ഫിർദൗസ് ചോദിക്കുക

സ്വർഗ്ഗം ഉന്നതങ്ങളിലായുള്ള പദവികളും ദറജകളുമാണ്. തങ്ങളുടെ സ്ഥാനമാനങ്ങൾക്ക് അനുസരിച്ച് സ്വർഗ്ഗവാസികൾ അവയിൽ ഇടം കണ്ടെത്തുന്നതാണ്.

وَمَن يَأْتِهِۦ مُؤْمِنًا قَدْ عَمِلَ ٱلصَّٰلِحَٰتِ فَأُو۟لَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلْعُلَىٰ

സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍. (ഖുർആൻ:20/75)

സ്വർഗ്ഗത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം ‘ഫിർദൗസ്’ ആണ്. സ്വർഗ്ഗത്തിന്റെ ഏറ്റവും മധ്യത്തിലും ഏറ്റവും ഉന്നതിയിലുമുള്ള സ്ഥാനമാണത്.

عَنْ أَنَسِ بْنِ مَالِكٍ، رضى الله عنه أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قال : الْفِرْدَوْسُ رَبْوَةُ الْجَنَّةِ وَأَوْسَطُهَا وَأَفْضَلُهَا ‏

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വർഗത്തിലെ ഏറ്റവും ഉയർന്ന ഭാഗവും അതിന്റെ കേന്ദ്രവും, മികച്ചതുമാണ് ഫിർദൗസ്. (തിർമിദി:3174)

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു ജന്നാത്തുൽ ഫിർദൗസ്. (ഖുർആൻ:18/107)

عَنْ أَنَسُ بْنُ مَالِكٍ، أَنَّ أُمَّ الرُّبَيِّعِ بِنْتَ الْبَرَاءِ، وَهْىَ أُمُّ حَارِثَةَ بْنِ سُرَاقَةَ أَتَتِ النَّبِيَّ صلى الله عليه وسلم فَقَالَتْ يَا نَبِيَّ اللَّهِ، أَلاَ تُحَدِّثُنِي عَنْ حَارِثَةَ وَكَانَ قُتِلَ يَوْمَ بَدْرٍ أَصَابَهُ سَهْمٌ غَرْبٌ، فَإِنْ كَانَ فِي الْجَنَّةِ، صَبَرْتُ، وَإِنْ كَانَ غَيْرَ ذَلِكَ اجْتَهَدْتُ عَلَيْهِ فِي الْبُكَاءِ‏.‏ قَالَ ‏ “‏ يَا أُمَّ حَارِثَةَ، إِنَّهَا جِنَانٌ فِي الْجَنَّةِ، وَإِنَّ ابْنَكِ أَصَابَ الْفِرْدَوْسَ الأَعْلَى ‏”‏‏.‏

അനസ് ബ്നുമാലിക് رَضِيَ اللَّهُ عَنْهُ പറയുന്നു: ബർറാഹ് رَضِيَ اللَّهُ عَنْهُ വിന്റെ പുത്രി ഉമ്മു റുബയ്യിഹ് – അവർ ഹാരിഥത്ത്ബ്നുസുറാഖയുടെ മാതാവുമാണ് – നബി ﷺ യുടെ അടുത്തുവന്ന് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഹാരിഥയെക്കുറിച്ച് അങ്ങ് എന്നോട് സംസാരിച്ചാലും; ഒരു അജ്ഞാതന്റെ അമ്പേറ്റ് ബദ്റിൽ അവൻ വധിക്കപ്പെട്ടു. അവൻ സ്വർഗ്ഗത്തിലാണെങ്കിൽ ഞാൻ ക്ഷമിക്കാം. അങ്ങിനെയല്ലെങ്കിൽ ഞാൻ അവനെക്കുറിച്ച് ഏറെ കരയട്ടെ. നബി ﷺ പറഞ്ഞു: ഹാരിഥയുടെ മാതാവേ, തീർച്ചയായും സ്വർഗ്ഗത്തിൽ ഒട്ടേറെ ആരാമങ്ങളുണ്ട്. നിങ്ങളുടെ പുത്രൻ അത്യുന്നത സ്വർഗ്ഗമായ ഫിർദൗസ് നേടിക്കഴിഞ്ഞു. (ബുഖാരി: 2809)

സ്വർഗ്ഗം ചോദിക്കുമ്പോൾ ആ സ്ഥാനം ലഭിക്കാനാണ് ചോദിക്കേണ്ടത്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിശ്ചയംസ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന (പ്രവര്‍ത്തിക്കുന്ന) ആളുകള്‍ക്ക് അവന്‍ ഒരുക്കി വെച്ചവയാണ് അവ. ഓരോ രണ്ട് പദവികള്‍ക്കിടയിലും ആകാശ ഭൂമിയോളം വിശാലതയുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയാണെങ്കില്‍ ഫിര്‍ദൗസ് തന്നെ ചോദിക്കുക, നിശ്ചയം അത് സ്വര്‍ഗ്ഗത്തിന്റെ ഏറ്റവും നടുവിലും, ഏറ്റവും ഉന്നതിയിലും ആണ്. അതിന് മുകളിലാണ് അല്ലാഹുവിന്റെ അര്‍ശ്. അതില്‍ നിന്നാണ് സ്വര്‍ഗ്ഗത്തിലെ നദികള്‍ പൊട്ടിയൊഴുകുന്നത്. (ബുഖാരി:7423)

ഫിർദൗസ് ലഭിക്കുന്നവരെ പറ്റി അല്ലാഹു പറയുന്നത് കാണുക:

قَدْ أَفْلَحَ ٱلْمُؤْمِنُونَ ‎﴿١﴾‏ ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ ‎﴿٢﴾‏ وَٱلَّذِينَ هُمْ عَنِ ٱللَّغْوِ مُعْرِضُونَ ‎﴿٣﴾‏ وَٱلَّذِينَ هُمْ لِلزَّكَوٰةِ فَٰعِلُونَ ‎﴿٤﴾‏ وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ‎﴿٥﴾‏ إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ‎﴿٦﴾‏ فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ‎﴿٧﴾‏ وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ‎﴿٨﴾‏ وَٱلَّذِينَ هُمْ عَلَىٰ صَلَوَٰتِهِمْ يُحَافِظُونَ ‎﴿٩﴾‏ أُو۟لَٰٓئِكَ هُمُ ٱلْوَٰرِثُونَ ‎﴿١٠﴾‏ ٱلَّذِينَ يَرِثُونَ ٱلْفِرْدَوْسَ هُمْ فِيهَا خَٰلِدُونَ ‎﴿١١﴾‏

സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് നിര്‍വഹിക്കുന്നവരുമായ. തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും, തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.) അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. അതായത് ഫിർദൗസ് അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും. (ഖുർആൻ:23/1-11)

قال الحافظ تقي الدين عبد الغني المقدسي رحمه الله: أبلغ ما سأل العبد ربه ثلاثة أشياء: رضوان الله عز وجل، والنظر إلى وجهه الكريم، والفردوس الأعلى من الجنة

ഹാഫിള് അബ്ദുൽ ഗനി അൽ മഖ്ദിസി رحمه الله പറഞ്ഞു: ഒരു അടിമ തന്റെ റബ്ബിനോട് ചോദിക്കാവുന്നതിൽ ഏറ്റവും ശ്രേഷ്ഠമായ മൂന്ന് കാര്യങ്ങൾ: 1)അല്ലാഹുവിന്റെ തൃപ്തി, 2)അവനെ നേരിട്ടു കാണുക, 3)സ്വർഗ്ഗത്തിലെ ഉന്നതമായ ഫിർദൗസ്. (ദൈലു ത്വബഖാത്തുൽ ഹനാബില 3/20)

اللَّهُمَّ إنِّي أَسْأَلُكَ الْفِرْدَوْسَ الأَعْلَى مِنَ الْجَنَّة

അല്ലാഹുമ്മ ഇന്നീ അസ്അലുകൽ ഫിർദൗസൽ അഅ്ലാ മിനൽ ജന്ന:

അല്ലാഹുവേ, സ്വര്‍ഗ്ഗത്തിലെ ഉന്നതമായ ഫിര്‍ദൗസ് ഞാന്‍ നിന്നോട് ചോദിക്കുന്നു. (ആമീൻ)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *