ചില തിരിച്ചറിവുകൾ

▪️ ശിർക്, കുഫ്ര്‍, നിഫാഖ് പുൽകിയ ഖൽബിന് തൗഹീദിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയുകയില്ല.

▪️ എല്ലാത്തിനേക്കാളും ഇഷ്ടം അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഉണ്ടായിരിക്കുകയും  അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്‌ മാത്രം മറ്റുള്ളവരെ സ്നേഹിക്കുകയും കുഫ്റിനെ വെറുക്കുകയും ചെയ്യുന്നവര്‍ക്കേ ഈമാനിന്റെ മാധുര്യം നുകരാൻ കഴിയുകയുള്ളൂ.

▪️ തിൻമകളിലേക്ക് മുഴുകുന്നതിനനുസരിച്ച് ഈമാനിന്റെയും ഇബാദത്തിന്റെയും മാധുര്യം കുറയും.

▪️ തിൻമകൾക്ക് രുചിയുണ്ട്, നൻമകൾക്കും രുചിയുണ്ട്.

▪️ തിൻമകളുടെ രുചി ശൈത്വാന്റെ ഭാഗത്ത് നിന്നുള്ളതാണ്, നൻമകളുടെ രുചി അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ളതും.

▪️ മനുഷ്യൻ തിൻമകൾ ചെയ്യുമ്പോൾ അവനും ശൈത്വാനും ആസ്വാദനം ലഭിക്കും.

▪️ തിന്മയുടെ രുചിക്കു മുമ്പിൽ കീഴ്പ്പാട്ടാൽ നന്മയുടെ രുചി ഉപേക്ഷിക്കാൻ മനുഷ്യൻ മനുഷ്യൻ തയ്യാറാകും.

▪️ തിന്മയുടെ രൂചി ആസ്വദിച്ചിട്ടുള്ളവരെ ശൈത്വാൻ പ്രലോഭിച്ചു കൊണ്ടിരിക്കും.

▪️ തിൻമകളുടെ രുചി ആസ്വദിക്കുന്നവര്‍ ശൈത്വാനിന്റെ കെണിയിൽ അകപ്പെട്ടു.

▪️ ഖൽബിൽ തിന്മയോടുള്ള ഇഷ്ടം അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ആ കനൽ ശൈത്വാൻ ഊതികത്തിക്കും.

▪️ തിൻമകളുടെ രുചി ആസ്വദിക്കാൻ ഉദ്ദേശിച്ചാൽ മനുഷ്യൻ പലതും മറക്കും.

▪️ തിൻമകളുടെ രുചി ഓര്‍ക്കുമ്പോൾ, ഇന്ന് കൂടി ചെയ്ത് അവസാനിപ്പിക്കാമെന്ന് അവൻ ചിന്തിക്കും, അത് ശൈത്വാനിന്റെ ഭാഗത്ത് നിന്നുള്ളതാണ്. ആ തിൻമ ചെയ്തു കഴിയുമ്പോഴാകട്ടെ, അത് ചെയ്യേണ്ടിയിരുന്നില്ല എന്നവന് തോന്നും.

▪️ നൻമകളുടെ രുചി ആസ്വദിക്കണമെങ്കിൽ അത് അല്ലാഹുവിന് വേണ്ടി മാത്രം ചെയ്യണം. നബി ﷺ യുടെ ചര്യക്ക് അനുസൃതമായി ചെയ്യണം. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവനായിരിക്കണം.

▪️ നൻമകളുടെ രുചി ആസ്വദിച്ചവര്‍ക്കേ അതിന്റെ മഹത്വം മനസ്സിലാകുകയുള്ളൂ.

▪️ നൻമകളുടെ രുചി ആസ്വദിച്ചവര്‍ക്ക് തിൻമകളുടെ രുചി നിസ്സാരമെന്ന് ബോധ്യപ്പെടും.

▪️ പാപം മനുഷ്യനെ ഇടുക്കമുള്ള ജീവിതത്തിലേക്ക് നയിക്കും.

▪️ പാപം മനുഷ്യനെ നന്മകൾ ചെയ്യാനുള്ള തൗഫീഖ് തടസ്സപ്പെടുത്തും.

▪️ പാപം അനുഗ്രഹങ്ങളെ തടയുകയും ഇല്ലാതാക്കുകയും ചെയ്യും.

▪️ പാപം ഹൃദയത്തിന് രോഗമുണ്ടാക്കും.

▪️ പാപക്കറ പിടിച്ച ഖൽബ് സത്യത്തെ തൊട്ട് മറയിടപ്പെടും.

▪️ പാപക്കറ പിടിച്ച ഖൽബ് ഇബാദത്തിന്‍റെ മാധുര്യം കണ്ടെത്തുകയില്ല.

▪️ പാപത്തിന്റെ അനന്തര ഫലങ്ങൾ മനുഷ്യൻ പഠിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പാപത്തിന്റെ രുചി അതവനെ മറപ്പിക്കും.

▪️ പാപത്തിൽ മുഴുകുന്നവൻ വഴുക്കുള്ള പാറയിൽ നിൽക്കുന്നവനെ പോലെയാണ്, അതവനെ എങ്ങോട്ടെങ്കിലും വീഴ്ത്തിക്കളയും.

▪️ ദുൻയാവിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള പരീക്ഷണങ്ങളിൽ അധിക പുരുഷന്‍മാരും കാലിടറി വീഴുന്നത് സ്ത്രീകളുടെ കാര്യത്തിലാണ്.

▪️ അന്യസ്ത്രീകളെ തൊട്ട് കണ്ണ് താഴ്ത്താതെ വീണ്ടും വീണ്ടും നോക്കുന്നവൻ വ്യഭിചാരത്തിലേക്ക് എത്തപ്പെടും. ചുരുങ്ങിയപക്ഷം മനസ്സ് കൊണ്ടെങ്കിലും അവൻ വ്യഭിചരിക്കും.

▪️ അന്യസ്ത്രീകളെ തൊട്ട് കണ്ണിനെ നിയന്ത്രിക്കാൻ എളുപ്പമാണ്. അത് ചെയ്യുന്നില്ലെങ്കിൽ അതുവഴി എത്തിപ്പെടുന്ന തിന്‍മകളിൽ നിന്ന് വിട്ട് നിൽക്കൽ എളുപ്പമല്ല.

▪️ ഒരാളുടെ ഭാര്യയോക്കാൾ സൗന്ദര്യം തീരെ കുറഞ്ഞ ഒരു അന്യസ്ത്രീയെ അയാളുടെ മനസ്സിൽ ശൈത്വാൻ ഭംഗിയായി തോന്നിപ്പിക്കും.

▪️ ചിലര്‍ക്ക് ചില ദൗര്‍ബല്യങ്ങളുണ്ട്. അത്തരം ദൗർബല്യങ്ങളിൽ കുടുക്കാൻ ശൈത്വാൻ പരിശ്രമിക്കും.

▪️  ഒരു അന്യപുരുഷനും ഒരു അന്യസ്ത്രീയും ഒറ്റക്കായാൽ അവിടെ ശൈത്വാൻ സന്നിഹിതനാകും.

▪️  അവിഹിത ബന്ധത്തിലേക്ക് കാലെടുത്ത് വെക്കുകയാണെങ്കിൽ ഇരുവരെയും ശൈത്വാന്‍ അടുപ്പിക്കും.

▪️ മനുഷ്യരെ വഴി പിഴപ്പിക്കുന്ന കാര്യത്തിൽ ശൈത്വാന് നല്ല ക്ഷമയാണ്. അവൻ അതിനായി കാലങ്ങൾ കാത്തിരിക്കും.

▪️ ശൈത്വാനോട് ജിഹാദ് ചെയ്യുന്ന കാര്യത്തിൽ മനുഷ്യന് ക്ഷമ കുറവാണ്.

▪️ ലോകത്ത് കഴിഞ്ഞുപോയതും നിലവിലുള്ളതും വരാനിരിക്കുന്നതുമായ സ്ത്രീകളിൽ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയേക്കാൾ സൗന്ദര്യമുള്ളവരാണ് സ്വര്‍ഗ സ്ത്രീകൾ.

▪️ ഇന്ന് കഴിയട്ടെ, നാളെ മുതൽ നന്നാകാം എന്നത് ശൈത്വാൻ ഇട്ടുകൊടുക്കുന്നതാണ്.

▪️ ഇന്ന് നന്നാവുന്നതിനേക്കാൾ പ്രയാസമാണ് നാളെ നന്നാകുന്നത്.

▪️  മനുഷ്യന്‍ ഒറ്റക്കാകുമ്പോൾ ശൈത്വാന് അവനില്‍ താല്‍പ്പര്യം ജനിക്കുന്നു.

▪️ സംഗീതത്തിൽ ആസ്വാദനം കണ്ടെത്തുന്ന ഖൽബിന് ഖുർആനിന്റെ ആസ്വാദനം ആസ്വദിക്കാൻ കഴിയുകയില്ല

▪️ ഈമാൻ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ലജ്ജയിൽ വര്‍ദ്ധനവുണ്ടാകും. ഈമാൻ കുറയുന്നതിനനുസരിച്ച് ലജ്ജയിൽ കുറവുമുണ്ടാകും.

▪️ ദുന്‍യാവിനെ അതിരറ്റ് സ്നേഹിക്കുന്നവര്‍ ഈമാനിന്റെയും ഇബാദത്തിന്‍റെയും രുചി ആസ്വദിക്കാൻ കഴിയുകയില്ല.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *