قَالَ: حَدَّثَنَا يَحْيَى بْنُ أَبِي الْهَيْثَمِ الْعَطَّارُ قَالَ: حَدَّثَنِي يُوسُفُ بْنُ عَبْدِ اللهِ بْنِ سَلاَّمٍ قَالَ: سَمَّانِي رَسُولُ اللهِ صلى الله عليه وسلم يُوسُفَ، وَأَقْعَدَنِي عَلَى حِجْرِهِ، وَمَسَحَ عَلَى رَأْسِي.
യൂസുഫ് (റ) നിവേദനം: റസൂൽ (ﷺ) എന്നെ യൂസുഫ് എന്ന് പേർ വിളിക്കുകയും അവിടുത്തെ മടിയിലിരുത്തുകയും എന്നിട്ട് എന്റെ ശിരസ്സ് തടവുകയും ചെയ്തു. (അദബുല്‍ മുഫ്രദ്: 367 – സ്വഹീഹ് അല്‍ബാനി)
കുഞ്ഞുങ്ങളുടെ കവിളുകളിൽ തലോടുക
عَنْ جَابِرِ بْنِ سَمُرَةَ، قَالَ صَلَّيْتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم صَلاَةَ الأُولَى ثُمَّ خَرَجَ إِلَى أَهْلِهِ وَخَرَجْتُ مَعَهُ فَاسْتَقْبَلَهُ وِلْدَانٌ فَجَعَلَ يَمْسَحُ خَدَّىْ أَحَدِهِمْ وَاحِدًا وَاحِدًا – قَالَ – وَأَمَّا أَنَا فَمَسَحَ خَدِّي – قَالَ – فَوَجَدْتُ لِيَدِهِ بَرْدًا أَوْ رِيحًا كَأَنَّمَا أَخْرَجَهَا مِنْ جُؤْنَةِ عَطَّارٍ .
ജാബിറുബ്നു സമുറ (റ) നിവേദനം: നബി(ﷺ)യുടെ കൂടെ ഞാൻ ദുഹ്ർ നമസ്കരിച്ചു. എന്നിട്ട് നബി (ﷺ) തന്റെ വീട്ടുകാരുടെ അടുത്തേക്ക് പുറപ്പെട്ടു. ഞാനും കൂടെ പുറപ്പെട്ടു. അപ്പോൾ നബി(ﷺ) യുടെ മുമ്പിൽ കുറച്ച് കുട്ടികളെ കണ്ടുമുട്ടി. നബി (ﷺ) അവരുടെ ഇരു കവിളുകളിലും ഓരോരുത്തരുടേതായി തടവി; സമുറ (റ) പറയുന്നു. അപ്പോൾ നബി(ﷺ)യുടെ കയ്യിന്റെ തണുപ്പും സുഗന്ധവും എനിക്കനുഭവപെട്ടു. അത് അത്തറ് കച്ചവടക്കാരന്റെ ഡപ്പിയിൽ നിന്ന് പുറത്തെടുത്തത് പോലെ. (മുസ്ലിം:2329)
കുട്ടികളെ വാഹനത്തിൽ മുന്നിലും പിറകിലുമിരുത്തി നബി(സ്വ) സഞ്ചരിച്ചു
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ لَمَّا قَدِمَ النَّبِيُّ صلى الله عليه وسلم مَكَّةَ اسْتَقْبَلَتْهُ أُغَيْلِمَةُ بَنِي عَبْدِ الْمُطَّلِبِ، فَحَمَلَ وَاحِدًا بَيْنَ يَدَيْهِ وَآخَرَ خَلْفَهُ.
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി (ﷺ) മക്കയിൽ വന്നപ്പോൾ അബ്ദുൽ മുത്വലിബ് വംശത്തിലെ കൊച്ചു കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചു. അപ്പോൾ അവരിൽ ഒരുവനെ തന്റെ മുമ്പിലും മറ്റൊരുവനെ പിറകിലും (ഒട്ടകപ്പുറത്ത്) ഇരുത്തി. (ബുഖാരി:1798)
കുട്ടികളെ ചുമലിൽ ഇരുത്തി നബി(ﷺ) നടന്നു
عَنِ الْبَرَاءَ ـ رضى الله عنه ـ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم وَالْحَسَنُ عَلَى عَاتِقِهِ يَقُولُ “ اللَّهُمَّ إِنِّي أُحِبُّهُ فَأَحِبَّهُ ”.
ബറാഅ് (റ) നിവേദനം: ഹസൻ(റ)നെ തന്റെ ചുമലിൽ ഇരുത്തി ഇങ്ങിനെ പ്രാർത്ഥിക്കുന്ന അവസ്ഥയിൽ ഞാൻ നബി(ﷺ)യെ കണ്ടു. അല്ലാഹുവേ! ഞാൻ അവനെ(ഹസനെ) ഇഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടേണമേ. (ബുഖാരി:3749)
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم حَامِلَ الْحَسَنِ بْنِ عَلِيٍّ عَلَى عَاتِقِهِ فَقَالَ رَجُلٌ نِعْمَ الْمَرْكَبُ رَكِبْتَ يَا غُلاَمُ . فَقَالَ النَّبِيُّ صلى الله عليه وسلم “ وَنِعْمَ الرَّاكِبُ هُوَ ” .
ഇബ്നു അബ്ബാസ് (റ) പറയുന്നു: നബി (ﷺ) ഒരിക്കൽ ഹസനിബ്നു അലിയെ ചുമലിലേറ്റി പോവുകയായിരുന്നു. അത് ഒരാൾ കാണുകയും ഇങ്ങനെ പറയുകയും ചെയ്തു. കുട്ടി നീ കയറിയിരിക്കുന്ന വാഹനം നല്ല വാഹനം തന്നെ. നബി (ﷺ) പറഞ്ഞു: യാത്രക്കാരനും നല്ലവൻ. (തിർമിദി:49 / 4153)
തിരുശരീരത്തിൽ കുഞ്ഞ് മൂത്രമൊഴിച്ചപ്പോള്‍
عَنْ لُبَابَةَ بِنْتِ الْحَارِثِ، قَالَتْ بَالَ الْحُسَيْنُ بْنُ عَلِيٍّ فِي حِجْرِ النَّبِيِّ ـ صلى الله عليه وسلم ـ فَقُلْتُ يَا رَسُولَ اللَّهِ أَعْطِنِي ثَوْبَكَ وَالْبَسْ ثَوْبًا غَيْرَهُ فَقَالَ “ إِنَّمَا يُنْضَحُ مِنْ بَوْلِ الذَّكَرِ وَيُغْسَلُ مِنْ بَوْلِ الأُنْثَى ”
ലുബാബ് ബ്നു ഹാരിസ് (റ)പറഞ്ഞു: ഹുസൈന് ബ്നു അലി നബിയുടെ(ﷺ) മടിയില്‍ മൂത്രം ഒഴിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: റസൂലേ, അങ്ങയുടെ വസ്ത്രം എനിക്ക് തരിക. താങ്കള്‍ മറ്റൊരു വസ്ത്രം ധരിക്കുക. അപ്പോള്‍ നബി(ﷺ) പറഞ്ഞു: നിശ്ചയം ആണ്‍കുട്ടിയുടെ മൂത്രത്തിന് (ശുദ്ധിയാക്കാന്‍) കുടഞ്ഞാല്‍ മതി. പെണ്‍കുട്ടിയുടെ മൂത്രത്തിന് (ശുദ്ധിയാക്കാന്‍) കഴുകണം.(ഇബ്നു മാജ 522)
കുട്ടികളോടൊപ്പം അവരിലൊരാളായി മാറുക
عَنْ مَحْمُودِ بْنِ الرَّبِيعِ، قَالَ عَقَلْتُ مِنَ النَّبِيِّ صلى الله عليه وسلم مَجَّةً مَجَّهَا فِي وَجْهِي وَأَنَا ابْنُ خَمْسِ سِنِينَ مِنْ دَلْوٍ.
മഹ്മൂദുബ്നു റബീഅ് (റ) നിവേദനം: എനിക്ക് അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ നബി (ﷺ) ഒരു ബക്കറ്റിലെ വെള്ളം വായിൽ നിറച്ച് എന്റെ മുഖത്തേക്ക് തെറിപ്പിച്ചതായി ഞാനിപ്പോൾ ഓർമ്മിക്കുന്നുണ്ട്. (ബുഖാരി:77)
عَنْ أُمِّ خَالِدٍ بِنْتِ خَالِدٍ، قَالَتْ قَدِمْتُ مِنْ أَرْضِ الْحَبَشَةِ وَأَنَا جُوَيْرِيَةٌ، فَكَسَانِي رَسُولُ اللَّهِ صلى الله عليه وسلم خَمِيصَةً لَهَا أَعْلاَمٌ، فَجَعَلَ رَسُولُ اللَّهِ صلى الله عليه وسلم يَمْسَحُ الأَعْلاَمَ بِيَدِهِ وَيَقُولُ “ سَنَاهْ، سَنَاهْ ”. قَالَ الْحُمَيْدِيُّ يَعْنِي حَسَنٌ حَسَنٌ
ഉമ്മുഖാലിദ് ബിൻത് ഖാലിദ് (റ) പറയുന്നു: ഞാൻ എത്യോപ്യയിൽ നിന്ന് വരുമ്പോൾ ഒരു കൊച്ചു പെൺകുട്ടിയായിരുന്നു. അപ്പോൾ നബി (ﷺ) എന്നെ വരകളുള്ള ഒരു വസ്ത്രം ഉടുപ്പിച്ചു എന്നിട്ട് അല്ലാഹുവിന്റെ റസൂൽ (ﷺ) ആ വരകളിൽ കൈ കൊണ്ട് തടവികൊണ്ടു പറഞ്ഞു: സനാഅ്! സനാഅ്! വളരെ നല്ലത്, വളരെ നല്ലത് എന്നർത്ഥം. (ബുഖാരി:3874)
عَنْ أُمِّ خَالِدٍ بِنْتِ خَالِدِ بْنِ سَعِيدٍ، قَالَتْ أَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم مَعَ أَبِي وَعَلَىَّ قَمِيصٌ أَصْفَرُ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ” سَنَهْ سَنَهْ ”. قَالَ عَبْدُ اللَّهِ وَهْىَ بِالْحَبَشِيَّةِ حَسَنَةٌ. قَالَتْ فَذَهَبْتُ أَلْعَبُ بِخَاتَمِ النُّبُوَّةِ، فَزَجَرَنِي أَبِي. قَالَ رَسُولُ اللَّهِ صلى الله عليه وسلم ” دَعْهَا ”.
ഉമ്മുഖാലിദ് ബിൻത് ഖാലിദ് (റ) പറയുന്നു: ഞാൻ ഒരു മഞ്ഞകുപ്പായം ധരിച്ചുകൊണ്ട് എന്റെ പിതാവിന്റെ കൂടെ നബി(ﷺ)യുടെ അടുത്തെത്തി. അപ്പോൾ റസൂൽ (ﷺ) സനാഅ്, സനാഅ്, എന്ന് പറഞ്ഞു; നല്ലത് എന്നാണ് എത്യോപ്യൻ ഭാഷയിൽ അതിന്റെ അർത്ഥം. അവർ പറയുന്നു. ഞാൻ പ്രവാചകന്റെ ശരീരത്തിലുള്ള പ്രവാചകത്വമുദ്രമേൽ പിടിച്ച് കളിക്കാൻ തുടങ്ങി. അപ്പോൾ എന്റെ പിതാവ് എന്നെ പിടിച്ച് മാറ്റി. റസൂൽ (ﷺ) പറഞ്ഞു: അവളെ വിട്ടേക്കൂ..(കളിക്കട്ടേ). (ബുഖാരി:5993)
അബൂഹുറൈറ (റ) നിവേദനം: റസൂൽ (ﷺ) തന്റെ തിരുനാവ് പേരകിടാവായ ഹസൻ(റ)ന്റെ മുന്നിൽ നീട്ടും. കുഞ്ഞ് അദ്ദേഹത്തിന്റെ നാവിന്റെ ചുവപ്പു കാണുകയും അതിൽ മേൽ തട്ടുകയും ചെയ്യാറുണ്ടായിരുന്നു. (സിൽസിലത്തു സ്വഹീഹ)
അനസ് (റ) നിവേദനം: റസൂൽ (ﷺ) ഉമ്മുസലമയുടെ മകൾ സൈനബിനെ കളിപ്പിക്കാറുണ്ടായിരുന്നു. കുഞ്ഞു സൈനബേ, കുഞ്ഞു സൈനബേ എന്നദ്ദേഹം ഒരുപാടു തവണ പറയാറുണ്ടായിരുന്നു. (സ്വഹീഹുൽ ജാമിഅ് 5025)
അബൂഹുറൈറ(റ) പറയുന്നു: ‘എന്റെ ഈ രണ്ടു ചെവികൊണ്ട് ഞാന്‍ കേള്‍ക്കുകയുണ്ടായി, എന്റെ ഈ രണ്ടു കണ്ണു കൊണ്ട് ഞാന്‍ കാണുകയുണ്ടായി: നബി ﷺ തന്റെ ഇരുകരങ്ങള്‍കൊണ്ട് ഹസന്(റ)വിന്റെയോ (ഹുസൈന്(റ)വിന്റെയോ) കൈപടങ്ങളില്‍ പിടിച്ചു. എന്നിട്ട് അവരുടെ കാല്പാദം നബിയുടെ കാല്പാദത്തിന്മേല് കയറ്റി വെച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ‘കയറൂ.’ അബൂഹുറയ്റ(റ) പറയുകയാണ്: ‘നബി ﷺ യുടെ നെഞ്ചില്‍ തന്റെ കാല് എടുത്തു വെക്കും വരെ കുട്ടി കയറി.’ പിന്നീട് നബി ﷺ പറഞ്ഞു: ‘നിന്റെ വായ തുറക്കൂ.’ പിന്നെ നബി ﷺ അവനെ ചുംബിച്ചു. എന്നിട്ട് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, നീ ഇവനെ ഇഷ്ടപ്പെടേണമേ, ഞാന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നു'(ബുഖാരി, അദബുല്‍ മുഫ്റദ്).
കുഞ്ഞുമോനെ എന്നാണ് നബി(സ്വ)വിളിച്ചിരുന്നത്
عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : يَا بُنَىَّ ”
അനസ് (റ) നിവേദനം: എന്നോട് നബി (ﷺ) എന്റെ കുഞ്ഞുമോനേ എന്നു പറഞ്ഞു. (മുസ്ലിം:2151)
മുഗീറ (റ) നിവേദനം:….നബി (ﷺ) എന്നോട് പറഞ്ഞു: എന്റെ കുഞ്ഞുമോനേ!…. (മുസ്ലിം)
കുഞ്ഞുങ്ങളോടും തമാശ
عَنْ أَنَسِ بْنِ مَالِكٍ قَالَ إِنْ كَانَ النَّبِيُّ صلى الله عليه وسلم لَيُخَالِطُنَا حَتَّى يَقُولَ لأَخٍ لِي صَغِيرٍ “ يَا أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ ”.
അനസ് (റ) പറയുന്നു: നബി (ﷺ) ഞങ്ങളോട് ഇടകലർന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാൽ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: അബൂ ഉമൈർ നിന്റെ കുഞ്ഞിക്കിളി എന്ത് ചെയ്യുന്നു. (ബുഖാരി:6129)
عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا وَكَانَ لِي أَخٌ يُقَالُ لَهُ أَبُو عُمَيْرٍ – قَالَ أَحْسِبُهُ قَالَ – كَانَ فَطِيمًا – قَالَ – فَكَانَ إِذَا جَاءَ رَسُولُ اللَّهِ صلى الله عليه وسلم فَرَآهُ قَالَ “ أَبَا عُمَيْرٍ مَا فَعَلَ النُّغَيْرُ ” . قَالَ فَكَانَ يَلْعَبُ بِهِ .
അനസ് (റ) നിവേദനം: നബി (ﷺ) ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു. എനിക്ക് അബൂ ഉമൈർ എന്ന് പറയുന്ന ഒരു സഹോദരനുണ്ടായിരുന്നു… അങ്ങനെ നബി(ﷺ)യുടെ അടുക്കൽ ചെന്നാൽ നബി (ﷺ) പറയും. അബൂ ഉമൈർ.. നുഗൈർ എന്തായി. (നുഗൈർ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്) നബി (ﷺ) കളിതമാശയായിട്ടാണ് ഇത് പറഞ്ഞിരുന്നത്. (മുസ്ലിം:2150)
കുഞ്ഞുങ്ങളോടുള്ള വിട്ടുവീഴ്ച
عَنْ أَنَسٌ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِنْ أَحْسَنِ النَّاسِ خُلُقًا فَأَرْسَلَنِي يَوْمًا لِحَاجَةٍ فَقُلْتُ وَاللَّهِ لاَ أَذْهَبُ . وَفِي نَفْسِي أَنْ أَذْهَبَ لِمَا أَمَرَنِي بِهِ نَبِيُّ اللَّهِ صلى الله عليه وسلم فَخَرَجْتُ حَتَّى أَمُرَّ عَلَى صِبْيَانٍ وَهُمْ يَلْعَبُونَ فِي السُّوقِ فَإِذَا رَسُولُ اللَّهِ صلى الله عليه وسلم قَدْ قَبَضَ بِقَفَاىَ مِنْ وَرَائِي – قَالَ – فَنَظَرْتُ إِلَيْهِ وَهُوَ يَضْحَكُ فَقَالَ “ يَا أُنَيْسُ أَذَهَبْتَ حَيْثُ أَمَرْتُكَ ” . قَالَ قُلْتُ نَعَمْ أَنَا أَذْهَبُ يَا رَسُولَ اللَّهِ .
അനസ് (റ) നിവേദനം: നബി (ﷺ) ഏറ്റവും ഉത്തമ സ്വഭാവക്കാരനായിരുന്നു. എന്നെ ഒരു ദിവസം ഒരാവശ്യത്തിന് പറഞ്ഞയച്ചു. അപ്പോൾ ഞാൻ പറഞ്ഞു: ‘തീർച്ചയായും ഞാൻ പോവുകയില്ല.’ എന്റെ മനസ്സിൽ നബി (ﷺ) കൽപിച്ചതിന് പോകണമെന്ന് തന്നെയായിരുന്നു. അങ്ങനെ ഞാൻ പുറപ്പെട്ടു. അങ്ങാടിയിൽ കുട്ടികൾ കളിക്കുന്നേടത്ത് കൂടി ഞാൻ നടന്നു. അപ്പോഴതാ എന്റെ പിറകിൽ കൂടി എന്റെ പിരടി റസൂൽ (ﷺ) പിടിച്ചിരിക്കുകയാണ്. എന്നിട്ട് പറഞ്ഞു: ‘കുഞ്ഞു അനസേ ഞാൻ പറഞ്ഞേടത്തേക്ക് നീ പോയോ? ഞാൻ പറഞ്ഞു: ഞാൻ പോവുകയാണ് അല്ലാഹുവിന്റെ റസൂലേ’ (മുസ്ലിം:2310)
കുഞ്ഞുങ്ങളോടുള്ള കാരുണ്യത്താൽ നബി(സ്വ) നമസ്കാരം ലഘൂകരിച്ചു
أَنَّ أَنَسَ بْنَ مَالِكٍ، حَدَّثَهُ أَنَّ النَّبِيَّ صلى الله عليه وسلم قَالَ “ إِنِّي لأَدْخُلُ فِي الصَّلاَةِ وَأَنَا أُرِيدُ إِطَالَتَهَا، فَأَسْمَعُ بُكَاءَ الصَّبِيِّ، فَأَتَجَوَّزُ فِي صَلاَتِي مِمَّا أَعْلَمُ مِنْ شِدَّةِ وَجْدِ أُمِّهِ مِنْ بُكَائِهِ ”
അനസ് (റ) പറയുന്നു. നബി (ﷺ) പറഞ്ഞു: ഞാൻ നമസ്കാരം ദീർഘിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നമസ്കാരത്തിൽ പ്രവേശിക്കും. അപ്പോൾ ഞാൻ ശിശുവിന്റെ കരച്ചിൽ കേൾക്കും. ആ കുട്ടിയുടെ കരച്ചിൽ കാരണം അതിന്റെ മാതാവിനുണ്ടാകുന്ന വിഷമം ഞാൻ മനസ്സിലാക്കിയതിനാൽ എന്റെ നമസ്കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി:709)
നമസ്കാരത്തില്‍ വരെ നബി(സ്വ) കുട്ടികളോട് കാരുണ്യം കാണിച്ചു
عَنْ أَبِي قَتَادَةَ الأَنْصَارِيِّ، قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم يَؤُمُّ النَّاسَ وَأُمَامَةُ بِنْتُ أَبِي الْعَاصِ وَهْىَ ابْنَةُ زَيْنَبَ بِنْتِ النَّبِيِّ صلى الله عليه وسلم عَلَى عَاتِقِهِ فَإِذَا رَكَعَ وَضَعَهَا وَإِذَا رَفَعَ مِنَ السُّجُودِ أَعَادَهَا .
അബൂഖതാദഃ (റ) നിവേദനം: നബി (ﷺ) അവിടുത്തെ മകളായ സൈനബ്(റ)ന്റെയും അബുൽ ആസ്വി(റ)ന്റെയും മകൾ ഉമാമത്തിനെ തന്റെ ചുമലിലിരുത്തി ജനങ്ങൾക്ക് നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നത് ഞാൻ കണ്ടു. അവിടുന്ന് റുകൂഅ് ചെയ്യുമ്പോ ഉമാമതിനെ താഴെ വെക്കും. സുജൂദിൽ നിന്നുയരുമ്പോൾ വീണ്ടും ചുമലിലിരുത്തും. (മുസ്ലിം:543)
അബ്ദുല്ലാഹിബ്നു ശിദാദി(റ)ല്‍ നിന്ന് നിവേദനം:ഒരിക്കല്‍ ദുഹ്ര്‍ അല്ലെങ്കില്‍ അസ്വ്ര്‍ നമസ്കാരത്തിന് നബി ﷺ ഹുസൈന്(റ)വിനെ അല്ലെങ്കില്‍ ഹസന്(റ)വിനെ തോളിലേറ്റി കൊണ്ട് വന്നു. നമസ്കാരം തുടങ്ങുമ്പോള്‍ തന്റെ വലത് വശത്തു വെച്ച് ഇമാമായി നമസ്കരിച്ചു. നബി ﷺ സുജൂദില്‍ എത്തിയപ്പോള്‍ അവന് നബി ﷺ യുടെ കഴുത്തില്‍ കയറി ഇരുന്നു. നബി (അവന് ഇറങ്ങുന്നത് വരെ) സുജൂദ് വൈകിപ്പിച്ചു. നമസ്കാര ശേഷം സുജൂദിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ മകന് എന്നെ വാഹനമാക്കി. അവന്റെ ആവശ്യം പൂര്‍ത്തീകരിക്കാതെ ധൃതി കാണിക്കുന്നത് ഞാന്‍ വെറുത്തു.’
കുട്ടികള്‍ക്ക് സമ്മാനം നല്‍കുക
عَنْ عَائِشَةَ، رضى الله عنها قَالَتْ قَدِمَتْ عَلَى النَّبِيِّ صلى الله عليه وسلم حِلْيَةٌ مِنْ عِنْدِ النَّجَاشِيِّ أَهْدَاهَا لَهُ فِيهَا خَاتَمٌ مِنْ ذَهَبٍ فِيهِ فَصٌّ حَبَشِيٌّ – قَالَتْ – فَأَخَذَهُ رَسُولُ اللَّهِ صلى الله عليه وسلم بِعُودٍ مُعْرِضًا عَنْهُ أَوْ بِبَعْضِ أَصَابِعِهِ ثُمَّ دَعَى أُمَامَةَ ابْنَةَ أَبِي الْعَاصِ ابْنَةَ ابْنَتِهِ زَيْنَبَ فَقَالَ “ تَحَلَّىْ بِهَذَا يَا بُنَيَّةُ ”
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: ഒരിക്കല്‍ നബി ﷺ ക്ക് നജ്ജാശി രാജാവില്‍ നിന്ന് കൊത്തുപണികളോട് കൂടിയ ഒരു മോതിരം പാരിതോഷികമായി കൊടുത്തയച്ചു. നബി ﷺ അത് തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം സൈനബി(റ)ന്റെ മകള്‍ ഉമാമ ബിന്ത് അബുല്‍ ഇസ്സിനെ വിളിച്ചിട്ട് പറഞ്ഞു: ‘ കുഞ്ഞുമോളേ നീ ഇത് അണിഞ്ഞോ .'(അബൂദാവൂദ്: 4235 – ഹസന് അല്‍ബാനി)
ആദ്യ പഴം കുഞ്ഞുങ്ങൾക്ക്
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِأَوَّلِ الثَّمَرِ فَيَقُولُ “ اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا وَفِي ثِمَارِنَا وَفِي مُدِّنَا وَفِي صَاعِنَا بَرَكَةً مَعَ بَرَكَةٍ ” . ثُمَّ يُعْطِيهِ أَصْغَرَ مَنْ يَحْضُرُهُ مِنَ الْوِلْدَانِ .
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം:നബി(ﷺ)യുടെ അടുത്ത് ആദ്യമായി വിളവെടുക്കുന്ന പഴം കൊണ്ട് വന്നാൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ‘അല്ലാഹുവേ, ഞങ്ങളുടെ പട്ടണത്തിനു നീ അനുഗ്രഹം നല്കേണമേ. ഞങ്ങളുടെ ഫലവര്‍ഗങ്ങളിലും ഞങ്ങളുടെ അളവിലും നീ അനുഗ്രഹത്തിന് മേല്‍ അനുഗ്രഹം നല്കേണമേ. എന്നിട്ട് അടുത്ത് വരുന്ന കുട്ടികൾക്ക് അത് നൽകും. (മുസ്ലിം:1373)
സ്നേഹത്തോടെ തെറ്റ് തിരുത്തുക
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، أَخْبَرَنَا سُفْيَانُ، قَالَ الْوَلِيدُ بْنُ كَثِيرٍ أَخْبَرَنِي أَنَّهُ، سَمِعَ وَهْبَ بْنَ كَيْسَانَ، أَنَّهُ سَمِعَ عُمَرَ بْنَ أَبِي سَلَمَةَ، يَقُولُ كُنْتُ غُلاَمًا فِي حَجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : “ يَا غُلاَمُ سَمِّ اللَّهَ، وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ ”. فَمَا زَالَتْ تِلْكَ طِعْمَتِي بَعْدُ.
ഉമറുബ്നു അബീസലമയില്(റ) നിന്ന് നിവേദനം: ഞാൻ നബിയുടെ(ﷺ) സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കുമ്പോൾ) എന്റെ കൈ പാത്രത്തിന്റെ എല്ലാ ഭാഗത്തുകൂടിയും പരതുമായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ(ﷺ) എന്നോട് പറഞ്ഞു: കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്തുനിന്ന് തിന്നുക. പിന്നീട് ആ വിധമായിരുന്നു എന്റെ ഭക്ഷണരീതി. (ബുഖാരി: 5376)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ أَخَذَ الْحَسَنُ بْنُ عَلِيٍّ ـ رضى الله عنهما ـ تَمْرَةً مِنْ تَمْرِ الصَّدَقَةِ، فَجَعَلَهَا فِي فِيهِ، فَقَالَ النَّبِيُّ صلى الله عليه وسلم “ كِخٍ كِخٍ ـ لِيَطْرَحَهَا ثُمَّ قَالَ ـ أَمَا شَعَرْتَ أَنَّا لاَ نَأْكُلُ الصَّدَقَةَ ”.
അബൂ ഹുറയ്റ (റ) നിവേദനം…. ഒരിക്കൽ ഹസൻ (റ) ഹുസൈൻ (റ) എന്നീ കുട്ടികൾ (സകാത്തിന്റെ) ഈത്തപഴം എടുത്ത് കളിക്കാൻ തുടങ്ങി. അപ്പോൾ അവരിലൊരാൾ ഈത്തപഴമെടുത്തു തന്റെ വായിലിട്ടു. ഉടനെ നബി (ﷺ) അവിനിലേക്ക് നോക്കുകയും അവന്റെ വായിൽ നിന്ന് അത് എടുത്തുകളയുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്തു. “മുഹമ്മദിന്റെ കുടുംബങ്ങൾ സകാത്തിന്റെ ധനം തിന്നുകയില്ലെന്ന് നിനക്കറിയില്ലേ?(ബുഖാരി:1491)
കുട്ടികൾക്ക് സാരോപദേശങ്ങൾ
عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ “ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ”
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം: റസൂൽ(ﷺ)യുടെ പിന്നിലായിരിക്കെ റസൂൽ (ﷺ) പറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)
കുട്ടികളെ പറ്റിക്കരുത്
عَنْ عَبْدِ اللَّهِ بْنِ عَامِرٍ أَنَّهُ قَالَ دَعَتْنِي أُمِّي يَوْمًا وَرَسُولُ اللَّهِ صلى الله عليه وسلم قَاعِدٌ فِي بَيْتِنَا فَقَالَتْ هَا تَعَالَ أُعْطِيكَ . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم وَمَا أَرَدْتِ أَنْ تُعْطِيهِ . قَالَتْ أُعْطِيهِ تَمْرًا . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم أَمَا إِنَّكِ لَوْ لَمْ تُعْطِيهِ شَيْئًا كُتِبَتْ عَلَيْكِ كِذْبَةٌ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (ﷺ) പറയുന്നു: ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് ഇവിടെ വരൂ ഇത് നീ എടുത്തോ എന്നുപറയുകുയും ഒന്നും നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരു കളവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ് : 4991 – സ്വഹീഹ് ജാമിഉ : 1319)
നബി(ﷺ)യും ജൂതബാലനും
عَنْ أَنَسٍ ـ رضى الله عنه ـ قَالَ كَانَ غُلاَمٌ يَهُودِيٌّ يَخْدُمُ النَّبِيَّ صلى الله عليه وسلم فَمَرِضَ، فَأَتَاهُ النَّبِيُّ صلى الله عليه وسلم يَعُودُهُ، فَقَعَدَ عِنْدَ رَأْسِهِ فَقَالَ لَهُ ” أَسْلِمْ ”. فَنَظَرَ إِلَى أَبِيهِ وَهْوَ عِنْدَهُ فَقَالَ لَهُ أَطِعْ أَبَا الْقَاسِمِ صلى الله عليه وسلم. فَأَسْلَمَ، فَخَرَجَ النَّبِيُّ صلى الله عليه وسلم وَهْوَ يَقُولُ ” الْحَمْدُ لِلَّهِ الَّذِي أَنْقَذَهُ مِنَ النَّارِ ”.
അനസ് (റ) നിവേദനം: ജൂതനായ ഒരു കുട്ടി നബി(സ)ക്ക് സേവനം ചെയ്തിരുന്നു. അവൻ രോഗിയായപ്പോൾ നബി (ﷺ) അവനെ സന്ദർശിക്കാനായി ചെന്നു. എന്നിട്ട് അവന്റെ തല ഭാഗത്തിരുന്നു. അവനോട് പറഞ്ഞു: ‘നീ ഇസ്ലാം സ്വീകരിക്കു’. അപ്പോൾ അവൻ തന്റെ പിതാവിന്റെ നേരെ നോക്കി. അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അവനോട് പറഞ്ഞു: അബുൽ ഖാസിമിനെ (റസൂൽ) അനുസരിക്കൂ. അങ്ങനെ അവൻ ഇസ്ലാം സ്വീകരിച്ചു. പിന്നെ നബി (ﷺ) അവിടെ നിന്ന് ഇങ്ങിനെ പറഞ്ഞുകൊണ്ട് പുറത്തേക്കു വന്നു. നരകത്തിൽ നിന്നവനെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി. (ബുഖാരി:1356)
നബിﷺയെ സ്നേഹിച്ച കുട്ടി
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم أُتِيَ بِشَرَابٍ، فَشَرِبَ مِنْهُ وَعَنْ يَمِينِهِ غُلاَمٌ وَعَنْ يَسَارِهِ الأَشْيَاخُ، فَقَالَ لِلْغُلاَمِ “ أَتَأْذَنُ لِي أَنْ أُعْطِيَ هَؤُلاَءِ ”. فَقَالَ الْغُلاَمُ لاَ وَاللَّهِ يَا رَسُولَ اللَّهِ لاَ أُوثِرُ بِنَصِيبِي مِنْكَ أَحَدًا. قَالَ فَتَلَّهُ رَسُولُ اللَّهِ صلى الله عليه وسلم فِي يَدِهِ.
സഹ്ലുബ്നു സഅദ് (റ) നിവേദനം: നബി(ﷺ)യുടെ അടുത്തേക്ക് ഒരു കപ്പ് പാനീയം കൊണ്ട് വരപ്പെട്ടു. നബി (ﷺ) അതിൽ നിന്ന് കുടിച്ചു. നബി(ﷺ)യുടെ വലതു ഭാഗത്ത് സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുണ്ടായിരുന്നു. ഇടത് ഭാഗത്ത് പ്രായം കൂടുതലുള്ളവരും. അപ്പോൾ നബി (ﷺ) ചോദിച്ചു: കുട്ടീ, ഇത് പ്രായമുള്ളവർക്ക് കൊടുക്കാൻ നീ എനിക്ക് സമ്മതം തരുമോ? അവൻ പറഞ്ഞു: അങ്ങയിൽ നിന്ന് എനിക്ക് ലഭിക്കുന്ന ബാക്കി മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറല്ല. അല്ലാഹുവിന്റെ റസൂലേ. അപ്പോൾ നബി (ﷺ) അത് അവന് നൽകി. (ബുഖാരി:2451)
കുഞ്ഞുങ്ങളോടുള്ള കാരുണ്യം വഴി ഉമ്മക്ക് സ്വർഗ പ്രവേശം
عَنْ عَائِشَةَ، أَنَّهَا قَالَتْ جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةً لِتَأْكُلَهَا فَاسْتَطْعَمَتْهَا ابْنَتَاهَا فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا فَأَعْجَبَنِي شَأْنُهَا فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ “ إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ أَوْ أَعْتَقَهَا بِهَا مِنَ النَّارِ ” .
ആഇശ (റ)നിവേദനം: അവർ പറഞ്ഞു: എന്റെ അടുത്തേക്ക് ഒരു സാധു സ്ത്രീ തന്റെ പെൺകുഞ്ഞുങ്ങളെയും വഹിച്ച് കൊണ്ട് വന്നു.ഞാൻ അവർക്ക് മൂന്ന് കാരക്ക തിന്നാൻ നൽകി. അവൾ രണ്ട് കുട്ടികൾക്കും ഓരോ കാരക്ക വീതം നൽകി. ഒരു കാരക്ക അവർ തിന്നുവാൻ തന്റെ വായിലേക്ക് ഉയർത്തി. അപ്പോൾ ആ രണ്ട് പെൺകുഞ്ഞുങ്ങൾ ഉമ്മയോട് ആ കാരക്കയും അവർ തിന്നുവാൻ ചോദിച്ചു. അപ്പോൾ ആ ഉമ്മ തിന്നാനുദ്ദേശിച്ച കാരക്ക രണ്ടാക്കി പിളർത്തി അവർകിടയിൽ വീതിച്ചു. അവളുടെ പ്രവർത്തി എന്നെ അൽഭുതപ്പെടുത്തി. അവൾ ചെയ്തത് ഞാൻ അല്ലാഹുവിന്റെ റസൂൽ(ﷺ)യോടു പറഞ്ഞു. അപ്പോൾ നബി (ﷺ) പറഞ്ഞു:നിശ്ചയം അല്ലാഹു അവൾക്ക് ആ കാരക്ക കൊണ്ട് സ്വർഗം നിർബന്ധമാക്കി. അല്ലെങ്കിൽ അതിനെ കൊണ്ട് അല്ലാഹു അവളെ നരകത്തിൽ നിന്ന്മോചിപ്പിച്ചു. (മുസ്ലിം:2630)
അനാഥ കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുക
عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ”. وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا.
സഹ്ല് ഇബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി(ﷺ) പറഞ്ഞു: അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. അവിടുന്ന് ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)
അസ്മാഅ് ബിൻത് ഉവൈസ്(റ) പറയുന്നു: റസൂൽ (ﷺ) എന്റെ അടുക്കൽവന്നു.(രക്തസാക്ഷിയായ) ജഅ്ഫറിന്റെ മക്കളെ (അടുത്തിരുത്തി) വാത്സല്യത്തോടെ മുഖത്തേക്കടുപ്പിക്കുന്നത് ഞാൻ കണ്ടു. നബി(ﷺ)യുടെ കൺതടങ്ങൾ കവിഞ്ഞൊഴുകി…. (തിർമിദി, ഇബ്നുമാജ)
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരു മനുഷ്യൻ തന്റെ ഹൃദയ കാഠിന്യത്തെ കുറിച്ച് നബിﷺയോട് ആവലാതിപെട്ടു. തിരുമേനി ഇപ്രകാരം അരുളി. താങ്കൾ അനാഥയുടെ ശിരസ്സ് തലോടുകയും അഗതിക്ക് ആഹാരം കൊടുക്കുകയും ചെയ്യുക. (അഹ്മദ്)
kanzululoom.com