പൊതുസ്ഥലങ്ങളിൽ വേസ്റ്റുകളും മാലിന്യങ്ങളും നിക്ഷേപിക്കുന്നവരോട്

പൊതുസ്ഥലങ്ങളിലും റോഡുകളിലുമൊക്കെ വേസ്റ്റുകളും മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ഇന്നൊരു പതിവ് കാഴ്ചയാണ്. വീടുകളിലെയും കടകളിലെയും വേസ്റ്റുകൾ, കുട്ടികളുടെ സ്നഗ്ഗികൾ, പ്ലാസ്റ്റിക്കുകൾ തുടങ്ങി പല വിധ വേസ്റ്റുകളും മാലിന്യങ്ങളും ആളുകൾ ഇവിടെയൊക്കെ നിക്ഷേപിക്കുന്നു. അതേപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഇതേപോലെ പൊതുസ്ഥലങ്ങളിലും റോഡുകളിലേക്കും ആളുകൾ വേസ്റ്റുകൾ വലിച്ചെറിയുന്നുണ്ട്. മുസ്ലിംകളിൽ പലരും ഇതൊരു ഗൗരവതരമായ വിഷയമായി കാണാറില്ലെന്നുള്ളതൊരു സത്യമാണ്. അറിയുക: ഇത് സത്യവിശ്വാസികൾക്ക് ഒരിക്കലും പാടില്ലാത്ത കാര്യങ്ങളാകുന്നു.

തനിക്കും തന്റെ ചുറ്റുപാടിനും ദോഷകരമായ ഒരു പ്രവൃത്തിയും ഒരു സത്യവിശ്വാസിയുടെ ഭാഗത്ത് നിന്നുണ്ടായിക്കൂടാ. അഴുക്കുകളും മാലിന്യങ്ങളും നമ്മില്‍ നിന്നും നീങ്ങിയാല്‍ മാത്രം പോരാ, അയല്‍ക്കാരനും സമൂഹത്തിനും അത് ദോഷകരമാകാതിരിക്കുകയും വേണം. ജനങ്ങളുടെ ജീവിതം ദുസ്സഹമാകുന്നതും രോഗസംക്രമത്തിനു കാരണമാകുന്നതുമായ പ്രവൃത്തികള്‍ ചെയ്യുന്നത് ഒരു സമൂഹത്തിന്റെ സംസ്‌കാരശൂന്യതയെയാണ് പ്രതിഫലിപ്പിക്കുന്നത്. വഴിയിലെ ഒരു തടസ്സം മാറ്റുന്നത് പോലും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം.

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ عُرِضَتْ عَلَىَّ أَعْمَالُ أُمَّتِي حَسَنُهَا وَسَيِّئُهَا فَوَجَدْتُ فِي مَحَاسِنِ أَعْمَالِهَا الأَذَى يُمَاطُ عَنِ الطَّرِيقِ

അബൂദർറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിന്റെ നൻമകളും തിന്മകളും എനിക്ക് പ്രദർശിക്കപ്പെട്ടു. വഴിയിൽ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് അവരുടെ പുണ്യകർമ്മങ്ങളുടെ കൂട്ടത്തിലായി ഞാൻ ദർശിച്ചു …… (മുസ്‌ലിം: 553)

قَالَ رَسُولُ اللَّهِ صلى الله عليه وسلم :إِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ‏

നബി ﷺ പറഞ്ഞു: ……. വഴിയിലുള്ള ഉപദ്രവം നീക്കല്‍ ധര്‍മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ وَالْحَيَاءُ شُعْبَةٌ مِنَ الإِيمَانِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജയും ഈമാനിന്റെ ഭാഗമാണ്. (മുസ്‌ലിം:35)

ജനങ്ങള്‍ കൂടുന്നിടത്ത് വൃത്തിയോടെ പെരുമാറുക എന്നതും നമ്മുടെ ബാധ്യതയാണ്.

عَنْ جَابِرَ بْنَ عَبْدِ اللَّهِ، زَعَمَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ أَكَلَ ثُومًا أَوْ بَصَلاً فَلْيَعْتَزِلْنَا ـ أَوْ قَالَ ـ فَلْيَعْتَزِلْ مَسْجِدَنَا، وَلْيَقْعُدْ فِي بَيْتِهِ

ജാബി൪ ബിന്‍ അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും വെളുത്തുള്ളിയോ ചുവന്നുള്ളിയോ ഭക്ഷിച്ചാല്‍ നമ്മളില്‍ നിന്നും വിട്ടു നില്‍ക്കട്ടെ, അല്ലെങ്കില്‍ നബി ﷺ പറഞ്ഞു: നമ്മുടെ പള്ളികളില്‍ നിന്നും വിട്ടു നില്‍ക്കുകയും അവന്‍ അവന്റെ വീട്ടില്‍ ഇരിക്കുകയും ചെയ്യട്ടെ. (ബുഖാരി:855)

ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മറ്റുള്ളവര്‍ക്ക് അസഹനീമായിരിക്കും എന്നതിനാലാണ് നബി ﷺ ഇപ്രകാരം വിലക്കിയിട്ടുള്ളത്.

قال العلامة ابن عثيمين رحمه الله: وإذا كان إماطة الأذى عن الطريق صدقة فإن إلقاء الأذى في الطريق سيئة.

ശൈഖ് ഉസൈമീൻ رحمه الله പറഞ്ഞു : വഴിയിലെ തടസ്സം നീക്കൽ ധർമ്മമാണെങ്കിൽ, നിശ്ചയം വഴിയിൽ മാലിന്യം നിക്ഷേപിക്കൽ അധർമ്മവുമാണ്. (ശറഹു രിയാളിസ്സ്വാലിഹീൻ : 1/290)

عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ ‏”‏ ‏.‏

മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉറവകളിലും വഴികളിലും (മനുഷ്യൻ വിശ്രമിക്കുന്ന) തണലുകളിലും വിസർജ്ജിക്കുക എന്നീ ശാപാർഹമായ മൂന്ന് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. (അബൂദാവൂദ്:26)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *