ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തെതാണ് ഹജ്ജ്.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)
ﻭَﺃَﺗِﻤُّﻮا۟ ٱﻟْﺤَﺞَّ ﻭَٱﻟْﻌُﻤْﺮَﺓَ ﻟِﻠَّﻪِ ۚ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണ്ണമായി നിര്‍വ്വഹിക്കുക ….(ഖു൪ആന്‍:2/196)
وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِىٌّ عَنِ ٱلْعَٰلَمِينَ
….. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു. (ഖു൪ആന്‍:3/97)
عَنْ أَبِي هُرَيْرَةَ، قَالَ خَطَبَنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ: أَيُّهَا النَّاسُ قَدْ فَرَضَ اللَّهُ عَلَيْكُمُ الْحَجَّ فَحُجُّوا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : നബി ﷺ ഞങ്ങളോട് പ്രസംഗിച്ചുകൊണ്ട് പറഞ്ഞു: മനഷ്യരെ, അല്ലാഹു നിങ്ങളുടെ മേല്‍ ഹജ്ജ് ക൪മ്മം നി൪ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യണം. (മുസ്ലിം:2380)
ഒരുതവണ നിര്‍ബന്ധം, അധികരിപ്പിക്കുന്നത് സുന്നത്ത്
عَنْ ابْنِ عَبَّاسٍ قَالَ: خَطَبَنَا رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – فَقَالَ: «يَا أَيُّهَا النَّاسُ كُتِبَ عَلَيْكُمْ الْحَجُّ، فَقَامَ الْأَقْرَعُ بْنُ حَابِسٍ فَقَالَ: أَفِي كُلِّ عَامٍ يَا رَسُولَ اللَّهِ؟ فَقَالَ: لَوْ قُلْتَهَا لَوَجَبَتْ، وَلَوْ وَجَبَتْ لَمْ تَعْمَلُوا بِهَا وَلَمْ تَسْتَطِيعُوا أَنْ تَعْمَلُوا بِهَا، الْحَجُّ مَرَّةً فَمَنْ زَادَ فَهُوَ تَطَوُّعٌ»
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി അവിടുത്തെ ഖുത്വ്ബയിൽ ഇപ്രകാരം പറയുകയുണ്ടായി: “അല്ലയോ ജനങ്ങളെ, നിങ്ങൾക്കുമേൽ ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു.” അപ്പോൾ അഖ്റഅ് ബ്‌നു ഹാബിസ് (റ) എഴുന്നേറ്റു നിന്ന് ചോദിച്ചു: “അല്ലാഹുവിൻ്റെ റസൂലേ, എല്ലാ വർഷവും ഹജ്ജ് നിർബന്ധമാണോ?” അപ്പോൾ നബി പറഞ്ഞു: ഞാൻ എല്ലാ വർഷവും നിർബന്ധമാണെന്ന് പറഞ്ഞാൽ അത് നിർബന്ധമായേക്കാം. അങ്ങനെ അത് നിർബന്ധമായാൽ നിങ്ങൾക്ക് അത് എല്ലാ വർഷവും നിർവഹിക്കാൻ സാധിച്ചു കൊള്ളണമെന്നില്ല. നിർബന്ധമായ ഹജ്ജ് ഒരു തവണയാണ്. ഇനി ഒരാൾ അതിൽ അധികരിപ്പിക്കുകയാണെങ്കിൽ അത് സുന്നത്താണ്. (അഹ്മദ്, നസാഇ)
ഇബ്രാഹീം عليه السلام യുടെ വിളംബരം
വിശുദ്ധ കഅ്ബാലയം കെട്ടിക്കഴിഞ്ഞശേഷം, ഹജ്ജുകര്‍മ്മത്തിന് വന്നുകൊള്ളുവാന്‍ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യണമെന്നു് ഇബ്രാഹീം عليه السلامയോട് അല്ലാഹു കല്‍പ്പിച്ചു:
وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ
(ഇബ്രാഹീം عليه السلام യോട് അല്ലാഹു പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും. (ഖുർആൻ:22/27)
وَقَوْلُهُ: {وَأَذِّنْ فِي النَّاسِ بِالْحَجِّ} أَيْ: نَادِ فِي النَّاسِ دَاعِيًا لَهُمُ إِلَى الْحَجِّ إِلَى هَذَا الْبَيْتِ الَّذِي أَمَرْنَاكَ بِبِنَائِهِ. فَذُكر أَنَّهُ قَالَ: يَا رَبِّ، وَكَيْفَ أُبْلِغُ النَّاسَ وَصَوْتِي لَا يَنْفُذُهُمْ؟ فَقِيلَ: نَادِ وَعَلَيْنَا الْبَلَاغُ. فَقَامَ عَلَى مَقَامِهِ، وَقِيلَ: عَلَى الْحَجَرِ، وَقِيلَ: عَلَى الصَّفَا، وَقِيلَ: عَلَى أَبِي قُبَيس، وَقَالَ: يَا أَيُّهَا النَّاسُ، إِنْ رَبَّكُمْ قَدِ اتَّخَذَ بَيْتًا فَحُجُّوهُ، فَيُقَالُ: إِنَّ الْجِبَالَ تَوَاضَعَتْ حَتَّى بَلَغَ الصَّوْتُ أَرْجَاءَ الْأَرْضِ، وأسمَعَ مَن فِي الْأَرْحَامِ وَالْأَصْلَابِ، وَأَجَابَهُ كُلُّ شَيْءٍ سَمِعَهُ مِنْ حَجَر ومَدَر وَشَجَرٍ، وَمَنْ كَتَبَ اللَّهُ أَنَّهُ يَحُجُّ إِلَى يَوْمِ الْقِيَامَةِ: “لَبَّيْكَ اللَّهُمَّ لَبَّيْكَ”.هَذَا مَضْمُونُ مَا رُوِيَ عَنِ ابْنِ عَبَّاسٍ، وَمُجَاهِدٍ، وَعِكْرِمَةَ، وَسَعِيدِ بْنِ جُبَير، وَغَيْرِ وَاحِدٍ مِنَ السَّلَفِ، وَاللَّهُ أَعْلَمُ. أَوْرَدَهَا ابْنُ جَرير، وَابْنُ أَبِي حَاتِمٍ مُطَوّلة.
{ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക}അതായത് : (ഹേ, ഇബ്രാഹീം) നിന്നോട് നിർമ്മിക്കാൻ കൽപ്പിച്ച ഈ ഭവനത്തിലേക്ക് ഹജ്ജ് നിർവഹിക്കുവാൻ ജനങ്ങളെ നീ ക്ഷണിക്കുക. സലഫുകളിൽ പറയപ്പെടുന്നു: (അപ്പോൾ ഇബ്രാഹീം عليه والسلام അല്ലാഹുവിനോട് പറഞ്ഞു):റബ്ബേ, എങ്ങിനെയാണ് ഞാൻ ഇത് ജനങ്ങളിലേക്കെത്തിക്കുക. എന്റെ ശബ്ദം അത്ര ദൂരത്തിലേക്കെത്തില്ലല്ലോ. (ഇബ്രാഹീം عليه والسلام യോട്) പറയപ്പെട്ടു: നീ വിളിക്കുക, എത്തിക്കേണ്ടത് നാമാണ്. അങ്ങിനെ ഇബ്രാഹീം عليه السلام മഖാമിന്റെയോ, ഹജറുൽ അസ്വദിന്റെയോ, സ്വഫയുടെയോ, അബീ ഖുബൈസിന്റെയോ മുകളിൽ നിന്നുകൊണ്ടു വിളിച്ചു പറഞ്ഞു: ഹേ ജനങ്ങളേ.. നിങ്ങളുടെ റബ്ബ് ഒരു ഭവനത്തെ തിരഞ്ഞെടുത്തിരിക്കുന്നു, നിങ്ങൾ അവിടെ ഹജ്ജ് നിർവഹിക്കുക. അപ്പോൾ ഭൂമിയുടെ കോണുകളിൽ ശബ്ദം എത്തുന്നത് വരെ പർവ്വതങ്ങൾ താഴ്ന്നു, ഗർഭപാത്രത്തിലുള്ളതും പിതാവിന്റെ മുതുകിലുള്ളവരെല്ലാം അത് കേട്ടു. അത് കേട്ട കല്ലുകളും, അങ്ങാടികളും, വൃക്ഷങ്ങളും, അന്ത്യനാൾ വരെ ആരൊക്കെ ഹജ്ജ് ചെയ്യണം എന്ന് അല്ലാഹു ഉദ്ദേശിച്ചവരെല്ലാം അതിനുത്തരം ചെയ്തു: لبيك اللهم لبيك.. لبيك اللهم لبيك (അല്ലാഹുവേ ഞങ്ങളിതാ നിനക്ക് ഉത്തരം ചെയ്തിരിക്കുന്നു). ഇപ്രകാരം, ഇബ്നു അബ്ബാസ് (റ), മുജാഹിദ് (رحمه الله), ഇക്രിമഃ (رحمه الله), സഈദുബ്നു ജുബൈര്‍ (رحمه الله) മുതലായവരില്‍നിന്നു് നിവേദനങ്ങള്‍ വന്നിട്ടുണ്ട്. (ഇബ്നു കസീര്‍)
പ്രായപൂ൪ത്തിയായ ബുദ്ധിയുള്ള ഓരോ മുസ്ലിമിനും ഹജ്ജ് നി൪വ്വഹിക്കുന്നതിനുള്ള കഴിവുണ്ടായാല്‍ അത് നി൪വ്വഹിക്കല്‍ നി൪ബന്ധമാണ്. ഹജ്ജ് നി൪വ്വഹിക്കുന്നതിനുള്ള കഴിവുള്ള ധാരാളം ആളുകള്‍ ഇക്കാര്യത്തില്‍ അശ്രദ്ധയിലാണ്. ഇസ്ലാം കാര്യങ്ങളിലെ മറ്റുള്ളത് പ്രവ൪ത്തിക്കുമ്പോഴും ഹജ്ജ് അവഗണിക്കുന്നു. ഈമാനിന്റെ ദു൪ബലതയാണ് അതിന്റെ പ്രധാന കാരണം. അതോടൊപ്പം ഹജ്ജിന്റെ ശ്രേഷ്ടതകള്‍ അവ൪ മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഹജ്ജ് നി൪വ്വഹിക്കുന്നതിന്റെ ശ്രേഷ്ടതകള്‍ ഓരോ സത്യവിശ്വാസിയും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഹജ്ജിന്റെ ശ്രേഷ്ടതകള്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سُئِلَ النَّبِيُّ صلى الله عليه وسلم أَىُّ الأَعْمَالِ أَفْضَلُ قَالَ ” إِيمَانٌ بِاللَّهِ وَرَسُولِهِ ”. قِيلَ ثُمَّ مَاذَا قَالَ ” جِهَادٌ فِي سَبِيلِ اللَّهِ ”. قِيلَ ثُمَّ مَاذَا قَالَ ” حَجٌّ مَبْرُورٌ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബിﷺയോട് ചോദിക്കപ്പെട്ടു. നബി ﷺ പറഞ്ഞു: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍ . ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി ﷺ പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി:1519)
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ ـ رضى الله عنها ـ أَنَّهَا قَالَتْ يَا رَسُولَ اللَّهِ، نَرَى الْجِهَادَ أَفْضَلَ الْعَمَلِ، أَفَلاَ نُجَاهِدُ قَالَ “ لاَ، لَكِنَّ أَفْضَلَ الْجِهَادِ حَجٌّ مَبْرُورٌ ”.
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ,! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ ജിഹാദ് ചെയ്യേണ്ടയോ? നബി ﷺ പറഞ്ഞു: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ ജിഹാദ് പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി:1520)
ആഇശ (റ) പറയുന്നു: ഈ വാക്ക് നബി യിൽ നിന്ന് കേട്ടതിനു ശേഷം ഒരിക്കലും ഞാൻ ഹജ്ജ് ഒഴിവാക്കിയിട്ടില്ല. (ബുഖാരി)
عَنْ عَائِشَةَ بِنْتِ طَلْحَةَ، قَالَتْ أَخْبَرَتْنِي أُمُّ الْمُؤْمِنِينَ، عَائِشَةُ قَالَتْ قُلْتُ يَا رَسُولَ اللَّهِ أَلاَ نَخْرُجُ فَنُجَاهِدَ مَعَكَ فَإِنِّي لاَ أَرَى عَمَلاً فِي الْقُرْآنِ أَفْضَلَ مِنَ الْجِهَادِ . قَالَ لاَ وَلَكُنَّ أَحْسَنُ الْجِهَادِ وَأَجْمَلُهُ حَجُّ الْبَيْتِ حَجٌّ مَبْرُورٌ
ആയിശ ബിൻത് ത്വൽഹ (റ) യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: എനിക്ക് മുഅ്മിനീങ്ങളുടെ ഉമ്മയായ ആയിശ (റ) പറഞ്ഞു തന്നു. ഞാൻ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു. ഓ നബിയെ ഞങ്ങൾ അങ്ങയോടൊപ്പം ജിഹാദ് ചെയ്യാൻ പുറത്തു പോരട്ടെ. കാരണം ജിഹാദിനേക്കാൾ വലിയൊരു പ്രവർത്തനം ഖുർആനിൽ വേറെ പറഞ്ഞിട്ടില്ല. അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു അങ്ങനെ പറയല്ലേ: ജിഹാദിനേക്കാൾ ഏറ്റവും നന്മയും ഭംഗിയും കഅ്ബയിൽ പോയി സ്വീകാര്യയോഗ്യമായ ഹജ്ജ് ചെയ്യൽ ആണ്. (നസാഈ: 2628)
قَالَ عُمَرُ ـ رضى الله عنه ـ شُدُّوا الرِّحَالَ فِي الْحَجِّ، فَإِنَّهُ أَحَدُ الْجِهَادَيْنِ.
ഉമര്‍ (റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങള്‍ വാഹനം തയ്യാറാക്കുവീന്‍ . നിശ്ചയം അത് രണ്ട് ജിഹാദില്‍ പെട്ട ഒന്നാണ്(ബുഖാരി: 1516)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَنْ طَافَ بِالْبَيْتِ وَصَلَّى رَكْعَتَيْنِ كَانَ كَعِتْقِ رَقَبَةٍ
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും കഅബയെ ചെയ്യുകയും (ശേഷം) രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താല്‍ അവന് ഒരു അടിമയെ മോചിപ്പിച്ച പ്രതിഫലമുണ്ട്.(ഇബ്നുമാജ: 2956 – സ്വഹീഹ് അല്‍ബാനി )
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ أَنَّهُ قَالَ : الْحُجَّاجُ وَالْعُمَّارُ وَفْدُ اللَّهِ إِنْ دَعَوْهُ أَجَابَهُمْ وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ യാത്രാ സംഘമാകുന്നു. അവ൪ അവനോട് പ്രാ൪ത്ഥിച്ചാല്‍ അവന്‍ അവ൪ക്ക് ഉത്തരം നല്‍കും. അവ൪ അവനോട് പാപമോചനം തേടിയാല്‍ അവ൪ക്ക് പൊറുത്ത് കൊടുക്കുന്നതുമാണ്. (ഇബ്നുമാജ:25/3004- സ്വഹീഹുല്‍ ജാമിഅ്:5484)
عَنْ سَهْلِ بْنِ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُلَبِّي إِلاَّ لَبَّى مَنْ عَنْ يَمِينِهِ أَوْ عَنْ شِمَالِهِ مِنْ حَجَرٍ أَوْ شَجَرٍ أَوْ مَدَرٍ حَتَّى تَنْقَطِعَ الأَرْضُ مِنْ هَا هُنَا وَهَا هُنَا
സഹ്ല് ബ്നു സഅ്ദ് (റ) നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരാള്‍ തല്‍ബിയത്ത് ചൊല്ലുമ്പോഴും അവന്റെ ഇടത് ഭാഗത്ത് നിന്നും വലത് ഭാഗത്ത് നിന്നുമായി ഭൂമിയിലുള്ള കല്ലും മരവും ചരക്കല്ലുകളുമെല്ലാം തല്‍ബിയത്ത് ചൊല്ലുന്നതാണ്. (തി൪മിദി : 828 – സ്വഹീഹു ത൪ഗീബ് : 1134)
عن أبي هريرة أن رسول الله ﷺ قال:ما أَهَلَّ مُهِلٌّ قطُّ إلَّا بُشِّرَ، ولا كَبَّرَ مُكَبِّرٌ قطُّ إلَّا بُشِّرَ ، قيل: بالجنة؟ قال : نَعَمْ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തൽബിയത്ത് ചൊല്ലുന്നവൻ അതിന്റെ ശബ്ദം മുഴക്കുമ്പോഴും തക്ബീർ ചൊല്ലുന്നവൻ അതു മുഴക്കുമ്പോഴും സന്തോഷവാർത്ത ലഭിക്കാതിരിക്കുകയില്ല. സഹാബിമാർ ചോദിച്ചു: സ്വർഗം ലഭിക്കുമെന്ന സന്തോഷ വാർത്തയാണോ? നബിﷺ പറഞ്ഞു: അതെ. ( سلسلة الصحيحة: ١٦٢١)
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു: സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് ഒരാൾ ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെ പരിശുദ്ധനായിക്കൊണ്ടാണ്.(ബുഖാരി: 1521)
عَنِ ابْنُ عَبَّاسٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم: تَابِعُوا بَيْنَ الْحَجِّ وَالْعُمْرَةِ فَإِنَّهُمَا يَنْفِيَانِ الْفَقْرَ وَالذُّنُوبَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ
ഇബ്‌നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹജ്ജും ഉംറയും നിങ്ങള്‍ ഒന്നിച്ച് നി൪വ്വഹിക്കുക. അവരണ്ടും ഉല ഇരുമ്പിന്റെ കീടം നീക്കം ചെയ്യുന്നതുപോലെ ദാരിദ്ര്യവും പാപവും നീക്കം ചെയ്യും.(നസാഇ :2583 – സ്വഹീഹ് ജാമിഅ് :253)
قَالَتْ عَائِشَةُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمُ الْمَلاَئِكَةَ فَيَقُولُ مَا أَرَادَ هَؤُلاَءِ
ആയിശ رضى الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അറഫാ ദിവസത്തിൽ സംഗമിച്ച ഹാജിമാരുമായി അല്ലാഹു അടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത്? എന്ന് പറയുകയും ചെയ്യും. (മുസ്‌ലിം: 1348)
أما خروجك من بيتك تؤم البيت فإن لك بكل وطأة تطؤها راحلتك يكتب الله لك بها حسنة ، ويمحو عنك بها سيئة ، وأما وقوفك بعرفة فإن الله عز وجل ينزل إلى السماء الدنيا فيباهي بهم الملائكة فيقول : ” هؤلاء عبادي جاءوني شعثا غبرا من كل فج عميق يرجون رحمتي ، ويخافون عذابي ، ولم يروني ، فكيف لو رأوني ؟ فلو كان عليك مثل رمل عالج ، أو مثل أيام الدنيا أو مثل قطر السماء ذنوبا غسلها الله عنك ، وأما رميك الجمار فإنه مذخور لك ، وأما حلقك رأسك ، فإن لك بكل شعرة تسقط حسنة فإذا طفت بالبيت خرجت من ذنوبك كيوم ولدتك أمك ” .
നബി ﷺ പറഞ്ഞു: പവിത്ര ഭവനത്തെ (കഅബയെ) ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ വീട്ടില്‍ നിന്ന് പുറപ്പെടുന്നതുമുതല്‍ നിന്റെ വാഹനത്തിന്റെ ഓരോ ചുവടുകള്‍ക്കും അല്ലാഹു നിനക്ക് ഒരു നന്‍മയെ രേഖപ്പെടുത്തുകയും ഒരു തിന്‍മയെ മായ്ച്ചു കളയുകയും ചെയ്യുന്നു. നീ അറഫയയില്‍ നില്‍ക്കുമ്പോള്‍ അല്ലാഹു ഒന്നാനാകശത്തേക്ക് ഇറങ്ങി വരികയും മലക്കുകളോട് അഭിമാനപൂ൪വ്വം ഇങ്ങനെ പറയുകയും ചെയ്യും: ഇവ൪ എന്റെ അടിമകളാകുന്നു. പൊടിപുരണ്ട ശരീരവും ജടപിടിച്ച തലയുമായി എന്റെ അനുഗ്രഹം ആശിച്ചുകൊണ്ടും എന്റെ ശിക്ഷയെ ഭയന്നുകൊണ്ടും വിദൂരമായ മലമ്പാതകളും താണ്ടി അവ൪ എന്റെ അടുക്കല്‍ വന്നിരിക്കുന്നു, അവരാകട്ടെ എന്നെ കണ്ടിട്ടില്ലതാനും. ഇനി അവരെന്നെ കാണുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? ആകയാല്‍ മണല്‍ കൂമ്പാരം കണക്കെയോ ദുന്‍യാവിലെ മുഴുദിവസങ്ങളുടെയത്രയോ മഴത്തുള്ളി കണക്കെയോ നിനക്ക് പാപം ഉണ്ടെങ്കില്‍ അല്ലാഹു അവ നിന്നില്‍ നിന്നും കഴുകി കളഞ്ഞിരിക്കുന്നു. ഇനി നീ ജംറയില്‍ എറിയുന്നതാകട്ടെ, നിന്റെ പരലോകത്തേക്കുള്ള നിക്ഷേപമാകുന്നു. നീ തല മുണ്ഢനം ചെയ്യുന്നതാകട്ടെ നിന്റെ ഓരോ മുടി വീഴുന്നതിനും ഓരോ പാപവും കൊഴിഞ്ഞു വീഴുന്നു. നീ കഅബയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ നിന്റെ മാതാവ് നിന്നെ പ്രസവിച്ച ദിവസം പോലെ പാപത്തില്‍ നിന്നും നീ മോചിതനാകുകയും ചെയ്യുന്നു. (ജാമിഉ സ്വഗീർ)
الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ
നബി ﷺ പറഞ്ഞു: മബ്റൂറായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി:1773)
മബ്റൂറായ ഹജ്ജ് എന്നാൽ ഹജ്ജിന്റെ പ്രതിഫലത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ശാരീരികവും മാനസികവുമായ സകല തിന്മകളിൽ നിന്നും മുക്തമായ അന്യൂനമായ ഹജ്ജ് എന്നർത്ഥം.
ഹജ്ജിന് ധൃതി കാണിക്കുക
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَرَادَ الْحَجَّ فَلْيَتَعَجَّلْ
ഇബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ ധൃതി കാണിക്കട്ടെ. (അബൂദാവൂദ്:1732)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : تَعَجَّلُوا إِلَى الْحَجِّ
നബി ﷺ പറഞ്ഞു: നിങ്ങൾ ഹജ്ജിലേക്ക് ധൃതിപ്പെടുക. (അഹ്മദ്)
عن عبد الله بن عباس: تعجَّلوا إلى الحجِّ يعني الفريضةَ فإنّ أحدَكُم لا يَدري ما يعرِضُ لَهُ.
അബ്ദില്ലാഹിബ്നു അബ്ബാസിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ഫർളായ ഹജ്ജ് ചെയ്യാൻ ധൃതി കാണിക്കുക കാരണം നിങ്ങളിൽ ഒരുവന് എന്തെല്ലാം തടസ്സങ്ങളാണ് ഉണ്ടാവുക എന്നത് അറിയില്ല. (അഹ്മദ്)
സലഫുകളുടെ നിലാപട്
قَالَ عمر رضي الله عنه: لِيَمُتْ يَهُودِيًا أَوْ نَصْرَانِيًّا رَجُلٌ مَاتَ وَلَمْ يَحُجَّ، وَجَدَ لِذَلِكَ سَعَةً، وَخُلَّيَتْ سَبِيلُهُ، لَحِجَّةٌ أَحُجُهَا وَأَنَا صَرُورَةُ: أَحَبُّ إِلَيَّ مِنْ سِتّ غَزَوَاتٍ أَوْ سَبْعِ
ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: കഴിവുണ്ടായിട്ടും മറ്റു തടസ്സങ്ങൾ നീങ്ങിയിട്ടും ഹജ്ജ് നിർവഹിക്കാതെ മരിച്ചവൻ യഹൂദിയോ, നസ്രാണിയോ ആയി മരിക്കട്ടെ. ഏഴോ എട്ടോ യുദ്ധങ്ങളിൽ പങ്കെടുക്കുന്നതിനേക്കാൾ എനിക്കിഷ്ടം നിർബന്ധമായ ഒരു ഹജ്ജ് നിർവ്വഹിക്കുന്നതാണ്. (ഇബ്നുകസീര്‍)
അസ്‌വദ് ബ്‌നു യസീദ് തന്റെ സമൂഹത്തിലെ ധനികനായ അയൽവാസിയോട് പറഞ്ഞു:
لَوْ مِتَّ وَلَمْ تَحُجَّ لَمْ أُصَلِّ عَلَيْكَ
ഹജ്ജ് ചെയ്യാതെയാണ് നിങ്ങൾ മരണപ്പെടുന്നതെങ്കിൽ നിങ്ങളുടെ മേൽ ഞാൻ മയ്യിത്ത് നിസ്കരിക്കുകയില്ല. (മുസ്വന്നഫ് ഇബ്നു അബീ ശൈബ)
കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മരണപ്പെട്ട ഒരു വ്യക്തിയെ പറ്റി ചോദിക്കപ്പെട്ടപ്പോൾ മഅ്ഖിൽ ബ്‌നു യസാർ رحمه الله പറഞ്ഞു:
مَاتَ وَهُوَ لِلَّهِ عَاصٍ
അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടാണ് അയാൾ മരണപ്പെട്ടിരിക്കുന്നത്.
عن سعيد بن جبير قال : لو كان لي جار موسر ثم مات ولم يحج ، لم أصل عليه .
സഈദ് ഇബ്നു ജുബൈർ (റ) പറഞ്ഞു: ഹജ്ജ് ചെയ്യാതെ മരണപ്പെട്ട ധനികനായ അയൽവാസി എനിക്കുണ്ടായിരുന്നെങ്കിൽ അവനു വേണ്ടി ഞാൻ മയ്യിത്ത് നിസ്കരിക്കുകയില്ല. (മുസ്വന്നഫ് ഇബ്നു അബീ ശൈബ)
മദ്ഹബിന്റെ ഇമാമുമാര്‍
ആരോഗ്യപരമായും സാമ്പത്തികമായും ഹജ്ജ് നിർവ്വഹിക്കാൻ കഴിവുണ്ടായിട്ടും അത് നീട്ടി വെക്കൽ കുറ്റാർഹമാണെന്നാണ് നാല് മദ്ഹബിന്റെ ഇമാമുമാരും അഭിപ്രായപെട്ടിട്ടുള്ളത്.
കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതിരുന്നാല്‍
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إنَّ اللهَ تعالى يقولُ : إنَّ عبدًا أصحَحتُ لهُ جسمَهُ ، ووسَّعتُ عليهِ في مَعيشتِهِ ، تمضي عليهِ خمسةُ أعوامٍ لا يَفِدُ إليَّ لمَحرومٌ
അബൂ സഈദില്‍ ഖുദ്രിയ്യില്‍ (റ) നിന്ന് നിവേദനം. അല്ലാഹു പറഞ്ഞു: ഒരു അടിമ അവന്റെ ശരീരത്തിന് നാം സൌഖ്യം നല്‍കുകയും ഉപജീവന മാ൪ഗം വിശാലമാക്കുകയും ചെയ്ത് അഞ്ച് വ൪ഷം തികഞ്ഞിട്ടും എന്റെ അടുക്കലേക്ക് അവന്‍ യാത്ര പോന്നിട്ടില്ലെങ്കില്‍ (ഹജ്ജ് നി൪വ്വഹിച്ചില്ലെങ്കില്‍) അവന്‍ (നന്‍മയില്‍ നിന്ന്) തടുക്കപ്പെട്ടവനാകുന്നു. (ഇബ്നു ഹിബ്ബാന്‍ 3695 – ബൈഹഖി 5/262 – അബൂയഅ്ല 1031 – സില്‍സിലത്തു സ്വഹീഹ 1662)
ഇസ്‌ലാം കാര്യങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ഹജ്ജ്. ശരീരവും മനസ്സും സമ്പത്തും സമയവും ത്യാഗവും എല്ലാം ഒത്ത് ചേരുന്ന ഹജ്ജിനോളം ഗൗരവമേറിയ മറ്റൊരു ആരാധനയില്ല. ജീവിതത്തില്‍ അധികമാളുകള്‍ക്കും അത് നിര്‍വഹിക്കാന്‍ അവസരം ലഭിക്കാറില്ലെന്നതുപോലെത്തന്നെ നിര്‍വഹിക്കുന്നവരില്‍ അധികമാളുകളും അതിന്റെ ലക്ഷ്യം കൈവരിക്കാതെ പോകുന്നു എന്നതും വാസ്തവമാണ്!
قال ابن عمر رضي الله عـنهـما لمجاهد حين قال: ما أكثر الحاج قال: ما أقلهم، ولكن قل: ما أكثر الركب
മുജാഹിദ് (റ) ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വിന്റെ അടുത്ത് വെച്ച് ഇപ്രകാരം പറഞ്ഞു: ‘എത്രമാത്രം ഹാജിമാരാണ് ഇപ്രാവശ്യം എത്തിയിട്ടുള്ളത്!’ അന്നേരം ഇബ്‌നു ഉമര്‍(റ) പറഞ്ഞു. എത്രയെത്ര യാത്രാ സംഘങ്ങളാണ് ഇപ്രാവശ്യം എന്ന് പറഞ്ഞാല്‍ മതി’ (മുസ്വന്നഫ് അബ്ദുര്‍റസാക്വ്).
عَنْ الْمُعَافَى بْنُ عِمْرَانَ قَالَ : سَمِعْتُ شَقِيقَ بْنَ سَلَمَةَ ، يَقُولُ : أَرَدْتُ الْحَجَّ ، فَسَأَلْتُ ابْنَ مَسْعُودٍ رَضِيَ اللَّهُ عَنْهُ فَقَالَ : إِنْ تَكُنْ نِيَّتُكَ صَادِقَةً وَأَصْلُ نَفَقَتِكَ طَيِّبَةً ، وَصُرِفَ عَنْكَ الشَّيْطَانُ حَتَّى تَفْرُغَ مِنْ عَقْدِ حَجِّكَ ، عُدْتَ مِنْ سَيِّئَاتِكَ كَيَوْمِ وَلَدَتْكَ أَمُّكَ
ശഖിഖ് ബ്‌നു സലമ പറയുന്നു: ഞാൻ ഹജ്ജിന് പോകാൻ ഉദ്ദേശിച്ചപ്പോൾ ഇബ്‌നു മസ്ഊദ് (റ) വിനോട് ഉപദേശം തേടി: അപ്പോൾ അദ്ദേഹം പറഞ്ഞു: നീ ഹജ്ജിനു പോകുമ്പോൾ നിന്റെ നിയ്യത്ത് സത്യസന്ധമാവുകയും, നീ അതിന് വേണ്ടി ചില വഴിച്ച സമ്പാദ്യം സംശുദ്ധമാവുകയും, ഹജ്ജിൽ നിന്ന് വിട വാങ്ങുന്നതുവരെ നീ ശൈത്വാനിൽ നിന്ന് അകറ്റപ്പെടുകയും ചെയ്താൽ നിന്റെ ഉമ്മ പ്രസവിച്ച ദിവസം നീ എത്രത്തോളം പാപമുക്തനായിരുന്നോ അതുപോലെയായിരിക്കും നീ തിരിച്ചുവരുന്നത്.
സ്വഹാബത്തിന്റെ കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ, മേല്‍ പറയപ്പെട്ട വാക്ക് പറയേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ ഇന്നത്തെ അവസ്ഥസ്ഥപറയേണ്ടതുണ്ടോ?
അതിനാല്‍ ഹജ്ജിന്റെ ആത്മാവ് എന്താണെന്ന് കൃത്യമായി നാം അറിയേണ്ടതുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹജ്ജ് ശഹാദത്ത് കലിമയുടെ പ്രഖ്യാപനമാണ് എന്നതാണ്. അല്ലാഹു, അവനല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ലെന്നും അതിനാല്‍ ആരാധനയുടെ ഏതൊക്കെ വശങ്ങളുണ്ടോ അവയൊക്കെയും അല്ലാഹുവിന് വേണ്ടി മാത്രമെ എന്നില്‍ നിന്നും ഉണ്ടായിത്തീരുകയുള്ളൂ എന്നും ജീവിതം കൊണ്ട് തെളിയിക്കലാണത്. അതുപോലെ ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണ് എന്നതും തന്റെ ജീവിതം കൊണ്ട് പ്രഖ്യാപിക്കലാണ് അതില്‍ അടങ്ങിയിട്ടുള്ളത്.
ഹജ്ജിന്റെ അടിത്തറ തൗഹീദാണ്
ഹജ്ജിന്റെ അടിത്തറതന്നെ തൗഹീദാണ്. വിശുദ്ധ ഖുർആൻ ഇത് വ്യക്തമാക്കുന്നത് കാണുക:
وَإِذْ بَوَّأْنَا لِإِبْرَٰهِيمَ مَكَانَ ٱلْبَيْتِ أَن لَّا تُشْرِكْ بِى شَيْـًٔا وَطَهِّرْ بَيْتِىَ لِلطَّآئِفِينَ وَٱلْقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ﴿٢٦﴾ وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾
ഇബ്‌റാഹീമിന് ആ ഭവനത്തിന്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ). യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർഥിക്കുന്നവർക്ക് വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു). (നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നു കൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും. (ഖുർആൻ:22/26-27)
നബി ﷺ ഒരു ഹജ്ജ് മാത്രമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രസ്തുത ഹജ്ജിനെ സംബന്ധിച്ച് പറയുന്നിടത്ത് സ്വഹാബികള്‍ വിവരിക്കുന്നതില്‍ ഇപ്രകാരം നമുക്ക് കാണാന്‍ കഴിയും. ജാബിര്‍(റ) പറയുന്നു: ”നബി ﷺ തൗഹീദിന്റെ പ്രഖ്യാപനം നടത്തി”. (മുസ്‌ലിം)
തല്‍ബിയത്തിലും തൗഹീദിന്റെ പ്രഖ്യാപനവും വിളംബരവുമാണ് ദര്‍ശിക്കുന്നത്.
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ والنِّعْمَةِ، لَكَ والمُلْكُ، لَا شَرِيكَ لَكَ
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക ലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക് ലാശരീക ലക്
അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധികാരവും നിനക്കുതന്നെ നിനക്കാരും പങ്കുകാരില്ല.
ഹജ്ജ് തഖുവയാണ് മർമ്മം
ഹജ്ജ് യാത്രക്ക് ഒരുങ്ങുമ്പോള്‍ യാത്രക്ക് ആവശ്യമായ സാധനങ്ങള്‍ ഒരുക്കി കൊണ്ട് പോകണമെന്ന് അല്ലാഹു പറയുന്ന ഭാഗത്ത്, ഏറ്റവും നല്ല യാത്രാ സാധനം തഖ്‌വ ആണെന്ന് ഓ൪മ്മിപ്പിക്കുന്നു.
وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ…
…നിങ്ങള്‍ യാത്രാ വിഭവങ്ങള്‍ ഒരുക്കുകയും ചെയ്യുവിന്‍. എന്നാല്‍, യാത്രാ വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് ‘തഖ്‌വ’ [സൂക്ഷ്മത]യാകുന്നു. ഹേ, ബുദ്ധിമാന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുകയും ചെയ്യുവിന്‍. (ഖുർആൻ: 2 /197)
ഇഖ്ലാസ് കാത്തുസൂക്ഷിക്കുക
ഹജ്ജ് പൂര്‍ണമായും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചായിരിക്കണം എന്നത് നബി ﷺ യുടെ ഹജ്ജിനെക്കുറിച്ച് പഠിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാനാകും.
നബി ﷺ ഹജ്ജിലേക്ക് പ്രവേശിച്ചപ്പോള്‍ ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി:
അല്ലാഹുവേ, ലോകമാന്യതക്കും പ്രശസ്തിക്കുമുള്ള ഒരു ഹജ്ജാക്കാക്കി ഇതിനെ മാറ്റരുതേ. (ബുഖാരി)
www.kanzululoom.com
One Response
ما شاء الله വളരെ നല്ല നിലവാരമുളള വളരെ എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന അവതരണം….. പടച്ച തമ്പുരാൻ അർഹമായ പ്രതിഫലം നല്കട്ടെ ആമീൻ