ഒന്ന്
عَنْ أَنَسٍ، قَالَ نُهِينَا فِي الْقُرْآنِ أَنْ نَسْأَلَ النَّبِيَّ صلى الله عليه وسلم عَنْ شَىْءٍ فَكَانَ يُعْجِبُنَا أَنْ يَجِيءَ الرَّجُلُ الْعَاقِلُ مِنْ أَهْلِ الْبَادِيَةِ فَيَسْأَلَهُ فَجَاءَ رَجُلٌ مِنْ أَهْلِ الْبَادِيَةِ فَقَالَ يَا مُحَمَّدُ أَتَانَا رَسُولُكَ فَأَخْبَرَنَا أَنَّكَ تَزْعُمُ أَنَّ اللَّهَ عَزَّ وَجَلَّ أَرْسَلَكَ قَالَ ” صَدَقَ ” . قَالَ فَمَنْ خَلَقَ السَّمَاءَ قَالَ ” اللَّهُ ” . قَالَ فَمَنْ خَلَقَ الأَرْضَ قَالَ ” اللَّهُ ” . قَالَ فَمَنْ نَصَبَ فِيهَا الْجِبَالَ قَالَ ” اللَّهُ ” . قَالَ فَمَنْ جَعَلَ فِيهَا الْمَنَافِعَ قَالَ ” اللَّهُ ” . قَالَ فَبِالَّذِي خَلَقَ السَّمَاءَ وَالأَرْضَ وَنَصَبَ فِيهَا الْجِبَالَ وَجَعَلَ فِيهَا الْمَنَافِعَ آللَّهُ أَرْسَلَكَ قَالَ ” نَعَمْ ” . قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ قَالَ ” صَدَقَ ” . قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ ” نَعَمْ ” . قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا زَكَاةَ أَمْوَالِنَا قَالَ ” صَدَقَ ” . قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ ” نَعَمْ ” . قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا صَوْمَ شَهْرِ رَمَضَانَ فِي كُلِّ سَنَةٍ . قَالَ ” صَدَقَ ” . قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ ” نَعَمْ ” . قَالَ وَزَعَمَ رَسُولُكَ أَنَّ عَلَيْنَا الْحَجَّ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً . قَالَ ” صَدَقَ ” . قَالَ فَبِالَّذِي أَرْسَلَكَ آللَّهُ أَمَرَكَ بِهَذَا قَالَ ” نَعَمْ ” . قَالَ فَوَالَّذِي بَعَثَكَ بِالْحَقِّ لاَ أَزِيدَنَّ عَلَيْهِنَّ شَيْئًا وَلاَ أَنْقُصُ . فَلَمَّا وَلَّى قَالَ النَّبِيُّ صلى الله عليه وسلم ” لَئِنْ صَدَقَ لَيَدْخُلَنَّ الْجَنَّةَ ” .
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യോട് എന്തെങ്കിലും (അപ്രധാനമായ) ചോദ്യം ചെയ്യുന്നത് ഖുർആനിൽ നമുക്ക് വിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് മരുഭൂവാസികളില്‍ ബുദ്ധിയുള്ള വല്ല മനുഷ്യനും വന്ന് നബി ﷺ യോട് എന്തെങ്കിലും ചോദിക്കുന്നതും അതു കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു. അങ്ങനെ, ഒരാള്‍ വന്നു ചോദിക്കയുണ്ടായി:
മുഹമ്മദേ, താങ്കളുടെ ഒരു ദൂതന്‍ ഞങ്ങളുടെ അടുക്കല്‍ വന്ന് താങ്കളെ അല്ലാഹു അവന്റെ റസൂലായി നിയോഗിച്ചിരിക്കുന്നുവെന്ന് താങ്കള്‍ വാദിക്കുന്നതായി പറഞ്ഞു. (ഇതു സത്യമാണോ)?
നബി ﷺ : സത്യമാണ്.
അദ്ദേഹം : എന്നാല്‍, ആകാശം സൃഷ്ടിച്ചത് ആരാണ്?
നബി ﷺ : അല്ലാഹു.
അദ്ദേഹം : എന്നാല്‍ ഭൂമി സൃഷ്ടിച്ചത് ആര്‍?
നബി ﷺ : അല്ലാഹു.
അദ്ദേഹം : എന്നാല്‍, ഈ മലകള്‍ നാട്ടി സ്ഥാപിച്ചതും അവയിലുള്ളതെല്ലാം ഉണ്ടാക്കിയതും ആര്‍?
നബി ﷺ : അല്ലാഹു.
അദ്ദേഹം : അപ്പോള്‍, ആകാശവും ഭൂമിയും സൃഷ്ടിക്കുകയും, ഈ മലകളെ നാട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുള്ളവന്‍ തന്നെയാണ (സത്യം)! അല്ലാഹുവാണോ താങ്കളെ ദൂതനായി (റസൂലായി) അയച്ചിരിക്കുന്നത്?
നബി ﷺ : അതെ.
അദ്ദേഹം : താങ്കളുടെ ദൂതന്‍ ഞങ്ങളോടു പറഞ്ഞു : ഞങ്ങള്‍ രാവും പകലുമായി അഞ്ചുനേരം നമസ്കരിക്കല്‍ ഞങ്ങള്‍ക്ക് കടമയാണെന്ന്. (വാസ്തവമാണോ?)
നബി ﷺ : വാസ്തവമാണ് പറഞ്ഞത്.
അദ്ദേഹം : എന്നാല്‍, താങ്കളെ അയച്ചവന്‍ തന്നെയാണ (സത്യം)! അല്ലാഹുവാണോ താങ്കളോട് അതിനു കല്പിച്ചത്?
നബി ﷺ : അതെ.
അദ്ദേഹം : താങ്കളുടെ ദൂതന്‍ ഞങ്ങളോട് ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ സക്കാത്തു കൊടുക്കേണ്ടുന്ന കടമയുണ്ടെന്നു പറഞ്ഞു.
നബി ﷺ : വാസ്തവമാണ് പറഞ്ഞത്.
അദ്ദേഹം : താങ്കളെ അയച്ചവന്‍ തന്നെയാണ (സത്യം)! അല്ലാഹുവോ താങ്കളോട് ഇത് കല്‍പ്പിച്ചത്?
നബി ﷺ : അതെ. അദ്ദേഹം : താങ്കളുടെ ദൂതന്‍ ഞങ്ങളോട് റമളാനിലെ എല്ലാ ദിവസവും നോമ്പ് അനുഷ്ടിക്കാൻ ഞങ്ങൾക്ക് കടമയുണ്ടെന്നു പറഞ്ഞു.
നബി ﷺ : വാസ്തവമാണ് പറഞ്ഞത്.
അദ്ദേഹം : താങ്കളെ അയച്ചവന്‍ തന്നെയാണ (സത്യം)! അല്ലാഹുവോ താങ്കളോട് ഇത് കല്‍പ്പിച്ചത്?
നബി ﷺ : അതെ.
അദ്ദേഹം : ഞങ്ങളില്‍ നിന്ന് പോകാന്‍ കഴിവുള്ളവര്‍ക്ക് ആ വീട്ടിന്റെ (കഅ്ബഃയുടെ) അടുക്കല്‍ ചെന്ന് ഹജ്ജ്ചെയ്യല്‍ കടമയുണ്ടെന്ന് താങ്കളുടെ ദൂതന്‍ പറഞ്ഞു.
നബി ﷺ : വാസ്തവമാണ് പറഞ്ഞത്.
അനന്തരം ആ മനുഷ്യന്‍ (പോകാന്‍) പിന്നോക്കം തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു : ‘താങ്കളെ യഥാര്‍ത്ഥവുമായി അയച്ചവന്‍ തന്നെയാണ (സത്യം)! ഇപ്പറഞ്ഞത്തില്‍ ഞാന്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതല്ല. (കൃത്യമായി നിര്‍വ്വഹിച്ചുകൊള്ളാം)’. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അദ്ദേഹം സത്യം പറഞ്ഞതാണെങ്കില്‍ അദ്ദേഹം നിശ്ചയമായും സ്വര്‍ഗത്തില്‍ പ്രവേശിക്കും.’ (നസാഇ:2091)
അനുബന്ധം
അല്ലാഹു പറയുന്നു:
أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾ وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾ وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ﴿٢٠﴾
ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്. (ഖുർആൻ:88/17-20)
തുളഞ്ഞ ബുദ്ധിയോ കവിഞ്ഞ പഠിപ്പോ ഒന്നുമില്ലാത്ത സാധാരണ ജനങ്ങള്‍ക്കുപോലും സുപരിചിതവും, ചിന്തിച്ചറിയുവാന്‍ പോരുന്നതുമായ ചില നിത്യദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു മനുഷ്യശ്രദ്ധയെ തട്ടി ഉണര്‍ത്തുകയാണ്.ഇതിനെപ്പറ്റി അവരവരുടെ ബുദ്ധിക്കനുസരിച്ച് ആലോചിച്ചുനോക്കുന്ന ഏതൊരു നിഷ്കളങ്ക ഹൃദയനും അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ചും, അവന്റെ സര്‍വജ്ഞത, സാര്‍വത്രികമായ കഴിവ് ആദിയായ മഹല്‍ഗുണങ്ങളെക്കുറിച്ചും ബോധം വരാതിരിക്കയില്ല. അതുവഴി, പരലോകം, മരണാനന്തരജീവിതം എന്നിവയുടെ സാധ്യത സമ്മതിക്കേണ്ടിവരികയും, കൂടുതല്‍ അന്വേഷിച്ചറിയുവാനുള്ള പ്രേരണ സംജാതമാകുകയും, അങ്ങനെ ദൈവിക സന്ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ അവ സ്വീകരിക്കുന്നതിനു വിഘാതം ഉണ്ടാവാതിരിക്കുകയും ചെയ്യും.
രണ്ട്
عَنْ أَنَسِ بْنِ مَالِكٍ، قَالَ كُنْتُ أَمْشِي مَعَ رَسُولِ اللَّهِ صلى الله عليه وسلم وَعَلَيْهِ بُرْدٌ نَجْرَانِيٌّ غَلِيظُ الْحَاشِيَةِ، فَأَدْرَكَهُ أَعْرَابِيٌّ فَجَبَذَ بِرِدَائِهِ جَبْذَةً شَدِيدَةً ـ قَالَ أَنَسٌ فَنَظَرْتُ إِلَى صَفْحَةِ عَاتِقِ النَّبِيِّ صلى الله عليه وسلم وَقَدْ أَثَّرَتْ بِهَا حَاشِيَةُ الرِّدَاءِ مِنْ شِدَّةِ جَبْذَتِهِ ـ ثُمَّ قَالَ يَا مُحَمَّدُ مُرْ لِي مِنْ مَالِ اللَّهِ الَّذِي عِنْدَكَ. فَالْتَفَتَ إِلَيْهِ فَضَحِكَ، ثُمَّ أَمَرَ لَهُ بِعَطَاءٍ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ഒരിക്കൽ നബി ﷺ യോടപ്പം നടക്കുകയായിരുന്നു. നജ്‌റാനിൽ നെയ്തുണ്ടാക്കിയ പരുപരുത്ത വക്ക് കട്ടിയുള്ള ഒരു തട്ടം നബി ﷺ യുടെ കഴുത്തിലുണ്ട്. അപ്പോൾ ഒരു അഅ്റാബി നബി ﷺ യെ കണ്ടു. അങ്ങനെ അയാൾ നബിയുടെ തട്ടം പിടിച്ചു വലിച്ചു.ഞാൻ നബി ﷺ യുടെ കഴുത്തിലേക്ക് നോക്കുമ്പോൾ അയാളുടെ വലിയുടെ ശക്തിയിൽ ആ തട്ടത്തിന്റെ പരുപരുത്ത ഭാഗം നബി ﷺ യുടെ കഴുത്തിൽ അടയാളമുണ്ടാക്കിയിരിക്കുന്നു. പിന്നീട് അയാൾ പറഞ്ഞു: നിന്റെ കൈവശമുള്ള അല്ലാഹുവിന്റെ ധനത്തിൽ നിന്നും എനിക്ക് അല്പം തരാൻ കല്പിക്കുക. അപ്പോൾ നബി ﷺ അയാളുടെ നേരെ തിരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയും ശേഷം അയാൾക്ക് വല്ലതും ദാനം നൽകാൻ കല്പിക്കുകയും ചെയ്തു. (ബുഖാരി: 6088)
മൂന്ന്
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ : غَزَا مَعَ رَسُولِ اللَّهِ صلى الله عليه وسلم قِبَلَ نَجْدٍ، فَلَمَّا قَفَلَ رَسُولُ اللَّهِ صلى الله عليه وسلم قَفَلَ مَعَهُ، فَأَدْرَكَتْهُمُ الْقَائِلَةُ فِي وَادٍ كَثِيرِ الْعِضَاهِ، فَنَزَلَ رَسُولُ اللَّهِ صلى الله عليه وسلم وَتَفَرَّقَ النَّاسُ يَسْتَظِلُّونَ بِالشَّجَرِ، فَنَزَلَ رَسُولُ اللَّهِ صلى الله عليه وسلم تَحْتَ سَمُرَةٍ وَعَلَّقَ بِهَا سَيْفَهُ وَنِمْنَا نَوْمَةً، فَإِذَا رَسُولُ اللَّهِ صلى الله عليه وسلم يَدْعُونَا وَإِذَا عِنْدَهُ أَعْرَابِيٌّ فَقَالَ ” إِنَّ هَذَا اخْتَرَطَ عَلَىَّ سَيْفِي وَأَنَا نَائِمٌ، فَاسْتَيْقَظْتُ وَهْوَ فِي يَدِهِ صَلْتًا ”. فَقَالَ مَنْ يَمْنَعُكَ مِنِّي فَقُلْتُ ” اللَّهُ ”. ثَلاَثًا وَلَمْ يُعَاقِبْهُ وَجَلَسَ.
ജാബിർ ബ്നു അബ്ദില്ലാ رضى الله عنهما യിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യുടെ കൂടെ നജ്ദിൻ്റെ ഭാഗത്തേക്ക് യുദ്ധത്തിന് പുറപ്പെട്ടു. നബി ﷺ യാത്രതിരിച്ചപ്പോൾ അവരോടൊപ്പം താനും യാത്രതിരിച്ചു. മുള്ളുവൃക്ഷങ്ങൾ അധികരിച്ച ഒരു താഴ് വരയിൽ മദ്ധ്യാഹ്ന സമയത്ത് അവർ എത്തിച്ചേർന്നു. നബി ﷺ അവിടെ വിശ്രമിച്ചു. തണൽ വൃക്ഷങ്ങൾ അന്വേഷിച്ച് അനുചരന്മാർ ചുറ്റുഭാഗങ്ങളിലും ചിന്നിച്ചിതറി. ഒരു ഇലന്തമരവൃക്ഷത്തിൻ്റെ ചുവട്ടിലായിരുന്നു നബി ﷺ വിശ്രമിച്ചിരുന്നത്. അവിടുത്തെ വാൾ ആ വൃക്ഷത്തിൽ കൊളുത്തി അൽപമൊന്ന് ഉറങ്ങിയതേയുള്ളൂ. അപ്പോഴതാ നബി ﷺ ഞങ്ങളെ വിളിക്കുന്നു. അവിടുത്തെ സമീപം ഒരു അഅ്റാബി നിൽക്കുന്നു. നബി ﷺ പറഞ്ഞു: “ഞാൻ ഉറങ്ങുമ്പോൾ ഇയാൾ എനിക്ക് നേരെ എൻ്റെ വാൾ ഊരിപ്പിടിച്ചിട്ടുണ്ടായിരുന്നു. കയ്യിൽ വാൾ ഊരിപ്പിടിച്ചിരിക്കവെ, ഞാനുണർന്നപ്പോൾ ഇയാൾ ചോദിക്കുകയാണ്: ആരാണ് എന്നിൽ നിന്ന് നിന്നെ രക്ഷിക്കുക? ‘അല്ലാഹു’ എന്ന് മൂന്ന് പ്രാവശ്യം ഞാൻ പറഞ്ഞു. നബി ﷺ അയാളെ ശിക്ഷിച്ചില്ല. അവിടെ ഇരുന്നു. (ബുഖാരി: 2910)
നാല്
عَنْ أَبِي هُرَيْرَةَ، قَالَ قَامَ أَعْرَابِيٌّ فَبَالَ فِي الْمَسْجِدِ فَتَنَاوَلَهُ النَّاسُ، فَقَالَ لَهُمُ النَّبِيُّ صلى الله عليه وسلم “ دَعُوهُ وَهَرِيقُوا عَلَى بَوْلِهِ سَجْلاً مِنْ مَاءٍ، أَوْ ذَنُوبًا مِنْ مَاءٍ، فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരിക്കല്‍ ഒരു അഅ്റാബി പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല. (ബുഖാരി:220)
അഞ്ച്
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ جَاءَ أَعْرَابِيٌّ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ تُقَبِّلُونَ الصِّبْيَانَ فَمَا نُقَبِّلُهُمْ. فَقَالَ النَّبِيُّ صلى الله عليه وسلم “ أَوَ أَمْلِكُ لَكَ أَنْ نَزَعَ اللَّهُ مِنْ قَلْبِكَ الرَّحْمَةَ ”.
ആയിശാ رضى الله عنها പറയുന്നു: നബി ﷺ യുടെ അടുക്കലേക്ക് ഒരു അഅ്‌റാബി വന്നു. അയാള്‍ ചോദിച്ചു: ‘നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ചുംബിക്കുമോ? ഞങ്ങള്‍ ചുംബിക്കാറില്ല.’ നബി ﷺ പറഞ്ഞു: ‘നിന്റെ ഹൃദയത്തില്‍ നിന്ന് കാരുണ്യത്തെ അല്ലാഹു എടുത്ത് മാറ്റിയിട്ടുണ്ടെങ്കില്‍ നിനക്കായി ഞാന്‍ അത് ഉടമപ്പെടുത്തുകയോ?(ബുഖാരി:5998)
kanzululoom.com